121

Powered By Blogger

Monday, 3 February 2020

പേരിൽ നാടൻമുട്ട;കിട്ടുന്നത് നിറംമാറ്റിയത്

കോയമ്പത്തൂർ: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ച് നാടൻ കോഴിമുട്ട തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കുക, നാടൻമുട്ടയെന്നപേരിൽ വിപണിയിലെത്തുന്നതിൽ നിറംമാറ്റിയ കോഴിമുട്ടകളും. കേരളത്തിലേക്ക് വൻതോതിൽ കോഴിമുട്ടയെത്തുന്ന തമിഴ്നാട്ടിൽനിന്നുതന്നെയാണ് ഈ നിറം കലർന്ന തട്ടിപ്പും. നിറംമാറ്റി മുട്ട വിപണിയിൽ നാടനെന്നപേരിൽ എത്തിക്കുന്ന വിവരം ലഭിച്ചതോടെ കോയമ്പത്തൂരിൽ ആറ് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 3,900 മുട്ടകൾ കഴിഞ്ഞദിവസം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി ഉദ്യോഗസ്ഥൻ തമിഴ്ശെൽവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇറച്ചിയും മുട്ടയും കൂടുതൽ വിറ്റുപോവുന്ന ഞായറാഴ്ചയാണ് വ്യാജ നാടൻമുട്ടയും കൂടുതലെത്തുന്നത്. അതുകൊണ്ട് ഞായറാഴ്ചയായിരുന്നു പരിശോധന. രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ തുടങ്ങിയവ ഉപയോഗിച്ചാണ് നിറം മാറ്റുന്നത്. ലഗോൺ മുട്ടക്കോഴിയിടുന്ന വെള്ളമുട്ടകളാണ് വിപണിയിൽ കൂടുതലുമെത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദകകേന്ദ്രമായ തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്കുൾപ്പെടെ മുട്ടയെത്തുന്നത്. ഇവിടെനിന്ന് വൻതോതിൽ കയറ്റുമതിയുമുണ്ട്. കയറ്റുമതിക്ക് മുട്ടകൾക്ക് നിശ്ചിത തൂക്കം ആവശ്യമാണ്. തൂക്കം കുറവുള്ള മുട്ടകൾ തരംതിരിച്ച് മാറ്റും. ഇതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. തൂക്കവും വലിപ്പവും കുറവുള്ളവയാണ് നാടൻ കോഴിമുട്ടകൾ. നാമക്കലിൽനിന്നും സേലത്തുനിന്നും മറ്റും വലിപ്പം കുറഞ്ഞ മുട്ടകൾ വാങ്ങി നിറംമാറ്റിയാണ് നാടൻമുട്ട എന്നപേരിൽ ഇടനിലക്കാർ വിപണിയിലെത്തിക്കുന്നത്. വിപണയിലുള്ള സൽപേരിന് കളങ്കമുണ്ടാവുമെന്നതിനാൽ പ്രധാന മുട്ട ഉത്പാദകരൊന്നും ഇത്തരം തട്ടിപ്പ് നടത്താറില്ല. അഞ്ചുരൂപയ്ക്ക് വെള്ളമുട്ട വിൽക്കുമ്പോൾ നാടൻമുട്ടയെന്ന പേരിൽ ഏഴും എട്ടും രൂപയ്ക്കാണ് നിറംമാറ്റിയ മുട്ട വിൽക്കുന്നത്. കടയിൽനിന്ന് വാങ്ങുമ്പോൾ ഉപഭോക്താവിന് ഈ തട്ടിപ്പ് എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല. എന്നാൽ, കുറച്ചുനേരം വെള്ളത്തിലിട്ടാൽ നിറം ഇളകിവരുന്ന തരത്തിലുള്ള വ്യാജൻമാരുമുണ്ട്. വ്യാജനെ തിരിച്ചറിയാനുള്ള ഒരു വഴിയും അതാണ്. ഉയർന്നവില കൊടുത്തിട്ടും നാടൻമുട്ടയുടെ ഗുണമുണ്ടാവില്ല എന്നതാണ് നിറംമാറ്റിയ മുട്ടയുടെ പ്രശ്നം.

from money rss http://bit.ly/2Sb3iSc
via IFTTT

സെന്‍സെക്‌സ് കുതിച്ചു; 400 ലേറെ പോയന്റ് നേട്ടം

മുംബൈ: ബജറ്റ് ദിനത്തിലെ തളർച്ചയിൽനിന്ന് ഓഹരി വിപണി കരകയറി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തിൽ 11,800 നിലവാരത്തിലുമെത്തി. സെൻസെക്സ് ഓഹരികളിൽ എച്ച്ഡിഎഫ്സി മുന്നുശതമാനത്തോളം ഉയർന്നു. റിലയൻസ് 1.5ശതമാനവും ടിസിഎസ്, ഇൻഫോസിസ് എന്നിവ ഒരുശതമാനവും നേട്ടത്തിലാണ്. കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉൾപ്പടെ മറ്റ് ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 351 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, കോൾ ഇന്ത്യ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 400 points in opening trade

from money rss http://bit.ly/397KQk2
via IFTTT

ചൂണ്ടയിൽ ചൈനീസ് ഇരകൾ; കുരുങ്ങുന്നത് ഭീമൻ മീനുകൾ

ചൂണ്ടയിൽ കുടുങ്ങിയ നെടുവ മീനുമായി നിസാമുദീൻ കൊല്ലം: ചൂണ്ടയിടാൻ ഇനി ഇരതേടിപ്പോകേണ്ടതില്ല. കൃത്രിമ ഇരകൾ വിപണി കീഴടക്കുന്നു. ചൂണ്ടയിടുന്നത് ഹോബിയാക്കിയവരുടെ പുതിയഹരമാണ് ചൈനയിൽനിന്നുള്ള ഇത്തരം കൃത്രിമ ഇരകൾ. ഭീമൻ മീനുകൾവരെ ഇതിൽ കുടുങ്ങുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പുത്തൻ ചൂണ്ടകൾക്കൊപ്പം ഇരകളും വിപണിയിൽ വ്യാപകമായിരിക്കുകയാണ്. ഓൺലൈൻ വിപണിയിലും ഇവ സജീവം. ജീവനുള്ള കൊഞ്ചുപോലുള്ള ഇരകളെ കിട്ടും, ചുരുങ്ങിയ വിലയ്ക്ക്. എന്നാൽ വമ്പൻ മീനുകളെ കുരുക്കാൻ ചൂണ്ട സഹിതമുള്ള കൃത്രിമ മീനുകളെയാണ് ഉപയോഗിക്കുന്നത്. ഫിഷിങ് ലൂർ എന്നറിയപ്പെടുന്ന ഇവയ്ക്ക് 150 രൂപമുതൽ 4,000 രൂപവരെയുണ്ട്. ഫിഷിങ് ഷാഡ് ആണ് മറ്റൊരിനം. ഇവ റബ്ബർ കൊണ്ട് നിർമിച്ചവയാണ്. മീനിന്റെ രൂപവും നിറവുമുള്ളവ. ചിലതിന് മീനുകളെ ആകർഷിക്കാനുള്ള കൃത്രിമ മണവും ഉണ്ട്. സദ്കി എന്നറിയപ്പെടുന്ന മാലപോലെ ഇരകളെ കോർത്ത് ഒരേസമയം ഒട്ടേറെ മീനുകളെ പിടിക്കുന്ന രീതിയും വ്യാപകം. പുലിമുട്ടിലും കൊല്ലം ശക്തികുളങ്ങര ഫിഷിങ്ഹാർബറിനപ്പുറം കടലും കായലും സംഗമിക്കുന്നിടത്തും ഇത്തരം ചൂണ്ടയുമായിരിക്കുന്ന ഒരുപാടുപേരെ കാണാം. ചാത്തൻസേവാമഠം, വിളക്കുമാടം ഗ്രൂപ്പ്, ഷോർലൈൻ ടാക്കിൾ... ചൂണ്ടയിടൽ ഹോബിയാക്കിയവരുടെ വാട്സാപ്പ് ഗ്രൂപ്പും അനുദിനം ഉടലെടുക്കുന്നുണ്ട് കൊല്ലത്ത്. ചൂണ്ടയുമായി ഇവർ സഞ്ചരിക്കുന്ന ദൂരമോ? തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ, പിന്നെ പെരുമാതുറ, തമിഴ്നാട്ടിലേക്ക് കടന്ന് പൂംപുഹാർ, തൂത്തുക്കുടി അങ്ങനെ പോകുന്നു. 750 മുതൽ 60,000 രൂപവരെയുള്ള ഫിഷിങ്റോഡ് അഥവാ ചൂണ്ട ഇവിടെ ലഭ്യമാണ്. അതിനേക്കാൾ കൂടിയതും വിപണിയിലുണ്ട്. ഇതിൽ ചുറ്റിയിടുകയും ആവശ്യാനുസരണം അയച്ചും മുറുക്കിയും ഉപയോഗിക്കുകയും ചെയ്യുന്ന നൂലിന് 300 മീറ്ററിന് 300 രൂപ മുതൽ 6,000-7,000 ഒക്കെയാണ് വില. വില കൂടുന്തോറും ബലം കൂടും. ഇത് കറക്കാൻ ഉപയോഗിക്കുന്ന റീലിന് 1,000 മുതൽ 30,000 വരെയാണ് വില. ഇതെല്ലാംകൂടെ ചേരുമ്പോൾ ചൂണ്ടയിടലിന്റെ മൂലധനം വിചാരിച്ചിടത്തൊന്നും നിൽക്കില്ല. “ചിലപ്പോൾ വലിയ മീൻ വിൽക്കുമ്പോൾ നല്ല വില ലഭിക്കും. പക്ഷേ പണത്തെക്കാൾ ഇതിന്റെ ഹരമാണ് പ്രധാനം”-നിസാമുദീൻ പറഞ്ഞു.

from money rss http://bit.ly/3b8MwMk
via IFTTT

സെന്‍സെക്‌സ് 137 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തെ അതിജീവിച്ച് സെൻസെക്സ് 137 പോയന്റ് ഉയർന്ന് 39,872ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 46 പോയന്റ് നേട്ടത്തിൽ 11,708ലിലും. നെസ് ലെ ഇന്ത്യ(6%), ഹിന്ദുസ്ഥാൻ യുണലിവർ(5%), ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ(4%വീതം)നേട്ടമുണ്ടാക്കി. അതേസമയം, ഐടിസി മൂന്നുശതമാനവും ടിസിഎസ് രണ്ടുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ മിക്കവാറും സൂചികകൾ നേട്ടത്തിലായിരുന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ലോഹം, സ്വകാര്യ ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 212 പോയന്റും സ്മോൾ ക്യാ്പ് സൂചിക 50 പോയന്റും ഉയർന്നു. കൊറോണ വൈറസ് ബാധ ചൈന ഉൾപ്പടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ വിപണികളെ ബാധിച്ചു. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലെ മിക്കവാറും സൂചികകൾ നഷ്ടത്തിലായിരുന്നു. The Sensex ended 137 points higher

from money rss http://bit.ly/38X2p6q
via IFTTT

നികുതി ഘടനയിലെമാറ്റം ബാധിക്കുക ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും

നികുതി ഘടനയിൽ വരുത്തിയമാറ്റം കൂടുതൽ ബാധിക്കുക ലൈഫ് ഇൻഷുറൻസിനെയും ടാക്സ് സേവിങ് ഫണ്ടുകളെയും. 80സി വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ പരിധിയിൽ വരുന്ന ലൈഫ് ഇൻഷുറൻസ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്) എന്നിവ പുതിയ ടാക്സ് ഘടന സ്വീകരിക്കുന്നതോടെ പുറത്താകും. ശമ്പള വരുമാനക്കാരായ നിരവധിപേർ നികുതിയിളവിനായി നിക്ഷേപം നടത്തയിരുന്നത് ഈ പദ്ധതികളിലാണ്. ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിൽ ചേരാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ ഒരുകാരണം നികുതി ഒഴിവ് ലഭിക്കുമെന്നതാണ്. സാമ്പത്തികവർഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് ഈ ഇളവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിക്ഷേപകരുടെ പ്രതികരണം നിരീക്ഷിച്ചുവരികയാണ്. ഏതായാലും ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ജനുവരി-മാർച്ച് കാലയളവിലാണ് നികുതിയിളവിനായി പദ്ധതിയിൽ ചേരുന്നതും പ്രീമിയം കൂടുതലായി അടയ്ക്കുന്നതും. അതുകൊണ്ടുതന്നെ തുടർന്നുള്ള മാസങ്ങളിൽ ഇത് വിപണിയിൽ പ്രതിഫലിക്കും. മ്യൂച്വൽ ഫണ്ടുകൾ പഴയ നികുതി സ്ലാബിൽ തുടരാൻ ആഗ്രഹിക്കുന്നവർമാത്രമാണ് ഇനി ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുക. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിയഡ് ഉള്ളതിനാൽ നിക്ഷേപകരിൽ പലരും നികുതി കിഴിവിനായി ടാക്സ് സേവിങ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. ലൈഫ് ഇൻഷുറൻസിനുപോലും അഞ്ചുവർഷമാണ് നിക്ഷേപം കൈവശം സൂക്ഷിക്കേണ്ടത്. 2019 ഡിസംബറിലെ കണക്കുപ്രകാരം ടാക്സ് സേവിങ് ഫണ്ടുകളിലെ മാത്രം മൊത്തം നിക്ഷേപം 99,817 കോടി രൂപയാണ്. 2018ലെ കണക്കുപ്രകാരം 88,512 കോടിയും 2017 ഡിസംബറിലേതുപ്രകാരം 80,891 കോടി രൂപയുമാണ്. നിക്ഷേപവും നികുതിയിളവുകളും മറ്റുമുള്ള നൂലമാലകൾ ഒഴിവാക്കാൻ പുതുതലമുറ ടാക്സ് സേവിങ് ഫണ്ടുകളെയും ലൈഫ് ഇൻഷുറൻസിനെയും പടിക്കുപുറത്തുനിർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. ഇവയെല്ലാം ഒഴിവാക്കി പുതിയ നികുതി ഘടന സ്വീകരിക്കാനാകും മില്ലേനിയൽസിന് താൽപര്യം.

from money rss http://bit.ly/2GMJf79
via IFTTT

Sunday, 2 February 2020

ആദായ നികുതി: പഴയതോ പുതിയതോ ഏതാണ് മെച്ചം?

കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ദിനങ്ങളായിരുന്നു ഞായറാഴ്ച. ആദായ നികുതി പുതിയത് സ്വീകരിക്കണോ? പഴയത് തുടരണോ? മാധ്യമങ്ങളും സോഷ്യൽ മീഡിയയും പുറത്തുവിട്ട കണക്കുകളും വിവിധ നികുതി സ്ലാബുകളിലുള്ളവർ നൽകേണ്ടിവരുന്ന നികുതികളും വിശകലനം ചെയ്ത് ഒന്നും മനസിലാകാതെ പലരും പിൻവാങ്ങി. പഴയതോ പുതിയതോ? ആദായ നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുപകരം സങ്കീർമമാക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്തത്. പുതിയതോ പഴയതോ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് നികുതി ദായകർ. ഓരോരുത്തരും വ്യത്യസ്ത വരുമാനക്കാരായതിനാൽ പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി കണക്കാക്കി കുറവ് ഏതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കകുയെന്നതാണ് ഉചിതം. പുതിയ നികുതി സ്ലാബുകളിലേയ്ക്ക് മാറുന്നവർ പിന്നീടുള്ള വർഷങ്ങളിലും നിർബന്ധമായും അത് തുടരേണ്ടിവരുമെന്നകാര്യം മറക്കേണ്ട. ഈ സാഹചര്യത്തിൽ നികുതിയിളവുകളും കിഴിവുകളുമായി 2.5 ലക്ഷം രൂപയെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ പഴയ സ്ലാബിൽതന്നെ തുടരുന്നതാണ് ഉത്തമം. എങ്ങനെയെന്ന് നോക്കാം 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനാണ് നികുതിയൊഴിവുള്ളത്. ശമ്പളവരുമാനക്കാർക്ക് 50,000 രൂപ സ്റ്റാന്റേഡ് ഡിഡക് ഷനും ലഭിക്കും. അതിന് നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. ബാക്കിയുള്ള രണ്ടുലക്ഷത്തിനുകൂടി ഇളവ് കണ്ടെത്തിയാൽമതി. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക. 50,000 രൂപയിൽകൂടുതൽ വീട്ടുവാടക അലവൻസ് ഒഴിവ് ലഭിക്കുമെങ്കിൽ 2.50 ലക്ഷത്തിലെത്തിക്കാം. അതുമല്ല, ഭവനവായ്പ പലിശ, 50,000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപം എന്നിവയിലേതെങ്കിലുമുണ്ടെങ്കിൽ പുതിയ സ്ലാബിലേയ്ക്ക് മാറുന്നത് നിങ്ങൾക്ക് ഗുണകരമാകില്ല. മറ്റ് നിരവധി ചെലവുകളും നികുതി ഇളവിനായി പരിഗണിക്കാം. രണ്ടുകുട്ടികൾക്കുവരെയുള്ള ട്യൂഷൻ ഫീസ് പോലുള്ളവ 80സി വകുപ്പിൽ ഉൾപ്പെടുത്താം. ലൈഫ് ഇൻഷുറൻസ്- ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, വീട്ടുവാടക, ഭവനവായ്പ എന്നിങ്ങനെ പോകുന്നു കിഴിവുകൾ. ഇതെല്ലാം പരിഗണിക്കുമ്പോൾ എല്ലാംകൂടി രണ്ടര ലക്ഷമെങ്കിലും നിങ്ങൾക്ക് കിഴിവുചെയ്യാനുണ്ടെങ്കിൽ പഴയ സ്ലാബിൽ തുടരുന്നതുതന്നെയാകും ഉചിതം. നിക്ഷേപങ്ങളൊന്നും നടത്താനില്ല, കിഴിവുകളുമില്ല എങ്കിൽ പുതിയ രീതി തിരഞ്ഞെടുക്കാം. അത്തരക്കാർക്ക് ബജറ്റ് പ്രഖ്യാപനം ഗുണകരമാണ്. തൽക്കാലം അതവിടെ നിൽക്കട്ടെ ഇനിയും വ്യക്തതവരാത്ത ഒരുപാടുകാര്യങ്ങളുള്ളതിനാൽ തൽക്കാലം കണക്കുകൂട്ടലുകൾക്ക് വിരമാമിടുന്നതാകും ആശയക്കുഴപ്പമുണ്ടാക്കുന്നതിലും നല്ലത്. 2020 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേയ്ക്കുള്ള ആദായ നികുതി ബാധ്യതയാണിത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയിളവുകൾക്കുള്ള നിക്ഷേപം നടത്താനുള്ള അവസാന തിയതി 2020 മാർച്ച് 31 ആണെന്ന് ഓർക്കുക. ശമ്പള വരുമാനക്കാരാണെങ്കിൽ നേരത്തെതന്നെ നിക്ഷേപം നടത്തി അതിന്റെ രേഖകൾ ഓഫീസിൽ നൽകേണ്ടിവരും. അല്ലെങ്കിൽ നികുതി പിടിച്ചശേഷമായിരിക്കും അടുത്തമാസം ശമ്പളം കയ്യിൽകിട്ടുക. Income Tax: Which is Better, Old or New?

from money rss http://bit.ly/2Sb93iU
via IFTTT

പവര്‍ഗ്രിഡ് ഡയറക്ടറായി വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു

ബെംഗളൂരു: കേന്ദ്ര സർക്കാർ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായി (പേഴ്സണൽ) വിനോദ് കുമാർ സിങ്ങിനെ നിയമിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റത്. കഴിഞ്ഞ ഏതാനും വർഷങ്ങളായ പവർഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തിൽ സീനിയർ ജനറൽ മാനേജർ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാർ സിങ്ങാണ്. 30 വർഷത്തിധികമായി അദ്ദേഹം പവർഗ്രിഡില്ലെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. Content Highlights:Vinod kumar Singh Assumes Charge Of Director (Personnel), POWERGRID

from money rss http://bit.ly/390fhZA
via IFTTT

കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൂപ്പര്‍ കാറുകളുടെ ഫണ്‍ഡ്രൈവ്

കോട്ടയം: കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് 30 സൂപ്പർ കാറുകൾ അണിനിരന്ന ഫൺഡ്രൈവ്. സൂപ്പർ ഡ്രൈവ് 2020ൽ 80 ലക്ഷം മുതൽ അഞ്ച് കോടിവരെ വിലയുള്ള സൂപ്പർ കാറുകളും സ്പോർട്സ് കാറുകളും പങ്കെടുത്തു. ലംബോർഗിനി ഹുറാകാൻ, ഫെരാരി കാലിഫോർണിയ, പോർഷെ 911, പർഷെ കയ്മാൻ, ഫോർഡ് മസ്താങ്, നിസാൻ ജിടിആർ, മെഴ്സിഡീസ് എഎംജി, ബിഎംഡബ്ല്യൂ എം5 തടങ്ങിയ കാറുകൾ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനിൽനിന്ന് തുടങ്ങിയ ഡ്രൈവ് കോട്ടയം ചൈനീസ് ഫാക്ടറിയിലാണ് അവസാനിച്ചത്. ഫെബ്രുവരി 2 ഞായറാഴ്ചയാണ് കോട്ടയത്തെ ചൈനീസ് ഫാക്ടറിയുടെ ഉദ്ഘാടനം നടന്നത്. Content highlights:Chinese factory inaugration at kottayam on 2nd Feb 2020 by 30 super cars

from money rss http://bit.ly/38YXyll
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ശനിയാഴ്ചയിലെ പ്രത്യേക ബജറ്റ് വ്യാപാരത്തിൽ കനത്ത നഷ്ടംനേരിട്ട വപണിയിൽ നേരിയ ഉണർവ്. സെൻസെക്സ് 100 പോയന്റോളും ഉയർന്നു. നിഫ്റ്റിയിൽ 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടത്തിൽ. ഓഹരി വില 2.5ശതമാനം ഉയർന്നു. എണ്ണവിപണന കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ തുടങ്ങിയവയുടെ ഓഹരിവിലകൾ ഒരുശമതാനം മുതൽ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. ചൈനയിൽ പുതിവത്സര അവധിക്കുശേഷംവ്യാപാരം തുടങ്ങിയപ്പോൾ വിപണി കൂപ്പുകുത്തി. ഒമ്പതുശതമാനത്തോളമാണ് നഷ്ടം. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. പണലഭ്യത ഉറപ്പുവരുത്താൻ 1.2 ട്രില്യൺ യുവാൻ(173 ബില്യൺ ഡോളർ) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐടിസി, യെസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex gains 100 points in opening trade

from money rss http://bit.ly/2UqIJ6O
via IFTTT

എൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലംതന്നെ

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി.) ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഞായറാഴ്ച പറഞ്ഞു. എൽ.ഐ.സി.യെ ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്നും ഓഹരികൾ വിൽക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. 10 ശതമാനം ഓഹരിയാവും വില്പനയ്ക്കുവെക്കുകയെന്ന് കുമാർ പറഞ്ഞു. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എൽ.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. എൽ.ഐ.സി.യുടെ 100 ശതമാനം ഓഹരിയും ഐ.ഡി.ബി.ഐ. ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി സൗദി അറേബ്യ വിറ്റതിനോടാണ് എൽ.ഐ.സി.യുടെ ഓഹരി വിൽക്കുന്നതിനെ വിപണിവിദഗ്ധർ വിശേഷിപ്പിക്കുന്നത്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എൽ.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. ഈ മേഖലയിലെ 70 ശതമാനത്തിലേറെ ഇടപാടുകളും നിയന്ത്രിക്കുന്നത് എൽ.ഐ.സി.യാണ്. ഐ.ഡി.ബി.ഐ. ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എൽ.ഐ.സി.ക്ക് ഓഹരിപങ്കാളിത്തമുണ്ട്. LIC share sale this year

from money rss http://bit.ly/2GQq0Ke
via IFTTT

ഇന്ത്യൻ സമ്പദ്‌ഘടന സ്റ്റാഗ്ഫ്‌ളേഷനിലേക്കോ?

ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്...? കഴിഞ്ഞ ആറു മാസമായി കാര്യമായ ഒരു രജതരേഖ പോലും സമ്പദ്ഘടനയിൽ ദൃശ്യമായിട്ടില്ല. നീണ്ട കാലമായി പത്തിതാഴ്ത്തി കിടന്നിരുന്ന വിലക്കയറ്റം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ 'സ്റ്റാഗ്ഫ്ളേഷൻ' എന്ന സാമ്പത്തിക അവസ്ഥയിലേക്കാണോ നീങ്ങുന്നത്...? എന്താണ് സ്റ്റാഗ്ഫ്ളേഷൻ...? ഉത്പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ യെയാണ് 'സ്റ്റാഗ്ഫ്ലേഷൻ' എന്നു പറയുന്നത്. ഇത്തരം ഘട്ടത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്നതോടൊപ്പം വിലകൾ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകൾ കാണിക്കുന്നു. മൂന്നു മാസത്തെ നിക്ഷേപ വളർച്ചയ്ക്കുശേഷം ഡിസംബർ മാസത്തിൽ വ്യാവസായികോത്പാദന വളർച്ച വെറും 0.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 5 ശതമാനം വളർച്ച കൈവരിച്ച സ്ഥാനത്താണിത്. കേന്ദ്ര സർക്കാരിന്റെ അനുമാനമനുസരിച്ച് 2019-20 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കാൻ പോകുന്ന ജി.ഡി.പി. വളർച്ച അഞ്ച് ശതമാനമായിരിക്കും. 2017-18-ൽ 7.17 ശതമാനവും 2018-19-ൽ 6.81 ശതമാനവും വളർച്ച കൈവരിച്ച സ്ഥാനത്താണിത്. നടപ്പു സാമ്പത്തികവർഷം നിർമിത മേഖലയിൽ (Manufacturing) രണ്ട് ശതമാനം വളർച്ചയും കാർഷിക മേഖലയിൽ 2.8 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. 2018-19-ൽ ഇത് യഥാക്രമം 6.2 ശതമാനവും 2.9 ശതമാനവുമായിരുന്നു. അതേസമയം, ഉപഭോക്തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നവംബർ മാസത്തെ 5.5 ശതമാനത്തിൽനിന്ന് ഡിസംബർ മാസത്തിൽ 7.35 ശതമാനമായി ഉയർന്നിരിക്കുന്നു. ഇത് അഞ്ചരക്കൊല്ലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ്. ഉപഭോക്തൃ വില അടിസ്ഥാനത്തിലുള്ള ഭക്ഷ്യ വിലക്കയറ്റം നവംബറിലെ 10.01 ശതമാനത്തിൽനിന്ന് 14.12 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ വിലക്കയറ്റം ആർ.ബി.ഐ. പരമാവധി ലക്ഷ്യമിട്ടതിലും 1.35 ശതമാനം അധികമാണ്. ആർ.ബി.ഐ.യുടെ അനുയോജ്യമായ വിലക്കയറ്റ നിരക്ക് നാല് ശതമാനമാണെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്റ്റാഗ്​േഫ്ളഷനിലേക്ക് നീങ്ങുകയാണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വരും. കുറഞ്ഞ ജി.ഡി.പി. വളർച്ചയോടൊപ്പം ഉയർന്ന പണപ്പെരുപ്പം കൂടിയാവുമ്പോൾ നയ രൂപവത്കരണക്കാർക്ക് അത് മറ്റൊരു തലവേദന കൂടിയായിരിക്കും. തുടർച്ചയായി ആറ് പാദങ്ങളിൽ സാമ്പത്തിക വളർച്ച താഴേക്കാണ് പോയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചകളിൽ ഒന്നാണ് 2019-20 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 4.5 ശതമാനം വളർച്ച. വിലക്കയറ്റം തലപൊക്കുമ്പോൾ ആർ.ബി.ഐ.ക്ക് സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന പലിശനിരക്ക് കുറയ്ക്കൽ പ്രക്രിയയ്ക്ക് കുറച്ചുകാലത്തേക്ക് അവധി പ്രഖ്യാപിക്കേണ്ടി വന്നേക്കും. അതോടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടേണ്ട ബാധ്യത സർക്കാരിനാവും. മാന്ദ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണം നീട്ടിവെക്കാൻ കഴിയാതെ വരും. ആർ.ബി.ഐ.യിലെ മുൻകാല ഗവർണർമാർ 'കർശന പണ നയം' (tight monetary policy) കൈക്കൊണ്ടതിന്റെ ഫലമായി രാജ്യത്തിന്റെ വളർച്ച പിന്നോട്ടുപോയെന്നാണ് കുറച്ചുകാലമായി സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു 'ദാസ'നെയാണ് സർക്കാർ ഗവർണറായി നിയമിച്ചിട്ടുള്ളത്. 2019-ൽ ആർ.ബി.ഐ. അഞ്ചു പ്രാവശ്യം തുടർച്ചയായി മുഖ്യ പലിശനിരക്ക് കുറച്ചതിനാൽ കുറഞ്ഞ വളർച്ചയുടെ ഉത്തരവാദിത്വം കേന്ദ്ര ബാങ്കിൽ കെട്ടിവെക്കാൻ കഴിയില്ല. അതിനാൽ സർക്കാർ ഇപ്പോൾ പറയുന്നത്, സാമ്പത്തിക മന്ദത ചാക്രികമാണെന്നും അത് അധികം വൈകാതെ സാധാരണ നിലയിലെത്തുമെന്നുമാണ്. എന്നാൽ, തലയെടുപ്പുള്ള ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് 2019-20, 2020-21 വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത രീതിയിൽ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതല്ലാതെ മറ്റു പ്രധാന പരിഷ്കരണ പരിപാടികൾ ഒന്നും മാന്ദ്യത്തെ നേരിടാൻ സർക്കാർ നടപ്പിലാക്കിയിട്ടില്ല. അതാണെങ്കിൽ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമില്ല. ഉപഭോക്തൃ ചോദനത്തിൽ വലിയ ഇടിവുണ്ടാക്കിയ ഇപ്പോഴത്തെ കുറഞ്ഞ വളർച്ചയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ വന്ന കുറവുമൂലമുണ്ടായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നടപ്പുവർഷം വൻതോതിൽ പലിശനിരക്ക് കുറച്ചിട്ടും വളർച്ചാ നിരക്ക് തുടർച്ചയായി കുറയുന്നത് തടയുന്നതിന് കഴിഞ്ഞിട്ടില്ല. ഇതു കാണിക്കുന്നത് ചോദനവശം മാത്രമല്ല, പ്രധാന വശവും വലിയ പ്രതിസന്ധിയിലാണെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഉത്തരം കിടക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചാനിരക്ക് ഉയർത്താൻ കഴിയുന്ന ഘടനാപരമായ പരിഷ്കരണങ്ങളിലാണ്. അല്ലെങ്കിൽ, ആർ.ബി.ഐ. ഇനിയും പലിശനിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം കൂടി സർക്കാരിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് ചെയ്യുക. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) content higlights:is indian economy moving towards stagflation

from money rss http://bit.ly/37TSSx1
via IFTTT

കേന്ദ്ര ബജറ്റ്: ഓഹരി വിറ്റഴിക്കല്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും - പ്രശാന്ത് ചന്ദ്രന്‍

ഇന്ത്യൻസമ്പദ്രംഗം ഒരു തളർച്ചയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ബജറ്റ് എന്ന നിലയിൽ 2020-21 കേന്ദ്രബജറ്റിനെ ഏറെ പ്രതീക്ഷയോടെ മാത്രമല്ല അതിലേറെ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്, പ്രത്യേകിച്ചു വളർച്ച നിരക്കിനെ വീണ്ടെടുക്കാനുള്ള എന്തെല്ലാം നടപടികളിലേക്കാകും ബജറ്റ് വെളിച്ചം വീശുന്നത്എന്നതിനെക്കുറിച്ച്. ഒരുസമ്പദ് വ്യവസ്ഥ മുഴുവൻ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോൾ സ്വാഭാവികമായും ഒരു ബജറ്റിന് വേണ്ടത് വിശ്വാസ്യതയാണ്, പ്രത്യേകിച്ചും പ്രതീക്ഷിത വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തിൽ. ഉദാഹരണമായി 2018-19, 2019-20 ബജറ്റുകളിൽ ഏകദേശം 18% നികുതി വരുമാന വർധനവാണ് തൊട്ടു മുൻപുള്ള വർഷങ്ങളിൽ പിരിച്ചെടുത്ത തുകയിൽ നിന്നു അനുമാനിച്ചത്. തൊട്ടു മുൻപുള്ള വർഷങ്ങളിലെ ശരാശരി വളർച്ച നിരക്കായ 7.5 ശതമാനതോടൊപ്പം 4.5 പണപ്പെരുപ്പം കൂട്ടുമ്പോൾ കിട്ടുന്ന 12 ശതമാനം നോമിനൽ നിരക്കിൽ വളരുന്ന ഒരു രാജ്യത്തു നിന്നു 18% കൂടുതൽനികുതി വരുമാനം പ്രതീക്ഷിച്ചത് സ്വാഭാവികമായും അസ്ഥാനത്തായി. 2018-19 ഇൽ നികുതി വരുമാനം 9% കൂടിയെങ്കിൽ 2019-20 ഇൽ ഈ വളർച്ച നിരക്ക് വെറും 2% ആയി. പുതിയ ബജറ്റ് 2020-21 ൽ സമ്പത് വ്യവസ്ഥ10% നോമിനൽ വളർച്ച കൈവരിക്കുമെന്നു കണക്കാക്കുമ്പോൾ നികുതി വരുമാനത്തിൽ 12.5% വർധന പ്രതീഷിക്കുന്നുണ്ട്. കാലങ്ങളായി ബജറ്റുകളിൽ കാണിക്കുന്ന ധനക്കമ്മി സർക്കാരിന്റെ മൊത്തം ബാധ്യത വെളിപ്പെടുത്തുന്നില്ല എന്നൊരു ആരോപണമുണ്ട്. ഗവണ്മെന്റ് നൽകുന്ന വായ്പാ ഗ്യാരണ്ടികൾ, തുടർന്നുള്ള വർഷങ്ങളിലേക്ക് മാറ്റി വയ്ക്കപ്പെടുന്ന സബ്സിഡി ചെലവുകൾ തുടങ്ങിയവയൊന്നും ധനകമ്മിയിൽ ഉൾക്കൊള്ളിക്കാറില്ല. ഈ വർഷത്തെ ബജറ്റിൽ ഇതിനൊരു മാറ്റം വരും എന്ന വാർത്തകൾ ഉണ്ടായിരുന്നു. അതുണ്ടായില്ല. എന്നിരുന്നാൽ തന്നെയും ബജറ്റ് ഡോക്യൂമെന്റസിൽ അത്തരം ബാധ്യതകളുടെ വിവരം പ്രത്യേകമായി നൽകുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ,റിസർവ് ബാങ്ക് എന്നിവയിൽ നിന്നുള്ള ലാഭവിഹിതം, ഓഹരി വിറ്റഴിക്കലിലൂടെയുള്ള വരുമാനം എന്നിവയാണ് നികുതികൾക്ക് പുറമെയുള്ള ഗവണ്മെന്റിന്റെ വരുമാന സ്രോതസ്സുകൾ. 2019-20 ൾ ഓഹരി വിറ്റഴിക്കലിലൂടെ 1 ലക്ഷം കോടി സമാഹരിക്കാൻ ലഖ്യമിട്ടിരുന്നെങ്കിലും ഇതുവരെ 18,000 കോടി രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. 65,000 കൂടിയായി ലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും ഇനി വെറും 2 മാസത്തിനുള്ളിൽ എങ്ങനെ ഈ തുക സമാഹരിക്കുമെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സമാഹരിക്കാൻ കഴിയാത്ത പക്ഷം ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.8% ഇൽ നിൽക്കുകയുമില്ല. വളർച്ചാ നിരക്കിലേക്ക് വരാം. 2018-19 ന്റെ തുടക്കം മുതൽ ഓരോ പാദത്തിലും വളർച്ചാനിരക്ക് കുറഞ്ഞു വരികയാണ്. മൂലധന നിക്ഷേപത്തിലും ക്രയവിക്രയത്തിലും (consumption) വന്ന കുറവാണ് വളർച്ചാ നിരക്ക് കുറയുവാനുള്ള കാരണം. കൃഷി, അനുബന്ധ വ്യവസായങ്ങളുടെ തളർച്ച 70 ശതമാനത്തോളം വരുന്ന ഗ്രാമീണ ജനതയുടെ ക്രയ വിക്രയ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ പണ ലഭ്യത ഉറപ്പു വരുത്തി ഈ തളർച്ച പരിഹരിക്കാൻ കഴിയും. അവിടെയാണ് തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ പ്രസക്തി. നിർഭാഗ്യവശാൽ അടുത്തവര്ഷത്തേക്കുള്ള തുക വകയിരുത്തിയപ്പോൾ ഏകദേശം 10000 കോടിയുടെ കുറവാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മൂലം വാഹനങ്ങൾ, ടിവി, ഏസി, വാഷിംഗ് മെഷിൻ തുടങ്ങിയ വീട്ട് സാധനങ്ങൾക്കായി നല്കിവന്നിരുന്ന ലോണിന്റെ ലഭ്യതയിലും കുറവുണ്ടായി. ഇതും ഗ്രാമീണ മേഖലയിലെ ചെലവഴിക്കലിനെ ബാധിച്ചു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ മൂലധനതിനായി പ്രധാനമായും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. എന്നാൽ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വായ്പ ദുർവിനിയോഗം ചെയ്തതും വലിയ കോര്പറേറ് സ്ഥാപനങ്ങൾക്ക് നൽകിയ വായ്പ കിട്ടാക്കടമായതും ഈ മേഖലകളിൽ വായ്പ നൽകുന്നതിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്. പുതിയ പാപ്പരത്ത നിയമം (Insolvency and Bankruptcy Code), അടുത്ത കാലത്തുണ്ടായ ഇസർ സ്റ്റീലിന്റെ ന്റെ വായ്പ കുടിശികയിന്മേലുള്ള സുപ്രീം കോടതി വിധി എന്നിവ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിൽ ബാങ്കുകളെ സഹായിക്കുന്നുണ്ട്. കൂടുതൽ ദീർഘകാല വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ ആത്മവിശ്വാസം കൂട്ടാനും ഇത് സഹായിക്കും. എന്നിരുന്നാൽ തന്നെയും വായ്പ നൽകുന്നതിന് മുൻപ് ദീർഘകാല പദ്ധതികളെ വേണ്ട വിധം വിലയിരുതുന്നതിൽ പൊതുമേഖല ബാങ്കുകളുടെ ബോർഡുകളെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പക്ഷെ ഈ ബാങ്ക് ബോർഡുകളുടെ പ്രൊഫെഷണൽ വൽക്കരണത്തിനുള്ള സൂചനകളൊന്നും തന്നെ ബജറ്റിൽ ഇല്ല. മാത്രമല്ല, പൊതുമേഖലാ ബാങ്കുകളെ കൂടുതൽ വായ്പ നൽകാൻ സജ്ജരാക്കാൻ മൂലധനം (recapitalisation) ഇറക്കേണ്ടതുമുണ്ട്. അതിനും തുക വകയിരുത്തിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രയവിക്രയം, മുതൽ മുടക്ക് എന്നിവ മാറ്റി നിർത്തിയാൽ സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഗവണ്മെന്റ് കൂടുതൽ ചെലവഴിക്കേണ്ടി വരും.നടപ്പു വർഷത്തേക്കാൾ മൊത്തം ചെലവിൽ ഏകദേശം 12% വർധന ബജറ്റ് സൂചിപ്പിക്കുന്നുണ്ട് ഇത് പോര എന്ന അഭിപ്രായം സംസ്ഥാന ധനകാര്യ മന്ത്രി ഉന്നയിക്കുകയുണ്ടായി. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട വസ്തുത മൂലധന ചെലവവിൽ നടപ്പു വർഷത്തേക്കാൾ 18% വർധന വരുത്തി എന്നതാണ് . ആസ്തി വർധിപ്പിക്കാൻ ഉതകുന്ന ചെലവ് ആയതിനാൽ തന്നെ ഇത് സ്വാഗതാർഹമാണ്. അതോടൊപ്പം റവന്യൂ ചെലവിലുള്ള വർധന 12 % ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല അടുത്ത വർഷത്തേക്കുള്ള മൊത്തം ഗവണ്മെന്റ് ചെലവായ 30 ലക്ഷം കോടി രൂപ ദേശീയ വരുമാനത്തിന്റെ ഏകദേശം 15 ശതമാനത്തോളം വരും. കഴിഞ്ഞ വർഷങ്ങളിൽ ഇത് വെറും 9% മാത്രമായിരുന്നു.പക്ഷെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ മൊത്തം ക്രയവിക്രയ ശേഷി കൂട്ടാൻ ഈ തുക എത്ര മാത്രം പര്യാപ്തം ആണെനുള്ളത് സംശയമാണ് . എൽഐസി, ഗവണ്മെന്റ് തുറമുഖങ്ങൾ തുടങ്ങിയവയുടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഓഹരി വിറ്റഴിച്ച് മൂലധനം നേടുന്നതിലുപരി ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്താനും അത് സഹായിക്കും. ഈ അടുത്ത സമയത്തു പാപ്പരായ പല കമ്പനികളിലും എൽഐസിക്ക് ഭീമമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നുവെന്നതും ഗവണ്മെന്റ് പോർട്ടുകളുടെ വിപണി വിഹിതം സ്വകാര്യ തുറമുഖങ്ങൾ അതിവേഗം കയ്യടക്കുന്നതും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. (അഭിപ്രായം വ്യക്തിപരം) Content Highlight: union budget 2020 analysis

from money rss http://bit.ly/2GLwKsD
via IFTTT

Saturday, 1 February 2020

ആരോഗ്യമേഖലയ്ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയത് ശുഭകരമായി നോക്കികാണുന്നു- ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ ധനമന്ത്രി ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ. വളർച്ചയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിർമാർജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. ആയുഷ്മാൻഭാരത് ആവശ്യകത നിറവേറ്റുന്നതിനായി ടയർ 2, 3 നഗരങ്ങളിലെ ആശുപത്രികൾക്ക് വയബിലിറ്റി ഫണ്ട് വിടവ് നികത്താൻ പിന്തുണ നൽകാനുള്ള നിർദേശം ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ആരോഗ്യ സേവനം ലഭ്യമാക്കാൻ സഹായിക്കും. പിപിപി മോഡൽ ആശുപത്രികൾ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 2000 അവശ്യ മരുന്നുകൾ ജന ഔഷധി സ്റ്റോറുകൾ വഴി സാധാരണക്കാർക്ക് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ ആശ്വാസ്യകരമാണ്. അതേസമയം, ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി രൂപ വകയിരുത്തിയത് നിർഭാഗ്യകരമാണ്. ഈ മേഖലയുടെ മുന്നേറ്റത്തിന് ഇത് വലിയ അപര്യാപ്തത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെക്കുറിച്ച് ബജറ്റ് ഏറെക്കുറെ നിശബ്ദമാണ്. പ്രവാസികൾക്ക് പ്രയോജനകരമാകുന്ന നിരവധി ആവശ്യങ്ങളും നിർദേശങ്ങളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. Content Highlights: union budget 2020; aster dm health care md dr.azad moopans response

from money rss http://bit.ly/2RMKz0b
via IFTTT

നിക്ഷേപിച്ചുള്ള നികുതി ഇളവിന്റെ വഴി അടച്ച് കേന്ദ്രം: ലക്ഷ്യം വാങ്ങല്‍ ശേഷി കൂട്ടുക

ന്യൂഡൽഹി: നിക്ഷേപിച്ച് നികുതി ഇളവ് നേടുക എന്ന സ്ഥിരം ഫോർമുല പൊളിച്ചെഴുതിയതാണ് നിർമ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്സഡ് ഡിപ്പോസിറ്റിൽ തുടങ്ങി നികുതി കിഴിവിനുള്ള അനന്ത സാധ്യതകളാണ് ഓരോ ബജറ്റും തുറന്നുകൊടുത്തത്. ഇൻഷുറൻസിലും പി.എഫിലും ടാക്സ് സേവിങ്സ് ഫണ്ടുകളിലേക്കും നിക്ഷേപം ഒഴുകി. ട്യൂഷൻ ഫീസ് ഇനത്തിലും നികുതി ലാഭിക്കാനായി. ഭവന വായ്പയും പലിശയും ഇടത്തരക്കാരന്റെ നികുതി കിഴിവിനുള്ള പ്രധാന മാർഗമായിരുന്നു. നിക്ഷേപിച്ച് നികുതി കിഴിവ് നേടുന്ന വഴി ഘട്ടം ഘട്ടമായി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നികുതി ഇളവിന്റെ പരിധി ഏറ്റവും ഒടുവിൽ 1.50 ലക്ഷം വരെയായിരുന്നു. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമായിരുന്നു ഇങ്ങനെ ഒന്നര ലക്ഷം നിക്ഷേപിച്ച് 15,000 രൂപ വരെ നികുതി കിഴിവ് നേടാൻ കഴിഞ്ഞിരുന്നത്. 30 ശതമാനം നികുതി സ്ലാബിൽ ഉള്ളവർക്ക് ഇതുവഴി 45,000 രൂപ വരെ നികുതി കിഴിവ് ലഭിച്ചിരുന്നു. നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നിശ്ചിത വരുമാനം ഒപ്പം നികുതി നൽകാതെ രക്ഷപെടുകയും ചെയ്യാം എന്ന ഇരട്ട നേട്ടമായിരുന്നു 80 സിയുടെ ഹൈലൈറ്റ്. അതിന് പുറമെ മെഡിക്ലെയിം അടക്കമുള്ളവയിലൂടെ 80 ഡിഡി പ്രകാരവും കിഴിവ് ലഭിക്കുകമായിരുന്നു. ടാക്സ് റിബേറ്റായി 2500 വേറെയുമുണ്ടായിരുന്നു. ഫലത്തിൽ നിക്ഷേപം നടത്തുന്നതിലൂടെ ഏറക്കുറേ അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് നികുതിയുടെ പിടിയിൽ നിന്ന് നിലവിൽ തന്നെ ഒഴിവാകുമായിരുന്നു. നിർമ്മലയുടെ രണ്ടാം ബജറ്റിൽ ഇത് അടിമുടി പൊളിച്ചെഴുതി. ഒന്നുകിൽ പഴയ നികുതി ഘടനയിൽ തുടരാം. അല്ലെങ്കിൽ പുതിയ നികുതി ഘടനയിലേക്ക് മാറാം. പുതിയതിലേക്ക് മാറുന്നതോടെ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതൊരു നികുതിയും നൽകേണ്ടതില്ല. അതിന് മുകളിൽ അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ലക്ഷം വരെ 15 ശതമാനവും നികുതി നൽകണം. നികുതി കിഴിവിനായി നടത്തിയ നിക്ഷേപത്തിന്റെ കണക്കുപുസ്തകം സ്വീകരിക്കില്ല. നികുതി ഇളവിനുള്ള 70 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ 30 കിഴിവുകൾ തുടരും. ഇവ ഏതൊക്കെ എന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ ലിസ്റ്റ് പുറത്തുവന്നാൽ മാത്രമേ ഭവന വായ്പ അതിൽ ഉൾപ്പെടുമോ അതോ ചാരിറ്റി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുള്ള വിഹിതം ഇങ്ങനെയുള്ളവ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നൊക്കെ വ്യക്തമാകൂ. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനമായിരുന്ന നികുതി സ്ലാബിനെ രണ്ടായി പിരിച്ച് 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം നികുതിയും 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനവുമാണ് പുതിയ നികുതി നിരക്ക്. ഫലത്തിൽ ഇതിൽ 7.5 ലക്ഷം വരെയുള്ളവർക്ക് 50,000 നികുതി നൽകേണ്ടിയിരുന്നത് 25,000 രൂപയായി കുറയും. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 50,000 രൂപയായിരുന്ന നികുതി 37,500 രൂപയായും കുറയുന്നു Content Highlights: Tax Slabs changed

from money rss http://bit.ly/36JVDPX
via IFTTT

11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി 988 പോയന്റ് കൂപ്പുകുത്തി

മുംബൈ: 11 വർഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് കൂപ്പുകുത്തി. സെൻസെക്സ് 987.96 പോയന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 പോയന്റ് നഷ്ടത്തിൽ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബജറ്റിൽ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് നീക്കിയത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെയുള്ളവയുടെ ഓഹരി വിലയിടിച്ചു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികൾ നാലുശതമാനംവരെ നഷ്ടത്തിലായി. ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ആറുശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, നെസ് ലെ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി വലിയ പ്രതീക്ഷകൾ വെച്ചു പുലർത്തിയ ബജറ്റ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു. സാമ്പത്തിക മേഖലയ്ക്ക് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും സർക്കാർ തലത്തിൽ കൂടുതൽ പണം ചിലവഴിക്കുമെന്നും കരുതപ്പെട്ടിരുന്നു. വിശദാംശങ്ങളിൽ രണ്ടും കുറവാണ്. 2020 സാമ്പത്തിക വർഷത്തെ ധനകമ്മി നിയന്ത്രിച്ചു നിർത്താനുള്ള തീരുമാനം ഗുണകരമാണ്. എന്നാൽ ഇത് 2021 സാമ്പത്തിക വർഷത്തേക്കു കൂടി നീട്ടിയിരുന്നെങ്കിൽ അത് വിപണിക്ക് കൂടുതൽ ആത്മവിശ്വാസം പകരുമായിരുന്നു. സാധാരണഗതിയിൽ പൊതുജനത്തിനും കോർപറേറ്റുകൾക്കും നികുതിയിളവു നൽകുകയും കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്ത ബജറ്റ് ഗുണകരമായി പരിഗണിക്കപ്പെട്ടേനെ. എന്നാൽ സാഹചര്യം ഇതിലും എത്രയോ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Sensex crashes almost 1000 pts

from money rss http://bit.ly/3b6XpOL
via IFTTT

ആദായ നികുതി കുറച്ചതോടൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചെങ്കിലും നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളെല്ലാം എടുത്തുകളഞ്ഞു. എന്നാൽ പഴയ സ്ലാബിൽ തുടരാൻ താൽപര്യമുള്ളവർക്ക് നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകൾ നേടാം. നേരത്തെ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവുകളുണ്ടായിരുന്നു. പുതിയ സ്ലാബുകൾ സ്വീകരിക്കുന്നവർക്ക് ഈ ഇളവുകൾ ബാധകമാകില്ല. അഞ്ചുവർഷത്തെ ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, യുലിപ്, പിഎഫ് തുടങ്ങിയവയ്ക്കൊന്നും ഇനി നികുതി ഇളവുകൾ ബാധകമാകില്ല. നികുതി കുറച്ച് നികുതി ഇളവുകൾക്കുള്ള സാധ്യതകൾ എടുത്തുകളഞ്ഞ് പണം വിപണിയിൽ ഇറക്കുന്നതിന് പ്രേരിപ്പിക്കുകയാണ് സർക്കാരിന് ഇതിനുപിന്നിലുള്ള ലക്ഷ്യം. ബജറ്റ് പ്രഖ്യാപനംവന്നതോടെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളുടെ വിലയിൽ 5-10 ശതമാനം ഇടിവുണ്ടായി.

from money rss http://bit.ly/2GKtqhm
via IFTTT

കൊച്ചിന്‍ കപ്പല്‍ ശാലയ്ക്ക് 650 കോടി; തോട്ടം മേഖലയ്ക്ക് 681 കോടി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽകേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുക വകയിരുത്തി.റബ്ബർ ബോർഡിന് 221.34 കോടി രൂപയും കോഫി ബോർഡിന് 225 കോടിയും ബജറ്റിൽ വകയിരുത്തി.കൊച്ചിൻ കപ്പൽ ശാലയ്ക്ക് ബജറ്റിൽ 650 കോടി രൂപ അനുവദിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടിയും. 15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. ബജറ്റിൽ കേരളത്തിന് ലഭിച്ചത് ടീ ബോർഡിന് 200 കോടി സ്പൈസസ് ബോർഡിന് 120 കശുവണ്ടി കയറ്റുമതി കൗൺസിലിന് 10 കോടി തോട്ടം മേഖലയ്ക്ക് 681.74 കോടി സമുദ്രോൽപന്ന വികസനബോർഡിന് 77 കോടി content highlights;2020 unidon budget allocation for kerala

from money rss http://bit.ly/36JDbXH
via IFTTT

ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഭാരത് നെറ്റ്; 6000 കോടി വകയിരുത്തി

ന്യൂഡൽഹി:രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളിൽ ഭാരത് നെറ്റ് ഒ.എഫ്.സി കേബിളുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നിർവ്വഹണത്തിനായി 6000 കോടിരൂപ വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളിൽ ഒഎഫ്സി സ്വകാര്യ മേഖലയിൽ ഡേറ്റ സെന്റർ പാർക്കുകൾ ക്വാണ്ടം സാങ്കേതികവിദ്യാ മേഖലയ്ക്കായി 8000 കോടി അഞ്ച് വർഷത്തിനുള്ളിൽ ചിലവഴിക്കും. Content Highlight: Budget 2020: Rs 6,000 crore allocated for Bharat Net

from money rss http://bit.ly/2RMuTtN
via IFTTT

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; സ്വന്തം റെക്കോര്‍ഡ് മറികടന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: തന്റെ രണ്ടാം ബജറ്റ് അവതരണത്തിൽ സ്വന്തം റെക്കോർഡ് മറികടന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഏറ്റവും കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോർഡാണ് നിർമല സീതാരാമൻ ഭേദിച്ചത്. രണ്ട് മണിക്കൂർ 40മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്. 2019-ൽ രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോൾ നിർമല സീതാരാമൻ രണ്ടു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോർഡാണ് അവർ ഇന്ന് മറികടന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല. അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോർഡ്. 2003-ൽ രണ്ട് മണിക്കൂർ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ൽ അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂർ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്. Content Highlights:Nirmala Sitharaman breaks own record, delivers longest-ever Budget speech

from money rss http://bit.ly/2RLyqsk
via IFTTT

പൊതുബജറ്റ് 2020- നികുതിയിളവ്, അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയും ആദായ നികുതി നിരക്കുകളിൽ കുറവ് വരുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടുനിന്നു. മോദിസർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. കാർഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ആദായ നികുതിഘടനയിൽ വരുത്തിയ മാറ്റമാണ് ബജറ്റിലെ പുതിയ നിർദേശം. നികുതി പരിഷ്കരണം പുതിയ പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാൻ റെയിൽ, കിസാൻ ക്രെഡിറ്റ് കാർഡ്, കൃഷി ഉഡാൻ തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇൻ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സർവകലാശാലയും ഓൺലൈൻ ഡിഗ്രി കോഴ്സുകളും പുതിയ നിർദേശങ്ങൾ. വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടി, പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടി ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊർജമേഖലയ്ക്ക് 22000 കോടിയും ബജറ്റിൽ വകയിരുത്തി. 2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംരംഭകത്വത്തിനും സാങ്കേതികതയ്ക്കും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്. ബജറ്റിന്റെ വിശദാംശങ്ങൾ വായിക്കാം- UNION BUDGET 2020 Content Highlights:Finance Minister Nirmala Sitaraman presented Union Budget 2020

from money rss http://bit.ly/31gJqBh
via IFTTT