121

Powered By Blogger

Tuesday, 27 January 2015

അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിന്‌ കരുത്ത്‌ സതീശന്‍ പാച്ചേനി











Story Dated: Monday, January 26, 2015 04:01


പോത്തന്‍കോട്‌: അഭിപ്രായ വ്യത്യാസങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിലുണ്ടായിട്ടുണ്ടെന്നും അത്‌ കോണ്‍ഗ്രസിന്‌ കരുത്താണെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി. ഗവണ്‍മെന്റ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇരുപത്തി നാലാമത്‌ വാര്‍ഷിക സമ്മേളനം പോത്തന്‍കോട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുന്നതിന്‌ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപക സമൂഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാലോട്‌ രവി എം.എല്‍.എ. പറഞ്ഞു. അദ്ധ്യാപക സംഘടന റവന്യൂ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ തെങ്ങുംകോട്‌ അദ്ധ്യക്ഷനായിരുന്നു. വട്ടപ്പാറ ചന്ദ്രന്‍, തേക്കട അനില്‍, പി.ആര്‍. അനില്‍, ആര്‍. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ഗുണ്ടാപ്പിരിവ്‌: മര്‍ദ്ദിച്ച്‌ പണം പിടിച്ചുപറിച്ച പ്രതി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍











Story Dated: Monday, January 26, 2015 04:01


തിരുവനന്തപുരം: ഗുണ്ടാപ്പിരിവ്‌ നല്‍കാത്ത കടയുടമയെ മര്‍ദ്ദിച്ച്‌ 10000 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതി മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കഴക്കൂട്ടം കുളത്തൂര്‍ ചിത്തിരനഗര്‍ പുതുവല്‍ മണക്കാട്ടില്‍ വീട്ടില്‍ മാസ്‌ എന്നു വിളിക്കുന്ന ദീപു (30) വിനെയാണ്‌ ഷാഡോ പോലീസിന്റെ സഹായത്തോടെ തുമ്പ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഈ കേസുമായി ബന്ധപ്പെട്ട്‌ പീലി ഷിബു എന്നുവിളിക്കുന്ന ഷിബു (35), ഇയാളുടെ അളിയന്‍ പ്രദീപ്‌ (30) എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ അറസ്‌റ്റോടെ മുങ്ങിയ ദീപുവിനെ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇയാള്‍ വേഷം മാറി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

ഇയാളുടെ കൂട്ടാളിയായ പീലി ഷിബുവും പ്രദീപും ഇപ്പോഴും ജയിലിലാണ്‌. മെഡിക്കല്‍ കോളജ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ തുമ്പ എസ്‌.ഐ. വിനീഷ്‌ കുമാര്‍, എ.എസ്‌.ഐ. ഷാജന്‍, സിറ്റി ഷാഡോ ടീമിലെ പ്രദീപ്‌, വിനോദ്‌, രഞ്‌ജിത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ബസ്‌ സ്‌റ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി











Story Dated: Monday, January 26, 2015 04:37


മങ്കൊമ്പ്‌: ചങ്ങനാശേരിയില്‍ നിന്നും കൃഷ്‌ണപുരം വഴി കാവാലം ലിസ്യുവിനു സര്‍വീസ്‌ നടത്തുന്ന കെ.എസ.്‌ആര്‍.ടി.സി ബസുകള്‍ കാവാലം ബസ്‌ സ്‌റ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി. ഇതുമൂലം ബസ്‌ സ്‌റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന നൂറുകണക്കിനു യാത്രികരാണു ബുദ്ധിമുട്ടനുഭവിക്കുന്നത്‌.

ലിസ്യുവില്‍ നിന്നും ചങ്ങനാശേരിക്കു സര്‍വീസ്‌ നടത്തുമ്പോള്‍ ബസുകള്‍ സ്‌റ്റാന്‍ഡില്‍ കയറാതെ നൂറ്റമ്പതോളം മീറ്റര്‍ അകലെയുള്ള എസ്‌.ബി.ടി ജംങ്‌ഷനിലെത്തി തിരിഞ്ഞുപോകുകയാണു പതിവ്‌. ഈ സമയം സ്‌റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്‌ ഓടിയെത്താനാകില്ല. ബസിന്റെ സമയവും കൃത്യമായി അറിയാത്തതിനാല്‍ ദൂരെ നിന്നെത്തുന്നവര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടതായും വരും.

ചങ്ങനാശേരിയില്‍ നിന്നും ലിസ്യുവിനും തിരികെയുമുള്ള സര്‍വീസുകള്‍ സ്‌റ്റാന്‍ഡില്‍ കയറിപ്പോകാന്‍ ചങ്ങനാശേരി എ.ടി.ഒ. നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പി.എന്‍. വിജയകുമാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം











Story Dated: Monday, January 26, 2015 04:37


ആലപ്പുഴ: പട്ടികജാതി-വര്‍ഗ, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്‌ പബ്ലിക്‌ സ്‌കൂള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2015-16 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.


ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നവരും 10 വയസ്‌ കഴിയാത്തവരും വാര്‍ഷിക കുടുംബവരുമാനം 1,00,000 രൂപയില്‍ കവിയാത്തവരുമായ കുട്ടികള്‍ക്കു രക്ഷിതാക്കള്‍ മുഖേന അഞ്ചാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം.


പ്രവേശനം ലഭിക്കുന്നവര്‍ക്കു വിദ്യാഭ്യാസം, വസ്‌ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ്‌, ബ്‌ളോക്ക്‌ പട്ടികജാതി വികസന ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.


ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്‌, പഠിക്കുന്ന ക്ലാസ്‌, ജനനത്തീയതി എന്നിവ തെളിയിക്കാന്‍ ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ഇന്നു ബ്‌ളോക്ക്‌ പട്ടികജാതി വികസന ഓഫീസര്‍ക്ക്‌ നല്‍കണം. പുന്നപ്ര എം.ആര്‍.എസ്‌. സ്‌കൂളില്‍ ഫെബ്രുവരി 22ന്‌ രാവിലെ ഒന്‍പതിന്‌ പ്രവേശന പരീക്ഷ നടക്കും. കൂടുതല്‍ വിവരത്തിന്‌ ഫോണ്‍: 0477-2252548.










from kerala news edited

via IFTTT

പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു











Story Dated: Monday, January 26, 2015 04:37


ആലപ്പുഴ: റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ജില്ലയില്‍ നടത്തിയ കോമ്പിംഗ്‌ ഓപ്പറേഷനില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചിരുന്ന മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തു. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ എന്നീ സബ്‌ഡിവിഷണല്‍ പോലീസ്‌ ഓഫീസര്‍മാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍, മറ്റ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരേയും പങ്കെടുപ്പിച്ചാണ്‌ ഓപ്പറേഷന്‍ നടത്തിയത്‌.

ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്‌ത്‌ നടത്തിയ കോമ്പിംഗ്‌ ഓപ്പറേഷനില്‍ 28 ലോഡ്‌ജ്‌/ഹോട്ടല്‍ റെയ്‌ഡ്‌ ചെയ്‌ത്‌ 116 അപരിചിതരെ പരിശോധനയ്‌ക്കു വിധേയരാക്കി. വിവിധ കോടതികളില്‍ പ്രതികളായ 46 പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി.

പൊതുനിരത്തില്‍നിന്നു മദ്യപിച്ചതിന്‌ 11 കേസില്‍ 26 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 994 വാഹനങ്ങള്‍ പരിശോധിച്ച്‌ 638 മോട്ടോര്‍ വെഹിക്കിള്‍ പെറ്റിക്കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ 77800 രൂപ പിഴയീടാക്കി.

മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 95 പേര്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ നിയമ നടപടി സ്വീകരിച്ചു. നിരോധിത വില്‍പന നടത്തിയ ഒരാളെ അറസ്‌റ്റു ചെയ്‌തു. ടിപ്പര്‍ ലോറിയില്‍ അനധികൃത മണല്‍ കടത്തിയതിനു രണ്ടുപേരെ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നു ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.










from kerala news edited

via IFTTT

തേക്കിന്‍കാട്ടില്‍ പടി റോഡ്‌ നിര്‍മാണമാരംഭിച്ചു











The site is currently not available due to technical problems. Please try again later. Thank you for your understanding.




If you are the maintainer of this site, please check your database settings in the settings.php file and ensure that your hosting provider's database server is running. For more help, see the handbook, or contact your hosting provider.











from kerala news edited

via IFTTT

നഗരസഭ സി.ഡി.എസ്‌ തെരഞ്ഞെടുപ്പ്‌: യു.ഡി.എഫ്‌ വിജയിച്ചു











The site is currently not available due to technical problems. Please try again later. Thank you for your understanding.




If you are the maintainer of this site, please check your database settings in the settings.php file and ensure that your hosting provider's database server is running. For more help, see the handbook, or contact your hosting provider.











from kerala news edited

via IFTTT

ഊരാശാല ക്ഷേത്രത്തില്‍ ഉത്സവം











Story Dated: Monday, January 26, 2015 04:28


അരുണാപുരം: ഊരാശാല ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം 27 മുതല്‍ ഫെബ്രുവരി മൂന്ന്‌ വരെ ആഘോഷിക്കും. 27-ന്‌ രാവിലെ ഒന്‍പതിന്‌ ഉച്ചപൂജ, വൈകുന്നേരം അഞ്ചരയ്‌ക്ക്‌ ആചാര്യവരണം, ആറരയ്‌ക്ക്‌ തൃക്കൊടിയേറ്റ്‌-തന്ത്രി കടിയക്കോല്‍ കൃഷ്‌ണന്‍ നമ്പൂതിരി, മേല്‍ശാന്തി നീലകണ്‌ഠന്‍ നമ്പൂതിരി, ഏഴരയ്‌ക്ക്‌ അത്താഴപൂജ, എട്ടിന്‌ ശ്രീഭൂതബലി. 28-ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, ഒന്‍പതിന്‌ കലശാഭിഷേകങ്ങള്‍, പത്തരയ്‌ക്ക്‌ ഉച്ചപൂജ, വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ശ്രീഭൂതബലി, എട്ടിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌, ഒന്‍പതിന്‌ നാരായണീയ പാരായണം. 29-ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, ഒന്‍പതിന്‌ കലശാഭിഷേകങ്ങള്‍, വൈകിട്ട്‌ ഏഴിന്‌ അത്താഴപൂജ, ഏഴരയ്‌ക്ക്‌ ശ്രീഭൂതബലി, എട്ടിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌. 30-ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, ഒന്‍പതിന്‌ കലശാഭിഷേകങ്ങള്‍, വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ശ്രീഭൂതബലി, എട്ടിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌. 31-ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, ഒന്‍പതിന്‌ കലശാഭിഷേകങ്ങള്‍, വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ശ്രീഭൂതബലി, എട്ടിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌.

ഫെബ്രുവരി രാവിലെ ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, വൈകിട്ട്‌ ഏഴിന്‌ വലിയകാണിക്ക, എട്ടിന്‌ അത്താഴപൂജ, എട്ടരയ്‌ക്ക്‌ വിളക്കിനെഴുന്നള്ളിപ്പ്‌. പള്ളിവേട്ടദിനമായ രണ്ടിന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ നവകം, പഞ്ചഗവ്യം, കലശപൂജകള്‍, 12.30-ന്‌ ഉത്സവബലിദര്‍ശനം, അന്നദാനം, വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ശ്രീഭൂതബലി, ഒന്‍പതിന്‌ പള്ളിവേട്ട എഴുന്നള്ളിപ്പ്‌, തിരുവരങ്ങില്‍ അക്ഷരശ്ലോകസദസ്‌, കാവ്യാഞ്‌ജലി. മൂന്നിന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ നിര്‍മ്മാല്യദര്‍ശനം, ഏഴിന്‌ ശ്രീഭൂതബലി, എട്ടിന്‌ പാല്‍കാവടി, പത്തരയ്‌ക്ക്‌ കാവടിയഭിഷേകം, 12-ന്‌ മഹാപ്രസാദമൂട്ട്‌, വൈകുന്നേരം ആറാട്ടുബലി, അഞ്ചിന്‌ കരകാട്ടം, ആറിന്‌ ആറാട്ട്‌, ഏഴരയ്‌ക്ക്‌ തിരിച്ചെഴുന്നള്ളത്ത്‌, എട്ടരയ്‌ക്ക്‌ കൊടിയിറക്ക്‌, കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം നന്മകള്‍ ചേക്കേറും കൂട്‌










from kerala news edited

via IFTTT

തമ്പലക്കാട്ട്‌ സംഘര്‍ഷം











Story Dated: Monday, January 26, 2015 04:28


കാഞ്ഞിരപ്പള്ളി: ചിറക്കടവ്‌ തെക്കേത്തുകവലയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ തമ്പലക്കാട്ടും സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം.

സംഘര്‍ഷത്തില്‍ തമ്പലക്കാട്‌ ശ്രീ മഹാദേവ ക്ഷേത്രത്തിന്‌ സമീപത്തുള്ള രണ്ട്‌ കടകള്‍ക്കും ഒരുവീടിനും പോലീസ്‌ ജീപ്പിനും നേരെ കല്ലേറ്‌. അമ്പിയില്‍ പ്രകാശ്‌ ബാബുവിന്റെ സ്‌റ്റേഷനറി കടയ്‌ക്കും പത്മവിലാസത്തില്‍ കൃഷ്‌ണന്‍നായരുടെ പലചരക്കുകടയ്‌ക്കുമാണ്‌ കല്ലെറിഞ്ഞത്‌.

ഇന്നലെ ഉച്ചയ്‌ക്ക് തമ്പലക്കാട്ട്‌ നടന്ന വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വഴക്കിനെത്തുടര്‍ന്ന്‌ വൈകിട്ട്‌ ആറുമണിയോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. വി.യു. കുര്യാക്കോസ്‌, സി.ഐ. എന്‍.ജി. ശ്രീമോന്‍, എസ്‌.ഐ. ഷിന്റോ പി. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സംഭവസ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുകയാണ്‌.










from kerala news edited

via IFTTT

ചൂരക്കുളങ്ങര മകര ഭരണി ഉത്സവത്തിനു തുടക്കമായി











Story Dated: Monday, January 26, 2015 04:28


ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ദേവിക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തിനു തുടക്കമായി. 28ന്‌ പുലര്‍ച്ചേ നടക്കുന്ന മുടിയേറ്റോടെ ഉത്സവത്തിനു സമാപിക്കും. രാവിലെ എട്ടിന്‌ ക്ഷേത്രം തന്ത്രി കടിയക്കോല്‍കൃഷ്‌ണന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി നീലകണ്‌ഠന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ നടന്ന 25 കലശം അഭിഷേകത്തോടെയാണു മകരഭരണി ഉത്സവത്തിനു തുടക്കമായത്‌. വൈകിട്ട്‌ ഏഴിനു ബ്രഹ്‌മമംഗലം അനില്‍ കുമാറിന്റെ സംഗീത സദസ്‌ നടന്നു.

ഇന്നു നടക്കുന്ന ചരിത്രപ്രസിദ്ധമായ മകരപൊങ്കാല രാവിലെ ഒമ്പതിന്‌ ചലചിത്രതാരം ദേവി ചന്ദന നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യും. 1.30ന്‌ പൊങ്കാല നിവേദനം, തുടര്‍ന്ന്‌ ഉച്ചപൂജ, വൈകിട്ട്‌ ആറിന്‌ നാദബ്രഹ്‌മം ഭജനസമിതിയുടെ ഭജന്‍സ്‌, തുടര്‍ന്നു നൃത്ത സന്ധ്യാ.


നാളെ മലപ്പുറം സര്‍ഗം മ്യൂസിക്‌ അവതരിപ്പിക്കുന്ന സംഗീത സുധ. 27ന്‌ ഏഴുമുതല്‍ വയലില്‍ ഫ്യൂഷന്‍, ഒന്‍പതിന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, 28ന്‌ രാവിലെ ഏഴിന്‌ ഭരണി നക്ഷത്ര പൂജ, ഒന്‍പതിന്‌ കുംഭ കുട ഘോഷയാത്ര, 12ന്‌ കുഭകുട അഭിക്ഷേകം, മാഹാപ്രസാദമൂട്ട്‌, ഓട്ടന്‍ തുള്ളല്‍, വൈകിട്ട്‌ 6.30 തിടനാട്‌ ശ്രീകുമാറും പാര്‍ട്ടിയും നയിക്കുന്ന നാദസ്വര കച്ചേരി, ചൂരക്കുളങ്ങര ഹരിയുടെ മയൂര നൃത്തം, തുടര്‍ന്ന്‌ ദേവിയുടെ ഇഷ്‌ട വഴിപാടായ മുടിയേറ്റ്‌, വെടിക്കെട്ട്‌ എന്നിവയാണു പ്രധാന പരിപാടികള്‍.










from kerala news edited

via IFTTT