121

Powered By Blogger

Sunday, 29 March 2015

അനധികൃത ഓട്ടോ റൗണ്ടടി ഓട്ടോഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി :രണ്ടുപേര്‍ അറസ്‌റ്റില്‍











Story Dated: Saturday, March 28, 2015 03:21


കുന്നംകുളം: നഗരത്തില്‍ അനധികൃതമായി റൗണ്ടടിക്കുന്ന ഓട്ടോറിക്ഷ പിടികൂടിയതിനെ തുടര്‍ന്ന്‌ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം. രണ്ടുപേര്‍ അറസ്‌റ്റില്‍. പഴുന്നാന കരുവാന്‍പറമ്പില്‍ മണികണ്‌ഠന്‍ (40), മരത്തംകോട്‌ സ്വദേശി മെജോ (29) എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.

വടക്കാഞ്ചേരി റോഡില്‍വച്ചാണ്‌ അനധികൃതമായി റൗണ്ടടിച്ചിരുന്ന പഴുന്നാന സ്വദേശി മണികണ്‌ഠനെ മെജോ ഓട്ടോറിക്ഷ തടഞ്ഞ്‌ പിടികൂടിയത്‌. പിടിവലി സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയതോടെ ജനങ്ങള്‍ തടിച്ചുകൂടി. പോലീസെത്തി രണ്ടുപേരെയും കസ്‌റ്റഡിയിലെടുത്തു. പൊതുസ്‌ഥലത്തുവച്ച്‌ അടിപിടി കൂടിയതിനെതിരേ പോലീസ്‌ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വടക്കാഞ്ചേരി റോഡിലെ ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി. റൗണ്ടടിയുടെ പേരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഡി.ഐ.ജി. പി. വിജയന്‌ കോഴിക്കോട്‌ പൗരാവലി സ്വീകരണം നല്‍കി









Story Dated: Sunday, March 29, 2015 08:28



mangalam malayalam online newspaper

കോഴിക്കോട്‌: സി.എന്‍.എന്‍-ഐ.ബി.എന്‍. ഇന്ത്യന്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുത്ത ഇന്റലിജന്‍സ്‌ ഡി.ഐ.ജി. പി. വിജയന്‍ ഐ.പി.എസിന്‌ കോഴിക്കോട്‌ പൗരാവലി സ്വീകരണം നല്‍കി.


മേയര്‍ പ്ര?ഫ. എ. കെ. പ്രേമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന്‍ ഉപഹാരം കൈമാറി. എം.എല്‍.എ മാരായ എളമരം കരീം, എ.കെ. ശശിധരന്‍, എം.വി. ശ്രേയാംസ്‌ കുമാര്‍, എ. പ്രദീപ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ജമ്മു കാശ്‌മീരില്‍ കനത്ത മഴ; ശ്രീനഗര്‍-ജമ്മു ദേശിയപാത അടച്ചിട്ടു









Story Dated: Sunday, March 29, 2015 08:14



mangalam malayalam online newspaper

ജമ്മു: കാശ്‌മീരില്‍ കനത്ത മഴയെ തുടര്‍ന്ന്‌ ശ്രീനഗര്‍-ജമ്മു ദേശിയപാത താല്‍ക്കാലികമായി അടച്ചു. ഝെലം നദിയിലെ ജലനിരപ്പ്‌ വേഗത്തില്‍ ഉയരുന്നതിനാല്‍ അപകട സാധ്യതകള്‍ മൂന്‍നിര്‍ത്തിയാണ്‌ നടപടി.


കനത്ത മഴയെ തുടര്‍ന്ന്‌ ശനിയാഴ്‌ച പ്രദേശത്ത്‌ 18 വീടുകള്‍ ഉള്‍പ്പെടെ 44 കെട്ടിടങ്ങള്‍ക്ക്‌ കനത്ത കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്‌ച മഴ കനത്തതിനെ തുടര്‍ന്ന്‌ ശ്രീനഗര്‍-ജമ്മു ദേശിയ പാത അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ അടച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ചയും മഴ കനത്തതിനെ തുടര്‍ന്നും ഝെലം നദിയിലെ ജലനിരപ്പ്‌ ഉയരുന്നതും കണക്കിലെടുത്ത്‌ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പാത അടച്ചിടാനാണ്‌ തീരുമാനം.










from kerala news edited

via IFTTT

ആന്ധ്രയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു മരണം









Story Dated: Sunday, March 29, 2015 07:58



ഹൈദരാബാദ്‌: ആന്ധ്രാ പ്രദേശിലെ പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ തീ പിടുത്തത്തിലും സ്‌ഫോടനത്തിലും അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തിന്‌ സമീപമാണ്‌ അപകടം ഉണ്ടായത്‌.










from kerala news edited

via IFTTT

പൂതാടി പഞ്ചായത്തില്‍ സി.പി.എം -കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി











Story Dated: Sunday, March 29, 2015 01:58


പനമരം: പൂതാടി പഞ്ചായത്ത്‌ യോഗത്തില്‍ സി.പി.എം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പദ്ധതി രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇടതുപക്ഷാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ മിനി പ്രകാശ്‌ മറുപടി നല്‍കുന്നതിന്‌ പകരം കെ.കെ വിശ്വനാഥന്‍ മറുപടി പറഞ്ഞതോടെയാണ്‌ വാക്കേറ്റമുണ്ടായത്‌. തുടര്‍ന്ന്‌ നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ പി.എം പൗലോസിന്റെ ഷര്‍ട്ട്‌ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ വലിച്ചു കീറി.


മുക്കാല്‍ മണിക്കൂറോളം സംഘര്‍ഷം തുടര്‍ന്നു. അതിന്‌ ശേഷം ടൗണില്‍ വെച്ചും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പദ്ധതി തയ്യാറാക്കുന്നതില്‍ യു.ഡി.എഫ്‌ മെമ്പര്‍മാര്‍ വന്‍ അഴിമതിയാണ്‌ നടത്തുന്നതെന്നും എല്‍.ഡി.എഫ്‌ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പഞ്ചയത്തിന്റെ വികസന പ്രവര്‍ത്തനത്തിന്‌ പ്രതിപക്ഷ മെമ്പര്‍മാര്‍ എതിര്‌ നില്‍ക്കുകയാണെന്ന്‌ കോണ്‍ഗ്രസും ആരോപിച്ചു. 30-ാം തിയ്യതി ബജറ്റ്‌ അവതരണം നടത്താന്‍ സമ്മതിക്കില്ല എന്ന സമീപനമാണ്‌ എല്‍.ഡി.എഫിന്റേതെന്നും അറിയുന്നു.










from kerala news edited

via IFTTT

ആടിനെ പുലി കൊന്നു











Story Dated: Sunday, March 29, 2015 01:58


ഗൂഡല്ലൂര്‍: ആടിനെ പുലി കൊന്നു. ഗൂഡല്ലൂര്‍ തുപ്പുട്ടിപ്പേട്ട സ്വദേശി ഗൂഡല്ലൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉസ്‌മാന്റെ ആടിനെയാണ്‌ പുലി കൊന്നത്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ സംഭവം. വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നാണ്‌ ആടിനെ പുലി ആക്രമിച്ചത്‌. വിവരമറിഞ്ഞ്‌ എ.സി.എഫ്‌. പുഷ്‌പാകരന്‍, ഗൂഡല്ലൂര്‍ ഫോറസ്‌റ്റ് റെയ്‌ഞ്ചര്‍ ശെല്‍വരാജ്‌ എന്നിവര്‍ സംഭവസ്‌ഥലം സന്ദര്‍ശിച്ചു. ഇവിടെ വനംവകുപ്പ്‌ പുലിയെ പിടികൂടാന്‍ രണ്ട്‌ കൂടുകള്‍ സ്‌ഥാപിച്ചു.










from kerala news edited

via IFTTT

മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു











Story Dated: Sunday, March 29, 2015 06:01


mangalam malayalam online newspaper

കുട്ടനാട്‌: മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു. കാവാലം കുന്നുമ്മ ഇടയാടില്‍വീട്ടില്‍ സുഗുണനാ(63)ണ്‌ മരിച്ചത്‌. ഇളയമകള്‍ സുജിതയുടെ വിവാഹം ഇന്ന്‌ നടക്കാനിരിക്കെ അതിനുള്ള ഒരുക്കങ്ങള്‍ക്കിടെ രാവിലെ 11ഓടെ തേങ്ങാപൊതിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും സമീപവാസികളും ചേര്‍ന്ന്‌ പുളിങ്കുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ രാവിലെ 11-ന്‌. ഭാര്യ: ലക്ഷ്‌മി. മറ്റുമക്കള്‍: അശ്വതി, സുരേഖ . മരുമക്കള്‍: എം.എസ്‌ സന്തോഷ്‌, സന്തോഷ്‌.










from kerala news edited

via IFTTT

രവീന്ദ്രന്‍നായര്‍











Story Dated: Sunday, March 29, 2015 06:01


കുട്ടനാട്‌: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട്‌ ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ്‌ മരിച്ചത്‌. വൈശ്യംഭാഗം എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ കെട്ടിടനിര്‍മാണത്തിനാവശ്യമായ സിമന്റ്‌ ഇറക്കുന്നതിനിടെ കഴിഞ്ഞ 25-നാണ്‌ അപകടമുണ്ടായത്‌. അട്ടിവച്ച സിമന്റ്‌ ചാക്ക്‌ തലയിലേക്ക്‌ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: മഹേശ്വരി. മക്കള്‍: ഐശ്വര്യ, അരവിന്ദ്‌.










from kerala news edited

via IFTTT

ലൂക്കാച്ചന്‍











Story Dated: Sunday, March 29, 2015 06:04


mangalam malayalam online newspaper

മംഗലംഡാം: കാന്തളം കുന്നത്തേല്‍ വീട്ടില്‍ ലൂക്കാച്ചന്‍(72) നിര്യആതനായി. സംസ്‌കാരം ഇന്ന്‌ വൈകീട്ട്‌ നാലിന്‌ മംഗലംഡാം സെന്റ്‌ സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നക്കുട്ടി(തൊടുപുഴ കുഴിക്കണ്ടത്തില്‍ കുടുംബാംഗം). മക്കള്‍: വിന്‍സന്റ്‌, ജോണ്‍സണ്‍, ജയ്‌സണ്‍, ജെസി, ജിന്‍സ്‌. മരുമക്കള്‍: ലീന, മേരിക്കുട്ടി, ഷേര്‍ലി, സാജു, സിനി.










from kerala news edited

via IFTTT

ബാര്‍ കോഴ: തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌









Story Dated: Sunday, March 29, 2015 07:51



തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടങ്ങിയ ഹാര്‍ഡി ഡിസ്‌ക്കാണ്‌ കൈമാറുന്നത്‌. മറ്റ്‌ മന്ത്രിമാരുടെ പേരുകളും നാളെ രഹസ്യമൊഴിയായി നല്‍കുമെന്ന്‌ ബിജു രമേശ്‌ പറഞ്ഞു.










from kerala news edited

via IFTTT