121

Powered By Blogger

Friday, 3 April 2015

അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു; സേവനനിരക്ക്‌ വെട്ടിക്കുറച്ചു











Story Dated: Friday, April 3, 2015 03:31


തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക്‌ 25 രൂപയില്‍നിന്ന്‌ 10 രൂപയാക്കി കുറച്ചത്‌ അക്ഷയസംരംഭകരെ വെട്ടിലാക്കി. 25 രൂപയില്‍നിന്ന്‌ സേവനനിരക്ക്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുവരുന്നതിനിടെയാണ്‌ നിരക്ക്‌ ഏകപക്ഷീയമായി കുറച്ചത്‌. അതേസമയം അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനുള്ള നീക്കമാണിതെന്ന്‌ പരാതിയുണ്ട്‌. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ 10 രൂപ സേവനനിരക്കായി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അക്ഷയസംരംഭകര്‍ അതിനെതിരേ രംഗത്തിറങ്ങി. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ വലിയ നഷ്‌ടത്തിലേക്ക്‌ എത്തിക്കുന്ന തീരുമാനത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്നും നിലവിലെ 25 രൂപതന്നെ സേവനനിരക്കായി തീരുമാനിച്ച്‌ ഉത്തരവ്‌ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്‌ അസോസിയേഷന്‍ ഓഫ്‌ ഐ.ടി. എംപ്ലോയീസ്‌ സംസ്‌ഥാനസമിതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍, മുഖ്യമന്ത്രി, ഐ.ടി. മന്ത്രി, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷന്‍ ഡയറക്‌ടര്‍, അക്ഷയ ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കി. അക്ഷയ കേന്ദ്രങ്ങളില്‍ക്കൂടി ചേര്‍ക്കുന്ന വോട്ടര്‍ ഐ.ഡിയുടെ സേവനനിരക്കായ 25 രൂപ വാങ്ങുന്നതിന്‌ സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു. തടസം ഉണ്ടാവുകയാണെങ്കില്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വോട്ടര്‍ ഐ.ഡി. ചേര്‍ക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ അറിയിച്ചു.










from kerala news edited

via IFTTT

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു











Story Dated: Friday, April 3, 2015 03:31


മുളങ്കുന്നത്തുകാവ്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ്‌ തകരാറായതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത്തിലെ പന്ത്രണ്ടോളം ശസ്‌ത്രക്രിയകളാണ്‌ ഇതുമൂലം നിര്‍ത്തിവച്ചത്‌. കഴിഞ്ഞ ആഴ്‌ച എ.സി. പ്ലാന്റ്‌ തകരാറായതുമൂലം നിരവധി ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ്‌ പ്ലാന്റ്‌ പൂര്‍ണമായും തകരാറാവാന്‍ കാരണം. ആഴ്‌ചകള്‍ക്കുമുമ്പ്‌ എ.സി. പ്ലാന്റ്‌ തകരാറായതുമൂലം എല്ലാവകുപ്പുമേധാവികളും തൃശൂര്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പാളിന്‌ പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അണുബാധ ഉണ്ടാകുമെന്ന ഭയത്താലാണ്‌ ഇപ്പോള്‍ രോഗികള്‍. അടിയന്തരപ്രാധാന്യമുള്ള ശസ്‌ത്രക്രിയകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ ചെയ്യുന്ന തിയേറ്ററുകളിലും എ.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത ചൂടിനെത്തുടര്‍ന്ന്‌ വിശറി ഉപയോഗിച്ചാണ്‌ ശസ്‌ത്രക്രിയ സമയത്ത്‌ ഡോക്‌ടര്‍മാര്‍ ചൂട്‌ അകറ്റിയിരുന്നത്‌. രണ്ടുദിവസം അവധിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമോ എന്ന്‌ സംശയത്തിലാണ്‌ അധികൃതര്‍. ഇതുമൂലം കൂടുതല്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.










from kerala news edited

via IFTTT

യുവജനക്കൂട്ടായ്‌മയില്‍ കുടിവെള്ള വിതരണം തുടങ്ങി











Story Dated: Friday, April 3, 2015 03:26


താനൂര്‍: കുടിനീരിനായി വലയുന്ന പ്രദേശത്തിന്‌ ആശ്വാസമായി യുവാക്കളുടെ ജല വിതരണം. ഒഴൂര്‍ തലക്കട്ടൂരിലാണ്‌ ഡ്രീം ലാന്റ്‌ കള്‍ച്ചറല്‍ ക്ലബ്ബ്‌ പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം. ജലക്ഷാമം അതിരൂക്ഷമായ പ്രദേശമാണ്‌ തലക്കട്ടൂര്‍. രണ്ടു ലക്ഷം രൂപ ചെലവിലാണ്‌ യുവജനകൂട്ടായ്‌മ ജലവിതരണ പദ്ധതി നടപ്പാക്കുന്നത്‌. പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസമാകും ഈ പദ്ധതി. ജലവിതരണ പദ്ധതി കെ.ടി ജലീല്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പി.കെ ഷിഹാബ്‌ അധ്യക്ഷത വഹിച്ചു. താനൂര്‍ എസ്‌. ശശിധരന്‍ കോഡൂര്‍, അഷ്‌ക്കര്‍ കോറാട്‌, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, അലവി മു്‌ക്കാട്ടില്‍, കെ.കെ റസാഖ്‌, എം.പി ചാത്തപ്പന്‍, നിയാസ്‌, ഷറഫുദ്ദീന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജ്‌ വാര്‍ഷികത്തിന്‌ ഇന്ന്‌ തുടക്കം











Story Dated: Friday, April 3, 2015 03:27


താനൂര്‍: ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തൊണ്ണൂറു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ തൊണ്ണൂറു വിദ്യാര്‍ത്ഥികള്‍ വിസ്‌മയം തീര്‍ത്തു. ഇസ്വ്‌ലാഹുല്‍ ഉലൂം വിദ്യാര്‍ത്ഥി കൂട്ടായ്‌മ ഇഹ്‌സാന്‍, സ്‌ഥാപനത്തിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായാണ്‌ സ്‌ഥാപനത്തിലെ 90 വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാഹിത്യ സൃഷ്‌ടികളുള്‍പ്പെടുത്തി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ രചനാ വൈഭവം തീര്‍ത്തത്‌. വിദ്യാര്‍ത്ഥികളുടെ മൗലികമായ രചനകള്‍ മികവുറ്റ രീതിയില്‍ ഇതാദ്യമായാണ്‌ പ്രസിദ്ധീകൃത രൂപത്തില്‍ ഒരു മതകലാലയത്തില്‍ നിന്ന്‌ ഇത്രയധികം പുസ്‌തകങ്ങള്‍ ഒരുമിച്ച്‌ പുറത്തിറങ്ങുന്നത്‌. വിദ്യാര്‍ത്ഥികള്‍ സ്വയം രചിച്ച കഥ, കവിത, ഭാഷാ സാഹിത്യങ്ങള്‍ എന്നിവയാണ്‌ പുസ്‌തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. മൂന്നുമാസത്തോളമായി ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായി സ്‌ഥാപനത്തിലെ സെക്കന്‍ഡറിതലം മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെയുള്ള വിദ്യാര്‍ത്ഥികളാണ്‌ ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നത്‌. ജനറല്‍ സെക്രട്ടറി ഉനൈസ്‌ തെയ്ാലയ, പബ്ലിഷിംഗ്‌ വിംഗ്‌ ചെയര്‍മാന്‍ റാഷിദലി വെള്ളില, അന്‍ഫിര്‍ കണ്ണൂര്‍ എന്നിവരാണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കിയത്‌. പദ്ധതിയുടെ സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ ഭാരവാഹികള്‍ക്കൊപ്പം തങ്ങളുടെ കൈപ്പുസ്‌തകങ്ങളുമായി തൊണ്ണൂറ്‌ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഉവൈസ്‌ മങ്കട, ബദ്‌റുദ്ധീന്‍ തച്ചണ്ണ പങ്കെടുത്തു.










from kerala news edited

via IFTTT

നന്നമ്പ്ര സ്‌റ്റേഡിയം നവീകരിക്കാന്‍ 34.9 ലക്ഷം











Story Dated: Friday, April 3, 2015 03:27


mangalam malayalam online newspaper

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത്‌ സേ്‌റ്റഡിയം നബാര്‍ഡ്‌ സഹായത്തോടെ നവീകരിക്കാന്‍ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു. ഏറെക്കാലമായി ഉപയോഗശ്യൂന്യമായി കിടക്കുകയായിരുന്ന സ്‌റ്റേഡിയമാണ്‌ നബാര്‍ഡിന്റെ 34.9 ലക്ഷം രൂപയുടെ സഹായത്തോടെ നവീകരിക്കുന്നതെന്ന്‌ വൈസ്‌പ്രസിഡന്റ്‌ അസീസ്‌ പത്തൂര്‍ അറിയിച്ചു. കൊടിഞ്ഞി കടുവള്ളൂരിലെ ഒരു ഏക്കറിലധികം വരുന്ന സ്‌ഥലമാണ്‌ സേ്‌റ്റഡിയത്തിനുള്ളത്‌. മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിനില്‍ക്കുന്നത്‌ കാരണം സേ്‌റ്റഡിയം തകര്‍ന്ന നിലയിലാണ്‌. പ്രദേശത്തുകാര്‍ക്ക്‌ കളിക്കുന്നതിനായും പഞ്ചായത്ത്‌തല മത്സരങ്ങള്‍ നടത്തുന്നതിനും സൗകര്യമില്ലാത്ത അവസ്‌ഥയാണ്‌ ഇവിടെ നിലവിലുള്ളത്‌. കായിക പ്രേമികളുടേയും നാട്ടുകാരുടേയും ഏറെക്കാലത്തെ ആവശ്യമാണ്‌ പുതിയ തീരുമാനത്തിലൂടെ നടപ്പിലാവുന്നത്‌.










from kerala news edited

via IFTTT

മംഗളം ഇംപാക്‌ട്; സീബ്രാലൈനില്‍ നിര്‍ത്തിയ ബസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ റിപ്പോര്‍ട്ട്‌











Story Dated: Friday, April 3, 2015 03:26


mangalam malayalam online newspaper

തിരൂരങ്ങാടി: നിയമംപാലിക്കാതെ സീബ്രാലൈനില്‍ നിര്‍ത്തിയിട്ട ബസിനെതിരെ നടപടി ആവശ്യപ്പെട്ടു എം.വി.ഐയുടെ റിപ്പോര്‍ട്ട്‌. കഴിഞ്ഞ30നു മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ചെയ്‌ത വാര്‍ത്തയുടേയും ഫോട്ടോയുടേയും അടിസ്‌ഥാനത്തില്‍ തിരൂരങ്ങാടി എം.വി.ഐ: എം.പി അബ്‌്ദുള്‍ സുബൈര്‍ ജോയിന്റ്‌ ആര്‍.ടി.ഒ സുഭാഷ്‌ബാബുവിനാണു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 'നിയമങ്ങള്‍ക്കിവിടെ പുല്ലുവില: ചെമ്മാട്‌ ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു സീബ്രാലൈനില്‍' എന്ന തലക്കെട്ടില്‍ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സീബ്രാലൈനില്‍ നിയമവിരുദ്ധമായി നിര്‍ത്തിയിട്ട ബസിന്റെ ചിത്രവും നല്‍കിയിരുന്നു. മംഗളം റിപ്പോര്‍ട്ട്‌ചെയ്‌ത പത്രകട്ടിംഗ്‌ സഹിതമാണു എം.വി.ഐ ജോയിന്റ്‌ ആര്‍.ടി.ഒക്കു റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചിട്ടുള്ളത്‌. വാഹനാപകടങ്ങള്‍ ദിനംപ്രതി പെരുകിവരുമ്പോള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തുന്ന വാഹനഡ്രൈവര്‍മാരെ കുറിച്ചും ഇതുമൂലം ബുദ്ധിമുട്ടിലാകുന്ന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കുറിച്ചാണു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. റോഡില്‍ വാഹന ഗാതഗതവും മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നിട്ടും വഴിയാത്രക്കാര്‍ക്കു നടന്നുപോകാനുള്ള സീബ്രാലൈനില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ പ്രദേശത്തെ നാട്ടുകാര്‍ ഏറെ രോഷത്തിലാണ്‌.










from kerala news edited

via IFTTT

പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത് നിയമനടപടി സ്വീകരിക്കണമെന്ന്‌











Story Dated: Friday, April 3, 2015 03:26


മലപ്പുറം: മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്‌റ്റേറ്റിലേക്ക്‌ വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത സ്‌ത്രീകളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌ത പുരുഷ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത് നിയമനടപടി സ്വീകരിക്കണമെന്നു വെല്‍ഫെയര്‍പാര്‍ട്ടി വനിതാ വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന്‌ സ്‌ത്രീകളടക്കമുള്ളവര്‍ നടത്തിയ ഭൂസമര മാര്‍ച്ച്‌ നേരിടാന്‍ മൂന്നു വനിതാ പൊലീസിനെ മാത്രമാണ്‌ എസേ്‌റ്ററ്റ്‌ പരിസരത്ത്‌ നിയോഗിച്ചത്‌. തുടര്‍ന്ന്‌ പ്രകോപനമില്ലാതെ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തുകയായിരുന്നെന്ന്‌ വെല്‍ഫെയര്‍പാര്‍ട്ടി വനിതാ ഭാരവാഹികള്‍ പറഞ്ഞു. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ കീറിയും ലാത്തികൊണ്ടടിച്ചും പരുക്കേല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്‌തു. എന്നാല്‍ പൊലീസുകാരെ ആക്രമിച്ചു എന്ന വ്യാജ കേസുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്യുകയായിരുന്നു പൊലീസ്‌. ഇതിനെതിരെ നല്‌കിയ പരാതി പരിഗണിക്കാന്‍ പൊലീസ്‌ തയ്യാറായിട്ടില്ല. മര്‍ദനത്തിന്‌ നേതൃത്വം നല്‌കിയ പെരിന്തല്‍മണ്ണ സി ഐ, മങ്കട എസ്‌ ഐ മറ്റു പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരെ സസ്‌പെന്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വനിതാ കമ്മീഷന്‍, വനിതാ സെല്‍, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക്‌ പരാതി നല്‌കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാന്‍ നീക്കം നടന്നാല്‍ കോടതിയെ സമീപിക്കും. ഭൂരഹിതര്‍ക്ക്‌ അര്‍ഹമായ ഭൂമി ലഭിക്കും വരെ സമരം തുടരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റംല മമ്പാട്‌, സുഭദ്ര വണ്ടൂര്‍, നസീറാ ബാനു, ഫായിസ, മിനുമുംതാസ്‌ എന്നിവര്‍ അറിയിച്ചു.










from kerala news edited

via IFTTT

അന്ത്യ അത്താഴത്തിന്റെ സ്‌മരണ പുതുക്കി പെസഹ











Story Dated: Friday, April 3, 2015 03:26


അങ്ങാടിപ്പുറം: യേശുക്രിസ്‌തുവിന്റെ അന്ത്യ അത്താഴ സ്‌മരണയില്‍ ക്രൈസ്‌തവ വിശ്വാസികള്‍ പെസഹ ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ എപ്പിസ്‌കോപ്പല്‍ ഫൊറോന പള്ളിയില്‍ ഇതോടനുബന്ധിച്ച്‌ കാലുകഴുകല്‍ ശുശ്രൂഷ, ഏകദിന ആരാധന, അപ്പം മുറിക്കല്‍, ശുശ്രൂഷ എന്നിവ നടന്നു. വിശുദ്ധ കുര്‍ബാനയ്‌ക്ക് ഫാ. ജേക്കബ്ബ്‌ കുത്തൂര്‍, ഫാ. ഫ്രാന്‍സിസ്‌ കുരിശുംമൂട്ടില്‍ മുഖ്യ കാര്‍മികത്വം നല്‍കി. ഡീക്കന്‍മാരായ നിബിന്‍ കൊല്ലറുകുന്നേല്‍, ലിന്റൊ പുതുപ്പറമ്പില്‍, ഷിബു മണ്ണഞ്ചേരില്‍ നേതൃത്വം നല്‍കി. ഇന്ന്‌ രാവിലെ 7.30-ന്‌ ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പീഢാനുഭവ വായന വൈകിട്ട്‌ അഞ്ചിന്‌ കുരിശ്ശിന്റെ വഴിയും നഗരി കാണിക്കല്‍ ചടങ്ങും നടക്കും. നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.










from kerala news edited

via IFTTT

കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി








കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി


Posted on: 04 Apr 2015


അബുദാബി: കെനിയയിലെ ഗരീസ്സ യൂനിവേഴ്‌സിറ്റിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ ദുഃഖം രേഖപ്പെടുത്തി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. ഉപ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ കെനിയ പ്രസിഡന്റ് ഉഹുറു കെന്യാത്തയ്ക്ക് അയച്ച സന്ദേശത്തിലാണ് ദുഃഖവും അനുശോചനവും അറിയിച്ചത്. കെനിയയിലെ തീവ്രവാദി അക്രമത്തില്‍ 147 പേരാണ് കൊല്ലപ്പെട്ടത്. കെനിയയിലെ ജനതയോട് യു.എ.ഇ.യുടെ ഐക്യദാര്‍ഢ്യവും ഭരണാധികാരികള്‍ അറിയിച്ചു.












from kerala news edited

via IFTTT

അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം








അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം


Posted on: 04 Apr 2015


ചെന്നൈ: അഥര്‍വണി ആയുര്‍വേദയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ചടങ്ങുകളുടെ ഭാഗമായി അശോക്‌നഗര്‍ മഹോദയഹാളില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ആയുര്‍വേദത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള സെമിനാറുകളും ക്ലാസുകളും നടക്കും. വൈകീട്ട് കലാസന്ധ്യ അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 6-ന് മഹാലിംഗപുരം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-9444015823.











from kerala news edited

via IFTTT