121

Powered By Blogger

Sunday, 29 December 2019

ഡിസംബര്‍ 31നകം ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും

2019 അവസാനിക്കാറായി. ഡിസംബർ 31നുമുമ്പ് ചെയ്തുതീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ട്. അല്ലെങ്കിൽ 2020ൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം ആധാറുമായി പെർമനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനൽകിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബർ 31നകം ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകിയുള്ള ഐടിആർ ഫയലിങ് ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങൾ ഐടി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ പിഴ നൽകി ഡിസംബർ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബർ 31ന് കഴിഞ്ഞാൽ നിങ്ങൾ നൽകേണ്ട പിഴ 10,000 രൂപയാണ്. ചിപ് ഡെബിറ്റ് കാർഡ് ഡിസംബർ 31 കഴിഞ്ഞാൽ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല. പിൻ അടിസ്ഥാനമാക്കിയുള്ള ചിപ് കാർഡുകൾ ഉപയോഗിക്കാൻ ആർബിഐ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോഴും പഴയ കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ കാർഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്. മുൻകൂർ നികുതി 2020-21 അസസ്മെന്റ് വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി(അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തിയതി ഡിസംബർ 15 ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബർ 31ന് അവസാനിക്കും.

from money rss http://bit.ly/2ti58aV
via IFTTT

എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചു

ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate

from money rss http://bit.ly/2MCrIBV
via IFTTT

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം: ബാങ്ക് സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ടിസിഎസ്, ഐടിസി, സൺ ഫാർമ എന്നീ ഓരഹികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. Nifty Bank index hits record high

from money rss http://bit.ly/359C96G
via IFTTT

രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’

കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. ഇന്ത്യയുടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ ഇനങ്ങളും എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ആഘോഷമായി. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മേളയിൽ എക്സ്ചേഞ്ച് ഓഫർ 'വെറ്റ് ആൻഡ് ഡ്രൈ' മോഡൽ വാക്വം ക്ലീനറുകൾക്ക് മേളയിൽ എക്സ്ചേഞ്ച് ഓഫർ സൗകര്യം ലഭ്യമാണ്. 7,950 രൂപ വിലയുള്ള വെറ്റ് ആൻഡ് ഡ്രൈ മോഡൽ മേളയിൽ 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭിക്കും. ഇന്ദ്രജയിലെ മികച്ച കളക്ഷനുകൾ വിലക്കുറവിൽ സോഫകൾക്ക് ഇതിലും കൂടുതൽ ലാഭം മറ്റൊരിടത്തും ലഭിക്കില്ല. കാരണം സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത സൂപ്പർ ഓഫറാണ് 'മാതൃഭൂമി മഹാമേള'യിൽ നൽകുന്നത്. ഇന്ദ്രജ അണിനിരത്തിയിരിക്കുന്ന ഫർണിച്ചർ ഡിസൈൻ കൊണ്ട് തികച്ചും വ്യത്യസ്തമാണ്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നത് എന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച, 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ ഏഴ് സിറ്റർ സോഫ യഥാർത്ഥ വില 1,45,000-വും ഷോറൂം ഡിസ്കൗണ്ട് 1,15,000-നും മേളയിലെ വില 92,000-വും ആണ്. ഫെസ്റ്റിൽ നിന്നും ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചു വർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. മേളയിലെത്താം ചെടികൾ വാങ്ങാം 'മാതൃഭൂമി മഹാമേള'യിൽ ഒരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെടികൾ വാങ്ങാൻ സാധിക്കും. മേള തിങ്കളാഴ്ച അവസാനിക്കുമെങ്കിലും നിങ്ങൾക്കായി പൂന്തോട്ടം ഒരുദിവസം കൂടി ഒരുക്കിയിട്ടുണ്ട്. കാർ സർവീസ് ഇനി 10 മിനിറ്റിൽ കാർ സർവീസ് ചെയ്യാൻ ഇനി 10 മിനിറ്റ് മാത്രം. 'പ്രഷർ വാഷർ' എന്ന സംവിധാനത്തിലൂടെയാണിത്. അതുകൂടാതെ ഇന്റർലോക്ക്, ടൈൽസ്, മതിലിലെ പായൽ എന്നിവ നീക്കം ചെയ്യാനും പ്രഷർ വാഷർ ഉപയോഗിക്കാം. ആഗ്രോ പ്രഷർ വാഷർ മേളയിൽ 4,900 രൂപ മുതൽ ലഭിക്കും.

from money rss http://bit.ly/2rJd9pe
via IFTTT

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT

Saturday, 28 December 2019

എന്‍പിഎസില്‍ നിക്ഷേപിക്കാം; നികുതി ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതൽ ആദായ നികുതിയിളവ് അനുവദിച്ചേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി സർക്കാരിന് നൽകിയ നിർദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അങ്ങനെയെങ്കിൽ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തും. സെക്ഷൻ 80സിസിഡി പ്രകാരമാണ് എൻപിഎസിലെ ടിയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നൽകുന്ന നികുതി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒഴിവാക്കിയിരുന്നു. പെൻഷൻപറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയിൽനിന്ന് 60 ശമതാനമാണ് പിൻവലിക്കാൻ കഴിയുക. (ഇതിൽ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നൽകിയിരുന്നത്). ബാക്കിയുള്ള തുക നിർബന്ധമായും ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ(ആന്വിറ്റി പ്ലാൻ)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയിൽനിന്നാണ് പെൻഷൻ ലഭിക്കുക. എൻപിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം നിലവിൽ എൻപിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. 80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എൻപിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോൾ നിക്ഷേപങ്ങൾക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോൾ കൂടുതൽ നികുതിയിളവ് നേടാം. ഇതുവരെ എൻപിഎസിൽ ചേരാത്തവർക്ക് ഓൺലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പോയന്റ് ഓഫ് സർവീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാൽ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടം സ്വന്തമാക്കാം. NPS: How to maximise income tax benefits

from money rss http://bit.ly/37hWf04
via IFTTT

Friday, 27 December 2019

ആഘോഷമായി മഹാമേള

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണവും ഒരു വീടിനു വേണ്ട എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മഹാമേള. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. കിഡ്സ് സാന്റായിൽനിന്ന് കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ മഹോത്സവമാക്കി മാറ്റാനായി കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാതൃഭൂമി മേളയിൽ കിഡ്സ് സാന്റാ എത്തുന്നു. മേളയുടെ ഭാഗമായി ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് കിഡ്സ് സാന്റാ എന്ന പേരിൽ വിവിധയിനം മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കിഡ്സ് സാന്റാ മത്സരത്തിൽ പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 9544034445 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വീട്ടിലേക്കൊരു കോണി മൂന്ന് അടി മുതൽ അമ്പത് അടി വരെ ഉയരത്തിൽ ജോലി ചെയ്യാവുന്ന അലുമിനിയത്തിൽ വെൽഡ് ചെയ്ത കോണികൾ ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ്. ഏതുയരത്തിലും സുരക്ഷിതമായി ജോലി ചെയ്യാൻ ഇവ സഹായിക്കും. നിലത്ത് നിന്നു കൊണ്ടുതന്നെ ഉയരങ്ങളിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാവുന്ന ട്രീ കട്ടറുകളും ഭാരമുള്ള വസ്തുക്കൾ അനായാസം പടികൾ വഴി കയറ്റി ഇറക്കാവുന്ന ഈസ് ട്രോളികളും ഈസി പ്രോഡക്ടിന്റെ സ്റ്റാളിൽ ലഭിക്കും. ഉത്പന്നങ്ങൾ 40 ശതമാനം ഫ്ലാറ്റ് ഓഫറിലാണ് ലഭിക്കുക. സോളാർ സൂര്യറാന്തൽ വീടിനുള്ളിൽ സ്വയം ചാർജാകുന്ന സോളാർ സൂര്യ റാന്തൽ അമ്പത് ശതമാനം സബ്സിഡിയിൽ മേളയിൽ ലഭിക്കും. കറന്റ് പോയാൽ ആറു മണിക്കൂർ കത്തുന്ന ഇൻവെർട്ടർ ബൾബ് 480 രൂപയ്ക്കും മൂന്ന് എൽ.ഇ.ഡി. ബൾബ് 100 രൂപയ്ക്കും ലഭിക്കും. അൾട്രാസോണിക് മെഷീൻ വീട്ടിലെ ക്ഷുദ്രജീവികളെ അകറ്റുന്നതിന് മെഷീനുകൾ. പാറ്റ, പല്ലി, ഈച്ച, എട്ടുകാലി, എലി എന്നിവയെ വീടിനുള്ളിൽനിന്ന് അകറ്റി നിർത്തുന്ന അൾട്രാ സോണിക് മെഷീൻ 300 രൂപയ്ക്ക് ലഭിക്കും.

from money rss http://bit.ly/2MQ4715
via IFTTT

എസ്.യു.ടിയില്‍ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 30ന് രാവിലെ 9 മുതൽ 12വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9995901412, 9562035454, 9645001472 എന്നീ നമ്പറുകളിൽ പേര് നൽകേണ്ടതാണ്. വിശദവിവരങ്ങൾ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ടെലഫോണിൽ ലഭിക്കും.

from money rss http://bit.ly/2F5JpFP
via IFTTT

പാഠം 53: 2020ല്‍ പുതുതായി തുടങ്ങാം; 12 ശതമാനം ആദായം നേടാം

പുതുവർഷത്തിൽ മികച്ച തുടക്കമാകട്ടെ. ഭാവിയ്ക്കുവേണ്ടി ഇതുവരെ കരുതാത്തവർക്ക് അവസരവും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അത് വീടുവെയ്ക്കലാകാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം. വിദേശ വിനോദയാത്രയാകാം, പെൻഷൻപറ്റിയതിനുശേഷമുള്ള ജീവിതമാകാം..എന്തുമാകാം. അതിനായി ചിട്ടയായി ഇപ്പോൾ നിക്ഷേപിച്ചുതുടങ്ങാം. റിസ്ക് എടുക്കാനുള്ള ഓരോരുത്തരുടെയും ശേഷിയനുസരിച്ച് മികച്ച ഫണ്ടുകൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാം. നിക്ഷേപംദീർഘകാല ലക്ഷ്യത്തിനാകുമ്പോൾ, അതായത് പത്തുവർഷമെങ്കിലും കഴിഞ്ഞുള്ള കാര്യത്തിനാകുമ്പോൾ റിസ്ക് കൂടുതലുള്ള ഫണ്ടുകളുടെ നഷ്ടസാധ്യത കുറഞ്ഞുവരും. റിസ്ക് കൂടുംതോറും ആദായവും വർധിക്കും. ആവശ്യത്തിന് ടേം ഇൻഷുറൻസും(മണിബാക്കും എൻഡോവ്മെന്റ് പ്ലാനുകളുമല്ല)ഹെൽത്ത് ഇൻഷുറൻസും എമർജൻസി ഫണ്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസ എസ്ഐപി ധൈര്യമായി തുടങ്ങാം. അത് മുടക്കംകൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ അപ്പോൾ കഴിയും. എസ്ഐപി ഇടയ്ക്കുവെച്ച് നിർത്താതിരിക്കാനും ശ്രദ്ധിക്കണം. അതിനുള്ള ആർജവം നിക്ഷേപകൻ കാണിക്കണം. 2020 അതിനുള്ള തുടക്കമാകട്ടെ. താഴെ നൽകിയിട്ടുള്ള പട്ടികയിൽനിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാം. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Nippon India Large Cap 7.47 14.91 8.99 Axis Bluechip Fund 19.91 21.72 10.97 HDFC Index Fund - Sensex Plan 16.25 17.67 9.61 ICICI Prudential Bluechip Fund 10.77 14.24 9.37 SBI Bluechip Fund 12.44 12.83 9.83 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 9.57 15.66 12.16 Invesco India Growth Opportunities Fund 11.64 16.73 10.80 Kotak Equity Opportunities Fund 14.03 14.08 10.48 Principal Emerging Bluechip Fund 7.20 13.45 11.09 Sundaram Large and Mid Cap Fund 11.71 15.93 11.18 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 15.89 20.41 13.10 DSP Equity Fund 18.54 16.10 9.71 Canara Robeco Equity Diversified Fund 13.37 17.20 9.12 Kotak Standard Multicap Fund 13.27 15.60 11.30 SBI Focused Equity Fund 16.73 18.38 11.81 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 13.04 19.32 10.32 DSP Midcap Fund 10.09 12.06 10.60 Franklin India Prima Fund 3.55 10.28 9.00 Kotak Emerging Equity Fund 9.10 11.89 10.70 Tata Midcap Growth Fund 6.98 12.56 8.65 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 20.70 15.45 11.88 HDFC Small Cap Fund -9.17 10.98 8.72 L&T Emerging Businesses Fund -8.26 10.36 10.65 Nippon India Small Cap Fund -2.88 10.73 10.20 SBI Small Cap Fund 7.52 15.98 14.43 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 5.11 13.73 10.31 Axis Long Term Equity Fund 16.22 18.73 11.84 DSP Tax Saver Fund 15.38 14.00 11.06 Invesco India Tax Plan 10.03 14.63 10.19 Kotak Tax Saver Regular Plan 13.91 14.32 9.80 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 12.39 13.09 9.55 HDFC Hybrid Equity Fund 7.95 10.71 8.79 ICICI Prudential Equity & Debt Fund 9.44 10.77 9.32 Principal Hybrid Equity Fund 2.83 12.00 9.41 SBI Equity Hybrid Fund 14.00 13.83 10.30 feedbacks to: antonycdavis@gmail.com

from money rss http://bit.ly/2F1Jdra
via IFTTT

അടുത്തയാഴ്ച മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് നിരക്കില്ല

2020 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ(എൻഇഎഫ്ടി)സൗജന്യമായിരിക്കും. സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് റിസർവ് ബാങ്കിന്റെ പുതുവത്സര സമ്മാനമാണിത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ നെഫ്റ്റ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കരുതെന്ന് ആർബിഐ ഡിസംബർ 16ന് വിജ്ഞാപനമിറക്കിയിരുന്നു. നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയുള്ള എൻഇഎഫ്ടി ഇടപാടുകൾ ഇതോടെ സൗജന്യമാകും. Furthering Digital Payments – Waiver of Charges – National Electronic Funds Transfer (NEFT) Systemhttps://t.co/yr0Y4prPNS — ReserveBankOfIndia (@RBI) December 16, 2019 ഈയിടെ എൻഇഎഫ്ടി വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്തുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബാങ്ക് അവധിദിവസങ്ങളിലും ഇടപാട് നടത്താം. നേരത്തെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനംവഴി പണമിടപാട് നടത്താൻകഴിയുക. യുപിഐ, ഐഎംപിഎസ് വഴി നിലവിൽ വൻതുകകൾ കൈമാറാൻ കഴിയില്ല. എൻഇഎഫ്ടി ഇടപാട് 365 ദിവസവും 24 മണിക്കൂറും സാധ്യമായതോടെ ഈ അസൗകര്യം നീങ്ങി. No charges on NEFT online money transfer from next week

from money rss http://bit.ly/2EZJcnN
via IFTTT

നിക്ഷേപവും ഉപഭോഗവും തിരിച്ചുപിടിക്കുക വെല്ലുവിളി -റിസർവ് ബാങ്ക് സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്

മുംബൈ: വളർച്ചയുടെ രണ്ടു പ്രധാനഘടകങ്ങളായ ഉപഭോഗവും സ്വകാര്യനിക്ഷേപവും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിലാണ് പരാമർശം. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതുകൂടിയായപ്പോൾ സ്ഥിതി രൂക്ഷമായെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള മൂലധനവരവിൽ പുരോഗതിയുണ്ട്. എന്നാൽ കയറ്റുമതിമേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഗോളവിപണികളിലെ മാന്ദ്യമാണ് ഇതിനുകാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികസംവിധാനം വളർച്ച കാണിക്കുന്നില്ല. 'ബ്രെക്സിറ്റ്' വൈകുന്നതും വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും എണ്ണവിപണിയിലെ തടസ്സങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമെല്ലാം ആഗോളവളർച്ച കുറയാൻ കാരണമായിട്ടുണ്ട്. ഇതെല്ലാംചേർന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോർത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങൾ കൃത്യമായി ഉടൻ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആർ.ബി.ഐ. പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നിൽക്കുകയാണ്. വളർച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളിൽ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തിൽനിന്ന് 2020 സെപ്റ്റംബർ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും ആർ.ബി.ഐ. പറയുന്നു. വായ്പാ വളർച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. സാമ്പത്തികവളർച്ചാമുരടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയിലെ വായ്പാവളർച്ച കുറയുകയാണ്. സെപ്റ്റംബറിലിത് 8.7 ശതമാനമാണ്. എന്നാൽ സ്വകാര്യബാങ്കുകളിലിത് ഇരട്ടയക്കത്തിലുണ്ട്. 16.5 ശതമാനം. തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെ ബാധിക്കുന്നു. പാപ്പരത്തനിയമപ്രകാരം ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ആർ.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. Content Highlights:Reserve Bank of India economy

from money rss http://bit.ly/2tVYiIB
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ വിപണിയിൽ മുന്നേറ്റം. നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ ഇടപെട്ടതാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടനെ യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസമാണ് നിക്ഷേപകർക്ക് പ്രചോദനമായത്. ഇതേതുടർന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ. Sensex ends up 411 points at 41,575

from money rss http://bit.ly/2Q19TPq
via IFTTT

പത്ത് ദിവസത്തിനിടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 920 രൂപ

കൊച്ചി: സ്വർണവില പവന് 28,920 രൂപയായി. ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. 13 ദിവസംകൊണ്ടാണ് 920 രൂപയുടെ വർധനവുണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ വില. ഡിസംബർ 13ലെ 3,500 രൂപയിൽനിന്ന് 115 രൂപയാണ് ഗ്രാമിന്റെ വിലയിൽ വർധനവുണ്ടായത്. ഇതിനുമുമ്പ് പവന്റെ വില ഡിസംബർ നാലിന് 28,640 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ഓരോദിവസവും വില ഇടിയുകയായിരുന്നു. ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു. ഡിസംബർ 17ന് വില വീണ്ടും ഉയർന്ന് 28,360ലെത്തിയെങ്കിലും പിന്നീടുള്ള അഞ്ചുദിവസവും വില മാറ്റമില്ലാതെ തുടർന്നു. പിന്നീടാണ് വീണ്ടും വിലവർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി വർധിച്ച ആഗോള വിപണിയിലെ സ്വർണവിലയിൽ ഇന്ന് ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് ഒരുശതമാനം വിലയിടിഞ്ഞ് 1,509.56 ഡോളറായി. 17 മാസം നീണ്ടുനിന്ന് യുഎസ്-ചൈന താരിഫ് തർക്കങ്ങളെതുടർന്ന് ഈവർഷം സ്വർണവിലയിൽ 18 ശതമാനമാണ് വർധനവുണ്ടായത്.

from money rss http://bit.ly/2SqaWKe
via IFTTT

Thursday, 26 December 2019

ലോക്കല്‍ തീവണ്ടിയും എസിയായി; ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും വിരാർ സ്റ്റേഷനുമിടയിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് സർവീസ് ദീർഘിപ്പിക്കുകയും ആഴ്ചയിൽ ഏഴുദിവസമാക്കുകയുമായിരുന്നു. വനിതകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചർച്ച്ഗേറ്റിൽനിന്ന് സർവീസ് നടത്തുമ്പോൾ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികൾക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളിൽ ഏഴു സീറ്റുകൾവീതം മുതിർന്നവർക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളിൽ പത്തസീറ്റുകൾ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. സബർബൻ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസൺ ടിക്കറ്റ് ഇനത്തിൽ ഈകാലയളവിൽ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരിൽനിന്ന് 11,00,81,022 രൂപയും ലഭിച്ചു. 95.81 ലക്ഷം പേരാണ് ഈകാലയളവിൽ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്. first AC local train earns more than ₹40 crore

from money rss http://bit.ly/2sfP0qC
via IFTTT

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി

അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതൽ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Introducing the OTP-based cash withdrawal system to help protect you from unauthorized transactions at ATMs. This new safeguard system will be applicable from 1st Jan, 2020 across all SBI ATMs. To know more: http://bit.ly/2tX87Gt #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe — State Bank of India (@TheOfficialSBI) December 26, 2019 കൂടുതൽ വിവരങ്ങൾ അറിയാം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. SBI to introduce new way of ATM cash withdrawal from 1st January

from money rss http://bit.ly/34Yl3sq
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 12186ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 943 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഒഎൻജിസി തുടങ്ങിയവ 07 ശതമാനം മുതൽ 1.2 ശതമാനംവരെ ഉയർന്നു. ഓട്ടോ ഓഹരികളിൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ടിവിഎസ് മോട്ടോർ, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികൾ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എ്ച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2Q0V3Z9
via IFTTT

സെന്‍സെക്‌സ് 297 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. Sensex falls 297pts

from money rss http://bit.ly/37kEc9B
via IFTTT

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകർ 2019 കലണ്ടർ വർഷത്തിൽ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യൺ ഡോളർ) രൂപയാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്നതുകയാണിത്. നിക്ഷേപമേറെയും ലാർജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു. 2013 കലണ്ടർ വർഷത്തിലാണ് ഇതിൽകൂടുതൽ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യൺ ഡോളർ. 2019 കലണ്ടർ വർഷത്തിലെ നാലാം പാദ(ഒക്ടോബർ-ഡിസംബർ)ത്തിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്പത്തെ പാദ(ജൂലായ്-സെപ്റ്റംബർ)ത്തിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 22,463 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യ, തയ് വാൻ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ആറ് രാജ്യങ്ങളിൽ 24 ബില്യൺ ഡോളറാണ് നവംബർ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യൺ ഡോളർ ഈ രാജ്യങ്ങളിൽനിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകൾക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടർന്ന് 2017 കലണ്ടർവർഷത്തിൽ സെൻസെക്സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകർ 51,252 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. നടപ്പ് കലണ്ടർ വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 52,850 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിക്ഷേമെത്തിയതോടെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതൽ 56 ശമതാനംവരെയാണ് ഈ കാലയളവിൽ ഈ കമ്പനികളുടെ ഓഹരികൾ നിക്ഷേപകന് നൽകിയ ആദായം. Foreign investors have invested Rs 1 lakh crore in the countrys stock market in 2019

from money rss http://bit.ly/2QnHrWy
via IFTTT

12 ശതമാനംവര്‍ധന: എസ്‌ഐപിയില്‍ നിക്ഷേപമായെത്തിയത് 90,094 കോടി

2019 ജനുവരി മുതൽ നവംബർ മാസംവരെ മ്യൂച്വൽ ഫണ്ട് എസ്ഐപി ഇനത്തിൽ നിക്ഷേപമായെത്തിയത് 90,094 കോടി രൂപ. ദീർഘകാല ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് 11 മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇതേകാലയളവിൽ 80,645 കോടിയുടെ നിക്ഷേപമാണ് എസ്ഐപിവഴിയെത്തിയത്. ഈ കാലയളവിൽ നിഫ്റ്റി 50 സൂചിക 11.95 ശതമാനം നേട്ടം നൽകിയപ്പോൾ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടമാണ് നിക്ഷേപകന് നൽകിയത്. നിഫ്റ്റി മിഡ് ക്യാപ് 0.2ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 12.3ശതമാനവും നഷ്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷം ഓരോമാസവും ശരാശരി 9,55,000 പുതിയ എസ്ഐപികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരുഎസ്ഐപിയിലൂടെ എത്തിയ ശരാശരി നിക്ഷേപം 2,800 രൂപയുമാണ്. ഒറ്റത്തവണ നിക്ഷേപത്തേക്കാൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് നിക്ഷേപകർകൂടുതൽ താൽപര്യംകാണിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, ചെറു നിക്ഷേപ പദ്ധതികൾ എന്നിവയിൽനിന്നൊരുമാറ്റം പ്രകടമാണെന്നും ഇവർ പറയുന്നു. ദീർഘകാല ലക്ഷ്യം മുൻനിർത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാൽ ഭാവിയിൽ മികച്ചആദായം നേടാമെന്നതരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയ്ക്കിടയിൽ അവബോധം സൃഷ്ടിച്ചതായി സാമ്പത്തിക ആസുത്രകർ പറയുന്നു. 100 രൂപ മുതൽ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

from money rss http://bit.ly/2QnSHCz
via IFTTT

Wednesday, 25 December 2019

നിരക്ക് വര്‍ധന: മൊബൈല്‍ വരിക്കാര്‍ പ്രതിമാസ പ്ലാനിലേയ്ക്ക് മാറിയേക്കും

മുംബൈ: താരിഫ് വർധന ഭാരമാകുന്നതോടെ ദീർഘകാല റീച്ചാർജുകൾ ഉപഭോക്താക്കൾ ഉപേക്ഷിച്ചേക്കും. ഇതിനെ മറികടക്കാൻ ഭാരതി എയർടെൽ, ജിയോ ഇൻഫോകോം തുടങ്ങിയ കമ്പനികൾ ഇളവുകളോടെ 12 മാസത്തെ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മാസത്തെ റീച്ചാർജ് പ്ലാനുകളിലേയ്ക്ക് മാറാതിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. താരിഫിൽ 40 ശതമാനമാണ് ടെലികോം കമ്പനികൾ വർധനവുവരിത്തിയത്. തുടർമാസങ്ങളിലാണ് ഇതിന്റെ ഭാരം വരിക്കാർക്ക് അനുഭവപ്പെട്ടുതുടങ്ങുക. 84 ദിവസത്തേയ്ക്ക് 300 രൂപ നിലവാരത്തിൽ റീച്ചാർജ് ചെയ്യാവുന്ന പ്ലാനുകളാണ് 500ൽകൂടുതൽ രൂപയിലേയ്ക്ക് മാറിയത്. നിലവിലെ പ്ലാൻ കാലാവധി മാറുന്നതോടെ എപ്രകാരമായിരിക്കും ഉപഭോക്താക്കൾ പ്രതികരിക്കുകയെന്ന ആശങ്ക ടെലികോം കമ്പനികൾക്കുണ്ട്. ദീർഘകാല പ്ലാനുകളിൽനിന്ന് പ്രതിമാസ പ്ലാനുകളിലേയ്ക്ക് മാറുന്നതോടൊപ്പം രണ്ടാമതൊരു കണക്ഷൻ വേണ്ടെന്നുവെയ്ക്കാനും ഉപഭോക്താവ് തയ്യാറായേക്കും. അതേസമയം, നിരക്ക് വർധന ഭാരമാകില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. പത്തുവർഷം മുമ്പ് വാർഷിക വരുമാനത്തിന്റെ ആറുശതമാനം മൊബൈൽ ബില്ലിനായി ചെലവഴിച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ശതമാനംമാത്രമാണ് വരുന്നതെന്നും കമ്പനികൾ പറയുന്നു. നിരക്ക് വർധനയിലൂടെ വൊഡാഫോൺ ഐഡിയയുടെ ഒരുവ്യക്തിയിൽനിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽനിന്ന് 143 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. എയൽടെലിന്റേതാകട്ടെ 128 രൂപയിൽനിന്ന് 150 രൂപയായും ജിയോയുടേത് 140 രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് നിലവിൽ 35 കോടിയിലേറെ വരിക്കാരാണുള്ളത്. വൊഡാഫോൺ ഐഡിയയ്ക്ക് 31.1കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരുക്കാരുണ്ട്. Rate hike: Mobile subscribers may switch to monthly plan

from money rss http://bit.ly/34W40ab
via IFTTT