121

Powered By Blogger

Tuesday, 28 April 2020

കമ്യൂട്ട് ചെയ്തവര്‍ക്ക് മെയ്മുതല്‍ മുഴുവന്‍ പെന്‍ഷനും ഇപിഎഫ്ഒ നല്‍കും

ന്യൂഡൽഹി: വിരമിച്ചസമയത്ത് കമ്യൂട്ടേഷൻ ആനുകൂല്യം നേടിവർക്ക് മെയ്മാസം മുതൽ ഇപിഎഫ്ഒ മുഴുവൻ പെൻഷനും നൽകും. 6,30,000 ഇപിഎഫ് പെൻഷൻകാർക്ക് ഇതിന്റെ ഗുണം ലഭിക്കുക. ഇതിനായി 1,500 കോടി രൂപ അധികബാധ്യതയാണുണ്ടാകുക. ഭാഗികമായി പെൻഷൻ കമ്യൂട്ടേഷൻ നേടിയ, 2008 സെപ്റ്റംബർ 26നുമുമ്പ് പെൻഷനായവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതായത് 2005 ഏപ്രിൽ ഒന്നിന് പെൻഷനായ ഒരാൾക്ക് 15 വർഷം കഴിഞ്ഞതിനാൽ ഉയർന്ന പെൻഷന് അർഹതയുണ്ട്. റിട്ടയർമെന്റ് സമയത്ത് നിശ്ചിത കാലത്തേയ്ക്കുള്ള പെൻഷന്റെ ഒരുവഹിതം ഒരുമിച്ചുവാങ്ങുന്നതിനുള്ള സൗകര്യമാണ് കമ്യൂട്ടേഷൻ വഴിലഭിക്കുന്നത്. 15വർഷത്തെ പെൻഷനാണ് ഇതിനായി പരിഗണിച്ചിരുന്നത്. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും കോവിഡ് വ്യാപനംമൂലം നടപടിക്രമങ്ങൾ തടസ്സപ്പെടുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യനടപ്പാക്കി ഓർഗനൈസേഷൻ പെൻഷൻ വിതരണത്തിന് മുൻകയ്യെടുത്തതിനാലാണ് ഇപ്പോഴെങ്കിലും മുഴുവൻപെൻഷനും വിതരണം ചെയ്യാൻ കഴിയുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം, എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയാണ് ധനമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനായ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/2VIAK5p
via IFTTT