121

Powered By Blogger

Sunday, 22 November 2020

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?

വലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ആസൂത്രിതവും. കേരളത്തിന്റെ കടം അഞ്ചാറുവർഷംകൊണ്ട് ഇരട്ടിയാകുന്ന പ്രതിഭാസം ചരിത്രപരമായിത്തന്നെയുണ്ട്. അതുകൊണ്ട് ഓരോ ഭരണം അവസാനിക്കുമ്പോഴും, അതുവരെ കേരളം എടുത്ത ആകെ കടത്തിന്റെ അത്രയും കടം അഞ്ചുവർഷംകൊണ്ട് എടുത്തു എന്ന പ്രതിപക്ഷാരോപണം കേരളത്തിൽ സ്ഥിരമാണ്. ഒരു സംസ്ഥാനത്തിനും തോന്നിയതുപോലെ കടമെടുക്കാൻ കഴിയില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ധനഉത്തരവാദിത്വനിയമം കടമെടുപ്പുപരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടിമാത്രമേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയൂ. അതുകൊണ്ട് യഥേഷ്ടം കടമെടുത്ത് സംസ്ഥാനത്തെ കെണിയിലാക്കുന്നു എന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു സംസ്ഥാനവും കടംമൂലം തകർച്ചയെ നേരിടുന്നില്ല. കടത്തിന്റെ വലുപ്പംകണ്ട്ഭയക്കേണ്ടതില്ല കടത്തിന്റെ വലുപ്പംകണ്ട് ഭയക്കേണ്ടതില്ല. കൊച്ചുകുട്ടിക്ക് തലയിൽ പത്തുകിലോ താങ്ങാനാവില്ല. എന്നാൽ, ഒത്ത മനുഷ്യൻ ക്വിന്റൽ ചാക്ക് എടുത്താലും ഒന്നും സംഭവിക്കില്ല. ഇതുപോലെയാണ് കടഭാരവും. സമ്പദ്ഘടനയുടെ വളർച്ചയാണ് കടഭാരം താങ്ങാവുന്നതാണോ എന്നുനിശ്ചയിക്കുന്നത്. മൊത്തം കടത്തിന്റെ തുക കൂട്ടിക്കൊണ്ടിരിക്കുമ്പോഴും കേരള സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കയാണ്. അതിന് താങ്ങാവുന്ന കടമേ നമുക്കുള്ളൂ. അതുകൊണ്ട്, കടം വാങ്ങുന്ന പണം സമ്പദ്ഘടനയുടെ വളർച്ചയ്ക്കുവേണ്ടിയാണോ വിനിയോഗിക്കുന്നത് എന്നതിലാണ് ജാഗ്രത വേണ്ടത്. കിഫ്ബി സമാഹരിക്കുന്ന പണത്തിൽ ഒരു രൂപപോലും സർക്കാർ ചെലവുകൾക്കുവേണ്ടി വിനിയോഗിക്കുന്നില്ല. അത് പൂർണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. അതുകൊണ്ട് ചിലർ ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്ന ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ല. 60,000 കോടി രൂപയെങ്കിലും അടുത്ത 7-8 വർഷത്തിനുള്ളിൽ വായ്പ സമാഹരിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇതൊരു വലിയ തുകതന്നെയാണ്. സംസ്ഥാനത്തിന്റെ ഭാവിക്കിതൊരു ഭാരമായി മാറുമോ എന്നാണല്ലോ സംശയവും ആശങ്കയും വിമർശനവും. കിഫ്ബിവഴി ഏറ്റെടുക്കുന്ന പദ്ധതികൾ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സഹായിക്കുമോ? നാടിന് അനിവാര്യമാണോ? റോഡും പാലവും സ്കൂളും ആശുപത്രിയും ഇങ്ങനെ പണിയേണ്ടതുണ്ടോ? വൈദ്യുതി പുറത്തുനിന്ന് എത്തിക്കാനുള്ള ട്രാൻസ്ഗ്രിഡും ഇന്റർനെറ്റ് വീടുകളിൽ എത്തിക്കാനുള്ള കെ-ഫോണും വേണ്ടതുണ്ടോ? ഇത്ര അടിയന്തരമായി കേരളത്തിൽ വ്യവസായപാർക്കുകൾ സജ്ജീകരിക്കേണ്ടതുണ്ടോ? ഇല്ലെന്നോ വേണ്ടെന്നോ ഉത്തരം പറയുന്ന ആരും കേരളത്തിലില്ല. പ്രതിപക്ഷ എം.എൽ.എ.മാരാണെന്നുവെച്ച് പദ്ധതികൾ വേണ്ടെന്നോ ആവശ്യമില്ലെന്നോ ആരെങ്കിലും പറയുമോ? കിട്ടിയതുപോരാ, ഇനിയും വേണമെന്നാണ് എല്ലാവരുടെയും നിലപാട്. സാധാരണ ചെലവുകഴിഞ്ഞ് ബജറ്റിൽ മിച്ചംവരുന്ന പണമാണ് മേൽപ്പറഞ്ഞവയ്ക്ക് ചെലവിടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ നൽകിയ ഊന്നൽമൂലം ചരിത്രപരമായി വളരെക്കുറച്ചുതുകയേ പശ്ചാത്തലസൗകര്യങ്ങൾക്കുവേണ്ടി മുടക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ പതിവ് തുടർന്നാൽ മേൽപ്പറഞ്ഞ സൗകര്യങ്ങളൊരുങ്ങാൻ മൂന്നോ നാലോ പതിറ്റാണ്ട് വേണ്ടിവന്നേക്കാം. അതുമതിയോ? രണ്ടുകാരണംകൊണ്ട് പോരാ ഒന്ന്, നിർമാണപ്രവൃത്തികളുടെ ഗുണം ഇന്നത്തെ തലമുറയ്ക്ക് കിട്ടണം. അങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായമേഖലകളിൽ മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തികവളർച്ച അതിവേഗത്തിലാവും. രണ്ടാമത് പരിഗണിക്കേണ്ടത് കുതിച്ചുയരുന്ന നിർമാണച്ചെലവാണ്. ഇപ്പോഴാണെങ്കിൽ മലയോരഹൈവേ 3500 കോടിക്ക് തീരും. പത്തുവർഷം കഴിഞ്ഞാൽ 10000 കോടിക്കുമുകളിൽ വേണ്ടിവന്നേക്കാം. അതുവരെ കാത്തിരിക്കുന്നത് ബുദ്ധിയാണോ? പക്ഷേ, ബജറ്റിൽനിന്ന് പണം കണ്ടെത്തി മലയോരഹൈവേ പണിയാനാവില്ല. പിന്നെന്താണ് വഴി? ബജറ്റിനുപുറത്ത് വായ്പയെടുക്കണം. അതിനാണ് കിഫ്ബി. ഇത്തരത്തിൽ ആദ്യമായി വായ്പയെടുത്ത് നിർമാണം നടത്തുന്നത് കിഫ്ബിയാണോ? അല്ല. കൊച്ചി വിമാനത്താവളവും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം ഹാർബറുമെല്ലാം പ്രത്യേക കമ്പനികൾ രൂപവത്കരിച്ച് ബജറ്റിനുപുറത്ത് വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളാണ്. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സി.യുടെയും പേരിൽ വായ്പയെടുത്ത് എത്രയോ പാർക്കുകൾ നിർമിച്ചിരിക്കുന്നു. ഭാവിവരുമാനത്തിൽനിന്ന് പണം തിരിച്ചടയ്ക്കാമെന്ന കരാറിലാണ് ഈ കമ്പനികളെല്ലാം വായ്പയെടുക്കുന്നത്. എന്നാൽ, വരുമാനദായകമല്ലാത്ത പ്രോജക്ടുകൾ വായ്പയെടുത്ത് എങ്ങനെ നടപ്പാക്കാനാവും? കിഫ്ബിയിലൂടെ പണിയുന്ന റോഡുകളിൽ ടോൾ പിരിവില്ല. മലയോരഹൈവേ പണിതാലോ പാലങ്ങളും സ്കൂളുകളും ആശുപത്രികളും ആധുനികീകരിച്ചാലോ പ്രത്യക്ഷവരുമാനമുണ്ടാവില്ല. അപ്പോഴെന്തുചെയ്യും? അതിനുള്ള ഉത്തരമാണ് ആന്വിറ്റി സമ്പ്രദായം. തിരുവനന്തപുരത്തെ നഗരറോഡുകൾ ആധുനികരീതിയിൽ നവീകരിച്ചത് ഇങ്ങനെയാണ്. റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളായി നിർമിക്കുന്നതിനുള്ള ചെലവ് പതിനഞ്ചോ ഇരുപതോ കൊല്ലംകൊണ്ട് സർക്കാർ കൊടുത്തുതീർക്കും. ഇത്രയും കാലത്തെ പലിശയും മെയിന്റനൻസ് ചെലവുംകൂടി അടങ്ങുന്ന തുകയ്ക്കാണ് കരാറുകാരൻ ടെൻഡറെടുക്കുക. ഇത് വാർഷികതവണകളായി സർക്കാർ വീട്ടും. ഇതാണ് ആന്വിറ്റി സ്കീം. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജില്ലാ ഫ്ലാഗ്ഷിപ്പ് പദ്ധതികളെല്ലാം ഈ മാതൃകയിലായിരുന്നു. ആന്വറ്റി സ്കീം തന്നെ ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. വൻതോതിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ്ബി വായ്പയെടുക്കുന്നു. പണി നടത്തിക്കുന്നു. തിരിച്ചടവിലുള്ള പണം ആന്വിറ്റിയായി നൽകുന്നു. മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോളിയം സെസിൽനിന്നുള്ള വരുമാനവുമാണ് ആന്വിറ്റി. നികുതിവരുമാനം കൂടുന്നതിന് ആനുപാതികമായി കിഫ്ബിക്ക് കിട്ടുന്ന ആന്വിറ്റിയും വർധിക്കും. അതുകൊണ്ട് ഇതിനെ വർധമാന ആന്വിറ്റി സ്കീമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സി.എ.ജി.യുടെ വിമർശനം ഇതാണ്: ഈ ആന്വിറ്റികൊണ്ട് താങ്ങാനാവുന്നതിനപ്പുറം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ കിഫ്ബിയുടെ ബാധ്യതകൾ മുഴുവൻ സർക്കാരിന്റെ ചുമലിലാവില്ലേ? അതുകൊണ്ട് കിഫ്ബി ബാധ്യതകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണ്. അഥവാ സർക്കാർ നേരിട്ട് വായ്പയെടുക്കുന്നതിനു തുല്യമാണ്. ഈ നിലപാട് തെറ്റാണ്. സർക്കാരിന്റെ ആന്വിറ്റി ഗ്രാന്റ് മാത്രമല്ല കിഫ്ബിയുടെ വരുമാനം. കിഫ്ബിയുടെ 25 ശതമാനം വരുമാനമുണ്ടാക്കുന്ന വ്യവസായപാർക്കുകൾ, ട്രാൻസ്ഗ്രിഡ്, കെ-ഫോൺ പോലുള്ള പ്രോജക്ടുകളാണ്. കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്ക് താങ്ങാവുന്നതിനപ്പുറമാകുമെന്ന സി.എ.ജി.യുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഭാവിയിലുണ്ടാകുന്ന ബാധ്യത എത്രയെന്ന് വളരെ കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരുക. കരാറുകാരുടെ ബില്ലുകൾ കൊടുക്കണം; മുതലും പലിശയും ചേർത്ത് വായ്പ തിരിച്ചടയ്ക്കണം. അടുത്ത 15-20 വർഷം ഓരോ വർഷവും ഇതിനെത്ര ചെലവുവരുമെന്ന് കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ബാധ്യതകൾ വന്നുപതിക്കില്ല ഇതോടൊപ്പം കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും എന്നുകൂടി കണക്കാക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽനിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനെക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്ത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നുപതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിനുണ്ടാവില്ല. ഇത്തരമൊരു ആന്വിറ്റി സ്കീമിന്റെ അടിസ്ഥാനത്തിലാണ് വികസനപ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതാകെ തകർക്കുകയാണ് സി.എ.ജി. നിയമത്തിൽ വ്യവസ്ഥചെയ്തപോലെ കിഫ്ബി സർക്കാരിൽനിന്ന് സ്വതന്ത്രമായ ഒരു കമ്പനിയായി സി.എ.ജി. അംഗീകരിക്കുന്നില്ല. അതുകൊണ്ട് കിഫ്ബി എടുത്തിരിക്കുന്ന വായ്പകളെല്ലാം സർക്കാർ വായ്പയെടുക്കുന്നതിനുതുല്യമാണെന്നാണ് വാദം. കേന്ദ്രത്തിന്റെ അനുവാദം വാങ്ങിയില്ലെന്നും അതുകൊണ്ട് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നിഗമനം. കമ്പനികൾ രൂപവത്കരിച്ച് രാജ്യത്തെ മറ്റുസംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും വായ്പയെടുക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം. അവയോടൊന്നുമില്ലാത്ത എതിർപ്പ് സി.എ.ജി. കിഫ്ബിയോടുകാണിക്കുന്നതിനുകാരണം രാഷ്ട്രീയമാണ്. ഇതുവരെ ഒമ്പതുവട്ടം സി.എ.ജി. പരിശോധന നടത്തിയിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത നിലപാടാണ് പൊടുന്നനെ പൊട്ടിമുളച്ചത്. കരടുറിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന വ്യാഖ്യാനമേ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ് ഭരണഘടനാവിരുദ്ധമെന്ന് സമർഥിക്കാൻ അന്തിമറിപ്പോർട്ടിൽ നാല് പുതിയ പേജ് കൂട്ടിച്ചേർത്തത്. അത് അംഗീകരിക്കുന്ന പ്രശ്നമില്ല. 'മാതൃഭൂമി'യുടെ വളരെ പ്രസക്തമായ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ, 'കിഫ്ബി കുതിക്കണം, തെളിഞ്ഞ വഴിയിലൂടെത്തന്നെ'. വഴി തെളിഞ്ഞതുതന്നെയാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ വഴിയാണത്. സഭയ്ക്കുനൽകിയ ഉറപ്പിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, തിരുത്താവുന്നതേയുള്ളൂ. പക്ഷേ, കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ മാർഗം ഭരണഘടനാവിരുദ്ധമാണ് എന്ന സി.എ.ജി. നിലപാടിന്റെ പ്രത്യാഘാതം വിനാശകരമായിരിക്കും. മാതൃഭൂമിയുടെ മുഖപ്രസംഗം പറയുന്നതുപോലെ, 'ഇരുപതിനായിരം കോടിയോളം രൂപയുടെ പ്രവൃത്തികളും അതിലേറെ ടെൻഡർ നടപടി തുടങ്ങിയ അത്രത്തോളം രൂപയുടെ പ്രവൃത്തികളും നടക്കാതെവന്നാൽ സംസ്ഥാനത്തിന് വലിയ ആഘാതമാണുണ്ടാവുക. വികസനമുരടിപ്പുമാത്രമല്ല, പതിനായിരക്കണക്കിന് തൊഴിൽനഷ്ടവുമാണുണ്ടാവുക. ദൗർഭാഗ്യവശാൽ ഇങ്ങനെയൊരു സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനാണ് സി.എ.ജി.യുടെ ശ്രമം.

from money rss https://bit.ly/2J1e2Sr
via IFTTT

Saturday, 21 November 2020

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തുടർച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്. കോഴിക്കോട് ഒരുലിറ്റർ പെട്രോൾ ലഭിക്കാൻ 81.81 രൂപ നൽകണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിപ്പിച്ചിരുന്നു. പെട്രോൾ വില സെപ്റ്റംബർ 22നുശേഷവും ഡീസൽ വില ഒക്ടോബർ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു. Petrol, diesel price hiked for second day in a row

from money rss https://bit.ly/3pRvN7l
via IFTTT

നികുതി വെട്ടിപ്പ്: രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകൾമൂലം രാജ്യത്തിന് പ്രതിവർഷമുള്ള നഷ്ടം 75,000 കോടി രൂപ(10.3 ബില്യൺ ഡോളർ). അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സർക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എംഎൻസികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തിൽ വർഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 3.4 കോടി നേഴ്സുമാരുടെ വാർഷിക ശമ്പളത്തിന് തുല്യമാണ്. മൂന്നുലക്ഷം കോടി ഡോളർ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മൾട്ടിനാഷ്ണൽ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് നഷ്ടപ്പെടുന്നത്. നഷ്ടപ്പെടുന്ന നികുതിയുടെ സാമൂഹികാഘാതം പരിശോധിക്കുകയാണെങ്കിൽ, ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനുംതുല്യമാണ്. മൗറീഷ്യസ്, സിങ്കപ്പൂർ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകൾവഴിയും രാജ്യത്തിന് വൻ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള നികുതി ദുരപയോഗത്തിന്റെയും അതിനെനേരിടാനുള്ള സർക്കാരിന്റെ ശ്രമത്തെയും റിപ്പോർട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്.

from money rss https://bit.ly/2IVLXvX
via IFTTT

Friday, 20 November 2020

ഈ കാര്യങ്ങള്‍ പരിശോധിച്ചശേഷംമാത്രം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാം

2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. പലരും ഇതിനകം റിട്ടേൺ നൽകിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേൺ നൽകുന്നവരും ചാർട്ടേഡ് അക്കൗണ്ടന്റുമാർവഴി നൽകുന്നവരും ഫയൽ ചെയ്യുന്നതിനുള്ള സമയംലാഭിക്കാൻ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം. ശമ്പളവരുമാനക്കാർ തൊഴിലുടമയിൽനിന്ന് ഫോം 16 ഇതിനകം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഉടനെ അതുവാങ്ങുക. കാരണം ഐടിആർ ഫയൽ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക അലവൻസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നിൽ പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റർ VIA പ്രകാരം കിഴിവുകൾ ശരിയായി നൽകിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസിൽനിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകൾ നൽകിയിട്ടില്ലെങ്കിൽ ഈ കിഴിവുകളൊന്നും ഫോം 16നിൽ കാണാൻകഴിയില്ല. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂൾ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവർക്ക് ഐടി റിട്ടേൺ നൽകുമ്പോൾ അവകാശപ്പെടാൻ അവസരമുണ്ട്. ബിസിനസ്, സ്വയംതൊഴിൽ ബിസിനസിലോ സ്വയംതൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കിൽ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോർട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയുംവേണം. ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് വ്യക്തതതേടാം. മൂലധനനേട്ടം മ്യച്വൽ ഫണ്ടിൽനിന്ന് നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന്ഈവിവരങ്ങൾ ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാർമാരെ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കിൽ ബ്രോക്കർമാരിൽനിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവർ മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ കഴിച്ചുള്ള നികുതി നൽകണമെന്നകാര്യം മറക്കേണ്ട. പലിശവരുമാനം ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ ലഭിച്ച പലിശകളുടെ വിവരങ്ങൾ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാർഷിക സ്റ്റേറ്റുമെന്റ് ബാങ്കിൽനിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നൽകണമെന്നകാര്യം മറക്കേണ്ട. ഫോം 26എസ് പരിശോധിക്കുക നിങ്ങൾ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാൽ ഇതിനകം ഏതൊക്കെവഴയിൽ നിങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേൺ നൽകാൻ 26 എസിലെ ഉള്ളടക്കം നിർബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചവിവരങ്ങൾ അതിൽ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് 26എസ് ഡൗൺലോഡ് ചെയ്തെടുക്കാം. Income tax return can be filed only after checking these matters

from money rss https://bit.ly/3376Qem
via IFTTT

ഓണ്‍ലൈന്‍ വായ്പതട്ടിപ്പ്: തിരിച്ചടവ് മുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഭീഷണിയും

തൃശ്ശൂർ: ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. വായ്പ നൽകിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിൻ. തൃശ്ശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പോലീസിന് കിട്ടിയത്.കർണാടക, യു.പി., ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നടത്തുന്ന സെർച്ചുകളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ആണ് ഇത്തരം സംഘങ്ങൾക്ക് ഇ-മെയിൽ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തിൽ മെയിൽ വരും. എങ്ങനെയായാലും പണം കിട്ടിയാൽ മതിയെന്ന ചിന്തയുമായി നടക്കുന്നവർ വേഗം ചതിക്കുഴിയിൽ വീഴും. ഒരു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകൾ സാധാരണമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരിൽ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ പണം കിട്ടിക്കഴിഞ്ഞാൽ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി. വായ്പ കൊടുക്കുന്ന സംഘങ്ങൾ ചില രേഖകൾ മെയിൽ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാൻ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലിൽ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാർത്ഥത്തിലെന്നാണ് സൈബർ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകൾ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോൺടാക്ട് നമ്പറുകളും എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതൻ സന്ദേശങ്ങൾ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാൾ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടർന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓർത്ത് ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ പോലും ആൾക്കാർ തയ്യാറാവില്ല.

from money rss https://bit.ly/35PVwFr
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബർ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയിൽ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1870.82 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3lSJxMG
via IFTTT

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടിന് കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടി. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തിൽ വിധി ലഭിച്ചിട്ടില്ല. ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.

from money rss https://bit.ly/371HYGm
via IFTTT

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/35S1zJI
via IFTTT

എം സി എക്‌സ് ബേസ്‌മെറ്റല്‍ ഇന്‍ഡെക്‌സില്‍ മികച്ച വില്‍പന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കൽ, സിങ്ക് എന്നിവയിൽ ആരംഭിച്ച അവധി വ്യാപാരത്തിന് ആദ്യമാസം തന്നെ മികച്ച വിൽപന. എം സി എക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് എന്ന പേരിലുള്ള അവധി വ്യാപാര കരാറിന്റെ ആദ്യമാസം പിന്നിടുമ്പോൾ മൊത്തം 1336 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഒക്ടോബർ 19 നാണ് അടിസ്ഥാന ലോഹങ്ങളിൽ അവധി വ്യാപാരത്തിന് എം സി എക്സ് തുടക്കം കുറിച്ചത്. ആരംഭ ദിനത്തിലാണ് പ്രതിദിന കണക്കു പ്രകാരം റിക്കാർഡ് വിൽപന നടന്നത്. അന്ന് 102.36 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. അടിസ്ഥാന ലോഹങ്ങളുടെ അവധി വ്യാപാരത്തിലുള്ള മികച്ച വിൽപന ഉത്പാദന മേഖലയിൽ പുതിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.എസ് റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/35Qxuu4
via IFTTT

സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 12,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ തിരിച്ചുകയറി. ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 282.29 പോയന്റ് നേട്ടത്തിൽ 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയർന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ഗെയിൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ഗ്രാസിം, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.85ശതമാനവും സ്മോൾ ക്യാപ് സൂചിക 1.2ശതമാനവും നേട്ടമുണ്ടാക്കി. Sensex rebounds 282 points, Nifty ends above 12,850

from money rss https://bit.ly/35NNfSs
via IFTTT

രണ്ടുമാസത്തെ ഇടവേളയക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു. Fuel prices rise after almost two-month break

from money rss https://bit.ly/396e9ah
via IFTTT

47,265 കോടിയായതോടെ റിലയന്‍സ് റീട്ടെയില്‍ നിക്ഷേപസമാഹരണം നിര്‍ത്തി: ഓഹരി വിലയിടിഞ്ഞു

രണ്ടുമാസംകൊണ്ട് റിലയൻസ് റീട്ടെയിലിൽ നിക്ഷേപ സമാഹരണം പൂർത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അവർക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നൽകുക. മോർഗൻ സ്റ്റാൻലിയായിരുന്നു റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. അതിനിടെ അർബൻ ലാഡറിന്റെ 96ശതമാനം ഓഹരികൾ 182.12 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികൾ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങൾ ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. ധനസമാഹരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു. RIL completes Rs47,265 crore fundraise for retail arm

from money rss https://bit.ly/36Sles7
via IFTTT

Thursday, 19 November 2020

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന്റെ വില 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവൻ വിലയിൽ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. എംസിഎക്സിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,029 രൂപയായി. ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്പോട്ട് ഗോൾഡ് വില 0.2ശതമാനം താഴ്ന്ന് ഔൺസിന് 1,863.21 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മർദവുമാണ് സ്വർണ വില ഇടിയാൻ കാരണമായത്.

from money rss https://bit.ly/3lPjDcK
via IFTTT

150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ കമ്പനികളായി; പ്രതീക്ഷിക്കുന്ന നിക്ഷേപം 30,000 കോടി

റെയിൽവെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ആധുനികീകരിച്ച പുതിയ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവെ. സ്വകാര്യ ട്രയിൻ സർവീസിന് ജിഎംആർ, എൽആൻഡ്ടി, ഭെൽ തുടങ്ങിയ കമ്പനികൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിൽ ട്രെയിൻ ഓടിക്കാൻ 13 കമ്പനികളെയാണ് റെയിൽവെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി), ഭാരതി ഹെവി ഇലക്ട്രിക്കൽസ്, വെൽസ്പൺ എന്റർപ്രൈസ്, പിൻസി ഇൻൻഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആൻഡ് ഇൻഫ്രസ്ട്രക്ചർ, മേഘ എൻജിനിയറിങ്, ഐആർബി ഇൻഫ്രസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിൻ സർവീസിന് റെയിൽവെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം(ആർഎഫ്പി)ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയിൽവെ ശൃംഖലയിൽ യാത്രാ തീവണ്ടികൾ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. GMR, L&T, BHEL among 13 players shortlisted for operating private trains

from money rss https://bit.ly/36WhLss
via IFTTT

സെന്‍സെക്‌സില്‍ 129 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയർന്ന് 12,810ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, എൽആന്ഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നുതന്നെ. വ്യാഴാഴ്ചയിലെ ലാഭമെടുപ്പിനുശേഷം വെള്ളിയാഴ്ച നിക്ഷേപകർ വീണ്ടുംനിക്ഷേപിക്കാൻ തുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3femz0h
via IFTTT

രാജ്യത്ത് വിനിമയത്തിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ കറൻസി

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. നവംബർ 13-ന് അവസാനിച്ച ആഴ്ചയിലെ റിസർവ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വർഷത്തിനിടയിൽ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്നനില കൂടിയാണിത്. 2016 നവംബറിൽ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ നോട്ടിടപാടുകൾ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാൽ, നാലുവർഷം പിന്നിടുമ്പോൾ ഇതിൽ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡിജിറ്റൽ ഇടപാടുകളിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തിൽ ഈ വർഷം ഇതുവരെ 22.4 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞവർഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉൾപ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 43,846 കോടി രൂപയുടെ പുതിയ കറൻസി വിപണിയിലെത്തിച്ചതായി ആർ.ബി.ഐ. പറയുന്നു. സെപ്റ്റംബർ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാർച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി നടത്തുന്ന സർക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വർധനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മികച്ച കാലവർഷം ലഭിച്ചതുവഴി കാർഷികമേഖലയിലുണ്ടായ ഉണർവും കോവിഡ് ലോക്ഡൗണിനുശേഷം വിപണിയിൽ ഉപഭോഗം ഉയർന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളുകൾ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണം. ഇന്ത്യയിൽ മാത്രമല്ല, ബ്രസീൽ, ചിലി, റഷ്യ, തുർക്കി തുടങ്ങി പല രാജ്യങ്ങളിലും സമാനമായ രീതിയിൽ വിനിമയത്തിലുള്ള കറൻസിയുടെ അളവ് ഉയരുന്നുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Currency in circulation in the country is Rs 27.8 lakh crore

from money rss https://bit.ly/38Y0Ng7
via IFTTT

നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ റെക്കോഡ് ഉയരംകുറിച്ച ഓഹരി സൂചികകൾ ലാഭമെടുപ്പിൽ കുരുങ്ങി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. സെൻസെക്സ് 580.09 പോയന്റ് നഷ്ടത്തിൽ 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1384 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊർജം, എഫ്എംസിജി സൂചികകൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 12,800, Sensex falls 580 pts

from money rss https://bit.ly/3lKELRn
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 15 ദിവസത്തിനിടെ 941 കോടിരൂപ തിരിച്ചെത്തി

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകൾക്ക് 15 ദിവസംകൊണ്ട് 941 കോടി രൂപയുടെ നിക്ഷേം തരിച്ചെടുക്കാനായി. ഇതോടെ ഈ ഫണ്ടുകളിൽ മൊത്തമായി 9,682 കോടി രൂപ തിരിച്ചെത്തി. കൂടുതൽ തുകയെത്തിയതോടെനാല് ഫണ്ടുകളിൽ പണം നീക്കിയിരിപ്പുണ്ടെന്ന് കമ്പനി അറിയിച്ചു. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട് (43%), ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്(27), ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്(26%), ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്(8%) വീതം തുകയാണ് നിക്ഷേപകർക്ക് നൽകാനായുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംതിരിച്ചെടുത്തതിനെതുടർന്നാണ് ഈ ഫണ്ടുകൾ പ്രതിസന്ധിയിലായത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് യൂണിറ്റ് ഉടമകൾക്ക് തിരിച്ചുകൊടുക്കാനുള്ളത്. വിവിധ ഹർജികൾ കോടതിയുടെ വ്യവഹാരത്തിലായതിനാൽ അതിൽ തീർപ്പാകുന്നമുറയ്ക്ക് എഎംസി നിക്ഷേപകർക്ക് പണംതിരിച്ചുനൽകിത്തുടങ്ങും. Franklin Templetons 6 shut schemes get Rs 941 cr in 15 days

from money rss https://bit.ly/3pI5FMb
via IFTTT

ആറുമാസത്തിനിടെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ

ലഘു സമ്പാദ്യ പദ്ധതികളിൽ നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാർ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വൻതോതിൽ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവർഷത്തെ കണക്കെടുക്കുകയാണെങ്കിൽ 130ശതമാനത്തോളവുമാണ് വർധന. പൊതുജീവിതത്തെ അസാധാരണമാംവിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കർഷകർ, മുതിർന്ന പൗന്മാർ, പെൺകുട്ടികൾ, ശമ്പള വരുമാനക്കാർ, തൊഴിലാളികൾ എന്നവർക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്. സാധാരണക്കാരും മധ്യവർഗക്കാരും ആശ്രയിക്കുന്ന നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി. ശമ്പള വരുമാനക്കാരുടെ ജനകീയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ലാണ് റെക്കോഡ് നിക്ഷേപമെത്തിയത്. 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയെടുക്കുകയാണെങ്കിൽ 46ശതമാനമാണ് വർധന. ബാങ്ക് നിക്ഷേപത്തേക്കാൾ താരതമ്യേന ഉയർന്ന പലിശ നൽകുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികൾ. കോവിഡ് വ്യാപനത്തെതുടർന്ന് റിപ്പോ നിരക്കുകൾ ഉൾപ്പടെയുള്ളവ കുറച്ചപ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്. Small savings cross Rs 1.17 trillion mark

from money rss https://bit.ly/3pGdrX1
via IFTTT

Wednesday, 18 November 2020

പാഠം 99| കുറഞ്ഞ ചെലവില്‍ വിദേശ ഓഹരികളില്‍ നിക്ഷേപിച്ച് 65ശതമാനംവരെ നേട്ടമുണ്ടാക്കാം

പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പോർട്ട്ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകൾ ഓർത്ത് അദ്ദേഹം പിൻവലിയാൻ ശ്രമിച്ചു. എന്നാൽ, കുറഞ്ഞ ചെലവിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയുമെന്നുകേട്ടപ്പോൾ അദ്ദേഹം അതിനുതയ്യാറായി. ഓഹരി സൂചികകൾ ഓരോദിവസവും പുതിയ കൊടുമുടികൾ കീഴടക്കുമ്പോൾ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായം നിക്ഷേപകർക്ക് നൽകിയത്. മോട്ടിലാൽ ഓസ്വാൾ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകൾക്കകം ഫണ്ടിൽ നിക്ഷേപമായെത്തിയത്. 2015 മുതൽ ഇതുവരെ 30.89ശതമാനമാണ് നൽകിയ ആദായം. പത്തുവർഷംമുമ്പ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികൾ തുറന്നുനൽകിയിട്ടുണ്ട്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. മാർക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യൺ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയർത്തി. ഇതോടെ 600 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയർത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയുംചെയ്തു. എങ്ങനെ നേട്ടമുണ്ടാക്കാം? രാജ്യത്തെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നവർക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തിൽ ഓവർലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഒരാൾതന്നെ ആക്സിസ് ബ്ലുചിപ് ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ നിക്ഷേപകൻ അറിയാതെതന്നെ ഓവർലാപുണ്ടാകുന്നു. ഭൂമിശാത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികൾ നൽകുന്നത്. രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. നിക്ഷേപിക്കാനുള്ള വഴികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളർ നിരക്കിലായിരിക്കും ബ്രോക്കർഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ചുരുങ്ങി ചെലവിൽ ഇടിഎഫിൽ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താൻ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക). TOP FUNDS INVESTING IN THE US MARKET*​ Fund 1 Yr Return* 3 Yr Return* 5 Yr Return* DSP US Flexible Equity Dir 40.78 20.17 17.85 Franklin India Feeder Franklin US Opportunities Dir 49.20 30.16 25.4 Motilal Oswal Nasdaq 100 FOF Dir 54.53 - - Motilal Oswal NASDAQ 100 ETF 50.00 30.89 65.21 Nippon India US Eqt Opportunities Dir 33.63 22.2 20.22 Return as on Nov, 18, 2020. *SIP Return ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.

from money rss https://bit.ly/3nGWY2L
via IFTTT