121

Powered By Blogger

Tuesday, 9 December 2014

ഡി.എസ്.എഫ്.: ദിവസവും രണ്ട് ഇന്‍ഫിനിറ്റി കാറും ലക്ഷം ദിര്‍ഹവും സമ്മാനം








ഡി.എസ്.എഫ്.: ദിവസവും രണ്ട് ഇന്‍ഫിനിറ്റി കാറും ലക്ഷം ദിര്‍ഹവും സമ്മാനം


Posted on: 10 Dec 2014


ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ ഇരുപതാം പതിപ്പില്‍ സമ്മാനങ്ങള്‍ പെരുമഴയായി പെയ്യും. നേരത്തേ പ്രഖ്യാപിച്ച സ്വര്‍ണ സമ്മാന പദ്ധതികള്‍ക്ക് പുറമേ, ഇന്‍ഫിനിറ്റിയുടെ മെഗാ റാഫിളും ആഴ്ചതോറും നടക്കുന്ന 20-ാം വാര്‍ഷികസമ്മാന പദ്ധതിയും മേളയുടെ ആകര്‍ഷണങ്ങളായിരിക്കുമെന്ന് ഡി.എഫ്.ആര്‍.ഇ. അറിയിച്ചു.

ദിവസവുമുള്ള ഇന്‍ഫിനിറ്റി റാഫിളിലെ മെഗാവിജയിക്ക് രണ്ട് കാറുകളും ഒരു ലക്ഷം ദിര്‍ഹവും സ്വന്തമാക്കാനാകും. ഇന്‍ഫിനിറ്റിയുടെ ലക്ഷ്വറി മോഡലുകളായ ക്യൂഎക്‌സ് 60, ക്യൂ50 എന്നീ കാറുകളാണ് ലഭിക്കുക. 200 ദിര്‍ഹമിന്റെ കൂപ്പണിലൂടെ നറുക്കെടുപ്പില്‍ പങ്കാളികളാകാം. ഇനോക്, എപ്‌കോ സ്റ്റേഷനുകളിലും ഗ്ലോബല്‍ വില്ലേജിലെ ബൂത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട ഷോപ്പിങ് മാളുകളിലും ഗോള്‍ഡ് സൂഖിലുമൊക്കെ കൂപ്പണുകള്‍ ലഭിക്കും. ഗ്ലോബല്‍ വില്ലേജില്‍ രാത്രി 10 മുതല്‍ 11 വരെ നടക്കുന്ന പരിപാടിയില്‍ അതത് ദിവസത്തെ വിജയിയെ പ്രഖ്യാപിക്കും.


അല്‍ റുസ്തമാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇന്‍ഫിനിറ്റി നറുക്കെടുപ്പില്‍ പങ്കാളികളായവര്‍ക്ക് പ്രതിവാര നറുക്കെടുപ്പില്‍കൂടി പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഡി.എസ്.എഫിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ ഈ സമ്മാനപദ്ധതിയിലൂടെ ആഴ്ചതോറും അഞ്ച് ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനമായി ലഭിക്കും. മൊത്തം 20 ലക്ഷം ദിര്‍ഹമാണ് ഈ സമ്മാനപദ്ധതിയിലൂടെ വിതരണം ചെയ്യുക.


ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സഹകരണത്തോടെ 100 കിലോ സ്വര്‍ണസമ്മാനങ്ങളും 40 കാരറ്റ് വജ്രവും ഭാഗ്യശാലികള്‍ക്കായി വിതരണം ചെയ്യുന്നുണ്ട്. ദിനംപ്രതിയുള്ള നറുക്കെടുപ്പിലൂടെ ഒരു കിലോ വീതം സ്വര്‍ണം സമ്മാനമായി നല്‍കും. പ്രതിവാര നറുക്കെടുപ്പിലൂടെ അഞ്ചുകിലോ വീതവും മെഗാ നറുക്കെടുപ്പിലെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 20 കിലോ, 10 കിലോ, അഞ്ച് കിലോ എന്നിങ്ങനെയും സമ്മാനമായി നല്‍കും. മൂന്നാം സമ്മാനം രണ്ടുപേര്‍ക്ക് ലഭിക്കും. മൊത്തം ഒന്നര കോടി ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ, വജ്ര സമ്മാനങ്ങളാണ് വിതരണം ചെയ്യുക.












from kerala news edited

via IFTTT

കുവൈത്തില്‍ വിദേശികള്‍ 25 ലക്ഷമായി: ഇന്ത്യക്കാര്‍ 6.73 ലക്ഷം








കുവൈത്തില്‍ വിദേശികള്‍ 25 ലക്ഷമായി: ഇന്ത്യക്കാര്‍ 6.73 ലക്ഷം


Posted on: 10 Dec 2014


കുവൈത്ത്‌സിറ്റി: കുവൈത്തിലെ വിദേശ ജനസംഖ്യ 24,33,559 ആയി.

ആഭ്യന്തരമന്ത്രാലയത്തിന്റെ കുടിയേറ്റ വിഭാഗം നടത്തിയ വാര്‍ഷിക കണക്കെടുപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യക്കാരുടെ എണ്ണം 6.73 ലക്ഷമായി. വിദേശികളില്‍ 16,12,699 േപര്‍ പുരുഷന്മാരും 8,20,550 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 11,92,105 വിദേശികള്‍ സ്വകാര്യമേഖലയില്‍ വിസ 18 പ്രകാരം തൊഴില്‍ചെയ്യുന്നു. പൊതുമേഖലയില്‍ വിസ 17 പ്രകാരം 99,940 പേര്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം, വിസ 20 പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ 6,19,895 പേരാണ്.


കുവൈത്തിലെ കുടുംബവിസ-22ല്‍ 5,18,377 വിദേശികളും 655 വിദേശവിദ്യാര്‍ഥികളും രാജ്യത്ത് വസിക്കുന്നവരുടെ പട്ടികയില്‍ പെടുന്നു. വിദേശികളില്‍ ഈജിപ്തുകാരാണ് രണ്ടാംസ്ഥാനത്ത്-5,20,000 പേര്‍.


വിദേശജനസംഖ്യയില്‍ വലിയൊരു വിഭാഗം അടിസ്ഥാനവര്‍ഗ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളുമാണ്. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ ജനസംഖ്യയുടെ മുന്നില്‍ രണ്ട് ഭാഗമുള്ള അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കണമെന്നും രാജ്യത്തെ തൊഴില്‍മേഖല പൂര്‍ണമായും വിദേശികളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്തണമെന്നുമാണ് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്.


പാര്‍ലമെന്റിന്റെ നിയമസമിതി നവംബറില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ വിദേശികളുടെ താമസം അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തുന്നതിനും കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിനും വ്യവസ്ഥയുണ്ട്.


സ്വദേശി ജനസംഖ്യയില്‍നിന്ന് 10 ശതമാനം കുറവുവരുത്തി വിദേശ ജനസംഖ്യ നിയന്ത്രിക്കുന്നതിനാണ് കരട് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അതായത് ഒരു രാജ്യക്കാരും 1,25,000 ജനസംഖ്യയില്‍ കൂടാന്‍ അനുവദിക്കരുത്.












from kerala news edited

via IFTTT

പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന്‌ നാട്ടുകാര്‍











Story Dated: Wednesday, December 10, 2014 02:00


പൂവാര്‍: മഴക്കാല പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്‌തമായി. പൂവാര്‍, കരുംകുളം തീരദേശങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന്‌ കൊതുകുകള്‍ പെരുകുന്നതും വെള്ളം ഒലിച്ചുപോകാന്‍ ചാലുകള്‍ വെട്ടിത്തെളിച്ച്‌ സൗകര്യമുണ്ടാക്കണമെന്നുമാണ്‌ പൊതു ആവശ്യം. ചപ്പുചവറുകള്‍ കൂമ്പാരമായി കിടക്കുന്നതും കന്നുകാലി ഇറച്ചി അവശിഷ്‌ടങ്ങള്‍ റോഡരികുകളില്‍ നിക്ഷേപിക്കുന്നതും തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്‌.


പൂവാര്‍ പാലം റോഡിന്റെ ഇരുവശങ്ങളിലും മത്സ്യ കച്ചവടത്തിനുശേഷം വലിച്ചെറിയുന്ന അവശിഷ്‌ടങ്ങള്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതായി പരാതിയുണ്ട്‌. നെയ്യാറിലെ പൊഴിവെള്ളം ഗതിമാറി ഒഴുകി പല ഇടങ്ങളിലും കെട്ടിനിന്ന്‌ ദുര്‍ഗന്ധവും കൊതുകുകള്‍ പെറ്റു പെരുകാനും ഇടയാകുന്നു. ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തൊഴിലുറപ്പ്‌ ജോലിക്കാരെ ഉപയോഗിച്ച്‌ തീരദേശങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണമെന്ന്‌ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു. പകര്‍ച്ച പനിയും മലേറിയയും തീരദേശത്ത്‌ ഇന്നത്തെ സാഹചര്യത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയുള്ളതുകൊണ്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പൊതു നിര്‍ദേശമുണ്ട്‌.










from kerala news edited

via IFTTT

ആയുര്‍വേദ വിദ്യാര്‍ഥികളുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു











Story Dated: Wednesday, December 10, 2014 02:00


തിരുവനന്തപുരം: കഴിഞ്ഞ ഏഴുദിവസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഗവ. ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മന്ത്രി വി.എസ്‌. ശിവകുമാറിന്റെ വസതിയില്‍ എസ്‌.എഫ്‌.ഐയുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിലാണ്‌ രാപ്പകല്‍ സമരം പിന്‍വലിച്ചത്‌. സമരം വിജയിച്ചതിന്റെ ആഹ്‌ളാദ സൂചകമായി വിദ്യാര്‍ഥികള്‍ എം.ജി. റോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക്‌ പ്രകടനം നടത്തി. എസ്‌.എഫ്‌.ഐയുടെ ജില്ലാ സെക്രട്ടറി അന്‍സാരി, കേന്ദ്ര കമ്മിറ്റിയംഗം ബാലമുരളി എന്നിവര്‍ പ്രകടനത്തെ അഭിവാദനം ചെയ്‌തു.










from kerala news edited

via IFTTT

യുദ്ധക്കപ്പല്‍ കല്‍പ്പേനി കാണാന്‍ ആയിരങ്ങളെത്തി











Story Dated: Wednesday, December 10, 2014 02:00


തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്‌ കല്‍പ്പേനി വിഴിഞ്ഞം തുറമുഖത്ത്‌ പൊതുജനങ്ങള്‍ക്ക്‌ സന്ദര്‍ശനത്തിന്‌ തുറന്നുകൊടുത്തപ്പോള്‍ കാണാനെത്തിയത്‌ ആയിരങ്ങള്‍. നാവികസേനാ വാരാഘോഷത്തിന്റെ ഭാഗമായി സേനയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനാണ്‌ കപ്പലെത്തിയത്‌.


രാവിലെ 10 മണിയോടെ ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ കപ്പല്‍ സന്ദര്‍ശിച്ചു. കല്‍പ്പേനിയുടെ ക്യാപ്‌റ്റന്‍ ലഫ്‌. കമാന്‍ഡര്‍ രോഹിത്‌ ബാജ്‌പേയി, കൊല്ലം പോര്‍ട്ട്‌ ഓഫീസര്‍ ക്യാപ്‌റ്റന്‍ അശ്വിന്‍ പ്രതാപ്‌, തുറമുഖ വകുപ്പ്‌ വിഴിഞ്ഞം പര്‍സര്‍ മോഹന്‍ദാസ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു. കലക്‌ടര്‍ക്ക്‌ കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ ക്യാപ്‌റ്റന്‍ വിശദീകരിച്ചു. കടല്‍ക്കൊള്ളക്കാരെ തുരത്തി പ്രശസ്‌തിനേടിയ ഐ.എന്‍.എസ്‌ കല്‍പ്പേനി സന്ദര്‍ശിക്കാനായത്‌ അഭിമാനകരമായ മൂഹൂര്‍ത്തമാണെന്ന്‌ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.


ജെറ്റ്‌ ഫാസ്‌റ്റ് അറ്റാക്ക്‌ ക്രാഫ്‌റ്റ് വിഭാഗത്തില്‍പ്പെടുന്ന കല്‍പ്പേനിയില്‍ ക്ലോസ്‌ റേഞ്ച്‌ നേവല്‍ ഗണ്‍-91 ആണ്‌ ഉപയോഗിക്കുന്നത്‌. ഹൈസ്‌പീഡ്‌ മോഡില്‍ മിനിറ്റില്‍ 500 തവണ വരെ നിറയൊഴിക്കാന്‍ ഇവയ്‌ക്ക് സാധിക്കും. 11 തരം മെഷീന്‍ ഗണ്ണുകളും വിവിധതരം മിസൈലുകളും കപ്പലിന്റെ സവിശേഷതകളാണ്‌. 2011 മാര്‍ച്ചില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ കപ്പലായ വേഗ തകര്‍ത്തത്‌ കല്‍പ്പേനിയായിരുന്നു.

തിങ്കളാഴ്‌ച വൈകിട്ടോടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ ഇന്ന്‌ തീരം വിടും. നേരത്തെ ബേപ്പൂര്‍, ആന്ത്രോത്ത്‌ തുടങ്ങിയ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ്‌ കപ്പല്‍ വിഴിഞ്ഞത്തെത്തിയത്‌.










from kerala news edited

via IFTTT

വനിതാ ലൈബ്രേറിയനെ ഒഴിവാക്കി; ഒരു വിഭാഗം ലൈബ്രറിയുടെ പൂട്ട്‌ തകര്‍ത്തു











Story Dated: Wednesday, December 10, 2014 02:00


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഗേള്‍സ്‌ എച്ച്‌.എസ്‌.എസിലെ വനിതാ ലൈബ്രേറിയന്‍ ആരതിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള പി.ടി.എയുടെ നീക്കം വിവാദമായി. ഇതില്‍ പ്രതിഷേധിച്ച്‌ നഗരസഭ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ പൂട്ട്‌ തകര്‍ത്ത്‌ ആരതിയെ ലൈബ്രറി റൂമിനുള്ളില്‍ പ്രവേശിപ്പിച്ചു. ആരതിയെ തടയാനായി പി.ടി.എയിലെ ചിലരാണ്‌ വാതില്‍ പൂട്ടിയത്‌.


പി.ടി.എ. ആണ്‌ ഇതേവരെ വേതനം നല്‍കിവന്നിരുന്നത്‌. ഇപ്പോഴവര്‍ തുക നല്‍കാന്‍ സന്നദ്ധരല്ലത്രെ. പകരം നഗരസഭ ശമ്പളം നല്‍കാന്‍ മുന്നോട്ടുവന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ആരതിയെ ഒഴിവാക്കാന്‍ ചിലര്‍ കുപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. പകരം സ്‌കൂളിലെ ബന്ധപ്പെട്ട ചിലരുടെ പാര്‍ശ്വവര്‍ത്തികളെ തിരുകി കയറ്റാനുള്ള നീക്കമുണ്ടായപ്പോഴാണ്‌ അഭിഭാഷകനായ കൗണ്‍സിലറും കൂട്ടരും രംഗത്തുവന്നത്‌.










from kerala news edited

via IFTTT

എന്‍.എച്ചിലെ ടാര്‍ ടെലിഫോണ്‍സ്‌ വിഭാഗം വെട്ടിക്കുഴിച്ചു; പകരം ടാറിടാതെ മുങ്ങി











Story Dated: Wednesday, December 10, 2014 02:00


നെയ്യാറ്റിന്‍കര: നഗരത്തിലെ ഏറ്റവും തിരക്കേറിയ ആലുംമൂട്‌ പ്രദേശം മുതല്‍ ടി.ബി. ജംഗ്‌ഷന്‍ വരെയുള്ള റോഡ്‌ ടെലിഫോണ്‍സ്‌ വിഭാഗം വെട്ടിക്കുഴിച്ചു. പകരം ടാര്‍ ചെയ്യാതെ മുങ്ങിയതില്‍ നാനാഭാഗത്തുനിന്നും എതിര്‍പ്പുണ്ടായി. പത്തു ദിവസമായിട്ടും റോഡ്‌ ടാറിടുന്നതിന്‌ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടായിട്ടില്ല.


ടാര്‍ പൊട്ടി കുഴികള്‍ പതിവായ റോഡില്‍ കൂനിന്മേല്‍കുരു പോലെയായി ടെലിഫോണ്‍സ്‌ വിഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. റോഡില്‍ കുഴിയെടുത്ത്‌ മണ്ണിട്ടുമൂടിയെങ്കിലും മണ്ണ്‌ റോഡിന്റെ നിരപ്പിനെത്തിയിട്ടില്ല. മറ്റൊരു വശത്താകട്ടെ മണ്ണ്‌ കൂനപോലെ ഉയര്‍ന്നും നില്‍ക്കുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാകട്ടെ ഗുരുതരമായ ഭീഷണിയാണ്‌ സംജാതമായിട്ടുള്ളത്‌.


റോഡ്‌ കുഴിച്ചാല്‍ അടിയന്തരമായി ടാറിടണമെന്ന്‌ നിയമം അനുശാസിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള രണ്ടു വകുപ്പുകളും ചേര്‍ന്ന്‌ നടത്തുന്ന നിസംഗതാ മനോഭാവത്തിനെതിരെ നാട്ടുകാരില്‍ നിന്നും വാഹനയാത്രക്കാരില്‍ നിന്നും എതിര്‍പ്പ്‌ ശക്‌തമായി. ആലുംമൂട്‌-ആശുപത്രി റോഡില്‍ വാട്ടര്‍ അതോറിട്ടി എടുക്കുന്ന കുഴികളും ടാറിട്ട്‌ യാത്രായോഗ്യമാക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ടാര്‍ കുഴിച്ച്‌ പുതിയ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ വന്‍ കോഴയാണ്‌ ലഭിക്കുന്നത്‌. പിന്നീട്‌ കോഴയുടെ നിറവില്‍ റോഡ്‌ ടാറിടുന്ന കാര്യം ഉപേക്ഷിക്കുകയാണ്‌ പതിവ്‌.










from kerala news edited

via IFTTT

കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖനെ വാവാ സുരേഷ്‌ പിടികൂടി











Story Dated: Wednesday, December 10, 2014 01:56


ചെങ്ങന്നൂര്‍: കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വാവാ സുരേഷ്‌ പിടികൂടി. പാണ്ടനാട്‌ വന്മഴി മായിക്കര ശശിധരന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ നാലടി നീളമുള്ള മൂര്‍ഖന്‍ പാമ്പ്‌ കയറിയത്‌. മുട്ടകള്‍ അകത്താക്കിയ മൂര്‍ഖന്‍ ഒരു കോഴിയെ കൊല്ലുകയും ചെയ്‌തു. നാട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ വാവാസുരേഷ്‌ എത്തി അഞ്ച്‌ മിനിറ്റിനുള്ളില്‍തന്നെ പാമ്പിനെ പിടികൂടുകയായിരുന്നു.










from kerala news edited

via IFTTT

മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ചു











Story Dated: Wednesday, December 10, 2014 01:56


ഹരിപ്പാട്‌: മദ്യലഹരിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ അഞ്ചംഗ സംഘം പോലീസിെന ആക്രമിച്ചു. സംഭവത്തില്‍ പോലീസുകാരന്‌ പരിക്കേറ്റു. പല്ലന പാനൂര്‍ തോപ്പില്‍ മുക്കില്‍ ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.


മദ്യലഹരിയില്‍ കാര്‍ റോഡിനു കുറുകെ ഇട്ട്‌ അഞ്ചംഗ സംഘം വാഹനങ്ങള്‍ തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കുന്നപ്പുഴ പോലീസ്‌ സംഘം ഇവരെ അറസ്‌റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴാണ്‌ പോലീസിനെ അക്രമിച്ചത്‌. സിവില്‍ പോലീസ്‌ ഓഫീസര്‍ വിനോദിന്‌ സംഭവത്തില്‍ പരിക്കേറ്റു.


ഇയാളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. കണ്ടലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന്‌ കേസെടുത്തതായി എസ്‌.ഐ: കെ.ടി. സന്ദീപ്‌ പറഞ്ഞു.










from kerala news edited

via IFTTT

കൃഷി ഓഫീസര്‍മാര്‍ പീഡിപ്പിക്കുന്നെന്നു പരാതി











Story Dated: Wednesday, December 10, 2014 01:56


എടത്വാ: പച്ച തേങ്ങ സംഭരണ തൊഴിലാളികളെ ചില കൃഷി ഓഫീസര്‍മാര്‍ പീഡിപ്പിക്കുന്നതായി ആരോപണം. ആലപ്പുഴ ജില്ലയിലെ ചില കൃഷി ഓഫീസര്‍മാരുടെ പേരിലാണ്‌ പച്ച തേങ്ങ സംഭരണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രവര്‍ത്തക യോഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.


ജില്ലാ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ സി.ജി. അധ്യക്ഷത വഹിച്ചു. സോഷ്യലിസ്‌റ്റ്‌ ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.എന്‍. മോഹനന്‍, വര്‍ഗീസ്‌ മത്തായി, റിയാസ്‌ കെ., അനില്‍, വിജയകുമാര്‍. എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അലക്‌സാണ്ടര്‍ സി.ജി. (പ്രസിഡന്റ്‌), അഖിലേഷ്‌ വര്‍മ്മ (വൈസ്‌ പ്രസിഡന്റ്‌), വിജയകുമാര്‍ (സെക്രട്ടറി) മോഹനന്‍ പി.എന്‍,, സൂര്യ എം. (ജോയിന്റ്‌ സെക്രട്ടറി), ശാലിനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.










from kerala news edited

via IFTTT