121

Powered By Blogger

Thursday, 30 April 2020

വീണ്ടും പ്രതിദിനം 2 ജി.ബി സൗജന്യ ഡാറ്റയുമായി ജിയോ

റിലയൻസ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നൽകുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരിൽ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നുണ്ട്. ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജി.ബിയിൽനിന്ന് ഉപയോഗിക്കുക. അതേസമയം, നേരത്തെ നൽകിയ സൗജന്യ ഡാറ്റ പലർക്കും ലഭിച്ചിരുന്നില്ല. All Jio Users ...Jio Provides 2GB / Day Data Pack Till May 1😎🔥🔥 Jio Users Check Your Data Balance....Masss uhhhh Ambani 🔥🔥 Retweet 🔄: #Master @actorvijay pic.twitter.com/KfpDmV3RQe — கத்தி (எ) கதிரேசன் 😎🔥 (@Master_Mahiii) April 28, 2020

from money rss https://bit.ly/3bROjFt
via IFTTT

ക്രഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍നിന്ന് മൂന്നുദിവസംകൊണ്ട് നിക്ഷേപകര്‍ പിന്‍വലിച്ചത് 8,408 കോടി

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ആദായം നൽകിവരുന്ന ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ മൂന്നുദിവസംകൊണ്ട് അഞ്ചിലൊരുഭാഗം നഷ്ടമായി. മൂന്നുദിവസംകൊണ്ട് 8,408 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഏപ്രിൽ 23ലെ കണക്കുപ്രകാരം 48,576 കോടിയുണ്ടായിരുന്ന നിക്ഷേപം ഏപ്രിൽ 28 ആയപ്പോഴേയ്ക്കും 39,510 കോടി രൂപയായി കുറഞ്ഞു. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചതിനെതുടർന്നാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടത്. രാജ്യമൊട്ടാകെ അടച്ചിട്ടതുമുതൽ ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കാൻ തുടങ്ങിയിരുന്നു. 2019 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം 79,640 കോടി രൂപയായിരുന്നു ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി. 2020 മാർച്ചിൽ രാജ്യമൊട്ടാകെ അടച്ചിട്ടതായി പ്രഖ്യാപനം വന്നതോടെ ആസ്തി 55,380 കോടിയായി കുറഞ്ഞു. ഡെറ്റ് ഫണ്ടുകളുടെ മൊത്തം ആസ്തി 11.48 ലക്ഷം കോടിയാണ്. ഇതിൽ അഞ്ച് ശതമാനത്തോളമാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ വിഹിതം. സാധാരണ ഡെറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന ആദായം നൽകുന്നവയാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതിനാൽതന്നെ ഉയർന്ന ആദായം പ്രതീക്ഷിക്കാമെങ്കിലും നഷ്ടസാധ്യതയും കൂടുതലാണ്.

from money rss https://bit.ly/3aPdib5
via IFTTT

Wednesday, 29 April 2020

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കിയാല്‍മതി

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇൻഷുറൻസ് അടച്ചാൽമതി. അതായത് എത്രകിലോമീറ്റർ നിങ്ങൾ വാഹനം ഓടിച്ചു അതിനനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്ന രീതിയാണ് വരുന്നത്. ഭാരതി എഎക്സ്എ ജനറൽ ഇൻഷുറൻസാണ് പുതിയ വാഹന പോളിസിയുമായി ആദ്യം രംഗത്തുവരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപനം നടത്തി. ഒരുവർഷം എത്രകിലോമീറ്റർ വാഹനം ഓടിച്ചെന്ന് ഉടമ പറയുന്നതിനനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. 2,500, 5000, 7500 കിലോമീറ്റർ എന്നിങ്ങനെയാണ് സ്ലാബ് നിശ്ചയിച്ചിട്ടുള്ളത്. പോളിസിബസാർഡോട്ട്കോമുമായി സഹകരിച്ചാണ് ഭാരതി എഎക്സ്എ പുതിയ ഉത്പന്നവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണംവർധിച്ചതിനാലാണ് വാഹന ഇൻഷുറൻസ് മേഖലയിൽ ഇത് നടപ്പാക്കുന്നതെന്ന് ഭാരതി എഎക്സ്എ ജനറൽ എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനവാസൻ പറഞ്ഞു. ഒന്നിൽകൂടുതൽ വാഹനമുള്ളവർക്കും വാഹനം അധികം ഉപയോഗിക്കാത്തവർക്കും പുതിയ പോളിസി ഗുണംചെയ്യും.

from money rss https://bit.ly/2Yki1Pw
via IFTTT

നാലാം ദിവസവും നേട്ടം: സെന്‍സെക്‌സ് 793 പോയന്റ് ഉയര്‍ന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 793 പോയന്റ് നേട്ടത്തിൽ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയർന്ന് 9778ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഓഹരി സൂചികകൾക്ക് തുണയായത്. റെംഡെസിവിറിന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കണ്ടെത്തൽ വിപണിയിൽ ആത്മവിശ്വാസം പകർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആൻഡ്എം, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ടെക് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2VQEKkt
via IFTTT

കോവിഡിനു ശേഷമുള്ള സാധ്യതകളിൽ ഇന്ത്യക്ക്‌ കൂടുതൽ നേട്ടം

കൊച്ചി: കോവിഡാനന്തര കാലത്ത് ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ഡോ. ദീപക് വോറ. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സ് വെബ് പരിപാടിയിൽ 'ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിക്കുമെങ്കിലും സാവകാശത്തിൽ മേഖലയിലെ വളർച്ച വീണ്ടെടുക്കാനാകും. എന്നാൽ, ആഗോളവത്കരണം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ, മാംസ വ്യാപാരം, എണ്ണ-വാതക മേഖല, അന്ധവിശ്വാസം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മേൽക്കോയ്മ, ചൈന, പണം കൊടുത്തുള്ള വാങ്ങൽ- വിൽക്കലുകൾ, ബഹുരാഷ്ട്ര കുത്തകകൾ തുടങ്ങി പലതും തകരുകയോ തകർച്ചയെ നേരിടുകയോ ചെയ്യും. അതിനു പകരമായി പുതിയ മേഖലകൾക്കുള്ള സാധ്യതകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖല, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ ധനകാര്യ രംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയ്ക്കാണ് സാധ്യതകൾ വർധിക്കുന്നതെന്നും ദീപക് വോറ ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ്. രാജ്മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

from money rss https://bit.ly/35iarGl
via IFTTT

മൊബൈൽ റീചാർജിലൂടെ അധിക വരുമാനത്തിന് അവസരം

കൊച്ചി: വോഡഫോൺ - ഐഡിയ റീചാർജിലൂടെ അധിക വരുമാനം നേടാൻ അവസരമൊരുക്കി പേടിഎം. മൊബൈൽ റീചാർജ് കടകൾ, പലചരക്ക് സ്റ്റോറുകൾ, പാൽ ബൂത്തുകൾ, ഫാർമസികൾ തുടങ്ങിയവയ്ക്കും വ്യക്തികൾക്കും അവരുടെ ഔട്ട്ലെറ്റുകളിൽ വോഡഫോൺ - ഐഡിയ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് സൗകര്യമൊരുക്കി അധിക വരുമാനം നേടാനാണ് അവസരമൊരുക്കിയിരിക്കുന്നത്. 'റീചാർജ് സാത്തി' എന്ന പരിപാടിയിലൂടെയാണ് ഇത്. പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്ത് വോഡഫോൺ - ഐഡിയ നമ്പറുകളുടെ റീചാർജ് ആരംഭിക്കാം. ആദ്യത്തെ അഞ്ച് റീചാർജ് കഴിയുമ്പോൾ ഉപഭോക്താവിന് 40 രൂപ കാഷ്ബാക്ക് ലഭിക്കുന്നു. തുടർന്ന് 100 രൂപയ്ക്കു മുകളിലുള്ള എല്ലാ റീചാർജിനും നാലു ശതമാനം കാഷ്ബാക്ക് ലഭിക്കും.

from money rss https://bit.ly/3cVGfU0
via IFTTT

യു.എസ്. കമ്പനികൾ ചൈന വിടുമ്പോൾ ഇന്ത്യ ബദൽ നിക്ഷേപ കേന്ദ്രമാകും

കൊച്ചി: ചൈനയിൽ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്പനികൾക്ക് ബദൽ നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് അവസരം. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വൻകിട യു.എസ്. കമ്പനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നുവന്നത്. ചൈനയിൽനിന്ന് കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറും. നിലവിൽ ചൈനയിൽ പ്രവർത്തിക്കുന്ന മിക്ക വ്യവസായങ്ങളുടെയും ഇഷ്ട കേന്ദ്രമായി വളരെ വേഗത്തിൽ വളരാൻ ഇന്ത്യക്ക് കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികൾ നിർദേശിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സ്ട്രാറ്റജിയോട് ചേർന്നു നിൽക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി. ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്പനികൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു.

from money rss https://bit.ly/2zJ7TWe
via IFTTT

വിപണിയില്‍ ഉണര്‍വ്: സെന്‍സെക്‌സ് 605 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള വ്യാപകമായി ഓഹരി വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകൾ പ്രകടമായതും അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടായതുമാണ് വിപണിയ്ക്ക് തുണയായത്. സെൻസെക്സ് 605.64 പോയന്റ് നേട്ടത്തിൽ 32,720.16ലും നിഫ്റ്റി 155.25 പോയന്റ് ഉയർന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 962 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, ടാറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/35fJ2EX
via IFTTT

കോവിഡ് 19ന് ഫലപ്രദം: ഫാവിപിരാവിര്‍ നിര്‍മിക്കാന്‍ സ്‌ട്രൈഡ്‌സ് ഫാര്‍മയ്ക്ക് അനുമതി

ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമിക്കാൻ സ്ട്രൈഡ്സ് ഫാർമയ്ക്ക് അനുമതി. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നു നിർമാണ കമ്പനിയായ സ്ട്രൈഡ്സ് ഫാർമ നിർമിച്ചുവരുന്ന മരുന്ന് ജിസിസിയിലുൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിചെയ്യുന്നുണ്ട്. എന്നാൽ ജിസിസിയിൽ ഉൾപ്പെട്ട ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് മരുന്ന്അയയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കൺട്രോളർ അനുമതി നൽകിയതായി സ്ട്രൈഡ്സ് ഫാർമ പറയുന്നു. ജപ്പാനിലെ ടയോമ കെമിക്കലാണ് ഫാവിപിരാവിർ ആദ്യമായി വികസിപ്പിച്ചത്. ജലദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവർഷം ജനറിക് വിഭാഗത്തിലേയ്ക്ക് മാറിയിരുന്നു. വാർത്ത പുറത്തുവന്നതിനെതുടർന്ന് സ്ട്രൈഡ്സ് ഫാർമ സയൻസിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി.

from money rss https://bit.ly/3f5QNCe
via IFTTT

മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം 0.2 ശതമാനമായി കുറച്ചു

കൊച്ചി: മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് നടപ്പു വർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം 0.2 ശതമാനമായി കുറച്ചു. അതേസമയം, 2021-ൽ 6.2 ശതമാനം വളർച്ച നേടാൻ രാജ്യത്തിന് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഈ വർഷം 2.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു മൂഡീസിന്റെ നിഗമനം.

from money rss https://bit.ly/3f12cmG
via IFTTT

'വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും, അത്ഭുതമില്ല'

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരോടുള്ള എതിര്‍പ്പ് വ്യക്തമാക്കി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലമല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്. അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിനെതിരേ കോടതിയില്‍ പോയവരെ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തതെന്നും ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കുകയും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളുകയും ചെയ്യുമെന്നും അതില്‍ അത്ഭുതമില്ലെന്നും പരിഹസിക്കുന്നുമുണ്ട് ബി. ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ. ഇതിനു മുമ്പ് ഈ ഉത്തരവ് ചില അദ്ധ്യാപകര്‍ കത്തിച്ചു. കോടതിയുടെ ഉത്തരവ് സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതി പരിശോധിച്ചത്. അതിന്റെ ധാര്‍മ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക് കടക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടാവാം. സത്യത്തില്‍, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോടതിയില്‍ പോയവരെ, ശ്രീ. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തത്. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ല.

കാരൂരിന്റെ 'പൊതിച്ചോറി'ല്‍ ഒരദ്ധ്യാപകനുണ്ട്; വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകന്‍. അയാളില്‍ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വര്‍ഗ്ഗമായി അദ്ധ്യാപകര്‍ മാറിയ ചരിത്രം നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ടത് മുണ്ടശ്ശേരി മാഷ് എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ് എന്ന മുഖ്യമന്ത്രിയേയുമാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണത്തില്‍ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്, ആ ഭരണകര്‍ത്താക്കള്‍ ഒപ്പിട്ട വിപ്ലവകരമായ സര്‍ക്കാര്‍ ഉത്തരവുകളാണ്. അന്ന്, ആ സര്‍ക്കാര്‍ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്നാണല്ലൊ വിമോചനസമരമുണ്ടായത്. ആ സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ , ഉത്തരവ് കത്തിക്കും. കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല 



* This article was originally published here

Tuesday, 28 April 2020

ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചത് 8.2 ലക്ഷം ജീവനക്കാര്‍; തുകയാകട്ടെ 3,243.17 കോടിയും

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺമൂലം ഇപിഎഫിൽനിന്ന് ജീവനക്കാർ പിൻവലിച്ചത് 3,243.17 കോടി രൂപ. 8.2 ലക്ഷം വരിക്കാരാണ് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകിയത്. തൊഴിൽമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഇപിഎഫ്ഒ ഇതിനകം 12.91 ലക്ഷം ക്ലെയിമുകളാണ് തീർപ്പാക്കിയത്. കോവിഡ് ലോക്ക് ഡൗൺമൂലമുള്ള അപേക്ഷകൾ ഉൾപ്പടെയാണിതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇത്രയും അപേക്ഷകളിൽ 4,684.52 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനപ്രകാരം പിൻവലിച്ചതുകയുൾപ്പടെയാണിത്. പിഎഫ് ട്രസ്റ്റുകൾവഴി അപേക്ഷിച്ച 79,743 പേർക്ക് 875.52 കോടി രൂപയാണ് വിതരണംചെയ്തത്. മുംബൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഗുരുഗ്രാമിലെ എച്ച്സിഎൽ ടെക്നോളജീസ്, മുംബൈ പവായിയിലെ എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പിഎഫ് ട്രസ്റ്റിനുകീഴിൽ ഏറ്റവുംകൂടുതൽ തുകനൽകിയത്. ഡെറാഡൂണിലെ ഒഎൻജിസി, നെയ് വേലി ലിഗ്നൈറ്റ്, ബിഎച്ച്ഇഎൽ എന്നീകമ്പനികളിൽനിന്നാണ് പൊതുമേഖലയിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

from money rss https://bit.ly/2YeTZp1
via IFTTT

പാഠം 71: ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചാല്‍ നഷ്ടമാകുക 34 ലക്ഷം

ജോലിയിൽനിന്ന് വിരമിക്കാൻ ഇനിയും 30വർഷം ബാക്കിയുണ്ടല്ലോയെന്നുകരുതിയാണ് ഈ അവസരം യദുമോഹൻ മുതലാക്കിയത്. ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയതോടെ അയാൾ പരമാവധിതുക പിൻവലിച്ചു. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം ബാങ്കിലെത്തി. ലോക്ഡൗണിൽ തൽക്കാലത്തെയ്ക്കുള്ള ആവശ്യത്തിന് പണം ഉപയോഗിച്ചശേഷം ബാക്കിയുള്ളതുക സേവിങ്സ് ബാങ്കിലിട്ടു. ബാങ്ക് എഫ്ഡിയിലും റിക്കറിങ് ഡെപ്പോസിറ്റിലുമായി പണം ഉണ്ടായിരുന്നപ്പോഴാണ് യദു ഈ പണിയൊപ്പിച്ചത്. ലോക്ക്ഡൗണൊക്കെ തീരുമ്പോൾ ഈതുകകൂടിചേർത്ത് ഒരുകാറുവാങ്ങാനായിരുന്നു പരിപാടി. ഇതറിഞ്ഞ സാമ്പത്തിക വിദഗധനായ അദ്ദേഹത്തിന്റെ സൃഹൃത്ത് ഇപിഎഫ് നിക്ഷേപം പിൻവലിച്ച നടപടി ബുദ്ധിശൂന്യമായിപ്പോയെന്ന് പ്രതികരിച്ചു. എന്നാൽ അതൊന്നും അയാൾ കാര്യമായെടുത്തില്ല. ഇപ്പോൾ സ്വന്തമാക്കിയ ഒരു മൂന്നുലക്ഷത്തിന് ഭാവിയിൽ 34.67 ലക്ഷത്തിന്റെ വിലകൊടുക്കേണ്ടിവരുമെന്ന് കണക്കുകൂട്ടി സുഹൃത്ത് സമർഥിച്ചു. അതോടെ കാര്യത്തിന്റെ ഗൗരവം യദുവിന് പിടികിട്ടി. എങ്ങനെ ഈ നഷ്ടം? ജോലിയിൽനിന്ന് വിരമിക്കാൻ ഇനി 30വർഷം ബാക്കിയുണ്ടെന്ന് കരുതുക. ഇപിഎഫ് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചാൽ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയിൽ 11.55 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. നിലവിലുള്ള പലിശയായ 8.5ശതമാനംവെച്ചുള്ള കണക്കാണിത്. കാലവധിയെത്തുമ്പോൾ ലഭിക്കുന്നതുക പൂർണമായും ആദായനികുതി വിമുക്തമാണെന്നും മനസിലാക്കുക. ഓഹരി നിക്ഷേപത്തിനുപോലും നിലവിൽ ഇത്രയും നികുതിയിളവുകളില്ല. മൊത്തം പിൻവലിച്ചത് 1954 കോടി കോവിഡ് വ്യാപനത്തെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് ജീവനക്കാർ 1954 കോടി രൂപയാണ് പിൻവലിച്ചത്. അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇതിന് അനുമതി നൽകിയത്. മൂന്നുമാസത്തെ ശമ്പളത്തിനുതുല്യമായ തുകയോ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലുള്ള ബാലൻസിന്റെ 75ശതമാനം തുകയോ ഏതാണ് കുറവ് അതാണ് പരമാവധി പിൻവലിക്കാൻ അനുവദിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് 15 ദിവസത്തിനുള്ളിൽ ഓൺലൈനിൽ ലഭിച്ചത്. പണം അത്യാവശ്യമില്ലാത്തവരും അവസരംകിട്ടിയപ്പോൾ മാന്യമായി പ്രയോജനപ്പെടുത്തിയെന്ന് ഇതിൽനിന്ന് വ്യക്തം. റിട്ടയർമെന്റ് നിക്ഷേപം പിൻവലിക്കരുത് വിരമിക്കുന്ന സമയത്ത് ശേഷിച്ചകാലം ജീവിക്കാൻ മാന്യമായതുക ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ് രാജ്യത്ത് നടപ്പാക്കിയത്. എംപ്ലോയീസ് പെൻഷൻ സ്കീമിൽനിന്നുലഭിക്കുന്ന നാമമാത്രമായ തുകകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കുക. ശമ്പള വരുമാനക്കാരായ ജീവനക്കാർ പ്രതിമാസ ശമ്പളത്തിന്റെ 12 ശതമാനംതുകയാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. തൊഴിലുടമയും അതിന് തുല്യമായ വിഹിതം ജീവനക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ദീർഘകാലം നിക്ഷേപിക്കുന്നതുകൊണ്ട് കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ഇപിഎഫ് നിക്ഷേപത്തിലൂടെ കഴിയും. ചെറിയ തുകപോലും ഇപിഎഫിൽനിന്ന് എപ്പോഴെങ്കിലും പിൻവലിച്ചാൽ ഭാവിയിൽ കനത്ത നഷ്ടമാണ് നിങ്ങൾക്കുണ്ടാക്കുക. നിലവിലെ സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശയാണ് കാലാകാലങ്ങളിൽ ഇപിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 8.5ശതമാനമാണ് നിലവിലെ പലിശ. എത്രകൂടുതൽതുക പിൻവലിക്കുന്നു അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കാര്യമായ കുറവുണ്ടാകും. ഉദാഹരണത്തിന് മൂന്നു ലക്ഷം രൂപയാണ് നിങ്ങൾ പിൻവലിച്ചതെന്നുകരുതുക. കാലാവധിയെത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതുകയിൽ 34.67 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. അവസാനത്തെ മാർഗം പണം ആവശ്യംവന്നാൽ ആദ്യംതന്നെ ഇപിഎഫിൽനിന്നും പിഎഫിൽനിന്നും പണംപിൻവലിക്കുന്നവാരാണ് പലരും. എന്നാൽ ഒരുകാര്യം മനസിലാക്കുക. മറ്റ് മാർഗങ്ങൾ ഇല്ലെങ്കിൽമാത്രമെ റിട്ടയർമെന്റ് ഫണ്ടിൽതൊടാവൂ. ആദായനികുതിയിളവുള്ളതൊകൊണ്ട് പരമാവധിതുക അതിൽ വളരാൻ അനുവദിക്കുക. അത്യാവശ്യഘട്ടംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികളിൽന്നോ ഡെറ്റ് ഫണ്ടുകളിൽനിന്നോ പണംപിൻവലിക്കുന്നതാണ് ഉചിതം. വായ്പയെടുത്താലും കുഴപ്പമില്ല. വേഗം അടച്ചുതീർത്താൽമതി. നഷ്ടത്തെ മറികടക്കാം മറ്റുമാർഗമില്ലാതെ പ്രതിസന്ധിഘട്ടത്തിലായ സാഹചര്യത്തിൽ ഇപിഎഫിൽനിന്ന് പണം പിൻവലിച്ചവർക്ക് കൂട്ടുപലിശയുടെ നേട്ടം തിരിച്ചുപിടിക്കാനും വഴിയുണ്ട്. പ്രതിസന്ധിയുടെ കാലംപിന്നിടുമ്പോൾ സമാന്തരമായി നിക്ഷേപംതുടങ്ങുകയാണ് അതിനുള്ളവഴി. ഉദാഹരണത്തിന് 30വർഷം വിരമിക്കാൻ ബാക്കിയുള്ളയാൾ മൂന്നു ലക്ഷം രൂപ ഇപിഎഫിൽനിന്ന് പിൻവലിച്ചാൽ 34 ലക്ഷത്തോളമാണ് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കുറവുവരികയെന്ന് മനസിലാക്കി. ഒരുവർഷത്തിനകം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നിരിക്കട്ടെ, പ്രതിമാസം 1000 രൂപ നീക്കിവെയ്ക്കാൻ തയ്യാറായാൽ നഷ്ടമായതിലും ഇരട്ടി തിരിച്ചുപിടിക്കാൻ സാധിക്കും. 1000രൂപ എസ്ഐപിയായി മികച്ച മ്യൂച്വൽ ഫണ്ടിൽ 29 വർഷം നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ സമാഹരിക്കാൻ നിങ്ങൾക്കുകഴിയും. 12 ശതമാനം വാർഷിക ആദായപ്രകാരമാണിത്. 30 വർഷക്കാലം നീണ്ടുനിൽക്കുന്ന നിക്ഷേപമായതിനാൽ 15ശതമാനംവരെ ആദായം ഫണ്ടുകളിൽനിന്ന് ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെ ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 70 ലക്ഷംരൂപയിലേറെയായി വളരും. നേട്ടത്തിന്റെ കണക്കിങ്ങനെ Fund 15 yr retyrn(%)** Return Since Launch(%)** SBI Focused Equity* 15.08 17.74% Canara Robeco Emerging Equities* 15.48 14.85 *എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ എമേർജിങ് ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനം തുടങ്ങിയത്.ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനംവരെ അധിക അദായം ലഭിക്കാൻ സാധ്യതയുണ്ട്. **ആദായം കണക്കാക്കിയ തിയതി: 2020 ഏപ്രിൽ 29. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്:​വിപണി കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഫണ്ടുകൾ ഇരട്ടഅക്ക ആദായം നൽകിയത്. ദീർഘകാലയളവിൽ മ്യൂച്വൽഫണ്ടിൽ എസ്ഐപി നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറച്ച് പരമാവധി ആദായം ലഭിക്കാൻ സഹായിക്കുമെന്നതിന് തെളിവാണിത്.

from money rss https://bit.ly/3eZ0Dpf
via IFTTT

ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങളറിയാം

34 കോടി വരിക്കാരുമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ജിയോ ഇൻഫോകോം റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ്. 2016ലാണ് 4ജി വിപ്ലവത്തിന് തുടക്കമിട്ട് രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ സാന്നിധ്യമറിയിച്ചത്. ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ നിരക്കുകളും അറിയാം.

from money rss https://bit.ly/2SiLG7H
via IFTTT

സെന്‍സെക്‌സില്‍ 209 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 209 പോയന്റ് നേട്ടത്തിൽ 32323ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 9439ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 161 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകൾക്കും കരുത്തായത്. എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, വേദാന്ത, ഹിൻഡാൽകോ, റിലയൻസ്, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, ഇൻഫോസിസ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ലോഹം തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.

from money rss https://bit.ly/3eVeZqN
via IFTTT

അടച്ചിടല്‍ നീണ്ടാല്‍ സാമ്പത്തികാഘാതം മറികടക്കുന്നത് എളുപ്പമാവില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഭാഗിക ഇളവുനൽകിയാൽപ്പോലും മേയ് പകുതിവരെ അടച്ചിടൽ നീളുന്നത് സംസ്ഥാനത്തിന്റെ സാമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. 80,000 കോടി രൂപയാണ് ഏകദേശ നഷ്ടമെന്ന് സാമ്പത്തികവിദഗ്ധർ സൂചിപ്പിക്കുന്നു. സാമ്പത്തികാഘാതത്തെപ്പറ്റി ഓരോ മേഖലയിലും പ്രത്യേകമായും വെവ്വേറയും വിലയിരുത്തിയാണ് പ്രാഥമികപഠനം. അന്തിമവിവരം വരാനിരിക്കെയാണ് കഴിഞ്ഞദിവസം നഷ്ടത്തിന്റെ ഏകദേശകണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടത്. ഒന്നാംഘട്ട ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽനിന്നുള്ള വിലയിരുത്തലിൽ കണ്ടെത്തിയ നഷ്ടം നികത്തി ആഘാതത്തെ ലഘൂകരിക്കുകയോ മറികടക്കുകയോ ചെയ്യുകയെന്നത് അത്രവേഗത്തിൽ കഴിയുന്നതല്ല. ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത സാമ്പത്തികാവസ്ഥയിലാണ് പല സംസ്ഥാനങ്ങളും. കേരളത്തിന്റെ സ്ഥിതിയും ഗുരുതരമാണ്. പ്രതിസന്ധി തരണംചെയ്യുന്നതിന് കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പര്യാപ്തവുമല്ല. ഈസാഹചര്യത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പഠനം നടത്തുന്ന സ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നു. നികുതിവർധിപ്പിച്ച് വരുമാനം കൂട്ടുന്നതിനുപകരം റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ വെബ്സെമിനാർ ആവശ്യപ്പെടുന്നു. ഇപ്പോൾത്തന്നെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിൽനിൽക്കുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. അടച്ചിടൽകാലയളവിൽ സംസ്ഥാനത്ത് 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതനനഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ടൂറിസം മേഖലയിൽനിന്ന് പൂർണമായി വരുമാനം നിലച്ചു. സെപ്റ്റംബർവരെ പ്രത്യാഘാതം തുടരുമെന്നാണ് വിലയിരുത്തൽ. ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടുപ്രളയവും നിപയും വരുത്തിയ തകർച്ചയിൽനിന്ന് ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് ടൂറിസം മേഖല തകർന്നത്. പ്രൊമോട്ടർമാരടക്കം ആയിരക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ടൂറിസത്തിൽനിന്നുള്ള വരുമാനനഷ്ടവും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.

from money rss https://bit.ly/2xmGN6w
via IFTTT

55,740 സംരംഭങ്ങൾ പ്രതിസന്ധിയിൽ; താങ്ങാവാൻ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വ്യവസായവകുപ്പിന്റെ പ്രാഥമികവിലയിരുത്തൽ. നാലുവർഷത്തിനിടെ തുടങ്ങിയ 55,740 എം.എസ്.എം.ഇ. യൂണിറ്റുകൾ പ്രതിസന്ധിയിലാകും. ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് വ്യവസായമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംരംഭകർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ഭദ്രത എന്ന പേരിൽ പ്രത്യേക പാക്കേജ് നടപ്പാക്കാൻ വ്യവസായ വകുപ്പ് നടപടി തുടങ്ങി. നാലുവർഷത്തിനിടെ തുടങ്ങിയ സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകൾ 5093 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപിച്ചത്. 1.94 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. ഈ സംരംഭങ്ങൾ അതിജീവന കാലയളവിലേക്ക് കടക്കുന്നതിനുമുമ്പാണ് നേരത്തേ പ്രളയവും ഇപ്പോൾ കോവിഡും നേരിടുന്നത്. സാമ്പത്തികസഹായം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് അതിജീവനത്തിനായി രണ്ടുകോടി രൂപവരെ വായ്പ അനുവദിക്കാനുള്ള പദ്ധതിയാണ് വ്യവസായവകുപ്പ് ആലോചിക്കുന്നത്. 'ടോപ് അപ് ലോൺ' എന്ന നിലയ്ക്ക്, വർക്കിങ് ക്യാപിറ്റൽ വായ്പയുടെ 30 ശതമാനത്തിൽ കൂടാത്ത തുക നൽകും. എട്ടുശതമാനം പലിശയ്ക്കെങ്കിലും അധികവായ്പ ലഭ്യമാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനുപുറമേ ബാങ്കുകളിൽനിന്ന് നേരിട്ട് അധികവായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് പലിശയിളവും പരിഗണിക്കുന്നുണ്ട്. ആറുമാസത്തേക്ക് ആറുശതമാനം പലിശ ജില്ലാവ്യവസായകേന്ദ്രം വഹിക്കാമെന്ന ധാരണയാണ് ഇപ്പോൾ. മൂന്നുമാസത്തേക്കാണ് വായ്പയെങ്കിൽ പലിശ പൂർണമായും ഡി.ഐ.സി. നൽകും. കെ.എസ്.ഐ.ഡി.സി.യിൽനിന്നും മറ്റുമെടുത്ത വായ്പതിരിച്ചടവിന് മൊറട്ടോറിയത്തിന് ധാരണയായിട്ടുണ്ട്. ചെറുകിട സംരംഭങ്ങളിലെ ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം അടയ്ക്കൽ മൂന്നുമാസത്തേക്ക് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2xmGJDO
via IFTTT

ആശ്വാസത്തിന്റെ രണ്ടാംദിനം: സെന്‍സെക്‌സ് 371 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടക്കത്തിലെ വലിയ ചാഞ്ചാട്ടത്തിൽനിന്ന് തെന്നിമാറിയാണ് വിപണി ഈ നേട്ടം സ്വന്തമാക്കിയത്. സെൻസെക്സ് 371.44 പോയന്റ് നേട്ടത്തിൽ 32,114.52ലും നിഫ്റ്റി 98.60 പോയന്റ് ഉയർന്ന് 9380.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1282 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1047 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഐഒസി, എൻപിടിസി, നെസ് ലെ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നീ വിഭാഗം സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, ലോഹം, എഫ്എംസിജി, ഊർജം തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3eY0m5Q
via IFTTT

മാക്‌സ് ലൈഫില്‍ 30ശമതാനം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ആക്‌സിസ് ബാങ്ക്

മാക്സ് ലൈഫ് ഇൻഷുറൻസിൽ ആക്സിസ് ബാങ്ക് 29ശതമാനം ഉടമസ്ഥാവകാശംകൂടി സ്വന്തമാക്കി. മാക്സ് ഫിനാൻഷ്യൽ സർവീസസിന് മാക്സ് ലൈഫ് ഇൻഷുറൻസിൽ നിലവിൽ 72.30ശതമാനമാണ് വിഹിതമുള്ളത്. രാജ്യത്തെതന്നെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മാക്സ് ലൈഫിനാകട്ടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നാലാംസ്ഥാനവുമാണുള്ളത്. ഇടപാട് പൂർത്തിയാകുന്നതോടെ മാക്സ് ഫിനാൻഷ്യൽ സർവീസിനും ആക്സിസ് ബാങ്കിനും 70ഃ30 അനുപാതത്തിലായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുക. കോർപ്പറേറ്റ്, റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇടപാട് യാഥാർത്ഥ്യമാകുക. ആറുമുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനകുമെന്നാണ് ആക്സിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിലേറെയായി ആക്സിസ് ബാങ്കും മാക്സ് ലൈഫും ചേർന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇവരുടെ വിവിധ പദ്ധതികളിൽ 19 ലക്ഷത്തിലേറെപ്പേർ നിക്ഷേപിച്ചിട്ടുണ്ട്. 38,000 കോടി രൂപയാണ് ഈ കൂട്ടുകെട്ടിലൂടെ നിലവിൽ കൈകാര്യം ചെയ്യുന്നത്. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി 19,987 കോടിയുടെ ബിസിനസാണ് 2019 ൽ നടത്തയത്.

from money rss https://bit.ly/3cVcL8Q
via IFTTT

ജൂലായ്മുതല്‍ ദുബായിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും

കോവിഡ് വ്യാപനം കുറയുന്നതോടെ ജൂലായ് മുതൽ ദുബായ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തേക്കും. എന്നാൽ ആഗോള തലത്തിലുള്ള നിയന്ത്രണങ്ങൾ പരിഗണിച്ചായിരിക്കും ഇത്. അതുകൊണ്ടുതന്നെ തീരുമാനം സെപ്റ്റംബർവരെ നീണ്ടേക്കാമെന്നും ദുബായ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ അൽ മാരി ബ്ലൂംബർഗ് ടിവിക്കനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പലരാജ്യങ്ങളും അടച്ചിട്ട സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെമാത്രമെ ഇത് സാധ്യമാകൂ. വിനോദ സഞ്ചാരം, വ്യപാരം, റീട്ടെയിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദുബായിയുടെ സമ്പദ്ഘടന. അതുകൂടി കണക്കിലെടുത്താണ് തീരുമാനം.

from money rss https://bit.ly/3cSiI6y
via IFTTT