121

Powered By Blogger

Tuesday, 27 January 2015

മലയാളത്തിലും ഒരു അമര്‍ അക്ബര്‍ ആന്റണി സിനിമ









ബോളിവുഡില്‍ വന്‍ ഹിറ്റായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. റീമേക്കൊന്നുമില്ലെങ്കിലും അതേ പേരില്‍ മലയാളത്തില്‍ നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ ഒരു സിനിമയെടുക്കുകയാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഇവരാണ് ഇവിടെ അമര്‍ അക്ബര്‍ ആന്റണി.

സഖറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.


സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് വിപിന്‍-വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്.











from kerala news edited

via IFTTT

ഭീകരജീവി വരുകയാണ്; ഫിബ്രവരി ആറിന്‌











ഭീകരജീവി വരുന്നു, അടുത്തവെള്ളിയാഴ്ച. പേടിപ്പിക്കാനോ ചിരിപ്പിക്കാനോ വരവെന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ട്രെയിലര്‍ നല്‍കുന്ന സൂചന ചിരിക്കാനുള്ള വക ഉണ്ടെന്ന് തന്നെയാണ്. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമയുടെ വരവാണ് ഫിബ്രവരി ആറിന് സംഭവിക്കുക.

ഫ്രൈഡെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് മിഥുന്‍ മാനുവല്‍ തോമസാണ്. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു മിഥുന്‍.


ഷാജി പപ്പന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, സാന്ദ്ര, ഭഗത് മാനുവല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.











from kerala news edited

via IFTTT

പിള്ളയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന്‌ സൂചന









Story Dated: Tuesday, January 27, 2015 09:03



mangalam malayalam online newspaper

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ബാലകൃഷ്‌ണപിള്ളയ്‌ക്ക് എതിരെ നാളെ ചേരാനിരിക്കുന്ന യു.ഡി.എഫ്‌. യോഗത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന്‌ സൂചന. മുതിര്‍ന്ന നേതാവ്‌ എന്ന പരിഗണന യോഗത്തില്‍ ലഭിക്കും. പിള്ളയ്‌ക്ക് ഒരവസരം കൂടി നല്‍കാന്‍ മുതിര്‍ന്ന യു.ഡി.എഫ്‌ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായതയാ ണ്‌ സൂചന. മുന്നണി വിരുദ്ധ പ്രസ്‌താവനകള്‍ തുടര്‍ന്നാല്‍ മാത്രം കടുത്ത നടപടി മതിയെന്നാണ്‌ നേതാക്കള്‍ക്കിടയിലെ ധാരണയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.










from kerala news edited

via IFTTT

മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ അത്‌ ജനങ്ങളോടുള്ള വെല്ലുവിളി: കൊടിയേരി









Story Dated: Tuesday, January 27, 2015 08:57



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ അത്‌ ജനങ്ങളോടുള്ള വെല്ലുവിളി ആകുമെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്‌ണന്‍. മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ കേരള നിയമസഭ ഇതുവരെ കാണാത്ത പ്രക്ഷോഭങ്ങള്‍ക്ക്‌ സാക്ഷിയാകുമെന്നും കൊടിയേരി പറഞ്ഞു.


താന്‍ ധനമന്ത്രിയാണെങ്കില്‍ താന്‍ തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ കെ.എം. മാണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു കൊടിയേരി.










from kerala news edited

via IFTTT

മാണി അകത്താകും; കോഴ ഇടപാട്‌ ഉറപ്പിച്ചത്‌ ജോസ്‌ കെ മാണി: ബിജു രമേശ്‌









Story Dated: Tuesday, January 27, 2015 08:55



mangalam malayalam online newspaper

തിരുവനന്തപുരം: മാണിക്ക്‌ മറുപടിയുമായി ബിജു രമേശ്‌ രംഗത്ത്‌. ജോസ്‌ കെ മാണി എം.പിയുമായാണ്‌ ബാര്‍ കോഴ ഇടപാട്‌ ഉറപ്പിച്ചത്‌. ജോസ്‌ കെ മാണിയുടെ ശബ്‌ദരേഖയും വിജിലന്‍സിന്‌ കൈമാറിയിട്ടുണ്ട്‌. മാണിയുടേതിനേക്കാള്‍ അന്തസുള്ള കുടുംബത്തിലാണ്‌ താന്‍ ജനിച്ചത്‌. പണം വാങ്ങിയെന്നത്‌ പത്രസമ്മേളനത്തില്‍ മാണി നിഷേധിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ വിജിലന്‍സിന്‌ കൈമാറും. തെളിവുകള്‍ പുറത്താകും മുമ്പ്‌ മാണി അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.


ജോസ്‌ കെ മാണിയുടെ ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ബിജു രമേശ്‌ ആവശ്യപ്പെട്ടു. ബാര്‍ ഉടമ അസോസിയേഷന്‍ നേതാക്കളുമായ ജോസ്‌ കെ മാണി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത്‌ സംബന്ധിച്ച തെളിവ്‌ ലഭിക്കുമെന്നും ബിജു രമേശ്‌ പറഞ്ഞു. താന്‍ പുറത്ത്‌ വിട്ട തെളിവുകള്‍ വ്യാജമല്ല. വേണമെങ്കില്‍ തെളിവുകളുടെ ഫോറന്‍സിക്‌ പരിശോധന നടത്താമെന്നും ബിജു രമേശ്‌ പറഞ്ഞു.


ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി പത്ര സമ്മേളനം നടത്തി മറുപടി പറഞ്ഞതിന്‌ പിന്നാലെയാണ്‌ ബിജു രമേശ്‌ മറുപടിയുമായി രംഗത്ത്‌ വന്നത്‌.










from kerala news edited

via IFTTT

സര്‍ക്കാര്‍ പദവിയിലിരുന്ന്‌ സുവിശേഷ പ്രസംഗം: ഐ.എ.എസ്‌ ഉദ്യോഗസ്‌ഥനെ തമിഴ്‌നാട്‌ സര്‍ക്കാര്‍ വിലക്കി









Story Dated: Tuesday, January 27, 2015 08:32



mangalam malayalam online newspaper

ചെന്നൈ: സര്‍ക്കാര്‍ പദവിയിലിരുന്ന്‌ സുവിശേഷ പ്രസംഗം നടത്തുന്നതില്‍ നിന്ന്‌ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥനെ തമിഴ്‌നാട്‌ സര്‍ക്കാര്‍ വിലക്കി. മുതിര്‍ന്ന ഐ.എ.എസ്‌ ഉദ്യോഗസ്‌ഥന്‍ സി. ഉമാശങ്കറിനെയാണ്‌ മതപ്രചരണം നടത്തുന്നതില്‍ നിന്ന്‌ വിലക്കിയത്‌. തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി കെ ഞ്‌നാനദേശികന്‍ ഇത്‌ സംബന്ധിച്ച നോട്ടീസ്‌ ഉമാശങ്കറിന്‌ കൈമാറി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മതപ്രചരണം നടത്തുന്നത്‌ സാമുദായിക സൗഹൃദം തകര്‍ക്കുമെന്ന്‌ ആരോപിച്ചാണ്‌ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്‌.


ജനുവരി 24 മുതല്‍ 26 വരെ ഉമാശങ്കര്‍ സുവിശേഷ പ്രസംഗം നടത്താന്‍ പോകുന്നതായി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നടപടി. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവടങ്ങളിലാണ്‌ അദ്ദേഹം സുവിശേഷ യോഗങ്ങള്‍ നടത്താനിരുന്നത്‌. ചീഫ്‌ സെക്രട്ടറിയുടെ നോട്ടീസ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഉമാശങ്കര്‍ സുവിശേഷ യോഗങ്ങള്‍ റദ്ദാക്കി. മതപ്രചരണം തുടര്‍ന്നാല്‍ ഓള്‍ ഇന്ത്യ സര്‍വീസ്‌ റൂള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട്‌ ഹിന്ദു മുന്നണി പ്രതികരിച്ചു.


അതേസമയം താന്‍ ജന്മം കൊണ്ട്‌ ഹൈന്ദവനാണെങ്കിലും ക്രിസ്‌ത്യന്‍ മതവിശ്വാസിയാണെന്ന്‌ ഉമാശങ്കര്‍ പറഞ്ഞു. സുവിശേഷ പ്രചരണത്തില്‍ നിന്ന്‌ തന്നെ വിലക്കുന്നത്‌ തന്റെ മൗലികാവശത്തിന്റെ ലംഘനമാണെന്നും വിലക്കിനെതിരെ കോടതിയിയെ സമീപിക്കുമെന്നും ഉമാശങ്കര്‍ പറഞ്ഞു.










from kerala news edited

via IFTTT

മാണി രാജിവെക്കേണ്ടതില്ലെന്ന്‌ ഷിബു ബേബി ജോണ്‍









Story Dated: Tuesday, January 27, 2015 08:07



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവെക്കേണ്ടതില്ലെന്ന്‌ ആര്‍.എസ്‌.പി നേതാവ്‌ ഷിബു ബേബി ജോണ്‍. എന്നാല്‍ ബാര്‍ കോഴ സംബന്ധിച്ച തുടര്‍ച്ചയായ മാധ്യമ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ പ്രതിച്‌ഛായയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ കാര്യത്തില്‍ മുന്നണിയോഗം ചേരാനിരിക്കുന്നതിനാല്‍ പ്രതികരിക്കാനില്ല. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള ബി.ജെ.പി ഹര്‍ത്താല്‍ അനാവശ്യമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.










from kerala news edited

via IFTTT

തീവ്രവാദി ആക്രമണം; ലിബിയയില്‍ അഞ്ച്‌ വിദേശികള്‍ കൊല്ലപ്പെട്ടു









Story Dated: Tuesday, January 27, 2015 08:02



mangalam malayalam online newspaper

ട്രിപ്പോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപ്പോളിയിലെ കൊറിന്ദിയ ഹോട്ടലില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച്‌ വിദേശികളും മൂന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. സമീപത്ത്‌ തന്നെ ഒരു കാര്‍ ബോംബ്‌ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്‌. മുഖംമൂടി ധരിച്ച അഞ്ച്‌ തീവ്രവാദികളാണ്‌ ഹോട്ടലില്‍ ആക്രമണം നടത്തിയതെന്നാണ്‌ ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്‌.


ഗദ്ദാഫി അനൂകൂലികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. ഇറ്റലി, ബ്രിട്ടണ്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ കൂടുതലായി സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ പ്രധാന ഹോട്ടലുകളില്‍ ഒന്നാണിത്‌. എന്നാല്‍ സംഭവ സമയത്ത്‌ ഹോട്ടലില്‍ സന്ദര്‍ശകരുടെ എണ്ണം തീരെ കുറവായിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.










from kerala news edited

via IFTTT

മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച്









Story Dated: Tuesday, January 27, 2015 07:55



mangalam malayalam online newspaper

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ഐസ് ബക്കറ്റ് ചലഞ്ച് മറക്കാറായിട്ടില്ല. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം തന്നെയാണ് ഇതും നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒലിവിയ വൈല്‍ഡ് എന്ന 23കാരിയാണ് മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ചത്.


ഒലിവിയയുടെ പ്രതിശുത വരന്‍ ജാസണ്‍ സുദിക്‌സ് ആണ് ഈ വ്യത്യസ്തമായ ഐസ് ബക്കറ്റ് ചലഞ്ചിന്റെ വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ന്യുയോര്‍ക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്നാണ് ഒലിവിയ മുലപ്പാല്‍ ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ചത്. ഒരു രാത്രി സമയമെടുത്താണ് ഒലിവിയ ഒരു ബക്കറ്റ് മുലപ്പാല്‍ ശേഖരിച്ചത്. മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ച ശേഷം ഒലിവിയ ന്യൂ ജേഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍ ഉള്‍പ്പെടെയുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തു.


അമിയോട്രോഫിക് ലാറ്ററല്‍ സ്‌കിളോറിസ് എന്ന രോഗത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലോകമെങ്ങും ഐസ് ബക്കറ്റ് ചലഞ്ച് ആചരിച്ചത്. ചലഞ്ച് ചെയ്യപ്പെടുന്നവര്‍ തണുത്ത വെള്ളം തലയിലൂടെ കമിഴ്ത്തുകയോ എ.എല്‍.എസ് അസുഖത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന നല്‍കുകയോ ആണ് ചെയ്യേണ്ടത്.










from kerala news edited

via IFTTT

റിപ്പബ്ലിക്‌ ദിനത്തില്‍ യുദ്ധ സേവാ മെഡല്‍ ലഭിച്ച കേണല്‍ ഇന്ന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു









Story Dated: Tuesday, January 27, 2015 07:37



mangalam malayalam online newspaper

ട്രാല്‍: റിപ്പബ്ലിക്‌ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധ സേവാ പുരസ്‌ക്കാരം ലഭിച്ച കേണല്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേണല്‍ മുനീന്ദ്ര നാഥ്‌ റായ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. 42 രാഷ്‌ട്രീയ റൈഫിളില്‍ കമാന്‍ഡറായ ഇദ്ദേഹം 66-ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രപതിയുടെ 'യുദ്ധ സേവാ' പുരസ്‌ക്കാരത്തിന്‌ അര്‍ഹനായിരുന്നു. ചൊവ്വാഴ്‌ച കാശ്‌മീരിലെ ട്രാലില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ ഇദ്ദേഹം വീരമൃത്യു വരിച്ചത്‌. ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ആക്രമണത്തിലാണ്‌ കേണല്‍ മുനീന്ദ്ര നാഥ്‌ കൊല്ലപ്പെട്ടത്‌.


ആക്രമണത്തില്‍ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും രണ്ട്‌ തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു സൈനികന്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. പോലീസും സൈന്യവും സംയുക്‌തമായാണ്‌ തിരച്ചില്‍ നടത്തിയത്‌. കൊല്ലപ്പെട്ട തീവ്രവാദികള്‍ അദില്‍ ഖാന്‍, ഷിറാസ്‌ ദാസ്‌ എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞു. ഇരുവരും ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണ്‌. സംഭവസ്‌ഥലത്ത്‌ നിന്നും ആയുധങ്ങളും സേന പിടിച്ചെടുത്തു.










from kerala news edited

via IFTTT