121

Powered By Blogger

Monday, 7 September 2020

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT