121

Powered By Blogger

Thursday, 30 December 2021

മികച്ച ഫീച്ചറുകളുമായി ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. സ്മാർട്ട് വെയറബിൾ പോർട്ട്ഫോളിയോയിലെ ടൈറ്റന്റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റൻ സ്മാർട്ട്. ടൈറ്റൻ സ്മാർട്ടിന്റെ പ്രാരംഭ വില 8995 രൂപയാണ്. ഫുൾ ടച്ച് ഇമ്മേഴ്സീവ് ക്രിസ്റ്റൽ ഡിസ്പ്ലെ, അലക്സ ബിൽറ്റ് ഇൻ, 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി, മൾട്ടി സ്പോർട്സ് മോഡുകൾ, നൂറിലധികം വാച്ച് ഫേയ്സുകൾ എന്നിങ്ങനെ ഒരു നിര ഫീച്ചറുകളുമായാണ് ടൈറ്റൻ സ്മാർട്ട് എത്തുന്നത്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, വിഒ2 മാക്സ്, ഹാർട്ട് റേറ്റ് മോണിറ്റർ, പീരിയഡ് ട്രാക്കർ, സ്ലീപ് ട്രാക്കർ, സ്ട്രെസ് മോണിറ്റർ എന്നിവയുമുണ്ട്. ഇതിനുപുറമെ പുതിയ വാച്ചിൽ നോട്ടിഫിക്കേഷൻ അലേർട്ട്, മ്യൂസിക് കൺട്രോൾ, കാമറ കൺട്രോൾ, വെതർ അലെർട്ട്, ഹെഡ്രേഷൻ അലെർട്ട് എന്നിവയുമുണ്ട്. ഫിറ്റ്നസ് അവബോധമുള്ള ആധുനിക ഉപയോക്താക്കൾക്ക് യോജിക്കുന്ന രീതിയിൽ പ്രവർത്തന മികവും മനോഹരമായ രൂപവും ഒത്തുചേർന്നതാണ് പുതിയ ടൈറ്റൻ സ്മാർട്ട് വാച്ച്. ഓനിക്സ് ബ്ലാക്ക്, ചാർക്കോൾ ബ്ലൂ, ചെസ്റ്റ്നട്ട് പിങ്ക് എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള സ്ട്രാപ്പുകളിലാണ് ടൈറ്റൻ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. ടൈറ്റൻ സ്മാർട്ട് വേൾഡ് ആപ്പുമായി കണക്ട് ചെയ്യുന്നതിനും സാധിക്കും. ആൻഡ്രോയ്ഡ് വേർഷൻ 6.0 മുതൽ മുകളിലേയ്ക്കും ഐഒഎസ് വേർഷൻ 12.1 മുതൽ മുകളിലേയ്ക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി കോംപാറ്റബിളുമാണ്. ഒരിടത്തുതന്നെ എല്ലാ പ്രവർത്തികളും ട്രാക്ക് ചെയ്യുന്നതിന് ആപ്പ് സഹായിക്കും.

from money rss https://bit.ly/3pFuYAw
via IFTTT

2021ലെ അവസാന വ്യാപാരദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കലണ്ടർവർഷത്തെ അവസാന വ്യാപാരദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300നരികെയെത്തി. നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിൽനിന്നാണ് വെള്ളിയാഴ്ചയിലെ നേട്ടം. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 58,054ലിലും നിഫ്റ്റി 77 പോയന്റ് നേട്ടത്തിൽ 17,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3qEadVi
via IFTTT

ഈ മാറ്റങ്ങള്‍ ജനുവരി ഒന്നുമുതല്‍; അറിയാം വിശദമായി

പുതുവത്സരദിനംമുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലുംമറ്റും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. പ്രധാനപ്പെട്ടവ ചുവടെ എ.ടി.എം. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ. വാഹനവില കൂടും കാർ, ഇരുചക്ര വാഹനനിർമാതാക്കളിൽ മിക്കവരും വില കൂട്ടുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് (രണ്ടരശതമാനം വരെ), ടൊയോട്ട, ഹോണ്ട, സ്കോഡ, റെനോ, ഫോക്സ്വാഗൻ (രണ്ടുശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയിൽ), സിട്രൺ (മൂന്നുശതമാനം), മെഴ്സിഡീസ് ബെൻസ് (രണ്ടുശതമാനം), ഔഡി (മൂന്നുശതമാനം), ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ് (2000 രൂപ വരെ), ഡ്യുകാട്ടി, കാവസാക്കി തുടങ്ങിയ കമ്പനികൾ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ജി.എസ്.ടി.യിൽ മാറ്റം ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി.കൂടി ഈടാക്കും. നേരത്തേ ഇത് കാറുകൾക്കുമാത്രമായിരുന്നു. ജി.എസ്.ടി.യിൽ പുതിയ രജിസ്ട്രേഷനും റദ്ദാക്കിയത് പുനഃസ്ഥാപിക്കാനും റീഫണ്ടിന് അപേക്ഷിക്കാനും ആധാർ നിർബന്ധം. ജി.എസ്.ടി.യിൽ വെളിപ്പെടുത്തിയ വില്പനപ്രകാരമുള്ള നികുതി അടച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം. ഐ.പി.പി.ബി.യിൽ ഫീസ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ശാഖകളിൽ (ഐ.പി.ബി.ബി.) പണം കറൻസിയായി നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോൾ മാസം നാലിടപാട് സൗജന്യമായി തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും ഇടപാടു തുകയുടെ അരശതമാനം വരുന്ന തുക ഫീസായി നൽകണം. ഈടാക്കുന്ന കുറഞ്ഞ ഫീസ് 25 രൂപയായിരിക്കും. ഓൺലൈൻ ഭക്ഷണം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി. നൽകണം. നേരത്തേ ഹോട്ടലുകളിൽനിന്ന് ഈടാക്കിയിരുന്ന നികുതി ഉപഭോക്താക്കളിലേക്കുമാറ്റുകയാണ്. ഇതിനുപുറമേ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടിവരും. ബാങ്ക് ലോക്കർ തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല. മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാം. റിട്ടേൺ വൈകിയാൽ സമയപരിധി കഴിഞ്ഞ് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈടാക്കുന്ന പിഴ മുൻവർഷത്തെ 10,000 രൂപയിൽനിന്ന് 5,000 ആക്കി. വരുമാനം നികുതിവിധേയ പരിധിക്കു താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല.

from money rss https://bit.ly/3qz980Z
via IFTTT

റിലയന്‍സും ടാറ്റ സ്റ്റീലും നഷ്ടംനേരിട്ടു; ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി |Market Closing

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ സൂചികകൾ. ഫ്യൂച്ചർ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. സെൻസെക്സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തിൽ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വർഷാവസാനമായതിനാൽ നിക്ഷേകർ വിട്ടുനിന്നതും വിപണിയിൽ പ്രതിഫലിച്ചു. ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex, Nifty end flat; IT shares shine; Reliance, Tata Steel slip.

from money rss https://bit.ly/3HhREN6
via IFTTT

ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ നല്‍കിയത് 30ശതമാനത്തിലേറെ ആദായം: വിശദാംശങ്ങള്‍ അറിയാം

മ്യൂച്വൽ ഫണ്ട് കാറ്റഗറികളിൽ ജനപ്രിയമായ ഫ്ളക്സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾ 2021ൽ നിക്ഷേപകന് നൽകിയത് ശരാശരി 30ശതമാനം ആദായാം. 55 ഫണ്ടുകളാണ് ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ളത്. മൂന്നിലേറെ ഫണ്ടുകൾ ഒരുവർഷത്തിനിടെ 40ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 38 ഫണ്ടുകളാകട്ടെ 30ശതമാനത്തിലേറെയും. അതേസമയം, ബിഎസ്ഇ 500 ടിആർഐ സൂചികയിലെ നേട്ടം 29ശതമാനവുമാണ്. അടിസ്ഥാന സൂചികയിലെ നേട്ടത്തെ മറികടന്നത് 41ലേറെ ഫണ്ടുകളാണ്. അഞ്ചുവർഷത്തെ നേട്ടം പരിശോധിച്ചാൽ എട്ടിലേറെ ഫണ്ടുകൾ 20ശതമാനത്തിൽകൂടുതൽ നേട്ടമുണ്ടാക്കിയതായി കാണാം. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച ആദായം ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്ന് നേടാൻ കഴിയും.

from money rss https://bit.ly/3z9Nggt
via IFTTT

Wednesday, 29 December 2021

ഇ-നോമിനേഷന്‍: അവസാന തിയതി ഇപിഎഫ്ഒ നീട്ടി

ന്യൂഡൽഹി:ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷൻ നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീട്ടി. ഡിസംബർ 31നുശേഷവും നോമിനേഷൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്. ഡിസംബർ 31നകം ഇ-നോമിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വെബ്സൈറ്റിലെ തകരാർമൂലം നിരവധിപേർക്ക് നോമിനിയുടെ വിവരങ്ങൾ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെൻഷൻ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം പ്രകാരം ആശ്രിതർക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷൻ നിർബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏർപ്പെടുത്തിയത്. Empower your family, file enomination. #EPFO pic.twitter.com/sY8EjuDjSs — EPFO (@socialepfo) December 29, 2021 EPFO extends last date for e-nomination.

from money rss https://bit.ly/32MeHRc
via IFTTT

തീരുമാനം മാറ്റി: ക്രിപ്‌റ്റോ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കില്ല

ക്രിപ്റ്റോ ആസ്തികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)തീരുമാനിച്ചു. ക്രിപ്റ്റോ കറൻസി ഇടപാട് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകൾക്ക് അനുമതി നൽകേണ്ടന്ന തീരുമാനത്തിലെത്തിയത്. ക്രിപ്റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവിൽ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. ഇൻവെസ്കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇൻവെസ്കോ കോയിൻഷെയേഴ്സ് ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബർ 24ന് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനംമാറ്റി. സച്ചിൻ ബെൻസാലിന്റെ നവി മ്യൂച്വൽഫണ്ട് ബ്ലോക്ക് ചെയിൻ ഇൻഡക്സ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാൻ ലക്ഷ്യമിട്ട് പദ്ധതിരേഖ സെബിക്ക് സമർപ്പിച്ചിരുന്നു.

from money rss https://bit.ly/3pCVV7S
via IFTTT

വിപണിയില്‍ ചാഞ്ചാട്ടംതുടരുന്നു: നിഫ്റ്റി 17,200ന് താഴെ|Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുർബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. സെൻസെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തിൽ 17,162ലുമാണ് വ്യാപാരം ആരംഭിച്ചത്. ശ്രീസിമെന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qE2GG5
via IFTTT

സെന്‍സെക്‌സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: സണ്‍ ഫാര്‍മ നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തിൽ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഓഹരികളിൽ സൺ ഫാർമയാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഓഹരി വില 2.5ശതമാനം ഉയർന്നു. ആന്ധ്രയിൽ നിർമാണയൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനമാണ് കമ്പനിക്ക് നേട്ടമായത്. ഐടിസി, എസ്ബിഐ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മെറ്റൽ, ബാങ്ക്, എനർജി, പവർ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/345Yffv
via IFTTT

എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാൻ പാൻ അപ്‌ഡേറ്റ് ചെയ്യാം | Step by Step Guide

മുംബൈ: നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്. ഓൺലൈനായി പാൻ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 1.https://bit.ly/3FHjZw4 എന്ന വെബ്സൈറ്റിലോhttps://licindia.in/Home/Online-PAN-Registrationലിങ്കിലോ ക്ലിക്ക് ചെയ്യുക. 2. പോളിസി നമ്പർ, പാൻ, ജനനതിയതി, ഇ-മെയിൽ ഐഡി എന്നിവ എടുത്തുവെയ്ക്കുക. 3. മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക. 4. നിലവിൽ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും.https://bit.ly/3Hlr9Xm ക്ലിക്ക് ചെയ്യുക. എൽഐസി ഏജന്റിനെ സമീപിച്ച് വിവരങ്ങൾ കൈമാറിയും പാൻ അപ്ഡേറ്റ് ചെയ്യനാകും. 1956ലെ എൽഐസി ആക്ട് പ്രകാരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിച്ചത്. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തനം. ഇന്ത്യക്കുപുറത്ത് യു.കെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിൽ മൂന്ന് ശാഖകളുണ്ട്. ബഹറിൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്തസംരഭങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എൽഐസി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എൽഐസി കാർഡ് സർവീസ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

from money rss https://bit.ly/3z50uuZ
via IFTTT

എം. പി. വിജയ്കുമാറും പ്രൊഫ. സെബാസ്റ്റ്യന്‍ മോറിസും ജിയോജിതിന്റെ സ്വതന്ത്ര ഡയറക്ടര്‍മാര്‍

കൊച്ചി: രാജ്യത്തെ മുൻനിര നിക്ഷേപ സേവന കമ്പനികളിലൊന്നായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം. പി. വിജയ്കുമാറിനേയും പ്രൊഫസർ സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജയ്കുമാർ ഇപ്പോൾ സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. ലണ്ടൻ കേന്ദ്രമായ ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്റ്റാന്റേർഡ്സ് ബോഡിന്റെ ഐഫ്ആർഎസ് കമ്മിറ്റി അംഗം, ഐഫ്ആർഎസ് ഉപദേശക സമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇൻസ്റ്റിട്യൂട്ടിന്റെ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് കമ്മിറ്റി ചെയർമാൻ, ദേശീയ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻഎഫ്ആർഎ) അംഗം എന്നീ പദവികളും വഹിക്കുന്നു. അക്കാദമിക ഗവേഷണരംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ ധനതത്വശാസ്ത്ര പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ് വിപുലമായ പരിചയ സമ്പത്തുമായാണ് ജിയോജിത് ഡയറക്ടർ പദവിയിലെത്തുന്നത്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറായ അദ്ദേഹം അഹമ്മദാബാദ് ഐഐഎമ്മിൽ 20 വർഷം സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു. കൽക്കത്ത ഐഐഎം ഫെലോയുമാണ് പ്രൊഫസർ മോറിസ്.

from money rss https://bit.ly/3qwdQwu
via IFTTT

പാഠം 156| 2022ല്‍ വിപണി കുതിക്കുമോ? സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രക്ഷുബ്ദമായിരുന്നു 2021. ധനകാര്യ വിപണിയിൽ വലിയ വിപത്തുകൾ അതുണ്ടാക്കിയില്ലെന്നുമാത്രമല്ല, സമീപകാലയളവിലൊന്നും ലഭിക്കാത്തനേട്ടം ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപകർക്ക് സ്വന്തമാക്കാനുമായി. ലാർജ് ക്യാപ് സൂചികകൾ 20ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് 57ശതമാനവും മിഡ്ക്യാപ് 36ശതമാനവും നേട്ടമുണ്ടാക്കി. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടുതൽനേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസം മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുണ്ടായി. ഇക്വിറ്റി മികച്ചനേട്ടം നൽകിയപ്പോൾ ഡെറ്റ് നിക്ഷേപകർക്ക് ആഹ്ലാദിക്കാൻ വകയില്ലാതായി. എട്ടും പത്തും ശതമാനം ആദായം ലഭിച്ചിരുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലെ നേട്ടം 4-5ശതമാനത്തിലേയ്ക്കുചുരുങ്ങി. 2022 ലേയ്ക്ക് യാത്രതുടരുമ്പോൾ ഇനി യാത്ര 2022ലേയ്ക്കാണ്. ഓഹരി വിപണിയിലെ വലിയ പ്രതീക്ഷകൾ പൂവണിയുമോയെന്ന് കണ്ടറിയണം. കോവിഡ് ഉത്തേജനപദ്ധതികളിൽനിന്ന് പിന്മാറാനും ഘട്ടംഘട്ടമായി നിരക്ക് ഉയർത്താനുമുള്ള ശ്രമത്തിലാണ് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ. വൻതിരുത്തലുണ്ടായില്ലെങ്കിലും ഒരുപക്ഷേ, വിപണിയെ ഇത് നിശ്ചലമാക്കിയേക്കാം. വരാനിരിക്കുന്നത് ചാഞ്ചാട്ടത്തിന്റെ ദിനങ്ങളായേക്കാം.ഒരേദിശയിൽ കുതിക്കുന്ന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരുംദിവസങ്ങളിൽ കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തിൽ 2022ലെ നിക്ഷേപ സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. അമിതാവേശംവേണ്ട സൂചികകൾ ഉയർന്ന മൂല്യത്തിൽനിലനിൽക്കുന്നതിനാലും വിലക്കയറ്റം പോലുള്ള സാമ്പത്തിക ഘടകങ്ങൾ അനുകൂലമല്ലാത്തതിനാലും ഒമിക്രോണിന്റെ ആക്രമണം എപ്രകാരമാകുമെന്ന് പ്രവചിക്കാൻ കഴിയാത്തതിനാലും ഓഹരി സൂചികകളുടെ മുന്നോട്ടുപോക്ക് തടസ്സപ്പെടാനാണ് സാധ്യത. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ നിരക്ക് വർധനയ്ക്ക് കേന്ദ്ര ബാങ്കുകൾ തയ്യാറെടുത്തുകഴിഞ്ഞു. ഉത്തേജന പദ്ധതികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവുംതുടങ്ങി. വിപണിയിലേയ്ക്കുളള പണമൊഴുക്കിനെ ഇതെല്ലാം പ്രതികൂലമായി ബാധിക്കും. അതേസമയം, ഒമിക്രോൺ പിടിമുറുക്കിയാൽ നിരക്കുവർധന നീട്ടിവെയ്ക്കാനും കേന്ദ്ര ബാങ്കുകൾ തയ്യാറായേക്കാം. രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നതിനെ അതിന് മുന്നോടിയായിവേണം കാണാൻ. മൂന്നുമാസത്തിനിടെ 36,000 കോടി രൂപയാണ് രാജ്യത്തെ വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. ഒരുവിഭാഗം നിക്ഷേപകർ ഓഹരിയിൽനിന്ന് മറ്റ് ആസ്തികളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതിനാൽ അടുത്ത രണ്ടുപാദങ്ങളിൽക്കൂടി ഇത് തുടർന്നേക്കാം. സാഹചര്യങ്ങളെ അതിജീവിക്കാം രൂപയുടെ മൂല്യം വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഡോളർ കരുത്തുനേടുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു. യഥാർത്ഥത്തിൽ കയറ്റുമതിക്കാർക്കാണ് ഇതിന്റെ നേട്ടം. ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഐടി ഉൾപ്പടെയുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികളെ നിക്ഷേപത്തിനായി പരിഗണിക്കാം. യുഎസ് പോലുള്ള വികിസിത രാജ്യങ്ങളിലെ മികച്ച ഓഹരികളിൽനിക്ഷേപിച്ചും രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഡെറ്റ് നിക്ഷേപം അടുത്തവർഷത്തോടെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങുന്നത് ഡെറ്റ് നിക്ഷേപകർക്ക് ശുഭകരമായിരിക്കില്ല. പലിശകൂടുമ്പോൾ ഡെറ്റ് ഫണ്ടുകളിൽനിന്നുള്ള ആദായംകുറയാൻതുടങ്ങും. അതുകൊണ്ടുതന്നെ മീഡിയം-ലോങ് ടേം ഡെറ്റ് ഫണ്ടുകളേക്കാൾ ഷോർട്ടേം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കുക. നിരക്ക് വർധനയുണ്ടായാൽ ഏറ്റവും കുറവ് ബാധിക്കുക അൾട്ര ഷോർട്ടേം, ല്വിക്വിഡ് വിഭാഗം ഫണ്ടുകളെയാകും. ഹ്രസ്വകാലയളവിലെ(1-3വർഷം)നിക്ഷേപത്തിനാണ് ഇത്തരം ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കുന്നത്. സ്വർണം മികച്ചരീതിയിൽ പോർട്ട്ഫോളിയിൽ സമതുലിതാവസ്ഥ നിലനിർത്താൻ സ്വർണത്തിലും നിശ്ചിതശതമാനം നിക്ഷേപം ഉറപ്പുവരുത്താം. മൊത്തം നിക്ഷേപത്തിൽ പത്തുശതമാനംവരെ സ്വർണത്തിലാകാം. ഓഹരികൾ നഷ്ടംനേരിടുമ്പോൾ ഒരുപരിധിവരെ ആസ്തി നിലവാരം ഉറപ്പാക്കാൻ സ്വർണത്തിലെ നിക്ഷേപത്തിന് കഴിയും. വിലതാഴുന്നതിനനുസരിച്ച് ഗോൾഡ് ഇടിഎഫോ, ഗോൾഡ് ബോണ്ടോ നിക്ഷേപത്തിനായി പരിഗണിക്കാം. കർമ്മപദ്ധതി നിലവിലെ നിക്ഷേപകർ ഓഹരി അധിഷ്ഠിത പദ്ധതികളിലെ എസ്ഐപി മാന്ത്രികത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകും. ദീർഘകാല പോർട്ട്ഫോളിയോകൾ 20ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയകാലം അടുത്തെങ്ങുംകണ്ടിട്ടുണ്ടാവില്ല. വിപണി ഉയരുമെന്നോ ഇടിയുമെന്നോ ഒരുപ്രവചനം അസാധ്യമായ അസാധാരണമായ സമയമാണിതെന്ന് തോന്നാമെങ്കിലും ഘട്ടംഘട്ടമായുള്ള നിക്ഷേപം തുടരുക. എസ്ഐപി നിക്ഷേപം തൽക്കാലം നിർത്താനും കൂടുതൽ നഷ്ടത്തിൽനിന്ന് പിന്മാറാനുമുള്ള പ്രലോഭനങ്ങളെ അതിജീവിക്കുക. ദീർഘകാല ലക്ഷ്യങ്ങളെ താൽക്കാലിക ചാഞ്ചാട്ടങ്ങൾ ബാധിക്കാറില്ലെന്ന് അറിയുക. പുതിയ നിക്ഷേപകർ നിക്ഷേപം തുടങ്ങാൻ യോജിച്ച സമയംതേടി ദിവസങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. വിപണി ഇടിയുകയോ കുതിച്ചുകയറുകയോ ചെയ്യട്ടെ, എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തിനുവേണ്ടി ഇന്നുതന്നെ നിക്ഷേപം ആരംഭിക്കാം. ആദ്യമായാണ് ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകൾ തിരഞ്ഞെടുക്കാം. നികുതിയിളവ് ആവശ്യമുണ്ടെങ്കിൽ ടാക്സ് സേവിങ്(ഇഎൽഎസ്എസ്)ഫണ്ടും. ഒറ്റത്തവണ വലിയതുക നിക്ഷേപിക്കുന്നവർ ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിൽ ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ചും അനിശ്ചിതത്വത്തിന്റെ സമയത്ത്. വിപണി തിരുത്തൽ നേരിട്ടാൽ നിക്ഷേപിക്കുന്നതുകയിൽ കുത്തനെ ഇടിവുണ്ടുകുകുയും കാര്യമായി മൂലധനനഷ്ടം നേരിടേണ്ടിവരികയുംചെയ്യും. പിന്നീട് നേട്ടത്തിലേയ്ക്ക് തിരിച്ചെത്താൻ ദീർഘകാല കാത്തിരിക്കേണ്ടിയുംവരും. അതുകൊണ്ടുതന്നെ മികച്ച ഷോർട്ട് ഡ്യൂറേഷൻ അല്ലെങ്കിൽ ല്വിക്വിഡ് ഫണ്ടിൽ മൊത്തംതുക നിക്ഷേപിച്ചശേഷം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻവഴി ഘട്ടംഘട്ടമായി ഓഹരി ഫണ്ടുകളിലേയ്ക്കുമാറ്റാം. ഒന്നു-രണ്ട് വർഷംകൊണ്ട് ഇത്തരത്തിൽ നിക്ഷേപം ക്രമീകരിക്കാം. മടിച്ചുനിൽക്കുന്നവർ വിപണി ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപംനടത്താൻ ആത്മവിശ്വാസമില്ലാതെ പണം ബാങ്കിലിട്ട് കാത്തിരിക്കുന്നവർ അവസരം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന സൂചികകളായ സെൻസെക്സിലെയും നിഫ്റ്റിയിലെയും ചാഞ്ചാട്ടമാകും വിപണിയുടെ മൊത്തം നീക്കമായി പലപ്പോഴും വിലയിരുത്തുന്നത്. അതിന് സമാന്തരമായി നീങ്ങുന്ന നിരവധി സൂചികകളുണ്ട്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ച് നേട്ടം നിക്ഷേപകന് കൈമാറുകെന്നതാണ് ഫണ്ട് മാനേജരുടെ ജോലി. സൂചികളുടെ ചാഞ്ചാട്ടത്തിൽ അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. എസ്ഐപിയായി നിക്ഷേപംതുടങ്ങുക. ഹ്രസ്വാകല നിക്ഷേപകർ ട്രേഡിങ് നടത്തി ലാഭമെടുക്കാൻ മോഹിക്കുന്നവർ അതിനുപിന്നിലെ റിസ്ക് മനസിലാക്കുക. ദീർഘകാലടിസ്ഥാനത്തിൽ ട്രേഡിങിലൂടെ സ്ഥിരമായി ലാഭമുണ്ടാക്കുകയെന്നത് മിക്കവാറും അസാധ്യമാണ്. വിപണിയിൽ പരീക്ഷണത്തിനിറങ്ങുംമുമ്പ് ഇക്കാര്യം മനസിലാക്കുക. ദീർഘകാല ലക്ഷ്യത്തോടെ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കാൻ ഘട്ടംഘട്ടമായി ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാം. feedback to antonycdavis@gmail.com പിൻകുറിപ്പ്: അനിശ്ചിതത്വം വിപണിയിൽമാത്രമല്ല സമസ്തമേഖലകളിലും എക്കാലത്തുമുണ്ട്. അരക്ഷിതാവസ്ഥ ഒഴിവാക്കിയുള്ള ജീവിതം അസാധ്യമാണ്. അനിശ്ചിതത്വമാണ് ഏക ഉറപ്പ്. അരക്ഷിതാവസ്ഥയിൽ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുക, അതാണ് ഏക സുരക്ഷ- യുഎസിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ അലൻ പൗലോസിന്റെ വാക്കുകളാണിത്. 2022ൽ ഓഹരി വിപണിയെ സമ്പന്ധിച്ചെടുത്തോളം ഈ ഉദ്ധരണിയാകും യോജിച്ചത്. 2020 മാർച്ചിൽ വിപണിയിൽ കുത്തനെ വീഴ്ചയുണ്ടായി. മാസങ്ങൾക്കകം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ച് വിപണി കൊടുമുടികയറുമെന്ന് ആർക്കും പ്രവചിക്കാനായില്ല. അതുപോലെതന്നെയാണ് 2022ഉം. എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യം.

from money rss https://bit.ly/3HjmnJY
via IFTTT

Tuesday, 28 December 2021

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം

മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുമ്പോൾ നിക്ഷേപകരുടെ അനുമതി സെബി നിർബന്ധമാക്കി. അതായത്, ഇനി മുതൽ എന്തെങ്കിലും കാരണത്താൽ മ്യൂച്വൽ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവർത്തനം നിർത്തണമെങ്കിൽ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ. 2020 ഏപ്രിലിൽ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവർത്തനം മരവിപ്പിച്ച നടപടിയെതുടർന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്. ഫ്രാങ്ക്ളിൻ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയപ്പോൾ നിക്ഷേപകർ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച് ഉത്തരവിടുകയുംചെയ്തു. ഒരു യൂണിറ്റിന് ഒരുവോട്ട് അടിസ്ഥാനത്തിൽ ഭൂരിപക്ഷം നിക്ഷേപകരുടെയും സമ്മതമുണ്ടെങ്കിൽമാത്രമെ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നകാര്യത്തിൽ ഇനി എഎംസികൾക്ക് തീരുമാനമെടുക്കാനാകൂ.

from money rss https://bit.ly/316a2t0
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയർന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുർബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സിപ്ല, സൺ ഫാർമ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഗ്രാസിം, കോൾ ഇന്ത്യ, ഇൻഫോസിസ്, ഹിൻഡാൽകോ. എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/32ElDQu
via IFTTT

ഭൂതല സംപ്രേഷണം ഇനിയില്ല: ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്‌

തൃശ്ശൂർ: കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്. ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന് സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018-ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവർ ട്രാൻസ്മിറ്ററുകൾ കഴിഞ്ഞ ഒക്ടോബറിലും നിർത്തി. തൃശ്ശൂർ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊർണൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവർ ട്രാൻസ്മിറ്ററുകൾ 31-ന് പൂട്ടും. എന്നാൽ, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്ഷൻ സെന്ററുകൾ തുടരും. തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളിൽ റെക്കോഡ് ചെയ്യുന്ന പരിപാടികൾ ഇനി തിരുവനന്തപുരത്തുനിന്നാണ് സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ തൃശ്ശൂർ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. ദേവദാസ് പറഞ്ഞു. കേബിൾ ടി.വി.യും ഡിഷ് ആന്റിനയും പ്രചാരത്തിലായതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകൾ ആളുകൾ ഉപയോഗിക്കാതെയായി. എന്നിട്ടും ദൂരദർശൻ കേന്ദ്രങ്ങളിൽ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചിരുന്നു.

from money rss https://bit.ly/3FEzapJ
via IFTTT

സെന്‍സെക്‌സില്‍ 477 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളില്‍ | Market Closing

മുംബൈ: വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിർത്തിയ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 477.24 പോയന്റ് ഉയർന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തിൽ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.9ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3euLZXP
via IFTTT

കല്യാണ്‍ ജൂവലേഴ്‌സ് ഡെലോയിറ്റ് ഗ്ലോബല്‍ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍

കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിനെ 2021-ലെ ഡെലോയിറ്റ് ഗ്ലോബൽ ആഡംബര ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങൾ മുകളിലേയ്ക്ക് കയറി കല്യാൺ ജൂവലേഴ്സ് പട്ടികയിൽ 37-ാം സ്ഥാനത്തെത്തി. ഇന്ത്യയിൽനിന്ന് അഞ്ച് ബ്രാൻഡുകൾ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും കല്യാൺ ജൂവലേഴ്സാണ്. ആഗോളതലത്തിൽ ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യൻ ഉപയോക്താക്കളുടെ മുൻഗണനയും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒക്ടോബറിൽ ആഗോളതലത്തിൽ 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ സാധിച്ച കല്യാൺ ജൂവലേഴ്സ് വർഷാവസാനത്തോടെ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിലും ഇടംനേടി.

from money rss https://bit.ly/32JrwMp
via IFTTT

ഐപിഒ തരംഗം: നിക്ഷേപ ബാങ്കുകള്‍ ഫീസിനത്തില്‍ സമാഹരിച്ചത് 2,600 കോടി രൂപ

2021ൽ ഐപിഒവഴി കമ്പനികൾ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ നിക്ഷേപക ബാങ്കുകൾ ഫീസിനത്തിൽ സ്വന്തമാക്കിയത് 2,600 കോടി രൂപ. 2017ലെ മുൻ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകിയ ബാങ്കുകൾ ഈടാക്കിയത്. ഓൺലൈൻ പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പുകൾ, ബ്യൂട്ടി സ്റ്റോറുകൾ ഉൾപ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടർവർഷം വിപണിയിൽ ലിസ്റ്റ് ചെയ്തത്. വൺ 97 കമ്യൂണിക്കേഷൻസ്, സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകളാണ് ഈവർഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വൺ 97 കമ്യൂണിക്കേഷൻസ്) സമാഹരിച്ചത് 18,300 കോടി രൂപയാണ്. ഇതിനുമുമ്പ് ഏറ്റവുംകൂടുതൽ മൂലധന സമാഹരണംനടന്ന 2017ൽ 36 കമ്പനികൾ ചേർന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികൾ ചേർന്ന് 26,613 കോടി രൂപയാണ് നേടി. 2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. രാജ്യത്തെ വിപണി കണ്ടതിൽവെച്ചേറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തയ്യാറെടുക്കുന്നത്. അതൊടൊപ്പംതന്നെ ഒരുകൂട്ടം കമ്പനികളും വിപണിയിലെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

from money rss https://bit.ly/3FPimg5
via IFTTT

Monday, 27 December 2021

എസ്ഐപി നിക്ഷേപത്തില്‍ പരിഗണിക്കേണ്ട ഏഴ് ഘടകങ്ങള്‍

വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോൾ ശരിയായ നിക്ഷേപതന്ത്രം എന്താണ്? ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്ഐപി. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. വിപണിയിലെ നല്ലനേരം നോക്കാൻ ശ്രമിച്ച് തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. ശ്രദ്ധിക്കേണ്ട ഏഴുകാര്യങ്ങൾ 1. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള ആസൂത്രണത്തിൽ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക. എസ്ഐപി നിക്ഷേപങ്ങൾക്ക് താഴെക്കാണുന്ന ക്രമത്തിൽ സമയ പരിധി വെക്കുക: ഹ്രസ്വകാലലക്ഷ്യം -മൂന്നു വർഷത്തിനകം നേടേണ്ടത്. ഇടക്കാല ലക്ഷ്യം- മൂന്നു മുതൽ അഞ്ചുവർഷത്തിനകം സാക്ഷാത്കരിക്കേണ്ടത്. ദീർഘകാല ലക്ഷ്യം. അഞ്ചു വർഷത്തിനുശേഷം നേടേണ്ടത്. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കുന്നത് ആസ്തികളുടെ ശരിയായ മിശ്രണത്തിനും സമയപരിധിക്കകം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എത്രപണം എസ്ഐപി തുകയായി വേണ്ടി വരുമെന്നറിയാനും സഹായിക്കും. 2. എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വൽ ഫണ്ടുകൾ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാൻ അനുവദിക്കും. എന്നാൽ ലക്ഷ്യംനേടാൻ അടയ്ക്കേണ്ട എസ്ഐപി തുക അറിയണമെങ്കിൽ ഭാവിയിൽ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം. ഇതുനേടാൻ എത്രസമയം വേണ്ടിവരുമെന്നും ഈ നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കുന്നതുക എത്രയെന്നും കണ്ടെത്തുക. അടയ്ക്കാനുള്ള പണത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും തിരിച്ചു കിട്ടുന്നതുകയെക്കുറിച്ചും മനസിലാക്കുന്നത് നിക്ഷേപം തുടങ്ങുന്നതിനുള്ള ശരിയായ എസ്ഐപി ഗഡുക്കൾ തീരുമാനിക്കാൻ സഹായകരമാണ്. 3. റിസ്കെടുക്കാനുള്ള ക്ഷമതയ്ക്കനുസരിച്ച് നിക്ഷേപം വൈവിധ്യ വൽക്കരിക്കുക. റിസ്കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക ആസ്തി വർഗത്തിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന റിസ്കിന്റെ ആകത്തുക. ഓരോ നിക്ഷേപകന്റേയും റിസ്കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും. മാറ്റിവെക്കാവുന്ന വരുമാനം, നിക്ഷേപ സാധ്യതകൾ എന്നിവയ്ക്കെല്ലാമുപരി പ്രായവും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളും റിസ്കിനുള്ള ക്ഷമതയെ സ്വാധീനിക്കും. യൗവനത്തിലാണെങ്കിൽ റിസ്കെടുക്കാനുള്ളകഴിവ് മധ്യവയസ്കരേക്കാളും റിട്ടയർ ചെയ്യാറായവരേക്കാളും കൂടുതലായിരിക്കും. ബാധ്യതകൾ, കടങ്ങൾ, ആശ്രിതരുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ഈവ്യത്യാസം കാണാം. പ്രായം റിസ്കെടുക്കാനുള്ള കഴിവിനേയും സ്വാധീനിക്കും. നിങ്ങൾ ഏതു തരം നിക്ഷേപകനാണെന്ന് അറിയുന്നതും എത്രമാത്രം റിസ്കെടുക്കാനാവുമെന്നു മനസിലാക്കുന്നതും ശരിയായ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ തെരഞ്ഞെടുപ്പിനും ഏതുതരം ആസ്തിയിലാണ് നിക്ഷേപിക്കേണ്ടത് എന്നു മനസിലാക്കുന്നതിനും ഉതകും. മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്ത റിസ്ക് വിഭാഗങ്ങൾക്കായി അനവധി പദ്ധതികൾ മുന്നോട്ടു വെയ്ക്കുന്നതിനാൽ ഒന്നിലധികം പദ്ധതികളിൽ നിക്ഷേപിക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കും. 4. എസ്ഐപി അടവുകൾ സമയാസമയങ്ങളിൽ ടോപ്പപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയർന്ന ഒരുവിഹിതം എസ്ഐപി ടോപപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വർധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതിൽ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക. 5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയർമെന്റു കാലത്തെ ചിലവുകൾ എന്നിങ്ങനെ പലലക്ഷ്യങ്ങൾ ഓരോരുത്തർക്കുമുണ്ടാവും. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാൻ സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ ആസ്തി കണ്ടെത്തി സമയക്രമമനുസരിച്ച് ശരിയായ ഇനത്തിൽ പെട്ട മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്. 6. ലക്ഷ്യം പൂർണമാകുന്നതോടെ എസ്ഐപി നിർത്തുക. നിശ്ചിതമായ സാമ്പത്തിക ലക്ഷ്യത്തിലെത്തുന്നതോടെ എസ്ഐപി നിർത്തുകയോ തിരികെ വാങ്ങുകയോ ചെയ്ത് പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കാം. നിങ്ങളുടെ എസ്ഐപി കാലയളവിൽ സാഹചര്യങ്ങളിലും മറ്റു ഘടകങ്ങളിലും വന്നേക്കാവുന്നമാറ്റം ചിലപ്പോൾ ലക്ഷ്യം വിചാരിച്ചതിലും വളരെനേരത്തേ സാക്ഷാത്കരിക്കാൻ സഹായിച്ചേക്കും. അങ്ങിനെ സംഭവിച്ചാൽ അധികംവരുന്ന പണം മറ്റുമാർഗങ്ങളിലേക്കു തിരിച്ചുവിടാനും കഴിയും. 7. പോർട്ഫോളിയോ പ്രകടനം വിലയിരുത്തുക. സമയ ബന്ധിതമായി പോർട്ഫോളിയോ അവലോകനം നടത്തി സന്തുലനം ഉറപ്പു വരുത്തണം. മൂന്നോ നാലോ വർഷം കൂടുമ്പോൾ അങ്ങനെ ചെയ്യുന്നത് മോശമായ പ്രകടനം നടത്തുന്നവയെ ഒഴിവാക്കി പോർട്ഫോളിയോ ലാഭം വർധിപ്പിക്കാൻ സഹായകമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസിൽ സൂക്ഷിച്ച് വ്യവസ്ഥിത നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപിച്ചു സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3sF32yQ
via IFTTT

13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും

മുംബൈ: രാജ്യത്തെ 13 നഗരങ്ങളിൽ 2022ൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊൽക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗർ, ജാംനഗർ എന്നിവയാണ് ആ നഗരങ്ങൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു. 2022 ഏപ്രിൽ-മെയ് മാസത്തോടെ സ്പെക്ട്രം ലേലമുണ്ടാകുമെന്ന് വാർത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/32vQwGX
via IFTTT