121

Powered By Blogger

Monday, 1 June 2020

രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു

ഓഹരി സൂചികകൾ കുതിച്ചത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെമൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞവ്യാപാരദിനത്തിൽ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്.രണ്ടുമാസം നീണ്ടുനിന്ന് അടച്ചിടലിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. സെൻസെക്സ് 1000ത്തോളം പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയിൽ വിദേശ നിക്ഷേപകർ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂൺ എട്ടുമുതൽ രാജ്യത്തെ മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. Rupee jumps sharply against US dollar

from money rss https://bit.ly/2Xogas5
via IFTTT