121

Powered By Blogger

Monday, 7 September 2020

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT