121

Powered By Blogger

Monday, 1 June 2020

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് 62 ശതമാനം ലാഭവര്‍ധന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് ( എം.സി.എകസ്) 2019 -20 സാമ്പത്തിക വർഷത്തിൽ 62 ശതമാനം ലാഭ വർധന. 236.50 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 146.24 കോടി രൂപയായിരുന്നു. വരുമാനത്തിലും വലിയ വർധന രേഖപ്പെടുത്തി. 503.11 കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. 2018-19 സാമ്പത്തിക വർഷത്തിൽ ഇത് 398.59 കോടി രൂപയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ 65.50 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിൽ ലാഭം 60.95 കോടി രൂപയായിരുന്നു. വരുമാനം 134.94 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 110.80 കോടി രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. ഓഹരി ഉടമകൾക്ക് 300 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 10രൂപ മുഖവിലയുള്ള ഓഹരിക്ക് 30 രൂപ ഡിവിഡന്റായി ലഭിക്കും. പ്രതിദിന വിറ്റുവരവിന്റെ ആവറേജ് കണക്കിൽ 2019 -20 സാമ്പത്തിക വർഷത്തിൽ 26 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 32,424 കോടി രൂപയാണ് പ്രതിദിന ആവറേജ് വിറ്റു വരവ്.

from money rss https://bit.ly/2XmdET8
via IFTTT