121

Powered By Blogger

Friday, 5 December 2014

മാണിക്കെതിരായ പ്രസ്‌താവന: വിശദീകരണവുമായി താമരശേരി ബിഷപ്പിന്റെ ഓഫീസ്‌









Story Dated: Friday, December 5, 2014 05:36



കോഴിക്കോട്‌: ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രസ്‌താവനയില്‍ വിശദീകരണവുമായി താമരശേരി ബിഷപ്പിന്റെ ഓഫീസ്‌. മദ്യനയം തിരുത്തിയാല്‍ സംശയിക്കേണ്ടി വരുമെന്നാണ്‌ ഉദ്ദേശിച്ചതെന്ന്‌ ബിഷപ്പിന്റെ ഓഫീസ്‌ വ്യക്‌തമാക്കി. പ്രസംഗത്തില്‍ നിന്ന്‌ ഒരു ഭാഗം അടര്‍ത്തിയെടുത്ത്‌ കാണിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ്‌ ചെയ്‌തതെന്നും ബിഷപ്പിന്റെ ഓഫീസ്‌ വ്യക്‌തമാക്കി.


മണി കോഴ വാങ്ങിയതായി സംശയിക്കേണ്ടി വരുമെന്ന്‌ താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ പ്രസംഗിച്ചത്‌ വിവാദമായിരുന്നു. ഈ സഹചര്യത്തിലാണ്‌ ബിഷപ്പിന്റെ ഓഫീസ്‌ പ്രസ്‌താവനതെക്കുറിച്ച്‌ വിശദീകരണവുമായി രംഗത്ത്‌ വന്നത്‌.










from kerala news edited

via IFTTT

ജഗതി ശ്രീകുമാറിന്‌ 5.9 കോടി നഷ്‌ടപരിഹാരം









Story Dated: Friday, December 5, 2014 05:33



mangalam malayalam online newspaper

കൊച്ചി : വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‌ 5.9 കോടി രൂപ നഷ്‌ടപരിഹാര തുകയായി ലഭിച്ചേക്കും. ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയും ഇന്‍ഷുറന്‍സ്‌ കമ്പനിയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായതായാണ്‌ സൂചന. നാളത്തെ അദാലത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.


കോഴിക്കോട്‌ തേഞ്ഞിപ്പാലത്തിന്‌ സമീപം 2012 മാര്‍ച്ച്‌ 10 ന്‌ പുലര്‍ച്ചെയായയിരുന്നു ജഗതിക്ക്‌ അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്‌. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മീഡിയനില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ അദ്ദേഹത്തെ മിംസ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.










from kerala news edited

via IFTTT

വി.ആര്‍. കൃഷ്‌ണയ്യര്‍ ജന്മംകൊണ്ട്‌ പാലക്കാട്ടുകാരന്‍











Story Dated: Friday, December 5, 2014 03:14


പാലക്കാട്‌: ജന്മംകൊണ്ട്‌ പാലക്കാട്ടുകാരനാണ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ എന്ന വൈദ്യനാഥപുരം രാമകൃഷ്‌ണഅയ്യര്‍. ചെറുപ്പത്തിലേ പിതാവിനൊപ്പം കൊയിലാണ്ടിയിലേക്ക്‌ പോയ അദ്ദേഹം ഇന്റര്‍മീഡിയറ്റിന്‌ പഠിക്കാനാണ്‌ പിന്നീട്‌ പാലക്കാട്ടെത്തിയത്‌. വിക്‌ടോറിയ കോളജില്‍ പ്രവേശനം നേടിയെങ്കിലും, മദിഅവിടേക്ക്‌ പോയി. കോളജ്‌ പഠനം പാലക്കാട്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വേരുകള്‍ പാലക്കാട്‌ കൂടുതല്‍ വ്യാപ്‌തിയോടെ പടരുമായിരുന്നുവെന്ന്‌ ബന്ധുക്കളും പ്രിയപ്പെട്ടവരും പറയുന്നു. വൈദ്യനാഥപുരത്തെ വീടും പറമ്പും കൈമാറപ്പെടുകയുമില്ലായിരുന്നു.

അകലെയാണെങ്കില്‍ പോലും എന്ത്‌കാര്യത്തിനും സമീപിക്കാവുന്ന, ഉപദേശം തേടാവുന്ന സ്‌നേഹനിധിയായ അമ്മാവനായിരുന്നു കൃഷ്‌ണയ്യര്‍ എന്ന്‌ സഹോദരീപുത്രനായ ഡോ: രാമചന്ദ്രന്‍ പറയുന്നു. താരേക്കാടുള്ള ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രത്തിന്‌ സമീപത്താണ്‌ താമസം. കൃഷണയ്യരുടെ സഹോദരി വിജയലക്ഷ്‌മിയുടെ മകനാണ്‌ ഡോ: രാമചന്ദ്രന്‍. 2006ല്‍ മകന്‍ ഡോ. വിജയ്‌യുടെ വിവാഹത്തിനാണ്‌ കുടുംബവീട്ടില്‍ അവസാനമായി കൃഷ്‌ണയ്യര്‍ വന്നതെന്ന്‌ രാമചന്ദ്രന്‍ ഓര്‍മിക്കുന്നു.

കൃഷ്‌ണയ്യരുടെ പ്രിയതമ ശാരദയുടെ പേരില്‍ താരേക്കാട്ടുണ്ടായിരുന്ന പന്ത്രണ്ടരസെന്റ്‌ ഭൂമിയില്‍ ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രം നിലകൊള്ളുന്നു. ഭാര്യക്ക്‌ കിട്ടിയ വിഹിതത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു കൃഷ്‌ണയ്യരുടെ ആഗ്രഹം. ട്രസ്‌റ്റ്‌ രൂപീകരിക്കുകയും ചെയ്‌തു. എന്നാല്‍ രണ്ടുവര്‍ഷം ഒന്നും ചെയ്യാനായില്ല. പിന്നീട്‌ റോട്ടറിക്ലബിന്റെ ഭാരവാഹിയായിരുന്ന അഡ്വ. എം.ആര്‍. കൃഷ്‌ണന്‍ അദ്ദേഹത്തെ സമീപിച്ച്‌ റോട്ടറിക്ലബിന്റെ സഹായം വാഗ്‌ദാനം ചെയ്‌തു. അങ്ങിനെയാണ്‌ വിജ്‌ഞാനകേന്ദ്രത്തിന്‌ തുടക്കമായത്‌.

ഹിന്ദിപ്രചാരണത്തിന്‌ പ്രധാന്യമുണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്‌. അതിനാല്‍ ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രമെന്ന്‌ ഹിന്ദിയോടടുപ്പമുള്ള പേര്‌ നിര്‍ദേശിച്ചതും അന്ന്‌ സുപ്രിംകോടതി ജഡ്‌ജിയായിരുന്ന കൃഷ്‌ണയ്യര്‍ തന്നെ. 1982 ആഗസ്‌ത്‌ 15ന്‌ സാഹിത്യകാരനായ തകഴി ശിവശങ്കപിള്ളയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ലോകത്തെവിടെപോയാലും അദ്ദേഹത്തിന്‌ ലഭിക്കുന്ന പുസ്‌തകങ്ങള്‍ വിജ്‌ഞാനകേന്ദ്രത്തിലേക്ക്‌ അയച്ചുകൊടുക്കുമായിരുന്നു.










from kerala news edited

via IFTTT

19 യുവതികള്‍ സുമംഗലികളായി പുതുജീവിതത്തിലേക്ക്‌ കടന്നു











Story Dated: Friday, December 5, 2014 03:14


വടക്കഞ്ചേരി: നിറപറയും നിലവിളക്കുകളും സാക്ഷിയാക്കി വിശിഷ്‌ടാതിഥികളുടെയും ബന്ധുമിത്രാദികളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി 19 യുവതികള്‍ സുമംഗലികളായി പുതുജീവിതത്തിലേക്ക്‌ കടന്നു. ശോഭ ഡവലപ്പേഴ്‌സിന്റെ സാമൂഹ്യപ്രതിബദ്ധതാ വിഭാഗമായ മൂലങ്കോട്‌ ശ്രീകുറുമ്പ ട്രസ്‌റ്റിന്റെ 12 ാമത്‌ സ്‌ത്രീധനരഹിത സമൂഹ വിവാഹത്തിന്റെ രണ്ടാംഘട്ട വിവാഹമാണ്‌ മൂലങ്കോട്‌ കുറുമ്പ കല്യാണമണ്ഡപത്തില്‍ നടന്നത്‌.

മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ കെ.ഇ. ഇസ്‌മയില്‍ നിലവിളക്കില്‍ ആദ്യ തിരി തെളിയിച്ച്‌ സമൂഹവിവാഹ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു. ചടങ്ങില്‍ മുന്‍ എം.പി വി.എസ്‌. വിജയരാഘവന്‍, പി.എന്‍.സി. മേനോന്‍, മുന്‍ മന്ത്രി വി.സി. കബീര്‍, മുന്‍ എം.എല്‍.എ സി.ടി. കൃഷ്‌ണന്‍, കെ.ഇ. ഹനീഫ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ഓമന, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കുമാരന്‍, കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബാലന്‍, പാലന ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഫാ: ജോര്‍ജ്‌ പയസ്‌, വി.എം്‌ മനോഹരന്‍, എം.പി. സേതുമാധവന്‍, ഡോ: വി.എ. ഗംഗാധരന്‍ഏ പാളയം പ്രദീപ്‌, രമണി ഭാസ്‌കരന്‍, കെ. മുരളീധരന്‍, കെ. സക്കീര്‍ ഹുസൈന്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി.കെ. പത്മനാഭന്‍, പി.എന്‍.സി. മേനോന്റെ ഭാര്യ ശോഭ മേനോന്‍, മക്കളായ ബിന്ദു, രേവതി, പി.എന്‍.സി. മേനോന്റെ സഹോദരന്‍ ഹരിദാസ്‌, ട്രസ്‌റ്റിമാരായ എ.ആര്‍. കുട്ടി കേണല്‍ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കിഴക്കഞ്ചേരി നൈനാങ്കാട്‌ കാക്കശ്ശേരി പരേതനായ മാണിക്കന്റെ മകള്‍ ഷോബിയുടെ കഴുത്തില്‍ തൃശൂര്‍ മരത്താക്കര മല്ലിയുടെ മകന്‍ രമേഷ്‌കുമാറാണ്‌ മിന്നു കെട്ടി സമൂഹ വിവാഹത്തിന്‌ തുടക്കം കുറിച്ചത്‌. ശോഭ മേനോന്‍ വരന്റെ പക്കല്‍ താലിമാല എടുത്തു നല്‍കി വധൂവരന്മാരുടെ മോതിരങ്ങള്‍ കൈമാറി. തുടര്‍ന്ന്‌ മക്കളായ ബിന്ദു, രേവതി എന്നിവര്‍ പൂമാലകളും പാത്രങ്ങളും നല്‍കി. ഇതിനുശേഷം വധൂവരന്മാര്‍ കതിര്‍മണ്ഡപത്തെ മൂന്നു തവണ വലംവച്ച്‌ ട്രസ്‌റ്റ് ഡയറക്‌ടര്‍മാരായ പി.എന്‍.സി. മേനോന്റെയും ഭാര്യ ശോഭ മേനോന്റെയും കാല്‍തൊട്ട്‌ വണങ്ങി അനുഗ്രഹം വാങ്ങിയാണ്‌ ഇരിപ്പിടത്തിലേക്ക്‌ പോയത്‌.

2003ല്‍ ആരംഭിച്ച സമൂഹ വിവാഹത്തിലൂടെ ഇതുവരെ 450 പേരാണ്‌ വിവാഹിതരായത്‌. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ നിര്‍ധനരായ യുവതികളുടെ വിവാഹമാണ്‌ ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്നത്‌. വധുവിന്‌ നാലര പവന്റെ ആഭരണം, വിവാഹ വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍, വധൂവരന്മാരുടെ ബന്ധുക്കള്‍ക്കുള്ള സദ്യ എന്നിവ ട്രസ്‌റ്റ് സൗജന്യമായി നല്‍കുന്നുണ്ട്‌.










from kerala news edited

via IFTTT

കലോത്സവത്തിന്‌ ഇന്നു തിരശീല വീഴും











Story Dated: Friday, December 5, 2014 03:14


mangalam malayalam online newspaper

ചിറ്റൂര്‍: തുഞ്ചന്റെ മണ്ണില്‍ കഴിഞ്ഞ നാല്‌ ദിവസമായി നടന്നുവരുന്ന കലാമാമാങ്കത്തിന്‌ ഇന്ന്‌ തിരശീല വീഴും. പത്ത്‌ വര്‍ഷത്തിനു ശേഷം ചിറ്റൂരിന്റെ മണ്ണിലേക്ക്‌ ജില്ലാ കലോത്സവം എത്തിയപ്പോള്‍ പാലക്കാടന്‍ ചൂടിനെയും വരണ്ട കാറ്റിനെയു വകവയ്‌ക്കാതെ കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ തലനാരിഴയ്‌ക്ക് നഷ്‌ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്‌ ഓരോ മത്സരാര്‍ഥികളും ജില്ലാ കലോത്സവത്തെ നോക്കികാണുന്നത്‌. ചിറ്റൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡി, വിജയമാത, ടി.ടി.ഐ എന്നിവിടങ്ങളിലെ പതിനാല്‌ വേദികളിലാണ്‌ കഴിഞ്ഞ ഒന്നാം തീയതി മുതല്‍ മത്സരങ്ങള്‍ നടന്നുവരുന്നത്‌.

ഫണ്ടിലെ പിശുക്കും അധ്യാപക സംഘടനകള്‍ തമ്മിലെ ഏകോപനമില്ലായ്‌മയും കാരണം പ്രതീക്ഷയുമായെത്തിയവര്‍ നിരാശരായാണ്‌ മടങ്ങിയത്‌. അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടക സമിതിക്ക്‌ വീഴ്‌ച പറ്റി. വെള്ളം, വെളിച്ചം, ശബ്‌ദം, വിധികര്‍ത്താക്കള്‍ എന്നിവരുടെ ഗുണമേന്മ ഉറപ്പു വരുത്താനും സംഘാടക സമിതിക്കായില്ലെന്ന്‌ ആക്ഷേപമുയര്‍ന്നു. വേദികളില്‍ ഗുണമേന്മയില്ലാത്ത മൈക്കുകള്‍ സ്‌ഥാപിച്ചതു മൂലം പല മത്സരങ്ങളിലെ വിധി നിര്‍ണയത്തില്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല. കുടിവെള്ളം നല്‍കുന്നതില്‍ വീഴ്‌ച വന്നതോടെ ഈ ജോലി എഫ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിധിനിര്‍ണയത്തിലെ അപാകതള്‍ക്കെതിരേ പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. ജില്ലാ കലോത്സവത്തില്‍ ഗ്രൂപ്പ്‌ ഇനങ്ങളില്‍ വിധികര്‍ത്താക്കള്‍ക്കെതിരേ വ്യാപക പരാതിയാണ്‌ ഉയര്‍ന്നത്‌. കലോത്സവ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ അധ്യാപക സംഘടനകള്‍ ഏറ്റെടുത്തിരുന്നെങ്കിലും ഏകോപനമില്ലാത്തത്‌ കാരണം വലഞ്ഞത്‌ പ്രതീക്ഷയോടെ എത്തിയ മത്സരാര്‍ഥികളാണ്‌. പരാതി ഉന്നയിച്ചാല്‍ തന്നെ പരസ്‌പരം പഴിചാരിയും അവസാനം ഡി.ഡി.ഇ നിര്‍ദേശമില്ലാത്തതാണെന്നു പറഞ്ഞ്‌ അവസാനിപ്പിക്കുകയാണ്‌ പതിവ്‌. കുട്ടികളുടെ സര്‍ഗാത്മ ശേഷിയെ പരിപോഷിപ്പിക്കുന്നത്‌ നാടിന്റെ മുന്നേറ്റത്തിന്‌ ഉതകുമെന്നും ഇതിനായി എത്ര ഫണ്ട്‌ വേണമെങ്കിലും ചിലവഴിക്കാന്‍ തയാറാണെന്നും കലോത്സവ ഉദ്‌ഘാടന വേളയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും വിദ്യാഭ്യാസ ഡയറക്‌ടറും വ്യക്‌തമാക്കി മണിക്കൂറുകള്‍ പിന്നിടുന്നതിനു മുമ്പു തന്നെ ഫണ്ട്‌ പിടിച്ചുനിര്‍ത്താനുള്ള നിര്‍ദേശവും നല്‍കി. കലോത്സവ വേദികളില്‍ ഫണ്ട്‌ ചെലവഴിക്കാന്‍ പിശുക്ക്‌ കാണിക്കുന്നത്‌ മേളയുടെ നടത്തിപ്പിനെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്‌.


നാദസ്വരത്തില്‍ വീണ്ടും കണ്ണന്‍കുട്ടി


ചിറ്റൂര്‍: ജേഷ്‌ഠന്റെ ശിക്ഷണത്തില്‍ നാദസ്വരം അഭസിച്ച്‌ കഴിഞ്ഞ നാല്‌ കലോത്സവ വേദികളും തന്റേതാക്കിയ കണ്ണന്‍കുട്ടിക്ക്‌ തന്റെ നേട്ടം നിലനിര്‍ത്താന്‍ ഒരു പടവ്‌ കൂടി ബാക്കി. ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാദസ്വര മത്സരത്തില്‍ കൊല്ലങ്കോട്‌ ബി.എസ്‌.എസ്‌.എച്ച്‌.എസ്‌.എസിലെ എ. കണ്ണന്‍കുട്ടിയാണ്‌ ഒന്നാം സ്‌ഥാനം നേടിയത്‌. കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ മത്സരിച്ച ഏഴ്‌ പേരെ പിന്തള്ളിയാണ്‌ ഒന്നാം സ്‌ഥാനത്ത്‌ എത്തിയത്‌. ജേഷ്‌ഠന്‍ സുബ്രഹ്‌മണ്യനാണ്‌ കണ്ണന്‍കുട്ടിയുടെ ഗുരു.


താരമായി ഷംജ രാജേന്ദ്രന്‍


ചിറ്റൂര്‍: കലോത്സവത്തിലെ താരമായി ഷംജ രാജേന്ദ്രന്‍ തിളങ്ങി. മോഹന്‍ലാലിന്റെ പരദേശി സിനിമയിലൂടെ സിനിമാരംഗത്തെത്തി സ്വപ്‌ന സഞ്ചാരിയില്‍ മികച്ച അഭിനയം കാഴ്‌ചവച്ച പാലക്കാട്‌ കാണിക്കമാത സ്‌കൂളിലെ പത്താം തരം വിദന്യാര്‍ഥിനിയാണ്‌ ഷംജ രാജേന്ദ്രന്‍. ആദ്യമായി പങ്കെടുത്ത ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി ഇനത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയാണ്‌ ഷംജ മിമിക്രി വേദിയിലും താരമയാത്‌. എഫ്‌.എം റേഡിയോയിലെ വിവിധ തരം പാട്ടുകളും ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഭാഷകള്‍ ഉള്‍ക്കൊള്ളിച്ചും പാട്ടുകാരുടെ അവതരണവും അവതരിപ്പിച്ചാണ്‌ ഹൈസ്‌കുള്‍ വിഭാഗം മിമിക്രി വേദി തന്റേതാക്കി മാറ്റിയത്‌. ഷംജ ഇതുവരെ 17 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.


ചവിട്ടുനാടകത്തില്‍ ഗുരുകുലത്തിന്റെ ആധിപത്യം


ചിറ്റുര്‍: ചവിട്ടുനാടകത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഗുരുകുലം സ്‌കൂളിലെ പെണ്‍കുട്ടികള്‍. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ചിന്നത്തമ്പി അണ്ണാമി കുലഗുരുവായി അറിയപ്പെടുന്ന ചവിട്ടുനാടകത്തില്‍ എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം സ്‌ഥാപിച്ചാണ്‌ ആലത്തൂര്‍ ബി.എസ്‌.എസ്‌ ഗുരുകുലം സ്‌കൂളിലെ പെണ്‍പട ശ്രദ്ധനേടിയത്‌. കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ഗ്രേഡും രണ്ടാം സ്‌ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡും മൂന്നാം സ്‌ഥാനവും കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നതിന്റെ കോട്ടം തീര്‍ക്കാനുള്ള തയാറെടുപ്പിലാണ്‌ ഗുരുകുലം ടീം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദിത്യ സുനില്‍, അജില രാജ്‌, ജെ. കീര്‍ത്തി, അതുല്യ സുനില്‍, സി.പി. നിമ്മി, മരിയ വില്‍സന്‍, ജി. അഭിനയ, ശില്‌പ മോഹന്‍, ആര്‍. ജിസി, ഇ. വിഷ്‌ണുപ്രിയ എന്നിവരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആര്‍. ശലഭ, എസ്‌. അജയ, അഞ്‌ജലി രാജ്‌, ആര്‍. പവിത്ര, അമൃത രാമദാസന്‍, കെ. കൃഷ്‌ണപ്രിയ, എസ്‌. സൗമ്യ, ഗീതു ഗംഗാധരന്‍, ആര്‍. ചിത്ര, പി.എം. നവന്യ എന്നിവരുമാണ്‌ അണിനിരന്നത്‌.


മുത്തശ്ശന്റെ പെരുമ കാത്ത്‌ പേരക്കുട്ടി


ചിറ്റൂര്‍: കഥകളിയിലെ കുലപതിയായ കോട്ടയ്‌ക്കല്‍ ശംഭു എമ്പ്രാന്തിരിയുടെ പേരക്കുട്ടിക്ക്‌ കഥകളി സംഗീതത്തില്‍ ഒന്നാം സ്‌ഥാനം. കൂടാതെ ഗാനാലാപനത്തില്‍ ഒന്നാം സ്‌ഥാനം നേടിയ കോങ്ങാട്‌ കെ.പി.ആര്‍.പി.എച്ച്‌.എസ്‌.എസിലെ ഡി.കെ. മേഘയാണ്‌ മുത്തശ്ശന്റെ പെരുമ കാത്ത പ്രകടനം നടത്തിയത്‌. അഷ്‌ടപദിയില്‍ രണ്ടാം സ്‌ഥാനവും ശാസ്‌ത്രീയ സംഗീതത്തില്‍ മൂന്നാം സ്‌ഥാനവും നേടിയ മേഘ സംസ്‌കൃത പദ്യം ചൊല്ലലിലും പങ്കെടുക്കുന്നുണ്ട്‌. കഥകളി രംഗത്ത്‌ സ്‌ത്രീവേഷം ഉജ്‌ജ്വലമാക്കിയ ശംഭു എമ്പ്രാന്തിരിയുടെ മകളുടെ മകളാണ്‌ പത്താം തരം വിദ്യാര്‍ഥിനിയായ മേഘ.


ചിറ്റൂര്‍: അപ്പീലുമായെത്തി കോല്‍ക്കളിയില്‍ എം.ഇ.എസ്‌ ഒലവക്കോടിന്‌ ഒന്നാം സ്‌ഥാനം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയിലാണ്‌ ഒലവക്കോട്‌ എം.ഇ.എസ്‌.ഇ.എം.എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയത്‌. കോഴിക്കോട്‌ സ്വദേശി ആമു കുരുക്കളുടെ ശിക്ഷണത്തിലാണ്‌ നേട്ടം കൈവരിച്ചത്‌.


നങ്ങ്യാര്‍ക്കൂത്തില്‍ തിളങ്ങി ബാലതാരം


ചിറ്റൂര്‍: മധുചന്ദ്രലേഖ, ബസ്‌ കണ്ടക്‌ടര്‍, കീര്‍ത്തിചക്ര എന്നീ സിനിമകളിലൂടെ ബാലതാരമായി തിളങ്ങിയ ഐശ്വര്യയ്‌ക്ക് കലോത്സവത്തിലും തിളക്കമാര്‍ന്ന വിജയം. ജില്ലാ കലോത്സവ വേദിയില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത്‌ ഇനത്തില്‍ മത്സരിച്ച്‌ ഒന്നാമതെത്തുകയും ചെയ്‌തു. എച്ച്‌.എസ്‌ വിഭാഗം നങ്ങ്യാര്‍കൂത്തില്‍ അഞ്ചു പേരെ പിന്തള്ളിയാണ്‌ നേട്ടം കൈവരിച്ചത്‌. ഒലവക്കോട്‌ എം.ഇ.എസ്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഈ മിടുക്കി.


ചിറ്റൂര്‍: അപ്പീലുമായെത്തി രണ്ടിനങ്ങളിലും ഒന്നാം സ്‌ഥാനം നേടി താരാതസ്‌നി ശ്രദ്ധ നേടി. കുമരംപുത്തൂര്‍ കല്ലടി എച്ച്‌.എസ്‌.എസിലെ താരാ തസ്‌നിയാണ്‌ എച്ച്‌.എസ്‌ വിഭാഗം അറബി പദ്യം ചൊല്ലല്‍, അറബി ഗാനം എന്നീ ഇനങ്ങളി അപ്പീലുമായെത്തി ഒന്നാം സ്‌ഥാനം നേടിയത്‌.


കലോത്സവത്തിന്റെ നിറചാര്‍ത്തുകള്‍ പകര്‍ത്തി ഗോപി


ചിറ്റൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തിന്‌ നിറചാര്‍ത്ത്‌ പകരാന്‍ ഗോപി എത്തി. കുമരനല്ലുര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്‌. എല്ലാ ജില്ലാ, സംസ്‌ഥാന മേളകള്‍ക്കെല്ലാം എത്തുകയും കുട്ടികളുടെ ഭാവങ്ങള്‍ പെന്‍സിലിലൂടെ വരച്ചുതീര്‍ക്കും. മത്സരത്തിന്‌ എത്തുന്നവരേയും കാണാനെത്തുന്നവരേയും ബുക്കില്‍ വരച്ച്‌ തീര്‍ക്കുകയാണ്‌ ഈ അധ്യാപകന്‍. കലോത്സവ വേദികളിലെല്ലാം ഗോപിയുടെ സാന്നിധ്യമുണ്ടാകും. ഒന്നാംവേദിയിലെ കുച്ചിപ്പുടി മത്സരത്തിലെ ചിത്രങ്ങള്‍ പകര്‍ത്താനാണ്‌ ഇദ്ദേഹം എത്തിയത്‌. വേദികള്‍, മത്സരാര്‍ത്ഥികള്‍, കാണികള്‍ തുടങ്ങിയവയെല്ലാം അദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ നിറംപകരുന്നു. രണ്ട്‌ പതിറ്റാണ്ട്‌ കാലമായി സ്‌ക്കുള്‍ കലോത്സവവേദികളിലെല്ലാം ഗോപിയുടെ സാന്നിധ്യമുണ്ട്‌.കേരളത്തിലെ നിരവധി സ്‌ഥലങ്ങളില്‍ ഗോപിയുടെ ചിത്രപ്രദര്‍ശനത്തിന്‌ വേദിയായിട്ടുണ്ട്‌. സ്‌ഥിരമായി കൊണ്ടുനടക്കുന്ന നോട്ടുബുക്കിലെ താളുകളിലാണ്‌ ചിത്രങ്ങള്‍ വരച്ചിടുക. പിന്നിട്‌ സമയം കിട്ടുംമ്പോഴെല്ലാം ഈ ചിത്രങ്ങളെല്ലാം ക്യാന്‍വാസിലേക്ക്‌ പകര്‍ത്തുകയാണ്‌ പതിവ്‌. ചിത്രങ്ങളെല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്‌. 2006 ലാണ്‌ കുമരനല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ ചിത്രകലാ അധ്യാപകനായി എത്തിയിട്ട്‌. ഭാര്യ: പങ്കജം. രണ്ടുകുട്ടികളുണ്ട്‌.










from kerala news edited

via IFTTT

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു











Story Dated: Friday, December 5, 2014 03:14


പാലക്കാട്‌: സി.പി.എം ഏരിയാ കമ്മിറ്റിയില്‍ നിന്ന്‌ ഔദ്യോഗികപക്ഷം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രവീന്ദ്രനാഥന്‍ തല്‍സ്‌ഥാനം രാജിവെച്ചു. നേരത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ രാജി തീരുമാനം അറിയിച്ച അദ്ദേഹം ഇന്നലെ രാവിലെയാണ്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കു രാജിക്കത്ത്‌ സമര്‍പ്പിച്ചത്‌. ശ്രീകൃഷ്‌ണപുരം ഏരിയാ കമ്മിറ്റിയിലുണ്ടായ വിഭാഗീയതയെത്തുടര്‍ന്നാണ്‌ രാജി.

ഇതേ വിഷയത്തില്‍ ഏതാനും പഞ്ചായത്ത്‌ അംഗങ്ങളും രാജിക്ക്‌ സന്നദ്ധരായിട്ടുണ്ടെന്നാണ്‌ വിവരം. രവീന്ദ്രനാഥന്‍ ഉള്‍പെടെ രണ്ടു മുതിര്‍ന്ന നേതാക്കളെ ഏരിയാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതാണ്‌ ഔദ്യോഗിക പക്ഷത്തിനകത്തു തന്നെ പടലപ്പിണക്കങ്ങള്‍ക്കിടയാക്കിയത്‌. ഇതേതുടര്‍ന്ന്‌ നാലു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും 113 പാര്‍ട്ടി അംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക്‌ രാജി ക്കത്ത്‌ നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടി നേതൃത്വത്തിന്റെ അനുരഞ്‌ജന ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.










from kerala news edited

via IFTTT

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ മാര്‍ച്ച്‌ ഇന്ന്‌











Story Dated: Friday, December 5, 2014 03:14


പാലക്കാട്‌: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ജില്ലാ കമ്മിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ രാവിലെ പത്തിന്‌ വിക്‌ടോറിയ കോളജിന്‌ സമീപം നൂറടി റോഡില്‍ നിന്നാരംഭിക്കുന്ന പ്രകടനം കോട്ടമൈതാനത്ത്‌ സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്‌ഥാന ട്രഷറര്‍ കെ.എം. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. നൂറടി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എസ്‌.ടി.യു എന്ന ക്രമത്തിലാണ്‌ അണി നിരക്കുക.

തൊഴില്‍ നിയമഭേദഗതി പാസാക്കുന്നതോടെ തൊഴിലാളികള്‍ക്ക്‌ ആനുകൂല്യങ്ങളെല്ലാം നഷ്‌ടപ്പെടും. ഇതിനെതിരെയാണ്‌ രാഷ്‌ട്രീയ ഭേദമില്ലാതെ തൊഴില്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. പത്രസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. ശശി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ കെ. അപ്പു, ബി.എം.എസ്‌ ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.സി. ജയപാലന്‍, എസ്‌.ടി.യു ജില്ലാ സെക്രട്ടറി എം.എ. മുസ്‌തഫ പങ്കെടുത്തു.










from kerala news edited

via IFTTT

പട്ടര്‍ നടക്കാവില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്‌തു; വ്യാപാരികള്‍ പൂട്ടു പൊട്ടിച്ച്‌ കടകള്‍ തുറന്നു, സംഘര്‍ഷം ഹര്‍ത്താല്‍











Story Dated: Friday, December 5, 2014 03:13


തിരൂര്‍: തിരുന്നാവായ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പട്ടര്‍ നടക്കാവിലുള്ള വ്യാപാരകേന്ദ്രങ്ങളില്‍ കയറിയ പഞ്ചായത്ത്‌ ഉദ്യോഗസ്‌ഥര്‍ പതിനഞ്ചു കടകള്‍ പൂട്ടി സീല്‍ ചെയ്‌തു. കടയടപ്പ്‌ സമരത്തെ തുടര്‍ന്നു ബുധനാഴ്‌ച പൂട്ടിയ കടകളാണ്‌ പ്‌ഞ്ചായത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സീല്‍ ചെയ്‌തത്‌. ഇന്നലെ രാവിലെ വ്യാപാരികള്‍ പൂട്ടു പൊട്ടിച്ച്‌ കടകള്‍ തുറന്നു. പഞ്ചായത്ത്‌ നിയന്ത്രമമേറ്റെടുത്ത കടകളില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി പോലീസിന്‌ പരാതി നല്‍കിയതോടെ വ്യാപാരികള്‍ കടകളടച്ച്‌ ഹര്‍്‌ത്താലാചരിച്ചു.ഇതിനിടെ പഞ്ചായത്താഫീസില്‍ സംഘര്‍ഷവുമുണ്ടായി. മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി ഹൈദ്രോസ്‌, ടി.സി കരീം, സി.വപി മുഹമ്മദ്‌കുട്ടി ഹാജി, സി.പി റസ്സാക്ക്‌, കളപ്പാട്ടില്‍ അലവിക്കുട്ടി, വെട്ടന്‍ ഹൂസൈന്‍, ചെങ്ങന്നക്കാട്ടില്‍ മൊയ്‌തീന്‍കുട്ടി, ചെങ്ങണക്കാട്ടില്‍ ഹുസൈന്‍, ചെങ്ങണക്കാട്ടില്‍ ഇബ്രാഹിം, സി.കെ മുഹമ്മദ്‌ കുട്ടി, പിലാന്തേത്ത്‌ ഹംസ, പൊട്ടച്ചോല റഷീദ്‌, കല്ലിങ്ങല്‍ കുട്ടുഹാജി, സി.വി ജാഫര്‍, തോഴലില്‍ക്കാട്ടില്‍ സെയ്‌തലവി, കുന്നത്ത്‌ അലി എന്നിവരുടെ കടകളാണ്‌ പഞ്ചായത്ത്‌ സീല്‍ ചെയ്‌തത്‌. ഇതടക്കം 35 കടകളാണ്‌ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളത്‌. കഴിഞ്ഞ മാസം നടന്ന ഓഡിറ്റിങ്ങില്‍ പതിമൂന്നേകാല്‍ ലക്ഷം രൂപ വാടകകുടിശികയുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ പഞ്ചായത്ത്‌ ഭരണസമിതിയില്‍ വിഷയം അജണ്ടയായി വന്നു. കുടിശിക വരുത്തിയവരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്‌ ഭരണസമിതി തീരുമാനി്‌ക്കുകയും ചെയ്‌തു.ബുധനാഴ്‌ച വ്യാപാരികള്‍ കടയടപ്പ്‌ സമരം നടത്തിയ പഴുതു നോക്കി പഞ്ചായത്ത്‌ സെക്രട്ടറി എം.പി പ്രഭാകരന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്‌ഥന്മാര്‍ പൂ്‌്ട്ടിനു മീതെ സീല്‍ പതിച്ച്‌ കടകള്‍ ഏറ്റുവാങ്ങിയതായി പ്രഖ്യാപിക്കുകയാണ്‌. കേരള ബില്‍ഡിംഗ്‌ ലീസ്‌ ആന്റ്‌ റെന്റ്‌ കണ്ട്രോള്‍ ആക്‌ടിലെ നിയമങ്ങള്‍ക്കു വിരുദ്ധമായി നിയമാനുസൃതമുള്ള അവധി വെച്ച്‌ നോട്ടീസ്‌ കൊടുക്കാതെ സീല്‍ വെച്ചതില്‍ വ്യാപാരികള്‍ ക്ഷുഭിതരായി. ഇന്നലെ സംഘടിതമായി വ്യാപാരികള്‍ പൂ്‌ട്ട് തുറക്കുകയായിരുന്നു. മുസ്ലീം ലീഗ്‌, കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ പേരിലാണ്‌ കടകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഫിബ്രവരി മാസം വരെ ഇവര്‍ക്കെല്ലാം ലൈസന്‍സുമുണ്ട്‌്. അതേ സമയം ഇവര്‍ക്കൊന്നും കടകള്‍ അനുവദിച്ചു കൊടുത്തതിന്‌ പഞ്ചായത്തില്‍ രേഖയില്ല. ഭരണപക്ഷത്തെ അംഗങ്ങള്‍ തമ്മിലുള്ള അഡ്‌ജസ്‌റ്റ്മെന്റിലാണ്‌ ക്‌ച്ചവടം നടന്നിരുന്നതെന്നും പഞ്ചായത്ത്‌ വാടക കൃത്യമായി കൈപ്പറ്റിയതായും അറിയുന്നു. വ്യാപാരികള്‍ പൂട്ട്‌ പൊളിച്ചതോടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി പഞ്ചായത്ത്‌ സെക്രട്ടറി വ്യാപാരികള്‍ക്കെതിരെ കല്‍പ്പകഞ്ചേരി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്‌ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയത്‌. പഞ്ചായത്ത്‌ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഇ.കെ ചെറി, ബഷീര്‍ കാടമ്പുഴ, സി. മമ്മി, സി.അബ്‌ദുള്ള, പി.കെ മുഹമ്മദ്‌ കുട്ടി, പൊറ്റാരത്ത്‌ ഹൈദരലി എന്നിവര്‍ ഓഫീസില്‍ എത്തിയതോടെ സംഘര്‍ഷമായി. പുറമെ നിന്നും ചിലര്‍കൂടി ഇടപെട്ടതോടെ ഉന്തും തള്ളും നടന്നു. പോലീസ്‌ സ്‌ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിച്ചു. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ തിരുന്നാവായ ഗ്രാമപഞ്ചായത്ത്‌ മുസ്ലീം ലീഗ്‌ കമ്മിറ്റി പഞ്ചായത്താഫീസിലേക്ക്‌ മാര്‍ച്ചു നടത്തി. യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി ടി.പി നാസര്‍, എം.പി മജീദ്‌, ആയപ്പള്ളി നാസര്‍, നൗഷാദ്‌, നൗഷാദ്‌, കുന്നത്ത്‌ റസാഖ്‌, കെ.എം അലി, ഷംസൂകാരത്തൂര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

കിളികള്‍ കൂട്ടത്തോടെ ചത്തുവീണു











Story Dated: Friday, December 5, 2014 03:13


mangalam malayalam online newspaper

മലപ്പുറം: പക്ഷിപനി ഭീതിക്കിടെ എടക്കര മണിമൂളി പാസ്‌റ്ററല്‍ സെന്ററിന്‌ മുമ്പില്‍ കിളികള്‍ കൂട്ടത്തോടെ ചത്തുവീണു. ഇന്നലെ വൈകിട്ടു അഞ്ചരയോടെയാണു ആറു കരിയില കിളികള്‍ പാസ്‌റ്ററല്‍ സെന്ററിന്‌ മുന്‍പില്‍ ചത്ത്‌ കിടക്കുന്നതായി സെന്റര്‍ ഡയറക്‌ടര്‍ ഫാ. ടോമി പുത്തന്‍പുരക്കല്‍ കണ്ടത്‌. ഉടന്‍തന്നെ നിലമ്പൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡി രാമചന്ദ്രനെ അദ്ദേഹം വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ ഡോ. രാമചന്ദ്രന്‍ കിളികളെ പരിശോധിച്ചു. കൂട്ടത്തോടെ കിളികള്‍ ചാകാന്‍ കാരണം പക്ഷിപ്പനിയാണെന്ന്‌ സംശയിക്കുന്നതായി ഡോ. പറഞ്ഞു. പക്ഷികളുടെ ഹദയത്തിലെ രക്‌തം, തൊണ്ടയിലെയും, മലാശയത്തിലെയും സ്രവങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ മലപ്പുറത്തേക്ക്‌ അയച്ചിട്ടുണ്ട്‌. ഭോപ്പാലിലെ സയന്റിഫിക്‌ ലബോറട്ടറിയിലെ പരിശോധനക്ക്‌ ശേഷമേ പക്ഷികളുടെ മരണകാരണം വ്യക്‌തമാകുകയുള്ളൂ. പരിശോധനക്ക്‌ ശേഷം പക്ഷികളുടെ ജഢം കത്തിച്ചുകളഞ്ഞു.










from kerala news edited

via IFTTT

ശ്രീലങ്കയില്‍ അറസ്‌റ്റിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ റിമാന്റ്‌ നീട്ടി









Story Dated: Friday, December 5, 2014 05:07



കൊളംബോ : ശ്രീലങ്കയില്‍ അറസ്‌റ്റിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ റിമാന്റ്‌ കാലാവധി ജാഫ്‌ന കോടതി നീട്ടി. അറസ്‌റ്റിലായ 38 മത്സ്യത്തൊഴിലാളികളുടെ റിമാന്റ്‌ കാലാവധിയാണ്‌ ഡിസംബര്‍ 18 വരെ നീട്ടിയത്‌.


അതിര്‍ത്തി ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ നവംബര്‍ 14 നാണ്‌ ലങ്കന്‍ നേവി മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തത്‌. ജാഫ്‌നയിലെ ജയിലിലാണ്‌ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്‌.










from kerala news edited

via IFTTT