121

Powered By Blogger

Monday, 7 September 2020

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT