121

Powered By Blogger

Tuesday, 28 April 2020

55,740 സംരംഭങ്ങൾ പ്രതിസന്ധിയിൽ; താങ്ങാവാൻ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വ്യവസായവകുപ്പിന്റെ പ്രാഥമികവിലയിരുത്തൽ. നാലുവർഷത്തിനിടെ തുടങ്ങിയ 55,740 എം.എസ്.എം.ഇ. യൂണിറ്റുകൾ പ്രതിസന്ധിയിലാകും. ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് വ്യവസായമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംരംഭകർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ഭദ്രത എന്ന പേരിൽ പ്രത്യേക പാക്കേജ് നടപ്പാക്കാൻ വ്യവസായ വകുപ്പ് നടപടി തുടങ്ങി. നാലുവർഷത്തിനിടെ തുടങ്ങിയ സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകൾ 5093 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപിച്ചത്. 1.94 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. ഈ സംരംഭങ്ങൾ അതിജീവന കാലയളവിലേക്ക് കടക്കുന്നതിനുമുമ്പാണ് നേരത്തേ പ്രളയവും ഇപ്പോൾ കോവിഡും നേരിടുന്നത്. സാമ്പത്തികസഹായം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് അതിജീവനത്തിനായി രണ്ടുകോടി രൂപവരെ വായ്പ അനുവദിക്കാനുള്ള പദ്ധതിയാണ് വ്യവസായവകുപ്പ് ആലോചിക്കുന്നത്. 'ടോപ് അപ് ലോൺ' എന്ന നിലയ്ക്ക്, വർക്കിങ് ക്യാപിറ്റൽ വായ്പയുടെ 30 ശതമാനത്തിൽ കൂടാത്ത തുക നൽകും. എട്ടുശതമാനം പലിശയ്ക്കെങ്കിലും അധികവായ്പ ലഭ്യമാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനുപുറമേ ബാങ്കുകളിൽനിന്ന് നേരിട്ട് അധികവായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് പലിശയിളവും പരിഗണിക്കുന്നുണ്ട്. ആറുമാസത്തേക്ക് ആറുശതമാനം പലിശ ജില്ലാവ്യവസായകേന്ദ്രം വഹിക്കാമെന്ന ധാരണയാണ് ഇപ്പോൾ. മൂന്നുമാസത്തേക്കാണ് വായ്പയെങ്കിൽ പലിശ പൂർണമായും ഡി.ഐ.സി. നൽകും. കെ.എസ്.ഐ.ഡി.സി.യിൽനിന്നും മറ്റുമെടുത്ത വായ്പതിരിച്ചടവിന് മൊറട്ടോറിയത്തിന് ധാരണയായിട്ടുണ്ട്. ചെറുകിട സംരംഭങ്ങളിലെ ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം അടയ്ക്കൽ മൂന്നുമാസത്തേക്ക് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2xmGJDO
via IFTTT