121

Powered By Blogger

Wednesday, 11 March 2015

മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണികള്‍ നഷ്ടത്തില്‍







മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണികള്‍ നഷ്ടത്തില്‍


മുംബൈ: തുടര്‍ച്ചയായ മൂന്നാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചിക 50.70 പോയന്റ് താഴ്ന്ന് 28659.17ലും നിഫ്റ്റി സൂചിക 12.10 പോയന്റ് താഴ്ന്ന് 8699.95ലുമാണ് ക്ലോസ് ചെയ്തത്.

1199 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1638 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഐഡിയ, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, സീമെന്‍സ് തുടങ്ങിയവ നേട്ടത്തിലും സണ്‍ ടിവി, ഹിന്‍ഡാല്‍കോ, ടിവിഎസ് മോട്ടോര്‍, സെസ സ്‌റ്റെര്‍ലൈറ്റ്, എച്ച്പിസിഎല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.











from kerala news edited

via IFTTT

റെയില്‍വേയില്‍ എല്‍ഐസി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും







റെയില്‍വേയില്‍ എല്‍ഐസി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും


ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഐസി റെയില്‍വേയുടെ വിവിധ പദ്ധതികളിലായി 1.5 ലക്ഷം കോടി രൂപ നിക്ഷേപം നടത്തും. വ്യത്യസ്ത പദ്ധതികള്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ വഴിയാകും നിക്ഷേപം നടത്തുക.

വര്‍ഷംതോറും 30,000 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങുകയെന്ന് എല്‍ഐസി ചെയര്‍മാന്‍ എസ്.കെ റോയ് പറഞ്ഞു. എന്നാല്‍ ബോണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. രണ്ട് സ്ഥാപനങ്ങള്‍ക്കും ഗുണകരമായ ഇടപാടായിരിക്കുമെന്ന്മാത്രമാണ് ചെയര്‍മാന്‍ പ്രതികരിച്ചത്.











from kerala news edited

via IFTTT

കമ്മീഷന്‍ കുറയ്ക്കുന്നതിനുമുമ്പേ പുതിയ ഫണ്ടുകള്‍ തുടങ്ങാന്‍ തിരക്കിട്ട നീക്കം







കമ്മീഷന്‍ കുറയ്ക്കുന്നതിനുമുമ്പേ പുതിയ ഫണ്ടുകള്‍ തുടങ്ങാന്‍ തിരക്കിട്ട നീക്കം


മുംബൈ: കമ്മീഷന്‍ തുക ഒരു ശതമാനമാക്കി കുറച്ചുകൊണ്ടുള്ള ആംഫിയുടെ തീരുമാനം വരുന്നതിന് മുമ്പേ ഫണ്ട് കമ്പനികള്‍ കൂട്ടത്തോടെ പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നു.

ഫണ്ടുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതിന് എട്ട് ശതമാനംവരെ കമ്മീഷന്‍ വിതരണക്കാര്‍ക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏപ്രില്‍ ആദ്യ ആഴ്ചയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനിരിക്കുന്നത്.


23 പുതിയ ഫണ്ട് ഓഫറുകളാണ് ഈമാസം വിപണിയിലെത്താനിരിക്കുന്നത്. ഇവയില്‍ 14 എണ്ണവും ഓഹരി അധിഷ്ടിത ഫണ്ടുകളാണ്. അതില്‍തന്നെ നാല് എണ്ണം ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളുമാണ്. ബാക്കിയുള്ളവ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ ലോക്ക് ഇന്‍ പിരിയഡ് ഉള്ളവയും. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ ലോക്ക് ഇന്‍ പിരിയഡ് കഴിഞ്ഞാല്‍ മാത്രമെ ഇവയിലെ ക്രയവിക്രയം സാധ്യമാകൂ.


എസ്ബിഐ മ്യൂച്വല്‍, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എല്‍ഐസി മ്യൂച്വല്‍, ബിര്‍ള മ്യൂച്വല്‍, കാനാറ റൊബേകോ, റിലയന്‍സ്, ഡൂയിച്ചേ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ കമ്പനികളാണ് പുതിയ ഫണ്ട് ഓഫറുകള്‍ പുറത്തുവിടാനിരിക്കുന്നത്.


പരമാവധി നിക്ഷേപം സമാഹരിക്കുന്നതിനായി പല കമ്പനികളും വിതരണക്കാര്‍ക്ക് 5-6 ശതമാനം കമ്മീഷന്‍ നല്‍കുന്നത് ആംഫിയുടെ നേരത്തെതന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെബി ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.











from kerala news edited

via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു







കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19640 രൂപയായി. 2455 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 19720 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.











from kerala news edited

via IFTTT

സൂചികകളില്‍ നേട്ടം: സെന്‍സെക്‌സ് 71 പോയന്റ് ഉയര്‍ന്നു







സൂചികകളില്‍ നേട്ടം: സെന്‍സെക്‌സ് 71 പോയന്റ് ഉയര്‍ന്നു


മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 71 പോയന്റ് ഉയര്‍ന്ന് 28781ലും നിഫ്റ്റി സൂചിക 22 പോയന്റ് ഉയര്‍ന്ന് 8734ലുമെത്തി.

1042 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 727 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ഗെയില്‍, എംആന്റ്എം, വിപ്രോ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, സിപ്ല, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.











from kerala news edited

via IFTTT

എ.ബി.സി കാര്‍ഗോ ട്രോഫി റിഫ പ്രീമിയര്‍ ലീഗിന് തുടക്കമായി








എ.ബി.സി കാര്‍ഗോ ട്രോഫി റിഫ പ്രീമിയര്‍ ലീഗിന് തുടക്കമായി


Posted on: 12 Mar 2015







റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എ.ബി.സി കാര്‍ഗോ ട്രോഫി മൂന്നാമത് റിഫ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് റിയാദില്‍ തുടക്കമായി. വെള്ളിയാഴ്ച കാലത്തും വൈകീട്ടുമായി അസീസിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കാലത്ത് നടന്ന മത്സരങ്ങളില്‍ എ ഡിവിഷനില്‍ റോയല്‍ റിയാദ് സോക്കര്‍ റെയിന്‍ബോ എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിനും ബി ഡിവിഷനില്‍ സുലൈ എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പയ്യന്നൂര്‍ സൗഹൃദവേദിയേയും ഒബയാര്‍ എഫ്.സി 2-1 ന് സോക്കര്‍ സ്‌പോര്‍ട്ടിംഗിനേയും പരാജയപ്പെടുത്തി. സ്‌പോര്‍ട്ടിംഗ് കേരളയും ചാലഞ്ചേഴ്‌സ് എഫ്.സി യും തമ്മില്‍ നടന്ന മത്സരം ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. വൈകുന്നേരം എ ഡിവിഷനില്‍ യൂത്ത് ഇന്ത്യ ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാന്‍േറണ്‍ എഫ്.സി യേയും യുണൈറ്റഡ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് യൂത്ത് ഇന്ത്യ സോക്കറിനേയും പരാജയപ്പെടുത്തി. ബി ഡിവിഷനില്‍ കേരള ഇലവന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐ.എഫ്.എഫ് എഫ്.സി ടീമിനേയും റിയന്‍ കേരള ടീം 3-0 ന് പയ്യന്നൂര്‍ സൗഹൃദവേദിയേയും പരാജയപ്പെടുത്തി.

എ.ബി.സി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍ ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് നിര്‍വ്വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, റഹ്മാന്‍ ചെറുവാടി, അലവി ഹാജി പാട്ടശ്ശേരി, അബ്ദുള്ള വല്ലാഞ്ചിറ, ദേവന്‍ പത്തിരിപ്പാല, ബഷീര്‍ ചേലേമ്പ്ര, ഹനീഫ കൊച്ചി, ജലീല്‍ അരീക്കോട്, അബ്ദുല്‍ മജീദ്, ഹൈദ്രോസ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. മുജീബ് ഉപ്പട, കബീര്‍ വല്ലപ്പുഴ, അബ്ദുള്ള അരീക്കോട്, ഹംസ തൃക്കടീരി, ജംഷി കോഴിക്കോട്, ബര്‍ക്കത്ത് നരിപ്പറ്റ, നൗഷാദ് വാണിയമ്പലം, ഹംസക്കോയ പെരുമുഖം, നൗഷാദ് വാണിയമ്പലം തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

മഹല്ല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു








മഹല്ല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


Posted on: 12 Mar 2015







ദുബായ്: മാടവന കിഴക്കെ മുഹയുദ്ധീന്‍ ജുമാമസ്ജിദ് യു.എ.ഇ. മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ലില്‍ കൂടുതല്‍ സാന്ത്വന കാരുണ്യ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പി.എം.ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ജലീല്‍, റഫീഖ് ഏറിയാട്, റാഷിദ്, ഫൈസല്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. അബ്ദുസലാം പി.വി., വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.




വാര്‍ത്ത അയച്ചത് : റഫീഖ് ഏറിയാട്‌












from kerala news edited

via IFTTT

സുരാജിന്റെ സത്യാന്വേഷണ പരീക്ഷകളുടെ ട്രെയിലറെത്തി











പേരറിയാത്തവരിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറന്മൂട് നായകനായ വ്യത്യസ്തമായ ചിത്രമാണ് എന്റെ സത്യാന്വേഷണ പരീക്ഷകള്‍. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന്‍ ഒരുക്കിയ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

കാവാലം നാരായണപ്പണിക്കറുടെ വരികള്‍ക്ക് എം.ജി ശ്രീകുമാറിന്റേതാണ് സംഗീതം. മനോജ്.കെ.ജയന്‍, റഹ്മാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ ഗോപിനാഥ്, മൈഥിലി, നെടുമുടി വേണു തുടങ്ങിയ താരനിരയുണ്ട് ചിത്രത്തില്‍











from kerala news edited

via IFTTT

ബ്രോക്കണ്‍ ഹോഴ്‌സസ് ട്രെയിലറെത്തി: ചിത്രം ഏപ്രില്‍ 10ന്‌









വിധു വിനോദ് ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ബ്രോക്കണ്‍ ഹോഴ്‌സസ് റിലീസിന് തയാറായി. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ചേര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മാഫിയകളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു ഇതിഹാസ്യ കാവ്യമായിട്ടാണ് വിധു വിനോദ് ചോപ്ര ഈ സിനിമ അവതരിപ്പിക്കുന്നത്.

100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഏപ്രില്‍ 10 ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഇന്ത്യയിലും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് വിതരണം ചെയ്യുന്നത്.


തോമസ് ജാനെ, വിന്‍സെന്റ് ഡി ഓണോഫ്രിയോ, ആന്റണ്‍ യെല്‍ച്ചിന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. രണ്ട് സഹോദരന്മാരുടെ ജീവിതവും ആത്മബന്ധവും ചിത്രത്തിന്റെ കാതലാണ്. ജെയിംസ് കാമറൂണിനെ പോലെ വിഖ്യാതനായ സംവിധായകന്‍ തന്നെ ബ്രോക്കണ്‍ ഹോഴ്‌സസിനെ പ്രശംസിച്ചത് അത്ഭുതത്തോടെ കാണേണ്ടതാണെന്ന് ട്രെയിലര്‍ റിലീസ് വേദിയില്‍ ആമിര്‍ പറഞ്ഞു. വിസ്മയിപ്പിക്കുന്ന സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ വിദേശ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും ആമിര്‍ പങ്കുവെച്ചു.





ഇന്ത്യക്കാരന്‍ ആദ്യമായി രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയുമുണ്ട് ബ്രോക്കണ്‍ ഹോഴ്‌സസിന്. ഇത് കേവലമൊരു സിനിമയല്ല, ഒരു സ്വപ്‌നസാഫല്യം കൂടിയാണ് വിധുവിനോദ് ചോപ്ര പറഞ്ഞു.









from kerala news edited

via IFTTT

വെണ്ണിലാ കബഡിക്കുഴുവിന് രണ്ടാം ഭാഗം വരുന്നു









ഒരുപറ്റം യുവാക്കളെ അണിനിരത്തി കബിഡിയുടെ പശ്ചാത്തലത്തില്‍ സുശീന്ദ്രന്റെ ഒരുക്കിയ ഹിറ്റ് ചിത്രം വെണ്ണിലാ കബഡിക്കുഴുവിന് രണ്ടാം ഭാഗം വരുന്നു. സുശീന്ദ്രന്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ രചിക്കുന്നത്. സംവിധാനം ചെയ്യുന്നത് സുശീന്ദ്രന്റെ അസോസിയേറ്റായ ശേഖറാണ്.

സുശീന്ദ്രന്റെ ജീവയില്‍ അഭിനയിച്ച ലക്ഷ്മണനാണ് രണ്ടാം ഭാഗത്തില്‍ നായകനാകുന്നത്. കിഷോര്‍ ഉള്‍പ്പടെ വെണ്ണിലാ കബഡിക്കുഴുവില്‍ അഭിനയിച്ച ഭൂരിഭാഗം പേരും രണ്ടാം ഭാഗത്തിലുണ്ടാകും. പശുപതിയും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.


ഏപ്രില്‍ 23 ന് ഷൂട്ടിങ് തുടങ്ങും.











from kerala news edited

via IFTTT