121

Powered By Blogger

Wednesday, 3 December 2014

ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം







ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം


മുംബൈ: ആഴ്ചയിലെ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 28,406ലും നിഫ്റ്റി സൂചിക ഏഴ് പോയന്റ് താഴ്ന്ന് 8,518ലുമെത്തി.

ഐടി, എഫ്എംസിജി വിഭാഗം ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഐടിസി, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവയാണ് നഷ്ടത്തില്‍. അതേസമയം ഓട്ടോ, ഇന്‍ഷുറന്‍സ് വിഭാഗം കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകി, മാക്‌സ് ഇന്ത്യ, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയവ നേട്ടത്തിലാണ്.











from kerala news edited

via IFTTT

എണ്ണ, ബജറ്റ് വിഷയങ്ങളില്‍ ഇറാഖ്, കുര്‍ദ് ധാരണ







എണ്ണ, ബജറ്റ് വിഷയങ്ങളില്‍ ഇറാഖ്, കുര്‍ദ് ധാരണ


ബാഗ്ദാദ്: ഇറാഖിനും കുര്‍ദ് സ്വയംഭരണ സര്‍ക്കാറിനുമിടയില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിന്ന ബജറ്റ്, എണ്ണ കയറ്റുമതി വിഷയങ്ങളില്‍ ഇരു വിഭാഗവും കരാറിലെത്തി. ധാരണ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിലെ സഹകരണം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

2015 തുടക്കത്തില്‍ നിലവില്‍ വരുന്ന കരാര്‍ പ്രകാരം കുര്‍ദ് സ്വയംഭരണപ്രദേശത്തുനിന്ന് പ്രതിദിനം രണ്ടരലക്ഷം വീപ്പ എണ്ണയും കിര്‍ക്കുക്കിലെ തര്‍ക്ക പ്രദേശത്തുനിന്ന് മൂന്നുലക്ഷം വീപ്പ എണ്ണയും കയറ്റുമതി ചെയ്യും.


ഫെഡറല്‍ എണ്ണക്കമ്പനി വഴിയായിരിക്കും കയറ്റുമതി. ഇതിന് പകരമായി ദേശീയ വരുമാനത്തിലെ കുര്‍ദ് മേഖല സര്‍ക്കാറിന്റെ വിഹിതം ബാഗ്ദാദ് അവര്‍ക്ക് വിട്ടുകൊടുക്കും. ഏകപക്ഷീയമായി എണ്ണകയറ്റുമതി ചെയ്യാനുള്ള കുര്‍ദ് ഭരണകൂടത്തിന്റെ നീക്കത്തെത്തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ ഒരു വര്‍ഷത്തോളമായി മരവിപ്പിച്ചുവെച്ചിരിക്കയായിരുന്നു ഇത്.


ഇറാഖ് സൈനികബജറ്റിന്റെ ഒരു ഭാഗം കുര്‍ദ് പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇറാഖ് ബജറ്റില്‍നിന്ന് നൂറുകോടി ഡോളര്‍ പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും കുര്‍ദ് പ്രധാനമന്ത്രി ബര്‍സാനി പറഞ്ഞു.











from kerala news edited

via IFTTT

സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയും







സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയും


സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് പഠനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ വില വീണ്ടും കുറയുമെന്നും 2018ഓടെ 6300 രൂപ ശരാശരി വിലയിലെത്തുമെന്നും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷനാണ് വെളിപ്പെടുത്തിയത്. 2014-ല്‍ ഇതിന്‍റെ ശരാശരിവില 8360 രൂപയായിരുന്നു.

ചൈനയും ഇന്ത്യയുമാണ് വിലകുറഞ്ഞഫോണുകള്‍ സാധാരണക്കാരിലെത്തിക്കാന്‍ സഹായിച്ചത്. അതേസമയം ആപ്പിള്‍ ഫോണുകളുടെ വില കുറയില്ലെന്നും പഠനം പറയുന്നു.


2018 ആവുമ്പോഴേക്കും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ക്കറ്റിന്റെ 80 ശതമാനം പിടിച്ചടക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരാനുള്ള സാധ്യതയും കുറവായാണ് കരുതുന്നത്.


2014-ല്‍ ലോകവ്യാപകമായി 130 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 26.3 ശതമാനം വര്‍ധന. എന്നാല്‍ 2015-ല്‍ ഇത് 140 കോടിയായി വര്‍ധിക്കാനേ പഠനത്തില്‍ സാധ്യത കാണുന്നുള്ളൂ.











from kerala news edited

via IFTTT

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു.എസ് അംബാസഡറാകും









Story Dated: Wednesday, December 3, 2014 03:38



mangalam malayalam online newspaper

വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യയിലെ അംബാഡറാക്കാനുള്ള യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനത്തിന് സെനറ്റിന്റെ പിന്തുണ. രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന സെനറ്റ് അംഗങ്ങള്‍ വര്‍മ്മയെ പിന്തുണച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ വിദേശനയത്തില്‍ വിദഗ്ധനാണ് വര്‍മ്മ. ഹിലരി ക്ലിന്റണ്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ അസിസ്റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വര്‍മ്മയുടെ പരിചയം പ്രയോജനപ്പെടുമെന്ന് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി വിലയിരുത്തി.










from kerala news edited

via IFTTT

ശമ്പളം മുടങ്ങി; കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ഉപരോധം









Story Dated: Wednesday, December 3, 2014 03:29



കൊല്ലം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ റോഡ് ഉപരോധിക്കുന്നു. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു മുമ്പിലാണ് ബസുകള്‍ തടഞ്ഞ് ഉപരോധിക്കുന്നത്. ജീവനക്കാര്‍ സംയുക്തമായാണ് ഉപരോധിക്കുന്നത്.


അതിനിടെ, ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി വനിതാ ജീവനക്കാര്‍ എം.ഡിയെ തടഞ്ഞുവച്ചു. കുടിശ്ശിക ആറാം തീയതിക്കകം നല്‍കാമെന്ന് എം.ഡി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.










from kerala news edited

via IFTTT

കാന്‍സറിന് സൗജന്യ ചികിത്സ: പാര്‍ലമെന്റില്‍ ഇന്നസെന്റിന്റെ മലയാളം പ്രസംഗം









Story Dated: Wednesday, December 3, 2014 03:22



ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ പ്രസംഗിച്ച് ഇന്നസെന്റ് ശ്രദ്ധനേടി. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നായിരുന്നു ഇന്നസെന്റിന്റെ ആവശ്യം. പല വിദേശരാജ്യങ്ങളിലും നാല്പതു വയസ്സുകഴിഞ്ഞാല്‍ കാന്‍സര്‍ രോഗനിര്‍ണയം നിര്‍ബന്ധമാണ്. ഇത്തരം നിബന്ധനകള്‍ രാജ്യത്തും വേണമെന്ന് സ്വന്തം അനുഭവം വിവരിച്ചുകൊണ്ട് ഇന്നസെന്റ് വ്യക്തമാക്കി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം അനുവദിക്കണം. ചാലക്കുടിയില്‍ നിന്നുള്ള എംപിയാണ് ഇന്നസെന്റ്.


അതേസമയം, മുന്‍കൂട്ടി അറിയിക്കാതെ മലയാളത്തില്‍ പ്രസംഗിച്ചതിനാല്‍ പരിഭാഷ അനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.










from kerala news edited

via IFTTT

ഡല്‍ഹി സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു









Story Dated: Wednesday, December 3, 2014 03:15



ന്യുഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ രോഹിണിയില്‍ പതിഞ്ചുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥി പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനേഴുകാരനാണ് ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. രോഹിണി സെക്ടര്‍ 9ലെ സ്‌കൂളിനുള്ളില്‍ വച്ച് നവംബര്‍ 25നാണ് കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.










from kerala news edited

via IFTTT

അമിത് ഷായെ തിരുത്തി സര്‍ക്കാര്‍: ശാരദ ഫണ്ട് തീവ്രവാദത്തിന് ഉപയോഗിച്ചതില്‍ തെളിവില്ല









Story Dated: Wednesday, December 3, 2014 03:00



mangalam malayalam online newspaper

ന്യുഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിഷേധിച്ചു. ശാരദ ചിട്ടി തട്ടിപ്പിലെ പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ ഷായുടെ പരാമര്‍ശം ശരിയല്ലെന്നും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കി. ശാരദ ഫണ്ട് തീവ്രവാദ പ്രവര്‍ത്തനത്തിന് ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി എന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.


കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടത്തിയ റാലിയിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ബര്‍ദ്വാന സ്‌ഫോടനക്കേസിലെ പ്രതികളെ സംരക്ഷിക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നുവെന്നും ഷാ ആരോപിച്ചിരുന്നു. ഇതോടെ വിവാദ പരാമര്‍ശത്തില്‍ ഷാ മാപ്പുപറയണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.










from kerala news edited

via IFTTT

ഹിറ്റ്‌ ആന്റ്‌ റണ്‍ കേസ്‌: സല്‍മാന്‍ഖാന്‍ പാമ്പായിരുന്നെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍









Story Dated: Wednesday, December 3, 2014 02:52



mangalam malayalam online newspaper

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വഴിപോക്കനെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ഖാന്റെ രക്‌തസാമ്പിളുകളില്‍ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം കണ്ടെത്തിയെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍. 2002 ല്‍ സല്‍മാന്റെ വാഹനം ഫുട്‌പാത്തിലേക്ക്‌ പാഞ്ഞു കയറി വഴിയോരത്ത്‌ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരണമടയുകയും മറ്റു നാലു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നടന്ന പരിശോധനയിലാണ്‌ രക്‌തത്തില്‍ മദ്യത്തിന്റെ അംശം വലിയ തോതില്‍ കണ്ടെത്തിയത്‌.


ആ സമയത്ത്‌ സല്‍മാന്‍ഖാന്റെ രക്‌തത്തില്‍ മദ്യത്തിന്റെ അംശം അനുവദിക്കപ്പെട്ടിരുന്ന അളവിനേക്കാള്‍ കൂടുതലായിരുന്നെന്ന്‌ മുംബൈയിലെ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഫോറന്‍സിക്‌ വിദഗദ്ധര്‍ പറഞ്ഞു. സല്‍മാന്റെ രക്‌തത്തില്‍ കണ്ടെത്തിയ മദ്യത്തിന്റെ അളവ്‌ 62 എംജി ആയിരുന്നു. ഇത്‌ അനുവദനീയമായ 30 എംജിയേക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതലായിരുന്നെന്ന്‌ സാങ്കേതിക വിദഗ്‌ദ്ധര്‍ മൊഴി നല്‍കി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്‌ക്കാണ്‌ സല്‍മാനെതിരേ കേസെടുത്തിരിക്കുന്നത്‌.










from kerala news edited

via IFTTT

ജലചൂഷണത്തിനെതിരെ ജലനിധി പരാതി നല്‍കി











Story Dated: Wednesday, December 3, 2014 06:20


ചവറ: ചവറ ഗ്രാമപഞ്ചായത്തില്‍ കോവില്‍ത്തോട്ടത്തെ കെ.എം.എം.എല്‍ മൈനിംഗ്‌ പ്രദേശത്ത്‌ അനധികൃതമായി കുടിവെള്ളം ചോര്‍ത്തുന്നതായി ജലനിധിയുടെ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ പരാതി. മൈനിംഗ്‌ പ്രദേശത്തെ നൂറുകണക്കിന്‌ വാട്ടര്‍ മീറ്ററുകളും പൈപ്പ്‌ ലൈനുകളും നശിപ്പിച്ചുവെന്നാണ്‌ പരാതി. ഏകദേശം 50 ലക്ഷത്തില്‍പരം രുപയുടെ നാശനഷ്‌ടങ്ങള്‍ ഇതുമൂലം സംഭവിച്ചിട്ടുണ്ടെന്നും ഈ തുക കെ.എം.എം.എല്‍ മാനേജ്‌മെന്റ്‌ നല്‍കണമെന്നും ജലനിധി ചവറ ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള സ്‌കീം ലെവല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

വിമുക്‌തസൈനികര്‍ നാളെ മാര്‍ച്ചും ധര്‍ണയും നടത്തും











Story Dated: Wednesday, December 3, 2014 06:20


കൊല്ലം: വിമുക്‌തഭടന്മാര്‍ക്ക്‌ വണ്‍-റാങ്ക്‌ വണ്‍-പെന്‍ഷന്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു നാളെ രാവിലെ 10ന്‌ കലക്‌ടറേറ്റിനു മുമ്പില്‍ എക്‌സ്-സര്‍വീസസ്‌ ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്നു ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിമുക്‌തഭടന്മാരും വിധവകളും മഹിളാവിംഗിന്റെ പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്ത്‌ കാര്യാലയത്തിനു മുന്നില്‍ കേന്ദ്രീകരിച്ചാണു പ്രതിഷേധ മാര്‍ച്ച്‌ ആരംഭിക്കുന്നത്‌. മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്‌ഘാടനം ചെയ്യും.


എക്‌സ്-സര്‍വീസസ്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കോടിയാട്ട്‌ രാമചന്ദ്രന്‍പിള്ള അധ്യക്ഷതവഹിക്കും. തുടര്‍ന്നു പ്രധാനമന്ത്രിക്കു നല്‍കാനുള്ള നിവേദനം ജില്ലാ കലക്‌ടര്‍ക്കു സമര്‍പ്പിക്കും. ജില്ലാ പ്രസിഡന്റ്‌ കോടിയാട്ട്‌ രാമചന്ദ്രന്‍പിള്ള, സെക്രട്ടറി പി. സതീശ്‌ചന്ദ്രന്‍, വൈസ്‌ പ്രസിഡന്റ്‌ കെ.ജി. ഉണ്ണിത്താന്‍, കുന്നത്തൂര്‍ താലൂക്ക്‌ പ്രസിഡന്റ്‌ അഡ്വ. എന്‍.വി. ചന്ദ്രന്‍ശേഖരന്‍പിള്ള, കൊല്ലം താലൂക്ക്‌ പ്രസിഡന്റ്‌ എന്‍.കെ. ചന്ദ്രബോസ്‌, പത്തനാപുരം താലൂക്ക്‌ പ്രസിഡന്റ്‌ വി.കെ. ചെല്ലപ്പന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT