121

Powered By Blogger

Tuesday, 30 December 2014

'പ്രവാചക സ്‌നേഹം' ഫനാര്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.








'പ്രവാചക സ്‌നേഹം' ഫനാര്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.


Posted on: 30 Dec 2014



ദോഹ: പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സന്ദേശത്തെയും വ്യക്തിത്വത്തെയും പരിചയപ്പെടുത്തി ശൈഖ് അബ്ദുല്ലാഹിബ്‌നു സെയ്ദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30 ന് ഇശാനമസ്‌കാരത്തിനു ശേഷം നജ്മ മൗസ മുഹമ്മദ് യൂസുഫ് സുറൂര്‍ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ യുവ പണ്ഡിതര്‍ മുഹമ്മദ് സാകിര്‍ നദ്‌വി 'പ്രവാചകന്‍ അനുപമ വ്യതിത്വം' എന്ന വിഷയത്തില്‍ സംസാരിക്കും. ജനവരി 2 ന് ഇശാനമസ്‌കാരനന്തരം 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രഭാഷണം നടക്കുക. മദീന ഖലീഫ (ശമാലിയ്യ) സുറാഖത്തുബിന്‍ മാലിക് മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ ഹുസൈന്‍ കടന്നമണ്ണ, മുഗളിന സൈദുബ്‌നുല്‍ ഖതാബ് മസ്ജിദില്‍ മുഹമ്മദ് സാകിര്‍ നദ്‌വി, മദീന ഖലീഫ സൗത്ത് അഹമ്മദബിന്‍ റാഷിദ് അല്‍ മുറാഖി മസ്ജിദില്‍ താജ് ആലുവ എന്നിവര്‍ സംസാരിക്കും. ജനുവരി 23 ന് ഇശാനമസ്‌കാരാനന്തരം ബിന്‍ മഹമൂദ് ഇസ്മയില്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ അതീഖുര്‍റഹ്മാന്‍ പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

മൈന്‍ഡ് ക്രിസ്മസ് പുതുവത്സരാഘോഷം








മൈന്‍ഡ് ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 30 Dec 2014







ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. ഗ്രിഫിത്ത് അവന്യൂവിലുള്ള സ്‌കോയില്‍ മുറേ ബോയ്‌സ് സ്‌കൂളിലായിരുന്നു ആഘോഷങ്ങള്‍.

റോയല്‍ കാറ്റേഴ്‌സ് ഒരുക്കിയ കാന്‍ഡില്‍ ലിറ്റ് ഡിന്നറും ധര്‍മ്മേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് ബോളിവുഡ് ഡാന്‍സും ഒരുക്കിയിരുന്നു.


മൈന്‍ഡിന്റെ ഒരു വര്‍ഷത്തെ എല്ലാ പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തിരുന്ന ഓസ്‌കാര്‍ ട്രാവല്‍സ് തന്നെയായിരുന്നു ഈ ആഘോഷങ്ങളുടെയും മുഖ്യസ്‌പോണ്‍സര്‍.





വാര്‍ത്ത അയച്ചത് : ജിജി ജേക്കബ്












from kerala news edited

via IFTTT

കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയത്‌ മറ്റൊരാളുടെ ഭാര്യയായി









Story Dated: Tuesday, December 30, 2014 05:21



mangalam malayalam online newspaper

അഹമ്മദാബാദ്‌: അഹമ്മദാബാദിലെ ഗോട്ടയില്‍ വ്യത്യസ്‌ത മതത്തില്‍പെട്ട കമിതാക്കളായിരുന്നു രാധയും മാധവും. പ്രണയം വീട്ടുകാര്‍ വിലക്കിയതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ 1997ല്‍ ഇരുവരും ഗുജറാത്തിലെ ഭാവന്‍ നഗറിലേക്ക്‌ നാടുവിട്ടു. സംഭവത്തിന്‌ ശേഷം കമിതാക്കളെ കുറിച്ച്‌ യാതൊരു വിവരവും കുടുംബങ്ങള്‍ക്ക്‌ ലഭിച്ചിരുന്നില്ല.


അങ്ങനെ നീണ്ട 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ കുടുംബത്തെ കാണാന്‍ രാധ തിരികെ ഗോട്ടയില്‍ എത്തി. പക്ഷെ മാധവിന്റെ സ്‌ഥാനത്ത്‌ ഭര്‍ത്താവായി മറ്റൊരാളെ കണ്ടതോടെ മാധവിന്റെ കുടുംബം രാധയ്‌ക് എതിരെ തിരിഞ്ഞു. രാധ, മാധവിനെ കൊലപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ഇവര്‍ പോലീസിനെ സമീപിച്ചതോടെ സംഭവം വിവാദമായി.


എന്നാല്‍ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച്‌ ഒളിച്ചോടിയ രാധയും മാധവും ഗുജറാത്തിലെ ഭാവന്‍ നഗറിലെത്തി. പക്ഷെ താന്‍ ചെയ്യുന്നത്‌ ശരിയല്ലെന്ന ചിന്ത മാധവിനെ അലട്ടിയതോടെ അയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി. കുറച്ച്‌ പണം നല്‍കി രാധയെ തിരിച്ചയക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മടങ്ങിപ്പോകാന്‍ രാധ തയ്യാറായില്ല. ഒടുവില്‍ രാധയെ ഉപേക്ഷിച്ച്‌ മാധവ്‌ കടന്നു. എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെനിന്ന രാധയ്‌ക്ക് സംരക്ഷണം നല്‍കാന്‍ പ്രദേശത്തെ ജോത്സ്യന്‍ തയ്യാറായി. ഇയാള്‍ പിന്നീട്‌ മാധവിനെ കണ്ടെത്തിയെങ്കിലും വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ മാധവ്‌ ഉറച്ചുനിന്നു. അങ്ങനെ ജോത്സ്യന്‍ രാധയെ വിവാഹം കഴിച്ചു.


നീണ്ട 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹോദരനെ ഗുജറാത്തില്‍വെച്ച്‌ അവിചാരിതമായി കണ്ടതാണ്‌ കുടുംബത്തെ കാണണമെന്ന മോഹം രാധയ്‌ക്ക് ഉണ്ടായത്‌. അങ്ങനെ ഭര്‍ത്താവുമൊത്ത്‌ രാധ ഗോട്ടയില്‍ തിരികെ എത്തി. എന്നാല്‍ ഇത്‌ വെറും കെട്ടുകഥ മാത്രമാണെന്ന നിലപാടിലാണ്‌ മാധവിന്റെ കുടുംബം. രാധ, മാധവിനെ കൊലപ്പെടുത്തിയതാണെന്ന വാദം ശക്‌തമായതോടെ ജോത്സ്യനായ ഭര്‍ത്താവ്‌ മാധവിനെ അന്വേഷിച്ച്‌ ഇറങ്ങി. ഒടുവില്‍ മാധവിനെ ജീവനോടെ കുടുംബത്തിന്‌ മുമ്പിലെത്തിച്ചാണ്‌ ഇയാള്‍ തന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിച്ചത്‌.










from kerala news edited

via IFTTT

ധോണിയുടേത്‌ അപ്രതീക്ഷിത പടിയിറക്കം; ടെസ്‌റ്റ് കരിയറില്‍ 4879 റണ്‍സ്‌ സമ്പാദ്യം









Story Dated: Tuesday, December 30, 2014 05:15



mangalam malayalam online newspaper

അപ്രതീക്ഷിതമായി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി എന്ന ജാര്‍ഖണ്ഡുകാരന്റെ ടെസ്‌റ്റ് കരിയറില്‍ 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. 4876 റണ്‍സാണ്‌ ധോണിയുടെ ടെസ്‌റ്റ് കരിയറിലെ സമ്പാദ്യം. ഇതില്‍ അഞ്ച്‌ സെഞ്ചുറിയും, ഒരു ഇരട്ട സെഞ്ചുറിയും, 33 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇന്ത്യയെ ഏറ്റവുമധികം ടെസ്‌റ്റുകളില്‍ വിജയത്തിലേക്ക്‌ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ്‌ ധോണിയുടെ പേരിലാണ്‌. ഇന്ത്യയെ 60 ടെസ്‌റ്റുകളില്‍ നയിച്ച ധോണി 30 ടെസ്‌റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു. എന്നാല്‍ വിദേശ മണ്ണില്‍ അടിപതറി.


2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റ ടെസ്‌റ്റ്. 2006ല്‍ പാകിസ്‌ഥാനെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തില്‍ ധോണി തന്റെ ആദ്യ ടെസ്‌റ്റ് സെഞ്ചുറി (148) നേടി. തുടര്‍ന്ന്‌ 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട്‌ സെഞ്ചുറികള്‍ നേടിയ ധോണി 2010ല്‍ ദക്ഷിണാഫ്രിക്കക്ക്‌ എതിരെയും, 2011ല്‍ വെസ്‌റ്റിന്‍ഡീസിനെതിരെയും സെഞ്ചുറി നേടി. 2013ല്‍ ഓസ്‌ട്രേലിക്കെതിരെ നടന്ന മത്സരത്തില്‍ ടെസ്‌റ്റിലെ ധോണിയുടെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറായ 224 റണ്‍സ്‌ നേടി.


വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും തന്റേതായ വ്യക്‌തി മുദ്ര പതിപ്പിക്കുവാന്‍ ധോണിക്ക്‌ സാധിച്ചു. 256 ക്യാച്ചുകളാണ്‌ അദ്ദേഹത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയത്‌. ടെസ്‌റ്റില്‍. 38 സ്‌റ്റമ്പിംഗുകളും ധോണിയുടെ റെക്കോര്‍ഡിലുണ്ട്‌. ഏറ്റവും കൂടുതല്‍ സ്‌റ്റംമ്പിംഗുകള്‍ ചെയ്‌ത ക്യാപ്‌റ്റന്‍ എന്ന റെക്കോഡും ധോണിയുടെ പേരില്‍ തന്നെ. 460 ഇന്നിംഗ്‌സുകളില്‍ നിന്ന്‌ 134 സ്‌റ്റംമ്പിംഗുകളാണ്‌ ധോണി നേടിയത്‌. ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം, ടെസ്‌റ്റില്‍ 4000 റണ്‍സ്‌ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ തുടങ്ങിയ റെക്കോര്‍ഡുകളും ധോണിക്ക്‌ സ്വന്തം


ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ധോണി തുടര്‍ന്നും കളിക്കും. ട്വന്റി ട്വന്റി, ഏകദിന ലോകകപ്പുകളും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടി. 2007ലാണ്‌ ഇന്ത്യ ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി ട്വന്റി ലോകകപ്പ്‌ നേടിയത്‌. 28 വര്‍ഷത്തിന്‌ ശേഷം 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ്‌ കിരീടം നേടിയപ്പോള്‍ ധോണിയാണ്‌ ടീമിനെ നയിച്ചത്‌. ഏകദിനത്തില്‍ 250 മത്സരങ്ങളില്‍ നിന്നായി 8192 റണ്‍സാണ്‌ ധോണിയുടെ പേരിലുള്ളത്‌. ഇതില്‍ ഒന്‍പത്‌ സെഞ്ചുറികളും, 33 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 183 റണ്‍സാണ്‌ ധോണിയുടെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. ട്വന്റി ട്വന്റിയില്‍ 50 കളികളില്‍ നിന്നും 849 റണ്‍സ്‌ ധോണി നേടി.










from kerala news edited

via IFTTT

സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍









Story Dated: Tuesday, December 30, 2014 05:04



mangalam malayalam online newspaper

തിരുവനന്തപുരം : നേമം കാക്കാമൂലയില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല ബ്രാഞ്ച്‌ സെക്രട്ടറി സുവര്‍ണത്തില്‍ കെ. സനല്‍ കുമാര്‍ (40) നെയാണ്‌ വീടിന്‌ പിന്നിലെ ചായ്‌പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാക്കാമൂല കാര്‍ഷിക കോളജ്‌ ബ്രാഞ്ചിലെ വാച്ചറായി ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം.


സാമ്പത്തിക പ്രശ്‌നമാണ്‌ മരണകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ വായ്‌മൂടിക്കെട്ടി നില്‍പ്‌ സമരം











Story Dated: Saturday, December 27, 2014 03:12


mangalam malayalam online newspaper

കോഴിക്കോട്‌: സംസ്‌ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്‌മൂടി കെട്ടി നില്‍പ്‌ സമരം. കോഴിക്കോട്‌, താമരശേരി രൂപതകളുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡില്‍ ഒരു മണി മുതല്‍ വൈകിട്ട്‌ നാലുവരെയായിരുന്നു സമരം.

തിരുത്തിയ മദ്യനയം പുനസ്‌ഥാപിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ്‌ നല്‍കരുത്‌, കുട്ടിക്കുടിയന്മാരെ സൃഷ്‌ടിക്കുന്ന മദ്യനയം പിന്‍വലിക്കുക, സഭയെ വിമര്‍ശിക്കുന്ന മന്ത്രി കെ.സി. ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കുക, അബ്‌കാരി പ്രീണനം അവസാനിപ്പിക്കുക, കോഴവിവാദത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കോഴിക്കോട്‌ രൂപതാ ഡയറക്‌ടര്‍ ഫാ.ഡാനി ജോസഫ്‌, ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ, റീജണല്‍ ആനിമേറ്റര്‍ സിസ്‌റ്റര്‍ മൗറില്ല, മദ്യവിരുദ്ധ സമിതിസംസ്‌ഥാന സെക്രട്ടറി ആന്റണി ജേക്കബ്‌ ചാവറ, സോഫി തോമസ്‌, സിസ്‌റ്റര്‍ റോയിസ്‌, സിസ്‌റ്റര്‍ എല്‍സ, സിസ്‌റ്റര്‍ സീമ പീറ്റര്‍, ബാബു. പി അഗസ്‌റ്റ്യന്‍, ജോര്‍ജ്‌, പി.എ.ജോസഫ്‌, ബര്‍ണാഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയെന്ന്‌ മദ്യവിരുദ്ധ സമിതി

കോഴിക്കോട്‌: ഒടിക്കാനും വളയ്‌ക്കാനും കഴിയുന്ന ബാഹ്യശക്‌തികളാണു സര്‍ക്കാരിനെയും മദ്യനയത്തെയും നിയന്ത്രിക്കുന്നതെന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചു.

മദ്യവിരുദ്ധ സമിതിയെ തകര്‍ക്കാനും എതിരേ സംസാരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരായ കെ.സി ജോസഫിനും കെ. ബാബുവിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്‌. സമരക്കാര്‍ക്കു കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന മന്ത്രി കെ.സി. ജോസഫിന്റെ പ്രസ്‌താവന ശരിയല്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.










from kerala news edited

via IFTTT

ബ്രിസ്‌ബെനില്‍ അതിരൂപതാകൃതജ്ഞതാബലി








ബ്രിസ്‌ബെനില്‍ അതിരൂപതാകൃതജ്ഞതാബലി


Posted on: 30 Dec 2014



ബ്രിസ്‌ബെന്‍: സി.എം.ഐ.സഭയുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട ഏവുപ്രാസ്യാമ്മയെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും ബ്രിസ്‌ബെന്‍ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വെച്ച് ജനവരി 2 ന് വൈകീട്ട് 7 മണിക്ക് നടക്കും.

ബ്രിസ്‌ബെന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് കോളറിഡ്ജിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ വിവിധ കത്തോലിക്കാ സഭാ സമൂഹങ്ങളില്‍ നിന്നുള്ള വൈദികര്‍ പങ്കെടുക്കും.


ബ്രിസ്‌ബെനിലെ എല്ലാ ക്രിസ്തീയ സഭാവിശ്വാസികളെയും ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി സി.എം.ഐ.വൈദീകരുടെ സ്വാഗതസംഘത്തിനുവേണ്ടി ഫാ.ആന്റണി വടകര അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.പീറ്റര്‍ കാവുംപുറം - 0490037842





വാര്‍ത്ത അയച്ചത് : ജോളി കരുമത്തി












from kerala news edited

via IFTTT

ക്രിസ്മസ് പുതുവത്സരാഘോഷം








ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 30 Dec 2014



ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ചെംസൈഡ്-വാവല്‍ ഹയിറ്റ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ നടത്തി. ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ ക്യൂന്‍സ് ലാന്‍ഡ് ചാപ്ലിന്‍ ഫാ.പീറ്റര്‍ കാവുമ്പുറം ക്രിസ്മസ് സന്ദേശം നല്‍കി. ഫാ.ജോസഫ് തോട്ടങ്കര മുഖ്യാതിഥിയായിരുന്നു. അംഗങ്ങളുടെ കരോള്‍ഗാനാലാപനം, സംഘനൃത്തം, ഭരതനാട്യം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. സാന്തോക്ലോസ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ഉന്നത ഒ.പി.കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സര്‍വകലാശാലകളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹണി വര്‍ഗീസ്, ജോബി മാഞ്ഞൂരാന്‍, ജോയി പടയാട്ടി, പോള്‍ അച്ചിനിമാടന്‍, സോണിയ ഷാജി, ഡീന ജോബി, ഷൈനി ജോയി എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷാജി തേക്കാനത്ത് സ്വാഗതവും ജോളി പൗലോസ് നന്ദിയും പറഞ്ഞു. മിനി ജോളി അവതാരകയായിരുന്നു. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിച്ചു.





വാര്‍ത്ത അയച്ചത് : ജോളി കരുമത്തി












from kerala news edited

via IFTTT

കല്‍ബയില്‍ ക്രിസ്മസ് പുതുവത്സരാഘോഷം








കല്‍ബയില്‍ ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 30 Dec 2014




കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സരം വിപുലമായ പരിപാടികളോടെ ജനവരി 1 ന് വൈകീട്ട് 8.30 ന് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിക്കുമെന്ന് ക്ലബ് ജന.സെക്രട്ടറി കെ.സി.അബൂബക്കര്‍ അറിയിച്ചു. ക്രിസ്മസ് കരോള്‍, സാന്താക്ലോസ്, ഗാനമേള, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍, ചിത്രാവിഷ്‌കരണം എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. രുചികരമായ നാടന്‍ വിഭവങ്ങളും തട്ടുകടയും ഉണ്ടായിരിക്കും.




വാര്‍ത്ത അയച്ചത് : കെ.സി.അബൂബക്കര്‍













from kerala news edited

via IFTTT

യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വം








യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വം


Posted on: 30 Dec 2014







ബേസിംഗ് സ്‌റ്റോക്ക്: അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയനുകളില്‍ ആരംഭിച്ചു. ബേസിംഗ് സ്‌റ്റോക്കില്‍ വച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പതിമൂന്ന് അസോസിയേഷനുകള്‍ ആണ് യുക്മ സൗത്ത് വെസ്റ്റ് റീജിയനിലുള്ളത്. നാഷണല്‍ എക്‌സിക്യുട്ടീവ് മെംബറായി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള ടിറ്റോ തോമസ് മത്സരിച്ച് വിജയിച്ചപ്പോള്‍ പ്രസിഡന്റായി സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള സുജു ജോസഫും, സെക്രട്ടറിയായി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള കെ.എസ്. ജോണ്‍സനും, ട്രഷററായി ഗ്ലോസസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള എബിന്‍ ജോസും, വൈസ് പ്രസിഡന്റായി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള വര്‍ഗീസ് കെ. ചെറിയാനും, ജോയിന്റ് സെക്രട്ടറിയായി ന്യൂബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള മനോജ് രാമചന്ദ്രനും, ജോയിന്‍റ് ട്രഷറര്‍ ആയി യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണ്‍ ജോസഫും, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള സോബന്‍ ബാബുവും, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ആന്‍ഡോവര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു ജോസും, നഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ് സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള രാജേഷ് തമ്പിയും, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബാന്‍ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജെറി ഹ്യൂബര്‍ട്ടും, ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനീഷ് ജോര്‍ജ്ജും ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

യുക്മ നാഷണല്‍ ഇലക്ഷന്‍ ജനുവരി 24ന് ബര്‍മിംഗ്ഹാമില്‍ വച്ചായിരിക്കും നടക്കുക. യുക്മയിലെ എല്ലാ രീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ സ്വീകരിക്കാനും ഭാവി ഭരണസമിതിയെ തിരഞ്ഞെടുക്കാനുമുള്ള ആവേശത്തിലാണ് ബര്‍മിംഗ്ഹാം. പുതിയ റീജിയണല്‍ ഭാരവാഹികളെ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.




വാര്‍ത്ത അയച്ചത് : ബിന്‍സു ജോണ്‍













from kerala news edited

via IFTTT

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം








മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം


Posted on: 30 Dec 2014


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനവരി 3 ന് നടക്കും. റ്റിംബെര്‍ലി മേതോടിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകീട്ട് 4 മണി മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റംഗമായ കെയ്ന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും. ഫാ.സജി മലയില്‍ പുത്തന്‍പുര, ഫാ.റോബിന്‍സണ്‍ മേല്‍ക്കിസ്, ഫാ.തോമസ് മടുക്കമൂട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും.

തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാന്താക്ലോസിന് സ്വീകരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. അസോസിയേഷന്റെ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് തദവസരത്തില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മസ് പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സികുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം ചെയ്യുന്നു.












from kerala news edited

via IFTTT