121

Powered By Blogger

Monday, 1 June 2020

മിലിറ്ററി കാന്റീനുകളില്‍ 1000ത്തോളം വിദേശ ഉത്പന്നങ്ങള്‍ക്ക് വിലക്ക്

സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ ഇനിമുതൽ മിലിറ്ററി-പോലീസ് കാന്റീനുകളിൽ ലഭിക്കില്ല. ഇതിനായി ഉത്പന്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പൂർണമായും ഇന്ത്യയിൽ നിർമിച്ചവ, അസംസ്കൃത വസ്തുക്കൾ ഇറക്കുമതിചെയ്ത് ഇന്ത്യയിൽവെച്ച് കൂട്ടിയോജിപ്പിച്ചവ, പൂർണമായും ഇറക്കുമതി ചെയ്തവ എന്നിങ്ങനെയാണത്. ആദ്യത്തെ രണ്ട് വിഭാഗങ്ങളിൽവരുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിന് തടസ്സമില്ല. പൂർണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി. കോൾഗേറ്റ് പാമോലീവിന്റെ ബോഡീ വാഷ്, മൗത്ത് വാഷ്, ഹാവെൽസിന്റെ ഹെയർ സ്ട്രേയ്റ്റനർ, ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഹോർലിക്സ്, മാർസ് ചോക്കലേറ്റ്, ഗില്ലറ്റ് റേസറുകൾ ഉൾപ്പെടയുള്ള പിആൻഡ്ജിയുടെ ചില ഉത്പന്നങ്ങൾ, പാനസോണിക്ക്, ഫിലിപ്സ്, ബജാജ് തുടങ്ങിയ കമ്പനികളുടെ വീട്ടുപകരണങ്ങൾ തുടങ്ങിയവയ്ക്കും വിലക്കുണ്ട്. സ്കെച്ചേഴ്സ് ഫുട് വെയർ, റെഡ് ബുൾ, ടോമി ഹിൽഫിഗർ ഷേർട്സ് തുടങ്ങിയവയും ലഭിക്കില്ല.

from money rss https://bit.ly/2XMUk09
via IFTTT