121

Powered By Blogger

Monday, 7 September 2020

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT