121

Powered By Blogger

Tuesday, 13 August 2019

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.

from money rss http://bit.ly/31F1Z0Z
via IFTTT

സെന്‍സെക്‌സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ചൊവാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി ബുധനാഴ്ച കൈവിട്ടില്ല. സെൻസെക്സ് 145 പോയന്റ് നേട്ടത്തിൽ 37103ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10969ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്. മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, എൽആന്റ്ടി ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ടൈറ്റാൻ, ഗ്ലെൻമാർക്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KyDBYY
via IFTTT

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒമ്പതാം കത്താണിത്. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള നിർദേശമാണ് ഇതിലുള്ളത്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് ഇക്കൂട്ടത്തിൽ പ്രധാനം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ടുനിരോധനം പരാജയമാണെന്ന് വിമർശനമുയർന്നിരുന്നു. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്താൽ ഈ വിമർശനത്തിന്റെ മുനയൊടിക്കാമെന്നാണ് സർക്കാർ കരുതുന്നത്. Content Highlights:Income tax department cross checking deposits during demonetisation period

from money rss http://bit.ly/2N2iUqj
via IFTTT

ലോട്ടറി: കൈപ്പറ്റാത്ത സമ്മാനങ്ങളിൽനിന്ന് സർക്കാരിന് കിട്ടിയത് 221 കോടി

കോഴിക്കോട്: സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവതയാണ്. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ 'ഭാഗ്യ'മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം കേരള ലോട്ടറിയിൽനിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. സമ്മാനം, ഏജന്റുമാരുടെ കമ്മിഷൻ എന്നിവ നൽകിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം. അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക സാമ്പത്തികവർഷം തുക 2018-19 220 കോടി 99 ലക്ഷം 2017-18 151 കോടി 3 ലക്ഷം 2016-17 105 കോടി 55 ലക്ഷം 2015-16 94 കോടി 17 ലക്ഷം 2014-15 85 കോടി 68 ലക്ഷം 2013-14 73 കോടി 43 ലക്ഷം ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം 2017-18 1695 കോടി 5 ലക്ഷം 2016-17 1691 കോടി 5 ലക്ഷം 2015-16 1461 കോടി 16 ലക്ഷം 2014-15 1168 കോടി 26 ലക്ഷം 2013-14 788 കോടി 42 ലക്ഷം content highlights:kerala lottery

from money rss http://bit.ly/2YIM2Ka
via IFTTT

വില്പന സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സ് 624 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും പഴയപടി. സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 623.75പോയന്റ് താഴ്ന്ന് 36958..16 ലും നിഫ്റ്റി 183.30പോയന്റ് നഷ്ടത്തിൽ 10925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ഇൻഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, യുപിഎൽ, ഭാരതി എയർടെൽ, എൻടിപിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2yU4YWT
via IFTTT

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലർ പ്ലാനിലെ നിക്ഷേപകനാണ്. റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിതരണക്കാരൻ പറഞ്ഞത്. എന്തുചെയ്യണം? സൂരജ് നാരായണൻ ഫണ്ടിന്റെ റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയില്ല. റെഗുലർ പ്ലാനിലെ നിക്ഷേപം പിൻവലിച്ച്(റഡീം ചെയ്ത്) പണം വീണ്ടും അതേ ഫണ്ടിന്റെ തന്നെ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ എക്സിറ്റ് ലോഡ് ഉണ്ടോയെന്ന് പരിശോധിക്കണം. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട് ഒരുവർഷം കഴിഞ്ഞാണ് റഡീം ചെയ്യുന്നതെങ്കിൽ എക്സിറ്റ് ലോഡ് ബാധകമല്ല. എസ്ഐപിയായാണ് നിക്ഷേപം തുടരുന്നതെങ്കിൽ ഒരുവർഷം കഴിഞ്ഞുള്ള നിക്ഷേപം മാത്രം പിൻവലിച്ച് ഡയറക്ട് പ്ലാനിലേയ്ക്ക് മാറുക.

from money rss http://bit.ly/2Ttasl9
via IFTTT

Monday, 12 August 2019

സ്വര്‍ണവില കുതിക്കുന്നു: പവന് 27,800 രൂപയായി

കൊച്ചി: സ്വർണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9000 രൂപയുടെ വർധനവാണ് ഉണ്ടായത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതാണ് ആഗോളതലത്തിൽ സ്വർണവിലയിൽ കുതിപ്പുണ്ടാക്കാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും വിലവർധിക്കുന്നതിനിടയാക്കി. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480 2019 ഓഗസ്റ്റ് 13-27,800

from money rss http://bit.ly/33tyZLj
via IFTTT

രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?

ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. 25 വർഷം മുമ്പ് ബാങ്ക് തുടങ്ങിയതുമുതൽ അമരത്തുണ്ട് പുരി. ആക്സിസ് ബാങ്ക് സിഇഒ അമിതാബ് ചൗധരി കൈപ്പറ്റുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 30 ലക്ഷം രൂപയാണ്. സ്വകാര്യ ബാങ്കുകളിൽ ആസ്തിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ആക്സിസ് ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടകിന് ലഭിക്കുന്ന പ്രതിമാസ അടിസ്ഥാന ശമ്പളം 27 ലക്ഷം രൂപയാണ്. ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ചന്ദ കൊച്ചാറാണ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. ബാങ്കിൽനിന്ന് പുറത്തുപോകുമ്പോൾ ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 26 ലക്ഷം രൂപയായിരുന്നു. അവരെ തുടർന്ന് ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷിയുടെ പ്രതിമാസ ശരാശരി അടിസ്ഥാ ശമ്പളം 22 ലക്ഷം രൂപയാണ്. ഇൻഡസിൻഡ് ബാങ്കിന്റെ റൊമേഷ് സോബ്തി വാങ്ങുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 16 ലക്ഷം രൂപയാണ്. ലാഭത്തിന്റെയും കിട്ടാക്കടത്തിന്റെയും ആധിക്യംകാരണം ഇവർക്ക് നൽകുന്ന ബോണസ് പിടിച്ചുവെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ബോണസ് നൽകാൻ ആർബിഐയുടെ അനുമതി ആവശ്യമായിരുന്നു. how much Indias top bank CEOs make

from money rss http://bit.ly/2MdICs7
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ. സെൻസെക്സ് 117 പോയന്റ് താഴ്ന്ന് 37464ലിലും നിഫ്റ്റി 32 പോയൻര് നഷ്ടത്തിൽ 11076ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫ്ര, എഫ്എംസിജി, ലോഹം, ഫാർമ, ബാങ്ക്, വാഹനം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 438 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 522 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ ഇന്ത്യ, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഭാരതി എയർടെൽ, ബ്രിട്ടാനിയ, വേദാന്ത, എംആന്റ്എം, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KtS8W3
via IFTTT

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ ഇടപാടുകാരിൽനിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകൾ ഈയിനത്തിൽ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ. റിസർവ്ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്. എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി. Content Highlights:Minimum balance Banks

from money rss http://bit.ly/31yFSZZ
via IFTTT

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ തിരുത്തല്‍ നടപടികള്‍

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിഫ്റ്റി50 എട്ടു ശതമാനം തിരുത്തലുകളോടെ 10,855 ആയി. ഇതേ കാലയളവിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർനടത്തിയ ഊർജ്ജിതമായ വിൽപനയിലൂടെ 17,500 കോടി രൂപ എത്തിച്ചേർന്നു. ആഗോള വിപണിയിൽ അതീവ ശ്രദ്ധയോടെയാണ് വിദേശ നിക്ഷേപകർ ഇടപെടുന്നത്. ആപൽസാധ്യതയുള്ള നിക്ഷേപങ്ങൾക്ക് അവർ തയാറല്ല. യു.എസിൽ ഓഹരിവിപണി -3.3 ശതമാനം എന്ന നിലയിൽ താഴോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജർമ്മനി -8 ശതമാനവും ബ്രിക്സ് രാജ്യങ്ങൾ - 5.3 ശതമാനവും താഴെയാണു നിൽക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണം. യു.എസ്, യൂറോ മേഖലാ രാജ്യങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം നിശ്ചലാവസ്ഥയിലാണ്. നടപ്പു വർഷത്തെ കണക്കുകളിൽ ഗണ്യമായ കുറവു വരുത്തിയിട്ടുമുണ്ട്. യു.എസ് -ചൈന വ്യാപാര യുദ്ധം, ബ്രെക്സിറ്റ് ,രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാൽ 2020 ലും മാന്ദ്യം തുടരുമോ എന്ന ഭയം നില നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓഹരി നേട്ടം മിതമായിത്തീരുകയും മൂല്യനിർണയം വികസ്വരമാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണങ്ങളാൽ ഓഹരികൾക്ക് നിക്ഷേപ ഉപാധി എന്ന നിലയിലുള്ള ആകർഷണം നഷ്ടമാവുകയും പണം ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ബോണ്ട്, സ്വർണ സൂചികകൾ ഒന്നു മുതൽ അഞ്ചു ശതമാനം വരെ ഉയരുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള തിരിച്ചു വരവിനായി കേന്ദ്ര ബാങ്കുകൾ വിപണിയിൽ ആവശ്യത്തിനു പണം എത്തിക്കുകയും പലിശ നിരക്കു കുറയ്ക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള തിരുത്തൽ നടപടികൾക്കു സന്നദ്ധമാവുകയും സാർത്ഥകമായ ഒരു വ്യാപാര ഉടമ്പടിക്ക് യുഎസും ചൈനയും തയാറാവുകയും വേണം. യഥാസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഉണ്ടാവുന്ന കാല താമസം ആഗോള സമ്പദ് വ്യവസ്ഥയേയും വിപണിയെ ആകെത്തന്നെയും ബാധിക്കും.ഈ പ്രതികൂലാവസ്ഥയുടെ പ്രതിഫലനം ഇന്ത്യയിൽ ഇരട്ടിയായിട്ടാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ബജറ്റിൽ പ്രതീക്ഷിച്ചത്ര സഹായ നടപടികൾ ഉണ്ടാകാതിരുന്നതും അഭ്യന്തര ഉൽപാദനത്തിലെ കമ്മി, നികുതി പിരിവിലെ മാന്ദ്യം തുടങ്ങിയ സാമ്പത്തിക കാരണങ്ങളും മഴക്കാലത്തിന്റെ മന്ദഗതിയിലുള്ള തുടക്കവും 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെക്കുറിച്ചുള്ള അശുഭ പ്രതീക്ഷകളുമെല്ലാമാണ് ഈ പ്രതിഭാസത്തിനു കാരണം. 2020 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭം വീണ്ടും താഴേക്കു പോകാനുള്ള സാധ്യതയും ഇതു സൃഷ്ടിച്ചു. നിഫ്റ്റി 50പരിധിയിലെ കോർപറേറ്റ് വരുമാനത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം പാദം കാര്യമായ ചലനങ്ങളില്ലാതെ വർഷാവർഷ നേട്ടം 11 ശതമാനമാണു കാണിച്ചത്. ഓഗസ്റ്റ് 7 ന്റെ കണക്കുകളനുസരിച്ച് 34 കമ്പനികൾ ഫലം പ്രഖ്യാപിച്ചപ്പോൾ വർഷാവർഷ അടിസ്ഥാനത്തിൽ 14 ശതമാനം വരുമാന നേട്ടമാണു കാണിച്ചത്. പ്രതീക്ഷിച്ചതിലും എത്രയോ താഴയാണിത്. വർഷാവർഷം 18 ശതമാനം വളർച്ചയാണ് ഇവയിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയത് വാഹന, ലോഹ, എണ്ണ, ടെലികോം ,വാതക മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി 50 നേട്ടങ്ങൾ വർഷാവർഷം 10 ശതമാനത്തിലെത്തിയാൽ കോർപറേറ്റ് ലാഭം അടുത്ത 9 മാസത്തിൽ 22.5 ശതമാനത്തിലേറെ വളരണം. എന്നാൽ 2020 സാമ്പത്തിക വർഷത്തെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 6.9 ശതമാനമായി താഴുമെന്നായതോടെ ഇതു നടക്കുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കും ഗവണ്മെന്റും സഹായ നടപടികൾ പ്രഖ്യാപിച്ചാൽ 2020 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. റിപ്പോ നിരക്ക് 35 യുെ ൽ നിന്ന് 5.4 ശതമാനമാക്കി കുറച്ചുകൊണ്ട് പ്രതീക്ഷിച്ചതിലേറെയുള്ള ഇളവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇത്തരം സന്തുലന നടപടികൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇന്ത്യയിലെ യഥാർത്ഥ പലിശ നിരക്ക് 550 യു െആണിപ്പോൾ. (നിർവചനം-ദീർഘകാലഅടിസ്ഥാന നിരക്കിൽ നിന്ന് ഏറ്റവും ഒടുവിലെ ഉപഭോക്ൃത വില സൂചിക കുറയ്ക്കുമ്പോൾ) വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ ഊർജ്ജിത വിപണനം മൂലം ഓഹരിവിപണി വഷളായിരുന്നു. ട്രസ്റ്റുകൾ എന്ന നിലയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എജക കൾക്ക് ഏർപ്പെടുത്തിയ വർധിച്ച തോതിലുള്ള തീരുവയും പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് വിപണി കരുതുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെയാണ് ഇവയ്ക്കു നികുതി. എജക കളെ അതി സമ്പന്ന വിഭാഗത്തിൽപെടുത്തി നികുതി ചുമത്തുക ധന മന്ത്രാലയത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു വേണം മനസിലാക്കാൻ. അവയെ കമ്പനികളാക്കി മാറ്റുന്നതിൽ നിയന്ത്രണങ്ങളും വെല്ലുവിളികളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എജക കളിലൂടെ സ്വരൂപിച്ചിട്ടുള്ള വരുമാനത്തിനു മുഴുവൻ പഴയ നികുതി ബാധകമാക്കുകയും ഭാവിയിലെ വരുമാനങ്ങൾ്ക്കു മാത്രം നിലവിലുള്ള നികുതി വ്യവസ്ഥ ബാധകമാക്കുകയും ചെയ്തുകൊണ്ട് പുതിയ നികുതി നയം മൂലമുണ്ടാകാവുന്ന ബാധ്യതയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2MdNMo7
via IFTTT

രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍: റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറുന്നു. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. മുംബൈയിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആന്റ് നാച്വുറൽ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽതന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. RIL announces Indias biggest FDI deal

from money rss http://bit.ly/2KL7wfs
via IFTTT

Sunday, 11 August 2019

ഓഹരി വിപണി തകര്‍ന്നപ്പോഴും എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധന

ജൂലായിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുതിപ്പ്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലെ നിക്ഷേപത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലായ് മാസത്തിൽമാത്രം 8,324 കോടി രൂപയാണ് എസ്ഐപിയിലൂടെ നിക്ഷേപമായെത്തിയത്. അതേസമയം, കഴിഞ്ഞവർഷം ജൂലായിലെ നിക്ഷേപം 7,554 കോടി രൂപയായിരുന്നു. ഈ വർഷം ജൂണിൽ 8,122 കോടിയും നിക്ഷേപമായെത്തി. അതേസമയം, എസ്ഐപി മൊത്ത ആസ്തി 2.81 കോടിയിൽനിന്ന് 2.69 ലക്ഷമായി കുറയുകയും ചെയ്തു. ഓഹരി വിപണിയിലെ ഇടിവുമൂലമാണിത് സംഭവിച്ചത്. നിക്ഷേപത്തിൽ ടാക്സ് സേവിങ് ഫണ്ടുകളാണ് മികച്ച നേട്ടം നേടിയത്. ജൂലായിൽമാത്രം 1,379 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. Mutual fund SIPs collect Rs 8,324 crore in July

from money rss http://bit.ly/2OSxxij
via IFTTT

മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന സംവിധാനം

'ഈ അപേക്ഷാഫോറം ഒന്ന് പൂരിപ്പിച്ചുതരാമോ' ബാങ്കിൽ നിൽക്കുകയായിരുന്ന എന്റെ അടുക്കൽവന്ന് ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയിൽ ചോദിച്ച ചോദ്യമാണ്. ഒരു അക്കൗണ്ട് തുടങ്ങാനായി എത്തിയതായിരുന്നു അവർ. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുമ്പോഴും ഒരു അപേക്ഷാഫോറം പൂരിപ്പിക്കാൻ ചിലർക്കെങ്കിലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന കാലവുംകൂടിയാണിത്. കഴിഞ്ഞ ആഴ്ചയിൽ കണ്ട മറ്റൊരു ദൃശ്യം അക്കൗണ്ട് ബാലൻസ് അറിയാനും തന്റെ മകൻ അയച്ച പണം എത്തിയോ എന്നറിയാനും വന്ന ഒരു മധ്യവയസ്കനായ വ്യക്തിയുമായി ബന്ധപ്പെട്ടായിരുന്നു. അക്കൗണ്ട് ബാലൻസ് എ.ടി.എം. വഴിയോ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ അറിയാമല്ലോ എന്നായി ജീവനക്കാരൻ. എന്നാൽ, ഇതിനൊന്നും ത്രാണിയില്ലാത്തവരും ഉണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്. ചെക്ക്, തീയതിക്ക് രണ്ടുദിവസം മുമ്പേ എത്തിയതിനാൽ പിഴയെടുത്ത് പണമുണ്ടായിട്ടും ചെക്ക് മടക്കിയ സമ്പ്രദായവും ഈ ദിവസങ്ങളിൽ ഒരു വ്യക്തിക്ക് അനുഭവപ്പെട്ടു. രണ്ടുദിവസം കൂടി ആ ചെക്ക്ലീഫ് സൂക്ഷിച്ചുവയ്ക്കാൻ ബാങ്കിന് പറ്റില്ലായെന്നാണ് അറിഞ്ഞത്. വേറിട്ടതും ഒറ്റപ്പെട്ടതുമായ ഈ അനുഭവങ്ങൾ ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന പഠനശാഖയാണ് ബാങ്ക് സംവിധാനങ്ങൾ. സാമ്പത്തികശാസ്ത്രജ്ഞനായ പോൾ എ. സാമുവൽസൺ പണംകൊണ്ട് പണത്തെ സൃഷ്ടിക്കുന്ന സംവിധാനമെന്നാണ് ബാങ്കിനെ നിർവചിക്കുന്നത്. നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പകളിൽനിന്ന് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നാണ് ബാങ്കിന്റെ ലാഭം ഉണ്ടാവുന്നത്. മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന ഈ സംവിധാനത്തിന്റെ മുഖ്യഘടകമാണ് ഉപഭോക്താക്കൾ. 'ബാൻക്വി' എന്ന പ്രഞ്ച് പദവും 'ബാങ്കോ' എന്ന ഇറ്റാലിയൻ പദവും 'ബാങ്കെ' എന്ന ജർമൻ പദവും 'ബാങ്ക്' എന്ന പദത്തിന്റെ മുന്നോടിയായി പരിഗണിക്കപ്പെടുന്നു. ബാൻങ്കോ, ബാൻകസ്, എന്നീ പദങ്ങൾ മധ്യകാലഘട്ടത്തിലെ യൂറോപ്യൻ പണവിനിമയക്കാർ ഉപയോഗിച്ചിരുന്നു. ഈ പദങ്ങളെല്ലാം ഉപയോഗിക്കപ്പെട്ടത് സാമ്പത്തിക ഇടപാടുകൾ നടത്തപ്പെടുന്ന സംവിധാനമെന്ന നിലയിലാണ്. ആളുകൾ ബാങ്കിനെ സമീപിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റാനാണ്. അവരെ ശ്രവിക്കാനും അവരുടെ സാമ്പത്തികചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കാനും സാധിക്കുന്നിടത്താണ് ബന്ധം ശോഭനമാവുന്നത്. വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഉപഭോക്താക്കളെ മാത്രം പരിഗണിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളുണ്ട്. എന്നാൽ, പാർശ്വവത്കരിക്കപ്പെട്ടവരെയും പേടിച്ചിട്ട് വ്യക്തമായി പറയാനാവാത്തവരെയും ഹൃദയംകൊണ്ട് ശ്രവിക്കുമ്പോഴാണ് ഉപഭോക്തൃബന്ധങ്ങൾ ദൃഢമാവുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ബാങ്കുകൾ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേന്ദ്രബാങ്കിന്റെ നിർദേശമനുസരിച്ച് വായ്പാപ്പണത്തിന്റെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നു. കഴിഞ്ഞനാളുകളിലായി ഭാരതത്തിലെ ബാങ്കിങ്രംഗം വിപുലമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശാഖകൾ സ്ഥാപിച്ച് ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നു. ജനങ്ങളിൽ മിതവ്യയവും സമ്പാദ്യശീലവും വർധിപ്പിക്കാനും ബാങ്ക് സഹായിക്കുന്നു. ബാങ്കിടപാടുകൾ പൂർണമായും ഡിജിറ്റലാവണമെന്നതും പണമിടപാടുകൾ ഓൺലൈൻ ആവണമെന്നതും കാലഘട്ടത്തിന്റെ പ്രത്യേകതയായി മാറുകയാണ്. പണമിടപാടുകളിൽ സുതാര്യതയും വേഗവും കൊണ്ടുവരാൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകരമാണ്. ഇടപാടുകളെല്ലാം യന്ത്രവത്കൃതമാവുമ്പോൾ വിനിമയത്തിന് ബാങ്കിനെ നേരിട്ട് സമീപിക്കുന്നത് ചില ജീവനക്കാർക്ക് ഇഷ്ടമാവുന്നില്ല. മാത്രവുമല്ല, ജീവനക്കാർക്ക് മറ്റ് ധാരാളം പണിയുമുണ്ട്. ഒരു മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയിൽ ബിസിനസ് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമ്മർദംമൂലം ബാങ്കുജോലിതന്നെ ഭാരമേറിയതായി പലർക്കും അനുഭവപ്പെടുകയാണ്. ന്യൂജനറേഷൻ ബാങ്കുകളുമായുള്ള മത്സരത്തിൽ പിന്തള്ളപ്പെട്ടുപോവാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളും ആഞ്ഞ് പരിശ്രമിക്കുകയാണ്. ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമാണ് ബാങ്ക്. അതിനാൽ ഉപഭോക്താവിനെ മനസ്സിലാക്കുന്നിടത്തുനിന്നാണ് ബന്ധങ്ങൾ സുതാര്യമാവുന്നത്. പലപ്പോഴും ധാരാളം പണിയുള്ളപ്പോൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിലനിർത്തുന്നതും വെല്ലുവിളിയാണ്, മടുപ്പ് ഉളവാക്കുന്നതുമാണ്. ജീവനക്കാരുടെ പിരിമുറുക്കം മുഖത്തുനിന്നും വാക്കുകളിൽനിന്നും വായിച്ചെടുക്കാനാവും. ഉപഭോക്താക്കൾ ചോദിക്കുന്ന വളരെ നിസ്സാരമായ ചോദ്യങ്ങൾക്കുനേരേ കളിയാക്കിച്ചിരിക്കുന്നതും തിരക്കില്ലാത്തപ്പോഴും ഉപഭോക്താക്കളുടെ ഫോൺപോലും എടുക്കാതിരിക്കുന്നതും പലരുടേയും അനുഭവമാണ്. അവരെ ഒഴിവാക്കുന്നുവെന്ന് തോന്നിപ്പിക്കാതെ മനസ്സിലാക്കിയെന്ന് അനുഭവിപ്പിക്കുന്നിടത്താണ് ബന്ധങ്ങൾ ഊഷ്മളമാവുന്നത്. അതിന് ഉദ്യോഗസ്ഥന് ശാന്തവും അതേസമയം പ്രൗഢവുമായ ശരീരഭാഷയും മനഃസാന്നിധ്യവും ആവശ്യമാണ്. എന്നാൽ, ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടിക്കണ്ട് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കണ്ടുമുട്ടാറുണ്ട്. തങ്ങളുടെ പരിമിതികൾ വ്യക്തമായി പറഞ്ഞുമനസ്സിലാക്കുകയും എല്ലാവർക്കും എല്ലാം ചെയ്തുകൊടുക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നിടത്ത് ജീവനക്കാർ വിജയിക്കുന്നു. ഒരു കാലഘട്ടത്തിൽ ബാങ്കിങ് മേഖല തൊഴിൽ അന്വേഷകരെ ഏറെ ആകർഷിച്ചിരുന്ന തൊഴിൽരംഗമായിരുന്നു. ഉയർന്ന ശമ്പളസ്കെയിലും ആനുകൂല്യങ്ങളും ഐ.ടി. മേഖലയിലെ അനിശ്ചിതത്വവും ഉദ്യോഗാർഥികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധനയും അനേകം എൻജിനീയറിങ് ബിരുദധാരികളെ ഇന്ന് ബാങ്കിങ് മേഖലയിലേക്ക് എത്തിക്കുന്നു. ഏതൊരു തൊഴിലും പാഷനായി മാറ്റിയെടുക്കാനാവുന്നതിലാണ് തൊഴിലാഭിമുഖ്യവും വളർച്ചയും ഉണ്ടാവുന്നത്. 'സൂര്യപ്രകാശമുള്ളപ്പോൾ കുട തരികയും മഴപെയ്യുമ്പോൾ കുട തിരിച്ചുമേടിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബാങ്ക്' എന്ന മാർക് ട്വയിനിന്റെ വാക്കുകൾ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് ഏറെ ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2yRmhrx
via IFTTT

എഫ്.എം.സി.ജി. മേധാവികളിൽ ഉയർന്ന ശമ്പളം ഗോദ്‌റെജ് സി.ഇ.ഒ.യ്ക്ക്

ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വിവേക് ഗംഭീറിന് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം 20.09 കോടി രൂപ. ഉപഭോക്തൃ ഉത്പന്ന കമ്പനികളിൽ (എഫ്.എം.സി.ജി.) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒ. ഇദ്ദേഹമാണ്. ഹിന്ദുസ്ഥാൻ യൂണീലിവർ ചെയർമാനും എം.ഡി.യുമായ സഞ്ജീവ് മേത്തയാണ് തൊട്ടുപിന്നിൽ. 18.88 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. 11.09 കോടി രൂപയുമായി നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ ആണ് മൂന്നാം സ്ഥാനത്ത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് നെസ്ലെ ഇന്ത്യ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. 10.77 കോടി രൂപ പ്രതിഫലം വാങ്ങിയ ഡാബർ ഇന്ത്യ ഡയറക്ടർ പി.ഡി. നരാംഗ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഡാബർ ഇന്ത്യ മുൻ സി.ഇ.ഒ. സുനിൽ ഡഗ്ഗാൾ തൊട്ടുപിറകിലുണ്ട്. 2018-19-ൽ 10.74 കോടി രൂപയാണ് അദ്ദേഹം ശമ്പളം വാങ്ങിയത്. സുനിൽ ഡഗ്ഗാൾ ഈയിടെ കമ്പനിയിൽനിന്ന് വിരമിച്ചിരുന്നു. മാരികോ എം.ഡി.യും സി.ഇ.ഒ.യുമായ സുഗത ഗുപ്ത (9.21 കോടി രൂപ), ജി.സി.പി.എൽ. എക്സിക്യുട്ടീവ് ചെയർപേഴ്സൺ നിസാബ ഗോദ്റെജ് (6.87 കോടി രൂപ), ഇമാമി ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയർമാൻ ആർ.എസ്. അഗർവാൾ, ഡയറക്ടർ ആർ.എസ്. ഗോയങ്ക (6.54 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് നേതൃത്വങ്ങൾ. Godrej Consumers Vivek Gambhir highest paid FMCG CEO

from money rss http://bit.ly/33u4qoX
via IFTTT

Friday, 9 August 2019

സ്വര്‍ണവില എങ്ങോട്ട്?

കൊച്ചി: സാമ്പത്തിക അസ്ഥിരതകൾമൂലം ആഗോളതലത്തിൽ സ്വർണവില റെക്കോഡ് കുതിപ്പിൽ. സംസ്ഥാനത്ത് 27,480 രൂപയാണ് പവന്റെ വില. ഏതാണ്ട് ഒരുമാസത്തിനിടെ 1360 രൂപയുടെ വർധനവാണ് പവൻവിലയിലുണ്ടായത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില. നാലുവർഷംകൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മൂർച്ഛിച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായിതുടങ്ങിയതുമാണ് സ്വർണവിപണിയുടെ കുതിപ്പിനുപിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്ക് കാരണം. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480

from money rss http://bit.ly/31yAQwr
via IFTTT

എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് റിലയന്‍സ് പിന്മാറി

മുംബൈ: എൻപിഎസിലെ പെൻഷൻ ഫണ്ട് മാനേജർ സ്ഥാനത്തുനിന്ന് റിലയൻസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് പിന്മാറി. ഓഗസ്റ്റ് 10 മുതൽ ഇത് പ്രാബല്യത്തിലായി. റിലയൻസ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എൽഐസി പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിർദേശിക്കാത്തവരെയാണ് എൽഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്. 2009 മെയ് 21നാണ് റിലയൻസ് പെൻഷൻ ഫണ്ട് നിലവിൽവന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാൾ അധികമായതാണ് റിലയൻസ് പിന്മാറാൻ കാരണം. റിലയൻസ് കഴിഞ്ഞാൽ ഏഴ് പെൻഷൻ ഫണ്ടുമാനേജർമാരാണ് നിലവിലുണ്ടാകുക. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടാണ് ഇതിൽ പ്രകടനത്തിൽ മുന്നിൽ. പെൻഷൻ ഫണ്ടിൽ വരിക്കാരായവർക്ക് വർഷത്തിലൊരിക്കൽ ഫണ്ട് മാനേജരെ മാറ്റാൻ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല. കഴിഞ്ഞ ബജറ്റിൽ, കാലാവധി പൂർത്തിയാക്കുമ്പോൾ പിൻവലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിൻവലിക്കാൻ കഴിയുന്ന തുകയായ 60 ശതമാനത്തിൽ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്. 60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനികൾ പെൻഷൻ നൽകുക. Reliance Pension Fund surrenders NPS licence

from money rss http://bit.ly/2YXZuoO
via IFTTT

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT

Thursday, 8 August 2019

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

from money rss http://bit.ly/2GYlERs
via IFTTT

ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധനനേട്ട നികുതി വേണ്ടെന്നുവെച്ചേക്കും

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഹരി നിക്ഷപത്തിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല നിക്ഷേപത്തിനുള്ള നികുതി വേണ്ടെന്നു വെച്ചേക്കും. നിലവിൽ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭത്തിൽ ഒരു ലക്ഷം ഒഴിവാക്കി ബാക്കിയുള്ള തുകയ്ക്ക് 10 ശതമാനം നികുതി നിലവിലുണ്ട്. 2018ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് നികുതി കൊണ്ടുവന്നത്. ഓഹരി നിക്ഷേപം മൂന്നുവർഷമെങ്കിലും നിലനിർത്തിയശേഷം ലഭിക്കുന്ന ആദായത്തിന് നികുതി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം ലാഭവിഹിതത്തിനുള്ള നികുതിയും ഒഴിവാക്കിയേക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ അതസമ്പന്നർക്ക് കൂടുതൽ നികുതി ബാധ്യത പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ഇതുപ്രകാരം അഞ്ചുകോടിയിലേറെ വരുമാനമുള്ളവർക്ക് 42 ശതമാനമാകും ആദായ നികുതി. പല വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും പെൻഷൻ ഫണ്ടുകളും ട്രസ്റ്റുകളും ഉയർന്ന നികുതി സ്ലബിലാണ്. ഇതോടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻമാറിയത് സൂചികകളെ ബാധിച്ചിരുന്നു.

from money rss http://bit.ly/2MT07xp
via IFTTT