121

Powered By Blogger

Tuesday, 28 April 2020

ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചത് 8.2 ലക്ഷം ജീവനക്കാര്‍; തുകയാകട്ടെ 3,243.17 കോടിയും

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺമൂലം ഇപിഎഫിൽനിന്ന് ജീവനക്കാർ പിൻവലിച്ചത് 3,243.17 കോടി രൂപ. 8.2 ലക്ഷം വരിക്കാരാണ് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകിയത്. തൊഴിൽമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഇപിഎഫ്ഒ ഇതിനകം 12.91 ലക്ഷം ക്ലെയിമുകളാണ് തീർപ്പാക്കിയത്. കോവിഡ് ലോക്ക് ഡൗൺമൂലമുള്ള അപേക്ഷകൾ ഉൾപ്പടെയാണിതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇത്രയും അപേക്ഷകളിൽ 4,684.52 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനപ്രകാരം പിൻവലിച്ചതുകയുൾപ്പടെയാണിത്. പിഎഫ് ട്രസ്റ്റുകൾവഴി അപേക്ഷിച്ച 79,743 പേർക്ക് 875.52 കോടി രൂപയാണ് വിതരണംചെയ്തത്. മുംബൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഗുരുഗ്രാമിലെ എച്ച്സിഎൽ ടെക്നോളജീസ്, മുംബൈ പവായിയിലെ എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പിഎഫ് ട്രസ്റ്റിനുകീഴിൽ ഏറ്റവുംകൂടുതൽ തുകനൽകിയത്. ഡെറാഡൂണിലെ ഒഎൻജിസി, നെയ് വേലി ലിഗ്നൈറ്റ്, ബിഎച്ച്ഇഎൽ എന്നീകമ്പനികളിൽനിന്നാണ് പൊതുമേഖലയിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

from money rss https://bit.ly/2YeTZp1
via IFTTT