121

Powered By Blogger

Monday, 14 December 2020

ബര്‍ഗര്‍ കിങിന് പിന്നാലെ ഐപിഒയുമായി മിസിസ് ബക്ടേഴ്‌സും

രാജ്യത്തെ വൻകിട ക്യുക് സർവീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാൾഡ്, ബർഗർ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബർഗർ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബർ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ബിസ്കറ്റ്, ബ്രഡ്, ബൺ, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്. 540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ ഒഫർ ഫോർ സെയിൽവഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും. 2020 മാർച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്. ബ്രിട്ടാനയി ഇൻഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്സ്, ഐടിസി, പ്രതാപ് സ്നാക്സ് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ.

from money rss https://bit.ly/34gaKlN
via IFTTT

ഇന്ത്യയെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഹബ്ബാക്കാന്‍ ഒല: 2,400 കോടി രൂപ നിക്ഷേപിക്കും

പ്രമുഖ ഓൺലൈൻ ടാക്സി ആപ്പായ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി തമിഴ് നാട്ടിലെ ഹൊസൂരിൽ പ്ലാന്റ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 2,400 കോടി രൂപയാണ് നിക്ഷേപിക്കുക. ഡച്ച് സ്റ്റാർട്ടപ്പായ ഇറ്റാർഗോ ബി.വിയെ സ്വന്തമാക്കി ആറുമാസത്തിനകമാണ് കമ്പനിയുടെ നീക്കം. രാജ്യത്തെതന്നെ ഏറ്റവുംവലിയ ഇലക്ട്രിക് സ്കൂട്ടർ പ്ലാന്റാകും ഹൊസൂരിൽ തയ്യാറാക്കുക. ഇന്ത്യയെ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലെ ഹബ്ബാക്കുകയാണ് സോഫ്റ്റ് ബാങ്കിന്റെ ഉപകമ്പനിയായ ഒലയുടെ ലക്ഷ്യം. പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാറുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആദ്യത്തെ സ്കൂട്ടർ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 പേർക്കാകും ഇതിലൂടെ ജോലിലഭിക്കുക. വർഷംതോറും 20 ലക്ഷം സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്കുപുറമെ, യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. Ola to invest Rs 2,400 cr for worlds largest e-scooter factory

from money rss https://bit.ly/3qWKJl8
via IFTTT

സെന്‍സെക്‌സില്‍ 173 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളിൽ നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 173 പോയന്റ് താഴ്ന്ന് 46,079ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 13,512ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 743 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 557 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, സൺ ഫാർമ, ഐടിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഫിൻസർവ്, റിലയൻസ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഇൻഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒരുശതമാനത്തോളംതാഴ്ന്നു. മറ്റ് സൂചികകളും നഷ്ടത്തിലാണ്. Sensex down 173 points

from money rss https://bit.ly/37jcsEO
via IFTTT

ചെക്ക് ഇടപാടുകൾക്ക് പുതിയ സുരക്ഷാ സംവിധാനം

കൊച്ചി: ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. ഉയർന്ന തുകയുടെ ചെക്ക് ബാങ്കിൽ സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറൻസ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമകൾക്ക് എസ്.എം.എസ്., മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ (തീയതി, ഗുണഭോക്താവിന്റെ പേര്, തുക, അക്കൗണ്ട്നമ്പർ തുടങ്ങിയവ) ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തുനോക്കും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരം അറിയിക്കും. ചെക്ക് ഇടപാടുകൾക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ പരിഗണിച്ചേക്കും. New rule for cheque payments from January 1

from money rss https://bit.ly/2LDKk7d
via IFTTT

നിഫ്റ്റി 13,550ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സിലെനേട്ടം 154 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,550 നിലവാരത്തിലെത്തി. സെൻസെക്സ് 154.45 പോയന്റ് ഉയർന്ന് 46,253.46ലും നിഫ്റ്റി 44.30 പോയന്റ് നേട്ടത്തിൽ 13,558.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1769 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. എൽആൻഡ്ടി, സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.80ശതമാനം ഉയർന്നു. Nifty ends above 13,550, Sensex gains 154 pts

from money rss https://bit.ly/2KqjTB3
via IFTTT

ജിയോയ്ക്ക് കേരളത്തില്‍ ഒരുകോടി വരിക്കാര്‍

ജിയോയ്ക്ക്കേരള സർക്കിളിൽ ഒരു കോടിയിലധികം വരിക്കാരായി. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതൽവരിക്കാരെ നേടാനായതാണ് ഈനേട്ടിന് പിന്നിൽ. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസും ജിയോഇൻഫോകോമിന്തുണയായി. നാലുവർഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക്നേടാനായത്. അടച്ചിടൽകാലത്ത് പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ കണക്ടിവിടിയെത്തിക്കുന്നതിന് താൽക്കാലിക ടവറുകൾ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിംഗ് നൽകുന്നതിന് നിലവിലുള്ള നെറ്റ്വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നൽകാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേർന്ന് വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. Jio crosses 1 crore customer base in Kerala

from money rss https://bit.ly/2Lz5NOB
via IFTTT

Sunday, 13 December 2020

മൊത്തവില സൂചിക വിലക്കയറ്റം 1.55ശതമാനമായി ഉയര്‍ന്നു

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നവംബറിൽ 1.55ശതമാനമായി ഉയർന്നു. ഒക്ടോബറിൽ 1.48ശതമാനമായിരുന്നു. ഉത്പന്നമേഖലയിലെ ഉയർന്നവിലമൂലം ഒക്ടോബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട്മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. കഴിഞ്ഞവർഷം നവംബറിൽ 0.58ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. WPI inflation rises to 1.55% in November

from money rss https://bit.ly/3gNvUNo
via IFTTT

തല്‍സമയം കോടികള്‍ കൈമാറാം: 24 മണിക്കൂറുമുള്ള ആര്‍ടിജിഎസ് നിലവില്‍വന്നു

രണ്ടുലക്ഷം രൂപയ്ക്കുമുകളിൽ എത്രതുകവേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം. അതിനുള്ള ഡിജിറ്റൽ സംവിധാനമായ ആർടിജിഎസ് സംവിധാനം തിങ്കളാഴ്ചമുതൽ 365 ദിവസവും 24 മണിക്കൂറും ലഭ്യമായി. വിശദാംശങ്ങളറിയാം: തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാൻ കഴിയുന്നതാണ് റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ് സിസ്റ്റ്ം(ആർടിജിഎസ്). ആർടിജിഎസ് വഴി എത്രതുക കൈമാറിയാലും സർവീസ് ചാർജ് ഇല്ല. തിങ്കൾ മുതൽ ഞായർവരെ 24മണിക്കൂറും ഇടപാട് നടത്താം. മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവവഴി ഓൺലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്ലൈനായും ഈസംവിധാനംവഴി പണംകൈമാറാം. ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ എൻഇഎഫ്ടി സംവിധാനംവഴിയാണ് ഇടപാട് നടത്തേണ്ടത്. 2004 മാർച്ചിലാണ് ആർജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവിൽവന്നത്. സമയപരിധിയോടെയായിരുന്നു നാലു ബാങ്കുകൾക്ക് തുടക്കത്തിൽ ഈസേവനം നൽകാൻ കഴിഞ്ഞിരുന്നത്. നിലവിൽ 237 ബാങ്കുകളിൽ ഈസേവനം ലഭിക്കും. ആർജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. മൂല്യമാകട്ടെ നാലുലക്ഷം കോടിയിലേറെയും. RTGS is now available 24x7: Here are its advantages

from money rss https://bit.ly/3gK3nYN
via IFTTT

മിനുട്ടുകള്‍ക്കകം ബര്‍ഗര്‍ കിങ് നിക്ഷേപകന് സമ്മാനിച്ചത്‌ ഇരട്ടിയിലേറെനേട്ടം

തിങ്കളാഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ബർഗർ കിങ് ഓഹരി മിനുട്ടുകൾക്കകം നിക്ഷേപകന് സമ്മാനിച്ചത് ഇരട്ടിനേട്ടം. ലിസ്റ്റ് ചെയ്തയുടനെ ഇഷ്യു വിലയായ 60 രൂപയിൽനിന്ന് 119 രൂപയിലേയ്ക്ക് ഓഹരി വില ഉയർന്നു. നിക്ഷേപകർ വൻതോതിൽവിറ്റ് ലാഭമെടുത്തതോടെ ഓഹരി വിലയിടിഞ്ഞെങ്കിലും 11 മണിയോടെ 127 രൂപ നിലവാരത്തിലേയ്ക്ക് വില വീണ്ടും ഉയർന്നു. 450 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബർഗർകിങ് ഐപിഒയുമായെത്തിയത്. ഐപിഒയ്ക്ക് 156 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. ആങ്കർ നിക്ഷേപകരിൽനിന്നായി 364.5 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിരുന്നു. Burger King makes strong debut, share prices double on listing

from money rss https://bit.ly/37kDg81
via IFTTT

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള കാരണങ്ങളാണ് സ്വർണത്തിന്റെ വിലയിടിവിന് പിന്നിൽ. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,834.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്.

from money rss https://bit.ly/3all3Jp
via IFTTT

സെന്‍സെക്‌സില്‍ 210 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,600നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം.സെൻസെക്സ് 210 പോയന്റ് നേട്ടത്തിൽ 46,309ലും നിഫ്റ്റി 65 പോയന്റ് ഉയർന്ന് 13,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 255 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഐടിസി, മാരുതി, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, നെസ് ലെ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. അതേസമയം, റിയാൽറ്റി സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനം, 0.7ശതമാനം എന്നിങ്ങനെ ഉയർന്നു. Sensex gains 200 points, Nifty tests 13,600

from money rss https://bit.ly/3a7UoiN
via IFTTT

Saturday, 12 December 2020

അഞ്ചുവര്‍ഷക്കാലയളവില്‍ 15ശതമാനത്തിലേറെ ആദായം നല്‍കിയ മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരത്തിലെത്തിയതോടെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് നൽകിയത് മികച്ചനേട്ടം. ഏറെക്കാലത്തിനുശേഷം മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ മികച്ചനേട്ടത്തിലായി. കഴിഞ്ഞ ഒരുവർഷത്തെ ശരാശരി നേട്ടം പരിശോധിച്ചാൽ സ്മോൾ ക്യാപ് ഫണ്ടുകൾ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകൾ 24ശതമാനവും ആദായംനൽകിയതായി കാണാം. ഐടി, ഫാർമ സെക്ടറുകൾ കഴിഞ്ഞാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 34ശതമാനവും മിഡ്ക്യാപ് സൂചിക ഇക്കാലയളവിൽ 21ശതമാനവും ഉയർന്നു. വിപണിയിൽ മികവുപുലർത്തിയ ഫണ്ടുകൾ മൂന്നുവർഷക്കാലയളവിൽ ശരാശരി നൽകിയ വാർഷിക എസ്ഐപി ആദായം 20ശതമാനത്തിലേറെയാണ്. 15ശതമാനത്തിലേറെ ആദായം നൽകിയ ഫണ്ടുകൾ (5 വർഷ എസ്ഐപി റിട്ടേൺ) ആക്സിസ് ബ്ലൂചിപ് -17.79% ആക്സിസ് ഫോക്കസ്ഡ് 25-17.52% ആക്സിസ് ലോങ് ടേം ഇക്വിറ്റി-16.27 ആക്സിക്സ മിഡ്ക്യാപ്-18.25 ആക്സിസ് സ്മോൾ ക്യാപ്-17.18 ബിഒഐ എഎക്സ്എ ടാക്സ് അഡ്വാന്റേജ്-17.10 കാനാറ റൊബേകോ ബ്ലൂചിപ്-17.02 കാനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്-15.32 കാനാറ റൊബേകോ ഇക്വിറ്റി ഡൈവേഴ്സിഫൈഡ്-15.87 കാനാറ റൊബേകോ ഇക്വിറ്റി ടാക്സ് സേവർ-16.61 ഐഐഎഫ്എൽ ഫോക്കസ്ഡ് ഇക്വിറ്റി-18.78 കൊട്ടക് സ്മോൾ ക്യാപ്-15.42 മിറ അസറ്റ് എമേർജിങ് ബ്ലുചിപ്-18.03 പരാഖ് പരീഖ് ലോങ് ടേം ഇക്വിറ്റി-18.88 പിജിഐഎം ഇന്ത്യ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി-17.95 പിജിഐഎം മിഡ്ക്യാപ്-17,42 ക്വാണ്ട് ആക്ടീവ്-18.95 ക്വാണ്ട് ടാക്സ്-19.69 എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-15.05 എസ്ബിഐ സ്മോൾ ക്യാപ്-18.48 യുടിഐ ഇക്വിറ്റി-17.17 ആദായം കണക്കാക്കിയ തിയതി: ഡിസംബർ 12,2020. സെക്ടർ ഫണ്ടുകളെ പരിഗണിച്ചിട്ടില്ല. SIP in these mutual funds gave over 15% annualized return in 5 years

from money rss https://bit.ly/3m5t2fK
via IFTTT

Friday, 11 December 2020

ഡിസംബറിന്റെ നേട്ടം: പിന്നിലായിരുന്ന ഓഹരികള്‍ കുതിപ്പിന്റെ പാതയില്‍

ഡിസംബറിലെ ഓഹരി വിപണിയുടെ തുടക്കം മികച്ചതായി. രാജ്യത്തെ ജിഡിപി, നിർമ്മാണമേഖലിയിലെ പിഎംഐ തുടങ്ങിയ ധനകാര്യ കണക്കുകളുടെ പിന്തുണയോടെ ഓഹരികൾ മുന്നോട്ടു കുതിക്കുകയാണ്. പ്രധാന ഓഹരികൾ 10 ശതമാനത്തിലധികവും ഇടത്തരം ഓഹരികൾ 15 ശതമാനത്തിലധികവും വളർച്ച രേഖപ്പെടുത്തിയ നവംബർ മാസത്തിന്റെ തുടർച്ചതന്നെയാണ് ഡിസംബറിലും കാണുന്നത്. മൊത്തത്തിലുള്ള ഈ ഗതിവേഗം 2021ലും തുടരുമെന്നു പ്രതീക്ഷിക്കാം. ഇടത്തരം, ചെറുകിട ഓഹരികളുടെ മികച്ചപ്രകടനം വരുംകൊല്ലവും വിപണിക്കു ഗുണകരമായിരിക്കുമെന്നു കരുതാം. ധനപരവും സാമ്പത്തികവുമായ ഉത്തേജകനടപടികളിലൂടെ വിപണിയിലെത്തുന്ന പണം ഇതിനുമതിയായ പിന്തുണനൽകും. സാമ്പത്തികമേഖല കൂടുതൽ തുറക്കപ്പെടുകയും കോർപറേറ്റ് നേട്ടങ്ങൾ വളരുകയും ചെയ്യും. ഇത്തരിത്തിൽ പ്രകടമാകുന്ന ഇരട്ട പ്രഭാവം ഓഹരി വിപണിക്ക് തീർത്തും അനുകൂലമായി മാറുമെന്നകാര്യത്തിൽ സംശയമില്ല. യുഎസ് തെരഞ്ഞെടുപ്പു ഫലങ്ങളുടെ വെളിച്ചത്തിൽ വിദേശ സ്ഥാപന നിക്ഷേപങ്ങൾ മുഖേനയുള്ള പണത്തിന്റെ ഒഴുക്ക് വർധിച്ചതും വാക്സിൻ വൈകില്ലെന്ന അറിവും ഉയരുന്ന ധനസ്ഥിതി കണക്കുകളുമാണ് ഇപ്പോഴത്തെ മുന്നേറ്റത്തിനുകാരണം. റെക്കോഡ് നേട്ടങ്ങൾ തുടരുമന്ന പ്രതീക്ഷയും കൊറോണ വാക്സിൻ ഉടനെ എത്തുമെന്ന തിരിച്ചറിവും ആഗോള തലത്തിൽ തന്നെ ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നു. യുഎസിലും യൂറോപ്പിലും താമസിയാതെ വാക്സിൻ കുത്തിവെപ്പ് തുടങ്ങാൻ പരിപാടിയുണ്ട്. മികച്ച തുടക്കത്തിനിടയിലും രാജ്യത്തെ ബാങ്കിംഗ് ഓഹരികൾ മുന്നോട്ടു പോകാൻ മടിച്ചുനിൽക്കുന്നു. മൊറട്ടോറിയത്തിന്റെകാര്യത്തിൽ സുപ്രിം കോടതി വാദംകേൾക്കാനിരിക്കുന്നതും എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയിലുണ്ടായ താളപ്പിഴകളും എംപിസി യോഗവും ബാങ്കിംഗ് ഓഹരികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്. ചെറുകിട വായ്പകളുടെ കാര്യത്തിലെങ്കിലും മൊറട്ടോറിയം സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതായി. എന്നാൽ വൻകിട വായ്പകളുടെ കാര്യത്തിൽ ആവശ്യാനുസരണം പുനസംഘടന വേണ്ടിവരും. ബാങ്കുകളിലെ സിസ്റ്റം തകരാറിന്റെപേരിൽ ആർബിഐയുടെ വിലക്കു നേരിടുന്നത് എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളുടെ പുതിയ ബിസിനസിനെ ബാധിക്കും. തുടർച്ചയായ മാസങ്ങളിലുണ്ടായ വിലക്കയറ്റ നിരക്കുവർധന കാരണം പലിശയിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനുള്ള ധനനയ കമ്മിറ്റി തീരുമാനങ്ങൾ പ്രതീക്ഷിച്ചതുതന്നെ ആയിരുന്നു. തുറന്ന വിപണി പ്രവർത്തനം, ടിഎൽടിആർഒ, റിവേഴ്സ് റിപ്പോ എന്നിവയിലൂടെ ആർബിഐ യഥാസമയം പണമൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ കൈക്കൊണ്ടു. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് നടപ്പുവർഷവും അടുത്തവർഷവും ഉദാരനയം തുടരാനുള്ളതീരുമാനം വിപണി ഹാർദ്ദമായി സ്വീകരിക്കുകയായിരുന്നു. ഓഹരിവിലയിലെ കുറവുകാരണം പോയമാസങ്ങളിൽ ബാങ്ക് ഓഹരികൾ നന്നായി മുന്നോട്ടുകുതിച്ചു. സാമ്പത്തികമേഖല തുറക്കപ്പെട്ടതോടെ ദുർബ്ബല ആസ്ഥികളെക്കുറിച്ചുള്ള ഉൽക്കണ്ഠകളും മൊറട്ടോറിയം, താഴ്ന്ന വായ്പാ വളർച്ച തുടങ്ങിയപ്രശ്നങ്ങളും കുറയാനിടയായതും ഈ ഓഹരികളെ മുന്നോട്ടുപോകാൻ സഹായിച്ചു. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ധനകാര്യമേഖല നല്ലപ്രവർത്തനം കാഴ്ചവെക്കുകയുണ്ടായി. 2021ൽ വായ്പാവളർച്ച നന്നായിരിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഏറ്റവുംവലിയ വെല്ലുവിളി കിട്ടാക്കടങ്ങളായിരുന്നു. റിസർവ് ബാങ്കും സർക്കാറും പുതിയ നിയന്ത്രണങ്ങളിലൂടെ ഈപ്രശ്നം മറികടക്കാൻ സഹായിക്കുന്നത് പ്രതീക്ഷക്കു വകനൽകിയിട്ടുണ്ട്. എങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് കിട്ടാക്കടങ്ങളുടെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കുമെന്നാണ് കരുതുന്നത്. ആർബിഐയിൽനിന്നുള്ള നിശ്ചലതാ ആനുകൂല്യങ്ങൾ ഓഹരിവിലകൾ വീണ്ടും താഴോട്ടുപോകാതിരിക്കാൻ ബാങ്കുകളെ സഹായിക്കും. അടുത്ത 2-3 പാദങ്ങളിൽ കിട്ടാക്കടങ്ങൾ കൂടിയേക്കും. ഈയിടെ ഉണ്ടായ മുന്നേറ്റങ്ങൾക്കു ശേഷം ബാങ്ക് ഓഹരികളുടെ വില അത്ര കുറഞ്ഞിട്ടില്ല, മാത്രമല്ല ഹ്രസ്വകാലയളവിൽ ഏകീകരണ സാധ്യതയും നിലനിൽക്കുന്നു. എന്തൊക്കെയായലും ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ഓഹരികൾ തന്നെയാണ് അവ ഇന്നും. ഏതാനും മാസങ്ങളായി ബാങ്കുകൾ മൂലധന ശക്തി വർധിപ്പിച്ചിട്ടുണ്ട്. ബാങ്കിംഗ് ബിസിനസിൽ വളർച്ച വർധിപ്പിക്കാൻ ഈനടപടിക്കു കഴിയും. ഹൃസ്വകാലത്തേക്ക് ഏറ്റവുംനല്ല ലാഭംനൽകാൻ കഴിയുക പൊതുമേഖലാ ബാങ്കുകൾക്കാണെന്ന് കരുതുന്നു. കാരണം വിലകളുടേയും മൂല്യ നിർണയത്തിന്റേയും കാര്യത്തിൽ സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് വളരെ വിലകുറവാണ് അവയുടെ ഓഹരികൾക്ക്. വിപണിയുടേയും ബാങ്കിംഗ് വ്യവസായത്തിലേയും കുതിപ്പിൽ അവർ ഇനിയും പങ്കുചേർന്നിട്ടില്ല. കഴിഞ്ഞ 3 മാസങ്ങളിൽ സ്വകാര്യ ബാങ്ക് ഓഹരികൾ 30 ശതമാനം മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ നിഫ്റ്റി പിഎസ്യുബി സൂചികയനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ പകുതിയിലും താഴെയായിരുന്നു. മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ബുക്കിംഗ് മൂല്യം, നിഫ്റ്റി ബാങ്കിംഗ് സൂചികയുടെ 2X മായി താരതമ്യപ്പെടുത്തുമ്പോൾ 0.4X മാത്രമാണ്. വിശാല വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വൻകിടഓഹരികളുടെ പ്രകടനം അത്രമെച്ചമല്ല എന്നുതന്നെ പറയേണ്ടിവരും. ഉയർന്ന നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനമാവട്ടെ കുതിപ്പിന്റെ തുടക്കംമുതലേ വിപണിയുടെ പ്രവണതയുമായി ഒത്തുപോകുന്നുമുണ്ട്. അടുത്തകൂട്ടം ചെറുകിട, ഇടത്തരം,സൂക്ഷ്മ ഓഹരികൾ നല്ലമുന്നേറ്റമാണു നടത്തുന്നത്. ബ്ലൂചിപ് ഓഹരികളും ഇടത്തരം, ചെറുകിട, സൂക്ഷ്മ, ചാക്രിക ഓഹരികളുംതമ്മിൽ വിലകളുടെകാര്യത്തിൽ വലിയവിടവു നിലവിലുണ്ടായിരുന്നു. വൈകിയെത്തിയ ഈഓഹരികൾ ഹ്രസ്വകാലത്തെ മികച്ച പ്രകടനത്തിന്റെപേരിൽ ഇന്നും ശ്രദ്ധാകേന്ദ്രത്തിലുണ്ട്. ബാക്കിയുള്ള ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ പിന്നിൽ നിൽക്കുകയാണെന്നു കാണാം. കുതിപ്പിന്റെ സമയത്തും വിപണിയുടെ പ്രകടനത്തിനൊപ്പം നിൽക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നില്ല. വൻകിട ഓഹരികളുടെ മങ്ങിയപ്രകടനത്തിൽനിന്നു മനസിലാക്കേണ്ടത് ഹ്രസ്വകാലയളവിൽ ഏകീകരണം നടക്കുമെന്നാണ്. പെട്ടെന്നുണ്ടായ പണത്തിന്റെഒഴുക്ക് പല പ്രയോജനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മുന്നോട്ടു പോകുന്തോറും ഇതിന്റെ ഗതിവേഗംകുറയാം. യഥാർത്ഥ ഫലത്തിനായി വാക്സിന്റേയും 2021ലെ ഉത്തേജക പദ്ധതികളുടേയും സ്ഥിതി അറിയാൻ കാത്തിരിക്കേണ്ടിവരും. ചെറിയതുകയിൽ തുടങ്ങി ഇടിവുഘട്ടത്തിൽ വാരിക്കൂട്ടുന്ന തന്ത്രമാണ് ചെറുകിട നിക്ഷേപകർ ഇപ്പോൾ സ്വീകരിക്കേണ്ടത്. മികച്ച കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ ഐപിഒകളിലും മ്യൂച്വൽഫണ്ട് എസ്ഐപികളിലുമാണ് ഇപ്പോൾ നിക്ഷേപിക്കേണ്ടത്. മേഖലതിരിച്ചുള്ള കേന്ദ്രീകരണവും ആവശ്യമാണ്. ഇതിനായി ഫാർമ, കെമിക്കൽസ്, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ കൂടിയമിശ്രിതമായ പോർട്ട്ഫോളിയോ വികസിപ്പിക്കണം. വൻകിട ഓഹരികളിൽ ഇപ്പോൾ കാണപ്പെടുന്നതുപോലെ നല്ലലാഭം കിട്ടുമ്പോൾതന്നെ പ്രോഫിറ്റ് ബുക്കിംഗ് നടത്തുന്നതാണ് ഹൃസ്വകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളംനല്ലത്. പോർട്ട് ഫോളിയോയിൽ സ്വർണവും നല്ല ചേരുവയായിരിക്കും. നല്ല ഉൽപന്നങ്ങളും വിഭാഗങ്ങളും കൈകാര്യം ചെയ്യുന്ന കയറ്റുമതി കമ്പനികളേയും ഉൾക്കൊള്ളിക്കാനുള്ള തുറന്ന മനസാണ് നിക്ഷേപകന് ആവശ്യം. ഹ്രസ്വകാലത്തേക്ക് ചെറുകിട, സൂക്ഷ്മ ഓഹരികൾ പ്രതീക്ഷ നിലനിർത്തും. പിന്നിലായിരുന്ന ഇടത്തരം, ചെറുകിട ഓഹരികളിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാകും. ഓഹരികൾ വിൽക്കാനുള്ള സമയം തെരഞ്ഞെടുക്കൽ വളരെപ്രധാനമാണ്. ശരിയായ തന്ത്രങ്ങളോടെ സുരക്ഷിതമായി ട്രേഡിംഗ് നടത്തുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/377MnZn
via IFTTT

ലാഭമുയര്‍ത്തല്‍ ലക്ഷ്യം: ടാറ്റ മോട്ടോഴ്‌സില്‍ വിആര്‍എസ്‌

വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വീണ്ടും വി.ആർ.എസ് പ്രഖ്യാപിച്ചു. ചെലവുകുറച്ച് ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 42,597ഓളം ജീവനക്കാർക്കാരുള്ള കമ്പനി വിആർഎസ് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം പകുതിയോളം ജീവനക്കാർ വിആർഎസിന് അർഹരാണ്. അഞ്ചുവർഷമോ അതിൽകൂടുതൽകാലമോ കമ്പനിയിൽ ജോലിചെയ്തവർക്ക് വിആർഎസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സർവീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക. ജനുവരി ഒമ്പതുവരെ അപേക്ഷിക്കാം. നാലുവർഷത്തിനിടെ ഇത് മൂന്നാംതവണയായണ് കമ്പനി വിആർഎസ് നടപ്പാക്കുന്നത്. 2017ൽ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗംപേരും പദ്ധതി സ്വീകരിച്ചില്ല. വാഹനമേഖലയിലെ മാന്ദ്യത്തെതുടർന്ന് 2019 മുതൽ കമ്പനികൾ വിആർഎസ് നടപ്പാക്കിവരികയാണ്. ഹീറോ മോട്ടോർകോർപ്, ടയോട്ട കിർലോസ്കർ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ കമ്പനികൾ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.

from money rss https://bit.ly/37fJi9X
via IFTTT

വ്യാവസായിക ഉത്പാദനത്തിൽ വളർച്ച

ന്യൂഡൽഹി: കോവിഡ് അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാവസായികമേഖല പതുക്കെ ഉണരുന്നു. ആറുമാസം പിറകോട്ടായിരുന്ന വ്യാവസായികോത്പാദനം ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 0.5 ശതമാനമായിരുന്നു വളർച്ച. ഏപ്രിലിലാണ് വ്യാവസായികോത്പാദനം ഏറ്റവും താഴേക്കുപോയത്. ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി കുറച്ചുകാലം നിൽക്കുന്ന ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനം 17.6 ശതമാനവും ഭക്ഷ്യവസ്തുക്കൾപോലെ പെട്ടെന്ന് ഉപയോഗിച്ചുതീരുന്ന ഉപഭോക്തൃ സാമഗ്രികളുടേത് 7.5 ശതമാനവും കൂടി. ഒക്ടോബറിൽ ഇവയുടെ വളർച്ച യഥാക്രമം 3.4 ശതമാനവും 2.4 ശതമാനവും ആയിരുന്നു. വൈദ്യുതി ഉത്പാദനം സെപ്റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ആയി. മൂലധനസാമഗ്രികളുടെ ഉത്പാദനവും ഒക്ടോബറിൽ 3.3 ശതമാനം കൂടി.

from money rss https://bit.ly/3mcB4Ub
via IFTTT

ശ്രീനഗറിൽ ഭക്ഷ്യസംസ്‌കരണ ശാല സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്

കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല തുറക്കും. ജമ്മു കശ്മീരിൽനിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാനാണ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റിന്റെ ഭാഗമായി ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷികോത്പാദനം) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദർശിച്ച വേളയിൽ തങ്ങൾ നൽകിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരിൽ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. നിലവിൽ കശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വർഷങ്ങളിൽ ഈ മേഖലയിൽനിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കും. ഇന്ത്യയിൽനിന്ന് ഭക്ഷ്യോത്പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി. സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

from money rss https://bit.ly/3oWRwK7
via IFTTT

സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടം: നിഫ്റ്റി 13,500ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 13,500ന് മുകളിലെത്തി. സെൻസെക്സ് 139.13 പോയന്റ് നേട്ടത്തിൽ 46,099.01ലും നിഫ്റ്റി 35.60 പോയന്റ് ഉയർന്ന് 13,513.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവിസ് ലാബ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഊർജം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഫാർമ, ഐടി, വാഹനം തുടങ്ങിയ സൂചികകൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തേലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex rises 139 pts

from money rss https://bit.ly/3ma2x91
via IFTTT

Thursday, 10 December 2020

ബാങ്കുകള്‍ വൈകാതെ നിക്ഷേപ പലിശ കുറച്ചേക്കും

വായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതോടെ ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാൻ സമ്മർദമുള്ളത്. ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തിൽനിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടിൽ ഒരുലക്ഷം രൂപവരെ ബാലൻസുള്ളവർക്കാണ് 3.25ശതമാനം പലിശ നൽകിയിരുന്നത്. അതിന് മുകളിലുള്ളവർക്ക് മുന്നുശതമാനവുമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാൻ ആദ്യംമുന്നോട്ടുവരിക. നിലവിൽ പത്ത് വർഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാൾ ഒമ്പതുശതമാനം അധികമാണിത്. Banks may cut deposit rates soon

from money rss https://bit.ly/2JSMv6g
via IFTTT

ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 478 ശതമാനം നേട്ടം: വിശദാംശങ്ങള്‍ അറിയാം

രാജ്യത്തെ പ്രധാന 100 ഓഹരികളിൽ ഏറ്റവും മികച്ചആദായംനൽകി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2020 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കമ്പനിയുടെ 578 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം 5,81,000 രൂപയാകുമായിരുന്നു. നേട്ടംമാത്രം 4,81,000 രൂപ. 2020 തുടക്കംമുതൽ ഇതുവരെയുള്ള കണക്കെടുത്താൽ കമ്പനിയുടെ ഓഹരി വിലയിലെ വർധന 478ശതമാനമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 100 സൂചിക ഈ കാലയളവിലുണ്ടാക്കിയ നേട്ടം 10ശതമാനംമാത്രമാണ്. പ്രകടനം കണക്കിലെടുത്ത് എംഎസ് സിഐ ഇന്ത്യ സൂചികയിലും കമ്പനിക്ക് ഇടംനേടാനായി. കോവിഡ് വ്യാപനത്തിനിടയിലും പുനരുപയോഗ ഊർജമേഖലയിലെ ഓഹരികൾ ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയതിന്റെ ഭാഗമായാണ് അദാനി ഗ്രീനും കുതിച്ചത്. ഓഹരി വിലയിലുണ്ടായനേട്ടം കമ്പനിയുടെ വിപണിമൂല്യം 1.73 ലക്ഷംകോടിയായി ഉയർത്തി. 2018 ജൂണിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ 40 ഇരട്ടിയാണ് വർധന. 2018 ജൂണിലാണ് അദാനി എന്റർപ്രൈസസിൽനിന്ന് വേർപ്പെട്ട് അദാനി ഗ്രീൻ സ്വതന്ത്രകമ്പനിയായത്. This stock gave investors 478% return

from money rss https://bit.ly/2Lso7J9
via IFTTT

അക്കൗണ്ട് തുടങ്ങാതെ ഇടപാട് നടത്താന്‍ ഇനി ബാങ്കുകളുടെ ആപ്പുകളും

അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾവഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളിൽ സജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈൽ ആപ്പ് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനുപുറമെ, ക്രഡിറ്റ് കാർഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും. എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അപ്പ് വൈകും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിൾ പേ, ഫോൺ പേ എന്നിവവഴിയാണ് ഒക്ടോബറിൽ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്. Banks apps to make transactions without opening an account

from money rss https://bit.ly/39WYKJL
via IFTTT

സെന്‍സെക്‌സില്‍ 163 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി പ്രതാപം തിരിച്ചുപിടിച്ചു. സെൻസെക്സ് 163.27 പോയന്റ് നേട്ടത്തിൽ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ, എസ്ബിഐ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം 0.9ശതമാനംവീതം ഉയർന്നു.

from money rss https://bit.ly/341xJkA
via IFTTT

അംബാനി കുടുംബത്തില്‍ അതിഥിയെത്തി: ആകാശ് അംബാനിക്കും ശ്ലോകയ്ക്കും കുഞ്ഞുപിറന്നു

അംബാനി കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥികൂടിയെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്ക് കുഞ്ഞുപിറന്നു. മുംബൈയിലെ ആശുപത്രിയിലാണ് ആകാശിനും ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്ളോക മേത്ത. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. കുട്ടിക്കാലംമുതലെ സൃഹൃത്തക്കളുമായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. Shloka, Akash Ambani Become Parents To Baby Boy

from money rss https://bit.ly/2IyQQLa
via IFTTT

വില്പന സമ്മര്‍ദം: നിഫ്റ്റി 13,500നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ചരിത്രനേട്ടത്തിന്റെ പ്രഭകെടുത്തി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ തളർത്തിയത്. സെൻസെക്സ് 143.62 പോയന്റ് നഷ്ടത്തിൽ 45,959.88ലും നിഫ്റ്റി 50.80 പോയന്റ് താഴ്ന്ന് 13,478.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1209 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1642 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. നെസ് ലെ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനംവീതം താഴ്ന്നു.

from money rss https://bit.ly/37Q5jeq
via IFTTT

എണ്ണവില മുകളിലേയ്ക്ക്: വരുംദിവസങ്ങളിലും പെട്രോള്‍, ഡീസല്‍വില വര്‍ധിക്കും

ലണ്ടൻ: വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധകുത്തിവെയ്പ്പുകൾക്ക് തുടക്കമിട്ടതോടെ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വർധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്. യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് പ്രകാരം ശേഖരത്തിൽ 15.2 ദശലക്ഷം ബാരലിന്റെ വർധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. ഏപ്രിലിലെ റെക്കോഡ് താഴ്ചയിൽനിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയർന്നത്. നേരത്തെ ഉത്പാദനം വൻതോതിൽ കുറച്ച് ഡിമാന്റ് കൂ്ട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോൾ വിതരണനിയന്ത്രണം ചെറിയതോതിൽ പിൻവലിച്ചിട്ടുണ്ട്. ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കോവിഡ് വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയിൽ വിലയിൽ വർധന തുടർന്നും ഉണ്ടാകും. Oil rises above $49 as vaccine release spurs demand hopes

from money rss https://bit.ly/3qJOz12
via IFTTT

Wednesday, 9 December 2020

ഐആര്‍സിടിസിയുടെ 20% ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു: വില 13ശതമാനം ഇടിഞ്ഞു

സർക്കാരിന്റെ കൈവശമുള്ള ഐആർസിടിസിയുടെ 20ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നു. തീരുമാനം പുറത്തുവന്നതോട ഓഹരി വില 13ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപമൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സർക്കാർ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ചെറുകിട നിക്ഷേപകർക്ക് വെള്ളിയാഴ്ചയും മറ്റുള്ളവർക്ക് വ്യാഴാഴ്ചയുമാണ് ഓഫർ ഫോർ സെയിലിൽ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികൾ ചെറുകിട നിക്ഷേപകർക്കും 80 ലക്ഷം ഓഹരികൾ വൻകിട നിക്ഷേപകർക്കുമായാണ് കൈമാറുക. പൊതുമേഖല സ്ഥാപനമായ റെയിൽവെയുടെ അനുബന്ധ കമ്പനിയായി ഐആർസിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. IRCTC Plunges 13% As Government Plans To Sell 20% Stake In Company

from money rss https://bit.ly/2JUav8W
via IFTTT

ചൈനയെ മറികടന്ന് ഇന്ത്യ: സ്വകാര്യ കമ്പനികളിലെത്തിയത് 1.09 ലക്ഷം കോടി വിദേശ നിക്ഷേപം

സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെകാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിൻ വെൽത്ത് ഫണ്ടുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ വൻതോതിൽ നിക്ഷേപമിറക്കിയത്. 1.09 ലക്ഷം കോടി രൂപ(1.48 ബില്യൺ ഡോളർ)യാണ് 2020ൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ കമ്പനികളിൽ നിക്ഷേപിച്ചത്. ഈകാലയളവിൽ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയിൽ 4.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്. 2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാൻ തുടങ്ങിയത്. 10.1 ബില്യൺ ഡോളറാണ് 2019ൽ ഈ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയത്. 2015-18 കാലയളവിൽ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താൽ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവിൽ 46 ബില്യൺ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവിൽ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യൺ ഡോളറായിരുന്നു. 2020ൽ ഇതുവരെ പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, ഖത്തർ ഇൻവെസ്റ്റ്ുമെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യൺ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.

from money rss https://bit.ly/3oEXoY5
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,250 രൂപയാണ്. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3m4aIDR
via IFTTT

സെന്‍സെക്‌സില്‍ 179 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാഴാഴ്ച ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 179 പോയന്റ് നഷ്ടത്തിൽ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭോമെടുക്കാൻ തുടങ്ങിയതും സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എൻടിപിസി, എൽആൻഡ്ടി, ടൈറ്റാൻ, നെസ് ലെ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/34gcPhR
via IFTTT

റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയതായ അവതരിപ്പിച്ച തൊഴിൽ പദ്ധതിയിൽ സബ്സിഡി നൽകാൻ 22,810 കോടി രൂപ അനുവദിച്ചു. ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയിലാണ് തുകനൽകുക. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിവിഹിതത്തിന് അംഗീകാരം നൽകി. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതിയതായി ജോലി നൽകുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവർഷം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക. കോവിഡ് വ്യാപനസമയത്ത് 2020 മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാർ യോജന സർക്കാർ അവതരിപ്പിച്ചത്. Cabinet approves Rs 22,810 crore outlay for Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/2K7aqPf
via IFTTT

അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 10 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാർമസിയിൽ ആമസോൺ 735 കോടി രൂപ(100 മില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കും. അതിവേഗംവളരുന്ന ഓൺലൈൻ മരുന്നുവിപണിയിൽ റിലയൻസിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം. പ്രമുഖ ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ആമസോൺ നിലവിൽ മരുന്ന് വിതരണംചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച പ്രതികരിക്കാൻ ആമസോണോ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പോ തയ്യാറായിട്ടില്ല. Amazon is reportedly eyeing a $100 million investment in the Apollo Pharmacy

from money rss https://bit.ly/2K0OOE1
via IFTTT

സെന്‍സെക്‌സ് ഇതാദ്യമായി 46,000കടന്നു; നിഫ്റ്റി 13,500ഉം

മുംബൈ: ചരിത്ര നേട്ടത്തിലേയ്ക്ക് ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. സെൻസെക്സ് ഇതാദ്യമായി 46,000 കടന്നു. നിഫ്റ്റി 13,500ഉം. ദലാൾ സ്ട്രീറ്റിൽ കാളകൾ പിടിമുറുക്കിയതോടെ തുടർച്ചയായ ദിവസങ്ങളിൽ ഓഹരി സൂചികകൾ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് ബുധനാഴ്ച റെക്കോഡ് നേട്ടത്തിലേയ്ക്ക് സൂചികകളെ നയിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സാമ്പത്തിക പാക്കേജുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഗോളവിപണിയിൽ ചലനംസൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. 494.99 പോയന്റാണ് സെൻസെക്സിലെ നേട്ടം. 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയന്റ് ഉയർന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1103 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകൾ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex above 46K for the first time

from money rss https://bit.ly/2VSBIeO
via IFTTT

2021 ഏപ്രില്‍ മുതല്‍ കയ്യില്‍കിട്ടുന്ന ശമ്പളം കുറഞ്ഞേക്കാം

കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 2021 ഏപ്രിൽ മുതൽ കുറവുണ്ടായേക്കാം. 2019ലെ പുതിയ വേതന നിയമപ്രകാരം കമ്പനികൾ ശമ്പള ഘടന പുതുക്കുമ്പോഴാണിപ്രകാരം സംഭവിക്കുക. അടുത്ത സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ ശമ്പളഘടനയിൽമാറ്റംവന്നേക്കുമെന്നാണ് സൂചനകൾ. പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തംശമ്പളത്തിന്റെ 50ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായിവരും. അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയുംചെയ്യും. തൽക്കാലത്തേയ്ക്ക് വരുമാനംകുറയുമെങ്കിലും വിരമിക്കൽ സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കാനിതിടയാക്കും. അടിസ്ഥാന ശമ്പളം 50ശതമാനത്തിനുതാഴെയാക്കി അലവൻസുകൾകൂട്ടിയുമാണ് നിലവിൽ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് നൽകിവരുന്നത്. അതുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തിൽവരുന്നതോടെ ശമ്പളഘടനയിൽ മാറ്റംവരാനിടയാകുക.ഇതോടെ കമ്പനികളുടെ ശമ്പളയിനത്തിലുള്ള ചെലവ് വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. Take-Home Pay May Be Cut From April 2021

from money rss https://bit.ly/3lY2A7F
via IFTTT

Tuesday, 8 December 2020

പാഠം 102: ഓഹരി വിപണി തകര്‍ന്നാലും നിക്ഷേപം സംരക്ഷിക്കാം |Model Portfolio

ഓഹരി വിപണിയിൽ പണംനിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാൻ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലിൽ ഇ-മെയിൽ അയച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാൽ നിക്ഷേപം തിരിച്ചെടുക്കാതെ നിവൃത്തിയില്ല. അല്ലെങ്കിൽ കൂടിയ പലിശയ്ക്ക് വ്യക്തിഗത വായ്പയെടുക്കേണ്ടിവരും. എമർജൻസി ഫണ്ടൊന്നും കരുതിയിട്ടുമില്ല. ഒടുവിൽ 20ശതമാനംനഷ്ടത്തിൽ എസ്ഐപി നിക്ഷേപം ഭാഗികമായി അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു.ഈ സാഹചര്യത്തിലാണ് ബദൽ നിക്ഷേപമാതൃകയുടെ പ്രസക്തി. റിസ്ക് കുറച്ച് മികച്ച ആദായം ബാങ്കിൽ നിക്ഷേപിച്ച് കൂട്ടുപലിശ നേടുന്നതുപോലെ ഓഹരിയിൽ നിക്ഷേപിച്ച് അതിൽകൂടുതൽ നേട്ടം സ്വന്തമാക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല കടപ്പത്രങ്ങളിലും മണിമാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയും. ഇക്വിറ്റി-ഡെറ്റ് എസ്ഐപി കോമ്പിനേഷൻ ഓഹരി വിപണിയിലെ തകർച്ചയിലും നെഗറ്റീവ് ആദായത്തെ തടയാൻ സഹായിക്കും. ഓഹരി അധിഷ്ഠിത പദ്ധതികളേക്കാൾ ചാഞ്ചാട്ടംകുറവാണ് ഡെറ്റ് ഫണ്ടുകൾക്ക്. സ്ഥിരതയുള്ള ആദായം നൽകാൻ ഡെറ്റ് ഫണ്ടുകൾക്ക് കഴിയും. ഡെറ്റ് എസ്ഐപി: നേട്ടംപരിശോധിക്കാം ആസ്തി വിഭജനം മികച്ചരീതിയിൽ നടപ്പാക്കികരുത്തുറ്റപോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ഓഹരി-ഡെറ്റ് ഫണ്ടുകളിലെ എസ്ഐപി കോമ്പിനേഷന് കഴിയും. പലപ്പോഴും ഒറ്റത്തവണ നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കാറുള്ളത്. അതിനുപകരം ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ ഓഹരി വിപണിയുടെ തകർച്ചയിലും നിക്ഷേപകന്റെ ആത്മവീര്യം നിലനിർത്താൻ സഹായിക്കും. എട്ടുശതമാനം മുതൽ 12ശതമാനംവരെ വാർഷികാദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കാകും. നഷ്ടത്തിന്റെ തോത് കുറയ്ക്കാം ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നഷ്ടമുണ്ടാകുക സ്വാഭാവികം. അതേസമയം, ഓഹരി വിപണിയിലെ നഷ്ടമൊന്നും ഡെറ്റ് വിഭാഗത്തെ ബാധിക്കുകയില്ല. ഇതിലൂടെ പോർട്ട്ഫോളിയോയുടെ മൊത്തംമൂല്യം ഒരുപരിധിവിട്ട് താഴെപ്പോകാതെ താങ്ങിനിർത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. പലിശ നിരക്കിലെ വ്യതിയാനവും ക്രഡിറ്റ് റിസ്കുമാണ് ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ ബാധിക്കുക. ഇടയ്ക്കുവെച്ച് പിൻവലിക്കാം വിപണി തകർന്നടിയുമ്പോൾ പണത്തിന് ആവശ്യംവന്നാൽ ഡെറ്റിലെ നിക്ഷേപം ആശ്വാസമേകും. ഇക്വിറ്റി ഫണ്ടിലെ എസ്ഐപി നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാതെ ഡെറ്റ് ഫണ്ടുകളിൽനിന്ന് പണമെടുക്കാം.ഡെറ്റിൽനിന്ന് മികച്ച ആദായവും ഇക്വിറ്റിയിൽനിന്ന് ദീർഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടവും സ്വന്തമാക്കാൻ അതിലൂടെകഴിയും. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ വിപണി ഇടിഞ്ഞപ്പോൾ ഇക്വിറ്റി ഫണ്ടുകളിലെ എസ്ഐപി നിർത്തി പണംപിൻവലിച്ചവർ നിരവധിയാണ്. നവംബർവരെ കാത്തിരിക്കാൻകഴിയുമായിരുന്നെങ്കിൽ ഇരട്ടയക്ക ആദായംനേടാൻ അവർക്കാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡെറ്റ് ഫണ്ടിലെ എസ്ഐപിയുടെ പ്രസക്തി. പണത്തിന് അത്യാവശ്യംവന്നാൽ ഡെറ്റിലെ എസ്ഐപിയിൽനിന്നുമാത്രം പണംപിൻവലിച്ച് ആവശ്യങ്ങൾ നിറവേറ്റാം. പ്രതികൂല സാഹചര്യങ്ങളിൽ ചാഞ്ചാട്ടസമയത്ത് നിക്ഷേപകന് രക്ഷയ്ക്കായി ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. ഓഹരി ഡെറ്റ് അനുപാതം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 60ശതമാനവും ഡെറ്റ് ഫണ്ടുകളിൽ 40ശതമാനം നിക്ഷേപിക്കുന്നരീതി സ്വീകരിക്കാം. അതായത് മാസം 10,000 രൂപ എസ്ഐപിയായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൾ 6,000 രൂപ ഇക്വിറ്റി ഫണ്ടിലും 4,000 രൂപ ഡെറ്റ് ഫണ്ടിലുംനിക്ഷേപിക്കാം. ഹൈബ്രിഡ് ഫണ്ടുകൾ ഓഹരിയിലും ഡെറ്റിലും നിശ്ചിതശതമാനംവീതം നിക്ഷേപം നടത്തുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഓഹരിയിലും ഡെറ്റിലും എസ്ഐപി തുടങ്ങുന്നതിനുപകരം ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന സംശയമുണ്ടാകുക സ്വാഭാവികം. പണം ആവശ്യംവന്നാൽ ഡെറ്റ്-ഇക്വിറ്റി എന്നിവയിലെ നിക്ഷേപം വേർതിരിച്ച് പിൻവലിക്കാൻ കഴിയില്ലെന്നതാണ് ഇവിടെ പ്രസക്തി. ഡെറ്റിലും-ഇക്വിറ്റിയിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ വെവേറെയായി നിക്ഷേപിച്ചാൽ ഈ പരിമിതിമറികടക്കാം. മാതൃകാ പോർട്ട്ഫോളിയോ 10,000 രൂപയും(പോർട്ട്ഫോളിയോ 1) 20,000 രൂപയും(പോർട്ട്ഫോളിയോ 2)പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുന്നവർക്കായി മാതൃകാ പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണിവിടെ. 60ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപിക്കാനാണ് ശുപാർശചെയ്യുന്നത്. Model Portfolio 1 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 HDFC Short Term Debt 4000 11.71 10.51 9.42 Model Portfolio 2 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 Mirae Asset Emerging Bluechip Equity 6000 54.95 20.22 17.97 HDFC Short Term Debt 4000 11.71 10.51 9.42 IDFC Banking & PSU Debt Debt 4000 11.18 11.24 9.81 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: ഡിസംബർ 08, 2020. feedbacks to: antonycdavis@gmail.com കുറിപ്പ്: മാർച്ചിൽ ഓഹരി സൂചികകൾ കൂപ്പുകുത്തിയപ്പോൾ നെഗറ്റീവ് റിട്ടേൺ കാണിച്ചിരുന്ന ഓഹരി ഫണ്ടുകളാണ് ഇപ്പോൾ 30ശതമാനത്തിലധികം ഉയർന്നത്. അതേസമയം, ഡെറ്റ് ഫണ്ടുകൾ സ്ഥിരതയാർന്ന നേട്ടമാണ് നിക്ഷേപകന് നൽകിയത്. അത് ഇപ്പോഴുംതുടരുന്നു. ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ദീർഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി കരുതുക. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കും. ഇരുവിഭാഗത്തിലെയും എസ്ഐപി അനുപാതം നിക്ഷേപകാലയളവിൽ പിന്തുടർന്നാൽ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും മികച്ച മൂലധനനേട്ടംപ്രതീക്ഷിക്കാം.

from money rss https://bit.ly/36YZiwU
via IFTTT

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രുപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ആഗോളതലത്തിൽ ഓഹരി സൂചികകൾ കുതിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3guDIDC
via IFTTT

ഓഹരി വിപണി തുണച്ചു: ഇപിഎഫ് വരിക്കാര്‍ക്ക് 8.5ശതമാനം പലിശതന്നെ ലഭിക്കും

ഓഹരി വിപണി മികച്ച ഉയരത്തിലെത്തിയത് ഇപിഎഫ് നിക്ഷേപകർക്ക് ഗുണകരമായി. 2019-20 സാമ്പത്തിക വർഷത്തെ പലിശയായ 8.5ശതമാനം ഉടനെ അക്കൗണ്ടിൽ വരവുവെയ്ക്കും. പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തിൽനിന്ന് ലഭിച്ചതാണ് ഇപിഎഫ്ഒയ്ക്ക് നേട്ടമായത്. ഓഹരി നിക്ഷേപത്തിൽ ഒരുഭാഗംവിറ്റ് ലാഭമെടുത്താകും 8.5ശതമാനം പലിശ 19 കോടിയോളം വരിക്കാർക്ക് നൽകുക. ഇപിഎഫ്ഒയുടെ ശുപാർശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങൾ സൂചിപ്പിച്ചു. തൊഴിൽമന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടികാണിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടിൽ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറിൽ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാർ അറിയിച്ചിരുന്നു. ഡെറ്റിലെ നിക്ഷേപത്തിൽനിന്നുള്ള 8.15ശതമാനം പലിശ ആദ്യഘട്ടമായും ഓഹരി നിക്ഷേപത്തിൽനിന്നുള്ള ആദായംകണക്കാക്കി 0.35ശതമാനം പലിശ രണ്ടാംഘട്ടമായും നൽകാനാണ് പദ്ധതിതയ്യാറാക്കിയത്. മൊത്തം ആസ്തിയുടെ 15ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുള്ളത്. EPFO ​​subscribers will get 8.5 % interest

from money rss https://bit.ly/3qNe5Th
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: സെന്‍സെക്‌സില്‍ 254 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 254 പോയന്റ് ഉയർന്ന് 45,862ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തിൽ 13,467ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1137 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 247 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐടിസി, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എൽആൻഡ്ടി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരികളിലെ നേട്ടംതുടരുകയാണ്. സൂചിക 1.6ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices hit fresh high; Sensex up 254 pts

from money rss https://bit.ly/39UgBAX
via IFTTT

കേരളത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു; ഇറക്കുമതി കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ - ഒക്ടോബർ കാലയളവിൽ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 19,915 കണ്ടെയ്നറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്നറുകളും ഒക്ടോബറിൽ 9,735 കണ്ടെയ്നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ - ഒക്ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്നറുകൾ സംസ്ഥാനത്തുനിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്നറുകളായിരുന്നു. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതും കപ്പൽ കമ്പനികളുടെ നിരക്ക് വർധനയുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതി കുറയാൻ കാരണം. ഇറക്കുമതിയിൽ ഉണ്ടായ ഇടിവും കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കാരണം, ഇറക്കുമതിക്കായി എത്തുന്ന കണ്ടെയ്നറുകളിലാണ് സംസ്ഥാനത്തുനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളും കയറ്റി അയയ്ക്കുന്നത്. കയറ്റുമതിയിൽ മുന്നിൽ കയർ 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ്, 1,872 കണ്ടെയ്നർ. തുണിത്തരങ്ങളുടെ കയറ്റുമതിയാണ് മൂന്നാം സ്ഥാനത്ത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി 1,665 തുണിത്തരങ്ങൾ കയറ്റി അയച്ചു. എന്നാൽ, സെപ്റ്റംബർ മാസത്തെ മാത്രം കണക്ക് നോക്കിയാൽ കയറ്റുമതിയിൽ മുന്നിൽ തുണിത്തരങ്ങളാണ്. രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യപദാർത്ഥങ്ങളും മൂന്നാം സ്ഥാനത്ത് കയർ ഉത്പന്നങ്ങളും. ഒക്ടോബറിൽ ഇവയുടെ കയറ്റുമതിയിൽ 10-40 ശതമാനം വരെ ഇടിവുണ്ടായി. സമുദ്ര വിഭവങ്ങളുടെ കയറ്റുമതി കുത്തനെ കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2,374 കണ്ടെയ്നർ സമുദ്ര വിഭവങ്ങളാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ കാലയളവിൽ കയറ്റി അയച്ചത്. 2020 സമാന കാലയളവിലിത് 1,676 കണ്ടെയ്നറുകൾ ആയി കുറഞ്ഞു. ശീതീകരിച്ച ഉത്പന്നങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 2019-ൽ കയറ്റുമയിൽ രണ്ടാം സ്ഥാനത്ത് സമുദ്ര വിഭവങ്ങളായിരുന്നു. കണ്ടെയ്നർ ക്ഷാമം സമുദ്രോത്പന്ന മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണിത്. കാലി കണ്ടെയ്നറുകൾ ലഭിക്കാത്തതിനാൽ മിക്ക യൂണിറ്റുകളിലും ഉത്പാദനം തന്നെ കുറയ്ക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. ഇറക്കുമതി കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബറിൽ 9,781 കണ്ടെയ്നറുകളായിരുന്ന ഇറക്കുമതി 2020 സെപ്റ്റംബർ, ഒക്ടോബറിൽ 7,563 ടി.ഇ.യു. ആയി കുറഞ്ഞു. 29.3 ശതമാനം വാർഷിക ഇടിവാണ് സംസ്ഥാനത്തേക്കുള്ള ഇറക്കുമതിയിൽ ഉണ്ടായത്. കേരളം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നം ന്യൂസ് പ്രിന്റ് ആണ്.

from money rss https://bit.ly/2VYmGUA
via IFTTT

പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതോടെ സെൻസെക്സ് തുടർച്ചയായി നാലാമത്തെ ദിവസവും നിഫ്റ്റി ആറാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. 181.54 പോയന്റാണ് സെൻസെക്സിലെ നേട്ടം. 45,608.51ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.20 പോയന്റ് ഉയർന്ന് 13,393ലുമെത്തി. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1374 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 130 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനത്തിലേറെ ഉയർന്നു.ലോഹം, ഫാർമ സൂചികകൾ ഒരുശതമാനത്തോളം താഴപ്പോയി.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex ends 182 points higher; PSU bank stocks surge

from money rss https://bit.ly/3qxJwAN
via IFTTT

പെട്രോള്‍, ഡീസല്‍ നികുതി വരുമാനം കുത്തനെകൂടി: സര്‍ക്കാരിന് ലഭിച്ചത് 1.6 ലക്ഷംകോടി

പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽ മറ്റിനങ്ങളിൽനിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കേന്ദ്ര സർക്കാരിന് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകലായളവിൽ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈവർഷം തുടക്കത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സർക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലകുറയ്ക്കാതെ എക്സൈസ് തീരുവവർധിപ്പിച്ച് ഭാരം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ മുതിർന്നത്. മാർച്ചിനുശേഷം എക്സൈസ് തീരുവ രണ്ടുഘട്ടമായി ഉയർത്തി. അതോടൊപ്പം റോഡ് ഇൻഫ്രസ്ട്രക്ചർ സെസുംകൂടി ചേർന്നപ്പോൾ ഒരുലിറ്റർ പെട്രോളിൽനിന്ന് 13 രൂപയും ഡീസലിൽനിന്ന് 16 രൂപയും സർക്കാരിന് അധികമായി ലഭിച്ചു. നികുതി വർധിപ്പിച്ച സമയത്ത് അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുകയായിരുന്നതിനാൽ ചില്ലറ വിലയിൽ പ്രതിഫലിച്ചില്ല. ആഗോളതലത്തിൽ ഇന്ധന വിലകുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നിഷേധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയിൽ കുറവുണ്ടായില്ല. ഇപ്പോൾ ബാരലിന് 48 ഡോളറിലേയ്ക്ക് ഉയർന്നപ്പോൾ ചില്ലറ വില വൻതോതിലാണ് വർധിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന് 83 രൂപമുതൽ 90 രൂപവരെയായി. ഒരു ലിറ്റർ ഡീസൽ ലഭിക്കാനാകട്ടെ ഇപ്പോൾ 73 രൂപ മുതൽ 80 രൂപവരെയും നൽകണം. Excise duty on petrol, diesel shows sharp growth

from money rss https://bit.ly/3qChLXA
via IFTTT

Monday, 7 December 2020

റിസര്‍വ് ബാങ്കിന്റെ ഉദാരനയം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമോ?

ധനനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങൾ ഈവർഷം തുടരുമെന്നും അടുത്തസാമ്പത്തിക വർഷത്തേക്കത് ദീർഘിപ്പിക്കുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നെങ്കിലും വളർച്ചയുടെപാതയിൽ തിരിച്ചെത്താൻ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളിൽ വളർച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആർബിഐയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ഇങ്ങിനെയാണെങ്കിലും വർധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ ആർബിഐ ഗവർണറുടെ പ്രസംഗത്തിൽ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക് ഉയർന്നനിലയിൽതന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിർണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ അത് 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തൽ. പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വർധിക്കാൻകാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വർധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ വർധനയും ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയസ്ഥിരതയും യുഎസിൽ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരിൽ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിൽ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവർണർ മുന്നറിയിപ്പു നൽകി. അഭ്യന്തര സാമ്പത്തിക വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക മേഖലയിൽ വായ്പാവളർച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികൾ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സർക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎൽജിഎസ് പദ്ധതിയുടെ മാതൃകയിൽ പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന ദീർഘകാല റിപ്പോ പ്രക്രിയ നീട്ടിനൽകി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസർവ് ബാങ്കിന്റെ മാർജിനൽ സ്റ്റാന്റിംഗ് സൗകര്യം (എംഎസ് എഫ്) എന്നിവ ഉപയോഗിക്കാൻ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ്അനുമതി നൽകും. നിയന്ത്രിതമായ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും ആർബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓൺലൈൻ ബാങ്കിംഗിൽ വൈദ്യുതി തകരാർ കാരണം പുതിയ ക്രെഡിറ്റ് കാർഡും മറ്റു ഡിജിറ്റൽ സൗകര്യങ്ങളും ഇറക്കുന്നതിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് തടയുകയുണ്ടായി. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തർധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആർബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തിൽനിന്നുവിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.എന്നാൽ വിലക്കയറ്റനിരക്ക് ലക്ഷ്യത്തിൽ ഒതുക്കിനിർത്തേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3lWFxKk
via IFTTT

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയിൽ 1.7ശതമാനത്തോളം വിലവർധിച്ചിരുന്നു. ഡോളർ തളർച്ചയിലായതാണ് സ്വർണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

from money rss https://bit.ly/2VS8KLW
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റംതുടരുന്നു; നിഫ്റ്റി 13,400 മറികടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സൂചികകൾ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയർന്ന് 13,416ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1552 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 698 ഓഹരികൾ നഷ്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, റിലയൻസ്, യുപിഎൽ, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐഒസി, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. Indices At Fresh Record Highs

from money rss https://bit.ly/3mUmtxS
via IFTTT

വിദേശകടം തീർക്കാൻ റിലയൻസ് 10,500 കോടി സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് 140 കോടി ഡോളർ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകൾ അടച്ചുതീർക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാൾ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാൻ ഇത് ഇടയാക്കും. പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഹോൾഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക. ഏതെങ്കിലുമൊരു ഇന്ത്യൻ കമ്പനി അന്താരാഷ്ട്ര ബാങ്കുകളിൽനിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വർഷം സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. സിറ്റി ബാങ്ക്, ബാർക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയിൽനിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. റിലയൻസിന്റെ റീട്ടെയിൽ ഡിവിഷൻ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു. ഇത് റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത കുറയാൻ സഹായിച്ചിട്ടുണ്ട്. Reliance raises Rs 10,500 crore to pay off foreign debt

from money rss https://bit.ly/2JWBFvI
via IFTTT

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം.എ. യൂസഫലി

ദുബായ്: പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നാമനിർദേശം ചെയ്തു. അടുത്ത വർഷം ജനുവരി ആദ്യവാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് അവാർഡ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനം മൂലം 2021 വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്.

from money rss https://bit.ly/2K2bGTs
via IFTTT

സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,350 മറികടന്നു

മുംബൈ: ധനകാര്യം, ഫാർമ, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 347.42 പോയന്റ് ഉയർന്ന് 45,426.97ലും നിഫ്റ്റി 97.30 പോയന്റ് നേട്ടത്തിൽ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 936 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവുംഫാർമ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി സൂചികകൾ ഒരുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു. Market Ends At Fresh Record Closing High

from money rss https://bit.ly/39PyBfC
via IFTTT

പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ ഇ-വോട്ടിങ് നടത്താന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബർ 26 മുതൽ 28 വെരയാണ് നിക്ഷേപകർക്ക് ഓൺലൈൻവഴി വോട്ട് രേഖപ്പെടുത്താൻ കഴിയുക. ഫണ്ടുകൾ പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് വോട്ടിങ്. വോട്ടിങിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഫണ്ടുകളുടെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാൽ കനത്ത വില്പന സമ്മർദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്ളിൻ അധികൃതർ നിക്ഷേപികരെ ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷംപേരും യെസ് എന്ന് വോട്ടുചെയ്താൽ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയിൽ പിൻവലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം എഎംസി നിർത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കിയാൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകിതുടങ്ങും. ഫ്രാങ്ക്ളിൻ ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് തിരിച്ചുനൽകാൻ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 46ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 33ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 14ശതമാനം തുകയും തിരിച്ചുകൊടുക്കാൻ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകർക്ക് കൈമാറും. ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകർക്കായി ലഭിക്കാനുള്ളത്. Franklin Templeton issues notice for e-voting on 6 debt schemes

from money rss https://bit.ly/37GjCCj
via IFTTT

Sunday, 6 December 2020

ഈ ഓഹരിയില്‍ ആറുമാസംമുമ്പ് ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ 9.12 ലക്ഷമാകുമായിരുന്നു

മൈക്രോ ക്യാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നൽകിയ നേട്ടം 812ശതമാനമാണ്. ജൂൺ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബർ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ഈ കാലയളവിൽ സെൻസെക്സ് ഉയർന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തിൽ ബിഎസ്ഇയിൽ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്സിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാകാനിടയാക്കിയത്. മുൻപാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയിൽനിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തിൽ നേരിയ കുറവുണ്ടായി. ആദ്യപാദത്തിൽ 0.41 കോടിയായിരുന്നു ലാഭമെങ്കിൽ രണ്ടാം പാദത്തിൽ ഇത് 0.38 കോടിയായി കുറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകരുടെ കൈവശം 25ശതമാനവും. മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അഞ്ജനി ഫുഡ്സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാർശചെയ്യുന്നില്ല. സ്വന്തം റിസ്കിൽവേണം നിക്ഷേപിക്കാൻ. ഓഹരി വിപണിയിലെ സാധ്യതകൾ ചൂണ്ടിക്കാണിക്കാൻമാത്രമാണ് ഈ വിശകലനം.

from money rss https://bit.ly/33S5FzQ
via IFTTT

ഐപിഒയിലൂടെ 1000 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്കായി ഗോൾഡ്മാൻ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഫ്ളിപ്കാർട്ടിലെ 82.3ശതമാനം ഓഹരികളും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ടെൻസെന്റ്(5.21%), ടൈഗർ ഗ്ലോബൽ(4.72%), ബിന്നി ബെൻസാൽ(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്. 2019 സാമ്പത്തിക വർഷത്തിലെ 30,931 കോടി രൂപയിൽനിന്ന് 2020 വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നു. 12 ശതമാനമാണ് വളർച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയിൽനിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി. Walmart readies for $10 bn Flipkart IPO

from money rss https://bit.ly/3lNsFpN
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 36 പോയന്റ് ഉയർന്ന് 45,115ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 13,268ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1180 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 377 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, നെസ് ലെ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2JGAEYW
via IFTTT

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു: കിലോയ്ക്ക് കൂടിയത് 10 രൂപയിലേറെ

കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. നവംബറിൽ തുടങ്ങിയ വില ക്കയറ്റം ഡിസംബറിലും കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ചില സമയങ്ങളിൽ വില കൂടാറുണ്ട്. എന്നാൽ, ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസം മുൻപേ അഡ്വാൻസ് തുക വാങ്ങി ഉപയോക്താക്കളുമായി കരാറിലേർപ്പെടുന്ന വ്യാപാരികൾക്ക് ഇതുമൂലം വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിർമാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു. ടി.എം.ടി. ബാറുകൾക്കും എം.എസ്. ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്. ഒഡിഷയിൽ ഇരുമ്പയിര് ഖനനം ചെയ്യുന്നയിടങ്ങളുടെ ചുമതല ചില സ്റ്റീൽ കമ്പനികൾ ലേലം വഴി സ്വന്തമാക്കിയിട്ടുണ്ട്. ഇവർ ഇരുമ്പയിര് ഖനനം ചെയ്യുന്നത് കുറയ്ക്കുകയാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോവിഡ് സമയത്ത് വലിയ സ്റ്റീൽ കമ്പനികളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നഷ്ടം നികത്താനായി ഇത്തരം കമ്പനികൾ നടത്തുന്ന ശ്രമമാണ് വൻ വിലക്കയറ്റത്തിന് കാരണമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/39TWTW9
via IFTTT