121

Powered By Blogger

Monday, 1 June 2020

ഫ്രങ്ക്‌ളിന്റെ മരവിപ്പിച്ച ഫണ്ടുകളുടെ ഓഡിറ്റിങിന് സെബിയുടെ ഉത്തരവ്

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽ പ്രത്യേക ഓഡിറ്റ് നടത്താൻ സെബി ഉത്തരവിട്ടു. പ്രവർത്തന മാർഗനിർദേശം അവഗണിച്ചാണ് എഎംസി ഈ ഫണ്ടുകളിലെത്തിയ തുക നിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യായതിനെതുടർന്നാണിത്. പ്രവർത്തനം മരവിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാൻ ചോക്സി ആൻഡ് ചോക്സി ഓഡിറ്ററെ കഴിഞ്ഞയാഴ്ച സെബി നിയമിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ ഓഡിറ്റർ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകും.അതിനുപുറമെയാണ് പ്രത്യേക ഓഡിറ്റിങിന് ഉത്തരവ്. നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിലെടുത്ത നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സെബിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

from money rss https://bit.ly/2XORyYw
via IFTTT