121

Powered By Blogger

Monday, 1 June 2020

പട്ടിക മരവിപ്പിച്ചു: കാന്റീനിലെ വിദേശിപ്പട്ടികയിൽ ഇന്ത്യൻ ഉത്‌പന്നങ്ങളും

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനയുടെ കാന്റീനുകളിൽനിന്ന് ഒഴിവാക്കാനായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിദേശി ഉത്പന്നങ്ങളുടെ പട്ടിക മണിക്കൂറുകൾക്കകം പിൻവലിച്ചു. ആയിരത്തിലധികം ഉത്പന്നങ്ങളടങ്ങുന്ന പട്ടികയിൽ സ്വദേശി ഉത്പന്നങ്ങളും കടന്നുകൂടിയതിനെത്തുടർന്നാണ് നടപടി. പുതുക്കിയ പട്ടിക വൈകാ തെ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കോൾഗേറ്റ്, നെസ്ലെ തുടങ്ങിയവയുടെ ഉത്പന്നങ്ങളടങ്ങുന്ന പട്ടികയിൽ ഡാബർ, ബജാജ്, ഉഷ തുടങ്ങിയ ഇന്ത്യൻ കന്പനികളുടെ ഉത്പന്നങ്ങളും കടന്നുകൂടി. ഒരുദ്യോഗസ്ഥനു പറ്റിയ പിഴവാണിതെന്നും അദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര പോലീസ് സേനയുടെ കാന്റീനുകളിൽ ജൂൺ ഒന്നുമുതൽ തദ്ദേശീയ ഉത്പന്നങ്ങൾമാത്രമാണ് വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കാന്റീനുകളിലെ എല്ലാ ഉത്പന്നങ്ങളെയും മൂന്നു വിഭാഗങ്ങളാക്കി തരംതിരിച്ചു. പൂർണമായും ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങളാണ് ഒന്നാംവിഭാഗത്തിൽ. ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൂട്ടിയോജിപ്പിച്ച ഉത്പന്നങ്ങളാണ് രണ്ടാംവിഭാഗത്തിൽ. പൂർണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണ് മൂന്നാംവിഭാഗത്തിൽ വരുന്നത്.

from money rss https://bit.ly/3eEvKoZ
via IFTTT