121

Powered By Blogger

Friday, 23 August 2019

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറൻസികളുടെ മൂല്യത്തെ ബാധിച്ചത്. Rupee at 8-month low

from money rss http://bit.ly/2NqlZk8
via IFTTT

Thursday, 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT

കമ്മീഷന്‍ നല്‍കാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ഏറെക്കുറെ ധാരണയായി. ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കുമെന്ന് അന്വേഷിച്ച് നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കും എന്നതിനാക്കുറിച്ചാവട്ടെ ഇത്തവണ; നേരിട്ടും വിതരണക്കാർ വഴിയും ഓൺലൈനിലൂടെയും ഫണ്ടുകളിൽ നിക്ഷേപിക്കാം. നേരിട്ട് ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യാം. നടപടിക്രമങ്ങൾ ആദ്യംവേണ്ടത് ബാങ്ക് അക്കൗണ്ട്. പിന്നെ കെവൈസി രജിസ്ട്രേഷൻ നടത്തുക. ഫണ്ട് സെലക്ട് ചെയ്യുക. ഫണ്ട് കമ്പനിയുടെ ഓഫീസിലോ(എഎംസി)കാർവിഎംഎഫിന്റേയോ കാംസിന്റെയോ ഓഫിസിൽനിന്ന് അപേക്ഷ ഫോമും വിശദവിവരങ്ങളും തേടുക. ഫണ്ടിന്റെ പേരിലുള്ള ചെക്ക് എഴുതി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫോം വാങ്ങിയ ഓഫീസിൽതന്നെ ഏൽപ്പിക്കുക. അതല്ലെങ്കിൽ പ്രസ്തുത ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ച് ഓൺലൈനിലൂടെ നിക്ഷേപം നടത്തുക. കൈവശംവേണ്ട രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ( ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, എംഐസിആർ കോഡ് എന്നിവ), പാൻ നമ്പർ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങൾ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാൽ നിങ്ങൾക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷൻ മതി). കെവൈസിക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കാർവി മ്യൂച്ച്വൽ ഫണ്ടിന്റെയോ, കാംസിന്റെയോ ഓഫീസുകളിൽ നൽകാം. കെവൈസിരജിസ്ട്രേഷന് എഎംസി ഓഫീസുകളും സഹായിക്കും. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഈ സൈറ്റുകളിൽതന്നെ സ്റ്റാറ്റസ് പരിശോധിക്കാനും അവസരമുണ്ട്. http://bit.ly/2JzgD5d http://bit.ly/2LLwRVN http://bit.ly/2Jtnld7 http://bit.ly/2HHRpvA http://bit.ly/2sQk65d എങ്ങനെ നിക്ഷേപിക്കാം മ്യൂച്വൽ ഫണ്ട് വിതരക്കാർ, ബാങ്കുകൾ, സാമ്പത്തിക ഉപദേശകർ എന്നിവർ വഴി ഫണ്ടിൽ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളവർക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാം. അത്തരക്കാർക്ക് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ വഴിയും ഇവയുടെ രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്(CAMS), കാർവി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്സൈറ്റ് വഴിയും നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടാകുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചില കമ്പനികൾക്ക് ഓഫീസുകളുണ്ട്. കാംസ്, കാർവി തുടങ്ങിയ രജിസ്ട്രാർമാർക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതൽ വിവരങ്ങൾ http://bit.ly/2LJISei, http://bit.ly/2Jx14v1 എന്നീ വെബ് സൈറ്റുകളിൽനിന്ന് ലഭിക്കും. നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങൾ മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയിൽ അല്ലെങ്കിൽ തപാൽ വഴി ആവശ്യപ്പെട്ടാൽ കമ്പനികൾ അപേക്ഷാ ഫോറം അയച്ചുതരും. അപേക്ഷയിൽ ബ്രോക്കർ കോഡ് നൽകേണ്ട ഭാഗത്ത് ഡയറക്ട് എന്നെഴുതിയാൽ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ മറക്കേണ്ട. സ്റ്റേറ്റ്മെന്റും മറ്റും ഓൺലൈനിൽ ആവശ്യപ്പെടാൻ ഈ മെയിൽ വിലാസം ആവശ്യമാണ്. ഒപ്പ് ഇടാൻ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നൽകാം. ഫണ്ടിന്റെ പ്ലാനിനൊപ്പം റെഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ എന്നിവയിലേതെങ്കിലും ചേർക്കണം. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുള്ളത്. ഫണ്ടിന്റെ പേരിൽ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സർവീസ് സെന്ററുകളിൽ നൽകണം. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും ഓൺലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയൻസ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വൽ ഫണ്ട് കമ്പനികളും ഓൺലൈൻ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഒരുതവണ രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓൺലൈൻ വഴികഴിയും. ആദ്യത്തെ പർച്ചെയ്സ് ഓഫ്ലൈനായി ചെയ്യുന്നതാണ് നല്ലത്. തുടർന്നുള്ള നിക്ഷേപം ഓൺലൈനിലാകാം. ഡയറക്ട് പ്ലാനുകൾ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കർ, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഇടനിലക്കാർ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവിൽ സാധാരണ പ്ലാനിലുള്ള എൻ.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാൻ പ്രകാരമുള്ള എൻ.എ.വി. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്പനികൾ നൽകുന്ന കമ്മീഷൻ നിക്ഷേപകന് വീതിച്ചു നൽകുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തിൽ വർധന ഉണ്ടാകുന്നത്. വിതരണക്കാർക്കും മറ്റും നൽകുന്ന കമ്മീഷൻ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക. ഇത്രയും നടപടിക്രമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപിയായി(പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി)നിക്ഷേപിച്ചാൽ ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടം ഉറപ്പാക്കാനാകും.സ്റ്റേറ്റ്മെന്റിനൊപ്പം ലഭിക്കുന്ന ചെറിയൊരു ഫോം പൂരിപ്പിച്ചുനൽകിയാൽ ഫണ്ടിൽനിന്ന് പണം പിൻവലിക്കാനും കഴിയും. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2ZeMJuf
via IFTTT

Wednesday, 21 August 2019

സെന്‍സെക്‌സില്‍ 127 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 916 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ, എഫ്എംസിജി ഓഹരികൾ നേട്ടത്തിലുമാണ്. ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യുപിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2MyNAzJ
via IFTTT

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT

Tuesday, 20 August 2019

രാജ്യത്തെ റസ്‌റ്റോറന്റുകള്‍ ഇനി റോബോട്ടുകള്‍ നിയന്ത്രിക്കും

ബെംഗളുരു: ഹോട്ടലുകൾ ഇനി റോബോട്ടുകൾ നിയന്ത്രിക്കും. സപ്ലെയർമാർക്കുപകരും റോബട്ടുകളാകും ഇനി തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഇത്തരത്തിലുള്ള ആദ്യ ഹോട്ടൽ ബാംഗ്ലൂരിലാണ് പ്രവർത്തനം തുടങ്ങുന്നത്. വിജയകരമാണെന്നുകണ്ടാൽ ഉടനെതന്നെ ചെന്നൈയിലും കോയമ്പത്തൂരിലും റോബോട്ട് റെസ്റ്റോറന്റുകൾ പ്രവർത്തനം തുടങ്ങും. ബെംഗളുരുവിലെ ഇന്ദിര നഗറിലാണ് ആദ്യത്തെ ഹോട്ടൽ തുടങ്ങുന്നത്. ഒരെസമയം 50 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇന്തോ-ഏഷ്യൻ വിഭവങ്ങളാകും ഇവിടെ വിളമ്പുക. ആറു റോബോട്ടുകളുടെ സംഘമാകും ഇവിടെ ഉണ്ടാകുക. ഇതിൽ ഒരാൾ വാതിൽ തുറന്നുകൊടുക്കാൻ ചുമതലപ്പെട്ടവനാണ്. ബാക്കിയുള്ളവർ ഭക്ഷണം സപ്ളൈ ചെയ്യും. ഓരോ മേശയിലും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ ജന്മദിനാശംസകളും മറ്റ് ആശംസകളും റോബോട്ടുകൾ നേരും.

from money rss http://bit.ly/2Zd0Zj7
via IFTTT

സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊർജം ഓഹരികളാണ് നഷ്ടത്തിൽ. ഐടി ഓഹരികൾ നേട്ടത്തിലാണ്. ബയോകോൺ, അലംബിക് ഫാർമ, സൺ ഫാർമ, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HvIpgb
via IFTTT

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT

Monday, 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡി.ഡി. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, െകാമേഷ്യൽ മാനേജർ സാദിക് കാസിം, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.

from money rss http://bit.ly/2YY3wlT
via IFTTT

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT

Sunday, 18 August 2019

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡൽഹി: 1,200ലേറെ റസ്റ്റോറന്റുകൾ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിർത്തി. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തർക്കങ്ങളെതുടർന്നാണ് പിന്മാറ്റം. മുംബൈ, ഡൽഹി, ബെംഗളുരു, കൊൽക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്ഷഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓൺലൈൻ സ്ഥാപനങ്ങൾ വൻതോതിൽ കിഴിവ് നൽകുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടർന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാർപ്രകാരം 45 ദിവസത്തെ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.

from money rss http://bit.ly/33EUPeR
via IFTTT

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 37575ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2P1E4r9
via IFTTT