121

Powered By Blogger

Thursday, 5 February 2015

ലോട്ടറി വില്‍പ്പനക്കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു











Story Dated: Sunday, February 1, 2015 08:24


mangalam malayalam online newspaper

താനൂര്‍: ഒഴൂര്‍ വെള്ളാലില്‍ താമി (70)യെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപമാണ്‌ സംഭവം. ഷൊര്‍ണൂര്‍-കോഴിക്കോട്‌ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ്‌ അപകടം സംഭവിച്ചതെന്നു കരുതുന്നു. ലോട്ടറി വില്‍പ്പനക്കാരനായ താമി രാവിലെ ഏഴു മണിയോടെയാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. താനൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ഹരിദാസന്‍, സുഭദ്ര. മരുമക്കള്‍: സുജാത, ഷിബു.










from kerala news edited

via IFTTT

കുമ്മിണി മാനഭംഗക്കേസ്‌: ആരോപണം അടിസ്‌ഥാനരഹിതമെന്ന്‌ അഞ്ചാം പ്രതി മുസ്‌തഫ











Story Dated: Sunday, February 1, 2015 02:57


കോഴിക്കോട്‌: കുമ്മിണി മാനഭംഗക്കേസില്‍ തന്റെ മേലുള്ള ആരോപണം അടിസ്‌ഥാനരഹിതമെന്ന്‌ അഞ്ചാം പ്രതി മുഹമ്മദ്‌ മുസ്‌തഫ. പ്രായപൂര്‍ത്തിയാവാത്ത 13 കാരിയെ ഒന്നാംപ്രതിയായ ഉമ്മയുടെ സഹായത്തോടെ രണ്ടാനച്‌ഛനായ ഷംസുവും മറ്റുംചേര്‍്‌ന്ന് പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്‌തെന്നാണ്‌ കേസ്‌.


2007ലാണ്‌ കേസിനാസ്‌പദമായ സംഭവം . 2008ല്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. കേസില്‍ അഞ്ചാം പ്രതിയായി പേര്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്‌ ബിച്ചി എന്ന ആളുടേതാണ്‌. എന്നാല്‍ ബിച്ചി താനല്ല. യഥാര്‍ഥ പ്രതിക്ക്‌ പകരം തന്നെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ പോലിസ്‌ കൂട്ടുനിന്നു.


ആരോപണം പെണ്‍കുട്ടി ഉന്നയിച്ചത്‌ കോഴിക്കോട്‌ ജില്ലക്കാരനും ഖത്തറില്‍ വ്യവസായിയുമായ ഒരു ഉന്നതനെ കുറിച്ചാണ്‌. ബിച്ചി എന്ന്‌് പേരുള്ള ഇയാള്‍ക്ക്‌ മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ര്‌ടീയ നേതാക്കന്മാരുമായും ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥരുമായും അടുത്ത ബന്ധമുണ്ട്‌. ഇയാള്‍ക്കെതിരേ തെളിവുകള്‍ തന്റെ പക്കലുണ്ട്‌. കേസിന്റെ പുനരന്വേഷണത്തിന്‌ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ്‌ മുസ്‌തഫ പത്രസമ്മേളനത്തില്‍ പറഞ്ഞു.










from kerala news edited

via IFTTT

കാന്‍ജിന്റെ വാലന്റൈന്‍സ്‌ഡെയും ഫാമിലി നൈറ്റും







ന്യൂജേഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (കാന്‍ജ്) വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലയാള സിനിമാ രംഗത്തെ ചില താരങ്ങള്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്, ഏതാനും സീറ്റുകള്‍ മാത്രമേ ഇനിയും ബാക്കിയുള്ളൂ എന്നും എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്നും ട്രഷറര്‍ ജെയിംസ് ജോര്‍ജ് അറിയിച്ചു.


ഫിബ്രവരി 14 ന് St. Demterius Communtiy Center ( 691 Roosevelt Avenue, Carteret, NJ - 07008 ) ല്‍ വൈകീട്ട് 5 മണിക്ക് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും


ജയന്‍ എം ജോസഫ്, ഹരികുമാര്‍ രാജന്‍, നന്ദിനി മേനോന്‍, ദീപ്തി നായര്‍ തുടങ്ങിയവര്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും ജെസ്സിക പുരക്കല്‍, ആഗി, റോഷി എന്നിവര്‍ എംസിമാരായും കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്, മാലിനി നായര്‍, സ്വപ്‌ന രാജേഷ്, സജി പോള്‍, ആനി ജോര്‍ജ്, സോബിന്‍ ചാക്കോ, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളില്‍ പ്രോഗ്രാമിന്റെ വിജയത്തിനായും പ്രവര്‍ത്തിക്കുന്നു.


ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്റ്റോറന്റ് ഒരുക്കുന്ന സ്‌പെഷ്യല്‍ നോര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. പ്രവേശന പാസ്സുകള്‍ക്ക് ദയവായി www.kanj.org സന്ദര്‍ശിക്കുക. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ അറിയിച്ചു.











from kerala news edited

via IFTTT

കല്ല്യാണ്‍ ജുവല്ലേഴ്‌സില്‍ നിന്നും 75,000 കുവൈത്ത് ദിനാര്‍ സ്വന്തമാക്കി ഐശ്വര്യ








കല്ല്യാണ്‍ ജുവല്ലേഴ്‌സില്‍ നിന്നും 75,000 കുവൈത്ത് ദിനാര്‍ സ്വന്തമാക്കി ഐശ്വര്യ


Posted on: 05 Feb 2015



കുവൈത്ത്: കല്ല്യാണ്‍ ജുവല്ലേഴ്‌സ് നടത്തിയ കാമ്പെയ്‌നില്‍ 75,000 കുവൈത്ത് ദിനാര്‍(ഏകദേശം 15723560 രൂപ) സമ്മാന തുക സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് പതിനഞ്ചുകാരിയായ ഐശ്വര്യ സുധാകര്‍ റാവു.

കാമ്പെയിനില്‍ നിന്ന് ഇത്രയുമധികം തുക ലഭിച്ചപ്പോഴും ഇതിനായി താന്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന് വിനയത്തിന്റെ സ്വരത്തില്‍ ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ മാതാപിതാക്കളാണ് മകളുടെ പേര് നറുക്കെടുപ്പിലിട്ടത്. മത്സരത്തില്‍ നിന്ന് ലഭിച്ച തുകയുടെ വലിയൊരു ഭാഗം ആതുരസേവനത്തിന് ഉപയോഗിക്കാനാണ് ഈ കൊച്ചുമിടുക്കിയുടെ പദ്ധതി.


നറുക്കെടുപ്പ് കാമ്പെയിനിലൂടെ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ സാധിച്ചതായി കല്ല്യണ്‍ ജുവല്ലേഴ്‌സ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ടി.എസ് കല്ല്യണരാമന്‍ പറഞ്ഞു.





വാര്‍ത്ത അയച്ചത്: ഹരീഷ് പി.സി












from kerala news edited

via IFTTT

ചരമം - കുഞ്ഞാമിന പുത്തലത്ത്(ദോഹ)








ചരമം - കുഞ്ഞാമിന പുത്തലത്ത്(ദോഹ)


Posted on: 05 Feb 2015







ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാരിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി പരേതനായ ഏറോത്ത് പോക്കര്‍ ഹാജിയുടെ ഭാര്യ കുഞ്ഞാമിന പുത്തലത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വഖ്‌റ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. മക്കള്‍ അസീസ്(സൗദി), അഷ്‌റഫ്(കോഴിക്കോട്), ഖലീല്‍, ജലീല്‍, ഹബീബ്(മൂന്നുപേരും ദോഹയില്‍), ജമീല(കൊടുവള്ളി), ലുലുവ(കോഴിക്കോട്), സജ്‌ന(ദോഹ) എന്നിവര്‍ മക്കളാണ്. ദോഹയില്‍ വ്യവസായിയായ ഷുഹൈബ് അയനോത്ത്, വള്ളിക്കാട് സിയാലി(കൊടുവള്ളി), കളത്തില്‍ ജലീല്‍(നാദാപുരം) എന്നിവര്‍ മരുമക്കളാണ്. മയ്യത്ത് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടേക്ക് കൊണ്ടുപോകും.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

എന്‍.ഐ.എ കോടതിയിലെ തീപിടുത്തം അട്ടിമറിയല്ലെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍









Story Dated: Thursday, February 5, 2015 01:55



mangalam malayalam online newspaper

കൊച്ചി : എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്‌ഥിരീകരിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വിലപ്പെട്ട രേഖകളൊന്നും തന്നെ നഷ്‌ടമായിട്ടില്ലെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്‌.


കൈവെട്ടുകേസ്‌ ഉള്‍പ്പെടെ ഗുരുതരമായ പലകേസുകളും പരിഗണിക്കുന്ന എണറാകുളം എന്‍.ഐ.എ കോടതിയിലുണ്ടായ തീ പിടുത്തം അട്ടിമറിയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫോറന്‍സിക്‌ വിദഗ്‌ധര്‍ ഉള്‍പ്പെടെ സ്‌ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ കമ്പ്യൂട്ടറും ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനും കത്തിനശിച്ചതായി സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ.ജി ജയിംസ്‌ സ്‌ഥിരീകരിച്ചിരുന്നു.


സ്‌ഥലത്ത്‌ ശക്‌തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

ഇസ്‌ളാമിക സ്‌റ്റേറ്റ് തീവ്രവാദികള്‍ അറബ്‌ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പിന്‌ പാത്രമാകുന്നു









Story Dated: Thursday, February 5, 2015 01:39



mangalam malayalam online newspaper

അമ്മാന്‍: ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടുകൊന്ന നടപടിയിലൂടെ ഇസ്‌ളാമിക സ്‌റ്റേറ്‌്റ തീവ്രവാദികള്‍ അറബ്‌ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പിന്‌ പാത്രമാകുന്നു. മദ്ധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ഇസ്‌ളാമിക പുരോഹിതരും മത നേതാക്കളും ക്രൂരതയെ ശക്‌തമായി അപലപിച്ചു. ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ഒരു കൂട്ടില്‍ ബന്ധിതനാക്കിയ ശേഷം തീ വെയ്‌ക്കുന്നതിന്റെ വീഡിയോ കഴിഞ്‌ ദിവസം ഐഎസ്‌ പുറത്തുവിട്ടിരുന്നു.


മാസങ്ങളായി ഐഎസുമായി പോരാടിക്കൊണ്ടിരിക്കുന്ന സിറിയ സംഭവത്തെ അപലപിച്ചു. ഐഎസിനേയും സര്‍ക്കാരിനേയും ഒരുപോലെ എതിര്‍ക്കുന്ന അല്‍ കെ്വായ്‌ദയ്‌ക്കും നടപടി ഇഷ്‌ടമായിട്ടില്ല. ആയിരം വര്‍ഷം പഴക്കമുള്ള കെയ്‌റോയിലെ അല്‍ അസര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തലവനും സുന്നി പണ്ഡിതരുടെ നേതാവുമായ ഷെയ്‌ഖ് അഹമ്മദ്‌ അല്‍ തായേബും കിരാതത്തിനെതിരേ രംഗത്ത്‌ വന്നു. ഈ പ്രവര്‍ത്തി ചെയ്‌ത തീവ്രവാദികളെയും കൊല്ലണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊല്ലുകയോ കുരിശില്‍ തറയ്‌ക്കുകയോ കൈകാലുകള്‍ വെട്ടിക്കളയുകയോ വേണം.


കഴിഞ്ഞ ദിവസം പൈലറ്റിനെ ഐസിസ്‌ കൊന്നതിന്‌ തൊട്ടു പിന്നാലെ ജോര്‍ദ്ദാന്‍ തങ്ങളുടെ ജയിലിലുള്ള രണ്ടു തീവ്രവാദികളെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയിരുന്നു. തീവ്രവാദത്തിനെതിരേ ശക്‌തമായി പ്രതികരിക്കുമെന്നും അതിനായി കൈകോര്‍ക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്തു കൊന്ന ഐസിസ്‌ നടപടിയെ ജപ്പാന്‍ പാര്‍ലമെന്റും അപലപിച്ചിരുന്നു.










from kerala news edited

via IFTTT

ദേശീയ ഗെയിംസ്‌ : ബോക്‌സിംഗില്‍ നിന്ന്‌ പ്രമുഖ താരങ്ങള്‍ പിന്മാറി









Story Dated: Thursday, February 5, 2015 01:35



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസ്‌ ബോക്‌സിംഗ്‌ മത്സരങ്ങളില്‍ നിന്നു പ്രമുഖ താരങ്ങള്‍ പിന്മാറുന്നു. നാളെ ബോക്‌സിംഗ്‌ മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ്‌ വിജേന്ദര്‍ കുമാര്‍, സര്‍ജുബാലാ ദേവി, പ്രീത്‌ ബെനിവാല്‍, സുമിത്‌ സാങ്വാന്‍ എന്നീ പ്രമുഖ താരങ്ങള്‍ ദേശീയ ഗെയിംസ്‌ മത്സരങ്ങള്‍ക്കില്ലെന്ന്‌ വ്യക്‌തമാക്കിയത്‌. അര്‍ജുന അവാര്‍ഡ്‌ ജേതാവ്‌ മനോജ്‌ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നേരത്തെ പിന്മാറിയിരുന്നു.


ബോക്‌സിംഗ്‌ ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണു താരങ്ങളുടെ പിന്മാറ്റത്തിനു കാരണമെന്നാണ്‌ സൂചന. ബോക്‌സിംഗ്‌ താരങ്ങളുടെ സംഘടനയായ ബോക്‌സിംഗ്‌ ഇന്ത്യയെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അംഗീകരിക്കുന്നില്ലെന്നതാണ്‌ പ്രധാന ആക്ഷേപം.










from kerala news edited

via IFTTT

മണ്ണിടിഞ്ഞു വീണ്‌ അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു









Story Dated: Thursday, February 5, 2015 01:25



mangalam malayalam online newspaper

കോഴിക്കോട്‌: കോഴിക്കോട്‌ പന്തീരങ്കാവില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ്‌ അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. പശ്‌ചിമ ബംഗാള്‍ സ്വദേശി പോര്‍ഷന്‍ ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ പന്തീരാങ്കാവ്‌ പെട്രോള്‍ ബങ്കിനടുത്തായിരുന്നു സംഭവം. നാലുപേരാണ്‌ അപകടത്തില്‍ പെട്ടത്‌.


മണ്ണെടുക്കുന്നതിനിടെ മുകള്‍ ഭാഗത്തു നിന്നും മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നുള്ള സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.










from kerala news edited

via IFTTT

ലാലിസം: മോഹന്‍ലാല്‍ അയച്ച ചെക്ക്‌ സര്‍ക്കാര്‍ ഏറ്റുവാങ്ങി









Story Dated: Thursday, February 5, 2015 01:18



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ മടക്കി നല്‍കിയ ചെക്ക്‌ സര്‍ക്കാര്‍ ഏറ്റുവാങ്ങി. ഗെയിംസ്‌ സിഇഒ യുടെ പേരില്‍ ലാല്‍ സ്‌പീഡ്‌പോസ്‌റ്റായി അയച്ച ചെക്ക്‌ സിഇഒ ജേക്കബ്‌ പുന്നൂസ്‌ പോസ്‌റ്റുമാനില്‍ നിന്നും കൈപ്പറ്റി. എന്നാല്‍ ചെക്ക്‌ സ്വീകരിക്കേണ്ടെന്ന ക്യാബിനറ്റ്‌ തീരുമാനത്തിന്റെ ഭാഗമായി ചെക്ക്‌ താരത്തിന്‌ തന്നെ മടക്കി നല്‍കും.


ചെക്ക്‌ മോഹന്‍ലാലിന്‌ തിരിച്ചു നല്‍കുമെന്ന്‌ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അമതസമയം ചെക്ക്‌ സ്വീകരിച്ചതായി തിരുവഞ്ചൂര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം പണം തിരികെ സ്വീകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരുന്നു. വിവരം ലാലിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെ ഇന്ന്‌ രാവിലെ തിരുവഞ്ചുര്‍ രാധാകൃഷ്‌ണന്‍ ലാലുമായി ഫോണില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ലാലില്‍ നിന്നും പണം തിരിച്ചു വാങ്ങില്ലെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടയിലാണ്‌ ലാല്‍ ചെക്ക്‌ അയച്ച വിവരവും പുറത്തു വന്നത്‌.


ഗെയിംസ്‌ ഉദ്‌ഘാടനത്തില്‍ മോഹന്‍ലാല്‍ നടത്തിയ പരിപാടിക്കെതിരേ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ സ്‌ഥിതിയില്‍ ഇതിനായി മോഹന്‍ലാല്‍ രണ്ടു കോടി വാങ്ങിയതും പരിഹാസത്തിനിടയാക്കി. തുടര്‍ന്നായിരുന്നു പണം തിരിച്ചു നല്‍കുമെന്ന്‌ മോഹന്‍ലാന്‍ പ്രഖ്യാപിച്ചത്‌. വിവാദത്തില്‍ സര്‍ക്കാര്‍ മോഹന്‍ലാലിനോട്‌ ഖേദം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ലാലിനെ വെറുതേ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം മറ്റൊരു സൂപ്പര്‍താരം മമ്മൂട്ടിയും രംഗത്ത്‌ വന്നിരുന്നു.










from kerala news edited

via IFTTT

Wednesday, 4 February 2015

ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും, ഓര്‍മ്മപ്പെരുന്നാളും







ബെല്‍ഫാസ്റ്റ്: സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2015 ഫിബ്രവരി 6, 7 തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് 7മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് അനുഗ്രഹ പ്രസംഗവും, ആശീര്‍വാദവും, ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും 10.00 മണിക്ക് ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, വികാരി ഫാ.സിബി വര്‍ഗ്ഗീസ്, സഹ. വികാരി, ഫാ.എബിന്‍ മാര്‍ക്കോസിന്റെയും കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും, 12.00 മണിക്കു റാസയും, തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.


ഉച്ച കഴിഞ്ഞ് 1 മണിക്ക് പരിപാടികള്‍ ചെണ്ടമേളത്തോടാരംഭിക്കുന്നതും തുടര്‍ന്നു ലേലവും 2 മണിക്ക് സണ്‍ഡേസ്‌കൂളിന്റെ വാര്‍ഷികവും തുടര്‍ന്നു കലാപരിപാടികളും നടത്തപ്പെടുന്നു. 4 മണിക്കു സമ്മാനദാനവും തുടര്‍ന്നു സമാപനവുമായി പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.


പള്ളിയുടെ അഡ്രസ്സ്: ട.േജീഹ്യരമൃു െഇവൗൃരവ, 104 ഡുുലൃ ഘശയൌൃി ഞീമറ, എശിമഴവ്യ ആഠ10 0ആആ



കൂടുതല്‍ വിവരങ്ങള്‍ക്ക്,


ഫാ.സിബി വര്‍ഗ്ഗീസ് - 07412058104

എബിന്‍ മാര്‍ക്കോസ് - 07736547476











from kerala news edited

via IFTTT