121

Powered By Blogger

Sunday, 11 January 2015

നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാനായി പനഗാരിയ തിങ്കളാഴ്‌ച സ്‌ഥാനമേല്‍ക്കും









Story Dated: Sunday, January 11, 2015 02:27



mangalam malayalam online newspaper

ന്യൂഡല്‍ഹി: നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാനായി അരവിന്ദ്‌ പനഗാരിയ തിങ്കളാഴ്‌ച സ്‌ഥാനമേല്‍ക്കും. ആസൂത്രണകമ്മീഷനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നീതി ആയോഗിലേയ്‌ക്ക് വൈസ്‌ ചെയര്‍മാനെ കൂടാതെ സിഇഒ, രണ്ട്‌ മുഴുവന്‍ സമയ അംഗങ്ങള്‍, കേന്ദ്രമന്ത്രിമാരായ നാല്‌ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍, മൂന്ന്‌ പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരെയാണ്‌ നിയമിച്ചിരിക്കുന്നത്‌.


വൈസ്‌ ചെയര്‍മാനായി നിയമിതനായ പനഗാരിയ പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്‌ഞനും കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്‌ത്ര വിഭാഗം പ്രഫസറുമാണ്‌. ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്കിലെ ചീഫ്‌ എക്കണോമിസ്‌റ്റായായിരുന്ന പനഗാരിയ ലോക ബാങ്ക്‌, ഐഎംഎഫ്‌, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ എന്നിവിടങ്ങളിലും സേവനം ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ സ്‌ഫോടനം: ഒരാള്‍ കൂടി അറസ്‌റ്റില്‍









Story Dated: Sunday, January 11, 2015 02:36



ബംഗളുരു: ബംഗളുരുവിലെ ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ കൂടി അറസ്‌റ്റില്‍. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന റിയാസ്‌ അഹമ്മദാണ്‌ അറസ്‌റ്റിലായത്‌. മംഗളുരു വിവാനത്താവളത്തില്‍ വച്ചാണ്‌ ഇയാള്‍ അറസ്‌റ്റിലായത്‌. ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലാകുന്ന നാലാമത്തെ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയാണ്‌ ഇയാള്‍.


നേരത്തെ ഉത്തര കര്‍ണാടകയിലെ ഭട്‌കലില്‍ നിന്ന്‌ മൂന്ന്‌ പേര്‍ അറസ്‌റ്റിലായിരുന്നു. ഭട്‌കലില്‍ നിന്ന്‌ തന്നെയുള്ള റിയാസ്‌ ദുബായിലേക്കുള്ള വിമാനം പോകുന്നതിന്‌ വിവാനത്താവളത്തില്‍ എത്തിയപ്പോഴാണ്‌ പിടിയിലായത്‌. നേരത്തെ പിടിയിലായ സെയ്‌ദ് ഇസ്‌മായില്‍ അഫാഖ്‌, സദ്ദാം ഹുസൈന്‍, അബ്‌ദുസ്‌ സുബര്‍ എന്നിവ െചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ സ്‌ഫോടനത്തില്‍ റിയാസിനും പങ്കുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചത്‌.










from kerala news edited

via IFTTT

നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാനായി പനഗാരിയ തിങ്കളാഴ്‌ച സ്‌ഥാനമേല്‍ക്കും









Story Dated: Sunday, January 11, 2015 02:27



mangalam malayalam online newspaper

ന്യൂഡല്‍ഹി: നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാനായി അരവിന്ദ്‌ പനഗാരിയ തിങ്കളാഴ്‌ച സ്‌ഥാനമേല്‍ക്കും. ആസൂത്രണകമ്മീഷനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നീതി ആയോഗിലേയ്‌ക്ക് വൈസ്‌ ചെയര്‍മാനെ കൂടാതെ സിഇഒ, രണ്ട്‌ മുഴുവന്‍ സമയ അംഗങ്ങള്‍, കേന്ദ്രമന്ത്രിമാരായ നാല്‌ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍, മൂന്ന്‌ പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരെയാണ്‌ നിയമിച്ചിരിക്കുന്നത്‌.


വൈസ്‌ ചെയര്‍മാനായി നിയമിതനായ പനഗാരിയ പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്‌ഞനും കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്‌ത്ര വിഭാഗം പ്രഫസറുമാണ്‌. ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്കിലെ ചീഫ്‌ എക്കണോമിസ്‌റ്റായായിരുന്ന പനഗാരിയ ലോക ബാങ്ക്‌, ഐഎംഎഫ്‌, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ എന്നിവിടങ്ങളിലും സേവനം ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

സുരേഷ്‌ റെയ്‌ന മാന്‍ ഓഫ്‌ ദി ഡക്ക്‌!









Story Dated: Sunday, January 11, 2015 02:03



mangalam malayalam online newspaper

സിഡ്‌നി: ഇന്ത്യ ഓസീസ്‌ ടെസ്‌റ്റ് പരമ്പരയില്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ മാന്‍ ഓഫ്‌ ദി മാച്ച്‌, മാന്‍ ഓഫ്‌ ദി സീരീസ്‌ പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ സുരേഷ്‌ റെയ്‌നയ്‌ക്കും കിട്ടി ഒരു പുരസ്‌കാരം. 'മാന്‍ ഓഫ്‌ ദി ഡക്ക്‌' പുരസ്‌കാരമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ റെയ്‌നക്ക്‌ നലകിയത്‌. ട്വിറ്ററിലൂടെയാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ റെയ്‌നയെ കളിയാക്കി കൊല്ലുന്നത്‌.


രണ്ട്‌ വര്‍ഷത്തിനു ശേഷം ടെസ്‌റ്റ് ടീമിലെത്തിയ റെയ്‌ന ഓസീസുമായുള്ള അവസാന ടെസ്‌റ്റില്‍ രണ്ട്‌ ഇന്നിംഗ്‌സിലും പൂജ്യത്തിന്‌ പുറത്തായിരുന്നു. ഏഴ്‌ ഇന്നിംഗ്‌സില്‍ അഞ്ച്‌ തവണ പൂജ്യത്തിന്‌ പുറത്തായ റെയ്‌നയെ 'ഡക്ക്‌ ലെജന്‍ഡ്‌' എന്നാണ്‌ ചിലര്‍ വിളിച്ചത്‌. റെയ്‌നയെ ഇനി ടെസ്‌റ്റ് ക്രിക്കറ്റ്‌ കളിപ്പിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT

നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 20 മരണം; ചാവേറായത്‌ 10 വയസുകാരി









Story Dated: Sunday, January 11, 2015 02:00



mangalam malayalam online newspaper

മൈദുഗുരി: നൈജീരിയയില്‍ തിരക്കുള്ള ചന്തയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പത്ത്‌ വയസുകാരിയെ ചാവേറാക്കിയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്‌.


മൈദുഗുരിയിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. ചന്തയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വന്നവരാണ്‌ സ്‌ഫോടനത്തിന്‌ ഇരകളായത്‌. നിരവധി കടകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്‌. ബൊക്കൊ ഹറാം തീവ്രവാദികള്‍ ഉപയോഗിച്ചതില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ്‌ ആക്രമണം നടത്തിയ പെണ്‍കുട്ടി. എന്നാല്‍ മരണത്തെക്കുറിച്ച്‌ പെണ്‍കുട്ടിക്ക്‌ അറിവില്ലായിരുന്നുവെന്ന്‌ സ്‌ഫോടനത്തിന്‌ സാക്ഷികളായവര്‍ പറഞ്ഞു.


അടുത്ത കാലത്തായി കൊച്ചു പെണ്‍കുട്ടികളേയും യുവതികളേയും ചാവേറാക്കുന്നതാണ്‌ ബോക്കോ ഹറാം തീവ്രവാദികളുടെ രീതി. ചാവേറാകാന്‍ പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്ന ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന്‌ ബന്ദികളാക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.










from kerala news edited

via IFTTT

ജര്‍മ്മനിയില്‍ മാധ്യമ സ്‌ഥാപനത്തിനു നേരെ വീണ്ടും ആക്രമണം









Story Dated: Sunday, January 11, 2015 01:23



mangalam malayalam online newspaper

ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിന്‌ ഇടയാക്കിയ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന്‌ നേരെ ആക്രമണം. 'ഹാംബര്‍ഗ്‌ മോര്‍ഗണ്‍പോസ്‌റ്റ്'ന്റെ ഓഫീസിലാണ്‌ ആക്രമണമുണ്ടായത്‌. ഉടന്‍തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ്‌ അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റിലായതായി റിപ്പോര്‍ട്ടുണ്ട്‌.


ഫ്രഞ്ച്‌ കാര്‍ട്ടൂണ്‍ വാരികയായ ഷാര്‍ലി എബേ്‌ദായില്‍ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ വന്ന കാര്‍ട്ടൂണാണ്‌ തീവ്രവാദി ആക്രമണത്തിന്‌ ഇടയാക്കിയത്‌. വാരികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫ്രഞ്ച്‌ തലസ്‌ഥാനമായ പാരീസില്‍ വന്‍ റാലി നടക്കാനിരിക്കെയാണ്‌ വീണ്ടും മാധ്യമ സ്‌ഥാപനത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്‌. 70,000 പേര്‍ അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്‌.










from kerala news edited

via IFTTT

കെ.കെ ജയചന്ദ്രന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; കാസര്‍കോട് സതീഷ്‌ ചന്ദ്രന്‍ തുടരും









Story Dated: Sunday, January 11, 2015 01:07



mangalam malayalam online newspaper

ഇടുക്കി : സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനെ തെരഞ്ഞെടുത്തു. സ്‌ഥാനമൊഴിയുന്ന എം.എം മണിയ്‌ക്ക് പകരമായാണ്‌ കെ.കെ ജയചന്ദ്രനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്‌. ഉടുമ്പഞ്ചോല എംഎല്‍എയായ ജയചന്ദ്രന്‍ ഇത്‌ രണ്ടാം തവണയാണ്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. അനാരോഗ്യം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ദേവികുളം എസ്‌റ്റേറ്റ്‌ എംപ്ലോയിസ്‌ യൂണിയന്‍ സെക്രട്ടറി, സിഐടിയു ഇടുക്കി ജില്ലാ സെക്രട്ടറി എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. നിലവില്‍ സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗവും സിഐടിയും സംസ്‌ഥാന സെക്രട്ടറിയുമാണ്‌ ജയചന്ദ്രന്‍. എല്ലാവരുടെയും കഴിവിനെ വിനിയോഗിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനമെന്ന്‌ കെ. കെ ജയചന്ദ്രന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


എസ്‌ സുന്ദരമാണിക്യം, കെ കെ ദാമോദരന്‍, ആന്റപ്പന്‍ എം ജേക്കബ്‌, എസ്‌ പാല്‍രാജ്‌, എം. എം സോമന്‍ എന്നിവരെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. അനാരോഗ്യത്തെ തുടര്‍ന്നാണ്‌ ഇവരെ പുറത്താക്കിയത്‌ എന്നാണ്‌ വിശദീകരണം. പുതിയ സഖാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ടി.കെ ഷാജി, ആര്‍ തിലകന്‍, ഷൈലജ സുരേന്ദ്രന്‍, ആര്‍. ഈശ്വരന്‍, എ. രാജേന്ദ്രന്‍ എന്നിവരാണ്‌ കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതിയ അംഗങ്ങള്‍.


കാസര്‍കോട്‌ ജില്ലാ സെക്രട്ടറിയായി കെ.പി.സതീഷ്‌ ചന്ദ്രന്‍ തുടരും. ഒമ്പത്‌ പുതുമുഖങ്ങളാണ്‌ കാസര്‍കോഡ്‌ ജില്ലാ കമ്മറ്റിയില്‍ ഉള്ളത്‌. ജില്ലാ കമ്മിറ്റിയില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട ഡി.വൈ.എഫ്‌.ഐ മുന്‍ സംസ്‌ഥാന ട്രഷറര്‍ വി.വി രമേശന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ഇതിന്‌ പുറമേ സിജി മാത്യൂ, കെ.പി.വത്സലന്‍, പി.രഘുദേവന്‍, എം.വി.കൃഷ്‌ണന്‍, കെ.മണികണ്‌ഠന്‍, ഇ.പത്മാവതി, പി.കെ.രവി, രാജന്‍ എന്നിവരാണ്‌ പുതിയ ജില്ലാ കമ്മറ്റി അംഗങ്ങള്‍.










from kerala news edited

via IFTTT

ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി









Story Dated: Sunday, January 11, 2015 12:05



mangalam malayalam online newspaper

നൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ശശി തരൂരിന്റെ സഹായി നാരയണ്‍ സിംഗിന്റെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി. നാരയണ്‍ സിംഗിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ്‌ പരിശോധന നടത്തിയത്‌.


പരിശോധനയില്‍ പോലീസിന്‌ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന്‌ സൂചന. സംഭവവുമായി ബന്ധപ്പെട്ട്‌ ശശി തരൂരിന്റെ ആദ്യ മൊഴി പുറത്തുവന്നു സുനന്ദയുടെ മരണത്തിനു മുന്‍പ്‌ ഇരുവരും തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്‌ പരിഹരിച്ച്‌ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ്‌ സുനന്ദയോടൊപ്പം ജീവിച്ചതെന്ന്‌ ശശി തരൂര്‍ പോലീസിനോട്‌ പറഞ്ഞു.

ഉറക്കകുറവുള്ളതിനാല്‍ സുനന്ദ അള്‍ഡ്രാസ്‌ ഗുളികകള്‍ ഉപയോഗിച്ചിരുന്നതായും തരൂര്‍ പോലീസിന്‌ മൊഴിനല്‍കി. അതേ സമയം ഇന്ന്‌ ഡല്‍ഹിയില്‍ എത്തുന്ന ശശി തരൂര്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായും പോലീസ്‌ കമ്മീഷണറുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ സൂചന. നെടുമ്പാശ്ശേരിയില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ ഒരു പ്രതികരണവും നടത്താതെയാണ്‌ ശശി തരൂര്‍ തലസ്‌ഥാനത്തേക്ക്‌ തിരിച്ചത്‌.










from kerala news edited

via IFTTT

Saturday, 10 January 2015

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു








മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു


Posted on: 11 Jan 2015







ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടത്തി.

ബെന്‍സണ്‍& സീലിയ പാലമലയുടെ ദേശീയ ഗാനാലാപനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ സ്വാഗതം ആശംസിക്കുകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 2015 ഏവര്‍ക്കും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും വര്‍ഷമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


ചടങ്ങില്‍ വര്‍ഗീസ് പാലമലയില്‍, തോമസ് മാത്യു, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, സതീശന്‍ നായര്‍, ബേസല്‍ പെരേര, വിജി നായര്‍ തുടങ്ങിയവര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.


ആഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി റോയി നെടുംചിറ ഏവര്‍ക്കും നന്ദി അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌








മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌


Posted on: 11 Jan 2015



ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ 11 മണിവരെ തുടരുന്നതായിരിക്കും.

ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത് മാര്‍ക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗവും, ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടിയാണ്. പ്രസ്സന്‍സ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് റേച്ചല്‍ തോമസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.


മാര്‍ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നൃത്ത സംഗീതമേള ഈ കുടംബസംഗമത്തെ ആകര്‍ഷകമാക്കും. ഷിക്കാഗോയിലെ രണ്ട് പ്രമുഖ ചെണ്ടമേള ടീമുകള്‍ തമ്മില്‍ അരങ്ങേറുന്ന വാശിയേറിയ ചെണ്ടമേള മത്സരമാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം.


കഴിഞ്ഞ 13 വര്‍ഷം തുടര്‍ച്ചയായി നടത്തപ്പെട്ട മാര്‍ക്ക് വാര്‍ഷിക കുടുംബ സംഗമം ഷിക്കഗോയിലെ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ അഭിമാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ്. സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാന്‍ അവസരമാകുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സ്‌കറിയാ കുട്ടി തോമസ് സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റേഴ്‌സായ സമയാ ജോര്‍ജ് (847 903 0138), ഷൈനി ഹരിദാസ് (630 290 7143), സോണിയാ വര്‍ഗീസ് (847 708 9151)എന്നിവരുമായി ബന്ധപ്പെടുക.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക








കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക


Posted on: 11 Jan 2015







ദോഹ:കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാണെന്ന് സഫാരി ഗ്രൂപ്പ് എം.ഡി.അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.

പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് നമുക്കിന്നാവശ്യമെന്നും അത്തരം പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയെ ജനകീയമാക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ മികച്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിന്നന്‍ മുഹമ്മദുണ്ണിയെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ.മുഹമ്മദ് ഈസ്സ മുഹമ്മദുണ്ണിക്ക് ഉപഹാരം നല്‍കി. കെ.എം.സി.സി.സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എന്‍.കെ.അബ്ദുല്‍വഹാബ് പരിപാടി ഉല്‍ഘാടനം ചെയ്തു.അലിക്കുട്ടി പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ കെ.എം.സി.സി.ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കെ.എം.സി.സിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം വിതരണം ചെയ്തു.മണ്ഡലം കമ്മിറ്റിയുടെ റിലീഫ് വിതരണം ജിന്നന്‍ മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു.


പ്രമുഖ പണ്ഡിതന്‍ സുെഹെല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന െവെസ് പ്രസിഡന്‍റ് സി.വി.ഖാലിദ്,സെക്രട്ടറി സലീം നാലകത്ത്,ജില്ലാ ഭാരവാഹികളായ പി.പി.അബ്ദുറഷീദ്.സവാദ് വെളിയംകോട്,കെ.മുഹമ്മദ് ഈസ്സ പ്രസംഗിച്ചു.അലിമോന്‍.വി.പി സ്വാഗതവും സഫീര്‍ പാലപ്പെട്ടി നന്ദിയും പറഞ്ഞു.





അഹമ്മദ് പാതിരപ്പറ്റ












from kerala news edited

via IFTTT