Story Dated: Monday, January 12, 2015 10:01
മുസാഫര്‍നഗര്‍: കോളിളക്കം സൃഷ്ടിച്ച ആശാറാം പീഡനക്കേസിലെ മുഖ്യസാക്ഷി അഖില്‍ ഗുപ്ത (35) വെടിയേറ്റു മരിച്ചു. മുസാഫര്‍നഗറിലെ ജന്‍സാത്ത് റോഡില്‍ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. മീനാക്ഷി ചൗകിലെ ഗംഗ പ്ലാസയില്‍ ഡയറി നടത്തുന്ന ഗുപ്ത ഞായറാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ പാചകക്കാരനും ബാപ്പുവിന്റെ വ്യക്തിഗത സഹായിയുമായിരുന്നു ഗുപ്ത.
ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലാണ് ആശാറാം ബാപ്പു. സൂറത്തിലെ ആശ്രമത്തില്‍ വച്ച് ആശാറാമും മകന്‍ നാരായണ്‍ സായിയും പീഡിപ്പിച്ചുവെന്ന രണ്ടു സഹോദരിമാരുടെ പരാതിയില്‍ മുഖ്യസാക്ഷിയാണ് ഗുപ്ത. കേസില്‍ ഗുപ്തയുടെ മൊഴി ഗാന്ധിനഗര്‍ കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.
സംഭവത്തിനു ശേഷം ഗുപ്തയ്ക്കു നേരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഗുപ്തയുടെ മരണത്തില്‍ സിറ്റി പോലീസ് സൂപ്രണ്ട് ശരവന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT