121

Powered By Blogger

Wednesday, 18 November 2020

പാഠം 99| കുറഞ്ഞ ചെലവില്‍ വിദേശ ഓഹരികളില്‍ നിക്ഷേപിച്ച് 65ശതമാനംവരെ നേട്ടമുണ്ടാക്കാം

പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പോർട്ട്ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകൾ ഓർത്ത് അദ്ദേഹം പിൻവലിയാൻ ശ്രമിച്ചു. എന്നാൽ, കുറഞ്ഞ ചെലവിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയുമെന്നുകേട്ടപ്പോൾ അദ്ദേഹം അതിനുതയ്യാറായി. ഓഹരി സൂചികകൾ ഓരോദിവസവും പുതിയ കൊടുമുടികൾ കീഴടക്കുമ്പോൾ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായം നിക്ഷേപകർക്ക് നൽകിയത്. മോട്ടിലാൽ ഓസ്വാൾ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകൾക്കകം ഫണ്ടിൽ നിക്ഷേപമായെത്തിയത്. 2015 മുതൽ ഇതുവരെ 30.89ശതമാനമാണ് നൽകിയ ആദായം. പത്തുവർഷംമുമ്പ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികൾ തുറന്നുനൽകിയിട്ടുണ്ട്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. മാർക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യൺ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയർത്തി. ഇതോടെ 600 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയർത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയുംചെയ്തു. എങ്ങനെ നേട്ടമുണ്ടാക്കാം? രാജ്യത്തെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നവർക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തിൽ ഓവർലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഒരാൾതന്നെ ആക്സിസ് ബ്ലുചിപ് ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ നിക്ഷേപകൻ അറിയാതെതന്നെ ഓവർലാപുണ്ടാകുന്നു. ഭൂമിശാത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികൾ നൽകുന്നത്. രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. നിക്ഷേപിക്കാനുള്ള വഴികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളർ നിരക്കിലായിരിക്കും ബ്രോക്കർഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ചുരുങ്ങി ചെലവിൽ ഇടിഎഫിൽ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താൻ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക). TOP FUNDS INVESTING IN THE US MARKET*​ Fund 1 Yr Return* 3 Yr Return* 5 Yr Return* DSP US Flexible Equity Dir 40.78 20.17 17.85 Franklin India Feeder Franklin US Opportunities Dir 49.20 30.16 25.4 Motilal Oswal Nasdaq 100 FOF Dir 54.53 - - Motilal Oswal NASDAQ 100 ETF 50.00 30.89 65.21 Nippon India US Eqt Opportunities Dir 33.63 22.2 20.22 Return as on Nov, 18, 2020. *SIP Return ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.

from money rss https://bit.ly/3nGWY2L
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പത്തുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയിൽ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ വ്യാഴാഴ്ചയും ഇടിവ് തുടർന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4.31 ഡോളർ കുറഞ്ഞ് 1,867.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടർച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്.

from money rss https://bit.ly/3kJfc1X
via IFTTT

സെന്‍സെക്‌സില്‍ 284 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 284 പോയന്റ് നഷ്ടത്തിൽ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 642 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, മാരുതി സുസുകി, എൻടിപിസി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ടാറ്റ മട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/35GWXpE
via IFTTT

ലയനത്തിലൂടെ അതിവേഗ വളർച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

മുംബൈ: നൂറുവർഷത്തിനടുത്ത് പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിൽ വേഗത്തിൽ പ്രവർത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 വർഷമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവർത്തനം 24 നഗരങ്ങളിൽ മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്സ്റ്റെൻഷൻ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കൽ സാധ്യമായാൽ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്. സിങ്കപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ൽ ആദ്യ ഓഫീസും അടുത്തവർഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യൻ വിഭാഗത്തിന് രൂപംനൽകുന്നത് 2019 മാർച്ചിൽ മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകൾ ഇതിനകം തുറന്നിട്ടുണ്ട്. ശാഖകൾ കുറവാണെങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഡി.ബി.എസ്. ഇന്ത്യക്ക് വലിയ സാന്നിധ്യമാണുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽവായ്പകൾ അടക്കം പദ്ധതികൾ അവതരിപ്പിച്ചതിലൂടെ മികച്ച ലാഭമുണ്ടാക്കാനും ബാങ്കിനായി. 2019-'20 സാമ്പത്തിക വർഷം 111 കോടി രൂപയുടെ ലാഭമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ സ്വന്തമാക്കിയത്. ആറുമടങ്ങാണ് ലാഭവർധന. നിഷ്ക്രിയ ആസ്തി 2.6 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. റിസർവ് ബാങ്ക് പ്രഖ്യാപനത്തിനുപിന്നാലെ ഏറ്റെടുക്കലിനു അനുമതിലഭിച്ചാൽ ലക്ഷ്മി വിലാസ് ബാങ്കിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിനായി ക്ലിക്സ് കാപിറ്റൽ പദ്ധതിയിട്ടിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

from money rss https://bit.ly/3fcGNr6
via IFTTT

റെക്കോഡ് ഉയരത്തില്‍തന്നെ: സെന്‍സെക്‌സ് 44,180ല്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയർന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, പൊതുമേഖല സൂചികകൾ മൂന്നുശതമാനമാണ് ഉയർന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാർമ ഓഹരികളിൽ വില്പന സമ്മർദംപ്രകടമായിരുന്നു. Sensex gains 227 pts, ends above 44K

from money rss https://bit.ly/2K9cciD
via IFTTT

സക്കര്‍ബര്‍ഗിനെ പിന്നിലാക്കി: ലോക കോടീശ്വരപട്ടികയില്‍ ഇലോണ്‍ മസ്‌ക് മൂന്നാമന്‍

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മറികടന്ന് ടെസ് ലയുടെയും സ്പെയ്സ് എക്സിന്റെയും മേധാവി ഇലോൺ മസ്ക്. 100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയിൽ മസ്ക് മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ വർധനവുണ്ടായത്. 7.6 ബില്യൺ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്കിന് ലഭിച്ചതെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നു. 2020ൽമാത്രം ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 82.1 ബില്യൺ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹംതന്നെ. Elon Musk now world's third richest person, overtakes Mark Zuckerberg

from money rss https://bit.ly/38UhQje
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാന്‍ വേദാന്ത താല്‍പര്യപ്രതം നല്‍കി

പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താൽപര്യപത്രം നൽകിയതായി കമ്പനി സ്ഥിരീകരിച്ചു. ബി.പി.സി.എലിലെ 52.98ശതമാനം ഓഹിരകളാണ് സർക്കാർ വിൽക്കുന്നത്. താൽപര്യപത്രം നൽകുന്നതിനുള്ള അവസാനതിയതി നവംബർ 16ആയിരുന്നു. നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബി.പി.സി.എലുമായുള്ള കൂട്ടുകെട്ട് ഗുണംചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. അതേസമയം, സർക്കാർ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ കേട്ടിരുന്നത്. എന്നാൽ സൗദി ആരാംകോയും രാജ്യത്തെതന്നെ വൻകിട കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസും താൽപര്യപത്രം നൽകിയിട്ടില്ല. Vedanta puts in expression of interest to buy govts entire stake in BPCL

from money rss https://bit.ly/2IFetlw
via IFTTT

Tuesday, 17 November 2020

20 വര്‍ഷത്തിനിടെ പ്രതിസന്ധിയിലായത് 11 ബാങ്കുകള്‍: ചരിത്രമറിയാം

രാജ്യത്ത് ബാങ്കുകൾ തകരുന്നതും പിന്നീട് മറ്റുബാങ്കുകളുമായി ലയിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവിൽ ലക്ഷ്മി വിലാസ് ബാങ്കിനാണ് ആർബിഐയുടെ പൂട്ടുവീണത്. നവംബർ 17ന് വൈകുന്നേരം ആറുമുതൽ ഡിസംബർ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏർപ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകൾ ആർബിഐയുടെ അനുമതിയോടെമാത്രമെ നടക്കൂ. കഴിഞ്ഞ മാർച്ചിലെ യെസ് ബാങ്ക് എപിസോഡിനുപിന്നാലെയാണ് മാസങ്ങൾ കഴിയുംമുമ്പെ മറ്റൊരു സ്വകാര്യ ബാങ്കുകൂടി പ്രതിസന്ധിയിലാകുന്നത്. 1947നും 1969നുമിടയിൽ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകർന്നത്. അതിനുശേഷം 36 സ്വകാര്യ ബാങ്കുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തി. അവയിൽ പലതും പിന്നീട് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ലയനം നടന്നത് 2004ലിലാണ്. ലക്ഷ്മി വിലാസ് ബാങ്കിനുമുമ്പായി ഇരുപതുവർഷത്തിനിടെ 10 ബാങ്കുകളാണ് പ്രതിസന്ധിയിലായത്. സിക്കിം ബാങ്ക് ലിമിറ്റഡ്: 1999ലാണ് റിസർവ് ബാങ്ക് സിക്കിം ബാങ്കിനുമേൽ മാർച്ച് എട്ടുമുതൽ ജൂൺ 5വരെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ബറേലി കോർപ്പറേഷൻ ബാങ്ക് ലിമിറ്റഡ്: അതേദിവസംതന്നെ ബറേലി കോർപ്പറേഷൻ ബാങ്കിനുമേലും പിടിവീണു. ജൂൺ അഞ്ചുവരെയാണ് ആദ്യം മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിന്നീട് 2000 മാർച്ച് മൂന്നുവരെ അതുനീട്ടി. ബനാറസ് സ്റ്റേറ്റ് ബാങ്ക്: 2002 ജനുവരി 22നാണ് ബനാറസ് സ്റ്റേറ്റ് ബാങ്കിനുമേൽ മൊറട്ടോറിയം ചാർത്തിയത്. 2002 ഏപ്രിൽ 21വരെ രണ്ടുമാസത്തേയ്ക്കായിരുന്നു ഇത്. നെടുങ്ങാടി ബാങ്ക്: കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുങ്ങാടി ബാങ്കിന് പൂട്ടുവീണത് 2002 നവംബർ രണ്ടിനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കുകൂടിയായിരുന്നു നെടുങ്ങാടി. 2003 ഫെബ്രുവരി ഒന്നുവരെ മൊറട്ടോറിയം ഏർപ്പെടുത്തി. സൗത്ത് ഗുജറാത്ത് ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്: 2003 നവംബർ 13ന് ആറുമാസത്തേയ്ക്കാണ് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയത്. 2004 ഓഗസ്റ്റുവരെയായിരുന്നു ഇത്. ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്: സാമ്പത്തിക ഇപടപാടുകളുടെ തെറ്റായ വെളിപ്പെടുത്തലിനെതുടർന്നാണ് ഗ്ലോബൽ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 2004 ജൂലായ് 24 മുതൽ 2004 ഒക്ടോബർ 23വരെ മൂന്നുമാസമായിരുന്നു മോറട്ടോറിയം. ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: 2006 ജനുവരി ഏഴുമുതൽ 2006 ഏപ്രിൽ ആറുവരെ ആദ്യഘട്ടത്തിലും പിന്നീട് ഒക്ടോബർ ആറുവരെയും മൊറട്ടോറിയം ഏർപ്പെടുത്തി. യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ലിമിറ്റഡ്: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് 2005 സെപ്റ്റംബർ രണ്ടുമുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. 2006 ഡിസംബർ ഒന്നുവരെ 10,000 രൂപമാത്രം പിൻവലിക്കാനാണ് അനുമതി നൽകിയത്. പിഎംസി ബാങ്ക്: 2019 സെപ്റ്റംബർ 23നായിരുന്നു പിഎംസി ബാങ്കിനുമേൽ താഴുവീണത്. മൊറട്ടോറിയം ഇപ്പോഴുംതുടരുകയാണ്. 2020 ഡിസംബർ 20വരെയാണിത്. യെസ് ബാങ്ക്: ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിക്കുതൊട്ടുമുമ്പാണ് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിൻവലിക്കുന്നതുക 50,000 രൂപയായി പരിമിതപ്പെടുത്തി. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തിയത്.

from money rss https://bit.ly/32VOWeG
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,840യായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തർദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്. ഔൺസിന് 1,876.85 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വില. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലുമുണ്ടായിട്ടുണ്ട്.

from money rss https://bit.ly/38SWjav
via IFTTT

ഒരു ബാങ്കുകൂടി ഇല്ലാതാകുന്നു: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ?| വിശദാംശങ്ങള്‍ അറിയാം

അപ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബർ 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ. മൊറട്ടോറിയം എന്നാൽ എന്താണ്? മൊറട്ടോറിയം പ്രഖ്യാപിച്ചാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കിൽനിന്ന് പണം പിൻവലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ 25,000 രൂപവരെ പിൻവലിക്കാൻ നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൊറട്ടോറിയം ഏർപ്പെടുത്താൻ കാരണം? ബാങ്കിന്റെ സാമ്പത്തികനില തകരാറിലായതിനെതുടർന്നാണ് ബാങ്കിന്റെ ബോർഡിന്റെ അധികാരങ്ങൾ പിൻവലിച്ചത്. ഡിസംബർ 16വെരയാണ് നിയന്ത്രണം. റിസർവ് ബാങ്കിന്റെ നീക്കം എന്തായിരിക്കും? ബോർഡിനെ അസാധുവാക്കാൻ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷൻ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കിൽ നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കിൽ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. ഭാവിയിൽ പ്രതീക്ഷിക്കാവുന്നത് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎൽ നിക്ഷേപിക്കുക. ഓഹരി നിക്ഷേപം പിൻവലിക്കാൻ കഴിയുമോ? ആർബിഐ തയ്യാറാക്കിയ കരട് നിർദേശപ്രകാരം ഓഹരി നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുലഭിക്കാൻ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോൾ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിർദേശമായതിനാൽ ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആർബിഐ ഉറപ്പുനൽകിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്. യെസ് ബാങ്കിന് സംഭവിച്ചത് 2020 മാർചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.

from money rss https://bit.ly/38PcHJb
via IFTTT

സെന്‍സെക്‌സില്‍ 111 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 111 പോയന്റ് നഷ്ടത്തിൽ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 420 ഓഹരികൾ നഷ്ടത്തിലുമാണ്. 72 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി 20ശതമാനം കൂപ്പുകുത്തി. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3pGFHIQ
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാൻ മുൻനിരകമ്പനികളൊന്നുമില്ല

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എലിനെ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ. മൂന്നു നാലു താത്പര്യപത്രങ്ങൾ ലഭിച്ചതായി പറയുമ്പോഴും അവയുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശകമ്പനികളിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ ഉയർന്നുകേട്ടിരുന്നത്. എന്നാൽ, സൗദി ആരാംകോയും ഇന്ത്യയിൽ പെട്രോകെമിക്കൽ വ്യവസായത്തിൽ അവരുടെ പങ്കാളികളാകാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും താത്പര്യപത്രം നൽകിയിട്ടില്ല. ബ്രിട്ടീഷ് പെട്രോളിയം, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ്, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എന്നിവയും അവസാനനിമിഷം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബി.പി.സി.എൽ. ഓഹരിവിൽപ്പന നടപടിക്ക് മികച്ച പ്രതികരണം ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നിട്ടും എത്ര താത്പര്യപത്രം ലഭിച്ചുവെന്നുപോലും സർക്കാർ വെളിപ്പെടുത്തുന്നില്ല. 1000 കോടി ഡോളർ ആസ്തിയുള്ള സ്വകാര്യകമ്പനികൾ അല്ലെങ്കിൽ കൺസോർഷ്യത്തിനാണ് താത്പര്യപത്രം സമർപ്പിക്കാൻ യോഗ്യതയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എണ്ണമേഖലയിലുള്ള പല കമ്പനികൾക്കും താത്പര്യപത്രം സമർപ്പിക്കാൻ കഴിയാതായി. ഈ സാഹചര്യത്തിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെയും കൺസോർഷ്യങ്ങളാണ് ബി.പി.സി.എലിനായി രംഗത്തുവന്നിട്ടുള്ളതെന്നാണ് സൂചനകൾ. താത്പര്യപത്രം സ്വീകരിക്കാനുള്ള സമയം കഴിഞ്ഞതോടെ ബി.പി.സി.എൽ. സ്വകാര്യവത്കരണനടപടികൾ രണ്ടാംഘട്ടത്തിലേക്കു കടക്കുകയാണ്. താത്പര്യപത്രം സമർപ്പിച്ചവരിൽനിന്ന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അവരോട് ലേലത്തുകയുൾപ്പെടെ പദ്ധതിസമർപ്പിക്കാൻ ആവശ്യപ്പെടും. ഇതിന് രണ്ടു മുതൽ മൂന്നാഴ്ചവരെയെടുക്കുമെന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപ പൊതു ആസ്തി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 6138.48 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ 52.98 ശതമാനം വരുന്ന ബി.പി.സി.എൽ. ഓഹരി വിൽപ്പന നിർണായകമാണ്. ഇതിലൂടെ 48,000 കോടി രൂപയ്ക്കടുത്ത് ഖജനാവിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഐ.പി.സി.എൽ. റിലയൻസ് ഇൻഡസ്ട്രീസിന് വിറ്റഴിച്ചതിനുശേഷം പെട്രോളിയം മേഖലയിലെ ആദ്യ സ്വകാര്യവത്കരണത്തിനാണ് അരങ്ങൊരുങ്ങുന്നത്. എച്ച്.പി.സി.എലിലെ സർക്കാർഓഹരികൾ വിറ്റഴിച്ചെങ്കിലും വാങ്ങിയത് മറ്റൊരു പൊതുമേഖലാകമ്പനിയായ ഒ.എൻ.ജി.സി.യാണ്. ബി.പി.സി.എലിനായി താത്പര്യപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊതുമേഖലാ എണ്ണക്കമ്പനികളെ സർക്കാർ വിലക്കിയിരുന്നു.

from money rss https://bit.ly/3fbtxD9
via IFTTT

വീണ്ടും പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സ് 44,000ത്തിനടുത്ത് ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയതോടൊപ്പം പുതിയ റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി 12,850ന് മുകളിലെത്തി. സെൻസെക്സ് 314.73 പോയന്റ് നേട്ടത്തിൽ 43,952.71ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 93.90 പോയന്റ് ഉയർന്ന് 12,874.20 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1181 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, എൻടിപിസി, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ലോഹം, ബാങ്ക് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. അതേസമയം, ഊർജം, ഫാർമ, ഐടി ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു. Sensex, Nifty end at fresh record highs

from money rss https://bit.ly/35Fpc8e
via IFTTT

ക്രിസ് ഗോപാലകൃഷ്ണനെ ഇന്നൊവേഷന്‍ ഹബിന്റെ ചെയര്‍മാനായി ആര്‍ബിഐ നിയമിച്ചു

റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി ഇൻഫോസിസിന്റെ മുൻ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ധനകാര്യമേഖലയിൽ സാങ്കേതിക വിദ്യയിലൂന്നിയ നവീകരണത്തിന് ഇന്നൊവേഷൻ ഹബ്(ആർബിഐഎച്ച്)ആരംഭിക്കുമെന്ന് ഓഗസ്റ്റിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. ചെയർമാന്റെ നേതൃത്വത്തിലുള്ളസമിതിയായിരിക്കും ആർബിഐഎച്ചിന്റെ പ്രചവർത്തനങ്ങൾ ഏകോപിപ്പിക്കുക. സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവിൽ ക്രിസ് ഗോപാലകൃഷ്ണൻ. മദ്രാസ് ഐഐടി പ്രൊഫസർ അശോക് ജുൻജുൻവാല, ബെംഗളുരു ഐഐഎസ് സി പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂർത്തി, ടിവിഎസ് ക്യാപിറ്റൽ ഫണ്ട് സിഎംഡി ഗോപാൽ ശ്രീനിവാസൻ, എ്ൻപിസിഐ മുൻ സിഇഒ എ.പി ഹോത്ത, സിൻഡിക്കേറ്റ് ബാങ്ക് മുൻ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആർബിഐ എക്യുക്യുട്ടീവ് ഡയറക്ടർ ടി റാബി ശങ്കർ, ആർബിഐയിലെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗം സിജിഎം ദീപക് കുമാർ, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജിയിലെ ഡയറക്ടർ കെ നിഖില എന്നിവരാണ് അംഗങ്ങൾ. സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല. RBI appoints Kris Gopalakrishnan as chairperson of its innovation hub

from money rss https://bit.ly/36MBevA
via IFTTT

Monday, 16 November 2020

2021 ഡിസംബറില്‍ സെന്‍സെക്‌സ് 50,000 മറികടക്കുമെന്ന്‌ മോര്‍ഗന്‍ സ്റ്റാന്‍ലി

കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകൾ അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. അടുത്തവർഷം ഡിസംബറോടെ സെൻസെക്സ് 50,000 മറികടക്കുമെന്നാണ് മോർഗന്റെ വിലിയരുത്തൽ. വരുന്ന ജൂണിൽ സെൻസെക്സ് 37,300 പിന്നിടുമെന്ന് നേരത്തെ ഇവർ പ്രവചിച്ചിരുന്നു. സെൻസെക്സിന്റെ ഇപിഎസ് 2021 സാമ്പത്തികവർഷത്തിൽ 15ശതമാനവും 2022 വർഷത്തിൽ 10ശതമാനവും 2023 വർഷത്തിൽ ഒമ്പതുശതമാനവും ഉയരുമെന്നാണ് ബ്രോക്കിങ് സ്ഥാപനത്തിന്റെ പ്രവചനം. വൈറസ് ഭീതിയിൽനിന്ന് വിമുക്തമാകുമ്പോൾ വളർച്ച സ്ഥിരമാകും. ആഗോള ഉത്തേജക നടപടികളുടെ പിന്തുണയോടെ അതോടെ സെൻസെക്സ് 50,000 മറികടക്കുമെന്നാണ് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. അതേസമയം, കോവിഡ് മഹാമാരി 2021വരെ ഭീതിപടർത്തിയാൽ സെൻസെക്സിന്റെ നീക്കം 37,000ൽ തടസ്സപ്പെടാനുമിടയുണ്ട്. വളർച്ച വീണ്ടെടുക്കൽ പരിമിതമാകുകയും സമ്പദ് വ്യവസ്ഥയിൽ തളർച്ചനിലനിൽക്കുകയുംചെയ്താലാണിങ്ങനെ സംഭവിക്കുകയെന്നും മോർഗൻ പ്രവചിക്കുന്നു. Morgan Stanley sees Sensex at 50,000 by December 2021

from money rss https://bit.ly/35DiMGI
via IFTTT

ആഗോള വിപണികളില്‍ പണമൊഴുക്കിന്റെ ഉന്‍മാദാവസ്ഥ

കൊറോണ വൈറസ് വാക്സിൻ ഉടനെയെത്തുമെന്ന പ്രതീക്ഷയിൽ ആഗോളമായി സാമ്പത്തിക വിപണികൾ ഒരുതരം ഉന്മാദാവസ്ഥയിലെത്തിയിരിക്കുന്നു. ആദ്യഫലങ്ങളനുസരിച്ച് ഫൈസർ കമ്പനിയുടെ വാക്സിൻ 90 ശതമാനം ഗുണം വാഗ്ദാനം ചെയ്യുന്നതിനാൽ നേരത്തേ പ്രതീക്ഷതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാകും എന്ന കാഴ്ചപ്പാടാണ് ഇതിനുകാരണം. അങ്ങനെയെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചുവരുന്നതിന്റേയും പുതിയ ധനാഗമത്തിന്റേയും ഗുണഫലം അനുഭവിക്കുന്ന ഓഹരി വിപണിക്ക് വലിയകുതിപ്പ് സമ്മാനിക്കും. മുൻ പാദത്തെയപേക്ഷിച്ച് സാമ്പത്തികനിലയിൽ മൂന്നിലൊന്നിലധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പംകാരണം പിടിച്ചു വെച്ചിരുന്ന പണം വിപണിയിലേക്കു കുതിച്ചെത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പുഫലം പ്രതീക്ഷതിനേക്കാൾ മെച്ചമായതോടെ പണത്തിന്റെ വലിയ ഒഴുക്കുണ്ടാവുകയും വിപണിയിൽ വലിയ ഉണർവ് അനുഭവപ്പെടുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ടൊരുലോകവും തെരഞ്ഞെടുപ്പിനുമുമ്പായി വാഗ്ദാനം ചെയ്യപ്പെട്ട വർധിച്ച സാമ്പത്തിക ഉത്തേക പദ്ധതിയിലുള്ള പ്രതീക്ഷയുമാണ് പണത്തിന്റെ ഒഴുക്കിനു പിന്നിൽ. യുഎസിൽ 2021 ജനുവരിയിൽ പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ടീമിനെക്കുറിച്ച് വലിയപ്രതീക്ഷയാണുള്ളത്. സൗഹാർദപൂർണമായ ലോകനയങ്ങളും ആഗോള വ്യാപാര അഭിവൃദ്ധിയും മുന്നിൽ കാണുന്നു. സമാനമായ വലിയൊരു ഉത്തേജക പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ യൂറോപ്പിലുമുണ്ട്. ഈഘടകങ്ങളെല്ലാം ഓഹരിവിപണിയിൽ റിസ്ക്-ഓണി ന് തുടക്കം കുറിച്ചു. ഈമാസം ഇതുവരെ യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ യഥാക്രമം 10 ശതമാനം, 15 ശതമാനം, 10 ശതമാനം എന്നക്രമത്തിൽ കുതിപ്പുണ്ടായി. ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ ഈ ട്രെൻഡ് മാറുമെന്നു വിശ്വസിക്കാൻ കാരണംകാണുന്നില്ല. നവംബറിൽ യുഎസ് ഇലക്ഷനും അവരുടെ കേന്ദ്ര ബാങ്ക് യോഗത്തിനും മുന്നോടിയായി ധാരാളംപണം പിടിച്ചുവെക്കപ്പെട്ടിരുന്നു. കോവിഡ് 19ന്റെ വരവിനുശേഷം പ്രഖ്യാപിക്കപ്പെട്ട ധന, സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെലഭിച്ച പണമായിരുന്നു ഇത്. ഇതെല്ലാം ഇപ്പോൾ സ്വതന്ത്രമായിരിക്കുന്നു. ഭാവിയിൽ കൂടുതൽ പണം വിപണിയിലേക്കും സാമ്പത്തിക രംഗത്തേക്കും എത്തിച്ചേരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡ് മാറാനുള്ള സാധ്യത കുറവാണ്. മറിച്ചാകണമെങ്കിൽ ഉത്തേജക പദ്ധതികളുടെ വലിപ്പം വിചാരിച്ചതിലും കുറവായിരിക്കുകയും അതിനകംതന്നെ വിപണി അമിത പ്രതീക്ഷയിൽ എത്തിച്ചേരുകയുംവേണം. വിലകൾ ഇപ്പോൾ റെക്കാർഡുയരത്തിലായതിനാൽ വിപരീത വാർത്തകൾവരുന്നത് തടയുന്നതിൽ പരിമിതിയുണ്ടെന്നത് ഹൃസ്വകാലത്തേക്ക് ബാധിച്ചേക്കാം. സാമ്പത്തികരംഗത്ത് തിരിച്ചുവരവ് തുടങ്ങിയിട്ടേയുള്ളു, നേട്ടങ്ങൾ താഴ്ന്നനിലയിലും. ഈഘട്ടത്തിൽ വിലകൾ ഉയർന്നനിരക്കിൽതന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ പിഇ പോലുള്ള അളവുകോലുകൾ ഹൃസ്വകാലത്തേക്ക് ഉയർന്നുനിലകൊള്ളുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സാധാരണനില വീണ്ടെടുക്കും. ദീർഘകാലത്തേക്ക് ഈ പ്രവണതയിൽ മാറ്റമുണ്ടാകാനിടയില്ല. ഇതിലുപരിയായി ആശങ്കയുള്ളത് പാശ്ചാത്യ ലോകത്തെ ശൈത്യകാലത്തെക്കുറച്ചുള്ളതാണ്. വൈറസ് ബാധ വർധിക്കാനും ഇപ്പോൾതന്നെ കോവിഡ് രോഗികൾ തിങ്ങി നിറഞ്ഞ ആശുപത്രികൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാനും അതിനു കഴിയും. 2021ന്റെ പകുതിക്കുശേഷം മാത്രമേ വാക്സിൻ വ്യാപകമാവുകയുള്ളു. ശൈത്യകാല രോഗവ്യാപനം കൂടുതൽ നിയന്ത്രണങ്ങളിലേക്കും അടച്ചിടലുകളിലേക്കും യൂറോപ്പിനെ നയിക്കാനും മൂന്നാംപാദത്തിൽ കാണപ്പെട്ടതു പോലെ സാമ്പത്തികവളർച്ച കുറയാനും ഇടയാക്കിയേക്കും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഫൈസർ കമ്പനിയുടെ വാക്സിന്റെ ഉപയോഗമോ പ്രയോജനമോ ഇവിടെ വളരെ കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വാക്സിൻ പെട്ടെന്നുതന്നെ എത്തിച്ചേരുമെന്ന പ്രതീക്ഷ പാശ്ചാത്യ വിപണികളിൽ ഊർജ്ജം വിതയ്ക്കുന്നു. വാക്സിൻ ഫലപ്രദമായി സൂക്ഷിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം ഇന്ത്യയിൽ ഇത് വിജയകരമായി ഉപയോഗപ്പെട്ടേക്കില്ല. കൂടിയ തണുപ്പിൽ സംഭരണ സൗകര്യവും ഇതേനിലവാരത്തിലുള്ള ഗതാഗത സംവിധാനവും സാധാരണ ഗതിയിൽ രാജ്യത്ത് ലഭ്യമല്ല. രാജ്യത്തെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നതിന് ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്തേജക സംവിധാനം ആവശ്യമുണ്ട്. നികുതിയിളവ് ഹൗസിംഗ് ഡെവലപ്പർമാർക്കും വീടുവാങ്ങുന്നവർക്കും ഗുണകരമാണത്. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഭവന മേഖലയിൽ ഡിമാൻഡ് വർധിക്കാനും ഇതിടയാക്കും. വളത്തിന് 65,000 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചത് ഗ്രാമീണമേഖലയ്ക്കും കാർഷിക മേഖലയ്ക്കും സഹായകമാകും. ഉൽപാദനത്തിനനുസരിച്ചുള്ള ആനുകൂല്യ വർധനപദ്ധതി 10 മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ അഭ്യന്തര ഉൽപാദനം വർധിക്കാനിടയാക്കും. ശുഭപ്രതീക്ഷ ഉയർത്തുന്ന കാര്യത്തിൽ ഇപ്പോൾ വിപണി അമാന്തിച്ചുനിൽപ്പാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കിംഗ് മേഖലയിൽ ലാഭവും ഉണർവുമുണ്ടായിട്ടുണ്ട്. ആത്മനിർഭർ ഭാരത് 3.0 പദ്ധതിയുടെ പാക്കേജിനായി കാത്തിരിക്കയായിരുന്ന വിപണിയിൽ അതിന്റെഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അനുകൂലമായ ഈ പ്രവണത തുടരുമെന്നു തന്നെയാണ് കരുതുന്നത്. സാമ്പത്തികമേഖല വേഗത്തിൽ മെച്ചപ്പെടുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളിൽനിന്നും അഭ്യന്തര നിക്ഷേപകരിൽനിന്നുമായി ധാരാളംപണം ഒഴുകിയെത്തുന്നു. ഈ ഡിസമ്പറിൽ യുഎസിലും യൂറോപ്പിലും വലിയതോതിലുള്ള ഉത്തേജനം പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഒക്ടോബറിൽ ഇന്ത്യൻ മ്യൂചൽ ഫണ്ടിൽ വലിയതോതിൽ കടംവീട്ടൽ നടന്നു. മുമ്പേ പോകുന്ന ഗോവിന്റെ പിന്നാലെ പോകുന്ന മാനസികാവസ്ഥയിലൽ ചില്ലറ നിക്ഷേപകർ പെട്ടതാവാം. കോവിഡ് പെട്ടെന്നു പൊട്ടപ്പുറപ്പെട്ടപ്പോൾ ഉണ്ടായ നഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ധൃതഗതിയിലുള്ള ശ്രമമാണിത്. ഒക്ടോബറിലാണ് ഈ പ്രവാഹമുണ്ടായത്. അതിനുശേഷം വിപണിയുടെ കാഴ്ചപ്പാടിൽ വലിയ പുരോഗതിയുണ്ടായി. സാമ്പത്തികരംഗത്തെ തിരിച്ചുവരവിന്റേയും ലാഭവളർച്ചയുടേയും യഥേഷ്ടമുള്ള പണലഭ്യതയുടേയും ലോകസർക്കാരുകളുടെ ധനപരവും സാമ്പത്തികവുമായ പിന്തുണയോടെയും അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്നു തന്നെയാണ് കണക്കു കൂട്ടൽ. ട്രെൻഡ് മാറുമെന്നു വിശ്വസിക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. വിപണിയും സമ്പദ്ഘടനയും തമ്മിൽ അന്തരം രൂപപ്പെട്ടിട്ടുള്ളതിനാൽ ചെറിയ വിളംബവും ഏകീകകരണവും സംഭവിച്ചേക്കാം. കാഴ്ചപ്പാടുകൾ ഉയരുമ്പോൾ ഇതു സാധാരണമാണ്. എന്നാൽ താൽക്കാലിക തെറ്റുതിരുത്തൽ സാധ്യത തള്ളിക്കളയാനാവില്ല. വാക്സിന്റെവരവ് കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ വിപണിക്ക് ഉയർന്ന ശുഭാപ്തി വിശ്വാസമുണ്ട്. ആഗോളാടിസ്ഥാനത്തിലുള്ള ഉത്തേജക പദ്ധതികളുടെ വ്യാപ്തിയും സമയവും കാത്തിരിക്കാനാണ് ലോക വിപണി ശ്രമിക്കുക. ഇവിടെ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമായ ഹൃസ്വകാല തെറ്റുതിരുത്തൽ പ്രതീക്ഷിക്കാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fijU5P
via IFTTT

സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന്റെ വില 38,080 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. നവംബർ 10ന് 1,200 രൂപ ഇടിഞ്ഞ വില പിന്നീട് ഒരാഴ്ചകൊണ്ട് 400 രൂപ തിരിച്ചുകയറി. അതേസമയം, ആഗോള വിപണിയിൽ വിലയിൽ കുറവുണ്ടായി. കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന വിലയിരുത്തലാണ് വിലയെ സ്വാധീനിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വിലിയിടിവുണ്ടായി.

from money rss https://bit.ly/3pDD3Uf
via IFTTT

കുടുംബാംഗങ്ങള്‍ക്കുമുഴുവന്‍ ആധാര്‍ പിവിസി കാര്‍ഡ് ഒരാളുടെ മൊബൈല്‍ നമ്പര്‍വഴി ലഭിക്കും

ആധാർ പിവിസി കാർഡ് ലഭിക്കാൻ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടായാലും മതി. ഡെബിറ്റ് കാർഡോ, പാൻ കാർഡോ പോലെ പേഴ്സിൽ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാർകാർഡ് തയ്യാറാക്കിയിട്ടുള്ളത്. ദീർഘകാലം നിലനിൽക്കുന്നതും ഓഫ്ലൈനിൽ പരിശോധിക്കാൻ സൗകര്യമുള്ളതുമാണ് പുതിയ കാർഡ്. ഓൺലൈനിൽ അപേക്ഷിച്ച് 50 രൂപ അടച്ചാൽ ആർക്കും ലഭിക്കും. ഒടിപി വഴി സ്ഥിരീകരണം ലഭിച്ചശേഷംമാത്രമെ നേരത്തെ കാർഡ് നൽകിയിലുന്നുള്ളൂ. എന്നാൽ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മൊബൈൽ നമ്പർ നൽകാത്തവർക്കും പിവിസി കാർഡ് ലഭിക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് അതോറിറ്റി ട്വീറ്റ് ചെയ്തു. ആധാർ പിവിസി കാർഡ് സ്വന്തമാക്കാം https://bit.ly/3cHNG2c ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ വിർച്വൽ ഐഡിന്റിഫിക്കേഷൻ നമ്പറോ ഇഐഡിയോ നൽകുക. ഒടിപി സ്വീകരിക്കാനായി മൊബൈൽ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത നമ്പറോ മറ്റേതെങ്കിലും നമ്പറോ നൽകാം. രജിസ്റ്റർ ചെയതിട്ടുള്ള മൊബൈൽ നമ്പറിൽമാത്രമാണ് ആധാറിന്റെ പ്രിവ്യു ലഭ്യമാകുക. ഒടിപി നൽകിയശേഷം ഓൺലൈനായി പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. #AadhaarPVCcard You can use any mobile number to receive OTP for authentication, regardless of the registered mobile number in your Aadhaar. So, one person can order Aadhaar PVC cards online for the whole family. Follow the link https://bit.ly/3lCKjO1 to order now. pic.twitter.com/ivoaQ7QgAN — Aadhaar (@UIDAI) November 11, 2020 One person can order Aadhaar PVC cards online for whole family, using his mobile number

from money rss https://bit.ly/36M5tTH
via IFTTT

മികച്ചനേട്ടത്തോടെ തുടക്കം: എക്കാലത്തെയും ഉയരംകുറിച്ച് സെന്‍സെക്‌സ് 44,000ത്തിലേയ്ക്ക്

മുംബൈ: മുഹൂർത്ത വ്യാപത്തിലെ നേട്ടത്തിനുപിന്നാലെ രണ്ടുദിവസത്തെ അവധിക്കുശേഷം സൂചികകളിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 319 പോയന്റ് ഉയർന്ന് 43,957ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തിൽ 12,862ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 330 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. മൊഡേണയുടെ കോവിഡ് വാക്സിൻ 94.5ശതമാനം ഫലപ്രദമാണെന്ന വിലയിരുത്തലും വിപണിയക്ക് കരുത്തായി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits record high, scales mount 44k

from money rss https://bit.ly/32QMINo
via IFTTT

സ്വർണം ഇറക്കുമതി 36 ശതമാനം വർധിച്ചു

മുംബൈ: ഒക്ടോബറിൽ രാജ്യത്തേക്കുള്ള സ്വർണം ഇറക്കുമതിയിൽ 36 ശതമാനം വർധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വർണമാണ് ഒക്ടോബറിൽ ഇറക്കുമതി ചെയ്തത്. അതേസമയം, ഏപ്രിൽ-ഒക്ടോബർ കാലയളവിലെ ഇറക്കുമതിയിൽ 47 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വർണമായിരുന്നു 2019 ഒക്ടോബറിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2020 ഒക്ടോബറിൽ 36 ശതമാനമാണ് വർധന. ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ സ്വർണാഭരണങ്ങൾക്കുള്ള ആവശ്യം മുൻനിർത്തി കച്ചവടക്കാർ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തതാണ് വർധനയ്ക്ക് കാരണമായത്. ഏപ്രിൽ - ഒക്ടോബർ കാലത്ത് 927 കോടി ഡോളറിന്റെ (69,048 കോടി രൂപ) സ്വർണമാണ് ആകെ ഇറക്കുമതി ചെയ്തത്.

from money rss https://bit.ly/3ntBuqc
via IFTTT