121

Powered By Blogger

Monday, 1 June 2020

അഞ്ചാംദിവസവും നേട്ടത്തില്‍; സെന്‍സെക്‌സ് 274 പോയന്റ് ഉയര്‍ന്നു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണിയിൽനേട്ടം. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 33595ലും നിഫ്റ്റി 84 പോയന്റ് ഉർന്ന് 9908ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 939 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. മൂഡീസ് രാജ്യത്തെ സോവറിങ് റേറ്റിങ് താഴ്ത്തിയെങ്കിലും കേന്ദ്ര ബാങ്ക് സമ്പദ്ഘടനയ്ക്ക് കരുത്തേകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്. ബി.എ.എ.2 എന്ന നിലയിൽനിന്ന് ബി.എ.എ.എ.3യിലേയ്ക്കാണ് റേറ്റിങ് താഴ്ത്തിയത്. ഔട്ട്ലുക്ക് നെഗറ്റീവായും നിലനിർത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആൻഡ്എം, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, വേദാന്ത, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, എൽആൻഡ്ടി, ബിപിസിഎൽ, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 879 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2XqT7wO
via IFTTT