121

Powered By Blogger

Monday, 7 September 2020

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT