121

Powered By Blogger

Tuesday, 10 August 2021

സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റ ഗ്രൂപ്പിന്റെ നെൽകോ

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയർടെലിന്റെ പിന്തുണയുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പർ, ഇലോൺ മസ്കിന്റെ സ്പെസ് എക്സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ലൈറ്റ്സ്പീഡ് എൽഇഒ(ലോ-എർത്ത് ഓർബിറ്റ്) ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ നാൽകോ ടെലിസാറ്റുമായി ഉടനെ സർവീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്. കെഎ-ബാൻഡിലോ 28 ജിഗാ ഹെട്സ് ബാൻഡിലോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആഗോളതലത്തിൽ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്. ബ്രോഡ്ബാൻഡ്, സെല്ലുലാർ, ഫൈബർ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോ എർത്ത് ഓർബിറ്റ് വിഭാഗത്തിൽപ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹംനിർമിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയൻ കമ്പനി നിക്ഷേപിക്കുന്നത്.

from money rss https://bit.ly/3yCUSqP
via IFTTT

Monday, 9 August 2021

അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു: റിലയൻസ് ലിഥിയം അയൺ ബാറ്ററി ബിസിനസിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊർജമേഖലയിലും പ്രവർത്തനത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപ (50മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുക. 4 മുതൽ 24 മണിക്കൂർവരെ ഊർജഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊർജസംഭരണ സംവിധാനങ്ങൾക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം. റിലയൻസും ആംബ്രിയും ഇന്ത്യയിൽ വൻതോതിലുള്ള ബാറ്ററി നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികായാണ്. റിലയൻസിന്റെ ഹരിത ഊർജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളുടെ ഭാഗമായി ജാംനഗറിൽ വൻകിട ഫാക്ടറി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ഊർജ സംരഭരണ സംവിധാനങ്ങളുടെ മേഖലയിൽ വളരാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.

from money rss https://bit.ly/3lKunfr
via IFTTT

സെൻസെക്‌സിൽ 241 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 16,300കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 241 പോയന്റ് ഉയർന്ന് 54,643ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 16,318ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫാർമ, ബാങ്ക്, റിയാൽറ്റി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് മികവ് കാണിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, റിലയൻസ്, എസ്ബിഐ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൊമാറ്റോ, കോൾ ഇന്ത്യ, ലുപിൻ, പവർഗ്രിഡ് കോർപ്, എവറഡി ഇൻഡസ്ട്രീസ്, കിംസ്, മാക്സ് ഫിനാൻഷ്യൽ സർവീസ്, വേൾപൂൾ ഇന്ത്യ തുടങ്ങി 200ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex gains 241 pts, Nifty tests 16,300.

from money rss https://bit.ly/37wIpsE
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 140 ശതമാനം വർധന

മുംബൈ: നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വർഷം ആദ്യപാദത്തിലെ 5,847 കോടിയിൽനിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. മാർച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാൾ 44.5 ശതമാനം അധികമാണിത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു. ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാവളർച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവർഷം ആദ്യപാദത്തിലെ 66,510 കോടി രൂപയിൽനിന്ന് 70,132 കോടിയായാണ് വർധന. മറ്റു വരുമാനങ്ങളിൽ 34.8 ശതമാനമാണ് നേട്ടം. മുൻവർഷം ഇതേകാലയളവിലെ 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയർന്നത്. മാർച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ കുറഞ്ഞു. ഇത് മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനയുണ്ടായപ്പോൾ വായ്പകളിൽ വളർച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളർച്ച മാർച്ചിലവസാനിച്ച പാദത്തിലേക്കാൾ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ തുടർന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകൾ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.

from money rss https://bit.ly/3fO55ci
via IFTTT

പണപ്പെരുപ്പ ഭീഷണി വിപണിയിലുണ്ട്: ഇടത്തരം, ചെറുകിട ഓഹരികളിൽ കരുതലെടുക്കുക

ആഗോളചലനങ്ങളുടെ തുടർച്ചയായി, ഊർജ്ജസ്വലമായ അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പിന്തുണയോടെ ഈ വാരം ടോപ് ഗിയറിലാണ് ഇന്ത്യൻ വിപണി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിലെ വിൽപന, പിഎംഐ, ജിഎസ്ടി ,കോർപറേറ്റ് നേട്ടങ്ങൾ, കയറ്റുമതി കണക്കുകൾ ഉൾപ്പടെ എല്ലാ പ്രധാനസൂചികകളും അഭ്യന്തര വിപണിയിൽ ശക്തമായ വീണ്ടെടുപ്പാണ് കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള ആശങ്കയും മൂന്നാം തരംഗത്തിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഇത് ലഘൂകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ ഉദാരനയം തുടരുന്നതും യുഎസിലെ വൻതോതിലുള്ള അടിസ്ഥാന വികസന പാക്കേജും ബോണ്ട് യീൽഡുകളിലുണ്ടായകുറവും പണ ദൗർലഭ്യത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. നാലു മാസത്തിനു ശേഷം വിദേശനിക്ഷേപങ്ങൾ പ്രതികൂലാവസ്ഥയിൽനിന്ന് അനുകൂലമായി മാറി. നികുതിക്കു മുൻകാലപ്രാബല്യം നൽകുന്ന നയം സർക്കാർ ഒഴിവാക്കിയതും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്കു പ്രോത്സാഹനം പകർന്നിരിക്കാം. ജൂലൈ മാസത്തെയപേക്ഷിച്ച് നടപ്പുമാസമായ ഓഗസ്റ്റിൽ ഈ വാരം 2600 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ജൂലൈ മാസം ഇത് 23,000 കോടി രൂപയായിരുന്നു. 2021 ഏപ്രിൽ മുതൽ ജൂലൈവരെ നാലുമാസങ്ങളിൽ മാത്രം 41,200 കോടി രൂപയാണ് വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലെത്തിയത്. പ്രധാന സൂചികകൾ പുതിയ മേഖലകളിലേക്കുകടക്കാൻ ഈ വിദേശ നിക്ഷേപങ്ങൾ സഹായകമായി. ജൂൺ, ജൂലൈ മാസങ്ങളിൽ നിഫ്റ്റി 50 ഓഹരികൾ 15,900 ത്തിനും 15,500 നുമിടയിൽ നേരിയ വ്യത്യാസത്തിലാണ് ട്രേഡിംഗ് നടത്തിയിരുന്നത്. ഉദാരനയങ്ങൾ തുടർന്നുകൊണ്ട് ധനപരവും സാമ്പത്തികവുമായ പ്രഖ്യാപനങ്ങൾ ആഗോള തലത്തിൽ ഉണ്ടായതോടെ പ്രധാന സൂചികകളുടെ പ്രകടനത്തിൽ കുതിപ്പുണ്ടായി. ഇന്ത്യയിൽ ഈയാഴ്ചനടന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിലുണ്ടായ പ്രഖ്യാപനങ്ങളും തീർത്തും വിപണി കാഴ്ചപ്പാടിനനുകൂലമായിരുന്നു. പണലഭ്യത വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12നും 16നുമായി 25,000 കോടി രൂപ വീതമുള്ള രണ്ട് ജിസാപ് ലേലങ്ങൾ നടത്താനുള്ള തീരുമാനം ഏറ്റവും അനുകൂലമായിരുന്നു. എന്നാൽ ധനവിപണിയിൽ പണം കുമിഞ്ഞു കൂടിയതായി പണനയ സമിതി വിലയിരുത്തിയിട്ടുണ്ട്. ഇതുനിയന്ത്രിക്കുന്നതിനായി 2.5 ട്രില്യൺ രൂപ, 3 ട്രില്യൺ രൂപ, 3.5 ട്രില്യൺ രൂപ 4 ട്രില്യൺ രൂപ വീതമുള്ള ദ്വൈവാര വേരിയബിൾ റിവേഴ്സ് റേറ്റ് റിപ്പോ (വിആർആർആർ) ലേലങ്ങൾ വരുംആഴ്ചകളിൽ നടത്താനിരിക്കയാണ്. മൊത്തത്തിൽ ആരോഗ്യകരമായ സാമ്പത്തികസ്ഥിതി വിപണിയിൽ ഉണ്ടാകുമെങ്കിലും വർധിക്കുന്ന പണപ്പെരുപ്പനിരക്ക് ഭീഷണി തന്നെയാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃവില സൂചിക നിരക്ക് പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടിയ തോതിലുള്ള ആഗോള പണപ്പെരുപ്പവും കറൻസികളുടെ ചാഞ്ചാട്ടവും ഇതര വികസ്വര വിപണികളുടെ ധന നയത്തെ ബാധിച്ചുതുടങ്ങി. ചിലർ പലിശ നിരക്കു വർധിപ്പിക്കുകയും ചിലർ ഭാവിയിൽ അതിനായി തയാറെടുക്കുകയും ചെയ്യുന്നു. അമിതപണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇന്ത്യയിൽ ഹ്രസ്വകാല നിരക്കുകൾ അടുത്തുതന്നെ കൂടാനിടയുണ്ട്. വിശാല വിപണിയുടെ പ്രകടനം മോശമായിരിക്കുമ്പോഴും പ്രധാന സൂചികകളുടെ മികച്ച പ്രകടനമാണ് ഈയാഴ്ചയിലെ ഒരു ശ്രദ്ധേയമായ സംഭവം. ചെറുകിട, സൂക്ഷ്മ ഓഹരികളുടെ പ്രകടനം ഈയാഴ്ച ഒട്ടും മെച്ചമായിരുന്നില്ല. 2020-21 ലെ മികച്ച പ്രകടനത്തിനുശേഷം അവയിപ്പോൾ ഏകീകരണ ഘട്ടത്തിലാണ്. 2020ലെ താഴ്ചയ്ക്കുശേഷം വൻകിട ഓഹരികളെയപേക്ഷിച്ച് ചെറുകിട ഓഹരികൾ 3x,2xഇരട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിപണിയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള തുല്യതയ്ക്കായി ചെറുകിട, ഇടത്തരം ഓഹരികളിൽ ആരോഗ്യകരമായ തിരുത്തൽ ആവശ്യമാണ്. ഇപ്പോഴത്തെ കൂടിയ വിലകൾ ക്രമീകരിക്കുന്നതിനായി ദീർഘകാല ഡിമാന്റ് ആന്റ് സപ്ളെ നിയമം വരും. ആവേശകരമായ കുതിപ്പു നടത്തിയ ഇടത്തരം, ചെറുകിട ഓഹരികളിൽ വരുംമാസങ്ങളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ചെറുകിട, ഇടത്തരം ഓഹരികളുടെ ശക്തമായ പ്രകടനത്തിനു കാരണം പുതുതായി രംഗത്തുവന്ന ചെറുകിട നിക്ഷേപകർ, ഉയർന്ന നിലവാരമുള്ള ഐപിഒകൾ, മ്യൂച്വൽഫണ്ട് വാങ്ങൽ കൂടിയത്, കൂടിയ തോതിലുള്ള പണത്തിന്റെ ഒഴുക്ക്, അടച്ചിടൽ അവസാനിച്ചതിന്റെ ആനുകൂല്യം എന്നീ ഘടകങ്ങളായിരുന്നു. ഇക്കാരണങ്ങളിൽ നല്ലപങ്കും തുടർന്നും വിപണിയെ പിന്തുണയ്ക്കും. എന്നാൽ ഈ ആനുകൂല്യങ്ങളുടെ ഗുണം ഇപ്പോഴത്തെ ഓഹരി വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ യുക്തിപൂർവം ചിന്തിക്കാനുള്ള സമയമാണിത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭത്തിന്റെ ഒരുപങ്ക് ഇപ്പോൾ സ്വന്തമാക്കുക. കൂടുതൽ വിവേചനശേഷി പ്രകടിപ്പിക്കുകയും പോർട്ഫോളിയോയിൽ വൻകിട ഓഹരികളുടേയും, സ്വർണം, ടപ്പത്രം എന്നിവയുടേയും ചേരുവ വർധിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3lMfrxq
via IFTTT

ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഐടി ഓഹരികളാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 125.13 പോയന്റ് ഉയർന്ന് 54,402.85ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 16,258.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പിൽ കമ്മോഡിറ്റി വിലകളിൽ ഇടിവുണ്ടായതും വിപണിയെ സ്വാധീനിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകളിൽ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവ 1.5-2 ശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-1ശതമാനം നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 74.26ലായിരുന്നു ക്ലോസിങ്. 74.21-74.29 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/2VCDqV4
via IFTTT

ഫ്‌ളാഷ് സെയിലിൽ നിയന്ത്രണം: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച പുറത്തിറക്കും

ഉപഭോക്തൃ സംരക്ഷണനിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതിചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സർക്കാർ പുറത്തിറക്കം. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ നടപ്പാക്കുന്നത്. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി നിരവധിതവണ ചർച്ചചെയ്തശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപനയെ ഭേഗതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിലുണ്ടാകും. Govt may release draft on changes in e-comm rules this week

from money rss https://bit.ly/3fMnCpt
via IFTTT

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുകക 1.6 ലക്ഷംകോടിയിലേറെ

രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട് വോഡാഫോൺ ഐഡിയ. കനത്ത ബാധ്യതനേരിടുന്ന കമ്പനി ഏതുനിമിഷവും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തൽ. വോഡാഫോൺ ഐഡിയ തകർന്നാൽ കേന്ദ്ര സർക്കാരിനാകും കൂടുതൽ നഷ്ടം. സെപ്കട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷംകോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽനിന്നെടുത്തവയുമാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തംകടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈയിനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽമാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യംവീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയുംചെയ്തിരുന്നു. ദിനംപ്രതി നഷ്ടംകുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. സമീപ ഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയിൽ എജിആർ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടിവരും.

from money rss https://bit.ly/3CnClkq
via IFTTT

Sunday, 8 August 2021

സ്വർണ വിലയിൽ വീണ്ടും തകർച്ച: ഒരാഴ്ചക്കിടെ താഴ്ന്നത് 1,320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്. തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3jAKcCK
via IFTTT

നേട്ടത്തോടെ തുടക്കം: കുതിപ്പിൽ ഐടി, മെറ്റൽ ഓഹരികൾ നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 54,401ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ശ്രീ സിമെന്റ്സ്, ആസ്ട്ര സെനക ഫാർമ, ബെൽറാംപുർ ചിനി മിൽസ്, കെംകോൺ സ്പെഷാലിറ്റി കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, എംആർഎഫ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3CuGHX7
via IFTTT

നിധി കമ്പനികളുടെ ഭാവി

നിധി കമ്പനികളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും വരുന്നുണ്ട്. ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന വിളംബരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. എന്താണ് നിധി കമ്പനികൾ? കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ. ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ്. അടച്ചുതീർക്കപ്പെട്ട മൂലധനമായി അഞ്ച് ലക്ഷം രൂപ കൊണ്ട് നിധി കമ്പനികൾ ആരംഭിക്കാം. നിധി കമ്പനികളുടെ സ്വാധീനം ഇന്ത്യയിൽ ആകെ നാളിതുവരെയായി ഏഴായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 2013 കമ്പനി നിയമം വരുന്നതുവരെ അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ ആയിരുന്നു. ഗ്രാമ-അർധനഗര പ്രദേശങ്ങളിലാണ് നിധി കമ്പനികൾ കൂടുതലായുള്ളത്. ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്. ഇന്ത്യയിലെ നിധി കമ്പനികൾക്ക് നിയതമായ രൂപവും ഭാവവും ഒക്കെ വരുന്നത് 2013 കമ്പനി നിയമത്തിലെ വകുപ്പ് 406, നിധി റൂൾസ് 2014 എന്നിവ നിലവിൽ വന്നതുമുതലാണ്. അതിനുശേഷം 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനീസ് (ഭേദഗതി) ആക്ട് 2017-ലെ സെക്ഷൻ 406-ന്റെ ഭേദഗതിയും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് പുറപ്പെടുവിച്ച നിധി റൂൾസ് 2019-മാണ് ഇന്ത്യയിലെ നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിെവച്ചിരിക്കുന്നത്. 2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 406 നിധി കമ്പനികളെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'അംഗങ്ങളായ ഓഹരി ഉടമകളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തുന്നതിനുവേണ്ടി അവരിൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരിൽ നിന്നും നിക്ഷേപമായി പണം സ്വീകരിക്കാനും അംഗങ്ങളായ പണം ആവശ്യമുള്ള മറ്റുള്ളവർക്ക് വായ്പയായി നൽകാനും കഴിയുന്ന തരത്തിലുള്ള, അംഗങ്ങൾക്ക് പരസ്പരം ഗുണകരമായ രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികൾ'. 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന 2017-ലെ കമ്പനി (ഭേദഗതി) നിയമത്തിലൂടെ മാറ്റം വരുത്തപ്പെട്ട വകുപ്പ് 406 നിധി കമ്പനികളെ നിർവചിക്കുന്നത് ഇങ്ങനെയാണ്: 'നിധി കമ്പനികൾ എന്നോ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നോ കേന്ദ്ര സർക്കാർ ഒഫീഷ്യൽ ഗസറ്റിൽ വിളംബരം ചെയ്യുന്ന കമ്പനികൾ'. ആദ്യത്തെ നിർവചന പ്രകാരം സാധാരണ പബ്ലിക് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് നിധി കമ്പനികൾക്ക് പ്രവർത്തിക്കാമായിരുന്നു. എന്നാൽ 2019-ൽ നിധി (ഭേദഗതി) റൂൾ പ്രാബല്യത്തിൽ വന്നതിനുശേഷം, കേന്ദ്ര സർക്കാരിനാൽ ഒഫീഷ്യൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്ക് മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാൻ അധികാരമുള്ളൂ. നിധി കമ്പനികൾ ഗസറ്റിൽ വിളംബരം ചെയ്യപ്പെടണം എന്നതീരുമാനത്തിനു കാരണം? • റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ തന്നെ അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും (അടച്ചു തീർക്കപ്പെട്ട മൂലധനത്തിന്റെയും റിസർവിന്റെയും ആകെ തുകയുടെ 20 ഇരട്ടി വരെ) അങ്ങനെ ലഭിക്കുന്ന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് സെക്യൂരിറ്റിയുടെ ഈടിന്മേൽ വായ്പ നൽകാനും കഴിയുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി.) വിഭാഗത്തിൽ പെടുന്ന ധനകാര്യ സ്ഥാപനമാണ് നിധി കമ്പനികൾ. • ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നുള്ളതുകൊണ്ട് കമ്പനി നിയമത്തിന്റെ എല്ലാ വകുപ്പുകളും അതുവഴിയുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്ക് ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വിളംബരം ചെയ്തിട്ടുണ്ട്. ഈ ഇടപാടുകൾ പാടില്ല • മറ്റ് എൻ.ബി.എഫ്.സി.കൾ ചെയ്യുന്ന തരത്തിലുള്ള ഹയർ പർച്ചേസ്, ചിട്ടി, ലീസിങ് ഫിനാൻസ് തുടങ്ങിയ ഇടപാടുകൾ ചെയ്യാൻ പാടുള്ളതല്ല. • മറ്റു കമ്പനികളിൽ ഓഹരി നിക്ഷേപം പാടുള്ളതല്ല. • പ്രിഫറൻസ് ഷെയറുകളോ ഡിബഞ്ചറുകളോ ഇറക്കാൻ പാടുള്ളതല്ല. • അംഗങ്ങളുടെ പേരിൽ കറന്റ് അക്കൗണ്ട് തുറക്കാൻ പാടുള്ളതല്ല. • അംഗങ്ങളല്ലാത്തവരുമായി യാതൊരു ഇടപാടുകളും പാടുള്ളതല്ല. • യാതൊരു തരത്തിലുള്ള പരസ്യങ്ങളും നൽകാൻ പാടുള്ളതല്ല. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യാതൊരു തരത്തിലുള്ള ബ്രോക്കറേജും നൽകാൻ പാടുള്ളതല്ല. ഇവ പ്രത്യേകതകൾ • ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്. • കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. • സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്. • എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്. • ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും. • 10 മുതൽ 15 ദിവസത്തിനുള്ളിൽ നിധി കമ്പനികൾ രൂപവത്കരിക്കാൻ കഴിയും. • കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ് . • സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്. നിധി കമ്പനികളുടെ ഇത്തരം പ്രത്യേകതകൾ കൊണ്ട് ഇവ ആരംഭിക്കാനും പെട്ടെന്ന് ഇടപാടുകാരെ ലഭിക്കാനും എളുപ്പമാണ്. sureshmv1966@gmail.com

from money rss https://bit.ly/3AoRoJ0
via IFTTT

Saturday, 7 August 2021

അദൃശ്യസാധ്യകളെ നേരിടാൻ തയ്യാറാകാം: ഗുണനിലവാരത്തിന് മുൻതൂക്കംനൽകാം

മാസങ്ങളായി സ്ഥിരതയാർജിച്ച വിപണി പെട്ടെന്നൊരുദിവസം കുതിച്ചു. നിഫ്റ്റി 16,000വും സെൻസെക്സ് 54,000വും മറികടക്കാൻ അധികസമയംവേണ്ടിവന്നില്ല. ഓഗസ്റ്റ് അഞ്ചിന് സെൻസെക്സ് 54,717.24വും നിഫ്റ്റി 16,349.45വും കീഴടക്കി. വ്യാപാര ആഴ്ച പിന്നിടുമ്പോൾ സെൻസെക്സിന് നേട്ടം 1,690.88(3.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 475.15 പോയന്റുമാണ്. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക മൂന്നുശതമാനംകുതിച്ച് 6,308.32 എന്നപുതിയ ഉയരംകുറിച്ചു. പിരമൾ എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ മികച്ചനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപും 23,478.8എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, അദാനി എന്റർപ്രൈസസ്, ടാറ്റ പവർ, ഗോദ്റേജ് ഇൻഡസ്ട്രീസ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സൂചികയെ ചലിപ്പിച്ചത്. സ്മോൾ ക്യാപും പിന്നിലായില്ല. റെക്കോഡ് നേട്ടത്തിൽ 27,323.18ലെത്തി. ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലൊറേഷൻ, തേജസ് നെറ്റ് വർക്സ് തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. വിപണിമൂല്യത്തിന്റെകാര്യത്തിൽ സെൻസെക്സിൽ ടിസിഎസാണ് മുന്നിലെത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹൗസിങ് ഫിനാൻസ് ഡെവലപ്മന്റ് കോർപറേഷൻ തുടങ്ങിയവയുംനേട്ടമുണ്ടാക്കി. ബജാജ് ഫിൻസർവിന്റെയും അൾട്രടെക് സിമെന്റിന്റെയും മൂല്യത്തിൽ കുറവുമുണ്ടായി. സെക്ടറൽ സൂചികകളിൽ 3.5ശതമാനംനേട്ടവുമായി നിഫ്റ്റി ബാങ്ക് മുന്നിലെത്തി. നിഫ്റ്റി ഐടി, എനർജി സൂചികകൾ 2.5ശതമാനംവീതം ഉയർന്നു. അതേസമയം, നിഫ്റ്റി മീഡിയ നാലുശതമാനത്തിലേറെ നഷ്ടംനേരിട്ടു. നാലുമാസത്തെ ഓഹരി വിറ്റൊഴിയലിന് വിദേശ നിക്ഷേപകർ അറുതിയിട്ടു. കഴിഞ്ഞ വ്യാപാര ആഴ്ച 2,616.04 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 896.84 കോടി രൂപയും നിക്ഷേപിച്ചു. പോയവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 26ശതമാനം നേട്ടമുണ്ടാക്കാനായി. ഓഗസ്റ്റ് ആറിന് 74.15 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻ ആഴ്ച (ജൂലായ് 30)74.41ആയിരുന്നു മൂല്യം. വിപണിയുടെ നീക്കം ഒരുവർഷത്തിനിടെ അഭൂതപൂർവമായ മുന്നേറ്റമാണ് വിപണിയിൽ രൂപപ്പെട്ടത്. നിഫ്റ്റി മിഡ് ക്യാപ് 80ശതമാനവും സ്മോൾ ക്യാപ് 108ശതമാനവുമാണ് ഉയർന്നത്. കുറഞ്ഞ പലിശനിരക്കും റീട്ടെയിൽ നിക്ഷേപകരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തവും വിപണിയിലേക്കുളള പണമൊഴുക്കുമാണ് ഈനേട്ടത്തിന്റെ അടിസ്ഥാനം. ഭാവിയിലേക്കുള്ള പ്രയാണത്തിന് ആഴത്തിൽ ആത്മപരിശോധനനടത്തേണ്ടകാലമെത്തിയിരിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പിന്നിട്ട ഈകാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നോട്ടുള്ള പാത നേർരേഖയിലായിരിക്കില്ല. അതായത് ടോപ്ഗിയറിൽ പോകാതെ കരുതലെടുത്തുവേണം മുന്നേറാനെന്ന് ചുരുക്കം. തിരഞ്ഞെടുത്ത സെക്ടറുകളിലും ഓഹരികളിലുമാകും ഇനിയങ്ങോട്ടുള്ള നേട്ടത്തിന്റെ പാതയൊരുങ്ങുക. വിലയിരുത്താൻ സമയമായി എവിടെയാണെണ് പണമിപ്പോഴെന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കുക. ഗുണനിലവാരമുള്ള ഓഹരികളിൽതന്നെയാണോയെന്ന് ഉറപ്പുവരുത്തുക. കോവിഡിനെതുടർന്നുള്ള ഏകീകരണത്തിന്റെ ഗുണഭോക്താവാകാൻ നിങ്ങളുടെ കമ്പനിക്ക് കഴിയുമോ? സ്ഥിരതായാർന്ന വരുമാനംനേടാനാകുമോ? സമ്പദ്ഘടനയുടെ വീണ്ടെടുക്കൽ സമയത്ത് ഉയർത്തെഴുന്നേൽക്കാൻ സഹായിക്കുന്ന ശക്തമായ ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ടോ?- എന്നീകാര്യങ്ങൾ വിലയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കുക. സമ്പദ്ഘടന വീണ്ടെടുക്കലിന്റെ പാതയിലെത്തിയതായി സൂചനകളുണ്ട്. വിപണിയുടെ മുന്നേറ്റത്തിന് സാമ്പത്തികവളർച്ചയുമായി അഭേദ്യമായബന്ധമുണ്ടെന്നുള്ളകാര്യം സുവ്യക്തമാണ്. പലിശ നിരക്ക് തിടുക്കത്തിൽ ഉയരാൻ സാധ്യതയില്ലെന്നത് ഓഹരി വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ടുതന്നെ മിഡ്ക്യാപുകളും സ്മോൾ ക്യാപുകളും മികച്ചപ്രകടനംതന്നെ കാഴ്ചവെക്കാം. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ വരുമാനവളർച്ചയുടെ നേർപാതയിലേക്ക് വിപണി പ്രവേശിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ വാഹനമോടിക്കേണ്ട സമയമാണിത്. അതുകൊണ്ട് സുരക്ഷക്കുതന്നെ മുൻതൂക്കംകൊടുക്കാം.സാമ്പത്തിക ബാധ്യത, ദുർബലമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ മത്സരശേഷി, സ്ഥിരതയില്ലാത്ത വളർച്ച എന്നിവയുള്ള കമ്പനികളെ പോർട്ട്ഫോളിയോയിൽനിന്ന് പുറത്താക്കുക. ചരിത്രം ആവർത്തിക്കുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അദൃശ്യമായ സാധ്യതകൾക്കായി തയ്യാറായിരിക്കേണ്ടതുണ്ട്. അത്യാഗ്രവും ഭയവുമല്ല മുന്നോട്ടുള്ള നീക്കങ്ങളെ നയിക്കേണ്ടത്. പ്രയാണത്തിന് മുതൽക്കൂട്ടാകേണ്ടത് ഈ വസ്തുതകളാകട്ടെ.

from money rss https://bit.ly/2VAfCkH
via IFTTT

ബാങ്കിങ് സംവിധാനം സമ്മർദത്തിൽ: ഐപിഒ വിപണിയിലേക്ക് ഒഴുകുന്നത് കോടികൾ

ഓഹരി വിപണി റെക്കോഡ് നേട്ടംകുറിച്ച് മുന്നേറുന്നതിനിടെ ഐപിഒയുമായി കമ്പനികളെത്തുന്നതും കാത്ത് നിക്ഷേപകർ. പ്രാരംഭ ഓഹരി വിപണിയിലേക്ക് വൻതോതിൽ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മർദത്തിലാക്കുന്നു. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകൾക്കായി ഒരുകോടിയോളംചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകൾ തള്ളിപ്പോകാനുള്ള സാധ്യത വർധിച്ചു. ഒടിപി സന്ദേശങ്ങൾ വൈകാനും ഇടയാക്കി. ഇടപാടുകളുടെ വർധനമൂലം പലബാങ്കുകൾക്കും ഒരേസമയം അപേക്ഷകൾ പ്രൊസസ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അഭൂതപൂർവമായ തിരക്കിന് സാക്ഷിയായി. ഇതോടെ ബിഡ് സമയം രാത്രി എട്ടുവരെ നീളുകയുംചെയ്തു. 2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികൾ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റർനാഷണൽ, എക്സാരോ ടൈൽസ്, വിൻഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയാലും നിക്ഷേപകർ ചാടിപുറപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞദിവസമെത്തിയ നാല് കമ്പനികൾക്കും 24 മുതൽ 41 ഇരട്ടിവരെ അപേക്ഷകളാണ് ലഭിച്ചത്. 17,000 കോടിയിലേറെ രൂപമൂല്യമുള്ള അപേക്ഷകളാണ് വെള്ളിയാഴ്ചമാത്രം ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഒരുദിവസം സമാഹരിച്ച റെക്കോഡ് തുകയാണിതെന്ന് ബാങ്കുകൾ പറയുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം യുപിഐ വഴിയെത്തുന്ന അപേക്ഷകളിൽ 30ശതമാനവും തള്ളിപ്പോകാറാണ് പതിവ്. മൾട്ടിപ്പിൾ എൻട്രി, പേരും പാനും തമ്മിലുള്ള വ്യത്യാസം, പേയ്മെന്റ് മാൻഡേറ്റ് സ്വീകരിച്ച് പൂർത്തിയാക്കാത്തത് തുടങ്ങിയവയാണ് കാരണങ്ങൾ. വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടംനോട്ടമിട്ടാണ് റീട്ടെയിൽ നിക്ഷേപകരിലേറെയുമെത്തുന്നത്. അതുകൊണ്ടുതന്നെ കമ്പനികളക്കുറിച്ച് പഠിക്കാതെ കൂട്ടമായാണ് ചെറുകിട നിക്ഷേപകർ ഐപിഒക്ക് അപേക്ഷിക്കുന്നത്. അടുത്തയാഴ്ച തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നല് ഐപിഒകൾക്കൂടി വിപണിയിലെത്തുന്നുണ്ട്. ഒരു ഐപിഒയിൽ രണ്ടുലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരെയാണ് വ്യക്തികളായ റീട്ടെയിൽ നിക്ഷേപകരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3rXuIwi
via IFTTT

Friday, 6 August 2021

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ: എന്താകും കാരണം?

സംസ്ഥാനത്ത് സ്വർണവിലയിൽ വൻതകർച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായംവർധിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി സ്വർണംവിറ്റഴിച്ചു. സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളർ നിലവാരത്തിലെത്തി. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില്പന സമ്മർദംനേരിടാനാണ് സാധ്യത. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയുംചെയ്തു.

from money rss https://bit.ly/2U5uNBK
via IFTTT

റെക്കോഡ് ഉയരത്തിൽ: വിദേശനാണ്യ ശേഖരം 62,057.6 കോടി ഡോളറായി

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 942.7 കോടി ഡോളർ വർധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷംകോടി രൂപവരുമിത്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയിൽ 158.1 കോടി ഡോളർ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു. വിദേശ കറൻസി ആസ്തികളുടെ വർധനവാണ് മൊത്തം കരുതൽ ശേഖരത്തിൽ വർധനവുണ്ടാക്കിയതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. വിദേശ കറൻസി ആസ്തികളിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറൻസികളും ഉൾപ്പെടുന്നുണ്ട്. സ്വർണത്തിന്റെ കരുതൽ ശേഖരം 760 മില്യൺ ഡോളർ ഉയർന്ന് 37.644 ബില്യൺ ഡോളറായതായി കണക്കുകൾ വ്യക്തമാക്കുന്നു. ശേഖരത്തിലുള്ളവ: വിദേശ കറൻസി ആസ്തികൾ സ്വർണം സ്പെഷൽ ഡ്രോയിങ് റൈറ്റ്സ്(ഐഎംഎഫിൽ ഉള്ളത്) റിസർവ് ട്രാഞ്ച് പൊസിഷൻ

from money rss https://bit.ly/3isFLdG
via IFTTT

ധനകാര്യ ഓഹരികൾ സമ്മർദത്തിൽ: സെൻസെക്‌സ് 215 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകൾ നഷ്ടത്തിലായി. ആർബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്സ് 215.12 പോയന്റ് നേട്ടത്തിൽ 54,277.72ലും നിഫ്റ്റി 56.40 പോയന്റ് ഉയർന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ, ഓട്ടോ, ഐടി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഫാർമ, എഫ്എംസിജി, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.2ശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2X30JYw
via IFTTT

ആമസോണിന് ആശ്വാസം: റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീംകോടതി തടഞ്ഞതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്റ്റേ നിലനിൽക്കുമെന്ന് ആമസോണിന്റെ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാൻ, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യുകയുംചെയ്തു. ബിഗ് ബസാർ ഉൾപ്പടെയുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. ചെറുകിട-മൊത്തവ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പടെയുള്ള ബിസിനസ് ഏറ്റെടുക്കാനായിരുന്നു റിലയൻസിന്റെ പദ്ധതി. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49ശതമാനം ഓഹരികൾ ആമസോൺ നേരത്തെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ സിങ്കപ്പുർ തർക്കപരിഹാര കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേരത്തെ നേടിയത്.

from money rss https://bit.ly/3jmaWXi
via IFTTT

'പണ നയ സമിതിയുടെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക് പ്രോത്സാഹനമാകും'

സമ്പദ് വ്യവസ്ഥയിലെ വളർച്ചാ മുകുളങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പ്രഖ്യാപനമാണ് റിസർവ് ബാങ്ക് പണ നയ സമിതിയിൽ ഉണ്ടായരിക്കുന്നത്. പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താനും ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനത്തിൽ നിർത്താനും നടപ്പു സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്കുകൾ വർധിപ്പിക്കാനുമുള്ള തീരുമാനം പ്രതീക്ഷിച്ചതു തന്നെയാണ്. ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാക്കി ഉയർത്തിയത് സമീപ മാസങ്ങളിലെ ഉയർന്ന വിലക്കയറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സപ്ളൈ രംഗത്തെ തടസങ്ങൾ കാരണം ഉണ്ടായ വിലക്കയറ്റം താൽക്കാലികം മാത്രമാണെന്ന് പണ നയ സമിതി കരുതുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടു വളർച്ചാ നിരക്കു വർധിപ്പിക്കാനുള്ള ശ്രമത്തിനായിരിക്കും മുൻഗണന നൽകുകയെന്ന് റിസർവ് ബാങ്ക് ഗവർണർ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കനുകൂലമായി ഇപ്പോഴുള്ള പണ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വളർച്ചാ വീണ്ടടുപ്പിനെ ബാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ ആശങ്ക. നിലവിലുള്ള ഉദാര പണ നയത്തിൽ നിന്ന് സാധാരണ നിലയിലേക്കുള്ള മാറ്റം റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിക്കൊണ്ടായിരിക്കും. ഇപ്പോഴത്തെ പ്രവണതകളിൽ നിന്നു മനസിലാകുന്നത് 2021 ന്റെ ഒടുവിലോ 2022 ആദ്യത്തിലോ മാത്രമേ ഇതു സംഭവിക്കൂ എന്നാണ്. ഡോ വി കെ വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്) വിലക്കയറ്റ സംവാദം കൂടുതൽ പ്രകടമാകുന്നു പ്രതീക്ഷിച്ചതു പോലെ റിസർവ് ബാങ്ക് പണ നയ സമിതി പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തി ഉദാര നയം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നെങ്കിലും ഉദാര പണനയം തുടരേണ്ട കാര്യത്തിൽ വോട്ടുകൾ 5 : 1 എന്ന അനുപാതത്തിലായിരുന്നു. വിലക്കയറ്റം സംബന്ധിച്ച സംവാദം കൂടുതൽ പ്രകടമാകുന്നു എന്നാണ് ഇതിനർത്ഥം. 2022 സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് തുറന്ന വിപണി പ്രവർത്തനം അനുവദിക്കാമെന്ന റിസർവ് ബാങ്കിന്റെ ഉറപ്പ് ബോണ്ട് യീൽഡ് നിയന്ത്രിച്ചു നിർത്താൻ സഹായകമാവും. ദീപ്തിമാത്യു (സാമ്പത്തിക വിദഗ്ധ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

from money rss https://bit.ly/3xu8qUb
via IFTTT

വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളി

വെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിതിഗതികളിൽ വന്നമാറ്റം, മഹാമാരിയുടെ ഡെൽറ്റ വകഭേദെത്തച്ചൊല്ലിയുണ്ടായിരുന്ന ആശങ്കകുറഞ്ഞത് എന്നീ ഘടകങ്ങൾ ബുള്ള്യൻപോലുള്ള സുരക്ഷിത ഉൽപന്നങ്ങൾക്ക് ആവശ്യം കുറയാനിടയാക്കി. യുഎസ് ട്രഷറി യീൽഡിലെ വർധനയും വെള്ളിയുടെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ലണ്ടൻ സ്പോട് വില ഔൺസിന് 24 ഡോളറിനും 30 ഡോളറിനും ഇടയിൽ ഞെരുങ്ങി നീങ്ങുകയാണ്. ഔൺസിന് 26 ഡോളർ എന്നനിലയിൽ ആരംഭിച്ച് ഫെബ്രുവരിയോടെ ഔൺസിന് 30 ഡോളർ എന്നനിലയിൽ എത്തിയെങ്കിലും പിന്നീട് തിരുത്തലിനുവിധേയമായി. അഭ്യന്തര വിപണിയിലും ട്രെൻഡിനുമാറ്റമുണ്ടായില്ല. എംസിഎക്സ് സൂചികയിൽ ജനുവരി മുതൽ വില കിലോവിന് 74000 രൂപയ്ക്കും 62600 രൂപയ്ക്കും ഇടയിൽ വ്യത്യാസപ്പെട്ടു. അനേകമാസങ്ങളിലെ താഴ്ചയ്ക്കുശേഷം യുഎസ് ഡോളർ പ്രധാന എതിരാളികൾക്കെതിരെ ശക്തിനിലനിർത്തി. ഡോളർ ശക്തിയാർജ്ജിക്കുന്നത് ബുള്ള്യൻപോലുള്ള സുരക്ഷിത ആസ്തികൾക്ക് ഗുണകരമല്ല. യുഎസ് ട്രഷറി യീൽഡിലുണ്ടായ വർധനയും വെള്ളിയെ ബാധിച്ചു. വൈറസ് ബാധയുടെ പുതിയ കേസുകൾ തലപൊക്കിത്തുടങ്ങുന്നതിനിടയിലും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുംവിധം യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ ഉദാര പലിശനയം തുടരുമെന്നുപ്രതീക്ഷിക്കാം. ഫെഡറൽ ഓപൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ കാത്തിരിക്കയാണ് ട്രേഡർമാർ. നിലവിലുള്ള ഉദാരപലിശ നയത്തിൽ കുറേശെയായി വ്യത്യാസം വരുത്തുമെന്ന് ജൂണിൽ യുഎസ് കേന്ദ്ര ബാങ്ക് സൂചന നൽകിയിരുന്നു. കേന്ദ്ര ബാങ്കിൽ നിന്നുള്ള സമ്മിശ്രപ്രതികരണങ്ങൾ വ്യാഖ്യാനിക്കാൻ നിക്ഷേപകർ പ്രയാസപ്പെടുകയാണ്. ഈവാരംചേർന്ന യോഗത്തിലും സാമ്പത്തിക ഉദാരീകരണ നടപടികളിലുണ്ടാകാവുന്ന മാറ്റംസംബന്ധിച്ച് സമയക്രമം വെളിപ്പെടുത്താൻ യുഎസ് കേന്ദ്ര ബാങ്കിനു കഴിഞ്ഞിരുന്നില്ല. മഹാമാരിയുടെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഉദാരീകരണ നയങ്ങൾ ക്രമേണയായി പിൻവലിക്കുന്നകാര്യം ചർച്ച ചെയ്തിരുന്നതായി യുഎസ് കേന്ദ്ര ബാങ്ക് സമ്മതിക്കുകയുണ്ടായി. എന്നാൽ തൊഴിൽ വിപണിയിൽ കാര്യമായ വീണ്ടെടുപ്പിനായി കാത്തിരിക്കയാണവർ. ധനപരമായ ഉത്തേജനനടപടികൾ തുടരുന്നത് ബുള്ള്യനു എന്നും സഹായകമായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ അസാധാരണ സംഭവവികാസങ്ങൾ വിതരണ-ഡിമാന്റ് സന്തുലനത്തിൽ സൃഷ്ടിച്ച തീവ്രമായ ആന്ദോളനങ്ങൾ വെള്ളിവിലയിൽ വൻതോതിലുള്ള ചാഞ്ചാട്ടത്തിനു കാരണമായിട്ടുണ്ട്. സുരക്ഷിത ആസ്തികൾക്ക് സൃഷ്ടിക്കപ്പെട്ട വർധിച്ചതാൽപര്യവും ഖനികളിലെ ഉൽപാദനക്കുറവും 2020ൽ വെള്ളിക്ക് നല്ല ലാഭമുണ്ടാക്കി. ആഭരണങ്ങൾക്കും വെള്ളി പാത്രങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും പോയവർഷം ആവശ്യക്കുറവുണ്ടായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനമനുസരിച്ച് വെള്ളിയുടെ ആഗോള ഡിമാന്റ് ഈ വർഷം 11 ശതമാനം ഉയർന്ന് 6 വർഷത്തെ ഏറ്റവും കൂടിയ നിലയായ 1.025 ബില്യൺ ഔൺസിലെത്തും. 2021ൽ നിക്ഷേപ ഡിമാന്റ് കാര്യമായി വർധിക്കുമെന്നും സംഘടന കണക്കാക്കുന്നു. വെള്ളിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടിഎഫ് ആയ സിൽവർ ട്രസ്റ്റ് ഇടിഎഫിന്റെ ഐ ഷെയർ ഹോൾഡിംഗുകൾ തുടർച്ചയായ രണ്ടാംമാസവും താഴാൻ പോവുകയാണ്. ഫെബ്രുവരിയിൽ 615.899 മില്യൺ എന്ന റിക്കാർഡുയരത്തിലായിരുന്ന ഇടിഎഫിന്റെ മൊത്തം ഹോൾഡിംഗ് ഇപ്പോൾ 552.27 മില്യണാണ്. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് ഉൽപന്ന എക്സ്ചേഞ്ചായ കോമെക്സിൽ ഹെഡ്ജ് ഫണ്ടുകളും ധനകാര്യ മാനേജർമാരും ബുള്ളിഷ് നിലയിൽനിന്നുമാറി കരടികളായിത്തീർന്നത് പോയവാരങ്ങളിൽ വെള്ളി വില കുറയാൻ ഇടയാക്കി. ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും പെട്ടെന്നുണ്ടായ കോവിഡാനന്തര വ്യാവസായിക വളർച്ചകാരണം വരും നാളുകളിൽ വ്യവസായരംഗത്ത് വെള്ളിയുടെ ആവശ്യം വർധിക്കും. കോവിഡ് സൃഷ്ടിച്ച തടസങ്ങൾക്കുശേഷം ഖനികൾ പ്രവർത്തിച്ചുതുടങ്ങിയതോടെ ആഗോളമായി വെള്ളിയുടെ വരവ് വർധിച്ചുതുടങ്ങും. ആഗോളവളർച്ചാ സാധ്യതകളും, ധന നയവും, കോർപറേറ്റ് യീൽഡ് സാധ്യതകളും, യുഎസ് ഡോളറിന്റെ പ്രകടനവും കൂലങ്കഷമായി നിരീക്ഷിച്ചുകൊണ്ട് വെള്ളിയുടെ ഇടക്കാല സാധ്യതകൾ മെനയുകയാണ് ട്രേഡർമാർ. കോമെക്സിൽ സമീപ ഭാവിയിൽ വിലകളിൽ 30-22 ഡോളറിനിടയിൽ വ്യതിയാനം പ്രതീക്ഷിക്കുന്നുണ്ട്. ഏതു ദിശയിലുണ്ടാകുന്നവ്യതിയാനവും വിലയിൽമാറ്റമുണ്ടാക്കും. കിലോയ്ക്ക് 75000 രൂപയ്ക്കുമുകളിൽ വരുമ്പോഴേ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിൽ വിലയിൽ സാരമായ വ്യതിയാനം ഉണ്ടാകൂ. കിലോയ്ക്ക് 62000 രൂപ വരെ താഴാനും ഇടയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/2Vt8ExQ
via IFTTT

Thursday, 5 August 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യുഎസ് ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.

from money rss https://bit.ly/3irbhc7
via IFTTT

റിപ്പോ നാല് ശതമാനത്തിൽ തുടരും: വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തി

മുംബൈ: വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല.വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തുകയുംചെയ്തു. കോവിഡിന്റെ രണ്ടാംതരംഗത്തിൽനിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. കഴിഞ്ഞ യോഗത്തിൽനിന്ന് വ്യത്യസ്തമായി പുതിയ സംഭവവികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗംവിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്. രാജ്യത്തിന്റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനെടയായിരുന്നു ഇത്തവണത്തെ ആർബിഐയുടെ യോഗം. ജൂണിൽ 6.26ശതമാനവും മെയിൽ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

from money rss https://bit.ly/3xu54jM
via IFTTT

ആർബിഐയുടെ പ്രഖ്യാപനംവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയർന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, മാരുതി സുസുകി, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഐടി, ഫാർമ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകളും നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വോൾട്ടാസ്, ഉജ്ജീവൻ, ടാറ്റ പവർ, ടോറന്റ് പവർ, സെയിൽ, ഹിൻഡാൽകോ തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ywHWCH
via IFTTT

ഓണക്കാലത്തു കർഷകർക്ക് പ്രതീക്ഷയേകി റബ്ബർവില ഉയരുന്നു

ആലപ്പുഴ: ഓണക്കാലത്തു കർഷകർക്ക് ആഹ്ലാദമായി റബ്ബർവില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. കോവിഡ് കാലത്ത് കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഇറക്കുമതി അനാകർഷകമാക്കി. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യത്തകർച്ചയാണു മറ്റൊരുകാര്യം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ കരുതുന്നത്. ലാറ്റക്സ് വില കൂടി, വില്പനയും റബ്ബർ പാൽ (ലാറ്റക്സ് ) വില 180 - 185 രൂപയെത്തിയതോടെ ഇതുവിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നുമാത്രമല്ല, വില കൂടുതൽ കിട്ടുകയും ചെയ്യും. കോവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വർധിച്ചതാണ് ലാറ്റക്സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉത്പന്നങ്ങൾക്കുവേണ്ടിയാണ് ലാറ്റക്സ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനികളാണു പ്രധാന ആവശ്യക്കാർ. മഴ വലയ്ക്കുന്നു മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കവെ കുറച്ചുദിവസം നല്ലവെയിൽ കിട്ടാനാണു കർഷകർ കാത്തിരിക്കുന്നത്.

from money rss https://bit.ly/3yvaJr8
via IFTTT

റെക്കോഡ് നേട്ടംതുടർന്നു: സെൻസെക്‌സ് 54,493ലും നിഫ്റ്റി 16,295ലും ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 123.07 പോയന്റ് നേട്ടത്തിൽ 54,492.84ലിലും നിഫ്റ്റി 35.80 പോയന്റ് ഉയർന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താൽപര്യവും ആഗോള കാരണങ്ങളുമാണ് വിപണിയിൽ നേട്ടംനിലനിർത്താൻ സഹായകരമായത്. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒരുശതമാനംനേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയർന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനംതാഴ്ന്നു. മിഡ്ക്യാപിൽ നേട്ടമുണ്ടായില്ല. സ്മോൾ ക്യാപാകട്ടെ 0.4ശതമാനം നഷ്ടംനേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.17 നിലവാരത്തിൽ ക്ലോസ്ചെയ്തു. 74.14-74.18 നിലവാരത്തിലായിരുന്നു വ്യാപാരംനടന്നത്. Sensex adds 123 pts, Nifty tad below 16,300.

from money rss https://bit.ly/3CgXywv
via IFTTT

യുകെയിലേക്കുള്ള യാത്രക്ക് ഇളവ്: വിമാന യാത്രാനിരക്ക്‌ കുത്തനെ ഉയർന്നു

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രക്കൂലിയിൽ വൻവർധന. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മകീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റ്ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.

from money rss https://bit.ly/3yrwKax
via IFTTT

Wednesday, 4 August 2021

പെപ്‌സി ഉൾപ്പടെയുള്ള വൻകിടക്കാർ സോഫ്റ്റ് ഡ്രിങ്ക് ബിസിനസിൽനിന്ന് പിൻവാങ്ങുന്നു

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കൾ ബിസിനസ് മോഡൽ മാറ്റുന്നു. കുപ്പിവെള്ളം, ജ്യൂസ്തുടങ്ങിയവയുടെ നിർമാണത്തിൽനിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം. ട്രോപ്പിക്കാന ഉൾപ്പടെയുള്ള ജ്യൂസ് ബ്രാൻഡുകൾ കയ്യൊഴിയുന്നതായിപെപ്സികോ പ്രഖ്യാപിച്ചു. വടക്കൻ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വിൽക്കാൻ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാൻഡുകൾ കൈമാറുന്നത്. പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസിൽനിന്ന് കൊക്കകോള കമ്പനിയും കഴിഞ്ഞവർഷം പിന്മാറിയിരുന്നു. ലാഭസാധ്യത കുറഞ്ഞതിനെതുടർന്നാണ് പ്രധാന ഉത്പന്നങ്ങളിൽനിന്ന് സോഫ്റ്റ് ഡ്രിങ്ക്, കുപ്പിവെള്ളം, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ കമ്പനികൾ ഒഴിവാക്കുന്നത്. അതിവേഗംമാറുന്ന ഉപഭോക്തൃ അഭിരുചികൾ കണക്കിലെടുത്താണ് കോർപറേറ്റുകളുടെ ചുവടുമാറ്റം. പഴച്ചാറുകൾ ഉൾപ്പടെയുള്ളവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഉപഭോക്താക്കൾ വ്യാപകമായി അവയിൽനിന്ന് പിന്മാറാൻ തുടങ്ങിയിരുന്നു. അതേസമയം, ആന്റിഓക്സിഡന്റുകളടങ്ങിയ ആരോഗ്യപാനീയങ്ങളിലാണ് ഇപ്പോൾ താൽപര്യംകൂടുന്നത്. കാപ്പി ഉൾപ്പടെയുള്ളവയുടെ ഉപഭോഗംവർധിക്കുകയുമാണ്.

from money rss https://bit.ly/2Vs75jJ
via IFTTT

വിദേശ വിനിമയചട്ടം ലംഘിച്ചു: ഫ്‌ളിപ്കാർട്ടിന് ഇ.ഡിയുടെ 10,600 കോടിയുടെ നോട്ടീസ്

വിദേശ വിനിമയ ചട്ടം(ഫെമ)ലംഘച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിർണയ അതോറിറ്റി ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റംചുമത്തിയിട്ടുള്ളത്. 2009നും 2015നും ഇടയിൽ ഫ്ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനംനടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ൽ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു. ഇഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങൾ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാർട്ട് അധികൃതർ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

from money rss https://bit.ly/2Vz21cN
via IFTTT

വീണ്ടും റെക്കോഡ് കുറിച്ചെങ്കിലും ലാഭമെടുപ്പിൽ നഷ്ടത്തിലായി |Stock market opening

മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോഡ് നേട്ടംകുറിച്ചെങ്കിലും നിക്ഷേപകർ ലാഭമെടുപ്പിന്റെ വഴിയെനീങ്ങിയതിനാൽ സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 68 പോയന്റ് നേട്ടത്തിൽ 54,437ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 16,272ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, വിപണിയിൽ ആത്മവിശ്വാസം നിലനിൽക്കുന്നതിനാൽ നേട്ടംതരിച്ചുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, അൾട്രടെക് സിമെന്റ്സ്, റിലയൻസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വോഡാഫോൺ ഐഡിയ ഓഹരിയാണ് കനത്തനഷ്ടംനേരിട്ടത്. കുമാർമംഗളം ബിർള പടിയിറങ്ങിയതാണ് ഓഹരി തകർച്ചനേരിടാനിടയാക്കിയത്. എസ്ബിഐ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. അദാനി പവർ, എൻസിസി, ഗെയിൽ, ടാറ്റ കെമിക്കൽസ്, സിപ്ല, ഇന്ത്യബുൾസ് ഹൗസിങ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2WY3CtC
via IFTTT

ബീഫ് വിൽപന: സിൻഡോക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രം നൽകിയത് 10 ലക്ഷം

തൃശ്ശൂർ: ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺ​െ​െലനിലൂടെ ഒാർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു. 2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദന്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, 'വിആർ ഫ്രഷ്' എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഇൗയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു. എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകന്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.

from money rss https://bit.ly/2TTpkxA
via IFTTT

ചരിത്രനേട്ടം: സെൻസെക്‌സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ്‌ചെയ്തു

മുംബൈ: ഒരുനാഴികക്കല്ലുകൂടി പിന്നിട്ട് ചരിത്രനേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെസമ്പദ്ഘടനയുടെ ഉണർവിന്റെ സൂചനയായിസേവനമേഖലയിലെ പിഎംഐ ഉയർന്നതും വിപണിനേട്ടമാക്കി. ഇതുവരെ അറ്റവിൽപനക്കാരായിരുന്ന വിദേശനിക്ഷേപകർ തിരിച്ചെത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 546.41 പോയന്റ് ഉയർന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തിൽ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ് തുടർന്നു. ഒരുശതമാനത്തോളം നേട്ടത്തിൽ റെക്കോഡ് ഉയരത്തിലെത്തുകയുംചെയ്തു.

from money rss https://bit.ly/3xnDHIj
via IFTTT

എൻഎഫ്ഒ: പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 578 കോടി രൂപ സമാഹരിച്ചു

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് സ്മോൾ ക്യാപ് ഫണ്ട് എൻഎഫ്ഒ വഴി 578 കോടി രൂപ സമാഹരിച്ചു. എൻഎഫ്ഒയ്ക്ക് 37000ലധികം അപേക്ഷകൾ ലഭിച്ചു. സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധമായ ഉപകരണങ്ങളിൽ പ്രധാനമായും നിക്ഷേപം നടത്തി ദീർഘകാല മൂലധന നേട്ടം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി സ്മോൾ ക്യാപ് 100 ടോട്ടൽ റിട്ടേൺ ഇൻഡെക്സ് ആണ്. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ നിലവിലുള്ള ഓഫറിലെ സബ്സ്ക്രിപ്ഷനുകൾ പരിമിതപ്പെടുത്താനുംതീരുമാനിച്ചിട്ടുണ്ട്. അനിരുദ്ധ നഹ, കുമരേഷ് രാമകൃഷ്ണൻ, രവി അടുക്കിയ എന്നിവരാണ് ഫണ്ട് മാനേജർമാർ.

from money rss https://bit.ly/3joJVCz
via IFTTT

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചു

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കുകുതിച്ചു. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപക്ക് നേട്ടമായത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. രണ്ടാംദിവസവും ഓഹരി സൂചികകളിൽ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെൻസെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടുംനിക്ഷേപംനടത്താനെത്തിയതും രൂപക്ക് ഗുണകരമായി. ചൊവാഴ്ചമാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.

from money rss https://bit.ly/3s0ABZO
via IFTTT

എസ്ബിഐയുടെ അറ്റാദായം 55ശതമാനം വർധിച്ച് 6,504 കോടിയായി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടു. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 6,504 കോടിയായാണ് ഉയർന്നത്. അറ്റാദായത്തിൽ 55.3ശതമാനമാണ് വർധന. കഴിഞ്ഞവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തിൽ 48.5ശതമാനം വർധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7ശതമാനം ഉയർന്ന് 27,638 കോടി രൂപയുമായി. അതേസമയം, നിഷ്ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനരേഖപ്പെടുത്തി. മുൻപാദത്തെ 4.98ശതമാനത്തിൽനിന്ന് 5.32ശതമാനമായാണ് വർധന. കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തൽ. കിട്ടാക്കടമാകട്ടെ മുൻപാദത്തെ 1.50ശതമാനത്തിൽനിന്ന് 1.77ശതമാനമായും ഉയർന്നു. SBI Q1 net profit rises 55% to Rs 6,504 crore, NII up 3.7%

from money rss https://bit.ly/3lqzlxL
via IFTTT

മൂല്യം 2,745 കോടിയായി: ഭാരത് പേ യൂണികോൺ ക്ലബിൽ

മൂല്യംകുതിച്ചതോടെ വൻകിട സ്റ്റാർട്ടപ്പുകളുടെ ഗണമായ യുണീകോണിൽ മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ ഭാരത് പേ ഇടംപിടിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബലിൽനിന്ന് ഉൾപ്പടെ 2745 കോടി രൂപ (370 മില്യൺ ഡോളർ)സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യംകുതിച്ചത്. ഡ്രാഗണീർ ഇൻവെസ്റ്റുമെന്റ് ഗ്രൂപ്പ്, സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരും പുതിയതായി നിക്ഷേപംനടത്തി. ടൈഗർ ഗ്ലോബൽ 100 മില്യൺ ഡോളറും ഡ്രാഗണീർ, സ്റ്റെഡ്ഫോഡ് എന്നിവർ 25 മില്യൺ ഡോളർവീതവുമാണ് നിക്ഷേപംനടത്തിയത്. ആറ് മാസത്തിനുള്ളിൽ ഭാരത്പേയുടെ മൂല്യം മൂന്നിരട്ടി വർധിച്ച് 2,1127 കോടി(2.85 ബില്യൺ ഡോളർ)യായി. ഈവർഷം ഫെബ്രവരിയിൽ കമ്പനി 108 മില്യൺ ഡോളർ സമാഹരിച്ചതോടെ 900 മില്യണായി മൂല്യമുയർന്നിരുന്നു. സെക്വേയ ക്യാപിറ്റൽ, ഇൻസൈറ്റ് പാർടണേഴ്സ്, കോട്ട്യു മാനേജുമെന്റ്, ആംപ്ലോ, റിബ്ബിറ്റി ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ നേരത്തെതന്നെ 200 മില്യൺ ഡോളർ നിക്ഷേപംനടത്തിയിട്ടുണ്ട്. കമ്പനിയിലെ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന സുഹെയിൽ സമീർ ഇപ്പോൾ സിഇഒയുടെ പദവിയാണ് വഹിക്കുന്നത്. വൈകാതെ അദ്ദേഹം ഡയറക്ടർ ബോർഡിലുമെത്തും. സഹസ്ഥാപകനായ അഷ്നീർ ഗ്രോവർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഉടനെ ചുമതലയേൽക്കും. സാങ്കേതിക വിദ്യ, നയതന്ത്രം, മൂലധനസമാഹരണം എന്നിവയുടെ ചുതലയും അദ്ദേഹത്തിനായിരിക്കും.

from money rss https://bit.ly/37n5HkN
via IFTTT

Tuesday, 3 August 2021

പാഠം 136| ഇടനിലക്കാരെ ഒഴിവാക്കാൻ വിപ്ലവകരമായ തീരുമാനം: നിക്ഷേപകർക്ക് ഗുണകരമാകുമോ?

കുവൈത്തിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന അലോഷ്യസ് അഞ്ചുവർഷത്തിലേറെയായി മ്യൂച്വൽ ഫണ്ടിൽ നേരിട്ട് നിക്ഷേപിച്ചുവരുന്നു. പോർട്ട്ഫോളിയോയിലുള്ള അഞ്ച് ഫണ്ടുകളിൽ എഎംസികളുടെ വെബ് സൈറ്റുവഴിയും കാംസിന്റെ മൊബൈൽ ആപ്പുവഴിയുമാണ് നിക്ഷേപം നടത്തുന്നത്. അതേസമയം, അദ്ദേഹത്തിന്റെ സുഹൃത്തായ വിനീഷാകട്ടെ ഫിൻടെക് സ്ഥാപനങ്ങളിലൊന്നായ കുവേര വഴിയാണ് ഡയറക്ട് പ്ലാനിൽ നിക്ഷേപംനടത്തുന്നത്. അതിന്റെഗുണം വിനീഷ് പറഞ്ഞെങ്കിലും അലോഷ്യസിന് അതിനോട് അത്രതന്നെ യോജിക്കാനായില്ല. ഇടനിലക്കാർവേണ്ടെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെതീരുമാനം. അതിനിടെയാണ് സെബിയുടെ തീരുമാനം ഈയിടെ പുറത്തുവന്നത്. 2013ൽ ഡയറക്ട് പ്ലാൻ അവതരിപ്പിച്ചതിനുശേഷം നിക്ഷേപക ലോകത്ത് മറ്റൊരു വിപ്ലവകരമായ തീരുമാനംകൂടി നടപ്പാകാൻ പോകുകയാണ്. സെക്യൂറിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പൊതുപ്ലാറ്റ്ഫോം ഒരുക്കാൻ മ്യൂച്വൽ ഫണ്ട് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എല്ലാഫണ്ടിലും ഇടപാട് നടത്താനുള്ള പ്ലാറ്റ്ഫോമാണ് സെബി വിഭാവനംചെയ്യുന്നത്. പലയിടങ്ങളിലായി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുകുടക്കീഴിൽകൊണ്ടുവരാൻ ഉദ്ദേശിച്ചാണ് സെബി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. തീരുമാനത്തോടൊപ്പം അതിനെതിരെയുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്. നിക്ഷേപകരുടെ ഭാഗത്തുനിന്നു ചിന്തിക്കുന്ന ഒരു റെഗുലേറ്റർക്ക് നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിന്റെ ആവശ്യമുണ്ടെന്ന് ബോധ്യമായതാണ് ശ്രദ്ധേയം. നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപിക്കാനും അതിലൂടെ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടമുണ്ടാക്കാനും സഹായിക്കുന്നതിന് 2013ലാണ് സെബി മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പൊതുഇടത്തിന്റെ പ്രസക്തിയുമേറെയാണ്. സെബി ഉദ്ദേശിക്കുന്ന സമയത്തുതന്നെ(2021 ഡിസംബർ 31നകം) പ്ലാറ്റ്ഫോം പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ സാധ്യതകൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് നിലവിൽ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്. വിതരണക്കാരാണ് ഒന്നാമത്തേത്. ഓൺലൈൻ വെബ്സൈറ്റുകളോ, ബാങ്കുകളുടെ ശാഖകളോ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന വ്യക്തികളോ വിതരണക്കാരുടെ ഗണത്തിൽവരാം. ഫണ്ടുകളുടെ തരമനുസരിച്ച് വിതരണക്കാർ 0.5 മുതൽ ഒന്നരശതമാനംവരെയാണ് കമ്മീഷൻ നൽകുന്നത്. (അതായത് നിക്ഷേപത്തിൽനിന്ന് ഒരുശതമാനത്തിലേറെ വർഷംതോറും നഷ്ടപ്പെടുന്നുവെന്ന് ചുരുക്കം. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ ഈ കോളത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). അതല്ലെങ്കിൽ ഫിൻടെക് സ്ഥാനങ്ങളുടെ പ്ലാറ്റ്ഫോംവഴി നിക്ഷേപിക്കാം. അവയിൽ പലതും കമ്മീഷൻ ഒഴിവാക്കി ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാൻ അവസരംനൽകുന്നുണ്ട്. അതുമല്ലങ്കിൽ മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ സംയുക്തസംരംഭമായ മ്യൂച്വൽ ഫണ്ട് യൂട്ടിലിറ്റീസിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുവഴി നിക്ഷേപിക്കാനും അവസരമുണ്ട്. സെബിയുടെ നിർദേശംപരിശോധിക്കാം എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനുംകഴിയുന്ന പൊതുഇടം സൃഷ്ടിക്കുകയാണ് സെബിയുടെ ലക്ഷ്യം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളെല്ലാം ഈപ്ലാറ്റ്ഫോമിലൂടെ നിർവഹിക്കാം. നിക്ഷേപവിവരങ്ങൾ ഉൾപ്പെട്ട സമഗ്രമായ അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾ, ഹ്രസ്വ-ദീർഘകാല മൂലധനനേട്ട സ്റ്റേറ്റുമെന്റുകൾ എന്നിവ ആവശ്യപ്പെട്ടയുടനെ ഇ-മെയിൽവഴി ലഭിക്കാനുള്ള സാധ്യതയുമാണ് ഇതിലൂടെ ലഭിക്കുക. സേവനങ്ങൾക്ക് തുകയൊന്നും ഈടാക്കുകയുമില്ല. അതിന് പകരമായി ആർടിഎകൾക്ക് പ്ലാറ്റ്ഫോമിൽ പരസ്യംനൽകാനുള്ള അനുമതി നൽകും. ഇടനിലക്കാരുടെ ആവശ്യമുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് മികച്ചസേവനം ലഭിച്ചാൽ നിക്ഷേപകന് എന്തുകൊണ്ടും ഗുണകരമാണ്. ഫിൻടെക് പ്ലാറ്റ്ഫോമുകൾ നൽകുന്നതുപോലെ നിക്ഷേപ സൗഹൃദമായ ഇടപാടിന് സൗകര്യമൊരുക്കാൻ കഴിയുമെങ്കിൽ ഈമേഖലയിൽ വിപ്ലവംതന്നെ നടപ്പാക്കാനാകും. സ്വയംനിക്ഷേപിക്കാൻ കഴിവുള്ളവർക്കും ഫീ ഓൺലി സേവനംതേടുന്നവർക്കും കൂടുതൽ ആദായംനേടാൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്നകാര്യത്തിൽ സംശയമില്ല. എംഎഫ് യൂട്ടിലിറ്റി ഫിൻടെക് സ്ഥാപനങ്ങളെ മാറ്റിനിർത്തിയാൽ എല്ലാ ഫണ്ടുകളിലും നിക്ഷേപംനടത്തുന്നതിന് നിലവിൽ എഫ് യു ഓൺലൈൻ എന്ന പ്ലാറ്റ്ഫോം നിലവിലുണ്ട്. എഎംസികളെല്ലാംചേർന്നാണ് ഈ പ്ലാറ്റ്ഫോമുണ്ടാക്കിയിട്ടുള്ളത്. എന്തുകൊണ്ട് ആ സൗകര്യം പ്രയോജനപ്പെടുത്തിക്കൂടായെന്ന് ഇതിനകം ചോദ്യമുയർന്നുകഴിഞ്ഞു. നിക്ഷേപ സൗഹൃമല്ല അതെന്നതാണ് ആദ്യമറുപടി. നിരവധി കടമ്പകൾ കടന്നുവേണം എംഎഫ് യു ഓൺലൈനിൽ അക്കൗണ്ട് തുടങ്ങാൻ. നിലവിലുള്ള നിക്ഷേപകർക്കല്ലാതെ പുതിയതായെത്തുന്നവർക്ക് അക്കൗണ്ട് തുറക്കാനുമാകില്ല. നിക്ഷേപ വിവരങ്ങളെല്ലാം ഒരിടത്ത് കാണാൻ കഴിയുമെങ്കിലും മൂലധനേട്ടം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യവുമല്ല. എന്തുകൊണ്ട് ആർടിഎ പ്ലാറ്റ്ഫോം മ്യൂച്വൽ ഫണ്ടുകളുടെ എല്ലാ ഇടപാടുകളെല്ലാം കൈകാര്യംചെയ്യുന്ന രജിസ്ട്രാർമാരാണ് ആർടിഎകൾ. ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഫ്ലൈനായോ ഓൺലൈനായോ അപേക്ഷ നൽകിയാൽ അത് കൈകാര്യംചെയ്യുന്നത് ഈ ആർടിഎമാരാണ്. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഫണ്ടിൽ നിക്ഷേപം നടത്താനായി ഫണ്ട് കമ്പനിയുടെ ഓഫീസിൽ അപേക്ഷയും ചെക്കും നൽകിയാൽ, അവർ അത് എത്തിക്കുന്നത് രജിസ്ട്രാർമാരുടെ ഓഫീസുകളിലാണ്. വിതരണക്കാരും ഏജന്റുമാരും ചെയ്യുന്നതും അതുതന്നെ. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആർടിഎമാരായി നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത് രണ്ട് സ്ഥാപനങ്ങളാണ്. കാംസും കെഫിൻടെകും(കാർവി എന്നായിരുന്നു മുമ്പത്തെ പേര്). നിക്ഷേപ സൗഹൃദത്തിന്റെകാര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളോടൊന്നും കിടപിടക്കാൻ കഴിയാത്തതാണ് കാംസിന്റെ പ്ലാറ്റ്ഫോം. മൈ കാംസ് എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പുവഴിയും നൽകിവരുന്ന സാമ്പത്തിക സാമ്പത്തികേതര ഇടപാടുകൾ ശ്രദ്ധിച്ചാൽ അത് ബോധ്യമാകും. നിലവിലെ സംവിധാനപ്രകാരം കാംസ് കൈകാര്യംചെയുന്ന എഎംസികളിലെ ഫണ്ടുകളുടെ നിക്ഷേപവിവരം സമഗ്രമായി നിക്ഷേപകന് ഒരിടത്ത് കാണാൻകഴിയും. ഓരോ ഫണ്ടുകമ്പനികളിലെയും ഫണ്ടുകളിലെ മൊത്തം നിക്ഷേപം, ഓരോ ഫണ്ടകളിലെയും നിക്ഷേപം, അവനൽകിയ ആദായം തുടങ്ങിയവ ഉദാഹരണംമാത്രം. മെയിൽ ബാക്ക് വഴി മൂലധന നേട്ട സ്റ്റേറ്റുമെന്റ് ഉൾപ്പടെയുള്ളവയും ലഭ്യമാണ്. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോം ഒരുക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് മ്യൂച്വൽ ഫണ്ട് നിക്ഷേപം സംബന്ധിച്ച സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭിക്കുമെന്ന് ചുരുക്കം. സ്വകാര്യ സ്ഥാപനങ്ങളുടെ സൗജന്യത്തിന് പുറെകപോകാതെ ഔദ്യോഗിക സംവിധാനംവരുന്നത് എന്തുകൊണ്ടും ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇടനിലക്കാർ എങ്ങനെ നേട്ടമുണ്ടാക്കുന്നു കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് (സ്റ്റാർട്ടപ്പുകളായി വന്ന് ഫണ്ട് നിക്ഷേപകരുടെ മനംകവർന്ന ഫിൻടെക് സ്ഥാപനങ്ങൾ) നിക്ഷേപകനെ ആകർഷിക്കാൻകാരണം. കമ്മീഷൻപറ്റാതെ ഏതുതരത്തിലാണ് ഈ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുന്നത് എന്ന് ചിന്തിക്കേണ്ടതാണ്. നിക്ഷേപന് പരമാവധിനേട്ടുണ്ടാക്കിക്കൊടുക്കുന്നതോടൊപ്പം പ്രവർത്തനചെലവെങ്കിലുംനേടാൻ അവർക്കുംഅവകാശമില്ലേ. ക്രോസ് സെല്ലിങ് ആണ് ഇത്തരക്കാർക്ക് വരുമാനത്തിനുള്ള ഒരുമാർഗം. ഉദാഹരണത്തിന് ഡിജിറ്റൽ ഗോൾഡ് ഉൾപ്പടെയുള്ള മറ്റ് നിക്ഷേപ ഉപകരണങ്ങളുടെ വിപണനത്തിലൂടെ അവർ പണംകണ്ടെത്തുന്നു. അതിനായി വൻതോതിലുള്ള നിക്ഷേപക ഡാറ്റ അവർ പ്രയോജനപ്പെടുത്തുന്നു. ഭാവിയിൽ പുറത്തിറക്കുന്ന നിക്ഷേപ പദ്ധതികളുടെ വിപണനവും ലക്ഷ്യമിടുന്നു. നിക്ഷേപകരുടെ വൻഡാറ്റശേഖരമാണ് ഇത്തരം സ്ഥാപനങ്ങളുടെ ശക്തി. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നിതലൂടെ അവരുടെ കൈവശം നിക്ഷേപകരുടെ ഡാറ്റയുംഎത്തിച്ചേരുന്നു. പേര്, വിലാസം ഉൾപ്പെടുയള്ള കെവൈസി വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപ ആസ്തിവിവരങ്ങൾ, നിക്ഷേപശേഷി, വരുമാനം എന്നിവ അതിസൂക്ഷ്മമായി വിലയിരുത്തി ഭാവിയിൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നകാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. പുതിയ കാലത്ത് അമൂല്യമായി കണക്കാക്കപ്പെടുന്നഒന്നാണ് ഡാറ്റ. ഇതിനൊക്കെ പുറമെ, ഭാവിയിൽ നൽകാൻപോകുന്ന (നിശ്ചിത നിരക്ക് ഈടാക്കിയുള്ള) പ്രീമിയം സേവനങ്ങൾക്കൂടി ഇവർമുൻകൂട്ടികാണുന്നു. അറിയേണ്ട മറ്റുകാര്യങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഹരി അധിഷ്ഠിത ഫണ്ടുകൾക്ക് കട്ട് ഓഫ് സമയം നിശ്ചയിച്ചിട്ടുള്ളത് ഉച്ചകഴിഞ്ഞ മൂന്നുമണിയാണ്. അപേക്ഷഫോമും ചെക്കും ഫണ്ട് കമ്പനിയുടെയോ ആർടിഎകളുടെയോ ഓഫീസിൽ എത്തിച്ചാൽ അന്നത്തെ എൻഎവിയിൽ യൂണിറ്റ് അലോട്ട് ചെയ്ത് ലഭിക്കുമായിരുന്നു. അതുപോലെതന്നെ ഓൺലൈനായി മൂന്നുമണിക്കുമുമ്പ് നിക്ഷേപംനടത്തിയാലുംമതി. ഈയിടെയാണ് ഈ വ്യവസ്ഥയ്ക്ക് മാറ്റംവരുത്തിയത്. ഫണ്ട് കമ്പനിയുടെ അക്കൗണ്ടിൽ എന്നാണ് പണമെത്തുന്നത് അന്നത്തെ എൻഎവിയാണ് യൂണിറ്റ് അലോട്ട് ചെയ്യാൻ ഇപ്പോൾ പരിഗണിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളുടെ വെബ്സൈറ്റ്, എംഎഫ് യൂട്ടിലിറ്റീസിന്റെ എംഎഫ് യു ഓൺലൈൻ, ഫിൻടെക് ഇടനിലക്കാർ എന്നുവേണ്ട ആരുവഴി നിക്ഷേപം നടത്തിയാലും അന്നത്തെ എൻഎവിയിൽ യൂണിറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാൽ പ്രമുഖ ആർടിഎയായ കാംസ് വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കിൽ കട്ട്ഓഫ് സമയത്തിന്റെ പ്രയോജനംലഭിക്കും. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഏറെപ്രസക്തമാണിത്. സെൻസെക്സ് 1000 പോയന്റിലേറെ ഇടിഞ്ഞെന്നുകരുതുക, ഫണ്ടുകളുടെ അന്നത്തെ എൻഎവിയിൽ സ്വാഭാവികമായും കുറവുണ്ടാകും. ഒറ്റത്തവണ നിക്ഷേപംനടത്തുന്നവർക്കും അധികതുക നിക്ഷേപിക്കുന്നവർക്കും കുറഞ്ഞ എൻഎവിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എസ്ഐപിയായി നിക്ഷേപിക്കാൻ ഓട്ടോ ഡെബിറ്റ് സംവിധാനം നൽകണമെന്നും നിർബന്ധമില്ല. എല്ലാമാസവും നിശ്ചിത ദിവസം പ്ലാറ്റ്ഫോംവഴി നിക്ഷേപിച്ചാൽമതിയല്ലോ. വൻതുക നിക്ഷേപം നടത്തുന്നവർക്ക് ഇത് പ്രയോജനകരമാണ്. തിയതി മാറ്റി ഫ്ളക്സിബിൾ എസ്ഐപിയുടെ സാധ്യതയും പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയും. feedbacks to: antonycdavis@gmail.com കുറിപ്പ്: ഇടനിലക്കാരെ ഒഴിവാക്കി, നേരിട്ട് നിക്ഷേപിക്കാനുള്ള സാധ്യതയാണ് ഏഴുവർഷംമുമ്പ് സെബി നൽകിയത്. അതിന്റെ തുടർച്ചയായിവേണം പുതിയതീരുമാനത്തെ കാണാൻ. ഔദ്യോഗികമായല്ലാതെയുള്ള സൗജ്യങ്ങൾക്കുപുറകെ പോകുന്നവർക്ക് അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നകാര്യങ്ങൾ പെട്ടെന്ന് മനസിലായെന്നുവരില്ല.There is no free luch on Wall Street-എന്ന പ്രശസ്തമായ ഉദ്ധരണി ഇവിടെ പ്രസക്തമാണ്. മിസ് സെല്ലിങ് എന്നദുർഭൂതത്തിന് അത്രതന്നെ നിക്ഷേപ സക്ഷരതയില്ലാത്ത സമൂഹത്തിൽ എളുപ്പത്തിൽ പടർന്നുകയറാൻ കഴിയും. നിക്ഷേപിക്കുന്ന ആസ്തികളെക്കുറിച്ച് പരമാവധി അറിവുനേടാൻ ശ്രമിക്കുകതന്നെയാണ് അതിനുള്ള പോംവഴി.

from money rss https://bit.ly/3jouri0
via IFTTT

വ്യവസായ യൂണിറ്റുകളിലെ പരിശോധന: പുതിയ മാർഗ നിർദേശങ്ങളിലെ 'ഹൈ റിസ്‌കി'ൽ ആശങ്ക

കൊച്ചി: കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുതിയ കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങൾ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകും. കേരളത്തിന്റെ തനത് വ്യവസായങ്ങൾക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങളെന്ന് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നു. വ്യവസായങ്ങളെ ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി തിരിച്ചാണ് പരിശോധനാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തിന്റെ 'ഹൈ റിസ്ക്' വിഭാഗം കൂടി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോ കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തിലൊരിക്കലും മീഡിയം കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിലൊരിക്കലും ഹൈ കാറ്റഗറി സ്ഥാപനങ്ങളിൽ വർഷാ വർഷവുമാണ് പരിശോധനകൾ. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡ് ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ പെടുത്തിയ പല വ്യവസായങ്ങളും പുതിയ ഉത്തരവിൽ 'ഹൈ റിസ്ക്' കാറ്റഗറിയിലാണുള്ളത്. ഈ വിഭാഗത്തിൽ പരിശോധനകൾ നടക്കുക എങ്ങനെയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് വ്യവസായികളുടെ ആശങ്കയ്ക്ക് പ്രധാന കാരണം. 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള 44 ഇനം വ്യവസായങ്ങൾ 'ഹൈ റിസ്ക്' വിഭാഗത്തിലാണ്. പ്രിന്റിങ് പ്രസ്, ഫർണിച്ചർ, ഹോളോ ബ്രിക്സ്, കയർ ചകിരി നിർമാണം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ 'ഹൈ റിസ്ക്' വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ഇത് വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ. എ.) ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3Ch14H1
via IFTTT

റെക്കോഡ് കുതിപ്പിൽ വിപണി: സെൻസെക്‌സ് 54,200 കടന്നു

മുംബൈ: മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളോടൊപ്പം വിപണിയിലേക്കുള്ള പണമൊഴുക്ക് പരമകോടിയിലെത്തിയപ്പോൾ ഓഹരി വിപണി രണ്ടാംദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 54,000 കടന്നു. നിഫ്റ്റിയാകട്ടെ എക്കാലത്തെയും ഉയർന്ന ഉയരംകുറിച്ച് 16,236 നിലവാരത്തിലെത്തുകയുംചെയ്തു. 377 പോയന്റാണ് സെൻസെക്സിലെ നേട്ടം. സൂചിക 54,200 പിന്നിടുകയുംചെയ്തു. എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനത്തോളം ഉയർന്നു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. എസ്ബിഐ, ടൈറ്റാൻ കമ്പനി, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്പിസിഎൽ, പിഎൻബി ഹൗസിങ് തുടങ്ങി 70ഓളം കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Indices open at fresh peaks; Sensex at 54,200

from money rss https://bit.ly/2WXbU57
via IFTTT

ഓണം: എച്ച്ഡിഎഫ്‌സി ബാങ്ക് പലിശയിൽ ഇളവ് പ്രഖ്യാപിച്ചു, കാർഡ് പർച്ചെയ്‌സിൽ കാഷ് ബാക്കും

ഓണാഘോഷത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകൾ പ്രഖ്യാപിച്ചു. വാഹന വായ്പ ഇളവുകൾ, കാഷ് ബാക്ക്, ഈസി ഇഎംഐ തുടങ്ങിയവയും ഓഫറുകളിൽപ്പെടുന്നു. 7.65ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുക. വരുമാനത്തിന്റെ തെളിവില്ലാതെ 85ശതമാനവും തെളിവോടുകൂടി 100ശതമാനവും യൂസ്ഡ് കാർ വായ്പ നൽകും. ഇരുചക്രവാഹന വായ്പക്ക് പ്രൊസസിങ് ഫീസിൽ 50ശതമാനം ഇളവ് ലഭിക്കും. ഭവനവായ്പ പലിശ 6.75ശതമാനംമുതലാണ്. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് 50 ലക്ഷം രൂപവരെ ടോപ്അപ് ലോൺ അനുവദിക്കും. 40 ലക്ഷംവരെ ഈടില്ലാതെ വ്യക്തിഗത വായ്പകളും 75 ലക്ഷം രൂപവരെ ബിസിനസ് ലോണും നൽകും. വ്യക്തിഗത വായ്പകളുടെ പ്രൊസസിങ് ഫീസ് 1,999 രൂപയായിരിക്കും. ബിസിനസ് വായ്പകളുടെ ഫീസിൽ 50ശതമാനം ഇളവ് നൽകും. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് 22.5ശതമാനംവരെ കാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയിൽ ഉപഭോക്തൃ വായ്പയും ലഭിക്കും. സെപ്റ്റംബർ 30വരെയാണ് ഓഫറുകൾ ലഭിക്കുക.

from money rss https://bit.ly/3igPDHr
via IFTTT

റെക്കോഡ് നേട്ടം: നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർധന 2.37 ലക്ഷംകോടി

മുംബൈ: നിക്ഷേപകരുടെ വാങ്ങൽതാൽപര്യം ഓഹരി വിപണിയെ റെക്കോഡ് കീഴടക്കാൻ സഹായിച്ചു. ഫാർമ, ഐടി, എഫ്എംസിജി, ധനകാര്യ ഓഹരികൾ ഉൾപ്പടെയുള്ളവ മികവുകാട്ടി. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 53,887 നിലവാരംവരെ ഉയർന്നു. നിഫ്റ്റിയാകട്ടെ 16,146ലുമെത്തി. പ്രധാന സൂചികകളോടൊപ്പം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും കുതിച്ചു. ഒടുവിൽ സെൻസെക്സ് 873 പോയന്റ് നേട്ടത്തിൽ 53,823.36ലും നിഫ്റ്റി 246 പോയന്റ് ഉയർന്ന് 16,130ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച കോർപറേറ്റ് ഫലങ്ങളും ജിഎസ്ടി വരുമാനത്തിലെ വർധനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. അപ്രതീക്ഷിതമായിരുന്നു പിന്നെ വിപണിയിലെ കുതിപ്പ്. ബിഎസ്ഇയിലെ കണക്കുപ്രകാരം 2.37 ലക്ഷംകോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്. ടൈറ്റാൻ, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, എസ്ബിഐ, സൺ ഫാർമ, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. Sensex up 874 pts at 53,823:BSE m-cap tops Rs 240 trn

from money rss https://bit.ly/3lEMjbt
via IFTTT

ചൈനീസ് വാതുവെപ്പ് ആപ്പുകളുമായി ഇടപാട്: പേയെ്മന്റ് ഗേറ്റ് വേ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണംകൈമാറാൻ അനുവദിച്ചുവെന്ന ആരോപണത്തെതുടർന്ന് രാജ്യത്തെ പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. നിരവധി ഇന്ത്യക്കാർ ചൈനീസ് ആപ്പുകളിൽ വാതുവെപ്പ് നടത്തുന്നുണ്ടെന്നും നികുതിവെട്ടിപ്പിന് കേമെൻ ദീപുകളിലേക്ക് പണംമാറ്റുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നിരീക്ഷണം ഏർപ്പെടുത്തിയത്. ആപ്പിലേക്കോ, വാലറ്റിലേക്കോ പണംകൈമാറുന്നത് പേയ്മെന്റ് ഗേറ്റ് വേ വഴിയായതിനാലാണ് ഈ സ്ഥാപനങ്ങളിൽ അന്വേഷണം ഊർജിതമാക്കിയത്. കള്ളപ്പണമിടപാടുതടയന്നതിന് വിദേശ വിനിമയ മാനേജുമെന്റ് ചട്ടം(ഫെമ)അനുസരിച്ച് ഇടപാട് പൂർത്തിയാക്കുന്നതിനുമുമ്പ് പേയ്മെന്റ് ഗേറ്റ് വേകൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2002ൽ നിലവിൽവന്ന കള്ളപ്പണമിടപാട് നിയമപ്രകാരം ഇതാദ്യമായാണ് പണംകൈമാറ്റ സ്ഥാപനങ്ങൾക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയും ശ്രദ്ധചെലുത്താതെയും സ്ഥാപനങ്ങൾ ചൈനീസ് ആപ്പുകൾക്ക് പണംകൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനീസ് വാതുവെപ്പ് കേസിൽ ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസോർപേയുടെ പങ്കാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. കാഷ്ഫ്രീ, പേ ടിഎം, ബിൽഡെസ്ക്, ഇൻഫിബീം അവന്യൂസ് തുടങ്ങിയ പേയ്മെന്റ് സ്ഥാപനങ്ങളിൽ ഇഡി പരിശോധനനടത്തിയെങ്കിലും കൂടുതൽ തെളിവൊന്നുംലഭിച്ചിട്ടില്ല.

from money rss https://bit.ly/3xldQ3J
via IFTTT

നിഫ്റ്റി 16,000 കടന്നു, സെൻസെക്‌സ് 53,500ഉം: നേട്ടത്തിന്റെ കാരണങ്ങൾ അറിയാം

ആഗോള സൂചകങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തെ ഓഹരികളിൽ നിക്ഷേപ താൽപര്യം വർധിച്ചത് സൂചികകളെ റെക്കോഡ് നിലവാരത്തിലെത്തിച്ചു. നിഫ്റ്റി 151 പോയന്റ് ഉയർന്ന് 16,036ലും സെൻസെക്സ് 560 പോയന്റ് നേട്ടത്തിൽ 53,511ലുമെത്തി. കോവിഡ് കേസുകളുടെ എണ്ണംവർധിക്കുകയും വിലക്കയറ്റഭീഷണി നിലനിൽക്കുകയുംചെയ്തിട്ടും സൂചികകൾ ഉയരുന്നത് കാളകൾ വിപണികീഴടക്കിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. നേട്ടത്തിന് പിന്നിലെ കാരണങ്ങൾ ഉപഭോക്തൃ ഉത്പന്നം, ഐടി മേഖലകളിലെ കുതിപ്പ് ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 482 പോയന്റ് നേട്ടത്തിൽ 37,344ലും ഐടി സൂചിക 281 പോയന്റ് നേട്ടത്തിൽ 31,478ലുമാണ് വ്യാപാരം നടക്കുന്നത്. ഫാർമ സൂചിക 262 പോയന്റ് ഉയർന്ന് 26,553ലുമാണ്. മിക്കവാറും സൂചികകളിൽ മുന്നേറ്റം പ്രകടമാണ്. സാമ്പത്തിക സൂചികങ്ങൾ ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടിയായതും വിപണിയെ ഇളക്കിമറിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 87,422 കോടി രൂപയായിരുന്നു വരുമാനം. 33ശതമാനമാണ് വർധന. ജൂൺ മാസത്തിലാകട്ടെ 92,894 കോടി രൂപയുമാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. കൽക്കരി, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമെന്റ് തുടങ്ങിയ മേഖലയിലെ ഉത്പാദനവർധനവും വിപണിയെ സ്വാധീനിച്ചു. പ്രവർത്തനഫലങ്ങൾ പ്രതീക്ഷയെമറികടന്നുളള പ്രവർത്തനഫലങ്ങളാണ് കമ്പനികൾ പുറത്തുവിടുന്നത്. കോവിഡ് വ്യാപനംമൂലം പ്രാദേശികതലത്തിൽ പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും കമ്പനികൾക്ക് മികച്ച പ്രവർത്തനഫലം പുറത്തുവിടാൻ കഴിഞ്ഞു. വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെ ചെറുകിട നിക്ഷേപകർ വിപണിയിൽ മുങ്ങി മുത്തുകൾവാരുകയാണ്. അതുതന്നെയാണ്വിപണിയിലെ കുതിപ്പിനുപിന്നിലെ കാരണങ്ങൾ. Nifty scales 16K mark for first time, Sensex hits record high

from money rss https://bit.ly/3rN81Li
via IFTTT

Monday, 2 August 2021

പുതിയ മ്യൂച്വൽ ഫണ്ടുകളിൽ വൻതുക സമാഹരിക്കുന്നത് കൂടുതൽതുക കമ്മീഷൻ നൽകി

വിപണിയുടെ കുതിപ്പിനിടെ ന്യൂഫണ്ട് ഓഫർ(എൻഎഫ്ഒ)വഴി പരമാവധി നിക്ഷേപം സമാഹരിക്കാൻ എഎംസികൾ വിതരണക്കാർക്ക് വൻതുക കമ്മീഷൻ നൽകുന്നു. വൻകിട വിതരണക്കാർക്കും വെൽത്ത് മാനേജുമെന്റ് സ്ഥാപനങ്ങൾക്കുമാണ് വിപണനത്തിനായി ട്രയൽ കമ്മീഷൻ ഇനത്തിൽ വൻതുക നൽകുന്നത്. അതിന്റെ നേട്ടം ഫണ്ട് കമ്പനികൾ സ്വന്തമാക്കുകയുംചെയ്തു. ആറുമാസത്തിനിടെ 20,000 കോടിയോളം രൂപയാണ് വിവിധ ഫണ്ടുകളിലായി സമാഹരിക്കാൻ എഎംസികൾക്കായത്. ഇടനിലക്കാർക്ക് സാധാരണ 75 ബേസിസ് പോയന്റാണ്(ഒരുശതമാനത്തിന് തുല്യമാണ് 100 ബേസിസ് പോയന്റ്) ട്രയൽ കമ്മീഷനായി നൽകുന്നത്. അതായത് മുക്കാൽശതമാനം. ഈതുകയാണ് ഒരുശതമാനവും 1.10ശതമാനവുമായി ഉയർത്തിയത്. കമ്മീഷൻ തുകയിൽ വർധനവുണ്ടായതോടെ വൻതോതിലാണ് എൻഎഫ്ഒകളുടെ വിപണനംനടക്കുന്നതെന്ന് ഈമേഖലയിലുള്ളവർ പറയുന്നു. ഈയിടെ വിപണിയിലെത്തിയ ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് സ്കീം എൻഎഫ്ഒവഴി സമാഹരിച്ചത് 10,200 കോടി രൂപയാണ്. വിപണി മികച്ചനേട്ടമുണ്ടാക്കുമ്പോഴാണ് ഐപിഒകളും ന്യൂഫണ്ട് ഓഫറുകളും വ്യാപകമായി നിക്ഷേപകർക്കുമുന്നിലെത്തുക. ശരാശരി നേട്ടം കണക്കിലെടുത്താൽ, ലാർജ് ക്യാപ് ഫണ്ടുകൾ 45ശതമാനവും മിഡ് ക്യാപ് ഫണ്ടുകൾ 75ശതമാനവും സ്മോൾ ക്യാപ് ഫണ്ടുകൾ 105ശതമാനവും ഒരുവർഷത്തിനിടെ ആദായംനൽകിയതായി കാണാം. പരമാവധി കമ്മീഷൻ നേടുന്നതിന്റെ ഭാഗമായി നിലവിൽ ഫണ്ടുകളിലുള്ള നിക്ഷേപം പുതിയ ഫണ്ടുകളിലേയ്ക്ക് മാറ്റാനും ചില വിതരണക്കാർ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. നിക്ഷേപംനടത്തിയ ഉടനെതന്നെ ഇടനിലക്കാർക്ക് നേരിട്ട് കമ്മീഷൻ ലഭിക്കുമെന്നതാണ് എൻഎഫ്ഒയുടെ പ്രത്യേകത. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇിന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മ്യൂച്വൽ ഫണ്ടുകൾ വിതരണക്കാർക്ക് കമ്മീഷൻ ഇനത്തിൽ വിതരണംചെയ്തത് 6,617 കോടി രൂപയാണ്. ഇതിനുമുമ്പത്തെ വർഷം ഇത് 6,148 കോടി രൂപയായിരുന്നു. 7.63ശതമാനമാണ് വർധന. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താനും അവസരമുണ്ട്. ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾവഴി നിക്ഷേപിച്ചാൽ ഇടനിലക്കാരുടെ കമ്മീഷൻ പൂർണമായും ഒഴിവാക്കാൻ കഴിയൂം. നിക്ഷേപതുകയിൽ വർധനവുവരുന്നതിനാൽ ദീർഘകാലയലവിൽ മികച്ചനേട്ടം നിക്ഷേപകന് അതിലൂടെ ലഭിക്കുകയുംചെയ്യും. AMCs pay more trial commissions to raise huge sums on NFO

from money rss https://bit.ly/3C89X5R
via IFTTT

കുതിപ്പ് ആഗോള വിപണികളെ അവഗണിച്ച്: നിഫ്റ്റി 19,000വും സെൻസെക്‌സ് 53,000വും കടന്നു

മുംബൈ: ആഗോള വിപണികളിൽനിന്ന് അത്രശുഭകരമല്ലാത്ത റിപ്പോർട്ടുകളാണെങ്കിലും രാജ്യത്തെ സൂചികകൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെൻസെക്സ് 53,000വും കടന്നു. സെൻസെക്സ് 211 പോയന്റ് ഉയർന്ന് 53,162ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,935ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടൈറ്റാൻ, പവർഗ്രിഡ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, സൺ ഫാർമ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി, മീഡിയ, ഐടി, ഓട്ടോ സൂചികകൾ മികച്ച ഉയരത്തിലാണ്. അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, ഭാരതി എയർടെൽ, ബാർബിക്യു നേഷൻ, ഡാബർ, ഇനോക്സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 70ഓളം കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open higher amid mixed global cues.

from money rss https://bit.ly/3C8sMWy
via IFTTT

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.ക്ക് വില കൂട്ടി: 1600 കടന്നു

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡറിന് വില 1623 രൂപയിലെത്തി. ഓഗസ്റ്റ് ഒന്നിന് 72.50 രൂപയാണ് 19 കിലോവരുന്ന വാണിജ്യ എൽ.പി.ജി.ക്ക് കൂട്ടിയത്. നേരത്തേ 1550.50 രൂപയായിരുന്നു വില. അഞ്ചുകിലോയുടെ സിലിൻഡറിന് 21 രൂപ വർധിച്ച് 454 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ സിലിൻഡറിന് വില 841.50 രൂപയിൽ തുടരും. ജൂലായ് ഒന്നിന് ഗാർഹിക സിലിൻഡറിന്റെ വില 25.50 രൂപയും വാണിജ്യ സിലിൻഡറിന് 84.50 രൂപയും വർധിപ്പിച്ചിരുന്നു. ഈവർഷം ഇതുവരെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 140 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറിന് 300 രൂപയിലധികവും വർധിച്ചു. ഫെബ്രുവരിയിൽമാത്രം ഗാർഹിക എൽ.പി.ജി.ക്ക് മൂന്നുതവണകളിലായി 100 രൂപ കൂട്ടി.

from money rss https://bit.ly/3loXTqN
via IFTTT

ജിയോജിത്തിന് 56 ശതമാനം ലാഭ വളർച്ച

കൊച്ചി: നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2021-22 സാമ്പത്തിക വർഷത്തെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ 38.39 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 24.56 കോടി രൂപയെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധന. മൊത്തം വരുമാനം 33 ശതമാനം ഉയർന്ന് 121 കോടി രൂപയായി. ജിയോജിത്തിന് നിലവിൽ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 56,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3lnmEnp
via IFTTT

സെൻസെക്‌സ് 364 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു: ഓട്ടോ, ഐടി, റിയാൽറ്റി ഓഹരികൾ കുതിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓട്ടോ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്ചെയ്തു. 363.79 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,950.63ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 122.20 പോയന്റ് ഉയർന്ന് 15,885.20ലുമെത്തി. വിപണിയിൽ കാളകൾ പിടിമുറക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് വാങ്ങൽ താൽപര്യം പ്രകടമായി. ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ, ഗ്രാസിം, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-4.5ശതമാനം നേട്ടമുണ്ടാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.33ലാണ് ക്ലോസ്ചെയ്തത്. 74.32-74.43 നിലവാരത്തിലായിരുന്നു വ്യാപാരം. 74.41ലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. Sensex up 364 pts: uto, IT, realty stocks march ahead.

from money rss https://bit.ly/3zZim9D
via IFTTT

സ്ത്രീകൾക്കും പുരുഷന്മാർക്കും 26 ആഴ്ച രക്ഷാകർതൃഅവധി പ്രഖ്യാപിച്ച് ഡിയാജിയോ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ ജീവനക്കാർക്ക് 26 മാസത്തെ പ്രസവാവധി അനുവദിച്ചു. വാടക ഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയവക്കും അവധി ബാധകമാണ്. ജൂലായ് 30ന് പ്രാബല്യത്തിൽവന്ന നയപ്രകാരം പുരുഷനും സ്ത്രീക്കും രക്ഷാകർതൃ അവധി ലഭിക്കും. കുട്ടി ജനിച്ച് 12 മാസത്തിനുള്ളിൽ എപ്പോൾവേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം. ധത്തെടുത്തവർക്കും ഇത് ബാധകമാണ്. ജീവിതം സുഗമമാക്കാനുദ്ദേശിച്ചാണ് ഫാമിലി ലീവ് പോളിസിയിൽ മാറ്റംവരുത്തിയതെന്ന് ഡിയാജിയോ ഇന്ത്യ അധികൃതർ വ്യക്തമാക്കി. മറ്റ് ചില കമ്പനികളും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവധിനയം പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായി സൊമാറ്റോ 2019ൽ പുരുഷന്മാർക്കും സ്തീകൾക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3jajUHf
via IFTTT

Sunday, 1 August 2021

വിലക്കയറ്റ ഭീഷണിയിൽ രാജ്യം: ആർബിഐ ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തുമോ?

തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റ സൂചിക ഉയർന്നു നിൽക്കുന്നതിനാൽ ഇത്തവണ ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമോ? മൂന്നുദിവസം നീണ്ടുനിൽക്കുന്ന പണവായ്പ അവലോകന സമിതി(എംപിസി)യോഗതീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുക. രണ്ടുമാസം തുടർച്ചയായി ഉപഭോക്തൃ വിലസൂചിക ആറുശതമാനത്തിന് മുകളിലാണ്. ലക്ഷ്യനിരക്കായ നാലുശതമാനത്തിലൊതുക്കിനിർത്താൻ കഴിയുന്നില്ലെങ്കിലും മുകൾതട്ട് പരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുളള ആറുശതമാനത്തിലുമേറെയായതിനാലാണ് ഇതുസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഒരുവർഷത്തിലേറെയായി നാലുശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിവരികയാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റസർവ് ബാങ്ക് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോയാകട്ടെ 3.35ശതമാനവുമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് വിതരണ ശൃംഖലകളിലുള്ള തടസ്സവും ഇന്ധനവിലവർധനവുമാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിലയിൽ 10ശതമാനംവർധനവുണ്ടാകുമ്പോൾ വിലക്കയറ്റ സൂചികയിൽ അരശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെവഴി തിരഞ്ഞെടുത്തുകഴിഞ്ഞു. ബോണ്ട് ആദായംവർധിക്കുമെന്നതാണ് നിരക്ക് വർധനവിൽനിന്ന് പിന്മാറാൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്. പത്ത് വർഷക്കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ ആദായനിരക്ക് ഇപ്പോൾതന്നെ ആറുശതമാനത്തിൽനിന്ന് 6.20ശതമാനമായി ഉയർന്നിട്ടുണ്ട്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മെയിൽ 6.30ശതമാനവും ജൂണിൽ 6.26ശതമാനവുമായിരുന്നു. വിലക്കയറ്റംതാൽക്കാലികമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. അതിനാൽതന്നെ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ലെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

from money rss https://bit.ly/3zUGESe
via IFTTT

നിഫ്റ്റി വീണ്ടും 15,850നുമുകളിൽ; ഇൻഫോസിസ് റെക്കോഡ് ഉയരത്തിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 52,861ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തിൽ 15,858ലുമാണ് വ്യാപാരം ആരംഭിച്ചത്. ജൂൺ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫല പ്രതീക്ഷയും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. മാരുതി സുസുകിയാണ് നേട്ടത്തിൽ മുന്നിൽ. ഓഹരിവില ഒരുശതമാനത്തിലേറെ ഉയർന്നു. ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ, റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, പിഎൻബി, വരുൺ ബീവറേജസ് തുടങ്ങി 49 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3flqwBt
via IFTTT

ഒ.ടി.ടി. പണപ്പെട്ടിയോ?

ത്രില്ലർ സിനിമകളിലൂടെ പ്രശസ്തനായ മലയാളത്തിലെ മുൻനിര സംവിധായകന് നിർമാതാവിന്റെ വിളി. 'ചേട്ടാ... ഒരു സാധനം റെഡിയാക്കണം. കഥയുണ്ട്...' പിന്നെ നിർമാതാവ് വൺലൈൻ പറയുന്നു. ആരുടേതാണ് കഥ എന്ന് ചോദിച്ചപ്പോഴുള്ള ഉത്തരം: 'അത് ഒ.ടി.ടി.ക്കാർ സജസ്റ്റ് ചെയ്തതാ...' നിർമാതാവ് പറഞ്ഞത് നുണയോ നേരോ ആകട്ടെ. അതിലുണ്ട് സിനിമയെന്ന വ്യവസായത്തിന്റെ വർത്തമാനകാലം. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം 'ഓവർ ദി ടോപ് ' (ഒ.ടി.ടി.) പ്ലാറ്റ്ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം. തിേയറ്ററുകൾ തുറന്നാലും ഒരു മാസത്തിനകം ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ എത്തും വിധമുള്ള കച്ചവട ഫോർമുലയിലേക്ക് നിർമാതാക്കൾ മാറിക്കഴിഞ്ഞു. നൂറുദിവസം തിേയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയെന്ന സങ്കല്പത്തെക്കൂടിയാണ് കോവിഡ് കവർന്നത്. ഒന്നുകിൽ ഒ.ടി.ടി. മാത്രം അല്ലെങ്കിൽ തിേയറ്റർ+ഒ.ടി.ടി. - ഇതായിരിക്കുന്നു സിനിമാ വില്പനയിലെ പുതിയ തരംഗം. ദൃശ്യം 2-ൽ തുടക്കം തിേയറ്ററിൽ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ 'ലൂസിഫർ', 'ഇഷ്ക്' തുടങ്ങിയവയിലൂടെയാണ് മലയാള സിനിമാപ്രേമികൾ ഒ.ടി.ടി.യെ പരിചയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്ഡൗൺകാലത്ത് 'സൂഫിയും സുജാത'യും ഒ.ടി.ടി.യിൽ റിലീസ് ചെയ്യപ്പെട്ടപ്പോൾ ഈ പ്ലാറ്റ്ഫോം പതിയെ ജനകീയമാകാൻ തുടങ്ങി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചിത്രീകരിച്ച്, മൊബൈൽ ഫോണുകളിലും വിരുന്നുമുറികളിലുമായി നിറഞ്ഞോടിയ 'സീ യൂ സൂൺ' പ്രേക്ഷകരോട് പറഞ്ഞത് ഉടൻ ഒ.ടി.ടി. വിപ്ലവം കാണാനാകും എന്നാണ്. ഒരു കോടിയിൽ താഴെ ചെലവിട്ട് നിർമിച്ച ഈ സിനിമ ആമസോൺ പ്രൈമിൽ വിറ്റത് എട്ട് കോടിയോളം രൂപയ്ക്കാണ്. തിേയറ്റർ റിലീസ് വൈകിയതോടെ 'ദൃശ്യം-2' ആമസോണിലൂടെ ലോകമെമ്പാടുമെത്തിയത് വലിയ വഴിത്തിരിവായി. 'ആമസോൺ എവിടെക്കിട്ടും' എന്നായി അതോടെ മലയാളികളുടെ അന്വേഷണം. കേരളത്തിൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നതും 'ആമസോൺ ഫയർ സ്റ്റിക്കു'കൾക്ക് ആവശ്യക്കാരേറിയതും 'ദൃശ്യം 2'-ന്റെ വരവോടെയാണ്. 30 കോടിയിലധികമായിരുന്നു 'ദൃശ്യം 2'-ന് ആമസോൺ നൽകിയ തുക. അതോടെ കോവിഡ്കാലത്തെ അനിശ്ചിതത്വം പുതിയൊരു അവസരമായി മാറ്റാൻ സിനിമാ പ്രവർത്തകർക്ക് ധൈര്യം കിട്ടി. പൂർണമായും ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ച് ഉണ്ടാക്കിയ 'ജോജി' എന്ന സിനിമ 15 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. കിട്ടുന്ന കാശിന് കച്ചവടം സിനിമ തിേയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ചിലപ്പോൾ വലിയ ഹിറ്റാകാം, അല്ലെങ്കിൽ തകർന്നടിഞ്ഞേക്കാം. കഷ്ടിച്ച് മുടക്കുമുതൽ തിരിച്ചുതരുന്നവയുമുണ്ട്. രണ്ടു വെള്ളിയാഴ്ചകൾ കൊണ്ട് വിധിയറിയാം. ഈ അപ്രവചനീയതയാണ് ഒരേ സമയം നിർമാതാക്കളുടെ മോഹമുണർത്തുന്നതും നെഞ്ചിടിപ്പേറ്റുന്നതും. താരങ്ങളൊന്നുമില്ലാതെ ഒന്നരക്കോടി മാത്രം ചെലവിട്ട് തിേയറ്ററുകളിലെത്തിയ 'തണ്ണീർമത്തൻ ദിനങ്ങൾ' കോരിയെടുത്തത് 18 കോടിയോളം രൂപയാണ്. ഈ സിനിമ ഇന്ന് ഒ.ടി.ടി.യിൽ മാത്രമായി റീലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ പരമാവധി കിട്ടുക രണ്ടരക്കോടി രൂപ മാത്രം. ഒ.ടി.ടി.യിൽ ആദ്യംതന്നെ തുക പറഞ്ഞുറപ്പിക്കും. അതിൽ നിർമാതാവ് തൃപ്തിയടയേണ്ടി വരും. ഒരുപക്ഷേ തിേയറ്ററുകളിലെത്തിയിരുന്നെങ്കിൽ അതിലധികം പണം നിർമാതാവിന്റെ പെട്ടിയിലെത്തിയേനെ. പക്ഷേ തിേയറ്റർ എന്ന് തുറക്കുമെന്നറിയാത്ത അവസ്ഥയിൽ കിട്ടുന്ന തുകയ്ക്ക് പടം വിൽക്കുക എന്ന പോംവഴിയേ ഇപ്പോൾ നിർമാതാക്കൾക്കു മുന്നിലുള്ളൂ. വില താരമൂല്യത്തിന് സാറ്റലൈറ്റ് കച്ചവടത്തിലെ പോലെ തന്നെ ഒ.ടി.ടി.യിലും താരമൂല്യമാണ് സിനിമയ്ക്കുള്ള തുക നിശ്ചയിക്കുന്നത്. കൂടുതൽ താരത്തിളക്കമുള്ള സിനിമകൾക്ക് കൂടുതൽ വില കിട്ടും. 'കണ്ടന്റ്' പ്രധാനമാണ് എന്ന് പറയുമെങ്കിലും താര കേന്ദ്രീകൃതമാണ് ഒ.ടി.ടി. കച്ചവടം. ചിത്രീകരണം തുടങ്ങും മുമ്പുതന്നെ മോഹൻലാലിന്റെ 'ട്വൽത്ത് മാന്' 35 കോടിയും 'ബ്രോ ഡാഡി'ക്ക് 28 കോടിയും ഒ.ടി.ടി. വമ്പന്മാർ വിലപറഞ്ഞു എന്നാണ് സിനിമാ ലോകത്തെ കഥ. മലയാള സിനിമകൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയതോടെയാണ് ആമസോണും നെറ്റ്ഫ്ളിക്സും 'തെക്കോട്ടു' നോക്കാൻ തുടങ്ങിയത്. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ധാരാളം ആരാധകരുണ്ടെന്ന് ഒ.ടി.ടി. കച്ചവടത്തിന്റെ ഇടനിലക്കാർ പറയുന്നു. അവരുടെ അഭിരുചി കൂടി കണക്കിലെടുത്തുള്ള 'കണ്ടന്റ്' ഉണ്ടാക്കണമെന്ന ആവശ്യവും ഇതോടെ മലയാള സിനിമാ പ്രവർത്തകർക്കു മുന്നിലെത്തിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് മലയാള സിനിമയിൽ പല തരത്തിലാണ് ഇപ്പോൾ ഒ.ടി.ടി.യിലെ കച്ചവടം. ഷൂട്ടിങ്ങിന് നിയന്ത്രണങ്ങൾ വന്നതോടെ പരിമിതമായ സാഹചര്യങ്ങളിൽ ചിത്രീകരിക്കാവുന്ന കഥയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് നിർമാതാക്കളും സംവിധായകരും. ചുരുങ്ങിയ ചെലവിൽ ചിത്രീകരണം പൂർത്തിയാക്കിയാൽ ഒ.ടി.ടി.യിൽ കൂടിയ വിലയ്ക്ക് വിൽക്കാം. ഒരിക്കലും നഷ്ടക്കച്ചവടമാകില്ല ഇത്. ഒ.ടി.ടിക്ക് മാത്രമായി പത്തോളം സിനിമകൾ അണിയറയിലൊരുങ്ങുകയാണ്. തിേയറ്റർ റിലീസ് പ്രതിസന്ധിയിലായ ചിത്രങ്ങൾ ഒ.ടി.ടി.ക്ക് വിൽക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കോവിഡിൽ തിേയറ്റർ റിലീസ് പ്രതിസന്ധിയിലായ നൂറ്റിയമ്പതോളം സിനിമകളുണ്ട് മലയാളത്തിൽ. പക്ഷേ ഇവയിൽ ഭൂരിഭാഗത്തിനും ഒ.ടി.ടി. മാർക്കറ്റിൽ ഇടംകിട്ടുന്നില്ല. താരമൂല്യമില്ല എന്നതുതന്നെ കാരണം. വലിയ താരങ്ങളില്ലാത്ത ചിത്രങ്ങളോട് വൻകിട ഒ.ടി.ടി.ക്കാർ പറയുന്നത് ആദ്യം തിേയറ്ററിൽ റിലീസ് ചെയ്യൂ, എന്നിട്ട് ഞങ്ങളെടുക്കാം എന്നാണ്. നിർമാതാവ് സ്വന്തം കൈയിൽനിന്ന് പണം മുടക്കി പരസ്യം ചെയ്ത് തിേയറ്ററിലെത്തിക്കുന്നതിന്റെ ആനുകൂല്യം തഞ്ചത്തിൽ സ്വന്തമാക്കാനുള്ള തന്ത്രം. ഇത്തരം സിനിമകൾക്കും തിേയറ്റർ വിജയം ലക്ഷ്യമിടാത്ത സമാന്തര സിനിമകൾക്കുമുള്ള ഇടമാണ് മൂന്നാമത്തേത്. ആമസോണിനും നെറ്റ്ഫ്ലിക്സിനുമൊപ്പം ഇപ്പോൾ കേരളത്തിന്റെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചെറിയ സിനിമകൾ ഇവർ വാങ്ങുന്നുണ്ട്. ഇതിലൂടെ മറ്റൊരു പ്രതിഭാസം കൂടി സംഭവിക്കുന്നു. തിേയറ്ററുകളിലെ റിലീസ് ആദ്യം 'എ' ക്ലാസ് പിന്നെ 'ബി', ഒടുവിൽ 'സി'... എന്നിങ്ങനെയായിരുന്നു. എന്നാൽ ഒ.ടി.ടി.യിൽ തിരിച്ചും കാണാം. ചെറിയ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടിയാൽ വലുതിലേക്ക് മാറുന്നു. നീസ്ട്രീമിൽ നിന്ന് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ആമസോണിലെത്തിയത് ഉദാഹരണം. വലിയ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് രണ്ടോ മൂന്നോ മാസത്തേക്ക് വിൽക്കുന്നവ പിന്നീട് നിർമാതാക്കൾ മറ്റുള്ളവയ്ക്ക് നൽകുന്നുമുണ്ട്. പണം നൽകി കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന 'പേ പെർ വ്യൂ' രീതിയാണ് ഒ.ടി.ടി.യുടെ മറ്റൊരു പ്രത്യേകത. പുതിയ സിനിമകൾക്കു പുറമേ തിേയറ്ററിൽ മുമ്പ് ഹിറ്റായവ എച്ച്.ഡി. മിഴിവും ശബ്ദഭംഗിയും വരുത്തി ഇതിലൂടെ പ്രേക്ഷകരിലെത്തുന്നു. വരുമാനം ഒ.ടി.ടി. പ്ലാറ്റ്ഫോമും നിർമാതാക്കളും പങ്കിടും. നിശ്ചിത തുകയ്ക്ക് അപ്പുറമുള്ള വരുമാന സാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും വലിയ വെല്ലുവിളിയുമാണിത്. ഒ.ടി.ടി.യിലെത്തി പിറ്റേന്നുതന്നെ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ സിനിമകളുടെ പകർപ്പ് പ്രത്യക്ഷപ്പെടുന്ന കാലത്ത് ഇതിലൂടെ കിട്ടുന്ന തുകയിൽ പ്രതീക്ഷയർപ്പിക്കാനാകില്ല, നിർമാതാക്കൾക്ക്. അടുത്തിടെ ഒ.ടി.ടി.യിലൂടെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ സിനിമയുടെ കച്ചവടം 'പേ പെർ വ്യൂ' രീതിയിലാണ്. ഒന്നരക്കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പക്ഷേ ഒ.ടി.ടി.യിൽനിന്ന് ആദ്യം ലഭിച്ചത് 40 ലക്ഷം രൂപ മാത്രം. ബാക്കി പണം കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ചേ കിട്ടൂ. ചിത്രം ടെലഗ്രാമിലെത്തിയതിനാൽ ഇനി എത്ര തുക കിട്ടുമെന്ന് കണ്ടറിയണം. തിയേറ്ററുകളിലെ ആരവങ്ങളാണ് എന്നും താരങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് അവ നിലനിൽക്കും. പക്ഷേ, ഒ.ടി.ടി.ക്കു വേണ്ടി മാത്രമായും സിനിമകൾ സൃഷ്ടിക്കപ്പെടും. അതൊരു അധിക വരുമാന മാർഗം കൂടിയായി മാറിക്കഴിഞ്ഞു. മുമ്പ് തിേയറ്ററുകളും സാറ്റലൈറ്റ് അവകാശവും ഓവർസീസ് വില്പനയും മാത്രമേ വരുമാന വഴിയായി ഉണ്ടായിരുന്നുള്ളൂ. സാറ്റലൈറ്റ് അവകാശം വിറ്റുപോകാതിരിക്കുന്ന സിനിമകൾ ഒ.ടി.ടി.യിൽ വിറ്റുപോകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. പക്ഷേ, തിേയറ്റർ നൽകുന്ന അനുഭവം ഒരിക്കലും ഒ.ടി.ടി.ക്ക് നൽകാനാകില്ല. അതിൽ സിനിമ കാണുമ്പോൾ നമുക്ക് കണ്ട് കീബോർഡിൽ െെകയടിക്കാനേ കഴിയൂ. ഒ.ടി.ടി.ക്ക് മാത്രമായി സിനിമ നിർമിക്കുമ്പോൾ എം.ആർ.പി. ഇട്ട് ഉത്പന്നം വിൽക്കുന്നതുപോലുള്ള കച്ചവടമാണ് നടക്കുന്നത്. സന്ദീപ് സേനൻ, നിർമാതാവ് ഒ.ടി.ടി. വിദേശ രാജ്യങ്ങളിൽ പണ്ടുമുതൽക്കേയുണ്ട്. നമ്മൾ ഇപ്പോഴാണ് അതിലേക്കെത്തിയത്. ആദ്യം കാണുന്നതിന്റെ കൗതുകമാണ് കേരളത്തിലുള്ളവർക്ക് ഒ.ടി.ടി.യോടുള്ളത്. ആത്യന്തികമായി സിനിമയുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നത് തിേയറ്റർ പ്രേക്ഷകർ തന്നെയാണ്. തിേയറ്ററിലൂടെ മാത്രമേ താരപദവിയും സിനിമയുടെ മൂല്യവും വർധിക്കൂ. ഒ.ടി.ടി.യിലൂടെ അത് സാധിക്കില്ല. വാർഷിക വരിസംഖ്യക്കാരുടെ എണ്ണം സിനിമയുടെ വിജയമാകില്ല. ഒ.ടി.ടി.യിൽ സിനിമ എടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണം. ഒരു വലിയ സിനിമ എടുക്കുമ്പോൾ ചെറിയ രണ്ടെണ്ണം കൂടി വാങ്ങണം എന്ന നിബന്ധന കൊണ്ടുവരണം. സിനിമയെ സ്നേഹിച്ച് സിനിമ പിടിക്കാൻ വരുന്ന സാധാരണക്കാരായ നിർമാതാക്കളും ചെറിയ സിനിമകളും നിലനിൽക്കണമെങ്കിൽ ഇത് കൂടിയേ തീരൂ. വലിയ സിനിമകളെടുക്കുന്ന നിർമാതാക്കളും തങ്ങളുടെ ചുറ്റുമുള്ള ചെറു സിനിമകളുടെ നിർമാതാക്കളെ കാണാതെ പോകരുത്. ജോബി ജോർജ്, നിർമാതാവ് rsarathkrishna@gmail.com

from money rss https://bit.ly/3fl70VK
via IFTTT