121

Powered By Blogger

Wednesday, 8 December 2021

മൂന്നാമത്തെ ദിവസവുംനേട്ടം: നിഫ്റ്റി 17,500കടന്നു | Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 202 പോയന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/31EnDYt
via IFTTT

‘ഫോർച്യൂൺ ഇന്ത്യ 500’ പട്ടികയിൽ കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കേരളം ആസ്ഥാനമായ ആഗോള ജൂവലറി ശൃംഖല 'കല്യാൺ ജൂവലേഴ്സ്' ഈ വർഷത്തെ 'ഫോർച്യൂൺ ഇന്ത്യ 500' പട്ടികയിൽ ഇടംപിടിച്ചു. 'ഫോർച്യൂൺ ഇന്ത്യ' മാസിക തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ 164-ാമതാണ് കല്യാൺ ജൂവലേഴ്സ്. ആദ്യമായാണ് കമ്പനി ഈ പട്ടികയിൽ ഇടംനേടുന്നത്. വിറ്റുവരവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് 'ഫോർച്യൂൺ ഇന്ത്യ 500'. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്.ഈ പട്ടികയിൽ ഇടംനേടാനായത് ഏറെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 2019-ൽ ഡെലോയിറ്റിന്റെ ഗ്ലോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്സ് പട്ടികയിലും കല്യാൺ സ്ഥാനംപിടിച്ചിരുന്നു.

from money rss https://bit.ly/3GpFqSk
via IFTTT

രണ്ടാംദിവസവും മുന്നേറ്റം: സെൻസെക്‌സ് 1,016 പോയന്റ് കുതിച്ചു, നിഫ്റ്റി 17,450 മറികടന്നു|Closing

മുംബൈ: ആർബിഐയുടെ വായ്പാനയ പ്രഖ്യാപനം ഓഹരി സൂചികകൾ ആഘോഷമാക്കി. രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നിരക്ക് ഉയർത്താതിരുന്നത്ബാങ്ക്, ഹൗസിങ് ഫിനാൻസ്, ബാങ്കിതര ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഓട്ടോ മൊബൈൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾനേട്ടമാക്കി. തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് ആർബിഐ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. സെൻസെക്സ് 1,016.03 പോയന്റ് ഉയർന്ന് 58,649.68ലും നിഫ്റ്റി 293.10 പോയന്റ് നേട്ടത്തിൽ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മാരുതി സുസുകി, എസ്ബിഐ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഡിവീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐടി സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം ഒരുശതമാനവുമാണ്. Sensex gallops 1,016pts on status-quo RBI policy.

from money rss https://bit.ly/3GqQGhm
via IFTTT

ഫീച്ചര്‍ ഫോണുകള്‍വഴി യുപിഐ പണിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എല്ലാവർക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാൻ ആർബിഐ. യുപിഐവഴിപുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതിൽ ഉൾപ്പെടും. ഇതോടെ യുപിഐ ഇടപാടുകൾ കൂടുതൽ വ്യാപകമാകും. നവംബറിൽ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാൻ ആർബിഐ സമിതിയെ ചുമതലപ്പെടുത്തും. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള നിരക്കുകൾ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക. റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോംവഴി സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് യുപിഐ പണമിടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തും. പ്രാരംഭ ഓഹരി നിക്ഷേപ(ഐപിഒ)ത്തിനുള്ള അപേക്ഷ നൽകുന്നതിനും പരിധി ഉയർത്തൽ ഗുണകരമാകും.

from money rss https://bit.ly/3IrXQUi
via IFTTT

പണനയം സമ്പദ്ഘടനയുടെ തിരിച്ചുവരവിന് കരുത്തേകും: ഡോ.വി.കെ വിജയകുമാര്‍

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ഉദാരപണനയ സമീപനം തുടരാൻ തീരുമാണിച്ചത് സമ്പദ് വ്യവസ്ഥയിലെ വളർച്ചാ തിരിച്ചുവരവിന് ശക്തിയേകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ അഭിപ്രായപ്പെട്ടു. സാമ്പത്തികവളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും വളർച്ചക്ക് അനുകൂലമായ നിലപാടെടുക്കാനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സാമ്പത്തിക വളർച്ചക്ക് കേന്ദ്ര ബാങ്ക് നൽകുന്ന മുൻഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇപ്പോഴത്തെ ഉയർന്ന ഭക്ഷ്യ വിലക്കയറ്റം കാലംതെറ്റിയ മഴയെ തുടർന്നുണ്ടായിട്ടുള്ള താൽക്കാലിക പ്രതിഭാസമാണെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. വിലക്കയറ്റം കുറയാൻ പെട്രോൾ-ഡീസൽ വിലകൾ കുറച്ചതു സഹായിക്കുമെന്നും ആർബി എ കരുതുന്നു. ഉപഭോക്താക്കളുടെ ഭവന -വാഹന വായ്പ അടവുകളിൽ മാറ്റമുണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ധീരമായ ഉദാര നയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയിൽ അത് പ്രതിഫലിക്കും-വിജയകുമാർ പറഞ്ഞു.

from money rss https://bit.ly/3EC7iCi
via IFTTT

Tuesday, 7 December 2021

ഇപിഎഫ് പലിശ ലഭിച്ചോ? അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്താം

2020-21 സാമ്പത്തിക വർഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടിൽ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിച്ചു. അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയ്ക്ക് 8.5ശതമാനം പലിശയാണ് ലഭിക്കുക. 22.55 കോടി അക്കൗണ്ടുകളിൽ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. 2020-21 സാമ്പത്തിക വർഷം 8.50ശതമാനം പലിശ നൽകാനുള്ള ഇപിഎഫ്ഒയുടെ ശുപാർശക്ക് നവംബറിലാണ് ധനമന്ത്രാലയം അംഗീകാരം നൽകിയത്. അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാർക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പർ ഇ-സേവ ഓൺലൈൻ, എസ്എംഎസ്, മിസ്ഡ് കോൾ എന്നിവ വഴി ബാലൻസ് പരിശോധിക്കാൻ കഴിയും. നിലവിൽ സ്ഥിര നിക്ഷേപ പദ്ധതികളേക്കാൾ ഉയർന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നൽകുന്നത്. ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്മോൾ സേവിങ്സ് സ്കീമുകളിൽ ശരാശരി ഏഴുശതമാനവുമാണ് നിലവിൽ പലിശ. 22.55 crore accounts have been credited with an interest of 8.50% for the FY 2020-21. @LabourMinistry @esichq @PIB_India @byadavbjp @Rameswar_Teli — EPFO (@socialepfo) December 6, 2021

from money rss https://bit.ly/304hXXg
via IFTTT

നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല: വളര്‍ച്ചാ അനുമാനം 9.5ശതമാനം

മുംബൈ: തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. വളർച്ചാ പ്രതീക്ഷ 9.5ശതമാനത്തിൽതന്നെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്. അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും. പെട്രോൾ, ഡീസൽ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങൽശേഷിയിൽ വർധനവരുത്തും. ഇന്ധനവിലവർധന പിടിച്ചുനിർത്താനായെങ്കിലും ഭക്ഷ്യഉത്പന്നവിലയിലെ വർധനവ് വിലക്കയറ്റം കൂട്ടി. കാലംതെറ്റി പെയ്ത മഴയാണ് കാർഷിക വിളകളുടെ വിലവർധനവിന് കാരണമായത്. അതോടൊപ്പം ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയതും. പണപ്പെരുപ്പം 2-6ശതമാനത്തിൽ നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തികവർഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിർത്തി. സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികൾ തുടരും. ഉപഭോഗത്തിലെ വർധന ശുഭസൂചകമാണ്. ഗ്രാമീണമേഖലയിലും ഉണർവുണ്ടായതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. Address by Shri Shaktikanta Das, Governor, Reserve Bank of India https://bit.ly/3dtnutp — ReserveBankOfIndia (@RBI) December 8, 2021

from money rss https://bit.ly/3dyaNh0
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സിൽ 638 പോയന്റ് നേട്ടം, നിഫ്റ്റി 17,300ന് മുകളിൽ |Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. ആർബിഐയുടെ വായ്പാനയം പുറത്തുവരാനിരിക്കെ നിഫ്റ്റി 17,300ന് മുകളിലെത്തി. സെൻസെക്സ് 638 പോയന്റ് ഉയർന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തിൽ 17,362ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായി ഒമ്പതാമത്തെ യോഗത്തിലും നിരക്കുകളിൽ ആർബിഐ മാറ്റംവരുത്തില്ലന്നൊണ് നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex soars 650 pts ahead of RBI policy outcome.

from money rss https://bit.ly/3lH70Ti
via IFTTT

വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി 12 ശതമാനമാക്കിയത് പിൻവലിക്കണമെന്ന് കെടിജിഎ

കൊച്ചി: വസ്ത്ര വ്യാപാര മേഖലയ്ക്ക് ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ കൊച്ചിയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ആയിരം രൂപയുടെതാഴെ വിലവരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങൾക്കും മറ്റെല്ലാ വസ്ത്രങ്ങൾക്കും നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി ജി.എസ്.ടി വർധിപ്പിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിനൊപ്പം തകരുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണ്. രൂക്ഷമായ വിലവർധനവിന് പുറമേ ഉദ്യോഗസ്ഥ തേർവാഴ്ച്ചക്കും, അഴിമതിക്കും ഈ വർധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിൽ എഴോ എട്ടോ ജനിതക മാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് 4 വർഷത്തിനുള്ളിൽ 1200 മാറ്റങ്ങൾ വരുത്തിയ ജിഎസ്ടി എന്ന് യോഗം വിലയിരുത്തി. വസ്ത്രമേഖല 20 ലേറെ മൂല്യവർദ്ധിത ഘട്ടങ്ങളിൽ കൂടികടന്നുപോകുന്നതിനാൽ അവസാനം പതിക്കുന്ന നികുതി 12 ശതമാനം എന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. നിലവിലുളള നികുതി വരുമാനം എത്രയെന്നോ റീഫണ്ട് കൊടുക്കേണ്ടതോത് എത്രയെന്നോ പുതിയ നികുതി വരുമാനം പ്രതീക്ഷിക്കുന്നത് എത്രയെന്നോ പറയാതെ കൂടിയാലോചനകളില്ലാതെ ഇങ്ങനെ നിരക്ക് വർധന അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കോവിഡ്, പ്രളയങ്ങൾ എന്നിവ കാരണം ഒട്ടനവധി വ്യാപാരികൾ ആത്മഹത്യ ചെയ്യുകയും ചെറുതും വലുതുമായ എത്രയോ വസ്ത്ര കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തണലായി നിൽക്കേണ്ട സർക്കാർ വർധന പിൻവലിച്ച് ഡിസംബർ 31നു എംആർപി രേഖപ്പെടുത്തിയിട്ടുള്ള, വ്യാപാരികളുടെ കൈവശമുള്ള എല്ലാവസ്ത്രങ്ങൾക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളോട് ആലോചിക്കാതെ അശാസ്ത്രീയ വൺവെ നടപ്പാക്കാതിരിക്കുക, വ്യാപാരികൾക്കു മാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക, വാർഷിക ലൈസൻസ് നിരക്കുകളും ഇവപുതുക്കാനുള്ള നിബന്ധനകളും ലഘുകരിക്കുക എന്നീആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് ടി. എസ് പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കൃഷ്ണൻ, ട്രഷറർ എസ് ബഷ്യാം (ബാബു),സംസ്ഥാന രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിത വിങ് പ്രസിഡന്റ് ബീന കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജൗഹർ ടൺടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാൽ പൂജ, ടി എ ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങിൽ പ്രകാശനം ചെയ്തു.

from money rss https://bit.ly/3oAJfxK
via IFTTT

വീണ്ടും കാളകളുടെ പടിയില്‍: സെന്‍സെക്‌സില്‍ 887 പോയന്റ് നേട്ടം, നിഫ്റ്റി 17,100 പിന്നിട്ടു|Closing

മുംബൈ: ഒമിക്രോൺ ഭീതി അകന്നതോടെ നിക്ഷേപകർ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി. ഓട്ടോ, മെറ്റൽ, റിയാൽറ്റി, ഫിനാൻസ് ഓഹരികളുടെ ബലത്തിൽ നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 264.40 പോയന്റ് ഉയർന്ന് 17,176.70ലുമെത്തി. വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, ഡിവീസ് ലാബ്, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകൽ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3EAeZbW
via IFTTT

ക്രിപ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ: ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിച്ചേക്കും

ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണംകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ നീക്കം. പുതിയ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും ഭാവിയിൽ രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ നടത്താനാകുക. ക്രിപ്റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിജിറ്റൽ കറൻസികളിൽനിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക. ആർബിഐയുടെ ഡിജിറ്റൽ കറൻസിയെക്കുറിച്ച് ഈ ബില്ലിൽ പരാമർശിക്കുകയുമില്ല. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ പദ്ധതിയെന്നും അറിയുന്നു. അതേസമയം, പൊതു കറൻസികൾക്ക് നിയന്ത്രണമാകും കൊണ്ടുവരിക. ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാൻ ഇതുവരെ നിർദേശമൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. Govt considers giving cryptocurrency holders deadline to declare assets.

from money rss https://bit.ly/3dI77cV
via IFTTT

തിരിച്ചുപിടിച്ചത് 2ദിവസത്തെ നഷ്ടം: സെന്‍സെക്‌സ് 1000പോയന്റ്‌ കുതിക്കാനുണ്ടായ കാരണങ്ങള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദത്തെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കി സൂചികകൾ. ഉച്ചക്ക് രണ്ടുമണിയോടെ സെൻസെക്സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തിൽ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളിൽ 43എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിന് കാരണങ്ങൾ അറിയാം. ഒമിക്രോൺ ഭീതി അകലുന്നു അതിവഗ വ്യാപനശേഷിയുണ്ടെങ്കിലും ഡെൽറ്റാ വകഭേദവുമായി താരതമ്യംചെയ്യുമ്പോൾ അത്രതന്നെ അപകടകാരിയല്ല ഒമിക്രോണെന്ന ആദ്യ പഠന സൂചനകളാണ് വിപണിയിലെ ഭീതിയകറ്റിയത്. അതേസമയം, ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യവുമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ, വീണ്ടുമൊരു അടച്ചിടലിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ്. ആഗോള സാമ്പദ്ഘടനയ്ക്ക് ആഘാതമാകില്ലെന്ന വിലയിരുത്തലും ഒമിക്രോൺ ഭീതി വിപണിയിൽനിന്നൊഴിയാൻ ഇടയാക്കി. ഏഷ്യൻ വിപണികളിലെ മുന്നേറ്റം വാൾസ്ട്രീറ്റ് തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. ഏഷ്യൻ വിപണിയിലെ ചൊവാഴ്ചയിലെ മുന്നേറ്റത്തിന് അത് കാരണമായി. ഹാങ്സെങ് 1.8ശതമാനവും കോസ്പി 0.6ശതമാനവും നിക്കി 2 ശതമാനവും ഉയർന്നു. നിക്ഷേപകരുടെ ഇടപെടൽ രണ്ടുദിവസത്തെ വില്പന സമ്മർദ്ദിനുശേഷം നിക്ഷേപകർ മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ വീണ്ടുംതിടിക്കംകൂട്ടിയത് സൂചികകൾ നേട്ടമാക്കി. ബാങ്ക്, ധനകാര്യസേവനം, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 2.4ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 2.5ശതമാനവും . വായ്പാനയം ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആർബിഐയുടെ വായ്പാനയത്തിൽ നിരക്കുകളിൽ വർധനവരുത്തിയേക്കില്ലെന്ന വിലിയിരുത്തലുകൾ വിപണിക്ക് ഊർജംപകർന്നു. കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് നടത്തിയ സർവെയിൽ പങ്കെടുത്ത അമ്പതോളം സാമ്പത്തിക വിദഗ്ധർ റിപ്പോ നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുമെന്നാണ് വിലയിരുത്തിയത്. ജിഡിപി വളർച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് വിപണി നേട്ടമാക്കി.

from money rss https://bit.ly/3pvV9bO
via IFTTT

Monday, 6 December 2021

പാഠം 153| നിക്ഷേപമെന്നാല്‍ സാമ്പത്തിക ആസൂത്രണമല്ല; പിന്നെ എന്താണ്-അറിയാം വിശദമായി

അബുദാബിയിലെ ഒരുവിദേശ കമ്പനിയിൽ അക്കൗണ്ടന്റാണ് സുനിൽകുമാർ. രണ്ടുലക്ഷത്തിലേറെ ശമ്പളയിനത്തിൽ പ്രതിമാസം ലഭിക്കുന്നു. 45 വയസ്സാണ് പ്രായം. കോവിഡ് ആദ്യമായി വ്യാപിച്ച 2020ൽ ജോലി പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നുമാത്രമല്ല, ജോലിക്കയറ്റവും ശമ്പളവർധനവും ലഭിക്കുകയുംചെയ്തു. 2020ലെ തകർച്ചക്കുശേഷം വിപണി കുതിക്കാൻ തുടങ്ങിയപ്പോഴാണ്, ഇങ്ങനെ പോയാൽപറ്റില്ല ഭാവിയിലേക്ക് നിക്ഷേപം കരുതിവെക്കണമെന്ന ചിന്ത സുനിൽകുമാറിനുണ്ടായത്. ഫ്രീഡം @ 40 എന്ന ടാഗ് ലൈനിൽ ഈകോളത്തിൽ തുടക്കമിട്ട കാമ്പയിനാണ് അതിന് പ്രേരണയായത്. ഉടനെതന്നെ ഡീമാറ്റ് അക്കൗണ്ടെടുത്തു. സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും ശുപാർശചെയ്ത മികച്ച ഓഹരികളിൽ തുടരെതുടരെ നിക്ഷേപം നടത്തി. മ്യൂച്വൽ ഫണ്ടിലും കൈവെച്ചു. സുനിൽകുമാർ ഇ-മെയിലിൽഅയച്ചുതന്ന നിക്ഷേപ വിവരങ്ങൾ വിശദമാക്കുന്ന എൻഎസ്ഡിഎലിന്റെ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റുമെന്റ്(കാസ്) പരിശോധിക്കാൻ ഏറെസമയംവേണ്ടിവന്നു. 50ലേറെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 28 മ്യൂച്വൽ ഫണ്ടുകളിലം പണംമുടക്കിയിരിക്കുന്നു. വിപണി മികച്ചനേട്ടമുണ്ടാക്കിയപ്പോൾ ഒരുവർഷത്തിനിടെതന്നെ ഓഹരികളിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നും ഭാഗികമായി നിക്ഷേപം തിരിച്ചെടുത്തു. 50 ലക്ഷത്തോളമുണ്ടായിരുന്ന പോർട്ട്ഫോളിയോ മൂല്യം ഇപ്പോൾ 20ലക്ഷത്തിലേയ്ക്ക് ശോഷിച്ചിരിക്കുന്നു. ജോലി നഷ്ടമാകില്ലെന്ന് ഉറപ്പായപ്പോഴുണ്ടായ ആത്മവിശ്വസവും ശമ്പളവർധനവും ജീവതം കുറച്ചുകൂടി ആഢംബരമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അഞ്ചുവർഷം കഴിഞ്ഞാൽ നാട്ടിൽ സ്ഥിരതാമസമാക്കിയാലോയെന്ന ചിന്ത ഉണ്ടായപ്പോഴാണ് നിക്ഷേപത്തെക്കുറിച്ച് വീണ്ടും ആലോചിച്ചത്. നാട്ടിലെത്തിയാൽ ജീവിക്കാൻ എത്രതുകവേണമെന്നോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റുമെന്നോ അദ്ദേഹത്തിന് അറിയില്ല. ഗൾഫിലുള്ളവരുടെമാത്രമല്ല, നാട്ടിലുള്ള 99ശതമാനംപേരുടെയും നിക്ഷേപരീതി ഇപ്രകരാമാണ്. സാമ്പത്തികലക്ഷ്യങ്ങൾ മുന്നിൽകണ്ട് നിശ്ചിതതുക നീക്കിവെയ്ക്കാൻ മിക്കവാറുംപേർ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ആസൂത്രണം ആവശ്യമാണോ? പ്രതികൂല സാഹചര്യങ്ങൾ നിരവധിയുണ്ടെങ്കിലും ഓഹരി വിപണി ഇപ്പോഴും കുതിപ്പിന്റെ പാതയിലാണ്. സമ്പദ്ഘടന മുന്നേറ്റത്തിന്റെ ട്രാക്കിലായതിനാൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ഭാവിയിൽ മികച്ചനേട്ടം സ്വന്തമാക്കാമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഓഹരിയിലെനേട്ടം ദീർഘകാലയളവിൽ സ്വന്തമാക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായി നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ അവസരമുണ്ട്. ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ ഓഹരിയിൽ ഇപ്പോൾ നിക്ഷേപം തുടങ്ങാൻ ശങ്കിക്കുന്നവരുണ്ട്. ദീർഘകാലയളവിൽ ചിട്ടയായി നിക്ഷേപിക്കുന്നവർ അതൊന്നും കാര്യമായെടുക്കേണ്ടതില്ല. മുന്നോട്ടുമാത്രം ഓടുന്ന വാഹനമല്ല ഓഹരി വിപണി, ഇടക്കൊക്കെ റിവേഴ്സ് ഗിയറിട്ട് പിന്നോട്ടുംപോകും. എന്നിരുന്നാലും ദീർഘകാലയളവിൽ നോക്കിയാൽ ആത്യന്തികമായി മുന്നോട്ടാകും പ്രയാണമെന്ന് മനസിലാക്കാം. ഓരോതവണ വിപണിയിൽ തിരുത്തലുണ്ടാകുമ്പോഴും നിക്ഷേപകന് ഗുണകരമാകുകയാണ് ചെയ്യുക. കൃത്യമായ ആസുത്രണംവേണം ഇതൊക്കെയാണെങ്കിലും നഷ്ടസാധ്യത കുറയ്ക്കാനുംപരമാവധി നേട്ടമുണ്ടാക്കാനും മികച്ച ആസൂത്രണംതന്നെവേണം. ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുന്നയാളോ, പുതിയതായി തുടങ്ങാനിരിക്കുന്നയാളോ ആണെങ്കിൽ വ്യക്തമായ പ്ലാനോടുകൂടി മുന്നോട്ടുപോകാൻ കഴിയണം. തുടക്കത്തിലെന്നതുപോലെ യാത്രയിലെ ഓരോഘട്ടത്തിലും തടസ്സങ്ങൾ മറികടന്ന് മുന്നോട്ടുപോകാൻ മുന്നിലുള്ള ലക്ഷ്യം സഹായകരമാകും; യാത്ര അനിശ്ചിതത്വം നിറഞ്ഞതാണെങ്കിൽപോലും. ഓഹരി വിപണിയിൽ അനിശ്ചിതത്വമുണ്ടാകുമ്പോൾ നിക്ഷേപർക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകും. നിക്ഷേപം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്നചിന്തയുണ്ടാകും. ലക്ഷ്യംഎത്തിപ്പിടിക്കാനുള്ള പ്രയാണത്തിൽ, വ്യക്തമായ സാമ്പത്തിക ലക്ഷ്യവും അതിനനുസരിച്ചുള്ള ആസുത്രണവുമില്ലെങ്കിൽ പണംനഷ്ടമാകുമോയെന്ന ഭയവുംപിടികൂടും. ആത്യന്തികമായി, സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനാണ് എല്ലാവരും നിക്ഷേപംനടത്തുന്നത്. ആസൂത്രണമെന്നത് വലിയൊരു പ്രക്രിയയുടെ ഭാഗംമാത്രമാണ്. സാമ്പത്തിക ആസൂത്രണമില്ലാതെ നിക്ഷേപ ആസ്തികൾ തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ഓരോ നിക്ഷേപ ആസ്തിയുടെയും സവിശേഷതകൾ മനസിലാക്കി അനുയോജ്യമായവത നിശ്ചിത അനുപാതത്തിൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്വന്തമായി നിക്ഷേപം നടത്തുന്നവരിൽ ഭൂരിഭാഗംപേരും മികച്ചരീതിയിൽ സാമ്പത്തിക ആസൂത്രണംചെയ്യാൻ കഴിയുന്നവരായിരിക്കില്ല. ഹ്രസ്വ-മധ്യ-ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇത്തരക്കാർക്കുമുന്നിൽ ഒരുപ്ലാൻപോലും ഉണ്ടാകില്ല. ആസൂത്രണമില്ലെങ്കിൽ ഇടക്കുവെച്ചുണ്ടാകുന്ന ആവശ്യങ്ങൾക്കായി നിലവിലെ നിക്ഷേപത്തിൽനിന്ന് പണംപിൻവലിച്ചേക്കാം. ദീർഘകാല ലക്ഷ്യങ്ങളെ അത് അപകടത്തിലാക്കും. മിക്കവാറും നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും പണംപിൻവലിക്കുന്നതും വിപണിയുടെ നീക്കംനോക്കിയായിരിക്കും. ലക്ഷ്യം ദീർഘകാലയളവിലുള്ളതാണെങ്കിൽ വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ നിക്ഷേപം തുടരുകതന്നെവേണം. ശരിയായ തുടക്കം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് എത്രതുകനേടണമെന്നും അതിനുവേണ്ട റോഡ്മാപ്പും മികച്ച ആസൂത്രണത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ തിരിച്ചറിയുകയെന്നതാണ് സാമ്പത്തികാസൂത്രണത്തിന്റെ ആദ്യഘട്ടം. വീടുവാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണംസമാഹരിക്കുക. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി പണംകണ്ടെത്തുക എന്നിവ അവയിൽ ഉൾപ്പെടുന്നു. ലക്ഷ്യങ്ങൾ തിരിച്ചറിയുകയും അതിനുവേണ്ട തുക കണക്കാക്കുകയുംചെയ്യുമ്പോൾ സ്വയം രൂപപ്പെടുത്തുന്ന സാമ്പത്തിക നിയന്ത്രണത്തിനുള്ളിലാകുന്നു. ആസൂത്രണപ്രകാരം മുന്നോട്ടുപോകുമ്പോൾ വിപണിയല്ല നിങ്ങളെ നിയന്ത്രിക്കുക, ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങളാണ്. ലക്ഷ്യങ്ങളിലെ മുൻഗണന ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ അവയ്ക്ക് മുൻഗണന നൽകുകയാണ് അടുത്തപടി. പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ അവഗണിക്കാതെ മുന്നോട്ടുപോകാൻ അത് സാഹയിക്കും. ഉദാഹരണത്തിന്, ആഡംബര കാർ വാങ്ങുന്നതിനോ, വിദേശ വിനോദയാത്ര പോകുന്നതിനോ ഉള്ളതിനേക്കാൾ പ്രാധാന്യം റിട്ടയർമെന്റ് ജീവിതത്തിന് നൽകേണ്ടതുണ്ട്. കുട്ടികളുള്ളവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസവുംമറ്റും പരിഗണിക്കേണ്ടിവരും. എത്രയുംനേരത്തെ ആരംഭിക്കാൻ കഴിയുന്നുവോ അത്രയും കുറച്ചുതുകമതി നിക്ഷേപിക്കാൻ. മുൻകൂട്ടിയുള്ള ആസൂത്രണം അതിന് സഹായകമാകുന്നു. പ്രത്യേക പോർട്ട്ഫോളിയോ എല്ലാ ലക്ഷ്യങ്ങളും ഒരേ കാലയളവിൽ പൂർത്തിയാക്കേണ്ടവയല്ലാത്തതിനാൽ വ്യത്യസ്ത പോർട്ട്ഫോളിയോതന്നെ ഉണ്ടാക്കേണ്ടിവരും. വീടുണ്ടാക്കാൻ 3-5വർഷം വേണ്ടിവന്നേക്കാം. കുട്ടികളുടെ വിദ്യാഭ്യാസം 10-15 വർഷം കഴിഞ്ഞായിരിക്കാം. വിരമിക്കാൻ 30-35വർഷം മുന്നിലുണ്ടായേക്കാം. കാലയളവിനനുസരിച്ച് വ്യത്യസ്ത ആസ്തികളിലും നിക്ഷേപിക്കേണ്ടിവരും. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചുതന്നെ മുന്നേറേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിൽനിന്ന് പിന്മാറിയാൽ വിരമിച്ചതിനുശേഷമുള്ള ജീവതത്തിന് നീക്കിവെക്കുന്നത് ഗുണകരമാകില്ല. ഈ ലക്ഷ്യത്തിന് നീക്കിവെച്ചതുക വകമാറ്റേണ്ടിവന്നേക്കാം. അതുമാത്രമല്ല, നിക്ഷേപവളർച്ച അവലോകനംചെയ്യാനും ലക്ഷ്യംനേടുന്നതിനുള്ള പ്രയാണത്തിൽ യാത്രശരിയായ ദിശയിലാണെന്ന് ഇടക്കിടെ ഉറപ്പുവരുത്താനും അത് ആവശ്യമാണ്. ഭാവിയിൽ നിക്ഷേപ തുകവർധിപ്പിക്കാനും പോർട്ട്ഫോളിയോയിൽനിന്ന് ചലി പദ്ധതികൾ നീക്കംചെയ്യാനും കൂട്ടിച്ചേർക്കാനും ഇത് അനിവാര്യമാണ്. പദ്ധതികളുടെ തിരഞ്ഞെടുപ്പ് ദീർഘകാല ലക്ഷ്യമാണെങ്കിൽ, മറ്റെല്ലാ ആസ്തികളെയും മറകടക്കുന്ന നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കഴിയും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ളനേട്ടം ഓഹരി പദ്ധതികളിൽനിന്ന് ലഭിക്കുമെന്ന് ചരുക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി പണപ്പെരുപ്പമാണ്. റിസ്ക് പ്രൊഫൈൽ വിലിയുരുത്തി ഓഹരിയിൽ നേരിട്ടോ, മ്യൂച്വൽ ഫണ്ടിന്റെവഴിയോ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ഹ്രസ്വ-മധ്യകാലയളവിലെ ലക്ഷ്യങ്ങൾക്ക് ഓഹരിയേക്കാൾ ഡെറ്റ് അധിഷ്ഠിത പദ്ധതികൾക്ക് പ്രാധാന്യംനൽകണം. ബാങ്ക് സ്ഥിരനിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികൾ, കടപ്പത്രം എന്നിവ അസ്ഥിരമല്ലാത്തതിനാൽ മൂലധനം സംരക്ഷിക്കാൻ പര്യാപ്തമാണ്. ഇതുകൂടാതെ പണമാക്കൽ(ലിക്വിഡിറ്റി), ആദായത്തോടൊപ്പമുള്ള നികുതി ബാധ്യത, നിർബന്ധമായുള്ള നിക്ഷേപ കാലാവധി-തുടങ്ങിയവ കണക്കിലെടുക്കണം. നിക്ഷേപിക്കേണ്ട തുക ലക്ഷ്യം നിർണയിക്കുകയും മുൻഗണന നൽകുകയുംചെയ്തുകഴിഞ്ഞാൽ, അത് നിറവേറ്റാൻ എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്ന് കണ്ടെത്താം. നിർദ്ദിഷ്ടലക്ഷ്യം കൈവരിക്കുന്നതിന് വിലക്കയറ്റതോതുകൂടി ക്രമീകരിച്ചതിനുശേഷം ഭാവിയിൽ ആവശ്യമായ മൊത്തംതുകയാണ് കണക്കാക്കേണ്ടത്. ഉദാഹരണത്തിന്, ഇപ്പോൾ 15 ലക്ഷം രൂപ വണ്ടിവരുന്ന മകന്റെ വിദ്യാഭ്യാസത്തിന് 21വർഷത്തിനുശേഷം എത്രതുകവരുമെന്ന് കണ്ടെത്താം. ഇതിനായി ശരാശരി 7 ശതമാനം വാർഷിക പണപ്പെരുപ്പം കൂടിചേർക്കാം. അതുപ്രകാരം 62 ലക്ഷം രൂപയായിയിരിക്കും ലക്ഷ്യതുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ചുരുങ്ങിയത് 12ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. അതിനനസുരിച്ച് പ്രതിമാസം നിക്ഷേപിക്കേണ്ടുത ഇപ്പോൾ തീരുമാനിക്കാം. മാസം 5,500 രൂപ നിക്ഷേപിക്കാനായാൽ നിശ്ചിത സമയത്ത് ലക്ഷ്യതുക കണ്ടെത്താം. നിക്ഷേപ പദ്ധതി നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ തിരഞ്ഞെടുത്താൽ ഏറെക്കുറെ പൂർത്തിയായി. ദീർഘകാല ലക്ഷ്യങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഇടത്തരം കാലയളവിലെ ലക്ഷ്യങ്ങൾക്ക് ഹൈബ്രിഡ് ഫണ്ടുകൾ, ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഡെറ്റ് ഫണ്ടുകൾ എന്നിങ്ങനെ ക്രമീകരിക്കാം. മികച്ചതും അനുയോജ്യമായതുമായ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപംതുടങ്ങാം. വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപകർ പതറരുത്. വിപണി ഇടിയുമ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ മികച്ചനേട്ടം ലഭിക്കാൻ സാഹയിക്കുമെന്നകാര്യം മറക്കരുത്. ലക്ഷ്യതുകയെത്തിയാൽ ഇക്വിറ്റിയിൽനിന്ന് ഡെറ്റിലേക്ക് ഘട്ടംഘട്ടമായി മാറാം. അതിനും വ്യക്തമായ ആസൂത്രണമുണ്ടാകണം. പരിരക്ഷ ഉറപ്പാക്കാം നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ച് പോർട്ട്ഫോളിയോ രൂപപ്പെടുത്തുമ്പോൾ സ്വന്തം ജീവിതത്തിനും പരിരക്ഷ ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. നമ്മുടെ അഭാവത്തിൽ കുടുംബത്തിന് മുന്നോട്ടുപോകാൻ ടേം പ്ലാൻ ഉറപ്പാക്കാം. ആവശ്യത്തിന് ആസ്തി ഇതിനകം സമാഹരിക്കാനായില്ലെങ്കിൽ ഭാവിയിലെ ആവശ്യങ്ങൾക്കൂടി നിർവഹിക്കാനുതകുന്ന തുകക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം. ഒന്നോ രണ്ടോ കോടി രൂപയുടെ പരിരക്ഷയെങ്കിലും വേണമെന്നുചരുക്കം. അതിനായി എൻഡോവ്മെന്റ്, മണിബാക്ക്, യുലിപ് പോലുള്ള നിക്ഷേപവും ഇൻഷുറൻസും കൂട്ടികലർത്തിയുള്ള പ്ലാനുകളല്ല അനുയോജ്യം. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ലഭിക്കുന്ന ടേം പ്ലാൻതന്നെ ഉറപ്പാക്കുക. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ:സ്വന്തമായി നിക്ഷേപംനടത്തുന്ന(DIY) മിക്കവാറും നിക്ഷേപകരും കരുതുന്നത്, സാമ്പത്തികാസൂത്രണമെന്നത് നിക്ഷേപആസൂത്രണത്തിന് സമാനമാണെന്നാണ്. സാമ്പത്തികാസൂത്രണത്തിന്റെ ഒരുഭാഗംമാത്രമാണതെന്ന് മനസിലാക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിച്ച് അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെങ്കിൽ ഉപദേഷ്ടാവിന്റെ സേവനംതേടാം. ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും ഉൾപ്പടെ സ്വന്തമായി നിക്ഷേപംനടത്തുന്നവർ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസം അപകടത്തിലാകും കൊണ്ടെത്തിക്കുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയും ആവശ്യമാണ്. ഉപദേശകൻ മുന്നോട്ടുവെക്കുന്ന പദ്ധതികളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചും ചെലവിനത്തിൽ നിക്ഷേപ പദ്ധതികൾ ഈടാക്കുന്നതുകയെക്കുറിച്ചും മനസിലാക്കിയിരിക്കണം.

from money rss https://bit.ly/33bhmV7
via IFTTT

സെൻസെക്‌സിൽ 448 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തെ അതിജീവിച്ച് വിപണി. അനിശ്ചിതത്വം തുടരുമ്പോഴും ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 448 പോയന്റ് നേട്ടത്തിൽ 57,195ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 17,047ലുമാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിലെ 30 ഓഹരികളിൽ 29 എണ്ണവും നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഭാരതി എയർടെൽ, എൽആൻഡ്ടി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.9ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3020tL7
via IFTTT

സെന്‍സെക്‌സില്‍ 949 പോയന്റ് നഷ്ടം: നിഫ്റ്റി 17,000ന് താഴെ | Stock Market Closing

മുംബൈ: ഒമിക്രോൺ വ്യാപനഭീതിയിൽ രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെൻസെക്സ് 949.32 പോയന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയന്റ് നഷ്ടത്തിൽ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോണിനൊപ്പം വരാനിരിക്കുന്ന വായ്പാനയവും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മർദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ദുർബലാവസ്ഥ തുടർന്നു. യുപിഎൽ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടി സൂചിക രണ്ടുശതമാനം നഷ്ടംനേരിട്ടു. മറ്റ് സെക്ടറുകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനം സമ്മർദത്തിലായി. Sensex plunges 949pts, Nifty ends 285pts lower.

from money rss https://bit.ly/3dl4ldn
via IFTTT

വായ്പാനയ പ്രഖ്യാപനം എട്ടിന്: ഒമിക്രോണ്‍ ഭീഷണിക്കിടയില്‍ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുമോ?

ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയത്തിൽ നിരക്കുകൾ കൂട്ടുമോ? വിലക്കയറ്റത്തോടൊപ്പം ഒമിക്രോൺ വകഭേദം ഉണ്ടാക്കിയേക്കാവുന്ന സമ്മർദവും സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ഇത്തവണത്തെ എംപിസി യോഗം. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ നിലനിർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35ശതമാനത്തിൽതന്നെ തുടർന്നേക്കാം. റിവേഴ്സ് നിരക്ക് ഉയർത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് അതുംനീട്ടിവെച്ചേക്കുമെന്നാണ് സൂചന. കോവിഡിനെതുടർന്ന് തുടർച്ചയായി അടച്ചിടാനുണ്ടായ സാഹചര്യത്തിൽ സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത വർധിപ്പിക്കാനാണ് റിവേഴ്സ് റിപ്പോനിരക്കിൽ കറവുവരുത്തിയത്. റിപ്പോനിരക്കും റിവേഴ്സ് റിപ്പോനിരക്കും തമ്മിൽ 0.25ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ ഉണ്ടാകാറുള്ളത്. നിലവിൽ ഈ വ്യത്യാസം 0.65ശതമാനമാണ്. മുമ്പ് കണക്കാക്കിയിരുന്ന 7.9ശതമാനത്തിൽനിന്ന് രണ്ടാംപാദത്തിൽ 8.4ശതമാനം വളർച്ചനേടിയതും ഉത്തേജനപദ്ധതികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ ആർബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ റിവേഴ്സ് റിപ്പോ ഉയർത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വർധനവരുത്താനായിരുന്നു ആർബിഐ ലക്ഷ്യമിട്ടിരുന്നത്. ആഗോളതലത്തിലും ഇന്ത്യയിലും പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്.

from money rss https://bit.ly/31wnPcr
via IFTTT

Sunday, 5 December 2021

ഈ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് 6.30%വരെ പലിശ നൽകും: ടാക്‌സ് സേവിങിന് പരിഗണിക്കാം

നടപ്പ് സാമ്പത്തിക വർഷം പിന്നിടാൻ ഇനി നാലുമാസംമാത്രം. അതുകൊണ്ടുതന്നെ നികുതിയിളവിനുള്ള നിക്ഷേപം ഇപ്പോഴേ ക്രമീകരിക്കാം. നികുതിയിളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോൾ 10ശതമാനംവരെ നികുതി സ്ലാബിലുള്ളവരാണെങ്കിൽ ബാങ്ക് എഫ്ഡിക്ക് മുൻഗണന നൽകാം. 80 സി പ്രകാരം ഒരുവർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം നടത്തിയാൽ ഇളവ് നേടാം. ഇടയ്ക്കുവെച്ച്നിക്ഷേപം പിൻവലിക്കാൻ അനുവദിക്കില്ലെന്നകാര്യം മറക്കേണ്ട. ചെറുകിട സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനും പലിശക്കും ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷന്റെ ഇൻഷുറൻസ് പരിരക്ഷയുള്ളതുകൊണ്ട് നിക്ഷേപം സുരക്ഷിതമായിരിക്കും. ടാക്സ് സേവിങ് നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.30ശതമാനം പലിശയാണ്. 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷക്കാലാവധിയെത്തുമ്പോൾ പലിശയടക്കം 2.05 ലക്ഷം രൂപയാണ് ലഭിക്കുക. യെസ് ബാങ്കിൽ 6.25ശതമാനമാണ് പലിശ. 1.50 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധിയെത്തുമ്പോൾ 2.05 ലക്ഷം രൂപയാകും. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവ ടാക്സ് സേവിങ് എഫ്ഡിക്ക് നൽകുന്നത് ആറുശതമാനം പലിശയാണ്. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 2.02 ലക്ഷം രൂപ ലഭിക്കും. ഡിസിബി ബാങ്ക് നൽകുന്നത് 5.95ശതമാനം പലിശയാണ്. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.02ലക്ഷമാകും. ആക്സിസ് ബാങ്കും കരൂർ വൈശ്യ ബാങ്കും 5.75ശതമാനം പലിശയാണ് വാഗ്ദാനംചെയ്യുന്നത്. 1.50 ലക്ഷം രൂപയുടെ നീക്ഷേപം 2 ലക്ഷമാകും.

from money rss https://bit.ly/3opGwXV
via IFTTT

നഷ്ടം ഓട്ടോ, ബാങ്ക് ഓഹരികളില്‍; നിഫ്റ്റി 17,150നുമുകളില്‍ | Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 57,612ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 17,168ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടിസിഎസ്, നെസ് ലെ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റിയാൽറ്റി, മീഡിയ സെക്ടറുകൾമാത്രമാണ് നേട്ടത്തിൽ. ഓട്ടോ, ഐടി, ധനകാര്യം തുടങ്ങിയ സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.15ശതമാനവും സ്മോൾ ക്യാപ് 0.14ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3DrwKJ6
via IFTTT

Saturday, 4 December 2021

എടിഎംവഴി പണംപിൻവലിക്കൽ: ജനുവരിമുതൽ ചെലവേറും

സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്നാണിത്. 2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3oksVBl
via IFTTT

സിൽവർ ഇടിഎഫ് തുടങ്ങാൻ ഫണ്ട് കമ്പനികൾ: ബ്ലോക്ക്‌ചെയിൻ ഫണ്ടുമായി സച്ചിൻ ബൻസാൽ

രാജ്യത്ത് സിൽവർ ഇടിഎഫിന് അനുമതി നൽകിയതോടെ നിരവധി മ്യൂച്വൽ ഫണ്ട് കമ്പനികൾ ഓഫർ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചു. ആദിത്യ ബിർള സൺലൈഫ്, നിപ്പോൺ ഇന്ത്യ, മിറ അസറ്റ് തുടങ്ങിയവയാണ് സിൽവർ ഇടിഎഫ് തുടങ്ങാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടത്.കഴിഞ്ഞമാസമാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സിൽവർ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. സ്വർണത്തെപ്പോലെ വെള്ളിയിലും നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകർക്ക് കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്.പണലഭ്യത ഉറപ്പുവരുത്താൻ നിക്ഷേപത്തിന്റെ ചെറിയൊരുഭാഗം ഡെറ്റ് പദ്ധതികളിലും നിക്ഷേപിക്കും. വാങ്ങൽ, വിൽക്കൽ നടപടികൾ എളുപ്പമാക്കുന്നതിന് സിൽവർ ഇടിഎഫിന്റെ യൂണിറ്റുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇതോടെ വിപണി സമയത്ത് എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും കഴിയും. ബ്ലോക്ക് ചെയിൻ ഫണ്ട് സച്ചിൻ ബെൻസാലിന്റെ നേതൃത്വത്തിലുള്ള നവി മ്യൂച്വൽ ഫണ്ട് ബ്ലോക്ക്ചെയിൻ ഇൻഡക്സ് ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) തുടങ്ങും. അതിന്റെ മുന്നോടിയായി ഓഫർ ഡോക്യുമെന്റ് സെബിക്ക് കൈമാറി. അതിനിടെ ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് തൽക്കാലം തുടങ്ങേണ്ടെന്ന് തീരുമാനിച്ചു. രാജ്യത്ത് ക്രിപ്റ്റോകറൻസി നിയന്ത്രണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണിതന്നെ് കമ്പനി വ്യക്തമാക്കി. ഇൻവെസ്കോ കോയിൻഷെയർ ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് -എന്നായിരുന്നു ഫണ്ടിന്റെ പേര്. MFs rush to launch silver ETF.

from money rss https://bit.ly/2ZRgPWO
via IFTTT