121

Powered By Blogger

Monday, 9 March 2015

ലൈബ്രറികളില്‍ ലൈവ്‌ സെക്‌സ്, പോര്‍ണ്‍ താരം പിടിയിലായി!









Story Dated: Monday, March 9, 2015 01:38



mangalam malayalam online newspaper

ലണ്ടന്‍: അലക്‌സാണ്ട്രിയ മോറ എന്ന 21 കാരി മോഡലിനെ പോലീസ്‌ പിടികൂടി. കാരണം മറ്റൊന്നുമല്ല കാനഡക്കാരിയായ താരം തന്റെ ലൈവ്‌ സെക്‌സ് ഷോകള്‍ക്ക്‌ അമ്പതോളം പബ്ലിക്‌ ലൈബ്രറികളാണ്‌ പശ്‌ചാത്തലമാക്കിയത്‌!


സിബിഎസ്‌ ന്യൂസ്‌ നടത്തിയ അന്വേഷണമാണ്‌ അലക്‌സാണ്ട്രിയയെ കുടുക്കിയത്‌. മൈഫ്രീക്യാംസിന്റെ കോണ്‍ട്രാക്‌റ്റ് മോഡലായി ജോലിചെയ്യുകയായിരുന്നു ഇവര്‍. ഒരു കോഫീ ഷോപ്പില്‍ വച്ചും ഇവര്‍ അശ്ലീലരംഗങ്ങള്‍ ചിത്രീകരിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഇതേ കുറിച്ച്‌ അന്വേഷണം നടക്കുന്നു. പരസ്യമായി മാന്യതയില്ലാതെ പെരുമാറിയതാണ്‌ ഇവര്‍ക്കെതിരെയുളള കുറ്റം.


നേരത്തെ സര്‍വകലാശാല ലൈബ്രറിയില്‍ വച്ച്‌ നഗ്ന മാറിടം പ്രദര്‍ശിപ്പിക്കുന്ന കേന്ദ്ര സുന്‍ഡര്‍ലാന്‍ഡിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വന്‍ പ്രചാരം നേടിയിരുന്നു. ഓറിഗോണ്‍ സര്‍വകലാശാല ലൈബ്രറിയില്‍ നിന്നുളള 2.5 ലക്ഷം തവണയാണ്‌ ഷെയര്‍ ചെയ്യപ്പെട്ടത്‌.










from kerala news edited

via IFTTT

ചൈനയില്‍ നിന്നുള്ള പ്ലാസ്‌റ്റിക്‌ അടങ്ങിയ അരി സംസ്‌ഥാനത്ത്‌ വ്യാപകമാകുന്നു









Story Dated: Monday, March 9, 2015 01:33



mangalam malayalam online newspaper

കോഴിക്കോട്‌ : ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്‌ത് സംസ്‌ഥാനത്ത്‌ വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്‌റ്റിക്‌ കലര്‍ന്നിട്ടുള്ളതായി പരാതി. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുന്ന അരിയില്‍ പോളിമര്‍ കലര്‍ന്നിട്ടുള്ളതായി കണ്ടെത്തി.


തിളങ്ങുന്ന വെളുത്ത അരി തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കഞ്ഞിവെള്ളത്തിനു മുകളില്‍ കൂടുതല്‍ പാടകെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ്‌ ഇക്കാര്യം പുറത്തുവന്നത്‌. കഞ്ഞിവെള്ളത്തിനു മുകളിലെ പാട വെയിലത്തുവെച്ച്‌ ഉണക്കുമ്പോള്‍ കട്ടിയാകുകയും കത്തിക്കുമ്പോള്‍ പ്ലാസ്‌റ്റിക്‌ കത്തുന്നതുപോലെ കത്തുകയും ചെയ്യും.


ചൈനയില്‍ നിന്നുള്ള കൃത്രിമ അരിയെ കുറിച്ച്‌ വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ സമാന സ്വഭാവമുള്ള അരി കേരളത്തിലും വില്‍പനയ്‌ക്കെത്തിയതായി കണ്ടെത്തിയിരിക്കുന്നത്‌. അതേസമയം, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം സ്‌ഥിരീകരിച്ചുവെങ്കിലും ഇത്‌ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നാണ്‌ വിശദീകരണം.










from kerala news edited

via IFTTT

ബജറ്റ് 13ന് തന്നെ; നന്ദിപ്രമേയ ചര്‍ച്ച വെട്ടിച്ചുരുക്കി









Story Dated: Monday, March 9, 2015 01:30



mangalam malayalam online newspaper

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മുന്‍ നിശ്ചയിച്ച പ്രകാരം 13ന് തന്നെ അവതരിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന നിയമസഭാ കാര്യനിര്‍വാഹക സമിതി തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മൂന്നു ദിവസം നടക്കേണ്ട നന്ദിപ്രമേയത്തിലുള്ള ചര്‍ച്ച രണ്ടു ദിവസമായി വെട്ടിച്ചുരുക്കും. മറ്റു നടപടിക്രമങ്ങളില്‍ മാറ്റമുണ്ടാവില്ല. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഇന്നു സഭ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞിരുന്നു. ഇന്നു ആരംഭിക്കാനിരുന്ന നന്ദിപ്രമേയ ചര്‍ച്ച നാളെയാണ് തുടങ്ങുക.










from kerala news edited

via IFTTT

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം








ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം


Posted on: 09 Mar 2015



സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള എന്നിവര്‍ അനുശോചനമറിയിച്ചു.












from kerala news edited

via IFTTT

ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പറയെടുപ്പ്‌








ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പറയെടുപ്പ്‌


Posted on: 09 Mar 2015







ഓസ്റ്റിന്‍: കേരള ഹിന്ദുസൊസൈറ്റി കരോള്‍ട്ടണില്‍ (ഡാലസ്) നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുളഅള പറയെടുപ്പ് ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലും ടെമ്പിള്‍ ടെക്‌സാസിലും നടത്തപ്പെട്ടു.

മെയ് 20 ന് നടത്തപ്പെടുന്ന പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുമുകളില്‍ സ്ഥാപിക്കുന്ന താഴികക്കുടത്തിനുള്ളില്‍ അര്‍പ്പിക്കുന്ന നവരനെല്ലിലേക്കുള്ള നാരായണമന്ത്ര ജപവും പറയെടുപ്പിനോടനുബന്ധിച്ചു നടത്തപ്പെട്ടു. ഭക്തജനപങ്കാളിത്വത്തിന്റെ പ്രതീകമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ക്കു വേണ്ടിയുള്ള നാണയസമര്‍പ്പണവും ഈ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.


മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷ്ഠാകര്‍മ്മങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി കേരള ഹിന്ദു സൊസൈറ്റി പ്രസി.ഗോപാല പിള്ള, ട്രസ്റ്റി ചെയര്‍ ഹരിപിള്ളയും അറിയിച്ചു.





വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

യുക്മ വെയില്‌സ് റീജിയണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു








യുക്മ വെയില്‌സ് റീജിയണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു


Posted on: 09 Mar 2015







സ്വാന്‍സി: യുക്മ വെയില്‍സ് റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്വാന്‍സിയില്‍ ചേര്‍ന്ന യുക്മ വെയില്‍സ് റീജിയണല്‍ ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് യുക്മ വെയില്‍സ് റീജിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു റീജിയണല്‍ ജനറല്‍ ബോഡി യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്.

സ്വാന്‍സിയില്‍ അന്തരിച്ച ബിനോയ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. യുക്മയുടെ പുതിയ നാഷണല്‍ കമ്മറ്റിക്ക് വെയില്‍സ് റീജിയന്റെ പിന്തുണ വാഗ്ദാനം ചെയ്ത റീജിയണല്‍ ജനറല്‍ ബോഡി പുതിയ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിനെ ബൊക്കെ നല്‍കി ജനറല്‍ ബോഡി യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാത്യു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.


എല്ലാ ഭാരവാഹികളെയും പൊതുയോഗത്തില്‍ വച്ച് ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ജോജി ജോസ് ആണ് പുതിയ റീജിയണല്‍ പ്രസിഡന്റ്. ജിജോ മാനുവല്‍ സെക്രട്ടറിയായും, ജേക്കബ് ജോണ്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. സിബി ജോസഫ് പറപ്പള്ളി ആണ് നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടായി അഭിലാഷ് തോമസ് മൈലപറമ്പിലിനെയും റീജിയന്‍റെ പി. ആര്‍. ഒ. ആയി ബിന്‍സു ജോണിനെയും തിരഞ്ഞെടുത്തു.


യുക്മയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പുതിയ റീജിയണല്‍ ഭാരവാഹികള്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ മാസത്തിലും റീജിയണല്‍ കലാമേള ഒക്ടോബര്‍ മാസത്തിലും നടത്തുവാനും തീരുമാനിച്ചു.





വാര്‍ത്ത അയച്ചത്: ബിന്‍സു ജോണ്‍












from kerala news edited

via IFTTT

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി








ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി


Posted on: 09 Mar 2015



ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് നേതാവും കേരള നിയമസഭാ സ്പീക്കറും ആയിരുന്ന ശ്രീ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ വസതിയില്‍ വച്ച് കൂടിയ യോഗത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഒരുദാഹരണം ആയിരുന്നു ജി. കാര്‍ത്തികേയന്‍ എന്നും അദ്ദേഹത്തിന്റെ നിര്യാണം മൂലം കേരളത്തിന് വലിയ ഒരു നഷ്ടം ആണ് ഉണ്ടായിരിക്കുന്നത് എന്നും പ്രസിഡന്റ് ഷാജിമോന്‍ പറയുകയുണ്ടായി. സെക്രട്ടറി അലക്‌സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ് നൈനാന്‍, കുരിയാക്കോസ് തരിയന്‍, എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടു സംസാരിച്ചു. കാര്‍ത്തികേയന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്തു.





വാര്‍ത്ത അയച്ചത്: ജയപ്രകാശ് നായര്‍












from kerala news edited

via IFTTT

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു








ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു


Posted on: 09 Mar 2015


കേരള രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത, രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന, ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.

രാഷ്ട്രീയത്തില്‍ സൗമ്യതയും മാന്യതയുടേയും മുഖമായിരുന്നു ജി കാര്‍ത്തികേയന്‍. കോണ്‍ഗ്രസില്‍ യുവപോരാളിയും തിരുത്തല്‍വാദിയും പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാര്‍ത്തികേയന്‍ എന്ന ജി കെയ്ക്ക് ഉള്ളത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാനാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരേതാത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി ഫൊക്കാനാ സമൂഹ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്.












from kerala news edited

via IFTTT

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി. (കേരള ചാപ്റ്റര്‍) അനുശോചനം രേഖപ്പെടുത്തി








ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി. (കേരള ചാപ്റ്റര്‍) അനുശോചനം രേഖപ്പെടുത്തി


Posted on: 09 Mar 2015



ന്യൂയോര്‍ക്ക്: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരള ചാപറ്റര്‍ അനുശോചനം രേഖപ്പെടുത്തി.

മന്ത്രി, നിയമസഭാ സ്പീക്കര്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിച്ച മാന്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ജി. കാര്‍ത്തികേയനെന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ട്രഷറര്‍ ജോസ് തെക്കേടം എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. കപടമായ സൗഹാര്‍ദം പ്രകടിപ്പിക്കല്‍ വശമില്ലാത്ത, മുന്‍നിരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കാത്ത രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എല്ലാവര്‍ക്കും പ്രിയപ്പെട്ട ജി.കെ. എന്നും അവര്‍ പറഞ്ഞു.


മുഖം നോക്കാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത കരുത്തനായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണം സാംസ്‌ക്കാരിക കേരളത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിക്കുന്നതെന്ന് യു.എ. നസീര്‍ അഭിപ്രായപ്പെട്ടു. ചികിത്സാര്‍ത്ഥം അമേരിക്കയില്‍ വന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആശുപത്രിയില്‍ മകനെ അയച്ച് സുഖവിവരങ്ങള്‍ തിരക്കിയ കാര്യവും നസീര്‍ ഓര്‍മ്മിച്ചു.





മൊയ്തീന്‍ പുത്തന്‍ചിറ












from kerala news edited

via IFTTT

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്: ലളിത് മോഡിയെ നീക്കി









Story Dated: Monday, March 9, 2015 01:24



ജയ്പൂര്‍: രാജസ്ഥന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ലളിത് മോഡിക്കെതിരെ നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഡിയെ നീക്കി. ഇന്നു ചേര്‍ന്ന് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. ഇതേതുടര്‍ന്ന് മോഡി അനുകൂലികള്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി.










from kerala news edited

via IFTTT

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി തോമസിനെ നീക്കി









Story Dated: Monday, March 9, 2015 01:15



കോട്ടയം: കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി തോമസിനെ നീക്ക സ്‌കറിയ തോമസ് പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി.










from kerala news edited

via IFTTT

ബിഹാറില്‍ രണ്ടു പോലീസുകാര്‍ പരസ്പരം വെടിവച്ച് മരിച്ചു









Story Dated: Monday, March 9, 2015 01:11



പട്‌ന: ബിഹാറില്‍ വാക്കുതര്‍ക്കത്തിനിടെ രണ്ടു പോലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു. രണ്ടു പേരുടെയും തലയ്ക്കാണ് വെടിയേറ്റത്. പട്‌നയിലെ ബിക്‌റാം ബ്ലോക്ക് ഓഫീസില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമെന്ന് എസ്.പി ജിതേന്ദ്ര റാണ പറഞ്ഞു. സംഭവത്തിനു പിന്നിലെ കാരണം പോലീസ് പരിശോധിച്ചുവരികയാണ്. വാക്കുതര്‍ക്കത്തിനിടെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു.










from kerala news edited

via IFTTT