121

Powered By Blogger

Tuesday, 13 January 2015

കൗമാരക്കാരെ വഴിതെറ്റിക്കാന്‍ സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍; മറികടക്കാന്‍ കോടികള്‍ ചെലവിട്ട്‌ സര്‍ക്കാര്‍











Story Dated: Wednesday, January 14, 2015 05:16


തൃശൂര്‍: ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇതേ സംഘങ്ങള്‍ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പുകളിലേക്ക്‌ ചുവടുമാറുന്നു. യുവാക്കളെ പ്രലോഭനത്തില്‍ മയക്കി കോടികളാണ്‌ സംഘങ്ങള്‍ കവരുന്നത്‌. ഷെയര്‍ മാര്‍ക്കറ്റ്‌ എന്ന സാമ്പത്തിക സംരംഭത്തിലേക്ക്‌ കൗമാരക്കാരെ ആകര്‍ഷിക്കാന്‍ ഓരോ വിഭാഗങ്ങളെ സജ്‌ജമാക്കുകയാണ്‌ ഗുണ്ടാസംഘങ്ങള്‍ ചെയ്യുന്നത്‌.


ഈ ഗുണ്ടാസംഘങ്ങള്‍ക്ക്‌ ബ്ലേഡ്‌ പലിശക്കാരുമായും ബന്ധമുണ്ട്‌. വിവിധ ആവശ്യങ്ങള്‍ക്കായി പലിശക്കാരില്‍നിന്നു പണം വാങ്ങി തിരിച്ചടയ്‌ക്കാനാകാതെ ഒറ്റയ്‌ക്കും കൂട്ടായും ആത്മഹത്യ ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തില്‍ ഓപ്പറേഷന്‍ കുബേര നടപ്പിലാക്കി അതു ഫലവത്താകാതെ പോയി. ഇതുസംബന്ധിച്ച്‌ രഹസ്യാനേ്വഷണവിഭാഗം നടത്തിയ അനേ്വഷണത്തിലാണ്‌ ഗുണ്ടാസംഘങ്ങളുടെ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പു പുറത്തുവന്നത്‌. തട്ടിപ്പു ഗുണ്ടാസംഘങ്ങള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്ര?ഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നു തട്ടിപ്പിനിരയാക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നു. ഈ കൗമാരക്കാരെ തെരഞ്ഞെടുത്തു ഗുണ്ടാസംഘങ്ങള്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതു ഇതേ വിദ്യാര്‍ഥികളുടെ സഹപാഠികളായിരിക്കും.


ഇരയുടെ സാമ്പത്തിക സ്രോതസ്‌ അനേ്വഷിക്കുകയാണ്‌ രണ്ടാം ഗ്രൂപ്പിന്റെ ദൗത്യം. ഇതില്‍ കുടുംബസ്വത്ത്‌, മാതാപിതാക്കളുടെ വിദ്യാഭ്യാസയോഗ്യത, സമൂഹത്തിലെ അന്തസ്‌ ,തൊഴില്‍, സാമ്പത്തിക ശേഷി എന്നിവ അനേ്വഷിച്ച്‌ ഗുണ്ടസംഘങ്ങള്‍ക്കു കൈമാറുന്നു. തുടര്‍ന്ന്‌ തട്ടിപ്പിനിരയാകുന്ന വിദ്യാര്‍ഥിയെ ആകര്‍ഷിപ്പിക്കാനും വിശ്വസിപ്പിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിനായി പരിചയപ്പെടുത്തികൊടുക്കുന്ന സഹപാഠി മുഖേന ഇരയാകുന്ന കൗമാരപ്രായക്കാരനായ വിദ്യാര്‍ഥിക്ക്‌ ഉന്നത ഹോട്ടലില്‍ സല്‍ക്കാരം, വിനോദയാത്ര എന്നിവ സൗജന്യത്തില്‍ നല്‍കി വിശ്വാസ്യതയും സൗഹൃദവും ഉറപ്പുവരുത്തുന്നു. ഉന്നത ഹോട്ടലുകളില്‍വച്ച്‌ ഷെയര്‍മാര്‍ക്കറ്റ്‌ സംബന്ധിച്ച ക്ലാസുകള്‍ നല്‍കുന്നു.


ഉപബോധമനസിന്റെ അനന്തശക്‌തി ഉപയോഗിച്ച്‌ ബിസിനസില്‍ ഏര്‍പ്പെട്ട്‌ അളവറ്റ സമ്പത്തും സമൃദ്ധിയും നേടാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള വിധത്തിലുള്ള ക്ലാസായിരിക്കും ഈ ഇരകള്‍ക്കു നല്‍കുക. രാജ്യാന്തര പ്രശസ്‌തിയുള്ള മൈന്‍ഡ്‌ ട്രെയിനര്‍മാരും ബിസിനസ്‌ തന്ത്രങ്ങളുമുള്ളവരായിരിക്കും ക്ലാസുകളെടുക്കുക. ഇവരുടെ ക്ലാസ്‌ ലഭിച്ചാല്‍ ഇര അവന്റെ മനസ്‌ താന്‍ കോടീശ്വരനായി എന്ന അവസ്‌ഥയിലെത്തും. അതു പ്രായോഗികതയിലെത്തിക്കുന്ന വിധത്തിലായിരിക്കും പിന്നീട്‌ അവരുടെ പ്രവര്‍ത്തനം. ഇതിനായി ലഭിക്കുന്ന പ്രത്യേക ക്ലാസില്‍ ഉത്‌പ്പന്നങ്ങള്‍ വളരെ വേഗം വിറ്റഴിക്കാനുള്ള രീതികള്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌, മൂലധനവും അവസരവും കണ്ടെത്തല്‍, റിസ്‌ക് ഒഴിവാക്കല്‍, കടക്കെണിയില്‍ നിന്നു രക്ഷപെടല്‍, ചെലവു ചുരുക്കല്‍, മണി മാനേജ്‌മെന്റ്‌, പീക്‌ പൊട്ടന്‍ഷ്യല്‍ പെര്‍ഫോര്‍മന്‍സ്‌, സമ്പത്തും ആത്മീയതയും, ബിസിനസില്‍ മെച്ചപ്പെട്ട വിജയം കരസ്‌ഥമാക്കുന്നതിനുള്ള മനോഘടന സൃഷ്‌ടിക്കല്‍, പാര്‍ട്‌ണര്‍മാരെ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും.


ആയിരകണക്കിന്‌ രൂപ ചെലവഴിച്ചായിരിക്കും ഗുണ്ടാസംഘങ്ങള്‍ ഇരകള്‍ക്ക്‌ ഈ ക്ലാസ്‌ ലഭ്യമാക്കുന്നത്‌. ആയിരങ്ങള്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങളും ലക്ഷങ്ങള്‍ നിക്ഷേപിച്ചാല്‍ കോടികളും ലഭിക്കുമെന്ന അവസ്‌ഥയില്‍ ഇരയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഈ ക്ലാസുകള്‍ക്കു കഴിയും. തന്റെ ഉപബോധമനസില്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരിക്കും പിന്നീട്‌ ഇരയുടെ ലക്ഷ്യത്തിലുണ്ടാകുക. ആദ്യനിക്ഷേപത്തിനുള്ള തുക കണ്ടെത്താന്‍ ഇരയെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയുമാണ്‌ ഗുണ്ടാസംഘത്തിന്റെ അടുത്ത ഘട്ടം.ഇതിനോടകം ഇരയുടെ കുടുംബത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌, ശമ്പളം,മാസവാടക തുടങ്ങിയ വരുമാനം, വാഹനങ്ങള്‍, വീട്‌ എന്നിവയുടെ കണക്കെടുപ്പ്‌ തട്ടിപ്പുകാര്‍ നടത്തിയിട്ടുണ്ടാകും.


ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ ഷെയറില്‍ നിക്ഷേപിക്കാനായി മാതാപിതാക്കളില്‍നിന്നും ഇര ആവശ്യപ്പെടുന്നു. ഷെയര്‍മാര്‍ക്കറ്റിന്റെ ഗുണദോഷവശങ്ങള്‍ അറിയുന്ന മാതാപിതാക്കള്‍ ഇതിനു തയ്യാറാകാത്ത ഘട്ടത്തില്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച്‌ ഇര തന്റെ മാതാപിതാക്കളെകൊണ്ട്‌ സമ്മതിപ്പിച്ചു ദൂഷ്യവശം മനസിലാക്കാതെ ആദ്യനിക്ഷേപം നടത്തുന്നു. എതെങ്കിലും സ്വകാര്യ ബാങ്ക്‌ മുഖേന ഈ ആദ്യനിക്ഷേപം നടത്തികഴിഞ്ഞാല്‍ ഇര വലയില്‍ വീണ്‌, പറയുന്നത്‌ അനുസരിക്കുന്നതായി ഗുണ്ടാസംഘങ്ങള്‍ ഉറപ്പിക്കുന്നു. രണ്ടോ മൂന്നോ മാസത്തിനുശേഷം നിക്ഷേപത്തുക ഇരട്ടിയായതായി സംഘങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ലാഭം വന്നുചേര്‍ന്നതായി അക്കൗണ്ടിലൂടെയും കാണിച്ചുകൊടുത്ത്‌ ഇരയെ വിശ്വസിപ്പിക്കാന്‍ സംഘങ്ങള്‍ക്ക്‌ ഐ.ടി. വിദഗ്‌ദ്ധന്മാരുമുണ്ടായിരിക്കും.


ലാഭത്തില്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ട്‌ വീണ്ടും നിക്ഷേപം നടത്തി രണ്ടോ മൂന്നോ മാസംകൊണ്ട്‌ കൂടുതല്‍ നേടിയെടുക്കാമെന്നു ഉപദേശിക്കുന്നത്‌ ഗുണ്ടാസംഘത്തിന്റെ മറ്റൊരു വിഭാഗമായിരിക്കും. ഗുണ്ടാസംഘങ്ങളുടെ ഇരട്ടിപ്പു തട്ടിപ്പ്‌ വിശ്വസിച്ച്‌ തന്റെ കുടുംബത്തിന്റെ മുഴുവന്‍ വരുമാനവും സ്വത്തുവഹകളും ഇതിനായി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു. ഇരയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള വസ്‌തുവഹകള്‍ വിറ്റു പണമാക്കി മാറ്റാന്‍ സഹായിക്കുന്ന സംഘത്തിന്റെ മറ്റൊരു വിഭാഗവും പ്രവര്‍ത്തനത്തിലുണ്ടായിരിക്കും. ഇവരാണ്‌ ഇപ്പോള്‍ ഓപ്പറേഷന്‍ കുബേരയില്‍പെട്ട്‌ ഉഴലുന്നത്‌. ഷെയര്‍മാര്‍ക്കറ്റ്‌ മുഖേന ലഭിച്ച ലാഭത്തുക ബാങ്ക്‌ അക്കൗണ്ടില്‍ കാണിക്കുമെങ്കിലും ഏതൊരു ഘട്ടത്തിലും ആ തുക പിന്‍വലിക്കാനാകാത്ത വിധത്തിലായിരിക്കും അക്കൗണ്ടു പ്രവര്‍ത്തിപ്പിക്കുക.


ഇതിനായി പ്രത്യേകം സജമാക്കിയ നെറ്റ്‌ കഫേകളുമുണ്ട്‌. യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി ഇതിനു യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. ഇരയുടെയും മാതാപിതാക്കളുടെയും മറ്റും മുഴുവന്‍ സമ്പാദ്യവും പണമായി മാറ്റി ഷെയറില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ ഷെയറിന്റെ അക്കൗണ്ടിലും നെറ്റിലും ലാഭം മാത്രമാണ്‌ വരുന്നത്‌. കോടികളായി ഉയര്‍ന്നുവന്നിരുന്ന തന്റെ നിക്ഷേപവും ലാഭവും വന്‍ തകര്‍ച്ച നേരിട്ട്‌ ആയിരങ്ങളിലെത്തി അവസാനിക്കും. ഇതോടെ ഗുണ്ടാസംഘങ്ങളുടെയും സഹപാഠികളുടെയും ഇരയോടുള്ള സൗഹൃദം അവസാനിക്കുകയും ഇത്‌ ഒറ്റയ്‌ക്കും കൂട്ടത്തോടെയുമുള്ള ആത്മഹത്യയ്‌ക്കു വഴിയൊരുക്കുകയുമായി മാറും.


ആത്മഹത്യ ചെയ്യപ്പെട്ട ചില കുടുംബങ്ങളെക്കുറിച്ചുള്ള അനേ്വഷണത്തിലാണ്‌ രഹസ്യാനേ്വഷണ വിഭാഗത്തിന്‌ ഞെട്ടിപ്പിക്കുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താനായത്‌. ഇതിനെ നിയമപരമായി നേരിടാനാകില്ലെന്നതാണ്‌ പ്രധാന പ്രശ്‌നം. ഈ തട്ടിപ്പ്‌ അരങ്ങേറുന്നത്‌ യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി യാതൊരു ബന്ധവുമില്ലാതെയാണ്‌. ഗുണ്ടാസംഘങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തട്ടിപ്പിനായി ഷെയര്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലൂടെയാണ്‌ കോടികള്‍ തട്ടിയെടുക്കുന്നത്‌. ഈ ഹൈടെക്‌ തട്ടിപ്പില്‍ നിയമനടപടി നേരിടാനാകാതെ കോടികള്‍ തട്ടിയെടുക്കാമെന്നതു പ്രത്യേകതയാണ്‌.


കൗമാരക്കാരുടെ ഇത്തരത്തിലുള്ള വിവിധ പ്രശ്‌നങ്ങളില്‍ കുരുങ്ങി വിദ്യാര്‍ഥികള്‍ വഴിതെറ്റാതിരിക്കന്‍ ഹയര്‍സെക്കന്‍ഡറിയില്‍ അധ്യാപകസേന തന്നെ തയ്യാറായിക്കഴിഞ്ഞു. ഇതിനു വകുപ്പിലെതന്നെ 123 അധ്യാപകരെ ഉന്നതസ്‌ഥാപനങ്ങളിലേക്ക്‌ അയച്ച്‌ കൗമാരകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാനസിക ധൈര്യം, ജീവിതനിപുണത എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കാനും കൗണ്‍സിലിങ്‌ നടത്താനും പ്രാപ്‌തമാക്കിയിരിക്കയാണ്‌. ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ന്യൂറോ സയന്‍സസ്‌, തമിഴ്‌നാട്‌ ശ്രീ പെരുമ്പത്തൂരിലെ രാജീവ്‌ ഗാന്ധി നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ യൂത്ത്‌ ഡവലപ്‌മെന്റ്‌ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ ഡോ. എം.സി.കെ. നായരുടെ നേതൃത്വത്തിലുള്ള ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററിലും അയച്ചാണ്‌ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.


അധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ കൗമാരക്കാരിലും വിദ്യാര്‍ഥികളിലും പെട്ടെന്നു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ളവരെ തിരിച്ചറിയാനും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവത്‌ക്കരിക്കാനും പോലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്‌. അധ്യാപകരുടെ പരിശീലനത്തിനും വിദ്യാര്‍ഥികള്‍ക്ക്‌ ക്ലാസ്‌ നല്‍കുന്നതിനുമായി 1.40 കോടി രൂപയാണ്‌ ഹയര്‍സെക്കന്‍ഡറി വകുപ്പ്‌ നീക്കിവച്ചിട്ടുള്ളത്‌. സംസ്‌ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1200 സൗഹൃദക്ലബുകള്‍ മുഖേനയാണ്‌ കൗമാരക്കാര്‍ക്ക്‌ ക്ലാസും കൗണ്‍സിലിങ്ങും നടത്തുന്നത്‌.


ജോയ്‌ എം മണ്ണൂര്‍










from kerala news edited

via IFTTT

കടന്നല്‍ കൂടുകള്‍ ഭീഷണിയാകുന്നു











Story Dated: Wednesday, January 14, 2015 05:16


വാടാനപ്പള്ളി: തളിക്കുളം കലാഞ്ഞിയിലും തൃത്തല്ലൂര്‍ ചന്ദ്രന്‍സ്‌ റോഡരികിലും രൂപപ്പെട്ട കടന്നല്‍ കൂടുകള്‍ യാത്രക്കാര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നു. കലാഞ്ഞി കോളനിക്കു പടിഞ്ഞാറ്‌ പഞ്ചായത്ത്‌ തോടിനോടു ചേര്‍ന്ന്‌ മാവിന്‍കൊമ്പത്താണ്‌ വലിയ കടന്നല്‍കൂട്‌ രൂപപ്പെട്ടിട്ടുള്ളത്‌. സമീപത്ത്‌ വീടുകളുമുണ്ട്‌.


കടന്നല്‍ഭീതിയില്‍ കുട്ടികള്‍ വീടിനു പുറത്ത്‌ കളിക്കുന്നത്‌ നിര്‍ത്തിയിരിക്കുകയാണ്‌. പഞ്ചായത്തധികൃതരോട്‌ പരാതിപ്പെട്ടതെങ്കിലും ഫണ്ടില്ലെന്നു പറഞ്ഞ്‌ കൈമലര്‍ത്തുകയാണെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. തൃത്തല്ലൂരില്‍ ചന്ദ്രന്‍സ്‌ റോഡരികിലെ പൂള മരത്തിലാണ്‌ കടന്നലുകള്‍ കൂടുകൂട്ടിയിരിക്കുന്നത്‌. രാത്രിയില്‍ വീടുകളില്‍ ലൈറ്റിട്ടാല്‍ പറന്നെത്തുന്ന കടന്നലുകള്‍ പ്രദേശവാസികള്‍ക്കാകെ ഭീഷണിയാണ്‌. കഴിഞ്ഞദിവസം രാത്രി വീടിന്റെ വരാന്തയിലിരുന്ന രണ്ടുകുട്ടികള്‍ക്ക്‌ കടന്നല്‍കുത്തേറ്റിരുന്നു.










from kerala news edited

via IFTTT

കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം











Story Dated: Wednesday, January 14, 2015 05:16


കാട്ടൂര്‍: കാട്ടൂരില്‍ കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം. പ്രവാസി കോണ്‍ഗ്രസ്‌നിയോജകമണ്ഡലം പ്രസിഡണ്ടും കാട്ടൂര്‍ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ ഡൊമനിയല്‍ ആലപ്പാടിന്റെ വീടിനുനേരേയാണ്‌ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്‌. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടുകൂടിയാണ്‌ സംഭവം. ആക്രമണത്തിനിടയില്‍ വീടിന്റെ ജനല്‍ചില്ല്‌ തകര്‍ന്നിട്ടുണ്ട്‌. കാട്ടൂര്‍ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT

സൈക്കിള്‍ യാത്രികന്‍ കുഴഞ്ഞുവീണു മരിച്ചു











Story Dated: Wednesday, January 14, 2015 07:54


mangalam malayalam online newspaper

മാന്നാര്‍: ബുധനൂര്‍ പെരിങ്ങേലിപ്പുറം കടമ്പാട്ട്‌ വീട്ടില്‍ കെ.എം. തോമസ്‌ (അനിയന്‍-65) കുഴഞ്ഞുവീണു മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അനിയന്‍ ചൊവ്വാഴ്‌ച പച്ചക്കറി കൃഷി നടത്തുന്ന കൃഷിയിടത്തിലെ പരിചരണത്തിനായി സൈക്കിളില്‍ പോകവേ മഞ്ഞപ്പള്ളില്‍ മുക്കിനു സമീപംവച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. ഭാര്യ: ചിന്നമ്മ.










from kerala news edited

via IFTTT

ധനേഷ്‌, ജിഷ











Story Dated: Wednesday, January 14, 2015 07:58


mangalam malayalam online newspaper

വടക്കഞ്ചേരി: നവദമ്പതികള്‍ ഒരു സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കഞ്ചേരി ചുവട്ടുപാടം മിച്ചഭൂമിയിലെ കുന്നുംപുറം വീട്ടില്‍ ബാലുവിന്റെ മകള്‍ ജിഷ(21), ഭര്‍ത്താവ്‌ തൃശൂര്‍ ഒളരി സ്വദേശി ധനേഷ്‌(25) എന്നിവരാണ്‌ ജിഷയുടെ വീടിനകത്ത്‌ ഒരു സാരിയുടെ രണ്ട്‌ അറ്റങ്ങളിലായി തൂങ്ങിമരിച്ചത്‌. ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെ ജിഷയുടെ അമ്മ അംബിക ജോലി കഴിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോഴാണ്‌ ഇരുവരേയും മുറിക്കകത്തെ ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ ബഹളം വച്ച്‌ സമീപവാസികള്‍ എത്തിയാണ്‌ സാരി അറുത്തുമാറ്റി ഇരുവരെയം താഴെയിറക്കിയത്‌. അപ്പോഴേക്കും പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഇരുവരെയും ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടര്‍ സ്‌ഥിരീകരിച്ചു. തുടര്‍ന്ന്‌ മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഒന്നര വര്‍ഷം മുമ്പാണ്‌ ഇവരുടെ വിവാഹം കഴിഞ്ഞത്‌. ജിഷയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വീടിന്‌ മുന്നിലെ മുറിയിലെ മേശപ്പുറത്ത്‌ അഴിച്ചുവച്ച നിലയിലായിരുന്നു. ഇരുവരും കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഒളരിയില്‍ നിന്ന്‌ ചുവട്ടുപാടത്തെ വീട്ടിലെത്തിയത്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ബന്ധുവീടുകളിലും മറ്റും പോയി വന്നതായി പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ വരെ ഇരുവരും വീടിന്‌ പിറകിലും മറ്റും അയല്‍വാസികള്‍ കണ്ടിരുന്നു. സംഭവസ്‌ഥലത്ത്‌ സി.ഐ എസ്‌.പി. സുധീപ്‌, അഡീഷണല്‍ എസ്‌.ഐ സി. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ എത്തി പ്രാഥമികാന്വേഷണം നടത്തി. ധനേഷിന്റെയും ജിഷയുടെ ബാഗുകള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ധനേഷ്‌ തൃശൂര്‍ എസ്‌.ബി.ഐയില്‍ പ്യൂണായി ജോലി നോക്കി വരുകയാണ്‌. മൃതദേഹങ്ങള്‍ ഇന്ന്‌ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തി തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.










from kerala news edited

via IFTTT

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി











Story Dated: Wednesday, January 14, 2015 07:57


മഞ്ചേരി: പത്തൊമ്പതുകാരിയെ വീടിനകത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളത്തുംപടി കുന്നത്തേരി റോഡില്‍ പുത്തലവന്‍ മുഹമ്മദിന്റെ മകള്‍ സൗദാബിയാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കു ഒന്നോടെയാണു സംഭവം. സൗദാബിക്ക്‌ മാനസിക അസ്വസ്‌ഥത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാതാവ്‌: ഫാത്തിമ










from kerala news edited

via IFTTT

മരക്കമ്പ്‌ തലയില്‍ വീണ്‌ തൊഴിലാളി മരിച്ചു











Story Dated: Wednesday, January 14, 2015 07:59


mangalam malayalam online newspaper

പുല്‍പ്പളളി: മരം വെട്ടുന്നതിനിടയില്‍ മുകളില്‍ തൂങ്ങിനിന്ന വൃക്ഷശിഖരം തലയില്‍ വീണ്‌ തൊഴിലാളി മരിച്ചു. മരകാവ്‌ കീനാതോപ്പില്‍ തോമസ്‌ എന്ന തങ്കച്ചന്‍(52) ആണ്‌ അപകടത്തില്‍പ്പെട്ടത്‌. ചൊവ്വാഴ്‌ച ഉച്ചയോടെ വണ്ടികടവിലെ ക്യഷിയിത്തിലായിരുന്നു അപകടം. പുല്‍പ്പളളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഓമന. മക്കള്‍: എല്‍ദോസ്‌, ജോബി. മരുമകള്‍: ശ്രുതി.










from kerala news edited

via IFTTT

വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി











Story Dated: Wednesday, January 14, 2015 07:59


മാനന്തവാടി: കൊയിലേരി പാലത്തിനടിയില്‍ ആദിവാസി വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്മന പുതുക്കാട്ട്‌ കോളനിയിലെ ചാമനെ(65)യാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ 8.30 ഓടെ വിദ്യാര്‍ഥികളാണ്‌ മൃതദേഹം കണ്ടത്‌. മാനന്തവാടി പൊലിസ്‌ ഇന്‍ക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT

കിടപ്പറരംഗം പകര്‍ത്തി പെണ്‍കുട്ടിയെ മാനഭംഗം ചെയ്‌ത യുവാക്കള്‍ പോലീസ്‌ പിടിയില്‍









Story Dated: Wednesday, January 14, 2015 09:17



mangalam malayalam online newspaper

ഹൈദരാബാദ്‌: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ മാനഭംഗത്തിനരയാക്കിയ കേസില്‍ നാലു യുവാക്കളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഡ്രൈവറായ സുധീര്‍(30), കൂട്ടുകാരായ ശ്രീനിവാസുലു(23), സിദ്ദി രാമുലു(29), ശങ്കര്‍ (31) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.


ജൂബിലി ഹില്‍സ്‌ അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്‌മാന്റെ മകളാണ്‌ പീഡനത്തിന്‌ ഇരയയായത്‌. വിവാഹ വാഗ്‌ദാനം നല്‍കി സിദ്ദി രാമുലു പെണ്‍ കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ ബന്ധം മനസിലാക്കിയ ശ്രീനിവാസുലു പെണ്‍കുട്ടിയും രാമുലുവുമായുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തുകയും ഇത്‌ മാതാപിതാക്കളെ കാണിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മാനഭംഗത്തിനരായാക്കുകയായിരുന്നു.


രാമുലുവും, ശ്രീനിവാസുലുവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നു എന്ന്‌ മനസിലാക്കിയ മറ്റ്‌ രണ്ട്‌ പ്രതികളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിനിരയാക്കി.


ഡിസംബര്‍ 22ന്‌ സുധീര്‍ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സില്‍ നിന്നും ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്‌ സുധിറിന്റെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും, കുട്ടി തന്റെ ഭാര്യയാണെന്ന്‌ അയല്‍വാസികളെ തെറ്റിധരിപ്പിച്ച്‌ പത്ത്‌ ദിവസത്തോളം പെണ്‍കുട്ടിയെ


പെണ്‍കുട്ടിയുടെ അച്‌ഛന്റെ പരാതിയില്‍ ജൂബിലി ഹില്‍സ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ പോലീസ്‌ തെരയുന്നുണ്ടെന്ന്‌ മനസ്സിലാക്കിയ സുധീര്‍ കുട്ടിയെ വിട്ടയച്ചു. ജനുവരി മൂന്നിന്‌ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട്‌ വിവരിച്ചു. ഇതനുസരിച്ച്‌ പ്രതികളെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു.










from kerala news edited

via IFTTT

ഐഎസ്‌ 'കുട്ടി ഭീകരന്‍' റഷ്യക്കാരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ടു









Story Dated: Wednesday, January 14, 2015 08:54



mangalam malayalam online newspaper

ബെയ്‌റൂട്ട്‌: ഞെട്ടിപ്പിക്കുന്ന കൊലപാതക വീഡിയോ പുറത്തുവിട്ട്‌ ഐഎസ്‌ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. പത്ത്‌ വയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി രണ്ട്‌ റഷ്യന്‍ ചാരന്‍മാരെ വെടിവച്ചു കൊല്ലുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ്‌ ഇസ്ലാമിക ഭീകരസംഘടന പുറത്തുവിട്ടത്‌.


' അണ്‍കവറിംഗ്‌ ആന്‍ എനിമി വിതിന്‍' എന്ന പേരില്‍ എട്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുളള വീഡിയോയില്‍ കറുത്ത സ്വറ്റര്‍ ധരിച്ച ആണ്‍കുട്ടിയെയും സൈനിക വേഷത്തില്‍ തോക്കു പിടിച്ച്‌ നില്‍ക്കുന്ന ഒരു മുതിര്‍ന്നയാളെയും കാണം. ഇവരെ ക്യാമറയ്‌ക്ക് മുന്നില്‍ വിചാരണ നടത്തിയ ശേഷം ഒരടി മുന്നോട്ടുവരുന്ന ആണ്‍കുട്ടി ഇരുവരുടെയും തലയ്‌ക്ക് വെടിവച്ച്‌ വീഴ്‌ത്തുകയാണ്‌. വീണുകിടക്കുന്നവരുടെ മേല്‍ പിന്നീട്‌ തുരുതുരാ നിറയൊഴിക്കുന്നുമുണ്ട്‌.


ഇവരില്‍ ഒരാള്‍ കസാഖ്‌ സ്വദേശിയാണെന്നും റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പറയുന്നുണ്ട്‌. ഒരു ഐഎസ്‌ നേതാവുമായി അടുത്ത ബന്ധം പുലര്‍ത്താനും വിവരങ്ങള്‍ ചോര്‍ത്താനുമാണ്‌ തന്നെ നിയോഗിച്ചിരിക്കുന്നത്‌ എന്നും ഇയാള്‍ പറയുന്നത്‌ വീഡിയോയില്‍ കാണാം. എന്നാല്‍ രണ്ടാമത്തെ ഇര തന്റെ പൗരത്വത്തെ കുറിച്ച്‌ പറയുന്നില്ല. എന്നാല്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും ഒരു ഐഎസ്‌ നേതാവിനെ വധിക്കുകയാണ്‌ ദൗത്യമെന്നും പറയുന്നുണ്ട്‌.


ഇതിനു ശേഷമുളള രംഗങ്ങളില്‍ ഭീകരസംഘടന മുന്‍പ്‌ പുറത്തുവിട്ട ഒരു അഭിമുഖ വീഡിയോയിലെ രംഗങ്ങളും കാണിക്കുന്നുണ്ട്‌. വീഡിയോയില്‍, കൊലപാതകിയായ കുട്ടി 'തനിക്ക്‌ അവിശ്വാസികളെ കൊന്നൊടുക്കാന്‍ തക്കവണ്ണം വളരണം ' എന്നു പറയുന്ന ഭാഗവും കാണാം. അബ്‌ദളള എന്ന കുട്ടി കസാഖ്‌ സ്വദേശിയാണെന്നാണ്‌ പറയുന്നത്‌.










from kerala news edited

via IFTTT