121

Powered By Blogger

Thursday, 13 May 2021

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ. സെൻസെക്സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഏഷ്യൻ പെയിന്റ്സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്. എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങി 41 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3of3K1i
via IFTTT

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. കഴിഞ്ഞ വർഷവും ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന ഓൺലൈൻ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ. ഈ വർഷവും കോവിഡ് ലോക്ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികൾ. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3y89TB5
via IFTTT

കോവിഡ് മരുന്നുകൾക്ക് റെക്കോഡ് വിൽപ്പന: ഒറ്റബ്രാൻഡിന്റെ വിറ്റുവരവ് 352 കോടി രൂപ

തൃശ്ശൂർ: ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു. ഇൻഫ്ളുവൻസയെന്ന പകർച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിർ. കടുത്ത വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതർക്കും നൽകാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ നൽകിയത്. മുപ്പതിലധികം കമ്പനികൾ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകൾ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിപണിവിഹിതമുണ്ടായിരുന്ന സിൻകോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതൽ നേടി മറികടന്നത്. അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വിൽപ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാൻഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുൻപത്തെ മാർച്ചുമാസത്തിൽ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു. ഗുരുതരരോഗികൾക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പരിചരിക്കേണ്ടിവരുന്ന രോഗികൾക്കാണ് ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ കൊടുക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയിൽ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാൻ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയിൽ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. വിതരണം കർശനവ്യവസ്ഥകളോടെ കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകിയിട്ടുള്ള മരുന്നുകളുടെ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ രണ്ട് കുത്തിവെപ്പുമരുന്നുകളും ആശുപത്രികൾ വഴി മാത്രമാണ് വിതരണം. ഫാവിപിരാവിർ പോലുള്ള മരുന്നുകൾ വിൽക്കുന്നത് യോഗ്യരായ ഡോക്ടർമാരുടെ കുറിപ്പടിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കണം. ചില്ലറവിൽപ്പനശാലകൾ ഇക്കാര്യത്തിൽ കടുത്തശ്രദ്ധ പുലർത്തണം. രോഗികൾ മരുന്നുകൾ നേരിട്ടുവാങ്ങി ഉപയോഗിക്കരുത്. -കെ.ജെ. ജോൺ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ

from money rss https://bit.ly/3y9NXWb
via IFTTT

Wednesday, 12 May 2021

വിലക്കയറ്റ ഭീഷണി: സെൻസെക്‌സ് 471 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു, നിഫ്റ്റി 14,700ന് താഴെ

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വ്യാപകമായി വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതാണ് രണ്ടാം ദിവസവും സൂചികകളെ ബാധിച്ചത്. സെൻസെക്സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖല സൂചിക മൂന്നുശതമാനത്തിലേറെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 1-3ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,700, Sensex falls 471 pts

from money rss https://bit.ly/3olK6kx
via IFTTT

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT

Tuesday, 11 May 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

from money rss https://bit.ly/2RawdsY
via IFTTT

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT

വില്പന സമ്മർദംതുടരുന്നു: സെൻസെക്‌സിൽ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെൻറ്സ്, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എസ്ബിഐ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uFYOVv
via IFTTT

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്. അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.

from money rss https://bit.ly/3xZWWJD
via IFTTT

പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്

കൊച്ചി: 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും. പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.

from money rss https://bit.ly/3vZNG6l
via IFTTT

സെൻസെക്‌സ് 341 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് താഴെയെത്തി

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off

from money rss https://bit.ly/3y2DNXn
via IFTTT

ഇന്‍ഡല്‍ മണി ജീവനക്കാര്‍ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ നടത്തുന്നു. കമ്പനിയിലെ 4500 ൽ അധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്ക് അതിന് ചെലവാകുന്ന പണം പൂർണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാർക്കായി ഹെൽപ്പ് ലൈൻ സൗകര്യവും ഇൻഡൽ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകൾ, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഉപഭോക്തൃ വായ്പകൾ എന്നിവയാണ് ഇൻഡൽ മണി കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/3eB5gYs
via IFTTT

വ്യക്തിഗത വായ്പകൾ നൽകാനായി മുത്തൂറ്റ് ഫിനാൻസും നിരയും കൈകോർക്കുന്നു

ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.

from money rss https://bit.ly/3o4Jdg1
via IFTTT

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT

Monday, 10 May 2021

ഇപിഎഫ് വരിക്കാരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏഴ് ലക്ഷമാക്കി: വിശദാംശങ്ങൾ അറിയാം

ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.

from money rss https://bit.ly/33Ca0GM
via IFTTT

വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Rd9ixb
via IFTTT

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT

സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 400 points, tests 49k; Nifty below 14,800

from money rss https://bit.ly/3eyTuO7
via IFTTT

സെൻസെക്‌സ് 295 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ലോഹം, ഫാർമ ഓഹരികളുടെ കരുത്തിൽ തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽകുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തിൽനിന്ന് പ്രതീക്ഷിച്ചതിലുംവേഗത്തിൽ രാജ്യംവിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകർ നേട്ടമാക്കിയത്. സെൻസെക്സ് 295.94 പോയന്റ് നേട്ടത്തിൽ 49,502.41ലും നിഫ്റ്റി 119.20 പോയന്റ് ഉയർന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമാണ്. 220 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ശ്രീ സിമെന്റസ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനർജി, ഇൻഫ്ര, ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Nifty ends above 14,900, Sensex rises 296 pts

from money rss https://bit.ly/3uznijv
via IFTTT

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന് ഈടാക്കുന്നത് 700-1500 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരിൽനിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വർധന. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സ്വകാര്യ ആശുപത്രികൾ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനാകട്ടെ 1,250-1,500 രൂപയാണ് നൽകേണ്ടിവരുന്നത്. രാജ്യത്ത് നിർമിക്കുന്ന രണ്ട് വാക്സിനുകൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസമാണുള്ളത്. അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലകളാണ് വൻതോതിൽ വാക്സിൻ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീൽഡിനും കോവാക്സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾവഴി പൊതുജനങ്ങളിൽനിന്ന് ഈടാക്കിയത്. 150 രൂപ വാക്സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാൽ വാക്സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികൾ ഇപ്പോൾ ഈടാക്കുന്നത്. 670 രൂപ നിരക്കിലാണ് കോവീഷീൽഡ് ആശുപ്രതികൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാനിറ്റൈസർ, പിപിഇ കിറ്റ്, ബയോമെഡിക്കൽ മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികൾ പറയുന്നത്. Cost of Covid vaccines in Indias private hospitals is the highest in world

from money rss https://bit.ly/33skVTH
via IFTTT

Sunday, 9 May 2021

വളർച്ചയുടെകാര്യത്തിൽ റിലയൻസ് റീട്ടെയിൽ ലോകത്ത് രണ്ടാമതെത്തി

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ-ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. ആഗോള പട്ടികയിൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാംസ്ഥാനം. ആമസോൺഡോട്ട്കോം രണ്ടാംസ്ഥാനത്തുമുണ്ട്. യുഎസിലെതന്നെ കോസ്റ്റ്കോ മൊത്തവ്യാപാര കോർപറേഷനാണ് മൂന്നാംസ്ഥാനത്ത്. ജർമനിയിലെ ഷ്വർസ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം. ആദ്യപത്ത് സ്ഥാനങ്ങളിൽ യുഎസിൽനിന്നുള്ള ഏഴ് റീട്ടെയിലർമാരുണ്ട്. അതിവേഗംവളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്. Reliance Retail second-fastest growing retailer in world

from money rss https://bit.ly/3o3pQ6L
via IFTTT

പ്രകാശ് ജോണിന് വർക്ക് ഫ്രം ഹോം അല്ല, ഫാം ആണ്!

തൃശ്ശൂർ: കോവിഡ് കാലത്ത് ജോലിയോടൊപ്പം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത മറ്റൊരു ലോകം പടുത്തുയർത്തുകയാണ് പൂമല പത്താഴക്കുണ്ട് സ്വദേശി പ്രകാശ് ജോൺ. സിങ്കപ്പൂരിൽനിന്ന് എം.ബി.എ. കഴിഞ്ഞ് അവിടെ മാർക്കറ്റിങ് ജോലിയായിരുന്നു പ്രകാശിന്. കോവിഡ് വ്യാപനത്തിനു മുന്നേ നാട്ടിലെത്തി. പക്ഷേ, തിരികെ പോകാനായില്ല. തൃശ്ശൂരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. അതിന്റെ ഭാഗമായും സിങ്കപ്പൂരിലെ സ്ഥാപനത്തിനായും വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തു. വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടി. അതിനിടെയാണ് കോവിഡ് കാലത്ത് പലരും വീട്ടിൽ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് വായിച്ചും സാമൂഹികമാധ്യമങ്ങളിലൂടെയും അറിഞ്ഞത്. ഒന്നും ചെയ്യാതിട്ടിരിക്കുന്ന വീട്ടുപറമ്പിൽ കൃഷി തുടങ്ങി. പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പിന് യു ട്യൂബിലൂടെയുള്ള അറിവുകളാണ് പ്രയോജനപ്പെടുത്തിയത്. എഴ് ലക്ഷം ലിറ്ററിന്റെ കുളമുണ്ടാക്കി മീൻ വളർത്തി. അതിൽ ചിത്രലാഡ എന്നയിനം 8,000 മത്സ്യക്കുഞ്ഞുങ്ങളെയിട്ടു. കുളത്തിലെ വെള്ളം ഇടയ്ക്ക് മാറ്റുന്നത് വളമാക്കി ഉപയോഗപ്പെടുത്താൻ പുൽകൃഷി തുടങ്ങി. പുല്ല് പ്രയോജനപ്പെടുത്താൻ നാലു പശുക്കളെ വാങ്ങി ഫാം തുടങ്ങി. ചാണകം ഉപയോഗപ്പെടുത്തി കപ്പയും വാഴയും കൃഷിയിറക്കി,കോഴി,ആട്.,മുയൽ,താറാവ് തുടങ്ങിയവയുടെയും ഫാമുകളുണ്ട്. ഇപ്പോൾ എല്ലാം വൻവിജയം. ഇപ്പോൾ മീൻ വിളവെടുപ്പ് കാലമാണ്. ഇതേവരം 1,200 കിലോ മീൻ വിറ്റു. തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറുമാണ് മുപ്പത്താറുകാരനായ പ്രകാശ് ജോൺ.

from money rss https://bit.ly/2RGeWaY
via IFTTT

ഇനി സാധ്യത കുതിക്കുന്ന മേഖലകളിലെ കരുത്തുറ്റ ഓഹരികളിൽ

മെയ് എട്ടിന് അവസാനിച്ചവാരം ഓഹരി വിപണിയുടെ പ്രകടനത്തെ നിർണയിച്ചത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും, കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും നാലാം പാദഫലങ്ങളും ആഗോളചലനങ്ങളുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ചായിരുന്നില്ല. കോവിഡ് പ്രോട്ടോക്കൊൾ പാലിക്കാതെ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ഇലക്ഷൻ റാലികൾ നടത്തിയതിന്റെ പേരിലും രണ്ടാംതരംഗം നിയന്ത്രിക്കാനാവാതെ കൈവിട്ടുപോയതിന്റെ പേരിലും കേന്ദ്രസർക്കാർ വിമർശിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രനയങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും ബാധിക്കാനിടയില്ല. തെരഞ്ഞെടുപ്പു ഫലങ്ങൾ വിപണിയുടെ പ്രവണതകളെ ഇടക്കാലത്തേക്കോ ദീർഘകാലയളവിലോ സ്വാധീനിച്ച ചരിത്രമില്ല. ചാഞ്ചാട്ടങ്ങൾ ഈയാഴ്ച തന്നെ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നില വീണ്ടടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണംകൂടിയത് ആരോഗ്യ പ്രതിസന്ധിയിലേക്കു നയിക്കുകയും ഉൽപാദനത്തിൽവന്ന കുറവ് ഉപഭോഗത്തിലും വിപണി ചലനങ്ങളിലും നിശ്ചലതയ്ക്കു കാരണമാവുകയുംചെയ്തു. ഇന്ത്യയുടെ ഉൽപാദന സൂചിക ഏപ്രിൽ മാസം 55.5 ൽനിന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിലുള്ള ഡിമാന്റ് കാരണമാണ് മാർച്ച് മാസത്തെ 55.4 ൽനിന്ന് ചെറിയ മാറ്റമുണ്ടായത്. സേവന രംഗത്തെ സൂചികയാവട്ടെ 2021 മാർച്ചിലെ 54.6ൽ നിന്ന് ഏപ്രിൽ മാസം 54.0 ആയി. വിദേശ ഡിമാന്റിലുണ്ടായ കുറവും രോഗവ്യാപനത്തിലുണ്ടായ കുതിപ്പുമാണിതിനുകാരണം. മെയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത. എന്നാൽ രണ്ടാം പാദഫലങ്ങളോടെ മുൻവർഷത്തെയപേക്ഷിച്ച് ഇതു മെച്ചപ്പെടും. കൂടുതൽ പണമെത്തിക്കുന്നതുൾപ്പടെ കോവിഡ് ബാധിത മേഖലകൾക്ക് ആർബിഐ കൈക്കൊണ്ട സഹായകമായ നടപടികൾ പ്രചോദനകരമായി. കോവിഡ് കാരണം നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെ വേഗത കുറവാണ്. പകുതിയിൽ താഴെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾവളരെ താഴെയായിരുന്നു. പാദഫലങ്ങളുടെ സീസൺ തുടക്കത്തിൽ പ്രതീക്ഷച്ചതുപോലെയായിരുന്നെങ്കിലും ഏറ്റവും പുതിയ ഫലങ്ങൾ ദുർബ്ബലമാണ്. ഐടി ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും ഭാവിയുടെ പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. രണ്ടാംതട്ടിലെ പുതിയ ഫലങ്ങൾ പ്രതീക്ഷിച്ചതിലും വളരെ താഴെയായി. കിട്ടാക്കടങ്ങളിലെ വർധനയും മറ്റുചിലവുകളുംചേർന്ന് ധനകാര്യ സ്ഥാപന ഫലങ്ങളെ നേരത്തേ കണക്കു കൂട്ടിയതിലും താഴെഎത്തിച്ചു. ലോഹം, ഊർജ്ജം, ഫാർമ, കെമിക്കൽസ്, ഘനവ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. കോവിഡാനന്തര കാലത്ത് സ്ഥിതിഗതികൾ തീർച്ചയായും മെച്ചപ്പെടുമെന്നു തന്നെയാണ് കമ്പനി മാനേജ്മെന്റുകളുടെ വിശ്വാസം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന ഉൽക്കണ്ഠ കാരണം ഇടയ്ക്ക് ആഗോള വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ യുഎസ് സർക്കാരും കേന്ദ്ര ബാങ്കും ഉദാരനയവും വൻ ഉത്തേജകനടപടികളും തുടരുമെന്നു വ്യക്തമാക്കിയതോടെ ഈആശങ്കയ്ക്കു ശമനമുണ്ടായി. യുഎസിലും യൂറോപ്യൻ യൂണ്യൻ നാടുകളിലും ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ പണപ്പെരുപ്പം കൂടുതൽ തന്നെ ആയിരിക്കും. ടെക്നോളജി രംഗത്തെ വൻശക്തികൾക്കു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റായിത്തീർന്നു, വാരാന്ത്യത്തോടെ യുഎസിലും യൂറോപ്പിലും ഓഹരികളിൽ ഉയർച്ച രേഖപ്പെടുത്തി. വിപണിയെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അനുകൂലവും പ്രതികൂലവുമായ അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലങ്ങൾ, കൂടുതൽ ലോക്ഡൗണുകൾ, ആർബിഐയുടേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും അനുകൂല നടപടികൾ എന്നിങ്ങനെ. എന്നാൽ വ്യക്തമായൊരു ദിശയിലേക്കു നീങ്ങാൻ വിപണി മടിച്ചുനിൽക്കുകയാണ്. പ്രതികൂല മുൻവിധിയോടെ കുതിപ്പിനിടയിൽ വിൽപന എന്നതാണ് തന്ത്രം. രാജ്യത്ത് വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ബെൽ കെർവിൽ താഴ്ചയുണ്ടാകാനും സാമ്പത്തികമേഖലയിൽ പുതിയതുടക്കത്തിനും സാധ്യത കാണുന്നില്ല. മെയ്, ജൂൺ മാസങ്ങളിൽ കുത്തനെയുള്ള പതനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാകുന്നതുവരെ വിദേശസ്ഥാപന നിക്ഷേപങ്ങളുടെ വിൽപനയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവിലുള്ള കുറവും പ്രതികൂലമായിത്തീരും. എന്നാൽ സർക്കാരിന്റെ സാമ്പത്തികനയങ്ങളും അനുബന്ധ പ്രഖ്യാപനങ്ങളും, റിസർവ് ബാങ്കിന്റേയും ആഗോള ചലനങ്ങളുടേയും ആനുകൂല്യവും വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൽ ഇനിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിർണായകമാണ്. ദീർഘകാല പ്രവണതുകൾക്കു വലിയ മാറ്റമുണ്ടാവുകയില്ല. മഹാമാരിയുടെ ഗുണഭോക്താക്കളേയും അവരുടെ അതിജീവനശേഷിയേയും മനസിലാക്കി, ഓഹരികളും മേഖലകളും ജാഗ്രതയോടെ തെരഞ്ഞെടുത്തുകൊണ്ടുള്ള നിക്ഷേപത്തിനായിരിക്കും ഇനി സാധ്യത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3o2nyVs
via IFTTT

സെൻസെക്‌സിൽ 320 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 14,900നടുത്തെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൻടിപിസി, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, മാരുതി, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ഫാർമ, എനർജി സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ്. ചെംമ്പൽ ഫെർട്ടിലൈസേഴ്സ്, വെങ്കീസ്, ജെഎംസി പ്രൊജക്ട്സ്, സൈഡസ് വെൽനെസ് തുടങ്ങി 22 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty near14,900

from money rss https://bit.ly/3vVykji
via IFTTT

തുടർഭരണവും വികസന സമന്വയവും

കേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. അടുത്ത മൂന്നുവർഷംകൊണ്ട് അവ പൂർത്തിയാകുന്നതോടെ പശ്ചാത്തലസൗകര്യങ്ങളിലും നാം മുന്നിലാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സാമ്പത്തികാടിത്തറ പൊളിച്ചുപണിയണം. അതോടെ സമ്പദ്ഘടന പുതിയൊരു വിതാനത്തിലേക്കുയരും. തൊഴിലില്ലായ്മ കുറയും. അഭ്യന്തര വരുമാനവളർച്ചയുടെ വേഗം കൂടും. സാമ്പത്തികനീതിയും വളർച്ചയും ഒരേപോലെ ഉറപ്പുവരുത്തുന്ന പുത്തൻ കേരള വികസന മാതൃകയിലേക്ക് നാം മാറും. ഈയൊരു പരിവർത്തനത്തിന്റെ വിജയത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. എല്ലാവരുടെയും വിമർശനങ്ങളും മറുപടിയുമെല്ലാം കേട്ട് ജനങ്ങൾ തീരുമാനമെടുത്തു. രാഷ്ട്രീയ നിലപാടുകളൊന്നും മാറ്റേണ്ടതില്ല. എന്നാൽ, നാടിന്റെ വികസനകാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചേ മതിയാകൂ. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ കേരളമാതൃകയുടെ ആദ്യ പടവായ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായഭേദങ്ങളൊന്നും ഉണ്ടാവേണ്ടതില്ല. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രകടനപത്രികയിൽ ഇക്കാര്യം സംബന്ധിച്ച് വിയോജിപ്പിനെക്കാൾ സമാനതകളാണുള്ളത്. 2001-ലെ എ.കെ. ആന്റണി സർക്കാരിന്റെ മുണ്ട് മുറുക്കിയുടുക്കൽ നയത്തിൽനിന്നും യു.ഡി.എഫ്. വളരെയേറെ മാറിയിരിക്കുന്നു. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ. സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇനി ഇവയുടെ സേവനനിലവാരം ഉയർത്തണം. ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനങ്ങളുടെ സംരക്ഷണം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെട്ടേ തീരൂ. ഇതിലെല്ലാം നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക സർക്കാരുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കാളിത്തമുണ്ട്. തൊഴിലുറപ്പുപദ്ധതി, ചെറുകിട സംരംഭങ്ങളിലൂടെയുള്ള തൊഴിൽ വർധന, കാർഷിക ഉത്പാദന വർധന, മണ്ണു-ജല സംരക്ഷണം, പരിസ്ഥിതി സന്തുലനാവസ്ഥ, സ്ത്രീ ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ഒട്ടേറെ നിർദേശങ്ങൾ പ്രകടനപത്രികകളിലുണ്ട്. കോവിഡ് പ്രതിരോധത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇരു മുന്നണികൾക്കും ജനകീയമായൊരു മത്സരത്തിൽത്തന്നെ ഏർപ്പെടാം. കിഫ്ബിയും യു.ഡി.എഫും കിഫ്ബിയുടെ കാര്യത്തിൽ യു.ഡി.എഫ്. ഒരു തിരുത്തലിനു തയ്യാറായേ തീരൂ. ഇന്നു തുടങ്ങിെവച്ചിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമാണം പൂർത്തീകരിക്കുന്നതിന് വേറൊരു മാർഗവും യു.ഡി.എഫ്. മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നില്ല. സത്യം പറഞ്ഞാൽ കിഫ്ബിയെക്കുറിച്ച് പരാമർശംപോലും ഇല്ല. ഇതുവരെ പറഞ്ഞിരുന്ന വാദം വലിയ കടഭാരം വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നല്ലോ. ഏതായാലും അടുത്ത അഞ്ചുവർഷത്തേക്ക് ഇത് ഉണ്ടാകില്ലായെന്നകാര്യം ഉറപ്പായല്ലോ. തിരിച്ചടവിന്റെ ചുമതല ജനങ്ങൾ എൽ.ഡി.എഫിനെയാണ് ഏൽപ്പിച്ചത്. ഇനി അക്കാര്യത്തിൽ യു.ഡി.എഫിന് ബേജാറു വേണ്ടാ. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ വിമർശനങ്ങൾ ഉണ്ടാവാം. നിശ്ചയമായും അവ ഉന്നയിക്കപ്പെടണം. എന്നാൽ, കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നടത്തിയിട്ടുള്ള ചെളിവാരിയെറിയലിനും ആക്ഷേപങ്ങൾക്കും അവസാനം കേന്ദ്ര ഏജൻസികളുമായി ചേർന്നുള്ള കുത്തിത്തിരിപ്പുകൾക്കും ന്യായീകരണമില്ല. ഒരു ധനകാര്യ സ്ഥാപനത്തോട് ഇതിലേറെ നിരുത്തരവാദപരമായി ഒരു രാഷ്ട്രീയകക്ഷിക്കും പെരുമാറാനാവില്ല. കിഫ്ബിയുടെ ഏറ്റവും വലിയ സ്വത്ത് അതിന്റെ വിശ്വാസ്യതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തരാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാവുന്നത്. അതിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് പിൻവാങ്ങിയേ തീരൂ. പ്രതിപക്ഷത്തിന് കിഫ്ബിയെ സംബന്ധിച്ച് സംശയവും ആക്ഷേപവും എന്തുണ്ടെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു വ്യക്തത വരുത്താവുന്നതാണ്. ഈയൊരു ഉത്തരവാദിത്വബോധം പ്രതിപക്ഷത്തിന് ഉണ്ടായേതീരൂ. കിഫ്ബി മുഖേനയും വ്യവസായ ഇടനാഴി പദ്ധതികൾ വഴിയും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഏതെങ്കിലും അനാവശ്യമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ? പക്ഷേ, സാധാരണഗതിയിൽ ബജറ്റിൽനിന്ന് പണം കണ്ടെത്തി ഇവയൊക്കെ പൂർത്തിയാക്കണമെങ്കിൽ 20 വർഷമെങ്കിലുമെടുക്കും. അന്ന് ചെലവ് എത്ര കൂടുമെന്ന് ഓർത്തുനോക്കൂ. കടമെടുത്തിട്ടാണെങ്കിലും അവയൊക്കെ ഇന്നുതന്നെ പൂർത്തിയാക്കുന്നതായിരിക്കും ലാഭം. ഈ പദ്ധതികളുടെ നേട്ടം നമുക്ക് ഇന്നു മുതൽ കിട്ടും. സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടും. ഇതുമൂലം കടബാധ്യതകൾ ജഡഭാരമാവില്ല. കുതിപ്പിനുള്ള അവസരങ്ങൾ പശ്ചാത്തല വികസന സൗകര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചുപണിയുന്നതിനു സഹായിക്കുകയെന്ന് ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. കെ-ഫോൺ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തും. ട്രാൻസ്ഗിഡ് - 2 ഉം, ദ്യുതിയും എല്ലായിടത്തും വീഴ്ചയില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇവ രണ്ടും ഉപയോഗപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അവരുടെ വീടുകളിലിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്യുന്നതിനുള്ള അവസരം നമുക്കു സൃഷ്ടിക്കാനാവും. കോവിഡിനുമുമ്പ് അമ്പതുലക്ഷം ആളുകളാണ് വീട്ടിലിരുന്നു ഡിജിറ്റൽ വേലകൾ ചെയ്തിരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ അത് മൂന്നുകോടി ആളുകളായി വർധിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് 18 കോടിയായി ഉയരും. നമ്മൾ ആസൂത്രിതമായി ശ്രമം നടത്തിയാൽ ഇതിൽ ഇരുപതുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനുവേണ്ടി കിഫ്ബി പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനമായി കെ-ഡിസ്കിനെ രൂപാന്തരപ്പെടുത്തണം. അതുവഴി അന്താരാഷ്ട്ര തൊഴിൽദായകരോട് സംവദിക്കാനാവണം. അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം പേരെയെങ്കിലും വിവിധ ഡിജിറ്റൽ സ്കില്ലുകളിൽ പ്രാവീണ്യമുള്ളവരാക്കാനും ഒരു യുദ്ധകാല പദ്ധതി വേണം. ഈ യജ്ഞത്തിൽ കേരളം മുഴുവൻ ഒന്നിക്കണം. ഡിജിറ്റൽ ഗാർഹിക തൊഴിലവസരപദ്ധതിയുടെ വിജയം ഐ.ടി. സേവനങ്ങളെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയാക്കും. തൊഴിലില്ലാതെ വീട്ടമ്മമാരെന്നമട്ടിൽ കഴിഞ്ഞുകൂടുന്ന പത്തുലക്ഷം സ്ത്രീകളെയെങ്കിലും തൊഴിൽ മേഖലയിലേയ്ക്കു കൊണ്ടുവരാനാകും. അഭ്യസ്തവിദ്യരായ യുവതയുടെ തൊഴിലില്ലായ്മയ്ക്കു ശമനമുണ്ടാകും. ഇതൊന്നുകൊണ്ടു മാത്രം കേരളത്തിന്റെ അഭ്യന്തര വരുമാന വളർച്ച പ്രതിവർഷം 1-2 ശതമാനം വീതമെങ്കിലും വർധിക്കും. നിക്ഷേപകേന്ദ്രമായി മാറും കിഫ്ബി വഴി നടപ്പാക്കുന്ന പതിനായിരം ഏക്കർ വ്യവസായ പാർക്കുകൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കും വൈദ്യുതിക്കുമൊപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഉയരാനുംകൂടി കഴിഞ്ഞാൽ കേരളം ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും. വിജ്ഞാനസാന്ദ്രമോ സേവനപ്രധാനമോ നൈപുണി കേന്ദ്രീകൃതമോ ആയ വ്യവസായങ്ങളിലേക്കായിരിക്കണം ഈ നിക്ഷേപകരെ ആകർഷിക്കേണ്ടത്. ഇതോടൊപ്പം കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ചെറുകിട വ്യവസായ ശൃംഖലയിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയൊരു സംരംഭകതലമുറയെ വളർത്തിയെടുക്കണം. ഇതിനാവശ്യമായ വിജ്ഞാനവും ഇന്നൊവേഷൻ അഥവാ നൂതനവിദ്യകളും സൃഷ്ടിക്കുന്ന വിജ്ഞാനസമൂഹമായി കേരളം മാറണം. നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും നൂതനവിദ്യാ സങ്കേതങ്ങൾ സന്നിവേശിക്കപ്പെടണം. ഇപ്രകാരം കേരളം ഒരു വിജ്ഞാനസമൂഹമായി മാറണമെങ്കിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി മാറണം. ചില ആശയങ്ങൾ കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ചർച്ച ചെയ്ത് ഒരു അഭിപ്രായസമന്വയം നാട്ടിലുണ്ടാക്കണം. വികസനതന്ത്രം വെറുമൊരു ചാട്ടമല്ല കേരളത്തിന്റെ വികസനതന്ത്രം വെറുമൊരു ചാട്ടമല്ല. ഒരു ഹോപ്പ് സ്റ്റെപ്പ് ജംപാണ്. കേരളത്തിന്റെ വികസനതന്ത്രത്തിലെ ക്ഷേമകാര്യങ്ങളെക്കുറിച്ച് യോജിപ്പിലെത്തുക എളുപ്പമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഒരു വലതുപക്ഷം ഇല്ലായെന്നു പറയാം. എന്നാൽ, അടുത്ത ചുവട് ശ്രമകരമാണ്. കിഫ്ബിയുടെ കാര്യത്തിൽ നിയമം പാസാക്കിയപ്പോൾ എല്ലാവരും സ്വീകരിച്ച സമീപനത്തിലേക്ക് തിരിച്ചുപോകണം. ഈ ചുവടെടുത്താലേ അവസാന ചാട്ടത്തിലേക്കു പോകാനാകൂ. അതായത് വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനം. യു.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഇത്തരമൊരു കാഴ്ചപ്പാടില്ല. എന്നാൽ, ഇതിന് അനിവാര്യമായ ഒട്ടേറെ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അവയൊക്കെ ചർച്ചചെയ്തു വ്യക്തത വരുത്താം. യു.ഡി.എഫിന്റെ ഇന്നത്തെ പതനത്തിനു പല കാരണങ്ങളുണ്ട്. അതിലൊരു മുഖ്യകാരണം കഴിഞ്ഞ ഒരുവർഷമായി സ്വീകരിക്കുന്ന കണ്ണടച്ച നിഷേധാത്മക സമീപനമാണ്. അതു മാറ്റിെവച്ച് അർഥവത്തായ വികസന സംവാദത്തിനു യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളെങ്കിലും തയ്യാറാകണം.

from money rss https://bit.ly/3o18d7E
via IFTTT

Saturday, 8 May 2021

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജോയ് ആലുക്കാസ് പങ്കുചേരുന്നു

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐ.സി.യു. വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് ഉദേശിച്ചിട്ടുള്ളത്. ഡോക്ടർ സംഘത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനായി സംഘടിപ്പിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണൻ. ഡോ. നിഷ, ഡോ. രൺദീപ്, ഡോ. രവീന്ദ്രൻ, ഡോ. ഷംഷാദ് ബീഗം തുടങ്ങിയവർ പങ്കെടുത്തു. ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസിന് പുറമെ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി.ജോസ്, ടി.എ.ജോർജ്, തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഒരാഴ്ചകൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് തീരുമാനം. യോഗത്തിൽവെച്ച് വേദനിക്കുന്ന രോഗികൾക്ക് സമാശ്വാസം പകരുന്ന ഒരു പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നൽകാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സന്നദ്ധമാണെന്ന് ചെയർമാൻ പ്രഖ്യാപിച്ചു.

from money rss https://bit.ly/3euZ5VP
via IFTTT

Friday, 7 May 2021

നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ് ചെയ്തു: സെൻസെക്‌സിൽ 256 പോയന്റ് നേട്ടം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളും കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. ജർമനി ഉൾപ്പടെയുള്ള പ്രമുഖ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ യൂറോപ്യൻ വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ടാറ്റ സ്റ്റീൽ ഓഹരിയാണ് കുതിപ്പിൽ മുന്നിൽനിന്നത്. ഒഹരിവില എട്ടുശതമാനത്തോളം ഉയർന്ന് 1,185 രൂപയിലെത്തി. ഹിൻഡാൽകോ, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐഒസി, എൻടിപിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഐടിസി, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ഡിവീസ് ലാബ്, ഇൻഫോസിസ്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മറ്റൽ സൂചിക നാലുശതമാനത്തോളമാണ് ഉയർന്നത്. Nifty ends above 14,800, Sensex gains 256 pts

from money rss https://bit.ly/3nW8Mzz
via IFTTT

രണ്ടാംതരംഗത്തെ അതിജീവിക്കാൻ റിസർവ് ബാങ്ക് കൂടുതൽ വെടിക്കോപ്പുകൾ പുറത്തെടുക്കുമോ?

ഇന്ത്യ കോവിഡിന്റെ രണ്ടാംതരംഗവുമായി യുദ്ധം ചെയ്യുമ്പോൾ രാജ്യത്തിന്റെ സമീപകാല സാമ്പത്തികവളർച്ചാ സാധ്യതകളിൽ അനിശ്ചിതത്വം നിഴൽവീഴ്ത്തുന്നു. മഹാമാരി കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് മാന്ദ്യഘട്ടം പിന്നിട്ട് രാജ്യം പതുക്കെ വീണ്ടെടുപ്പു നടത്തുകയായിരുന്നു. രണ്ടാംതരംഗത്തിന്റെവരവ് കാര്യങ്ങൾ കൂടുതൽവഷളാക്കി. 2022 സാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് യഥാക്രമം 11 ശതമാനവും 10.5 ശതമാനവും ആയിരിക്കുമെന്ന് സാമ്പത്തിക സർവേയിലും ആർബിഐ കണക്കുകളിലും വ്യക്തമായിരുന്നു. എന്നാൽ കോവിഡ് 19ന്റെ ആഘാതത്തിൽനിന്ന് രാജ്യം എത്രനന്നായി വീണ്ടെടടുപ്പുനടത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ കണക്കുകൾ. ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പലസംസ്ഥാനങ്ങളും ലോക്ഡൗണിനോ സമാനമായ നിയന്ത്രണങ്ങൾക്കോ ഒരുങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളേയും ജീവനോപാധികളേയും വീണ്ടുംബാധിക്കുന്ന അവസ്ഥയിൽ കേന്ദ്രബാങ്ക് എങ്ങനെയാണ് പ്രതികരിക്കുക എന്നചോദ്യം അവശേഷിക്കുന്നു. കഴിഞ്ഞവർഷം കോവിഡ് 19ന്റെ സാമ്പത്തിക പ്രത്യാഘാതം മറികടക്കാൻ വിവിധ പദ്ധതികളുമായി റിസർവ് ബാങ്ക് മുന്നോട്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ വൻസാമ്പത്തിക ഉത്തേജകപദ്ധതികൾ പ്രഖ്യാപിക്കാൻ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലും കടമെടുത്തവർക്കും ബിസിനസിനും ആശ്വാസംപകരുന്ന പ്രഖ്യാപനങ്ങൾ ആർബിഐ ഗവർണർ നടത്തിയിരിക്കുന്നു. വായ്പകളെ സഹായിക്കുന്നതിന് ചെറുകിട ബാങ്കുകൾക്കും ചെറുകിട ധനകാര്യസ്ഥാപനങ്ങൾക്കു തരം തിരിച്ചുള്ള വായ്പക്കു മുൻഗണനനൽകിയും പ്രത്യേക ദീർഘകാല പദ്ധതി (S-LTRO) ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപരിരക്ഷയ്ക്കും അനുബന്ധ സേവനങ്ങൾക്കുമായി 50,000 കോടി രൂപയുടെ സമയബന്ധിത സാമ്പത്തിക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയനുസരിച്ച് വായ്പകൾക്ക് ആനുകൂല്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്കു തുല്യമായതുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. വായ്പകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് ഇതുപ്രചോദനമാകും. ലോൺ മൊറട്ടോറിയം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വായ്പാ പുനസംഘടനാപദ്ധതി വായ്പയെടുത്തവർക്ക് ഒരുപരിധി വരെആശ്വാസം പകരും. റിസർവ് ബാങ്കിന് കൈകാര്യം ചെയ്യേണ്ട സാമ്പത്തികാന്തരീക്ഷം കഴിഞ്ഞ വർഷത്തേതിൽനിന്ന് വിഭിന്നമാണ്. അഭ്യന്തര സമ്പദ് വ്യവസ്ഥയിലുണ്ടാകാവുന്ന വിലക്കയറ്റം കൂടുതൽ പലിശയിളവ് പ്രഖ്യാപിക്കുന്നതിൽനിന്ന് തടയുന്നു. ഉപഭോക്തൃവില സൂചികയനുസരിച്ച് കണക്കു കൂട്ടുന്ന വിലക്കയറ്റം 6 ശതമാന പരിധിക്കുള്ളിലാണെങ്കിലും ഉയർന്നുതന്നെയാണു നിലകൊള്ളുന്നത്. പ്രാദേശിയ ലോക്ഡൗണുകൾ വിതരണതടസത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായേക്കും. വരുംമാസങ്ങളിലെ വിലക്കയറ്റനിരക്ക് നിർണയിക്കപ്പെടുക കോവിഡ് വ്യാപനവുമായി ബന്ധപ്പടുത്തിയായിരിക്കുമെന്ന് ഗവർണർ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. വിലക്കയറ്റ നിരക്കു മുകളിലേക്കു കുതിക്കുകയും പരിധിക്കപ്പുറം എത്തുകയും ചെയ്താൽ സാമ്പത്തിക വളർച്ചയോ വിലക്കറ്റ നിയന്ത്രണമോ എന്ന കാര്യത്തിൽ ആർബിഐക്ക് മുൻഗണന നിർണയിക്കേണ്ടി വരും. ആഗോള സമ്പദ്ഘടനയിലെ ചലനങ്ങളും റിസർവ് ബാങ്കിന് അനുകൂലമല്ല. കഴിഞ്ഞവർഷം മിക്ക സമ്പദ് വ്യവസ്ഥകളും അവിചാരിതമായ പ്രതിസന്ധിയാണുനേരിട്ടത്. ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ ഇതിനെ നേരിടാൻ ഉദാര സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുവന്നു. യുഎസ് ഉൾപ്പടെ വികസിത രാജ്യങ്ങളിൽ കാര്യങ്ങൾ പതുക്കെ മെച്ചപ്പടുകയായിരുന്നു. യുഎസിൽ തൊഴിലില്ലായ്മാനിരക്ക് മാർച്ചിൽ 6 ശതമാനമായി താഴുകയും വിലക്കയറ്റ നിരക്ക് 2 ശതമാനം എന്ന ലക്ഷ്യം മറികടക്കുകയും ചെയ്തു. യുഎസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽനിന്ന് തിരിച്ചുവരവു നടത്തുന്നു എന്നതാണ് ഇവ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ അവരുടെ കേന്ദ്ര ബാങ്കിന്റെ പണനയം ഏതു ദിശയിലായിരിക്കുമെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 2024 വരെ ഇപ്പോഴത്തെ നിലപാടിൽ തുടരുമെന്ന് യുഎസ് കേന്ദ്ര ബാങ്ക് പറയുന്നുണ്ടെങ്കിലും അതിനുകഴിയുമോ എന്നചോദ്യം നിലനിൽക്കുന്നു. ഉദാഹരണത്തിന് വിലക്കയറ്റനിരക്ക് സൗകര്യപ്രദമായ പരിധിക്കുമുകളിൽതന്നെ നിന്നാൽ നടപടികൾ കൈക്കൊള്ളാതിരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടനയിൽ ഇതിന്റെ അനുരണനങ്ങളുണ്ടാവും. പണത്തിന്റെ ഒഴുക്ക് യുഎസിലേക്ക് തിരിച്ചാവും ഉണ്ടാവുക. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുകയുംചെയ്യും. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വിദേശ നിക്ഷേപങ്ങളുടെ വിൽപനാ സമ്മർദ്ദമുണ്ട്. കോവിഡ് വ്യാപനത്തിലുണ്ടായ വർധനയും സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വവുമാണിതിനുകാരണം. ഇന്ത്യൻ രൂപയെപ്പോലും സമ്മർദ്ദത്തിലാക്കി.യുഎസിന്റെ പണനയത്തിൽ മാറ്റമുണ്ടായാൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്ത്യയുടെ വിദേശ നാണയ നീക്കിയിരിപ്പ് 584 ബില്യൺ യുഎസ് ഡോളർ എന്ന സർവകാല റെക്കോഡിലാണ്. രൂപയുടെമൂല്യം കൂടുതൽ ഇടിഞ്ഞാൽ വിപണിയിൽ ഇടപെടാൻ ആർബിഐക്ക് ഇതുമതിയായ അവസരം നൽകുന്നു. കറൻസി വിപണിയിൽ ഇടപെടുന്നതിനു മുമ്പ് ആർബിഐ ശ്രദ്ധാപൂർവമായ കാത്തിരിപ്പുനടത്തും. അവസരം വരുമ്പോൾ ഇടപെടാൻ ആയുധങ്ങളുടെ കുറവുണ്ടാകാൻ പാടില്ലല്ലോ. ഈ വർഷം ആർബിഐയുടെ പക്കൽ ധാരാളം വെടിക്കോപ്പുകളുണ്ട്. സഹായകമായ വിധത്തിലുള്ള സാമ്പത്തിക വീണ്ടെടുപ്പ്, നിയന്ത്രിതമായ വിലക്കയറ്റനിരക്ക്, സർക്കാർ വായ്പാപദ്ധതിക്കു പിന്തുണ, യുഎസിലെ മാറ്റങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കൽ തുടങ്ങിയവ അതിലുൾപ്പെടുന്നു. പാരമ്പര്യത്തിനു വിരുദ്ധമായി ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് പ്രവർത്തിക്കുമെന്നും അവസരം ആവശ്യപ്പെടുന്നതിനനുസരിച്ച് പുതിയ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും ആർബിഐ ഗവർണർ ഉറപ്പുനൽകിയിട്ടുമുണ്ട്. (ജിയോയജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/33oBCPO
via IFTTT

രണ്ടാംതരംഗം സമ്പദ്ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ

കോവിഡിന്റെ രണ്ടാംതരംഗം സമ്പദ്ഘടനയെ പിടിച്ചുലക്കാതെ കടന്നുപോകുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഏപ്രിൽ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം, കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ വർഷത്തെ കോവിഡ് വ്യാപനത്തിൽ സമ്പദ്ഘടന അപ്പാടെ തകർച്ചയുടെവക്കിലായിരുന്നു. രണ്ടാംപകുതിയോടെ തളർച്ചഏറെക്കുറെ മറികടക്കാൻ കഴിഞ്ഞിരുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചതോടെയാണ് സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു. 2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാൾ 8.2ശതമാനം അധികമായിരുന്നു. 2019-20ലെ വരുമാനത്തേക്കാൾ 12.3ശതമാനം അധികവുമാണ് നേടാനായത്. കഴിഞ്ഞ ആറുമാസമായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയിലധികമാണ്. ഏപ്രിലിൽ റെക്കോഡ് വരുമാനമായ 1.41 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കയറ്റുമതിയാകട്ടെ 2020നേക്കാൾ 197 ശതമാനവും 2019നേക്കാൾ 16ശതമാനവും വർധിച്ചു. രാജ്യത്ത് നിർമിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി അവതരിപ്പിച്ച പിഎൽഐ സ്കീമിന്റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നുതിനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വാക്സിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയ മന്ത്രാലയം ഇക്കാര്യത്തിൽ ആഗോള സഹകരണം ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്. Covid second wave to have muted impact on economy: Finance Ministry

from money rss https://bit.ly/3eocWx0
via IFTTT

Thursday, 6 May 2021

സ്വർണവിലയിൽ കുതിപ്പ്: പവന് 400 രൂപകൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.

from money rss https://bit.ly/33nloX8
via IFTTT

പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ 27 ശതമാനം ഇടിവ്

മുംബൈ: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഏപ്രിൽ മാസം 27 ശതമാനം ഇടിവ്. മാർച്ചിൽ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിലിലെ രജിസ്ട്രേഷൻ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി രജിസ്ട്രേഷനിൽ നാലു മടങ്ങു വർധനയുണ്ടായിട്ടുണ്ട്. കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലിൽ 3209 കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയർന്നതായി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 2021 മാർച്ചിൽ 17,324 കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വർധന. ന്യൂഡൽഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി ആറ്് പ്രധാന നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വ്യവസായ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ സീനിയർ ഫെലോ ബോർനാലി ഭണ്ഡാരി പറയുന്നു. ഈ നഗരങ്ങളിൽനിന്നാണ് കൂടുതൽ കമ്പനി രജിസ്റ്റർ ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.2020-ലെ കോവിഡ് ലോക്ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി രജിസ്ട്രേഷനിൽ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായിൽ 16,487 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഏഴു വർഷത്തെ ഉയർന്ന നിലവാരമാണിത്. തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും 16,000-നു മുകളിൽ രജിസ്ട്രേഷനുകളുണ്ടായി. എന്നാൽ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റർ ചെയ്തതെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/3vR18ZY
via IFTTT

സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് മുകളിൽ

മുംബൈ:ആഗോള വിപണികളിലെനേട്ടം രാജ്യത്തെ സൂചികകളെയും തുണച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെൻസെക്സ് 338 പോയന്റ് ഉയർന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തിൽ 14,831ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, എൻടിപിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, അൾട്രടെക് സിമെന്റ്സ്, ഡാബർ ഇന്ത്യ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty above 14,800

from money rss https://bit.ly/3f2NwEb
via IFTTT

കേരളത്തിലുടനീളം നെറ്റ് വർക്ക് ശക്തിപ്പെടുത്തി ജിയോ

കോവിഡ് വ്യാപനത്തിനിടയിൽ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻഗണനാടിസ്ഥാനത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംനേടിയിരുന്നു. കേരളത്തിലെ 12000ലധികം സൈറ്റുകളിൽ മൂന്ന് സ്പെക്ട്രങ്ങളും മുൻഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്കും നെറ്റ് വർക്ക് വർധനവിന്റെ പ്രയോജനംലഭിക്കും. നിലവിലുള്ളതിന്റെ ഇരട്ടിവേഗത്തിൽ സേവനം ലഭിക്കുമെന്നും ജിയോ അവകാശപ്പെട്ടു. മഹാമാരിയുടെവ്യാപനംനിയന്ത്രിക്കാൻനിരന്തരംശ്രമിക്കുന്നആരോഗ്യവിഭാഗത്തിനുംമുൻനിരപ്രവർത്തകർക്കുംമെച്ചപ്പെട്ടകണക്റ്റിവിറ്റിസഹായകരമാകും. ഓൺലൈൻക്ലാസുകൾഎടുക്കുന്നവിദ്യാർത്ഥികൾക്കും,വീട്ടിൽനിന്ന്ജോലിചെയ്യുന്നവർക്കുംസുരക്ഷിതമായിഅവരുടെപ്രവർത്തനങ്ങൾതടസമില്ലാതെചെയ്യാൻസഹായിക്കും.

from money rss https://bit.ly/3y1mmGK
via IFTTT

ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2021 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 176.61 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നാലാം പാദത്തിൽ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 840.58 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുൻപുള്ള സാമ്പത്തിക വർഷത്തിൽ ഇത് 544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss https://bit.ly/33hYtMX
via IFTTT

270 പോയന്റിലേറെ ഉയർന്ന് സെൻസെക്‌സ്: നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ട ചില കമ്പനികൾ മികച്ച കുതിപ്പുനടത്തി. നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ് ചെയ്തു. 272.21 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,949.76ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 106.90 പോയന്റ് ഉയർന്ന് 14,724.80ലുമെത്തി. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ടൈറ്റാൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരിൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.6ശതമാനവും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളിൽ കുതിപ്പ്തുടർന്നു. Sensex gains over 270 points, Nifty closes above 14,700 mark

from money rss https://bit.ly/3emXYYc
via IFTTT

ശ്വാസത്തിലൂടെ നിമിഷങ്ങൾക്കകം കോവിഡ് തിരിച്ചറിയാം: ഉപകരണവുമായി റിലയൻസ്

പ്രാരംഭഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം റിലയൻസ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടനെ ഇന്ത്യയിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് രാജ്യത്തേയ്ക്കുവരാൻ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. 1.5 കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയുംചെയ്യും.

from money rss https://bit.ly/3xQPDE0
via IFTTT

ആർബിഐയുടെ പ്രഖ്യാപനം: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു

ആരോഗ്യമേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്. രാജ്യത്ത് അംഗീകാരം നൽകിയ മൂന്ന് കോവിഡ് വാക്സിനുകളിലൊന്നായ കോവീഷീൽഡ് നിർമിക്കുന്നത് സിറം ആണ്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് ആർബിഐ ഗവർണർ ശക്തികാന്തദാസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് ഇതിനായി റിപ്പോ നിരക്കായ 4ശതമാനം പലിശയ്ക്ക് ആർബിഐ പണംലഭ്യമാക്കും. മൂന്നുവർഷകാലാവധിയിലാണ് തുക നൽകുക.

from money rss https://bit.ly/3h6CosW
via IFTTT

Wednesday, 5 May 2021

പാഠം 123| (ഫ്രീഡം@40): സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ എവിടെ നിക്ഷേപിക്കണം?

സാമ്പത്തിക സ്വാതന്ത്ര്യംനേടി 40വയസ്സാകുമ്പോൾ വിരമിക്കാമെന്ന ആശയംമുന്നോട്ടുവെച്ചപ്പോൾ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങിൽനിന്നും രാജ്യത്തെ വിവിധയിടങ്ങളിൽനിന്നും നിരവധിപേരാണ് അതിനുള്ള സാധ്യതകൾതേടിയത്. അത്യാവശ്യംതുക സമ്പാദിച്ച് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെ കഴിയുന്നനിരവധിപേരെ കണ്ടുമുട്ടാനായി. രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളിൽ പഠിച്ച് സ്വകാര്യ ബാങ്കിൽ ഉന്നത തസ്ഥികയിൽ ജോലിചെയ്യുന്ന വിനോഷ് ചോദിക്കുന്നത് എവിടെ നിക്ഷേപിച്ചാലാണ് പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുകയെന്നാണ്. ബാങ്കിൽ റിക്കറിങ് ഡെപ്പോസിറ്റ് മതിയോ അല്ലെങ്കിൽ മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ-എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്ന വിനോഷിനെപ്പോലെയുള്ളവരുടെ അറിവിലേയ്ക്കായി ചിലകാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. 1.വരുമാനത്തിൽനിന്ന് പരമാവധിതുക നിക്ഷേപിക്കാൻ തയ്യാറാകുക. 2. മികച്ച ആദായം ലഭിക്കുന്ന പദ്ധതികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ഇത്രയുംകാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെനേടാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. മുമ്പ് വിശദീകരിച്ചതുപോലെ, വരുമാനത്തിൽനിന്ന് 50ശതമാനം മുതൽ 70ശതമാനംവരെ തുക നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. പരമാവധി നീക്കവെയ്ക്കാൻ കഴിയുന്നവർക്ക് എത്രയുംവേഗം സാമ്പത്തിക സ്വാതന്ത്ര്യംനേടാമെന്ന് ചുരുക്കും. അത് എപ്പോൾ എങ്ങനെ വേണമെന്നത് വ്യക്തികളുടെ ചോയ്സാണ്. മൂന്നുരീതികൾ മുന്നോട്ടുവെക്കുന്നു 1.ചെലവുകുറച്ച് പരമാവധിതുക നിക്ഷേപിക്കുക. 2.അതിനുകഴിയാത്തവർക്ക് കുറച്ചുകൂടി ചെലവുചെയ്യാം, വിരമിക്കാനെടുക്കുന്ന പ്രായംകൂട്ടേണ്ടിവരും. 3.28-30വയസ്സുവരെ ജോലിചെയ്ത് അതിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്വന്തംസംരംഭം തുടങ്ങി സമ്പത്ത് വർധിപ്പിക്കാം. കുറച്ചുകൂടി അഗ്രസീവായരീതിയാണിത്. മൂന്നാമത്തെമാർഗം സ്വീകരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. സംരംഭമോഹം മനസിലുള്ള മില്ലേനിയൽസിനും ജെൻനെക്സ്റ്റിനും ആർജവുണ്ടെങ്കിൽ പിന്തുടരാം. അടുത്തതായി ചെയ്യേണ്ടത് മികച്ച പോർട്ട്ഫോളിയോ ക്രമീകരിക്കുകയെന്നതാണ്. 30 വയസ്സിനുതാഴെ പ്രായം നിക്ഷേപിക്കാനദ്ദേശിക്കുന്ന തുകയിൽനിന്ന് 90ശതമാനം ഓഹരി അധിഷ്ഠിത പദ്ധകളിലും 10ശതമാനം തുക സ്ഥിര നിക്ഷേപ(റിക്കറിങ് ഡെപ്പോസിറ്റ്, ഡെറ്റ് ഫണ്ട്) പദ്ധതികളിലെ പ്രതിമാസം നിക്ഷേപിക്കാം. ആശ്രിതർ ഇല്ലാത്ത, ജോലിക്കാരായ ചെറുപ്പക്കാർക്ക് ഈവഴി സ്വീകരിക്കാം. ഓഹരി അധിഷ്ഠിത പദ്ധതികളെ ഇപ്രകാരം വിഭജിക്കാം. 60ശതമാനം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും 30ശതമാനം നേരിട്ട് ഓഹരിയിലും മുടക്കാം. അതായത് നിക്ഷേപതുകയുടെ 90ശതമാനവും ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികളിലാണെന്നത് ശ്രദ്ധിക്കുക. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽഫണ്ടിന്റെവഴിതേടാം. ഇങ്ങനെയുള്ളവർ 90ശതമാനം നിക്ഷേപവും ഈയിനത്തിൽ വകയിരുത്തേണ്ടിവരും. 30ന് മുകളിൽ പ്രായം ഒരാൾക്കുമാത്രം(ഭാര്യക്കോ ഭർത്താവിനോ) വരുമാനമുള്ള കുടുംബമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 15ശതമാനംതുക ബാങ്ക് സ്ഥിര നിക്ഷേപത്തിലും 25ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമുകളിലും മുടക്കാം. 60ശതമാനത്തിൽ 20ശതമാനംതുക നേരിട്ട് ഓഹരിയിലും 40ശതമാനംതുക മ്യൂച്വൽ ഫണ്ടിലും ക്രമീകരിക്കാം. ഒരാൾക്കുമാത്രം വരുമാനം കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരും കുട്ടികൾ വളർന്നെങ്കിലും ഇതുവരെ സെറ്റിൽ ചെയ്യാത്തവരുമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 20ശതമാനം ബാങ്ക് സ്ഥിര നിക്ഷേപത്തിലും 20ശതമാനംതുക യോജിച്ച ഡെറ്റ് ഫണ്ടുകളിലും മുടക്കാം. മുകളിൽ വ്യക്തമാക്കിയ നിക്ഷേപ പോർട്ട്ഫോളിയോ അതേപടി അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇതൊരു നിക്ഷേപമാതൃകമാത്രമാണ്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയും വയസ്സും റിസ്ക് പ്രൊഫൈലും വിലയിരുത്തിവേണം നിക്ഷേപകാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ. ജോലിയെ സ്നേഹിക്കുന്നവർ അറിയാൻ നേരത്തെ വിരമിച്ച് സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ട കാര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. 9-5 അല്ലെങ്കിൽ നിശ്ചിത സമയമോ ജോലിചെയ്യുന്നവരെ മാറ്റിനിർത്തിയാൽ, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന നിരവധിപേരുണ്ട്. ജോലിയെ സ്നേഹിക്കുന്ന, അത് പാഷനായി കാണുന്നവർക്ക് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. ഡോക്ടർ, ചാർട്ടേഡ് അക്കൗണ്ടന്റ് (മറ്റേതെങ്കിലും പ്രൊഫഷനുകളിലും ഉള്ളവർ), സംരംഭകർ, ബിസിനസുകാർ എന്നിവരെയാണ് ഉദ്ദേശിച്ചത്. അവിടെ ജോലിയല്ല നിങ്ങളെ നിയന്ത്രിക്കുക. ജോലിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. എങ്കിലും സാമ്പത്തികഭദ്രത ജീവിതത്തിലുണ്ടാക്കുകയെന്നത് പ്രധാനമാണെന്ന് ഇത്തരക്കാരും അറിയുക. അതിനായി മികച്ചവൈവിധ്യ വത്കരണത്തോടെയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകതന്നെവേണം. feedbacks to: antonycdavis@gmail.com കുറിപ്പ്:സാമ്പത്തിക സ്വാതന്ത്ര്യംനേടാം, നേരത്തെ വിരമിക്കാം-എന്നആശയം മുൻനിർത്തിയുള്ള മൂന്നാമത്തെ പാഠമാണിത്. ഇതോടെ ലക്ഷ്യത്തോടടുത്തുകഴിഞ്ഞു. ഇനി നിക്ഷേപപദ്ധതികളെക്കുറിച്ച് സൂക്ഷമമായി അറിയാം. അടുത്തപാഠത്തിനായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3f1P5m9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതിൽ വർധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33jFtNX
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,600ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിലെ മുന്നേറ്റംനേട്ടമാക്കി രാജ്യത്തെ സൂചികകൾ. നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48850ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,672ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1130 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐഡിബിഐ ബാങ്ക് ഓഹരിയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില്പന സംബന്ധിച്ച് ധനകാര്യമന്ത്രാലയം തീരുമാനമെടുത്തതാണ് ഓഹരി വില 13ശതമാനത്തോളം കുതിക്കാനിടയാക്കിയത്. ബജാജ് ഓട്ടോ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റാൻ, നെസ് ലെ, എൻടിപിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിൽ ടെക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, അദാനി പവർ, സെഞ്ചുറി ടെക്സ്റ്റൈൽസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3unps5G
via IFTTT

ആർ ബി ഐ പ്രഖ്യാപനം: തക്ക സമയത്തെ ശരിയായ നടപടിയെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു. ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽ പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്. മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികൾ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തിൽ സ്ഥിതി വഷളായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാർ പറഞ്ഞു. കടമെടുത്തവർക്ക് ചെറിയ ആശ്വാസം പരിമിത സാഹചര്യത്തിലും മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാൻ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ച നടപടികൾ കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം ഇല്ലെങ്കിലും വായ്പകളുടെ പുനസംഘടന കടമെടുത്തവർക്ക് അൽപം ആശ്വാസം പകരും. വായ്പകൾക്ക് ആനുകൂലു്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്ക് തുല്യമായ തുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുമെന്നും ദീപ്തി മാത്യു അഭിപ്രായപ്പെട്ടു.

from money rss https://bit.ly/2Rvia0Q
via IFTTT

സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി

മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെൻസെക്സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്ചെയ്തതു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, യുപിഎൽ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒന്നുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty ends above 14,600, Sensex gains 424 pts

from money rss https://bit.ly/33eG0Rt
via IFTTT

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും. നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകം. കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് ആർബിഐയുടെ പ്രഖ്യാപനം. RBI Re-Opens One-Time Loan Restructuring For Individuals, Small Businesses

from money rss https://bit.ly/3ejILaj
via IFTTT

Tuesday, 4 May 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്നു. ഔൺസിന് 1,778.21 ഡോളർ നിലവാരത്തിലാണ് സ്പോട് ഗോൾഡ് വില. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3gZBuhx
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3ukStyB
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/33gJfrC
via IFTTT

കോവിഡ് വ്യാപനം: ആർബിഐ ഗവർണർ രാജ്യത്തെ അഭിസംബോധനചെയ്യുന്നു

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണി ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് റിസർവ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3h5RHSq
via IFTTT

സെൻസെക്‌സിൽ 263 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെപ്പോലെ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വിപണിയിൽ നേട്ടം. സെൻസെക്സ് 263 പോയന്റ് നേട്ടത്തിൽ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 14,570ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1046 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ആക്സിസ് ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, ബ്ലൂഡാർട്ട് എക്സ്പ്രസ് തുടങ്ങി 20 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2SnkMOV
via IFTTT

മനസിൽ കാരുണ്യംനിറച്ച് അവർ വേർപിരിയുന്നു; ബിൽ ഗേറ്റ്‌സും മെലിൻഡയും

സിയാറ്റൽ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്ന കാര്യം സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. “ഒരുപാട് ആലോചനകൾക്കുശേഷമെടുത്ത തീരുമാനമാണ്. ദമ്പതികളെന്നനിലയിൽ ഒരുമിച്ചുപോകാൻ കഴിയാത്തതിനാലാണ് പിരിയുന്നത്” -ഇരുവരും തിങ്കളാഴ്ച സംയുക്തമായി ട്വീറ്റ് ചെയ്തു. സന്നദ്ധ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഇവരുടെ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കാര്യങ്ങളിൽ ഒരുമിച്ചുതന്നെ പ്രവർത്തിക്കുമെന്ന് ഇരുവരും അറിയിച്ചു. ഇരുവർക്കുമായുള്ള ആസ്തി എങ്ങനെ പങ്കിടുമെന്ന് തീരുമാനമായതായും അവർ അറിയിച്ചു. 65 വയസ്സുകാരൻ ബിൽ ഗേറ്റ്സിനും 56 വയസ്സുകാരി മെലിൻഡയ്ക്കുമായി 12,400 കോടി ഡോളറിന്റെ (ഏകദേശം 9.1 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. പോൾ അലനുമൊത്ത് 1975-ലാണ് ബിൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ൽ പ്രൊഡക്ട് ഡിസൈനറായി മൈക്രോസോഫ്റ്റിലെത്തിയ മെലിൻഡയും ബില്ലും 1994-ൽ വിവാഹിതരായി. ഇവർക്ക് മൂന്ന് മക്കളാണ്. ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്ന ബില്ലിന് കുടുംബത്തിനുനൽകാൻ സമയമില്ലായെന്നും ജീവിതം ദുഷ്കരമാണെന്നും 2019-ൽ 'സൺഡേ ടൈംസി'നു നൽകിയ അഭിമുഖത്തിൽ മെലിൻഡ വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, വൈദ്യസഹായം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. ലോകത്തെ ധനികരിൽ നാലാമതാണ് ബിൽ ഗേറ്റ്സ്. Bill and Melinda Gates divorce after 27 years of marriage

from money rss https://bit.ly/2RkKO4V
via IFTTT

വിപണിയിൽ അനിശ്ചിതത്വംതുടരുന്നു: സെൻസെക്‌സ് 465 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദംനേരിട്ടത്. കോവിഡ് കേസുകൾ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനംഉയർന്നു. ലാഭമെടുപ്പിനെതുടർന്ന് ഫാർമ സൂചിക സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളുംനഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2Rp2v3r
via IFTTT