121

Powered By Blogger

Friday, 20 February 2015

ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷം








ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷം


Posted on: 20 Feb 2015







കൊളോണ്‍: കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ ഹാളിലാണ് ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്. വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ലബാണ് (ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിന് ക്ലബ് അംഗങ്ങളെ കൂടാതെ നിരവധി ക്ലബിന്റെ സുഹൃത്തുക്കളും അഭ്യുഭയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യവും ഒപ്പം പാരമ്പര്യ കാലവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചുകൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളഘോഷങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ഐവിസി ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ നടത്തിയത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.







ജോയി മാണിക്കത്തിന്റെ ആമുഖത്തോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ ജോയി കാടന്‍കാവില്‍, സണ്ണോ പെരേര, ജോര്‍ജ് അട്ടിപ്പേറ്റി, ജോസ് തോട്ടുങ്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, റോസിവൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, ത്രേസ്യാമ്മ തോട്ടക്കര, തോമസ് അറമ്പന്‍കുടി, ജോസ് കല്ലറയ്ക്കല്‍,ഡേവീസ്, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ മാത്യൂസ് കണ്ണങ്കേരില്‍, ബ്രിജിറ്റ് തോട്ടുങ്കല്‍, ജോളി എം പടയാട്ടില്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി സ്വാഗതവും വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് എല്ലാ വര്‍ഷവും നവംബര്‍ 11 ാം തീയതി 11 മണി 11 മിനിറ്റില്‍ ആരംഭിയ്ക്കുന്ന കാര്‍ണിവല്‍ ആഘോഷം ഈസ്റ്റര്‍ നോയമ്പിന്റെ തുടക്കത്തിനു മുമ്പുള്ള ചൊവ്വാഴ്ച രാത്രി 12 മണിയ്ക്ക് സമാപ്തി കുറിയ്ക്കും. വൈബര്‍ ഫാസ്റ്റ് നാഹ്റ്റ് (ലേഡീസ് ഫാസ്റ്റിംഗ് നൈറ്റ്) മുതല്‍ റോസന്‍ മോണ്ടാഗ് (50 നോയമ്പിനു തുടങ്ങുന്നതിന് മുമ്പുള്ള ആദ്യത്തെ തിങ്കളാഴ്ച) വരെയാണ് ആഘോഷങ്ങളുടെ പ്രധാനദിനങ്ങള്‍.





വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT

ജയില്‍ മോചിതനായ എം.വി ജയരാജന്‍ സമ്മേളന നഗരിയിലെത്തി









Story Dated: Friday, February 20, 2015 06:08



mangalam malayalam online newspaper

ആലപ്പുഴ : കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ഇന്ന്‌ ജയില്‍ മോചിതനായ സി.പി.എം നേതാവ്‌ എം.വി ജയരാജന്‍ സമ്മേളന നഗരിയിലെത്തി. വൈകിട്ട്‌ അഞ്ചരയോടെ ആലപ്പുഴയിലെ സമ്മേളന നഗരിയിലെത്തിയ എം.വി ജയരാജന്‌ ഇ.പി ജയരാജന്‍, പി. ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. മുദ്രാവാക്യം വിളികളോടെയാണ്‌ അണികള്‍ അദ്ദേഹത്തെ സമ്മേളന നഗരിയിലേയ്‌ക്ക് ആനയിച്ചത്‌.


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 19 ദിവസത്തെ തടവുജീവിതത്തിനു ശേഷമാണ്‌ ജയരാജന്‍ പുറത്തിറങ്ങുന്നത്‌. രാവിലെ ജയില്‍ കവാടത്തിനു പുറത്തും ജയരാജന്‌ ആവേശം നിറഞ്ഞ സ്വീകരണമാണ്‌ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്‌. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ്‌ ജയരാജന്‍ പുറത്തേക്കു വന്നത്‌. തുടര്‍ന്ന്‌ പുജപ്പൂരയില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ അണികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു.


തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിയിലെത്തിയ ജയരാജന്‍ ഇവിടെ നിന്നും കാറിലാണ്‌ സമ്മേളന വേദിയിലേയ്‌ക്ക് യാത്ര തിരിച്ചത്‌. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടത്തിയ പ്രതിഷേധയോഗത്തില്‍ ജഡ്‌ജിമാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചതിനാണ്‌ ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത്‌ ശിക്ഷിച്ചത്‌.










from kerala news edited

via IFTTT

നിതീഷ്‌ ബീഹാര്‍ മുഖ്യമന്ത്രിയാകും; ഞായറാഴ്‌ച സത്യപ്രതിജ്‌ഞ









Story Dated: Friday, February 20, 2015 06:08



mangalam malayalam online newspaper

പാറ്റ്‌ന: ദിവസങ്ങളായി നിലനിന്ന രാഷ്‌ട്രീയ അനിശ്‌ചിത്വത്തിന്‌ ശേഷം ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ നിതീഷ്‌കുമാര്‍ തിരിച്ചെത്തും. ഞായറാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ്‌ വിവരം. കഴിഞ്ഞ വര്‍ഷം ഓഫീസ്‌ വിടാന്‍ എടുത്ത തീരുമാനത്തെ അബദ്ധം എന്ന്‌ വിശേഷിപ്പിച്ച നീതീഷ്‌ വിശ്വാസവോട്ടെടുപ്പ്‌ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ച ജീതന്റാം മാഞ്ചിയുടെ പകരക്കാരനായിട്ടാണ്‌ സത്യപ്രതിജ്‌ഞ ചെയ്യാനൊരുങ്ങുന്നത്‌.


ഞായറാഴ്‌ച ചുമതലയേല്‍ക്കുന്ന നിതീഷ്‌ മാര്‍ച്ച്‌ 16 ന്‌ ബീഹാര്‍ അസംബ്‌ളിയില്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കും. ബീഹാറിലെ ജനങ്ങളോട്‌ പരസ്യമായി മാപ്പു പറഞ്ഞ അദ്ദേഹം ഇത്തരം തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന്‌ വ്യക്‌തമാക്കി. രാവിലെ ഗവര്‍ണര്‍ കെ എന്‍ ത്രീപാഠിയെ നേരില്‍ കണ്ട്‌ മാഞ്ചി രാജിക്കത്തും നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയും കൈമാറിയിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു നിതീഷ്‌ തന്റെ പകരക്കാരനായി മാഞ്ചിയെ കൊണ്ടുവന്നത്‌.


എന്നാല്‍ കഴിഞ്ഞമാസം തനിക്ക്‌ വഴിമാറാന്‍ മാഞ്ചിയോട്‌ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സ്‌ഥാനം വിടാന്‍ തയ്യാറായില്ലെന്ന്‌ മാത്രമല്ല ഇന്ന്‌ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന്‌ വെല്ലുവിളിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക്‌ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല എന്ന സാഹചര്യം തിരിച്ചറിഞ്ഞ്‌ മാഞ്ചി രാജി വെയ്‌ക്കുകയായിരുന്നു. അതേ സമയം ഈ സംഭവത്തോടെ നിതീഷിനെ എതിര്‍ക്കാന്‍ ഒന്നാന്തരം പോരാളിയെ ബിജെപിയ്‌ക്ക് കിട്ടിയിരിക്കുകയാണ്‌.










from kerala news edited

via IFTTT

മോഡിയൂടെ കോട്ട്‌ വിറ്റത്‌ 4.31 കോടിക്ക്‌; വാങ്ങിയത്‌ നാട്ടുകാരന്‍









Story Dated: Friday, February 20, 2015 05:45



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരെഴുതിയ കോട്ട്‌ നാലു കോടി രൂപയ്‌ക്ക് ലേലം കൊണ്ടു. 4.31 കോടി രൂപയ്‌ക്ക് ഗുജറാത്ത്‌ വജ്രവ്യവസായി ഹിതേഷ് ലാല്‍ജി ഭായ് പട്ടേലാണ്‌ കോട്ട്‌ ലേലം കൊണ്ടത്. ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷം മൂല്യം നാലു കോടിയിലേക്ക് ഉയര്‍ന്ന കോട്ടിന് വേണ്ടി എത്തിയ മൂന്ന് പേരില്‍ നിന്നും ഉയര്‍ന്ന മൂല്യം നല്‍കി കോട്ട് ലാല്‍ജി സ്വന്തമാക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ ബാരക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ധരിച്ച കോട്ട്‌ ലേലത്തുക ഉയര്‍ന്നതിലൂടെ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


ലേലത്തുക നാലു കോടിയിലേക്ക്‌ ഉയര്‍ന്നതോടെ അവസാന നിമിഷം ലേലത്തില്‍ ഉണ്ടായിരുന്നത്‌ മൂന്ന്‌ പേരായിരുന്നു. ഇവരില്‍ നിന്നും ഉയര്‍ന്ന മൂല്യം നല്‍കി ലാല്‍ജി കോട്ട്‌ സ്വന്തമാക്കുക ആയിരുന്നു. ഇന്ന്‌ ഉച്ചയോടെ ലേലത്തുക രണ്ടു കോടിയിലേക്കും അത്‌ പിന്നീട്‌ നാലുകോടിയായി മാറുകയും ആയിരുന്നു. നേരത്തേ സൂറത്ത്‌ സ്വദേശിയായ വ്യവസായി മുകേഷ്‌ പട്ടേല്‍ രണ്ടു കോടി വാഗ്‌ദാനം ചെയ്‌ത് എത്തിയിരുന്നു. ആദ്യ ദിനത്തില്‍ വസ്‌ത്ര വ്യാപാരി രാജേഷ്‌ ജുനെജ 1.21 കോടിയും മോഡി ഫാന്‍ ക്ലബ്‌ അംഗം രാജേഷ്‌ മഹേശ്വരി 1.25 കോടിയും ലേലം വിളിച്ചിരുന്നു.


എട്ടു ലക്ഷം രൂപ വിലവരുമെന്ന്‌ കരുതുന്ന കോട്ടും പ്രധാനമന്ത്രിയായ ശേഷം ലഭിച്ച 450 ഉപഹാരങ്ങളുമാണ്‌ മോഡി ലേലത്തിന്‌ നല്‍കിയത്‌. സ്യൂട്ട്‌ പ്രധാനമന്ത്രിക്ക്‌ താന്‍ സമ്മാനിച്ചതാണെന്ന്‌ അവകാശപ്പെട്ട്‌ ഗുജറാത്ത്‌ ബിസിനസുകാരന്‍ രമേശ്‌കുമാര്‍ ഭിഗാഭായി എന്നയാള്‍ രംഗത്ത്‌ വന്നിരുന്നു. മകന്റെ വിവാഹദിനത്തില്‍ ധരിക്കാനായി മോഡിക്ക്‌ സമ്മാനിച്ചതാണ്‌ സ്യൂട്ട്‌ എന്നാണ്‌ ഭിഗാഭായി എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില വ്യക്‌തമാക്കിയത്‌. നാലു വര്‍ഷമായി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണെന്ന്‌ അവകാശപ്പെട്ടത്‌. കോട്ടില്‍ നിന്നു ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിനു നല്‍കാനാണ്‌ തീരുമാനം.










from kerala news edited

via IFTTT

ഒരു കോടി മതിക്കുന്ന ആറ്‌ സ്വര്‍ണ്ണ കട്ടകളുമായി വിമാനം പറന്നത്‌ രണ്ടു ദിനം









Story Dated: Friday, February 20, 2015 05:22



mangalam malayalam online newspaper

മുംബൈ: ഒരു കോടി രൂപ വിലമതിക്കുന്ന ആറ്‌ സ്വര്‍ണ്ണ കട്ടകളുമായി വിമാനം പറന്നത്‌ രണ്ടു ദിനം. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്‌ക്കിടയില്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന ആറ്‌ സ്വര്‍ണ്ണ ബാറുകള്‍ കണ്ടെത്തിയത്‌ മുംബൈ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ ആയിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം 1.49 കോടി രൂപ വിലമതിക്കുന്നതാണെന്നാണ്‌ റിപ്പോര്‍ട്ട്‌.


ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ഫ്‌ളൈറ്റ്‌ 6 ഇ-81 ല്‍ നിന്നായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്‌. ഫെബ്രുവരി 17 ന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്‌റ്റംസ്‌ വിമാനം നിരീക്ഷണത്തിന്‌ വിധേയമാക്കിയത്‌. ഒടുവില്‍ 13 മണിക്കൂറത്തെ തിരച്ചിലിന്‌ ശേഷം മുംബൈ കസ്‌റ്റംസ്‌ വ്യാഴാഴ്‌ച സ്വര്‍ണ്ണം കണ്ടെത്തി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ട ശേഷമായിരുന്നു തെരച്ചിലില്‍.


വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നായിരുന്നു സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്‌. സ്വര്‍ണ്ണ കട്ടകളുമായി വിമാനം മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പറന്നു. ഇതിനിടയില്‍ കോഴിക്കോട്ട്‌ വിമാനം ഇറങ്ങിയപ്പോള്‍ കസ്‌റ്റംസ്‌ യാത്രക്കാരെ നിരീക്ഷിച്ചിരുന്നെങ്കിലും സ്വര്‍ണ്ണം അവിടെ നിന്നും മാറ്റിയിരുന്നു. ഈദിവസം തന്നെ വിമാനം മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലെല്ലാം കറങ്ങി. ഫെബ്രുവരി 18 ന്‌ കസ്‌റ്റംസ്‌ എല്ലാ എയര്‍പോര്‍ട്ട്‌ യൂണിറ്റുകളിലും വിവരം നല്‍കുകയും വിമാനം കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്‌ത ശേഷം മുംബൈയില്‍ എത്തിയപ്പോള്‍ പരിശോധന നടത്തുകയായിരുന്നു.


വിമാനത്തിന്റെ മിക്കവാറും എല്ലാ സ്‌ഥലങ്ങളിലും കര്‍ശനമായ പരിശോധനകള്‍ കസ്‌റ്റംസ്‌ സംഘം നടത്തി. ഒടുവില്‍ വാഷ്‌ ബേസിന്റെ പിറകില്‍ ഒളിപ്പിച്ച നിലയിലാണ്‌ സ്വര്‍ണ്ണം കണ്ടെത്തിയത്‌. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വന്‍ തുക വരുന്ന സ്വര്‍ണ്ണം പിടികൂടുന്നത്‌. ഫെബ്രുവരി 7 ന്‌ ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടോയ്‌ലറ്റ്‌ സീറ്റിന്‌ കീഴില്‍ നിന്നും 2.3 കോടി വിലമതിക്കുന്ന 8 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.










from kerala news edited

via IFTTT

തീയറ്റര്‍ വിടാന്‍ ആരാധകര്‍ സമ്മതിച്ചില്ല; 'ദില്‍വാലേ' ഒരാഴ്‌ച കൂടി ഓടും









Story Dated: Friday, February 20, 2015 04:56



mangalam malayalam online newspaper

മുംബൈ: തീയറ്റര്‍ കൈവിട്ടാലും ആരാധകര്‍ കൈവിടില്ല എന്ന്‌ വന്നതോടെ ഇന്ത്യന്‍ സിനിമാവേദിയില്‍ ചരിത്രം രചിച്ച 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ' യുടെ പ്രദര്‍ശനം ഒരാഴ്‌ച കൂടി മറാത്താ മന്ദിര്‍ നീട്ടി. 1009 ആഴ്‌ചകള്‍ക്ക്‌ ശേഷം ഇന്നലെ രാവിലെ നടന്ന പ്രദര്‍ശനത്തോടെ കര്‍ട്ടന്‍ ഇടാനായിരുന്നു തീയറ്ററിന്റെ തീരുമാനം. എന്നാല്‍ രാജിന്റെയും സിമ്രന്റെയും പ്രണയം ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആരാധകര്‍ സമ്മതിക്കാതെ വന്നതോടെ വീണ്ടും തീരുമാനം ഒരാഴ്‌ചത്തേക്ക്‌ കൂടി നീട്ടി. ഇതോടെ അവസാന പ്രദര്‍ശനം അടുത്ത ബുധനാഴ്‌ച എന്ന നിലയിലായി.


പതിവിന്‌ വിരുദ്ധമായി അവസാന ഷോ മോര്‍ണിംഗ്‌ ഷോ ആയിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്നത്‌ പോലെ രാവിലെ 9.15 ന്‌ തന്നെ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ ചരിത്രപരമായ പര്യവസാന പ്രദര്‍ശനം കാണാന്‍ 199 പേര്‍ എത്തിയിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞതും തീയറ്ററിന്റെ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ മനോജ്‌ ദേശായി ഉള്‍പ്പെടെയുള്ള അധീകൃതര്‍ക്ക്‌ ഫോണ്‍കോളുകളുടേയും മെസേജുകളുടേയും പ്രവാഹമായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രദര്‍ശനം ഒരാഴ്‌ച കൂടി നീട്ടിയത്‌. ബുധനാഴ്‌ച സിനിമയുടെ വിതരണക്കാരായ യാശ്രാജുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അന്തിമമായി സിനിമ മാറ്റുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌.


ആദിത്യ ചോപ്ര സംവിധാനം ചെയ്‌ത് ഷാരൂഖും കാജലും നായികാനായകന്മാരായി അഭിനയിച്ച ചിത്രം ഡിസംബറിലായിരുന്നു ആയിരം ആഴ്‌ചകള്‍ പൂര്‍ത്തിയാക്കിയത്‌. മാറ്റിനിക്ക്‌ മുമ്പായി നൂണ്‍ഷോയ്‌ക്ക് മുമ്പായി പൂര്‍ത്തിയാകുന്ന പ്രദര്‍ശനത്തിന്‌ എപ്പോഴും തിരക്കായിരുന്നു. തീയറ്ററിലെ 15, 17,20 നിരക്കുകള്‍ വരുന്ന ടിക്കറ്റുകള്‍ വാങ്ങാന്‍ വന്‍ ജനത്തിരക്കായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി നൂണ്‍ഷോയായി ഓടുകയായിരുന്നു. ബോളിവുഡിലെ വന്‍കിട ചിത്രങ്ങള്‍ മൂന്ന്‌ ഷോ ഓടിക്കുമ്പോഴും 11.30 യുടെ ഷോ ദില്‍വാലേ ദുല്‍ഹാനിയയ്‌ക്ക് വേണ്ടി മാത്രം തീയറ്റര്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു. 1,107 സീറ്റുകളുള്ള തീയറ്ററില്‍ സിനിമ എപ്പോഴും 60 ശതമാനം കാണികളെ നിലനിര്‍ത്തിക്കൊണ്ടുമിരുന്നു. 1995 ല്‍ റിലീസ്‌ ചെയ്‌ത ചിത്രം തുടര്‍ച്ചയായി 50 ആഴ്‌ചകളാണ്‌ ഹൗസ്‌ഫുള്ളായി ഓടിയത്‌.










from kerala news edited

via IFTTT

പാറ്റൂര്‍ ഭൂമി ഇടപാട്‌ കേസില്‍ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി









Story Dated: Friday, February 20, 2015 04:55



mangalam malayalam online newspaper

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട്‌ കേസില്‍ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ പൊതു പ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പൊതുതാല്‍പ്പര്യമില്ലെന്നും ഹര്‍ജിക്കാരന്‍ ഇതേ ആവശ്യമുന്നയിച്ച്‌ നല്‍കിയ ഹര്‍ജി ലോകായുക്‌തയുടെ പരിഗണനയില്‍ ആയതിനാല്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ എം ഷഫീഖ്‌ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഹര്‍ജി തള്ളിയത്‌.


പാറ്റൂരിലെ ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ്‌ എഡിജിപി റിപ്പോര്‍ട്ട്‌ നല്‍കിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കും ലോകായുക്‌തക്കും നേരത്തെ പരാതി നല്‍കിയിരുന്നു. ഇത്‌ നിലനില്‍ക്കെയാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സിവില്‍ സ്വഭാവമുള്ള കേസില്‍ ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ലോകായുക്‌ത ഇതേവരെ ഹര്‍ജിയില്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.










from kerala news edited

via IFTTT

നെയ്യാറ്റിന്‍കരയില്‍ വ്യാപകറെയ്‌ഡ്: 60 പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു











Story Dated: Friday, February 20, 2015 02:20


നെയ്യാറ്റിന്‍കര: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി എന്‍. ജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 60 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര പോലീസ്‌ സബ്‌ഡിവിഷനിലെ നെയ്യാറ്റിന്‍കര, ബാലരാമപുരം, പാറശാല, വെള്ളറട, പൂവാര്‍, മാരായമുട്ടം, ആര്യന്‍കോട്‌, പൊഴിയൂര്‍ എന്നീ സ്‌ഥലങ്ങളില്‍ ഒരേ സമയം നടന്ന റെയ്‌ഡിലാണ്‌ സിലിണ്ടറുകളുടെ ശേഖരം കണ്ടെത്തിയത്‌.


ഒന്നുമുതല്‍ 25 സിലിണ്ടറുകള്‍ വരെ ലഭിച്ച സ്‌ഥലങ്ങള്‍ ഉണ്ട്‌. റെയ്‌ഡുമായി ബന്ധപ്പെട്ട്‌ 60 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. അനധികൃതമായി സിലിണ്ടര്‍ സൂക്ഷിച്ച ബേക്കറി, ഹോട്ടല്‍, തട്ടുകട എന്നിവയുടെ നടത്തിപ്പുകാരെയെല്ലാം കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നുമാസം മുമ്പ്‌ ഇത്തരത്തില്‍ 140 സിലിണ്ടറുകള്‍ പിടികൂടിയിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകളെല്ലാം ജില്ലാകലക്‌ടറെ ഏല്‌പിച്ച്‌ സുരക്ഷിതമായ ഗോഡൗണില്‍ സൂക്ഷിക്കും. വിതരണക്കാരടക്കമുള്ളവര്‍ക്ക്‌ പിഴയും ചുമത്തും.










from kerala news edited

via IFTTT

ഓട്ടോറിക്ഷയില്‍ കഞ്ചാവ്‌ കച്ചവടം: പ്രതി പിടിയില്‍











Story Dated: Friday, February 20, 2015 02:20


തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന്‌ കഞ്ചാവ്‌ വില്‍പന നടത്തിവന്ന യുവാവ്‌ പിടിയില്‍. ശ്രീകാര്യം ചെല്ലമംഗലം കരിയം മേലേ കരിയംവീട്ടില്‍ മനീഷി(29)നെയാണ്‌ ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


കഴിഞ്ഞ ദിവസം ഉള്ളൂരിലെ ഒരു ഹോട്ടലിനു സമീപത്തെ ഇടറോഡില്‍ ഓട്ടോറിക്ഷയില്‍ കച്ചവടം നടത്തി വരവെയാണ്‌ ഇയാളെ പിടികൂടിയത്‌. പോലീസ്‌ വേഷം മാറി കഞ്ചാവ്‌ വാങ്ങാനെന്ന വ്യാജേന ഇയാളെ സമീപിച്ചാണ്‌ വലയിലാക്കിയത്‌. മനീഷിന്റെ ഓട്ടോറിക്ഷയില്‍ നിന്നും കാല്‍കിലോയോളം കഞ്ചാവ്‌ പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. നാര്‍ക്കോട്ടിക്‌ സെല്‍ എ.സി.ദത്തന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയില്‍, എസ്‌. ഐ കെ.വിക്രമന്‍, ക്രൈം എസ്‌.ഐ ബാബു, എ.എസ്‌.ഐ അശോകന്‍, സിറ്റി ഷാഡോ ടീമിലെ സജു ഗോപന്‍, അരുണ്‍, രഞ്‌ജിത്‌, ജയകൃഷ്‌ണന്‍, അതുല്‍, നാര്‍ക്കോട്ടിക്‌ സെല്ലിലെ സി.പി.ഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

ലഹരിക്കെതിരെ സന്ദേശവുമായി ഹക്കു വിന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം











Story Dated: Friday, February 20, 2015 02:20


തിരുവനന്തപുരം: മദ്യത്തിനും പുകവലിക്കും എതിരായി പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.അധ്യാപക പ്രസ്‌ഥാനമായ കെ.പി.എസ്‌.റ്റി.യു വിന്റെ സംസ്‌ഥാന സമ്മേളനതോടനുബന്ധിച്ചാണ്‌ ലഹരി വിമുക്‌ത സന്ദേശ കാര്‍ട്ടൂ ണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്‌. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു.പാളയം എല്‍.എം.എസ്‌ കോമ്പൗണ്ടിലെ വനിതാ സെന്ററില്‍ പ്രത്യേക പന്തലി ല്‍ നടക്കുന്ന പ്രദര്‍ശനം ഇന്ന്‌ വൈകുന്നേരം 6 മണി വരെ ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും സമ്മേളനത്തിന്‌ എത്തിയിട്ടുള്ള മൂവായിരത്തോളം അധ്യാപകര്‍ക്ക്‌ ഈ ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം പുതിയ അനുഭവം ആയി.










from kerala news edited

via IFTTT