121

Powered By Blogger

Monday, 1 June 2020

ലോക്ക്ഡൗണില്‍ ഇളവ്: സെന്‍സെക്‌സ് 879 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലോക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവനുവദിക്കാൻ തുടങ്ങിയതോടെ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. തുടർച്ചയായി നാലാമത്തെ ദിവസമാണ് സൂചികകൾ നേട്ടമുണ്ടാക്കുന്നത്. സെൻസെക്സ് 879.42 പോയന്റ് ഉയർന്ന് 33303.52ലും നിഫ്റ്റി 245.85 പോയന്റ് നേട്ടത്തിൽ 9826.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2-3ശതമാനത്തോളം ഉയർന്നു. Nifty ends above 9,800, Sensex jumps 879 pts

from money rss https://bit.ly/2BnrhsH
via IFTTT