121

Powered By Blogger

Friday, 5 December 2014

മരണത്തിലും അടിമകള്‍; ചങ്ങലയില്‍ ബന്ധിച്ച അസ്‌ഥികൂടങ്ങള്‍ കണ്ടെടുത്തു









Story Dated: Friday, December 5, 2014 05:06



mangalam malayalam online newspaper

കഴുത്തില്‍ ചങ്ങല ബന്ധിച്ച അസ്‌ഥികൂടങ്ങള്‍ കണ്ടെത്തി. ഫ്രാന്‍സിന്റെ തെക്ക്‌ പടിഞ്ഞാറന്‍ നഗരമായ സൈന്റസില്‍ നിന്നാണ്‌ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മനുഷ്യരുടെ അസ്‌ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. ആര്‍ക്കിയോളജി വകുപ്പ്‌ നടത്തിയ പഠനത്തില്‍ റോമന്‍ ശവകുടീരങ്ങള്‍ തുറന്നപ്പോഴാണ്‌ അസ്‌ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. എ.ഡി ഒന്നാം നൂറ്റടണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ കൊല്ലപ്പെട്ട അടിമകളുടെ അസ്‌ഥികൂടമാണ്‌ കണ്ടെത്തിയതെന്നാണ്‌ സൂചന.


നൂറിലധികം കല്ലറകള്‍ തുറന്നതില്‍ അഞ്ച്‌ മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും അസ്‌ഥികൂടത്തിന്റെ കഴുത്തിലാണ്‌ ചങ്ങലപ്പൂട്ട്‌ കണ്ടെത്തിയത്‌. ചിലരുടെ കാലുകളും ചങ്ങലയാല്‍ ബന്ധിതമാണ്‌. ശവകുടീരത്തിന്‌ സമീപത്തെ വിശാല മൈതാനത്ത്‌ വച്ച്‌ കൂട്ടക്കൊല ചെയ്‌തവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച്‌ കുഴിച്ചു മൂടുകയായിരുന്നു വെന്നാണ്‌ നിഗമനം. കുട്ടിയുടെ അസ്‌ഥികൂടത്തിന്റെ കണ്ണിന്റെ ഭാഗത്ത്‌ പുരാതന റോമന്‍ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.


പുരാതന റോമന്‍ വിശ്വാസ പ്രകാരം മരിച്ചവരുടെ കണ്ണില്‍ നാണയം വയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഭൂമിയില്‍ നിന്ന്‌ പരേതാത്മാക്കളുടെ ലോകവുമായി അതിര്‍ത്ത്‌ നിര്‍ണ്ണയിക്കുന്ന ഒരു നദിയുണ്ടെന്ന്‌ പുരാതന റോമന്‍ ജനത വിശ്വസിച്ചിരുന്നു. ഈ നദി കടക്കുന്നതിനുള്ള കടത്തുകൂലിയായാണ്‌ മൃതദേഹങ്ങള്‍ക്കൊപ്പം നാണയങ്ങളും അടക്കം ചെയ്‌തിരുന്നത്‌. കണ്ടെടുത്ത അസ്‌ഥികൂടങ്ങളില്‍ നിന്ന്‌ ഇവരുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രഞ്‌ജര്‍.











from kerala news edited

via IFTTT

കഞ്ചാവ്‌ വില്‍പനക്കാരനെ പിടികൂടുന്നതിനിടെ ഓട്ടോമറിഞ്ഞ്‌ പോലീസുകാരന്‌ പരുക്ക്‌











Story Dated: Friday, December 5, 2014 03:13


എടപ്പാള്‍: കഞ്ചാവ്‌ വില്‍പനക്കാരനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോമറിഞ്ഞ്‌ പോലീസുകാരന്‌ പരുക്കേറ്റു.ചങ്ങരംകുളം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സുരേഷിനാണ്‌ ഇന്നലെ രാത്രി ഏഴിന്‌ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടിച്ചിരുന്ന ഓട്ടോമറിഞ്ഞ്‌ പരുക്കേറ്റത്‌. കുറ്റിപ്പുറം റോഡില്‍ റൈഹാന്‍ കണ്ണാശുപത്രിക്ക്‌ സമീപത്ത്‌ വെച്ചാണു അപകടം നടന്നത്‌.കോലളബ്‌ സ്വദേശിയായ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടിരക്ഷപെട്ടു. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്ന്‌ വില്‍പന നടത്തുന്ന ഇയാളെ കുറിച്ച്‌ വിവരം ലഭിച്ച പോലീസ്‌ എസ്‌.ഐ ശശിധരന്‍ മേലേയിലിന്റെ നേതൃത്ത്വത്തില്‍ പിടികൂടാനാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം നടന്നത്‌.വിദ്യാര്‍ഥികളെ ഉപയോഗിച്ച്‌ കഞ്ചാവ്‌ വില്‍പനക്കാരനെ സ്‌ഥലത്തെത്തിച്ച്‌ പിടികൂടാന്‍ ചങ്ങരംകുളം എസ്‌.ഐ പദ്ധതി ആസുത്രണം ചെയ്‌തു. ഓട്ടോയിലെത്തിയ കഞ്ചാവ്‌ വില്‍പനക്കാരന്‍ അറിയാതെ മഫ്‌ടിയിലെത്തിയ സിവില്‍ പോലീസ്‌ ഉദാ്യേഗസ്‌ഥന്‍ സുരേഷ്‌ ഓട്ടോയില്‍ കയറി.പോലീസാണെന്ന്‌ മനസ്സിലാക്കിയതോടെ ഓട്ടോ ലൈറ്റിടാതെ അമിത വേഗതയില്‍ റൈഹാന്‍ ഹോസ്‌പിറ്റല്‍ റോഡിലൂടെ പാഞ്ഞു.ഇരുട്ടിലൂടെ പാഞ്ഞ ഓട്ടോയില്‍ നിന്നും യാത്രക്കാര്‍ ഓടി രക്ഷപെട്ടു.ഇതിനിടയില്‍ റോഡിലെ ഇറക്കത്തിലെത്തിയപ്പോള്‍ ഓട്ടോ മതിലിലിടിച്ച്‌ മറഞ്ഞു.ഇതോടെ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടി രക്ഷപെട്ടു.ഓടിയെത്തിയ നാട്ടുകാരാണ്‌ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറിഞ്ഞ ഓട്ടോയില്‍ നിന്നും പണവും കഞ്ചാവും പിടിച്ചു.ഓട്ടോ ചങ്ങരംകുളം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.പ്രതിക്ക്‌ വേണ്ടിയുള്ള അന്യേഷണം ഊര്‍ജ്‌ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും ചങ്ങരംകുളം എസ്‌.ഐ ശശിധരന്‍ മേലയില്‍ അറിയിച്ചു.










from kerala news edited

via IFTTT

നിര്‍മാണ പ്രവര്‍ത്തിക്കു ഇന്നു തുടക്കം











Story Dated: Friday, December 5, 2014 03:13


താനൂര്‍: കെ.പുരം പട്ടരുപറമ്പ്‌ സേ്‌റ്റഡിയം യാഥാര്‍ഥ്യമാവുന്നു. നിര്‍മാണ പ്രവര്‍ത്തിക്കു ഇന്നു തുടക്കമാകും. താനാളൂര്‍ പഞ്ചായത്ത്‌ മുന്‍ എല്‍.ഡി.എഫ്‌ ഭരണ സമിതിയുടെ കാലത്താണു പട്ടരുപറമ്പില്‍ ഒരേക്കര്‍ 33 സെന്റ്‌ ഭൂമി സ്‌റ്റേഡിയം നിര്‍മാണത്തിനായി വാങ്ങിയത്‌. പഞ്ചായത്തിലെ യുവജനങ്ങളുടെ കായികശേഷിയും കളിമിടുക്കും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ജനകീയ സഹകരണത്തോടെ ഭൂമി വാങ്ങിയത്‌. തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ ഭരണസമിതി പദ്ധതിയെ പാടെ അവഗണിച്ചു. തുടര്‍ന്ന്‌ അട്ടിമറിയിലൂടെ എല്‍.ഡി.എഫ്‌ ഭരണസമിതി വീണ്ടും അധികാരത്തില്‍ വന്ന പശ്‌ചാത്തലത്തിലാണ്‌ സേ്‌റ്റഡിയം നിര്‍മാണത്തിന്‌ നടപടി ്‌സ്വീകരിച്ചത്‌. പത്ത്‌ ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവിലാണ്‌ ആദ്യ ഘട്ടത്തില്‍ പ്രവൃത്തി നടത്തുന്നത്‌. ചുറ്റുമതില്‍ നിര്‍മ്മാണം, ഗ്രൗണ്ട്‌ ഫില്ലിങ്ങ്‌ എന്നിവയാണ്‌ ആദ്യഘട്ടത്തില്‍ നടത്തുക. വെള്ളിയാഴ്‌ച രാവിലെ 7.30 ന്‌ ജനകീയ കൂട്ടായ്‌മയില്‍ പ്രവൃത്തി ഉദ്‌ഘാടനം നല്‍കും. താനാളൂരിലെ യുവജനങ്ങളുടെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്‌ യുവതയെ ആവേശത്തിലാക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT

പി.കെ.എം.എം.എച്ച്‌.എസ്‌.എസ്‌ മുന്നിട്ടുനില്‍ക്കുന്നു











Story Dated: Friday, December 5, 2014 03:13


തേഞ്ഞിപ്പലം: വേങ്ങര ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന്‌ ഇരുപത്തിയഞ്ചോളം ഇനങ്ങളുടെ മത്സരഫലങ്ങള്‍ മാത്രം അറിയാനിരിക്കെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തിലും ഹൈസ്‌കൂള്‍ അറബിക്‌ കലോത്സവത്തിലും എടരിക്കോട്‌ പി.കെ.എം.എം.എച്ച്‌.എസ്‌.എസ്‌ മുന്നിട്ടു നില്‍ക്കുന്നു. യു.പി ജനറല്‍ വിഭാഗത്തില്‍ ജി.യു.പി.എസ്‌ ക്ലാരിയും യു.പി സംസ്‌കൃതോത്സവത്തില്‍ എ.യു.പി.എസ്‌ എടക്കാപ്പറമ്പും യു.പി അറബിക്‌ കലാമേളയില്‍ ടി.എസ്‌.എ.എം.യു.പി സ്‌കൂള്‍ മറ്റത്തൂരും മുന്നിട്ടു നില്‍ക്കുന്നു. എല്‍.പി ജനറല്‍ വിഭാഗത്തില്‍ സെന്റ്‌ പോള്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം എച്ച്‌.എസ്‌.എസ്‌ തേഞ്ഞിപ്പലവും എല്‍.പി അറബിക്‌ കലാമേളയില്‍ ജി.എല്‍.പി.എസ്‌ പറമ്പില്‍ പീടികയും മുന്നിട്ടു നില്‍ക്കുന്നു.










from kerala news edited

via IFTTT

വിപണികളില്‍ നഷ്ടം: സെന്‍സെക്‌സ് 104 പോയന്റ് താഴ്ന്നു







വിപണികളില്‍ നഷ്ടം: സെന്‍സെക്‌സ് 104 പോയന്റ് താഴ്ന്നു


മുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 104.72 പോയന്റ് താഴ്ന്ന് 28458.10ലും നിഫ്റ്റി സൂചിക 26.10 പോയന്റ് ഇടിഞ്ഞ് 8538.30ലുമാണ് ക്ലോസ് ചെയ്തത്.

1364 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1603 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, എണ്ണ, ഫാര്‍മ വിഭാഗം ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്, സണ്‍ ഫാര്‍മ, വിപ്രോ, സിപ്ല തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍.


എംആന്റ്എം, ഐടിസി, സെസ, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഓഹരി വിറ്റഴിക്കലിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും സെയിലിന്റെ ഓഹരിവിലയില്‍ 2.4ശതമാനം നഷ്ടമുണ്ടായി.











from kerala news edited

via IFTTT

വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്‌







വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്‌


മുംബൈ: അടുത്ത മാര്‍ച്ചോടെ വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി.

സ്ഥിരനിക്ഷേപത്തിന്റെ പലിനിരക്കുകള്‍ കുറവ് വരുത്തിയതിന്റെ ഗുണം വായ്പയെടുക്കുന്നവര്‍ക്കുകൂടി ലഭ്യമാക്കുന്നതിനാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. പുതിയ പലിശ നിരക്കുകള്‍ പരിശോധിച്ചശേഷം അത് വിലയിരുത്തി ബേസ് റേറ്റ് കുറയ്ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ ബാങ്കിന്റെ ബേസ് നിരക്ക് 10 ശതമാനമാണ്.


വിവിധ കാലാവധിയുള്ള നിക്ഷേപകങ്ങള്‍ക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനംവരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ കുറച്ചത്.











from kerala news edited

via IFTTT

വന്‍വിലക്കുറവ്: കാറ് വാങ്ങാന്‍ യോജിച്ച സമയമാണിതെന്ന് ഡീലര്‍മാര്‍







വന്‍വിലക്കുറവ്: കാറ് വാങ്ങാന്‍ യോജിച്ച സമയമാണിതെന്ന് ഡീലര്‍മാര്‍


മുംബൈ: ഇതുവരെ നല്‍കാത്ത വന്‍ വിലക്കിഴിവുകളുമായി കാര്‍ നിര്‍മാതാക്കള്‍. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. ഇതിന് പുറമേ 50,000 രൂപവരെ വിലക്കുറവുമാണ് വിവിധ കമ്പനികള്‍ ഉപഭോക്താവിന് മുന്നില്‍ വെച്ചുനീട്ടുന്നത്. വിവിധ ആക്‌സസറീസും സൗജന്യമായി ലഭിക്കും.

ജനറല്‍ മോട്ടോഴ്‌സിന്റെ അത്രതന്നെ ജനകീയമല്ലാത്ത മോഡലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ് വാഗ്ദാനം. ഷെവര്‍ലെ ബീറ്റിന് 95000 രൂപവരെയും എന്‍ജോയ്ക്ക് 85000 രൂപവരെയുമാണ് കിഴിവ്.


ഫോഡ് ഫിഗോയ്ക്ക് 78,000, ക്ലാസികിന് 76000 എന്നിങ്ങനെ വിലക്കിഴിവ് നല്‍കുന്നു. വില്പനയില്‍ വന്‍തോതില്‍ ഇടിവുണ്ടായതിനെതുടര്‍ന്ന് അഞ്ച് കോടി രൂപയുടെ പ്രൊമോഷന്‍ ഓഫുറുകളും അടുത്തകാലത്ത് ഫോര്‍ഡ് നല്‍കി. എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, മൈകോവേവ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയായിരുന്നു കമ്പനിയുടെ ഓഫറുകള്‍.


വിപണി വിഹിതത്തില്‍ മുന്നിലുള്ള മാരുതിയാകട്ടെ, റിറ്റ്‌സിന് 75000 രൂപവരെയും സ്വിഫ്റ്റിന് 40,000 രൂപവരെയുമാണ് കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ മോഡലുകളായ ആള്‍ട്ടോ കെ10നും സെലേറിയോയ്ക്കും 15,000 രൂപവരെ ഓഫറുണ്ട്. പുതിയ വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ഉത്സവ സീസണിലെ സ്റ്റോക്ക് വിറ്റഴിക്കാനാണ് കാര്‍ നിര്‍മാതാക്കളുടെ ശ്രമം.


എണ്ണവില കുറയുകയും വന്‍ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടും വിപണയില്‍ കാര്യമായ ചലനമില്ലെന്നാണ് വിലയിരുത്തല്‍.











from kerala news edited

via IFTTT

ഓഹരി വിപണികളില്‍ നേരിയ നേട്ടം







ഓഹരി വിപണികളില്‍ നേരിയ നേട്ടം


മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 41 പോയന്റ് ഉയര്‍ന്ന് 28606ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8571ലുമെത്തി. 689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി, സെസ, ഗെയില്‍, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സെയില്‍ തുടങ്ങിയ നഷ്ടത്തിലുമാണ്.











from kerala news edited

via IFTTT

സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു; വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറി









Story Dated: Friday, December 5, 2014 04:05



mangalam malayalam online newspaper

അലിഗഡ്‌: സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറി. അലിഗഡിലാണ്‌ സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട്‌ പ്രണയത്തിലായ യുവതിയുടെയും യുവാവിന്റെയും വിവാഹമാണ്‌ ചുംബനത്തിന്റെ പേരില്‍ അലങ്കോലമായത്‌.


വധുവും വരനും വിവാഹ വേദിയില്‍ വച്ച്‌ പരസ്‌പ്പരം മാല അണിയിച്ചതിന്‌ പിന്നാലെ സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു. തുടര്‍ന്ന്‌ വരനും സഹോദര പത്നിയും നൃത്തം ചെയ്‌തു. ഇതില്‍ പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ മിനിറ്റുകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ്‌ വിവാഹം ഉപേക്ഷിച്ചത്‌.


തര്‍ക്കം രൂക്ഷമായതോടെ ഇരുകുടുംബങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ്‌ വിവാഹ ദിവസം തന്നെ ദമ്പതികള്‍ പിരിയേണ്ടിവന്നത്‌. രണ്ട്‌ ഭാഗത്ത്‌ നിന്നുമുള്ള ബന്ധുക്കള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇരു വീട്ടുകാരും വഴങ്ങിയില്ല. തര്‍ക്കം തീര്‍ന്ന്‌ മടങ്ങിയ വധുവിന്റെ ബന്ധുക്കള്‍ വരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ്‌ പോയത്‌. ഒടുവില്‍ ബന്ധുക്കള്‍ എത്തി വരനെ പുറത്തിറക്കുകയായിരുന്നു.










from kerala news edited

via IFTTT

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ തിരിതെളിഞ്ഞു











Story Dated: Friday, December 5, 2014 06:51


പുനലൂര്‍: പുനലൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗേള്‍സ്‌ ഹൈസ്‌കൂളിലും ആരംഭിച്ചു. പുനലൂര്‍ എ.ഇ.ഒ എം.എം. സത്യന്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ മേള ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ അധ്യക്ഷ രാധാമണി വിജയാനന്ദ്‌ അധ്യക്ഷയായിരുന്നു. ഉപജില്ലയിലെ 80-ല്‍പ്പരം സ്‌കൂളുകളില്‍നിന്നും എല്‍.പി, യു.പി, എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിലായി നാലായിരത്തില്‍പ്പരം കലാപ്രതിഭകള്‍ പങ്കെടുക്കും.


എസ്‌.ഇ. സഞ്‌ജയ്‌ഖാന്‍, നഗരസഭ സ്‌ഥിരം സമിതി അംഗങ്ങളായ മിനി മധുകുമാര്‍, ഡി. ദിനേശന്‍, സ്‌കൂള്‍ മാനേജര്‍ എന്‍. മഹേശന്‍, കുന്നിക്കോട്‌ ഷാജഹാന്‍, ഗോപിനാഥന്‍നായര്‍, കെ. ഹരികുമാരന്‍പിള്ള, നസീമാബീവി, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT