121

Powered By Blogger

Monday, 5 January 2015

ചെങ്ങന്നൂര്‍ ഫെസ്‌റ്റ്‌: മത്സരം 15 മുതല്‍











Story Dated: Tuesday, January 6, 2015 05:51


ചെങ്ങന്നൂര്‍: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ ബിസിനസ്‌ ഇന്‍ഡ്യാ മൈതാനത്ത്‌ നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ 15 ന്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 ന്‌ ഉച്ചകഴിഞ്ഞ്‌ മൂവടംവലി മത്സരം. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌് 16 ന്‌ വൈകിട്ട്‌ 4ന്‌ വൈ.എം.സി.എ.യില്‍ നിന്ന്‌് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയുമായി ബന്ധപ്പെട്ട്‌ ഇരു-നാലുചക്രവാഹനങ്ങളില്‍ പ്രത്യേകം പുഷ്‌പാലംകൃത വാഹനറാലി മത്സരം നടക്കും. ഇതോടനുബന്ധിച്ച്‌ നടത്തുന്ന പ്രച്‌ഛന്നവേഷ മത്സരത്തില്‍ റാലിയില്‍ നടന്നോ വാഹനത്തിലോ ആയി പങ്കെടുക്കാം.


17 ന്‌ വൈകിട്ട്‌ 5 ന്‌ തിരുവാതിരകളി മത്സരം. 18 ന്‌ വൈകിട്ട്‌ 4 ന്‌ കേശാലങ്കാര മത്സരം. 4.30ന്‌ മലയാളി മങ്ക. ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരം നടക്കും. വൈകിട്ട്‌ 5 ന്‌ മലയാളി ശ്രീമാന്‍. 19 ന്‌ വൈകിട്ട്‌ 4 ന്‌ നാടന്‍പാട്ട്‌ മത്സരം. 20ന്‌ വൈകിട്ട്‌ 5 ന്‌ വഞ്ചിപ്പാട്ട്‌ മത്സരം. 21 ന്‌ വൈകിട്ട്‌ 4 ന്‌ പായസ മത്സരം. 22ന്‌ വൈകിട്ട്‌ 4 ന്‌ കസേരകളി. 23 ന്‌ വൈകിട്ട്‌ 5 ന്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ (ഗ്രൂപ്പ്‌) മത്സരം നടക്കും. 24 ന്‌ വൈകിട്ട്‌ 4 ന്‌ ഡോഗ്‌ഷോ. ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡില്‍ സബ്‌സ്‌റ്റേഷന്‌ സമീപമുള്ള ബിസിനസ്‌ ഇന്‍ഡ്യാ മൈതാനമാണ്‌ ഫെസ്‌റ്റ്‌ മത്സര വേദി.


പങ്കെടുക്കുന്നവര്‍ 14ന്‌ വൈകിട്ട്‌ 5 ന്‌ മുമ്പായി പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും മൊമന്റോവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.ഷിബുരാജന്‍, ഫോണ്‍: 9446081817. കെ.ശശികുമാര്‍, മത്സരകമ്മറ്റി ചെയര്‍മാന്‍. ഫോണ്‍: 9446788670. പത്രസമ്മേളനത്തില്‍, മത്സര കമ്മറ്റി ചെയര്‍മാന്‍ കെ.ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ പാണ്ടനാട്‌ രാധാകൃഷ്‌ണന്‍, കമ്മറ്റി ഭാരവാഹികളായ സുജാ ജോണ്‍, പി.ബി.രവീന്ദ്രന്‍നായര്‍, ഫിലിപ്‌ ഏബ്രഹാം, ഡോ.ഷേര്‍ലി ഫിലിപ്പ്‌, സാജന്‍ വൈറസ്‌, സേതു സുരേന്ദ്രനാഥ്‌, അശോക്‌ പടിപ്പുരയ്‌ക്കല്‍, ജോണ്‍ മുളങ്കാട്ടില്‍, ജോസ്‌ കെ. ജോര്‍ജ്‌, ഡോ.റെജി വര്‍ഗീസ്‌, അജിത്‌ സെന്‍, റീനാ ജോര്‍ജി, റേച്ചല്‍ ഉമ്മന്‍, എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം








സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം


അക്ബര്‍ പൊന്നാനി


Posted on: 06 Jan 2015


ജിദ്ദ: സൗദി അതിര്‍ത്തി സംരക്ഷണസേനയുടെ പട്രോളിങ്ങ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സുരക്ഷാഭടനും അക്രമി സംഘത്തിലെ നാല് പേരും കൊല്ലപ്പെട്ടു . സുരക്ഷാ ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ അതിര്‍ത്തിയിലെ അര്‍അര്‍ പ്രദേശത്തെ സുവൈഫ് ചെക്ക് പോസ്റ്റിന് സമീപമാണ് അക്രമമുണ്ടായത്.

അതിര്‍ത്തിയിലെ പതിവ് പരിശോധനകള്‍ക്കിടെ സുരക്ഷാ സേനാസംഘത്തിനുനേരെ തീവ്രവാദികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. കനത്തവെടിവെപ്പില്‍ രണ്ട് സുരക്ഷാഭടന്മാരും ഒരു അക്രമിയും മരിച്ചു. ഏറ്റമുട്ടലിനിടെ ദേഹത്ത് ധരിച്ചിരുന്ന സ്‌ഫോടനവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മറ്റൊരു ഭീകരന്‍ മരിച്ചത്.


സംഭവത്തെക്കുറിച്ച വിശദമായ അന്വേഷണം നടത്തുന്നതായി സുരക്ഷാ വിഭാഗം വാക്താവ് മന്‍സൂര് തുര്‍കി വെളുപ്പെടുത്തി.












from kerala news edited

via IFTTT

ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു








ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു


Posted on: 06 Jan 2015


- അഡ്വ. ഹാരിസ് ബീരാനെ നിലനിര്‍ത്തി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ സ്ഥിരംതാമസസൗകര്യം ഒരുക്കുന്നതിന് രൂപവത്കരിച്ച സമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു.


സമിതിയംഗമായിരുന്ന ജാമിയ മിലിയ സര്‍വകലാശാലാ വൈസ് ചാന്‍സലറും ഇപ്പോള്‍ ഡല്‍ഹി ലെഫ്: ജനറലുമായ നജീബ് ജങ്, ആസൂത്രണക്കമ്മീഷന്‍ അംഗമായിരുന്ന സയ്യിദ ഹമീദ എന്നിവരെ ഒഴിവാക്കി. ഇവര്‍ക്കുപകരം മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സയ്യിദ് ഷാനവാസ് ഹുസൈനെയും അബ്ദുല്‍റഷീദ് അന്‍സാരിയെയും ഉള്‍പ്പെടുത്തി. സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ നിലനിര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് ആന്‍ഡ് ഹജ്ജ് ജോയന്റ് സെക്രട്ടറി കണ്‍വീനറായി സൗദിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരാണ് മറ്റംഗങ്ങള്‍.


2013 ഏപ്രില്‍ 16-നാണ് സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത താമസസൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികളെടുക്കുന്നതിനാണ് സുപ്രീംകോടതിസമിതി രൂപവത്കരിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ ആണ് നിലവിലുള്ള സമിതിയിലെ രണ്ടുപേര്‍ക്കു പകരം പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പേരുകള്‍ നിര്‍ദേശിച്ച വിവരം കോടതിയെ അറിയിച്ചത്.


ജാമിയ മിലിയ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് നജീബ് ജങ്ങിനെ നിയമിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആസൂത്രണ ക്കമ്മീഷന്‍ അംഗമെന്ന നിലയിലാണ് സയ്യിദ ഹമീദയെ നിയമിച്ചതെന്നും ആസൂത്രണക്കമ്മീഷന്‍ ഇല്ലാതായതോടെ അവരെ നിലനിര്‍ത്തുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.












from kerala news edited

via IFTTT

ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌








ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌


Posted on: 06 Jan 2015


ഷാര്‍ജ: ഷാര്‍ജ കേന്ദ്രീകരിച്ച് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ് നിലവില്‍ വന്നു. 'ഷാര്‍ജ 24 ന്യൂസ്' എന്ന പേരിലുള്ള ന്യൂസ് പോര്‍ട്ടല്‍ നിലവില്‍വന്നതായി ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു. ഷാര്‍ജ മീഡിയ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുക.

ദൈനംദിന വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എമിറേറ്റിലും ദേശീയതലത്തിലും നടക്കുന്ന വാര്‍ത്തകള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കും. ഷാര്‍ജ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ക്രമേണ മറ്റു എമിറേറ്റുകളിലും വിദേശങ്ങളിലും ഷാര്‍ജ 24 ന്യൂസിന് ഓഫീസുകള്‍ തുറക്കും.











from kerala news edited

via IFTTT

മിലാന്‍-മാഡ്രിഡ് മാച്ച്: പരാതി രേഖപ്പെടുത്താന്‍ അവസരം








മിലാന്‍-മാഡ്രിഡ് മാച്ച്: പരാതി രേഖപ്പെടുത്താന്‍ അവസരം


Posted on: 06 Jan 2015


ദുബായ്: റയല്‍ മാഡ്രിഡ്-എ.സി. മിലാന്‍ സൗഹൃദമത്സരവുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്താന്‍ അവസരം. പരാതികള്‍ അറിയിക്കുന്നതിനായി പ്രത്യേക ഇ-മെയില്‍ ഐ.ഡിക്ക് രൂപം നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. dfcticketing@dubaitourism.ae എന്ന ഐ.ഡിക്കാണ് രൂപം നല്‍കിയത്.

സെവന്‍സ് ഗ്രൗണ്ടില്‍ നടന്ന സൗഹൃദ മാച്ചിനായി ടിക്കറ്റെടുത്ത ചിലര്‍ക്ക് കളി കാണാനായില്ലെന്നത് വിവാദമായ പശ്ചാത്തലത്തിലാണ് സംഘാടകര്‍ പരാതി രേഖപ്പെടുത്താന്‍ അവസരമൊരുക്കിയത്. രണ്ടായിരം പേര്‍ക്കെങ്കിലും കളി കാണാതെ മടങ്ങേണ്ടിവന്നെന്നാണ് കണക്ക്. മൊത്തം നാല്‍പതിനായിരത്തില്‍പരം ആളുകള്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്.

അന്താരാഷ്ട്ര തലത്തിലെതന്നെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയത്. തിരക്ക് കാരണം പോലീസ് കുറച്ചുനേരം സ്റ്റേഡിയത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചിട്ടിരുന്നു. പരാതികള്‍ അയയ്ക്കുന്നവര്‍ തങ്ങളുടെ പേരും മറ്റു വിവരങ്ങളും ടിക്കറ്റെടുത്ത കൗണ്ടര്‍, ടിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയും അടക്കമാണ് ഇ-മെയില്‍ അയയ്‌ക്കേണ്ടതെന്ന് ദുബായ് ഫുട്‌ബോള്‍ ചലഞ്ചിന്റെ സംഘാടകര്‍ അറിയിച്ചു.











from kerala news edited

via IFTTT

എണ്ണസംഭരണകേന്ദ്രത്തില്‍ തീ; പരിക്കേറ്റ യുവാവ് മരിച്ചു








എണ്ണസംഭരണകേന്ദ്രത്തില്‍ തീ; പരിക്കേറ്റ യുവാവ് മരിച്ചു


Posted on: 06 Jan 2015


ചെന്നൈ: എണ്ണസംഭരണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധുര തിരുമംഗലം കപ്പലൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സംഭരണകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ പൊള്ളലേറ്റ ജീവനക്കാരന്‍ ബോധിരാജ(24)ആണ് മരിച്ചത്. പൊള്ളലേറ്റ മണി, രാജേന്ദ്രന്‍, ടയലസ്, പാണ്ഡി, ദിനേഷ് ബാബു എന്നിവര്‍ ആസ്പത്രിയിലാണ്.

സംഭരണകേന്ദ്രത്തിലെ ടാങ്കുകളില്‍ ഒന്ന് വൃത്തിയാക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്.











from kerala news edited

via IFTTT

കാലാവസ്ഥ








കാലാവസ്ഥ


Posted on: 06 Jan 2015


ഇന്നലെ

കൂടിയ താപനില 20.7 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് പ്രതീക്ഷിക്കുന്നത്

കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ്











from kerala news edited

via IFTTT

എറയൂര്‍ തിരുവളയനാട്‌ ക്ഷേത്രത്തില്‍ നവീകരണകലശം 14 മുതല്‍











Story Dated: Monday, January 5, 2015 03:10


mangalam malayalam online newspaper

കൊപ്പം: തൃത്താലകൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട്‌ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠയും നവീകരണ കലശവും 14 മുതല്‍ 24 വരെ നടക്കും. ഉദ്ദേശം നാല്‌ നൂറ്റാണ്ട്‌ പഴക്കമുള്ള ക്ഷേത്രത്തില്‍ സമ്പൂര്‍ണ നവീകരണമാണ്‌ നടക്കുന്നത്‌. ശ്രീകുതിരവട്ടം സ്വരൂപത്തിന്റെ ഊരായ്‌മയില്‍ പരദേവതയുടെ മൂലസ്‌ഥാനമായ എറയൂര്‍ ശ്രീ തിരുവളയനാട്‌ ഭഗവതി വേട്ടേക്കരനോട്‌ ചേര്‍ന്ന്‌ വാണരുളുന്നു. സാമൂതിരി കുടുംബവുമായി ബന്ധമുള്ള പുലാപ്പറ്റ സ്വരൂപവുമായിട്ടാണ്‌ ക്ഷേത്രബന്ധം.

കുതിരവട്ടത്തേക്കുള്ള യാത്രയില്‍ തമ്പുരാട്ടിമാരുടെ കൂടെ തിരുവളയനാട്ടമ്മ എഴുന്നള്ളുകയും എറയൂരില്‍ വിശ്രമിക്കുകയും ചെയ്‌തെന്നും പ്രശ്‌നചിന്തയില്‍ ദേവിക്ക്‌ ഇവിടം വിട്ടുപോകാന്‍ താല്‍പര്യമില്ലെന്ന്‌ കാണുകയും തുടര്‍ന്ന്‌ ക്ഷേത്രം പണിത്‌ ദേവിയെ പ്രതിഷ്‌ഠിച്ചെന്നുമാണ്‌ വിശ്വാസം. തിരുവളയനാട്‌ കാവിലമ്മയുടെ മൂലസ്‌ഥാനമെന്ന നിലയില്‍ എറയൂര്‍ ക്ഷേത്രത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌.

ശാന്തസ്വരൂപിണിയായ ഭദ്രകാളി പ്രതിഷ്‌ഠയാണ്‌ ഇവിടെയുള്ളത്‌. ഉപദേവന്മാരായി വേട്ടേക്കരന്‍, ഗണപതി, അയ്യപ്പന്‍ എന്നിവരുമുണ്ട്‌. മകരമാസത്തിലെ തിരുവോണമാണ്‌ ഇനിമുതല്‍ പ്രതിഷ്‌ഠാദിനമായി ആചരിക്കുക. നവീകരണകലശ ചടങ്ങുകള്‍ക്ക്‌ തന്ത്രി ഈയ്‌ക്കാട്ട്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌ കാര്‍മികത്വം വഹിക്കും. 21 ന്‌ പുനഃപ്രതിഷ്‌ഠയും അയ്യപ്പ, ഗണപതി പ്രതിഷ്‌ഠകളും നടക്കും. 14 ന്‌ സാംസ്‌കാരിക സമ്മേളനം സിനി ആര്‍ട്ടിസ്‌റ്റ് ജഗന്നാഥവര്‍മ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വൈക്കം വിജയലക്ഷ്‌മിയുടെ ഗായത്രിവീണകച്ചേരി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓട്ടന്‍തുള്ളല്‍, ഭക്‌തിപ്രഭാഷണം, കഥാപ്രസംഗം എന്നിവയുമുണ്ട്‌.

കമ്മിറ്റി ഭാരവാഹികള്‍: പി. ഗോപാലന്‍(പ്രസി), കെ. മധു(സെക്ര), മുരളീധരന്‍(ട്രഷറര്‍), കെ. ഗോപാലകൃഷ്‌ണന്‍, ഉണ്ണിമേനോന്‍, സുധാകരന്‍(രക്ഷാധികാരികള്‍), എ.ടി. ബാലന്‍, കെ. വാസുദേവന്‍, സി. വിശ്വനാഥന്‍(വൈ.പ്രസിഡന്റുമാര്‍), എ.പി. രാജരാജന്‍, പി. പ്രകാശന്‍(ജോ.സെക്രട്ടറിമാര്‍).










from kerala news edited

via IFTTT

ആനയെ പരിപാലി ക്കാത്തവര്‍ക്കെതിരെ നടപടിവേണം











Story Dated: Monday, January 5, 2015 03:10


mangalam malayalam online newspaper

പാലക്കാട്‌: സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതതയിലുള്ള ആനയെ പുഴയോരത്ത്‌ തളച്ചിട്ട്‌ പരിപാലിക്കാതെ ദുരിതത്തിലാക്കിയവര്‍ക്കെതിരെ ജന്തുദ്രോഹ നിവാരണനിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ അടിസ്‌ഥാനത്തില്‍ നടപടിയെടുക്കണമെന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ പ്ര?ട്ടക്ഷന്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ ദക്ഷിണേന്ത്യ കോ-ഓര്‍ഡിനേറ്റര്‍ എസ്‌. ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു. കല്‍പ്പാത്തിയില്‍ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതതയിലുള്ള ആനയെ മാസങ്ങളായി പുഴയോരത്തെ തെങ്ങില്‍ ചങ്ങലയും വടവും ഉപയോഗിച്ച്‌ കെട്ടിയിരിക്കയായിരുന്നു. ആനയുടെ വലതുപിന്‍കാല്‍ പഴുത്ത്‌ പുഴുവരിച്ച നിലയിലായിരുന്നു. ചങ്ങല കാലിലെ മുറിവിലേക്ക്‌ ആഴ്‌ന്നിറങ്ങിയിരുന്നു. വൃണത്തിലെ പഴുപ്പ്‌ മൂലം പരിസരമാകെ ദുര്‍ഗന്ധപൂരിതമായിരുന്നു.

സംഭവമറിഞ്ഞ്‌ വനംവകുപ്പിന്റെ റാപ്പിഡ്‌ റസ്‌പോണ്‍സ്‌ ടീമും മൃഗഡോക്‌ടറും പാപ്പാന്മാരും എത്തി ഇന്നലെ ഉച്ചയോടെ ആനയെ മാറ്റിതളച്ചു. മൃഗഡോക്‌ടര്‍ മുറിവില്‍ മരുന്ന്‌ കെട്ടി. മുറിവുണ്ടായ കാലിലെ ചങ്ങല നീക്കി മറ്റൊരു കാലിലേക്ക്‌ മാറ്റിയാണ്‌ തളച്ചത്‌. ഈ അവസ്‌ഥയില്‍ ആനയെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ എസ്‌. ഗുരുവായൂരപ്പന്‍ മുഖ്യവനപാലകന്‌ കത്തയച്ചത്‌. ആനക്ക്‌ സമയത്തിന്‌ ഭക്ഷണവും ചികില്‍സയും നല്‍കാതെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ജനജാഗ്രത സെക്രട്ടറി ഡോ. പി.എസ്‌. പണിക്കര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

മത്സ്യസമൃദ്ധി പദ്ധതി വിപുലമാക്കും: മന്ത്രി











Story Dated: Monday, January 5, 2015 03:10


പട്ടാമ്പി: നദികളിലേയും ജലാശയങ്ങളിലേയും മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി സംസ്‌ഥാനത്ത്‌ വിപുലീകരിക്കുമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു പറഞ്ഞു. സംസ്‌ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ പട്ടാമ്പിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിക്കുന്നതിനായി സംസ്‌ഥാനത്ത്‌ കൂടുതല്‍ ഹാച്ചറികള്‍ ആരംഭിക്കും.

ഫിഷറീസ്‌ വകുപ്പ്‌ സംസ്‌ഥാനത്ത്‌ 51 പുതിയ മത്സ്യ മര്‍ക്കറ്റുകളാണ്‌ ആരംഭിക്കുന്നത്‌. ഇതില്‍ 41 മാര്‍ക്കറ്റുകള്‍ക്ക്‌ ഭരണാനുമതിയായിട്ടുണ്ട്‌. നിര്‍മാണം പൂര്‍ത്തിയാക്കി പഞ്ചായത്തിന്‌ കൈമാറുന്ന മാര്‍ക്കറ്റിന്റെ ശുചിത്വം ഉറപ്പുവരുത്തേണ്ടത്‌ പഞ്ചായത്തിന്റെ ബാധ്യതയാണ്‌. ഇതിന്‌ പഞ്ചായത്ത്‌ ഭരണസമിതിയില്‍ പ്രത്യേക ഫണ്ട്‌ നീക്കിവെക്കണമെന്നും മന്ത്രി പറഞ്ഞു.

രണ്ടര കോടിരൂപയോളം ചിലവഴിച്ചാണ്‌ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടം മാര്‍ക്കറ്റിനായി നിര്‍മിക്കുന്നത്‌. പത്ത്‌ ദിവസത്തിനകം കെട്ടിടനിര്‍മാണം ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനകം തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.പി. മുഹമ്മദ്‌ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വാപ്പുട്ടി, എഫ്‌.ഐ.ടി ചെയര്‍മാന്‍ സി.എ.എം.എ. കരീം, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജര്‍ ലതി, കെ.ബി. അനിത, അഡ്വ. ജി. സിനി, സുനിത, കെ.പി. അജയന്‍, മുഷ്‌താഖ്‌, രേണുകാദേവി, സി. സംഗീത, ഇ.ടി. ഉമ്മര്‍, കെ.എസ്‌.ബി.എ. തങ്ങള്‍, റംല, എ.വി. സുരേഷ്‌, വി.എം. മുഹമ്മദാലി, ബാബു പൂക്കാട്ടിരി, ആര്‍. രതീനാഥ്‌, ബാബു കോട്ടയില്‍, പി.ടി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ക്കറ്റിന്റെ നിര്‍മാണോദ്‌ഘാടന ചടങ്ങിലേക്ക്‌ പട്ടാമ്പി പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ-ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളില്‍ ചിലരെ ക്ഷണിക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗ്രാമപഞ്ചായത്തിലെ 16 അംഗങ്ങളില്‍ പകുതുപേരും ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നു.










from kerala news edited

via IFTTT

ശ്രീ ശങ്കര ജയന്തിദിനം പൊതു അവധി പ്രഖ്യാപിക്കണം











Story Dated: Monday, January 5, 2015 03:10


പാലക്കാട്‌: ശ്രീ ശങ്കരജയന്തി വൈജ്‌ഞാന ദിനമായി ആചരിച്ച്‌ പൊതു അവധി പ്രഖ്യാപിക്കണമെന്ന്‌ യോഗക്ഷേമ സഭ ജില്ലാ സംയുക്‌ത കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, ക്ഷേത്ര ജീവനക്കാരുടേയും ശാന്തിക്കാരുടേയും സേവന വേതന വ്യവസ്‌ഥകള്‍ ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

യോഗക്ഷേമ സഭ മധ്യമേഖലാ സെക്രട്ടറി കേശവദേവ്‌ പുതുമന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ രാമന്‍ നമ്പൂതിരി അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറി ഈശ്വരന്‍ നമ്പൂതിരി, ജില്ലാ നിരീക്ഷകന്‍ പരമേശ്വരന്‍ നമ്പൂതിരി, സി.കെ. ശങ്കര്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT