121

Powered By Blogger

Monday, 1 June 2020

പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് വോട്ടിങിന് സൗകര്യമൊരുക്കി ഫ്രാങ്ക്‌ളിന്‍

പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് എഎംസിയായ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് സൗകര്യമൊരുക്കുന്നു. ഓൺലൈനിൽ വോട്ട് ചെയ്യുന്നതിന് ജൂൺ 9 മുതൽ 11വരെയാണ് സൗകര്യമുണ്ടാകുക. ജൂൺ 12ന് നിക്ഷേപകരുമായി സംവദിക്കാൻ വീഡിയോ കോൺഫറൻസും ഉണ്ടാകും. ഇതുസംബന്ധിച്ച് നിക്ഷേപകർക്ക് കമ്പനി നോട്ടീസ് അയച്ചുതുടങ്ങി. ഒരുഫണ്ടിൽ ഒരു നിക്ഷേപകന് ഒറ്റത്തവണയാണ് വോട്ട് ചെയ്യാൻ അവസരമുണ്ടാകുക. വോട്ടിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ ഫിൻടെകിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇ-മെയിലിലായിരിക്കും വോട്ടുചെയ്യാനുള്ള ലിങ്ക് നിക്ഷേപകർക്ക് ലഭിക്കുക. സ്വതന്ത്ര ഉപദേശകരായി കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റ് ഇന്ത്യയെയും നിയമിക്കുന്നതിന് അംഗീകാരം നൽകുകയെന്നതാണ് വോട്ടിങിലൂടെ ലക്ഷ്യമിടുന്നത്. ഭൂരിഭാഗവും യൂണിറ്റ് ഉടമകളും ഡിലോയ്റ്റിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ബാധ്യതകളും ചെലവുകളും തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുന്നതുമാത്രമായി ട്രസ്റ്റീസിന്റെ അധികാരം പരിമിതപ്പെുടത്തും. രണ്ട് നിർദേശങ്ങളിലും നിക്ഷേപകർക്ക് നോ എന്ന് വോട്ട്ചെയ്യാനുള്ള സൗകര്യമുണ്ടാകും. അങ്ങനെചെയ്താൽ ഫണ്ടുകൾ പണമാക്കുന്നതിന് കാലതാമസമുണ്ടാകുകയും പണംമടക്കിക്കിട്ടുന്നത് വൈകാനിടയാകുകയും ചെയ്യുമെന്ന് നിക്ഷേപകർക്ക് അയച്ച നോട്ടീസിൽ പറയുന്നു. Three-day voting window to open on June 9: Franklin Templeton MF

from money rss https://bit.ly/3eGNXTc
via IFTTT