121

Powered By Blogger

Thursday, 5 March 2015

നിര്‍മാണ മേഖലയിലെ സ്‌തംഭനാവസ്‌ഥ പരിഹരിക്കണം











Story Dated: Friday, March 6, 2015 02:55


കോഴിക്കോട്‌: നിര്‍മാണ മേഖലയിലെ സ്‌തംഭനാവസ്‌ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ഐ.എന്‍.എല്‍. കോഴിക്കോട്‌ ജില്ലാ കമ്മറ്റി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. നിര്‍മാണ മേഖല സ്‌തംഭിച്ച്‌ ഒരു മാസം കഴിഞ്ഞിട്ട്‌ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ചെങ്കല്‍, കരിങ്കല്‍ ഖനനത്തിന്‌ ലൈസന്‍സ്‌ ഫീസ്‌ സര്‍ക്കാര്‍ അധികമായി വര്‍ധിപ്പിച്ചതും കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന്‌ കോടതിവിധി തടസമായതുമാണ്‌ സ്‌തംഭനാവസ്‌ഥക്ക്‌ പ്രധാന കാരണമെന്നും ആരോപിച്ചു. സി.എച്ച്‌.ഹമീദ്‌ , എം.ഷര്‍മദ്‌ ഖാന്‍, നാസര്‍കോയ തങ്ങള്‍, വി.കെ.കരീം പുതുപ്പാടി, മെഹബൂബ്‌ കുറ്റിക്കാട്ടൂര്‍, ഒ.ടി.ബഷീര്‍, പി.കെ.സുലൈമാന്‍, ബഷീര്‍ അഹമ്മദ്‌ ബേപ്പൂര്‍, കലാം കടുവനാത്ത്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

അറപ്പുഴ പാലത്തിന്റെ ടോള്‍പിരിവ്‌: സര്‍ക്കാരിന്റെ പ്രചരണം ശരിയല്ലെന്ന്‌ പി.ടി.എ. റഹീം എം.എല്‍.എ.











Story Dated: Friday, March 6, 2015 02:55


പന്തിരാങ്കാവ്‌: രാമനാട്ടുകര-തൊണ്ടയാട്‌ ബൈപാസിലെ അറപ്പുഴ പാലത്തിന്റെ ടോള്‍പിരിവ്‌ സര്‍ക്കാര്‍ സ്വയം നിര്‍ത്തിയതാണെന്ന പ്രചരണം ശരിയല്ലെന്ന്‌ പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. 2002 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്‌ ടോള്‍ പിരിവ്‌ ആരംഭിക്കുന്നത്‌ 2002 മേയിലാണ്‌. പാലത്തിന്റെ നിര്‍മ്മാണത്തിന്‌ 13,26,83,817 രൂപയാണ്‌ ചെലവായത്‌. 2014 മാര്‍ച്ച്‌ 31 -ന്‌ മുന്‍പുതന്നെ ടോള്‍ ഇനത്തില്‍ വരുമാനമായി 14,65,57,025 രൂപ ലഭിച്ചിട്ടുണ്ടെന്ന്‌ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്‌തമാക്കിയതാണ്‌. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്‌ഥലത്ത്‌ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ കരാറുകാര്‍ തങ്ങളെ ഒഴിവാക്കണമെന്ന്‌ ആറുമാസം മുമ്പുതന്നെ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. ഇതിനെ ത്തുടര്‍ന്നാണ്‌ ടോള്‍ പിരിവ്‌ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും തെറ്റിദ്ധാരണ പരത്തുന്ന സമീപനമാണ്‌ സര്‍ക്കാരില്‍ നിന്നും ഇപ്പോഴുണ്ടായതെന്നും പി.ടി.എ റഹീം എം.എല്‍.എ പ്രസ്‌താവനയില്‍ അറിയിച്ചു.










from kerala news edited

via IFTTT

വയനാടിന്‌ സ്വന്തമായി ഫുട്‌ബോള്‍ക്ല ബ്‌ പിറവിയെടുക്കുന്നു











Story Dated: Friday, March 6, 2015 03:03


കല്‍പ്പറ്റ: വയനാടിന്‌ സ്വന്തമായൊരു ഫുട്‌ബോള്‍ക്ല ബ്‌ ഒരുങ്ങുന്നു. ജില്ലയിലെ ഫുട്‌ബോള്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഒത്തുചേര്‍ന്നാണ്‌ക്ല ബിന്‌ രൂപം നല്‍കുന്നതെന്ന്‌ എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ര?ഫഷണല്‍ക്ല ബ്‌ എന്ന നിലയില്‍ ഭാവിയില്‍ക്ല ബിനെ വളര്‍ത്തുകയാണ്‌ സംഘാടകരുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഏപ്രിലില്‍ നടക്കുന്ന സംസ്‌ഥാന വനിതാക്ല ബ്‌ ചാമ്പ്യന്‍ഷിപ്പില്‍ വയനാട്‌ എഫ്‌.സിയുടെ ടീം ബൂട്ടുകെട്ടും. അന്യസംസ്‌ഥാന താരങ്ങളെ അണിനിരത്തിയായിരിക്കും തങ്ങളുടെ ആദ്യ ചാമ്പ്യന്‍ഷിപ്പിന്‌ ടീമിറങ്ങുക. സംസ്‌ഥാന അണ്ടര്‍-19 ടീമിന്റെ കോച്ചായ പ്രിയയാണ്‌ക്ല ബിനെ പരിശീലിപ്പിക്കുക. ഫുട്‌ബോളിനെ ജില്ലയില്‍ ഗ്രാസ്‌റൂട്ട്‌ ലെവല്‍ തൊട്ട്‌ വളര്‍ത്താനായി എല്ലാ പഞ്ചായത്തുകളിലും 10 വയസില്‍ താഴെയുള്ള 25 കുട്ടികളുടെ ഗ്രാസ്‌റൂട്ട്‌ സെന്ററുകള്‍ സ്‌ഥാപിക്കും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍,ക്ല ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ സെന്ററുകള്‍ സ്‌ഥാപിക്കുക. ഇവിടേക്കുള്ള പരിശീലകരെ കണ്ടെത്തി ദീര്‍ഘകാല പരിശീലനമാണ്‌ ഏര്‍പ്പെടുത്തുക. കളിയിലൂടെ സാമൂഹ്യ ഉന്നമനവും തൊഴിലവസരവും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. ഫുട്‌ബോളിലൂടെ ആരോഗ്യമുള്ള യുവതലമുറയെ സൃഷ്‌ടിക്കുകയെന്ന തങ്ങളൂടെ ലക്ഷ്യവും ഇതിലൂടെ പൂര്‍ത്തീകരിക്കാനാകുമെന്ന്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഫൈസല്‍ ബാപ്പു, നാസര്‍ കല്ലങ്കോടന്‍, ഷെഫീഖ്‌ ഹസ്സന്‍, നാസര്‍ കുരിണിയന്‍, നീലിക്കണ്ടി ഇഖ്‌ബാല്‍, പയന്തോത്ത്‌ സഫറുള്ള, ബിനുതോമസ്‌, ടി.എസ്‌. രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.










from kerala news edited

via IFTTT

ആശാ വര്‍ക്കറുടെ മരണം കുരങ്ങുപനി കാരണമെന്നു സ്‌ഥിരീകരിച്ചു











Story Dated: Friday, March 6, 2015 03:03


കല്‍പ്പറ്റ: ആശാവര്‍ക്കറുടെ മരണം കുരങ്ങു ബാധിച്ചാണെന്ന്‌ ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചു. ബത്തേരി ചെതലയം പി.എച്ച്‌.എസിക്കു കീഴില്‍ ആശാവര്‍ക്കറായിരുന്ന കുപ്പാടി കയ്യാലക്കല്‍ സുലൈഖ (42)യുടെ മരണകാരണം കുരങ്ങുപനിയാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്‌ ഇവര്‍ കഴിഞ്ഞമാസം 27നാണ്‌ മരിച്ചത്‌. കഴിഞ്ഞദിവസം ഇവരുടെ രക്‌ത പരിശോധനാഫലം ലഭിച്ചപ്പോഴാണ്‌ കുരങ്ങുപനിയാണെന്ന്‌ വ്യക്‌തമായത്‌. മണിപ്പാല്‍ വൈറോളജിക്കല്‍ ലാബിലാണ്‌ രക്‌ത പരിശോധന നടത്തിയത്‌. പുല്‍പ്പള്ളിക്കു സമീപമുള്ള കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ സുലൈഖ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിനകം വയനാട്‌ ജില്ലയില്‍ അഞ്ചു പേരാണ്‌ കുരങ്ങുപനി ബാധിച്ചു മരിച്ചത്‌. ഇതില്‍ സൂലൈഖ ഒഴികെയുള്ളവര്‍ പുല്‍പള്ളി ചീയമ്പം എഴുപത്തിമൂന്നിലും ദേവര്‍ഗദ്ദയിലുമായി വനാതിര്‍ത്തികളില്‍ താമസിച്ചിരുന്ന ആദിവാസികളാണ്‌. സുലൈഖയും മറ്റ്‌ ജീവനക്കാരും ചെതലയത്ത്‌ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ മറ്റ്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സുലൈഖയുടെ മരണത്തോടെ ജീവനക്കാര്‍ക്ക്‌ കുത്തിവെപ്പ്‌ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. രോഗബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്‌ കുത്തിവെപ്പ്‌ നല്‍കുക. ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക്‌ കുത്തിവെപ്പ്‌ നല്‍കാനുള്ള നടപടികളും തുടങ്ങി. ഇതിനിടെ കുരങ്ങുപനി സംശയത്തില്‍ വയനാട്ടിലെ 92പേര്‍ ഇതിനകം ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെയും രണ്ടുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പൂതാടിയില്‍നിന്നും രണ്ടാമത്തെയാള്‍ നൂല്‍പ്പുഴയില്‍നിന്നുമാണ്‌. ബത്തേരി താലൂക്കിലെ നൂല്‍പ്പുഴയടക്കമുള്ള പ്രദേശങ്ങളിലേക്കും രോഗം പടരുകയാണ്‌. ആളുകള്‍ വനവുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്‌ക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ നിറദേശിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

ടിപ്പര്‍ ലോറി മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു











Story Dated: Friday, March 6, 2015 03:06


കണ്ണൂര്‍: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ മതിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഏച്ചൂരിലെ കരുവാക്കണ്ടി ഉത്തമന്‍ മകന്‍ ജിജോയി(25) ആണ്‌ മരിച്ചത്‌. ഏച്ചൂരില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം. ജില്ലി കയറ്റി പോകുകയായിരുന്ന ലോറി ഇറക്കത്തില്‍ നിന്ന്‌ നിയന്ത്രണം വിട്ട്‌ പിന്നിലേക്കെത്തി മതിലിനിടിച്ച്‌ മറയുകയായിരുന്നു. ലോറിയില്‍നിന്നും തെറിച്ച ജിജോയി ടിപ്പറിന്റെ അടിയില്‍ പെട്ട്‌ മരിച്ചത്‌. അമ്മ: രജനി, സഹോദരന്‍: ഋഷിശൃഖന്‍










from kerala news edited

via IFTTT

പ്രതിഷേധ ദിനം ആചരിച്ചു











Story Dated: Friday, March 6, 2015 02:53


കാഞ്ഞങ്ങാട്‌: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു.

ഇന്‍ഷുറന്‍സ്‌ ബില്‍ പിന്‍വലിക്കുക, എഫ്‌.ഡി.ഐ വര്‍ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, ഇന്‍ഷുറന്‍സ്‌ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിന്‌ പകരം കുറുക്കുവഴി തേടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചും കാസര്‍കോട്‌ ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകള്‍ക്ക്‌ മുന്നിലും പ്രതിഷേധദിനം ആചരിച്ചു.

കാഞ്ഞങ്ങാട്‌ നടന്ന പ്രതിഷേധദിനം സംസ്‌ഥാന കമ്മിറ്റിയംഗം എം.ജെ.ലൂക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എക്കാല്‍ വിജയന്‍, കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

നാടകം ഏഴിന്‌











Story Dated: Friday, March 6, 2015 02:53


നീലേശ്വരം : നീലേശ്വരം ഫൈന്‍ ആട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഏഴിന്‌ എട്ട്‌ മണിക്ക്‌ രാജാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവണേശ്വരം കലാകായിക വേദിയുടെ ലങ്കാലക്ഷ്‌മി, അവസാനത്തെ ഉറവ എന്നീ രണ്ട്‌ നാടകങ്ങള്‍ അവതരിപ്പിക്കുമെന്ന്‌ സെക്രട്ടറി പി.സി. സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.










from kerala news edited

via IFTTT

പത്താംക്ലാസ്‌ വിദ്യാര്‍ഥി മുങ്ങിമരിച്ചു











Story Dated: Friday, March 6, 2015 03:05


കൊച്ചി: പോണേക്കരയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ അബനപ്പിള്ളി വീട്ടില്‍ മോഹനന്റെ മകന്‍ അജിത്ത്‌ (15)ആണ്‌ മരിച്ചത്‌. ഇടപ്പള്ളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌ ഇന്നലെ ഉച്ചക്ക്‌ 1.30ഓടെയായിരുന്നു സംഭവം. എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക് ഹാള്‍ ടിക്കറ്റ്‌ വാങ്ങി മടങ്ങിവരവെ പോണോക്കാവ്‌ അമ്പല കുളത്തില്‍ സുഹൃത്തുക്കളുമൊത്ത്‌ കുളിക്കാനിറങ്ങിയ അജിത്‌ മുങ്ങിമരിക്കുകയായിരുന്നു.


അജിത്തിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി. 3.30 ഓടെ കുട്ടിയെ പുറത്തെടുത്തു. പത്മിനിയാണ്‌ അമ്മ. ഇടപ്പള്ളി ഗവ. യു.പി.എസ്‌ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി അജയ്‌ സഹോദരനാണ്‌. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.










from kerala news edited

via IFTTT

പുഴയ്‌ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി











Story Dated: Friday, March 6, 2015 03:05


കോതമംഗലം: കുട്ടമ്പുഴ പൂയംകൂട്ടി തൊണ്ടുങ്കല്‍ വര്‍ഗീസിന്റെ മകന്‍ ബേസില്‍(24) പുഴയ്‌ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. മാതാവ്‌ : മിനി. സഹോദരന്‍ : എല്‍ദോസ്‌. മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍.










from kerala news edited

via IFTTT

അംഗന്‍വാടി കെട്ടിടത്തിന്റെ പ്രവര്‍ത്തനം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു











Story Dated: Friday, March 6, 2015 03:01


പുതുക്കാട്‌: നെന്‍മണിക്കര പഞ്ചായത്തിലെ ചെറുവാളില്‍ നിര്‍മിക്കുന്ന മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. വലിയകത്ത്‌ ധര്‍മശാസ്‌താ ക്ഷേത്രത്തിനു സമീപത്തായി നിര്‍മിക്കുന്ന അംഗന്‍വാടിയുടെ പ്രവര്‍ത്തനങ്ങളാണ്‌ തടസപ്പെടുത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരെ പുതുക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തു. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേക്കര്‍ അമ്പത്തിയാറു സെന്റ്‌ സ്‌ഥലത്ത്‌് 23,80,000 രൂപ അടങ്കല്‍ തുകയുള്ള പദ്ധതിയാണ്‌ ചെറുവാളില്‍ നടക്കുന്നത്‌. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ്‌ സംരക്ഷണത്തോടെയാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. വ്യാഴാഴ്‌ച രാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയവരെ സ്‌ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പോലീസ്‌ സംരക്ഷണം നല്‌കാത്തതില്‍ പ്രതിഷേധിച്ച്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എസ്‌. ബൈജുവിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ പുതുക്കാട്‌ സി.ഐ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. തുടര്‍ന്ന്‌ ചാലക്കുടി ഡിവൈ.എസ്‌.പി. എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിച്ചു.

എന്നാല്‍ കാലങ്ങളായി ക്ഷേത്രത്തിന്റെ ഉത്സവം നടക്കുന്ന സ്‌ഥലത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ പഞ്ചായത്ത്‌ അധികൃതരുടെ ഗൂഢാലോചനയാണെന്ന്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ഷേത്രാചാരങ്ങള്‍ക്ക്‌ തടസംവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നും പഞ്ചായത്ത്‌ പിന്‍മാറണമെന്ന്‌ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.










from kerala news edited

via IFTTT