Story Dated: Sunday, January 11, 2015 02:03
സിഡ്‌നി: ഇന്ത്യ ഓസീസ് ടെസ്‌റ്റ് പരമ്പരയില്‍ സ്‌റ്റീവ് സ്‌മിത്ത് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ സുരേഷ് റെയ്‌നയ്‌ക്കും കിട്ടി ഒരു പുരസ്‌കാരം. 'മാന്‍ ഓഫ് ദി ഡക്ക്' പുരസ്‌കാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ റെയ്‌നക്ക് നലകിയത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ റെയ്‌നയെ കളിയാക്കി കൊല്ലുന്നത്.
രണ്ട് വര്‍ഷത്തിനു ശേഷം ടെസ്‌റ്റ് ടീമിലെത്തിയ റെയ്‌ന ഓസീസുമായുള്ള അവസാന ടെസ്‌റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായിരുന്നു. ഏഴ് ഇന്നിംഗ്‌സില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ റെയ്‌നയെ 'ഡക്ക് ലെജന്‍ഡ്' എന്നാണ് ചിലര്‍ വിളിച്ചത്. റെയ്‌നയെ ഇനി ടെസ്‌റ്റ് ക്രിക്കറ്റ് കളിപ്പിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT