കൊറോണ വൈറസ്സിനു മേല്‍ മനുഷ്യര്‍ നിയന്ത്രണം സ്ഥാപിച്ചാലും ഭീഷണികള്‍ മറ്റു വഴികളിലൂടെ വരാന്‍ കാത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയ്ക്കെതിരെ നടക്കുന്ന പോരാട്ടം മനുഷ്യരില്‍ മറ്റ് വൈറസ്സുകളുടെ പകര്‍ച്ചയെയും കുറയ്ക്കും. എന്നാല്‍ ആന്റി ബയോട്ടിക്കുകളെ മറികടന്ന് ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള, ആശുപത്രികളിലൂടെ പകരുന്ന ബാക്ടീരിയകളാണ് ഇനി മനുഷ്യര്‍ക്ക് ഭീഷണിയാവുക. ഇതൊരു വലിയ ഭീഷണിയായി ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്ക് മുകളില്‍ വളരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക് മരുന്ന് കഴിക്കാത്തവര്‍ ലോകത്തില്‍ കുറവായിരിക്കും. 10 ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരിക്കുമെന്ന് കരുതാനാകൂ. നിലവില്‍ ഉപയോഗത്തിലുള്ള ആന്റി ബയോട്ടിക്കുകള്‍ക്കു മുകലില്‍ ബാക്ടീരിയകള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിന് അത് വലിയ പ്രതിബന്ധമായിത്തീരും. എല്ലാ ആന്റി ബയോട്ടിക്കുകളും പരാജയപ്പെടുമ്പോള്‍ ഉയര്‍ന്ന പാര്‍ശ്വഫലങ്ങളുള്ള ആന്റി ബയോട്ടിക്കുകളും ശരീരത്തില്‍ പ്രയോഗിക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഇത്തരം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ വളര്‍ന്നു വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഇന്‍ഫെക്ഷനുകള്‍ ആശുപത്രികളില്‍ വളരാന്‍ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും. വലിയൊരു വിഭാഗമാളുകള്‍ ആശുപത്രികളില്‍ നിന്ന് രോഗം ഭേദമായി പുറത്തു വരുന്നുണ്ട്. ഇവരുടെ പ്രതിരോധ വ്യവസ്ഥ കുറെയൊക്കെ പ്രശ്നത്തിലായിരിക്കാനും വഴിയുണ്ട്. ഇക്കാരണത്താല്‍ തന്നെ ആശുപത്രികളില്‍ നിന്നും ഇത്തരം ബാക്ടീരിയകള്‍ക്ക് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധിക്കും.
പുറത്തുവരുന്ന പുതിയ ചില നിരീക്ഷണങ്ങള്‍, കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കഴിയുന്ന കാലയളവില്‍ തന്നെ മറ്റു ചില ഇന്‍ഫെക്ഷനുകള്‍ വരുന്നതായി പറയുന്നു. ഈ ഇന്‍ഫെക്ഷനുകളുടെ സ്വഭാവം എന്തെന്ന് ഇനിയും പഠിക്കേണ്ടതായിട്ടാണുള്ളത്. എങ്കിലും ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകുന്നത് വിവിധ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി കൈവരിച്ച ബാക്ടീരിയകളാണ് എന്നതിന് തെളിവുകളുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നുള്ള ആശുപത്രികളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, കോവിഡ് മൂലം മരിച്ച പകുതിയോളം പേര്‍ക്ക് മറ്റുചില ഇന്‍ഫെക്ഷനുകള്‍ കൂടി ഉണ്ടായിരുന്നെന്നാണ്. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരാണ് കോവിഡ് രോഗികളില്‍ വലിയ അളവുമെന്നതിനാലാണ് ഇവരിലേക്ക് ആശുപത്രികളിലെ ബാക്ടീരിയകളുടെ ആക്രമണമുണ്ടായത്.
മഹാമാരികളുടെ ചരിത്രവും പറയുന്നത് സമാനമായ കഥയാണ്. 1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിയില്‍ മരണപ്പെട്ടവരില്‍ വലിയ വിഭാഗം പേര്‍ക്കും ഇങ്ങനെ പകര്‍ന്നുകിട്ടിയ രണ്ടാമത്തെ ഇന്‍ഫെക്ഷനാണ് മരണകാരണമായത്.
* This article was originally published here