121

Powered By Blogger

Monday, 1 June 2020

പരിഷ്കരിച്ച ആദായ നികുതി റിട്ടേൺ ഫോം എത്തി

മുംബൈ: കോവിഡിനെ തുടർന്നുണ്ടായ സവിശേഷ സാഹചര്യത്തിൽ വേണ്ട മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി 2020 - 21 അസസ്മെൻറ് വർഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേൺ ഫോമുകൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങൾ ഉൾപ്പെടുത്തിയാണ് ഐ.ടി.ആർ. 1 സഹജ്, 2, 3, 4 സുഗാം, 5, 6, 7, ഐ.ടി.ആർ.-V ഫോമുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അടച്ചിടലിനെ തുടർന്ന് ആദായ നികുതി ഒഴിവുകളും ഇളവുകളും ലഭിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31-ൽനിന്ന് ജൂൺ 30 വരെ നീട്ടിയിരുന്നു. അതായത് ജൂൺ 30 വരെയുള്ള നിക്ഷേപങ്ങൾ ആവശ്യമെങ്കിൽ 2020 സാന്പത്തിക വർഷം നികുതി ഇളവിനായി സമർപ്പിക്കാം. എല്ലാത്തരത്തിലുമുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആക്കിയിട്ടുണ്ട്.

from money rss https://bit.ly/2XV1Y93
via IFTTT