121

Powered By Blogger

Monday, 7 September 2020

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT